Aksharathalukal

നക്ഷത്രം .

 

 

മിനിക്കഥ .

നക്ഷത്രം.

സലാം ഒളവട്ടൂര്‍ .

-------------------------

                        

               ഏത് കാര്യത്തിനും നാള് നോക്കുന്ന    അയാളുടെ       ജീവിതത്തിന്‍റെ  വഴിത്തിരിവായ  വിവാഹം കഴിക്കാന്‍ അനുയോജ്യമായ നക്ഷത്രം ഏതെന്നറിയാന്‍ നഗരത്തിലെ പ്രധാന ജോത്സ്യനെ  കാണാന്‍ ചെന്നപ്പോഴാണ് .

           ജോത്സ്യന്‍റെ  ഭാര്യ രോഹിണി ബന്ധത്തിലെവിടെയോ നടക്കാനിരിക്കുന്ന കുഞ്ഞിന്‍റെ നൂല്‍കെട്ടിന്  പോവാനുള്ള സാരിയും അടിവസ്ത്രം മുതല്‍ ചെരിപ്പ് വരെയുള്ള സാധനങ്ങളുടെ നിറത്തിന്‍റെ  കാര്യം പറഞ്ഞ് കൊണ്ട് അയാളെ നക്ഷത്രമെണ്ണിക്കുന്നത് കണ്ടത് .