അലൈപായുതേ💜(പാർട്ട്:13)
ധ്രുവി തിരിച്ച് അകത്തേക്ക് വന്നപ്പോൾ ദച്ചുവിനെ അവിടെ കണ്ടില്ല. അവൾ ഹൃദ്യയുടെ റൂമിൽ ഇണ്ടാവും എന്ന് കരുതി അവിടേക്ക് പോവാൻ തുടങ്ങിയപ്പോഴാണ് ദച്ചു ബാൽക്കണിയിൽ നില്കുന്നത് കണ്ടത്. അവൻ ഒരു പുഞ്ചിരിയോടെ അവളുടെ അടുത്തേക്ക് നടന്നു.\"എന്താ ദക്ഷ താൻ ഇവിടെ ഒറ്റയ്ക്ക് നില്കുന്നെ?\" ധ്രുവി അവളുടെ അടുത്ത് ചെന്ന് നിന്നുകൊണ്ട് ചോദിച്ചു.\"ഏയ് ഒന്നുല്ല ഞാൻ വെറുതെ\"അവൾ ഒരു മങ്ങിയ പുഞ്ചിരിയോടെ പറഞ്ഞുകൊണ്ട് പുറത്തേക്ക് നോക്കി നിന്നു.പെട്ടെന്ന് തന്നെ ധ്രുവിയുടെ ഫോൺ ബെൽ അടിച്ചു. അവൻ അപ്പോൾ തന്നെ അത് അറ്റൻഡ് ചെയ്തു.\"ഹലോ ശിവ\" ധ്രുവി സന്തോഷത്തോടെ വിളിക്കുന്നത് കേട്ടാണ് ദച