Aksharathalukal

നിനക്കായ്‌ ഈ പ്രണയം (77)

\"ഷാജിക്കയോ??\" വിശ്വാസം വരാതെ ഷൈലാമ ചോദിച്ചതും കൃതി തല താഴ്ത്തി നാണം കലർന്ന ചിരി കടിച്ചു പിടിച്ചു കണ്ണുകൾ മാത്രം ഉയർത്തി അവരെ നോക്കി.

\"നടക്കുന്ന കാര്യം വല്ലതും പറമോളെ.. ഒന്നാമത് അവൻ മുസ്ലിം ആണ്.. പോരാത്തതിന് ഡൈവോഴ്സി വിത്ത്‌ എ കൊച്ചു.. \" ജിത്തു കൈ മലർത്തി പറഞ്ഞതും കൃതിയുടെ മുഖം വാടി.

\"ശ്യാമേ.. ഞാൻ പറഞ്ഞില്ലേ..? ആർക്കും എന്നെ മനസിലാവില്ല.. ഇഷ്ടപ്പെട്ടു പോയി.. അപ്പൊ ഒന്നും ആലോചിച്ചില്ല.. മുസ്ലിം ആണെന്നും.. ഡൈവോഴ്സി ആണെന്നും.. ഒന്നും.. പിന്നെ കൊച്ചു.. സായു കുട്ടനെ ആണ് ഞാൻ ആദ്യം ഇഷ്ടപെട്ടത്.. അവന്റെ അച്ഛൻ ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെ ആണ് സ്നേഹിച്ചത്.. \" കൃതി പറഞ്ഞത് കേട്ട് എല്ലാവരും മുഖത്തോട് മുഖം നോക്കി.

രഘു മാത്രം മുഖത്ത് തന്റെ പതിവ് പുഞ്ചിരിയുമായി നിന്നു. \" ആര് ഇല്ലെങ്കിലും ഞാൻ ഉണ്ടെടാ നിന്റെ കൂടെ.. വീട്ടുകാരോട് ഒക്കെ പോകാൻ പറ.. നിനക്കും അവനും തമ്മിൽ ഇഷ്ട്ടം ആണെങ്കിൽ പിന്നെ ഞങ്ങൾക്ക് എന്താ? നിന്നെ പോറ്റാൻ കഴിയുന്ന ആണൊരുത്തൻ തന്നെ ആണ് അവൻ.. ഞങ്ങൾക്ക് അതു മതി.. \" കൃതിയുടെ തോളത്തു കൈ ഇട്ടു രഘു പറഞ്ഞു.

\"പക്ഷേ അതാണ് പ്രശ്നം.. \" കൃതി നഖം കടിച്ചുകൊണ്ട് പറഞ്ഞു. \"പുള്ളിയോട് എങ്ങനെ പറയും..?\"

എല്ലാവരുടെയും കണ്ണുകൾ മിലിക്ക് നേരെ തിരിഞ്ഞു.

\"ഞാൻ പറയൂല.. പറയാൻ അങ്ങ് ചെന്നാൽ മതി.. എന്നെ പിന്നെ ചുമരിൽ നിന്നു വടിച്ചു എടുക്കേണ്ടി വരും..\" മിലി നിഷേധാർത്ഥത്തിൽ തല ആട്ടിക്കൊണ്ട് പറഞ്ഞു.

\"എടി.. നീ ഇപ്പൊ അവന്റെ അടുത്ത് പോയി ഇവൾക്ക് അവനെ ഇഷ്ട്ടം ആണ് എന്നൊന്നും പറയണ്ട.. ചിലപ്പോൾ ഇവളെ പോലെ തന്നെ അവനും ഇവളോട് ഒരു ഇഷ്ട്ടം ഉണ്ടെങ്കിലോ? സൂത്രത്തിൽ അതൊന്നു ചോദിച്ചു മനസിലാക്കിയാൽ മതി..\" രഘു പറഞ്ഞു.

മിലി ഒന്ന് ആലോചിച്ചു. \" കൃതി.. നീ സീരിയസ് ആണോ? ജീവിതത്തിൽ ഒരുപാട് വിഷമിച്ച ചെക്കനാ.. സാധാരണ ഒരു പ്രണയം പോലെ അല്ല ഇത്.. നീ ഒറ്റയടിക്ക് ഒരു കുഞ്ഞിന്റെ അമ്മ കൂടി ആണ് ആവുന്നത്.. നീ നന്നായി ആലോചിച്ചോ? \" മിലി കൃതിയുടെ മുന്നിൽ വന്നു നിന്നു ചോദിച്ചു.

\"സത്യമായും മിലി.. ഐ ആം ഡാം സീരിയസ്.. ശ്യമിനോട് ചോദിച്ചു നോക്ക്.. നിങ്ങൾ ഈ പറഞ്ഞ കാര്യങ്ങൾ കൊണ്ട് തന്നെ വിട്ടുകളയാൻ ഞാൻ കുറെ ശ്രമിച്ചത് ആണ്.. പക്ഷേ പറ്റുന്നില്ല എന്നു ഉറപ്പ് ആയതുകൊണ്ട..\" കൃതി പറഞ്ഞു.

\"ഓക്കേ.. അങ്ങനെ ആണെങ്കിൽ ഞാൻ ഷാജിയോട് ചോദിച്ചു നോക്കാം..\" മിലി എല്ലാവരോടും ആയി പറഞ്ഞു.

\"എന്താ ഷാജിയോട് ചോദിക്കാൻ?\" പിന്നിൽ നിന്നു ലച്ചുവിന്റെ ശബ്ദം കേട്ട് എല്ലാവരും തിരഞ്ഞു നോക്കി.. ലച്ചു ഒരു കയ്യിൽ കുഞ്ഞിയെയും മറ്റേ കയ്യിൽ സായുവിനെയും പിടിച്ചു അങ്ങോട്ട് വന്നു.

കൃതിയെ കണ്ടതും സായു ലച്ചുവിന്റെ കൈ വിടീച്ചു അവളുടെ അടുത്തേക് ഓടി.. അവന്റെ പിന്നാലെ കുഞ്ഞിയും. മിലി ലച്ചുവിനെ അടുത്ത് വിളിച്ചു കാര്യം പറഞ്ഞു.

\"നമ്മുടെ ഷാജിക്ക് ഒരു ജീവിതം കിട്ടുന്ന കാര്യമല്ലേ.. നമുക്ക് ചോദ്ക്കാടി..\" ലച്ചുവും കൃതിക്ക് സപ്പോർട്ട് പ്രഖ്യാപിച്ചു..

*******

മിലി മെല്ലെ ജാനകിയമ്മയുടെ അരികിലേക്ക് വന്നു. വെറുതെ പുഴയിലേക്ക് കണ്ണും നട്ടു ഇരിക്കുകയായിരുന്നു ജാനകിയമ്മ. അവൾ ജാനകിയമ്മയുടെ അരികിൽ ആയി ഇരുന്നു.

\"മോൾക്ക് അമ്മയോട് ദേഷ്യം ഉണ്ടോ?\" ജാനകിയമ്മ ചോദിച്ചു.

\"എന്തിന്?\" അവൾ തിരികെ ചോദിച്ചു.

\"മോളെ വിഷമിപ്പിച്ചതിനു.. അന്യയായി കണ്ടതിനു.. മോളെക്കാൾ കൂടുതൽ ഞാൻ വിശാൽ ഏട്ടനെ വിശ്വസിച്ചതിന്.. നിങ്ങളുടെ അച്ഛൻ നമുക്കായി നീക്കി വച്ച വീട് വിട്ടു കളഞ്ഞതിനു.. നീ കഷ്ടപ്പെട്ട് ഉണ്ടാക്കി വച്ച പണം മുഴുവൻ കളഞ്ഞതിന്.. അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അമ്മയുടെ മണ്ടത്തരങ്ങൾക്ക്...\" ജാനകിയമ്മ ഒരു തരം നിർവികരതയോടെ പറഞ്ഞു.

\"അമ്മ.. എനിക്ക് അമ്മയുടെ ഈ സ്നേഹം മാത്രം മതി.. \" അവൾ ജാനകിയമ്മയുടെ മടിയിൽ ആയി തല വച്ചു കിടന്നു. ജാനകിയമ്മ മെല്ലെ അവളുടെ തല മസ്സാജ് ചെയ്തു കൊടുത്തു.

\"അമ്മ.. എനിക്ക് ഒരു കാര്യം പറയാനുണ്ട്..\" അവൾ പറഞ്ഞു.

\"രഘുവിന്റെ കാര്യം ആണോ?\"

\"ഉം..\" മിലി കണ്ണുകൾ അടച്ചുകൊണ്ട് തന്നെ മൂളി.

\"എന്നെ വിളിക്കാൻ വന്നപ്പോൾ അവൻ പറഞ്ഞു.. അവൻ നല്ല പയ്യനാ.. എനിക്ക് അവനെ ഇഷ്ട്ടം ആണ്.. പക്ഷേ.. നാട്ടുകാർ എന്ത്‌ പറയും എന്നൊരു പേടി എനിക്ക് ഉണ്ട്.. \" ജാനകിയമ്മ പറഞ്ഞത് കേട്ട് മിലി ഒന്നും മിണ്ടിയില്ല.

അവളുടെ മൗനം കണ്ടു ജാനകിയമ്മ പറഞ്ഞു. \" അതൊന്നും സാരമില്ല.. വിവാഹം കഴിഞ്ഞു ഒരു കുട്ടി ഒക്കെ ആകുമ്പോൾ നാട്ടുകാർ ഒക്കെ അതു മറന്നോളും.. \"

ജാനകിയമ്മ പറഞ്ഞത് കേട്ട് മിലി മെല്ലെ എഴുന്നേറ്റിരുന്നു.

\"ഞാൻ കാര്യമായി പറഞ്ഞതാ മിലി.. അവൻ നല്ല പയ്യനാ.. അവൻ നിന്നെ പൊന്നുപോലെ നോക്കിക്കോളും.. ആ.. പിന്നെ മുൻകോപം ഇത്തിരി കൂടുതൽ ആണ്.. ഇന്നലെ ഞങ്ങളെ വിളിക്കാൻ വന്നപ്പോൾ മാമനുമായി പിന്നേം വഴക്കായി.. \" ജാനകിയമ്മ പറഞ്ഞതു കേട്ട് മിലി മെല്ലെ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.

\"നീ വേണം അതൊക്കെ ഒന്ന് മാറ്റി എടുക്കാൻ.. കേട്ടോ..\" അവളുടെ തലയിൽ തലോടിക്കൊണ്ട് അവർ പറഞ്ഞു.

***********

വൈകുന്നേരം ആയപ്പോൾ റിസർട്ടിലെ ആൾക്കാർ മൂന്ന് നാല് വലിയ ഭാസ്കറ്റ് ബോട്ടുകളും ആയി എത്തി. ഏകദേശം മൂന്ന് പേർക്ക് പോകാവുന്ന വലിയ കുട്ടകൾ ആയിരുന്നു അവ.. എല്ലാവരും ബാസ്കറ്റ് ബോട്ട് റൈഡ് ആസ്വദിച്ചു. മിലി രഘുവിനോട് ഒപ്പവും.. മായ നിരഞ്ജനോട് ഒപ്പവും തന്നെ ആണ് പോയത്. ഷാജി കയറാൻ നേരം എല്ലാവരും കൂടി കൃതിയെ അവന്റെ കൂടെ വിട്ടു.

കുട്ടയിലേക്ക് കയറാൻ നേരം കൃതിയുടെ ബാലൻസ് ഒന്ന് തെറ്റി.. പക്ഷേ അപ്പോളേക്കും ഷാജി അവളുടെ കൈകളിൽ പിടുത്തമിട്ടിരുന്നു. അവരുടെ കണ്ണുകൾ തമ്മിൽ ഒന്ന് കൊരുത്തപ്പോൾ ഷാജിക്ക് ഒരു ചെറിയ അസ്വസ്ഥത തോന്നി. അവൻ വേഗം കണ്ണ് പിന്നോട്ട് വലിച്ചു കുട്ട തുഴയുന്നതിൽ ശ്രദ്ധിക്കാൻ തുടങ്ങി.

പക്ഷേ ഷാജിയെയും കൃതിയെയും ഒന്നിച്ചു കണ്ട സായു അവരുടെ കൂടെ പോകാൻ വാശി പിടിച്ചു കരഞ്ഞു.. അതോടെ കൃതി അവനെ വാങ്ങിച്ചു മടിയിൽ വച്ചു. ഷാജി ബോട്ട് പുഴയിലേക്ക് തുഴഞ്ഞു.

ഷാജി തുഴയുന്നതിൽ ശ്രദ്ധ ചെലുത്തിയപ്പോൾ കൃതി അവനെ തന്നെ നോക്കിയിരുന്നു.. \"എപ്പോളാ സായുന്റെ ഉപ്പയെ ഞാൻ സ്നേഹിച്ചു തുടങ്ങിയത്? അറിയില്ല.. എല്ലാവരോടും കാണിക്കുന്ന കരുതൽ കണ്ടിട്ട് ആണോ? അതോ അമ്മയില്ലാത്ത കുറവ് അറിയിക്കാതെ സായുവിനെ വളർത്തുന്നത് കണ്ടിട്ടാണോ? \"അവൾ സ്വയം ചോദിച്ചു.

\"കൃതി.. നീ എന്താ ഈ ആലോചിക്കുന്നത്?\" ഷാജിയുടെ ചോദ്യം കേട്ടാണ് അവൾ ചിന്തകളിൽ നിന്നു ഉണർന്നത്.

\"നീ ഞാൻ ചോദിച്ചത് കേട്ടില്ലേ? \" അവൻ ചോദിച്ചു.

\"സോറി.. ഞാൻ എന്തോ ഓർത്തു ഇരുന്നു പോയി.. എന്താ ചോദിച്ചേ..?\"

\"ഇത്രയും മതിയോ? അതോ ഇനിയും ദൂരത്തേക്ക് പോണോ?\" അവൻ ചോദിച്ചു.

\"മതി..\" അവൾ പറഞ്ഞതും ഷാജി വള്ളം കരയിലേക്ക് തുഴയാൻ തുടങ്ങി.

********

വൈകുന്നേരം ഡിന്നർ കഴിഞ്ഞു ഓരോരുത്തരും അവരവരുടെ റൂമികളിലേക്ക് പോകാൻ തുടങ്ങി. നേരത്തെ ഉറങ്ങിയ കുഞ്ഞിയെ മുറിയിൽ കിടത്തി ലച്ചു മിലിയുടെ അടുത്തേക്ക് വന്നു. മിലി നഖം കടിച്ചുകൊണ്ട് ഗസിബോയിലേക്ക് നോക്കി നിൽക്കുകയായിരുന്നു.

\"എന്താടി.. നിനക്കു ഡിന്നർ കിട്ടിയില്ലേ? നഖം മുഴുവൻ കടിച്ചു തിന്നുന്നു..\" ലച്ചു ചോദിച്ചു.

\"ഞാനെ ഷാജിയെയും കൃതിയെയും നോക്കുകയായിരുന്നു. \" അവൾ ഗസിബോ യിലേക്ക് ചൂണ്ടി പറഞ്ഞു.

കൃതി തോളത്തു സായുവിനെ ഇട്ടു തട്ടി ഉറക്കാൻ ശ്രമിക്കുകയായിരുന്നു. ഷാജി അവരെ തന്നെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു.

മിലി അവരെ തന്നെ നോക്കികൊണ്ട് ലച്ചുവിനോട് ചോദിച്ചു. \"നിനക്കു എന്തു തോന്നുന്നു? അങ്ങനെ ഒരു ഇഷ്ട്ടം ഷാജിക്ക് കൃതിയോട് കാണുമോ?\"


(തുടരും..)

കമന്റ് കുട്ട്യോളെ.. കമന്റ്.. ഒന്നും പറയാൻ ഇല്ലെങ്കിൽ ഒരു സ്മൈലി എങ്കിലും കമന്റ്.. 



നിനക്കായ്‌ ഈ പ്രണയം (78)

നിനക്കായ്‌ ഈ പ്രണയം (78)

4.3
3116

കൃതി തോളത്തു സായുവിനെ ഇട്ടു തട്ടി ഉറക്കാൻ ശ്രമിക്കുകയായിരുന്നു. ഷാജി അവരെ തന്നെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു.മിലി അവരെ തന്നെ നോക്കികൊണ്ട് ലച്ചുവിനോട് ചോദിച്ചു. \"നിനക്കു എന്തു തോന്നുന്നു? അങ്ങനെ ഒരു ഇഷ്ട്ടം ഷാജിക്ക് കൃതിയോട് കാണുമോ?\"\"വാ.. ചോദിച്ചു നോക്കാം...\" ലച്ചു പറഞ്ഞപ്പോൾ അവർ രണ്ടുപേരും ഒന്നിച്ചു ഷാജിയുടെ അടുത്തേക്ക് നടന്നു.\"സായു ഉറങ്ങി.. ഞാൻ ഇവനെ കിടത്തട്ടെ..\" ഷാജിയോട് പറഞ്ഞു കൃതി സായുവിനെയും കൊണ്ട് അകത്തേക്ക് നടന്നു.അവളെ നോക്കി ഒന്ന് മൂളി അവൻ അവിടെ തന്നെ ഇരുന്നു.\"എടാ... സായു കൃതിയും ആയി ശരിക്കും അടുത്ത് ഇപ്പൊ അല്ലേ?\" ചോദിച്ചുകൊണ്ട് മിലി ഷാജിയുടെ