Aksharathalukal

നിനക്കായ്‌ ഈ പ്രണയം (78)

കൃതി തോളത്തു സായുവിനെ ഇട്ടു തട്ടി ഉറക്കാൻ ശ്രമിക്കുകയായിരുന്നു. ഷാജി അവരെ തന്നെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു.

മിലി അവരെ തന്നെ നോക്കികൊണ്ട് ലച്ചുവിനോട് ചോദിച്ചു. \"നിനക്കു എന്തു തോന്നുന്നു? അങ്ങനെ ഒരു ഇഷ്ട്ടം ഷാജിക്ക് കൃതിയോട് കാണുമോ?\"

\"വാ.. ചോദിച്ചു നോക്കാം...\" ലച്ചു പറഞ്ഞപ്പോൾ അവർ രണ്ടുപേരും ഒന്നിച്ചു ഷാജിയുടെ അടുത്തേക്ക് നടന്നു.

\"സായു ഉറങ്ങി.. ഞാൻ ഇവനെ കിടത്തട്ടെ..\" ഷാജിയോട് പറഞ്ഞു കൃതി സായുവിനെയും കൊണ്ട് അകത്തേക്ക് നടന്നു.

അവളെ നോക്കി ഒന്ന് മൂളി അവൻ അവിടെ തന്നെ ഇരുന്നു.

\"എടാ... സായു കൃതിയും ആയി ശരിക്കും അടുത്ത് ഇപ്പൊ അല്ലേ?\" ചോദിച്ചുകൊണ്ട് മിലി ഷാജിയുടെ അടുത്തായി ഇരുന്നു.

\"ഉം...\" ഷാജി മെല്ലെ പുഞ്ചിരിച്ചുകൊണ്ടു ഒന്ന് മൂളി.

\"കൃതി നല്ല കുട്ടി ആലേ.. അവൾ ശരിക്കും സായുന്നു ഇപ്പൊ ഒരു അമ്മയെ പോലെ ആണ്...\" ലച്ചു പറഞ്ഞു..

\"ഉം... അമ്മയില്ലാത്ത കുഞ്ഞല്ലേ.. അവനുകിട്ടുന്ന സ്നേഹം എല്ലാം അവനു വലിയ കാര്യം ആണ്..\" ഷാജി പറഞ്ഞു.

\"എന്താടോ ഇത്ര ഗൗരവം?\" മിലി ചോദിച്ചു.

\"മിലി.. കഴിഞ്ഞ ദിവസം സായു എന്നോട് ചോദിച്ചു.. കൃതി അവന്റെ ഉമ്മച്ചി ആണോ എന്നു? ആവശ്യമില്ലാത്ത ഒരു അടുപ്പം ആണ് അവനു കൃതിയോട് എന്നു തോന്നുന്നു.. ഇപ്പൊ തന്നെ.. ഞാൻ ഉറക്കാം എന്നു പറഞ്ഞിട്ട് കേട്ടില്ല.. അവളുടെ മേത്തു തന്നെ കിടന്നു ഉറങ്ങണം... ഒരു ഉമ്മയില്ലാത്തതിന്റെ കുറവ് എന്റെ മോൻ ശരിക്കും അറിയാനുണ്ട്... കഴിഞ്ഞ പ്രാവശ്യം നാട്ടിൽ പോയപ്പോൾ ഉമ്മച്ചിയും അതു തന്നെയാ എന്നോട് പറഞ്ഞത്.. ഉമ്മച്ചി ഒരു പെണ്ണിന്റെ കാര്യം പറഞ്ഞായിരുന്നു. ഇച്ചിരി സാമ്പത്തികം കുറഞ്ഞ വീട്ടിലെ കുട്ടി ആണ്.. അവർക്കു കാര്യങ്ങൾ ഒക്കെ അറിയാം.. രണ്ടാം കെട്ടിൽ ആ കുട്ടിക്ക് വിരോധവും ഇല്ല.. ഉമ്മച്ചി പറഞ്ഞപോലെ ആ കുട്ടിയെ ഒന്ന് പോയി കണ്ടാലോ എന്നു ആലോചിക്കുകയാണ് ഞാൻ..\" ഷാജി പറഞ്ഞത് കേട്ട് മറുപടി എന്തു പറയണം എന്നു അറിയാതെ ഇരുന്നുപോയി മിലിയും ലച്ചുവും.

**********

മുഖത്തു എന്തോ വന്നു തട്ടിയപ്പോൾ ആണ് മിലി എഴുന്നേറ്റത്.. തുറന്നു കിടക്കുന്ന ജനാലയ്ക്ക് അരികിലൂടെ അവൾ കണ്ടു അവളെ വിളിക്കുന്ന രഘുവിനെ.

\"എന്താ?\" ചുണ്ട് അനക്കി വലിയ ശബ്ദം ഇല്ലാതെ അവൾ ചോദിച്ചു. 

\"ഇറങ്ങി വാ..\" അവൻ കൈ വളച്ച് ആംഗ്യം കാണിച്ചുകൊണ്ട് മെല്ലെ പറഞ്ഞു.

മിലി ഒന്ന് തിരിഞ്ഞു നോക്കി. ലച്ചുവും മോളും നല്ല ഉറക്കമാണ്. അവൾ മെല്ലെ ബെഡിൽ നിന്ന് എഴുന്നേറ്റ് തലയിണ എടുത്ത് മോളുടെ അരികിൽ വച്ചു. ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്നു പുറത്തേക്കിറങ്ങി. 

\"വാ..\" രഘു മിലിയയും വിളിച്ചുകൊണ്ട് പുഴയുടെ തീരത്തേക്ക് പോയി. 

പൂർണ്ണചന്ദ്രന്റെ നിലാവിൽ പുഴയിലെ വെള്ളം തിളങ്ങുന്നുണ്ടായിരുന്നു. രഘു പുഴക്കരയിൽ ഇരുന്ന് മിലിയെ അവനു മുന്നിലായിരുത്തി. അവൾ അവൻറെ നെഞ്ചിൽ ചാരിയിരുന്നു. 

\"എന്തിനാ ഇപ്പൊ ഈ രാത്രി വിളിച്ചത്?\" മിലി ചോദിച്ചു.

\" കുറച്ചു മണ്ണപ്പം ചുട്ടു കളിക്കാം എന്ന് വിചാരിച്ചു വിളിച്ചതാ..\" രഘുവിന്റെ മറുപടി.

\"എന്താ?\" മിലി തലതിരിച്ച് അവനെ നോക്കി ചോദിച്ചു.

\"ഇത്തരം മണ്ടൻ ചോദ്യങ്ങൾക്ക് മണ്ടൻ മറുപടി എക്സ്പെക്ട് ചെയ്താൽ മതി.. ഇത്രയും റൊമാൻറിക് ആയ രാത്രിയുടെ ഭംഗി കളയാതെ എൻറെ പെണ്ണേ..\" അവൻ പറഞ്ഞു. അതുകേട്ട് മിലി ച്ചിരിച്ച് അവന്റെ നെഞ്ചിൽ ചാരി പൂർണ്ണചന്ദ്രനെ നോക്കിയിരുന്നു.

\"നല്ല ഭംഗിയുണ്ട് അല്ലേ?\" അവൾ ചോദിച്ചു.

\"അതിനേക്കാൾ ഭംഗിയുണ്ട് എൻറെ പെണ്ണിന്.. \" അവളുടെ തോളത്ത് ചെറുതായി വിരൽ അനക്കിക്കൊണ്ട് അവൻ പറഞ്ഞു. 

\"എന്താണ് മാഷേ? നെഞ്ചിങ്ങനെ ഉറക്കെ ഉറക്കെ പിടക്കുന്നത്.. എന്തെങ്കിലും ടെൻഷൻ ഉണ്ടോ?\" അവൾ ചോദിച്ചു. 

\" ഉം ..\" അവനൊന്നു മൂളി..

\"എന്നോട് പറ.. എന്തായാലും സാരമില്ല..\" അവൾ പറഞ്ഞു.

\" ഞാൻ പറയാം. പക്ഷേ നീ പെട്ടെന്ന് ചാടി കേറി ഒരു നോ പറയരുത്.. ഉത്തരം പറയാതെയും ഇരിക്കരുത്.. ഒരേയൊരു ഉത്തരമേ ഞാൻ എക്സ്പെക്ട് ചെയ്യുന്നുള്ളൂ.. ദാറ്റ് ഈസ് എസ്..\"  അവൻ പറഞ്ഞത് കേട്ട് മിലി സംശയത്തോടെ നെറ്റി ചുളിച്ചു.

\" അപ്പോൾ എന്തോ പ്രശ്നം പിടിച്ച കാര്യമാണല്ലോ? എന്തായാലും പറ. എസ് പറയണോ എന്ന് കാര്യം കേട്ടിട്ട് നമുക്ക് ആലോചിക്കാം.. \" മിലി പറഞ്ഞു.

രഘു പതിയെ മിലിയുടെ ഇടതു കൈ അവൻറെ കയ്യിൽ എടുത്തു. അവളുടെ നീണ്ട വിരലുകളിലൂടെ അവൻ കൈയൊടിച്ചു. കൈവെള്ളയിൽ പെട്ടെന്ന് എന്തോ വന്നത് അറിഞ്ഞതും അവൾ കൈ തുറന്നു നോക്കി. ഒരു കൊച്ചുമോതിരം അവളുടെ കയ്യിൽ ഇരുന്നിരുന്നു. 

\"വിൽ യു മാരി മി?\" അവളുടെ ചെവിയിൽ ആയി രഘുവിന്റെ ശബ്ദം പതിഞ്ഞു.

മിലി തിരിഞ്ഞ് രഘുവിനെ നോക്കി. അവൻറെ താടിയിൽ മെല്ലെ തഴുകി.. \"നിന്നോട് അല്ലാതെ ആരോടാണ് രഘു ഞാൻ ഒരു എസ് പറയുക.. പക്ഷേ.. നിൻറെ അമ്മ..\" 

\"ശ്..\" അവൻ അവളുടെ ചുണ്ടിനെതിരെ അവൻറെ ചൂണ്ടുവിരൽ വച്ചു. \"ജസ്റ്റ് ടെൽ മി ദി ആൻസർ.. എന്നിട്ട് എന്നെ വിശ്വസിക്ക്.. എല്ലാം ശരിയാകും..\" അവൻ പറഞ്ഞു. 

അവൾ കണ്ണുകൾ ഒന്ന് അടച്ച് തുറന്നു. അവന്റെ കണ്ണിൽ തന്നെ നോക്കി. ആ കണ്ണുകൾ വല്ലാത്ത ഒരു ധൈര്യം പകർന്നു തരുന്നതുപോലെ തോന്നി അവൾക്ക്. \"എസ്.. ഐ വിൽ മാരി യു..\" ചുണ്ടിൽ ഒരു ചിരിയോടെ അവൾ പറഞ്ഞതും രഘു അവളുടെ ചുണ്ടുകളെ സ്വന്തമാക്കി കഴിഞ്ഞിരുന്നു.

ശ്വാസം വിലങ്ങിയപ്പോൾ അവർ രണ്ടുപേരും പിന്നോട്ട് മാറി.

\"അതെ.. എനിക്കൊരു ആഗ്രഹം കൂടി ഉണ്ട്..\" രഘു പറഞ്ഞു.

\"എന്ത് ആഗ്രഹം?\" അവൾ ചോദിച്ചു.

അവൻ അവളുടെ ഇടുപ്പിൽ പിടിച്ച് അവളെ തന്നോട് ചേർത്തു നിർത്തി. പിന്നെ മെല്ലെ അവളുടെ ഷർട്ടിന് ഇടയിലൂടെ അവൻറെ കൈകടത്തി. അവൻറെ വിരലുകൾ അവളുടെ നാഭി ചുഴിയിലേക്ക് അരികിലായി കൊണ്ടുവന്നു. പെട്ടെന്നുള്ള അവൻറെ പ്രവർത്തിയിൽ അവളൊന്നു ഞെട്ടി. 

\"ദാ ഇവിടെയുള്ള ആ ടാറ്റൂ ഇല്ലേ.. അത് ഞാൻ ഒന്ന് കണ്ടോട്ടെ?\" അവൻ ചോദിച്ചതും അവളുടെ കണ്ണുകൾ മിഴിഞ്ഞു വന്നു. അവൾ കയ്യെടുത്ത് അവൻറെ കയ്യിൽ പിടിച്ച് പതുക്കെ തൻറെ വയറിൽ നിന്നും മാറ്റി.

\"അതൊക്കെ..\" അവൾ പറയാൻ തുടങ്ങിയതും പെട്ടെന്ന് രഘുവിന്റെ പോക്കറ്റിൽ നിന്ന് അവൻറെ ഫോൺ ബെല്ലടിക്കാൻ തുടങ്ങി. 

ഫോണിൻറെ ശബ്ദത്തിൽ രഘു ഒന്നു ഞെട്ടിയതും മിലി ചിരിച്ചുകൊണ്ട് പിന്നോട്ട് മാറി.

\"ആരാ ഈ നേരത്ത്?\" അല്പം ഈർഷ്യയോടെ രഘു പോക്കറ്റിൽ നിന്ന് ഫോണെടുത്ത് നോക്കി.

ഡേവിഡ് സാർ ആയിരുന്നു. അവൻ ഫോണെടുത്ത് ചെവിയോട് ചേർത്തു. മറുവശത്തുനിന്ന് ഡേവിഡ് സാർ പറഞ്ഞത് കേട്ട് അവൻ ഒന്ന് ഞെട്ടി. അവൻറെ മുഖം വിളറി വെളുത്തു.

\"എന്താ രഘു?\" അവൻറെ ഭാവമാറ്റം കണ്ട് ചെറിയൊരു പേടിയോടെ മിലി ചോദിച്ചു.

\"ഡേവിഡ് സാറാണ്.. അദ്ദേഹത്തിന് ജയിലിൽ നിന്ന് ഇപ്പോൾ ഒരു കോൾ വന്നിരുന്നു.  ആകാശ്.. അവൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു..\" 

********

രഘുവും മിലിയും ലച്ചുവും ഡേവിഡ് സാറും ആശുപത്രി വരാന്തയിലൂടെ കൂടി അകത്തേക്ക് കയറി. മുന്നിലെ ഡെസ്കിൽ അല്പം ഉറക്കം തൂങ്ങിയിരുന്ന സ്റ്റാഫിനോട് രഘു ചോദിച്ചു. \"ആത്മഹത്യാ ശ്രമത്തിന് കൊണ്ടുവന്ന ആകാശ് ..\"

\"ആകാശിന്റെ റിലേറ്റീവ്സ് ആണോ? ഐ സി യു വിൽ ആണ്. ദാ അങ്ങോട്ട് പോയി ഇടത്തേക്ക്..\" ഐസിയുവിലേക്കുള്ള വഴി ചൂണ്ടിക്കാണിച്ചു അയാൾ പറഞ്ഞു. 

അതുകേട്ട് അവർ നാലുപേരും അങ്ങോട്ടേക്ക് പോയി. ഐസിയുവിനു മുമ്പിൽ ഒരു കോൺസ്റ്റബിളും എസ്ഐയും നിന്നിരുന്നു.. രഘു എസ് ഐയുടെ അടുത്തേക്ക് നടന്നു. \" സർ ആകാശിന് ഇപ്പോൾ എങ്ങനെയുണ്ട്?\" അവൻ ചോദിച്ചു.

\"സ്റ്റേബിൾ ആണ് എന്നാണ് ഡോക്ടർ പറഞ്ഞത്.. ഇപ്പോൾ ഒബ്സർവേഷനിൽ ആണ്.. നാളെ രാവിലെ റിലേറ്റീവ്സിനോട്  ഡോക്ടറെ ചെന്ന് കാണാൻ പറഞ്ഞിട്ടുണ്ട്\" എസ് ഐ പറഞ്ഞു.

\"എന്താ സർ സംഭവിച്ചത്? \" ഡേവിഡ് സാർ ചോദിച്ചു. 

\"ആകാശ് എവിടെനിന്നോ ഒരു ബ്ലേഡ് സംഘടിപ്പിച്ചിരുന്നു. അതുവെച്ച് വൈൻ കട്ട് ചെയ്യുകയായിരുന്നു.. സെല്ലിൽ കൂടെ ഉണ്ടായിരുന്നവൻ ഉറക്കം ഉണർന്നത് കൊണ്ട് രക്ഷപ്പെട്ടു.. \" എസ് ഐ നിസ്സംഗതയോടെ പറഞ്ഞു.

ലച്ചു ഐസിയുവിൻറെ ഡോറിൽ ചെറിയ ഹോളിലൂടെ അകത്തേക്ക് നോക്കി. അവിടെ കിടക്കുന്ന ആകാശിനെ കണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞുകൂടി. മിലി അവളുടെ തോളത്ത് കൈവെച്ച് അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. 

ഐ സി യു വിനു മുന്നിലിരുന്ന് അവർ നേരം വെളുപ്പിച്ചു. രാവിലെ ഡോക്ടറെ കാണാൻ അവസരം കിട്ടിയപ്പോൾ അവർ നാലുപേരും അങ്ങോട്ട് പോയി. 

\"ഹലോ ഡോക്ടർ.. അയാം രഘു.. ആകാശ് എൻറെ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ഇത് ലക്ഷ്മി.. ആകാശിന്റെ വൈഫ്. ഡേവിഡ് സാർ ആകാശിന്റെ ഫാദർ ആണ്.. ഇതു മില്ലി.. ആകാശിന്റെ സുഹൃത്താണ്..\" രഘു അവരെ ഡോക്ടറിന് പരിചയപ്പെടുത്തി.

\"നിങ്ങൾ ഇരിക്കും.. ഹെൽത്ത് വൈസ് ഇപ്പോൾ ആകാശിന് കുഴപ്പമൊന്നുമില്ല.. പേടിക്കണ്ട.. ഞാൻ.. ഡോക്ടർ ഐസക്ക് വരാമെന്ന് പറഞ്ഞിട്ടുണ്ട്.. അദ്ദേഹം ഇപ്പോൾ എത്തും.. ഇവിടുത്തെ സൈക്യാട്രിസ്റ്റ് ആണ്.. അദ്ദേഹത്തിന് നിങ്ങളോട് എന്തോ പറയാനുണ്ട്.. \" ഡോക്ടർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ഡോക്ടർ ഐസക്ക് അങ്ങോട്ട് കയറി വന്നു. 

അദ്ദേഹത്തെ കണ്ട് അവർ നാലുപേരും എഴുന്നേറ്റു നിന്നു. 

\"ഇരിക്കു.. ഇരിക്കു... ഹലോ.. നിങ്ങളെല്ലാവരും ആകാശിന്റെ റിലേറ്റീവ്സ് ആണോ?\" ഡോക്ടർ ഐസക്ക് ചോദിച്ചു.

രഘു അവരെ എല്ലാവരെയും ഡോക്ടർ ഐസക്കിന് പരിചയപ്പെടുത്തി..

\"ഞാൻ ഇവിടെ വർക്ക് ചെയ്യാൻ തുടങ്ങിയിട്ട് ഇപ്പോൾ 20 വർഷത്തിലേറെയായി.. പണം സമ്പാദിക്കാനുള്ള ഒരു മാർഗ്ഗം എന്നതിലുപരി ഇത് ഒരു പാഷൻ ആണ് എനിക്ക്.. മനസ്സിന് സുഖം ഇല്ലാത്തവരെ ഹെൽപ്പ് ചെയ്യുക എന്നതാണ് എൻറെ ജോലി.. അതിൻറെ ഭാഗമായി ഞാൻ ചിലപ്പോൾ ജയിൽ വിസിറ്റ് ചെയ്യാറുണ്ട്.. അവിടുത്തെ ഇൻ മേക്സിന് കൗൺസിലിംഗ് പലതും കൊടുക്കാനായി.. അങ്ങനെയാണ് ഞാൻ ആകാശിന് പരിചയപ്പെടുന്നത്..\"  ഡോക്ടർ ഐസക്ക് പറഞ്ഞു തുടങ്ങി.

\"ആകാശിനോട് സംസാരിച്ചപ്പോൾ.. അവൻ പറഞ്ഞതെല്ലാം കേട്ടപ്പോൾ.. എനിക്ക് തോന്നിയ ഒരു ഡൗട്ട് ആണ്.. ഹി ഈസ് മെന്റലി ഇൽ.. ആകാശിന് ചില മാനസിക പ്രശ്നങ്ങൾ ഉണ്ട്.. \" ഡോക്ടർ ഐസക്ക് പറഞ്ഞത് കേട്ട് ലച്ചുവും മിലിയും പരസ്പരം മുഖത്തോട് മുഖം നോക്കി.

\"നിങ്ങൾ പേടിക്കേണ്ട.. മറ്റ് ഏതൊരു അസുഖവും പോലെ തന്നെ മാനസികമായ അസുഖങ്ങളും ചികിത്സിച്ച ഭേദമാക്കാവുന്നതാണ്.. പക്ഷേ അതിനു മരുന്നു മാത്രം പോരാ.. റിലേറ്റീവ്സിന്റെയും സുഹൃത്തുക്കളുടെയും സപ്പോർട്ട് ആവശ്യമാണ്.. സാധാരണ എല്ലാവരാലും വെറുക്കപ്പെട്ടവരാണ് ജയിലിൽ കാണുന്നത്.. അവരെ സപ്പോർട്ട് ചെയ്യാൻ ആരും കാണില്ല.. അവരൊക്കെ ദാ ഇന്നത്തെ ആകാസിനെ പോലെ എന്തെങ്കിലുമൊക്കെ ചെയ്തു ഈ ലോകത്തോട് തന്നെ വിട പറയുകയാണ് പതിവ്.. പക്ഷേ നിങ്ങളെ കണ്ടിട്ട് എനിക്ക് മറിച്ചാണ് തോന്നുന്നത്.. ആകാശിനെ ഹെല്പ് ചെയ്യാൻ നിങ്ങൾക്ക് സാധിക്കുമോ?\" ഡോക്ടർ ഐസക്ക് ചോദിച്ചു.

\"എന്താണ് സാർ ആകാശിന്റെ പ്രോബ്ലം?\" ലച്ചു ചോദിച്ച മറു ചോദ്യം കേട്ട് ഡോക്ടർ ഐസക്കിന്റെ ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി വിടർന്നു.

(തുടരും..)



നിനക്കായ്‌ ഈ പ്രണയം (79)

നിനക്കായ്‌ ഈ പ്രണയം (79)

4.4
3139

ഡോക്ടർ ഐസക്ക് അവരെ തൻറെ കൺസൾട്ടേഷൻ റൂമിലേക്ക് കൊണ്ടുപോയി. അവർ ഓരോരുത്തരോടും അദ്ദേഹം മാറിമാറി സംസാരിച്ചു, അവരുടെ വേർഷൻ ഓഫ് സ്റ്റോറിയും കേട്ടു. അതിനുശേഷം അദ്ദേഹം അവരോട് എല്ലാവരോടുമായി സംസാരിക്കാൻ തുടങ്ങി.\"ഞാൻ മനസ്സിലാക്കുന്നിടത്തോളം ആകാശിന് ഡി ക്ലാരംബോൾട്ട് സിന്ധ്രോം ആണ്. സിമ്പിൾ ആയി പറഞ്ഞാൽ erotomania എന്ന് പറയും. സ്കീസോഫ്രീനിയ, ബൈപോളാർ ഡിസോഡർ എന്നൊക്കെ കേട്ടിട്ടില്ലേ ആ ഗണത്തിൽ വരുന്ന ഒരു അസുഖമാണ് ഇത്. ഇത്തരം അസുഖമുള്ള വ്യക്തി മറ്റൊരാൾ അവനെ സ്നേഹിക്കുകയാണ് എന്ന് അടിയുറച്ച് വിശ്വസിക്കുന്നു. ചിലപ്പോൾ അങ്ങനെ ഒരാൾക്ക് ഇയാളെ അറിയപോലും ഉണ്ടാവുകയില്ല. ഇവ