Aksharathalukal

കൃഷ്ണകിരീടം 26



അത് നിന്റെ ഇഷ്ടം... പിന്നെ നീ ഏറ്റുമുട്ടിയ ആ പയ്യൻ പുളിയംകോട്ട് മാത്യൂസിന്റെ മകനാണെന്നറിഞ്ഞപ്പോൾ നീ ഞെട്ടിയല്ലോ... അയാളെ നിനക്കെങ്ങനെയാണ് പരിചയം... \"

എന്റെ അമ്മാവന്റെ ആത്മാർത്ഥ സുഹൃത്തായിരുന്നു മാത്യുച്ചായൻ... ഒരു കണക്കിന് എന്റെ എല്ലാമായിരുന്ന ഒരു പാവം മനുഷ്യൻ.. അതെല്ലാം പറയുകയാണെങ്കിൽ ഒരുപാടുണ്ട്...  എന്റെ അമ്മാവൻ മരിച്ചിട്ടും അദ്ദേഹമായിട്ടുള്ള ബന്ധം ഇന്നും തുടർന്നുകൊണ്ടിരുന്നു... എന്നാൽ ഇത്രയും കാലം ഞാൻ അച്ഛനെന്നു വിളിച്ച ആ ക്രിമിനലിന് ഈ ബന്ധം ഇഷ്ടമല്ലായിരുന്നു... അതിന്റെ കാരണം എന്താണെന്ന് എനിക്കറിയില്ല... എന്നാൽ ആയാളറിയാതെ മാത്യുച്ഛായനുമായി ഞാൻ കണ്ടുമുട്ടാറുണ്ടായിരുന്നു... എന്നാൽ ഇന്നുകണ്ട പയ്യൻ മാത്യുച്ഛായന്റെ മകനാണെന്ന് എനിക്കറിയില്ലായിരുന്നു... ചെറുപ്പത്തിലെങ്ങാനോ കണ്ടതാണ്... \"

\"ഉം അതു പോട്ടെ എന്താണ് എന്നോട് ചോദിക്കാനുണ്ടെന്ന് പറഞ്ഞത്... \"
ആദി ചോദിച്ചു... 

\"എനിക്കറിയേണ്ടത് അയാളെപറ്റിയാണ്... എന്റെ അച്ഛനെന്ന ആ പിശാചിനെക്കുറിച്ച്... നിന്റെ ചെറിയച്ചനാണല്ലോ അയാൾ.... അന്നേരം നിനക്കറിയാമല്ലോ അയാളെപറ്റി.. \"

\"നീയും ഞാനും ഏകദേശം തുല്ല്യപ്രായക്കാരാണ്... ഞാൻ ഇടശ്ശേരി തറവാട്ടിലെ നീ അയാളുടെ കൂടേയും... അന്നേരം അയാളെ പറ്റി എനിക്കാണോ നിനക്കാണോ കൂടുതലറിയുക... \"

\"എനിക്കറിയേണ്ടത് അയാളുടെ ഇപ്പോഴത്തെ സ്വഭാവത്തെക്കുറിച്ചല്ല... ഞാൻ ജനിക്കുന്നതിനുമുന്നേയുള്ള കാര്യങ്ങളാണ്... മാത്യുച്ഛായനോട് ചോദിച്ചാൽ അറിയാം പക്ഷേ നിന്നോളം അദ്ദേഹത്തിന് അയാളെപ്പറ്റി അറിയില്ല... കാരണം അയാളെപ്പറ്റി നിന്റെ അച്ഛൻ പറഞ്ഞ അറിവെങ്കിലും നിനക്കുണ്ടാവും... നിങ്ങൾ തമ്മിൽ തെറ്റാനുണ്ടായ കാര്യവും നിന്റെ അച്ഛൻ നിന്നോട് പറഞ്ഞിട്ടുണ്ടാകും... \"

\"അതെല്ലാം അറിഞ്ഞിട്ടു നിനക്കെന്തിനാണ്... അയാളോട് പകരം ചോദിക്കാനോ... എന്നാൽ നീയൊരുകാര്യം മനസ്സിലാക്കുന്നത് നല്ലതാണ്... അയാളെ നിനക്ക് നേരിടാനാവില്ല... കാരണം... എല്ലാം മുൻകൂട്ടി കണ്ടാണ് അയാൾ കളിക്കുന്നതെല്ലാം... അത് നീയോ ഞാനോ വിചാരിച്ചാൽ നടക്കുന്ന കേസല്ല... കാരണം അയാളുടെ പിന്നിൽ ഒരുപാട് ശക്തികളുണ്ട്... ഇന്ന് നിന്നെ കണ്ടപ്പോഴും ഇപ്പോൾ നീ പറഞ്ഞതുംവച്ച് നോക്കുമ്പോൾ നിനക്ക് മാനസാന്തരം വന്നെന്നാണ് കരുതുന്നത്... അത് സത്യമാണോ അതോ അഭിനയമാണ് എന്നൊന്നും എനിക്കറിയില്ല... എന്നാലും പറയുകയാണ്... വെറുതെ അയാൾക്കെതിരെ കളിച്ച് സ്വന്തം ജീവിതം ഇല്ലാതാക്കേണ്ട... ഇപ്പോൾ നീ ഇന്നറിഞ്ഞ കാര്യങ്ങൾ സത്യമാണെങ്കിൽ... അയാൾ ആദ്യം നിനക്കെതിരെയല്ല തിരിയുക... നിന്നെ സ്വന്തം മകനെപ്പോലെ കണ്ട ഒരാൾ വീട്ടിലുണ്ട്... സുഭദ്രച്ചെറിയമ്മ... അവർ കാരണമാണ് നീ ഇതെല്ലാം അറിഞ്ഞത്... അന്നേരം ആദ്യം പകരം വീട്ടുന്നത് അവരോടായിരിക്കും... അത് നീ തടയാൻ നോക്ക്...  അവരുടെ ജീവന് ഏതുനിമിഷവും ആപത്ത് സംഭവിക്കാം... പിന്നെ അയാളുമായിട്ടുള്ള  ഞങ്ങളുടെ അലോഗ്യത്തിനുള്ള കാരണം... അത് ഞങ്ങളുടെ ജീവിതത്തിലെ സ്വകാര്യകാര്യമാണ്... അത് പറയാൻ ഇപ്പോൾ നിർവാഹമില്ല... \"
പെട്ടന്ന് ദത്തൻ എന്തോ, ഓർത്തതുപോലെ അവനെ നോക്കി... നീ പറഞ്ഞത് സത്യമാണ്... ഇന്നുവരെ എന്റെ നാവുകൊണ്ട് അമ്മേ എന്നൊരു വിളികേൾക്കാൻ ഒരുപാട് ആഗ്രഹിച്ചവരാണ് സുഭദ്രാമ്മ... പക്ഷേ അയാളുടെ നെറികേടും വാക്കും കേട്ട് ജീവിച്ച എനിക്ക് അവരെ പുച്ഛമായിരുന്നു..  എന്നാൽ ഇന്ന് ഞാനാരാണെന്നും എന്താണെന്നും എനിക്ക് മനസ്സിലാക്കിത്തന്നവരാണ് അവർ... രാവിലെ ഇതെല്ലാം അറിഞ്ഞപ്പോൾ ആ വീട്ടിൽനിന്നിറങ്ങിയതാണ് ഞാൻ... അവരവിടെ തനിച്ചാണ് എന്ന ചിന്തപോലും എനിക്കുണ്ടായില്ല... അയാളോടുള്ള പക മാത്രമാണ് എന്നിൽ നിറഞ്ഞു നിന്നത്... \"
ദത്തൻ പെട്ടന്നുതന്നെ ബൈക്കിൽ കയറി തിടുക്കത്തിൽ വീട്ടിലേക്ക് പുറപ്പെട്ടു... ആദി ചെന്ന് കാറിൽ കയറി... \"

\"എന്താണ് അയാൾ പറഞ്ഞത്... \"

\"അതൊന്നുമില്ല... പിന്നെ നിന്നോട് നേരത്തെ നന്ദി പറഞ്ഞല്ലോ അവൻ... നീ കാരണമാണ് അവന്റെ മനസ്സിൽ മാറ്റത്തിന്റെ വിത്തുകൾ വിതച്ചെന്നും പറഞ്ഞു... എന്തായിരുന്നു അത്... എന്താണ് ഇതിനുമാത്രം ഉപകാരപ്പെട്ട വാക്കുകൾ... \"

\"അതോ അതൊന്നുമില്ല... അയാളുടെ ചെവിക്കല്ല് നോക്കി ഒന്നു കൊടുത്തപ്പോൾ അയാളൊന്ന് വിരണ്ടു... അതുമതിയായിരുന്നു എനിക്ക് ആത്മവിശ്വാസം കൂടാൻ... അന്നേരം ഒന്നേ അയാളോട് ഞാൻ ചോദിച്ചുള്ളൂ... അയാൾ ഇപ്പോൾ കാണിക്കുന്ന തോന്നിവാസത്തിന്റെ പേരിൽ എത്ര സ്ത്രീകളുടെ ശാപം ഏറ്റുവാങ്ങേണ്ടി വരുമെന്നും... നാളെ അയാൾ ഒരു വിവാഹം കഴിച്ചാൽ അയാളുടെ കൂടെയുള്ളവർ അല്ലെങ്കിൽ മറ്റുള്ളവർ അയാളുടെ ഭാര്യയോട് ഇതുപോലെ പെരുമാറിയാൽ... അല്ലെങ്കിൽ  അയാൾക്ക് ജനിക്കുന്നത് പെൺകുട്ടികളാണെങ്കിൽ വളർന്നു വലുതാകുമ്പോൾ സ്വന്തം അച്ഛൻ ഇത്തരക്കാരനാണെന്ന് പൊതുസമൂഹത്തിൽനിന്നറിഞ്ഞാൽ അവരുടെ മാനസികനില എത്രത്തോളമായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ എന്നും ചോദിച്ചു... അത് അയാളുടെ ഹൃദയത്തിൽ തറച്ചെന്ന് അന്നേരമേ എനിക്ക് ഊഹിക്കാമായിരുന്നു... ഇല്ലെങ്കിൽ അവിടെ വച്ച് അയാളെന്നെ തീർത്തേനെ... \"

\"കൊള്ളാം... അപ്പോൾ കണ്ടതുപോലെയല്ല അല്പസ്വല്പം കാര്യവിവരമുണ്ട്... \"

\"ഞാൻ പഠിച്ചത് സയൻസാണ്... അപ്പോൾ മറ്റുള്ളവരെക്കുറിച്ച് കുറച്ചൊക്കെ അറിയാൻ പറ്റും... \"

\"അതു നല്ലതാണ്... പക്ഷേ എല്ലാകാര്യത്തിലും അത് വേണമെന്നു മാത്രം... കുറച്ചു മണിക്കൂറുകൾ എന്റെ മാനസികനില എന്താണെന്ന് ഇയാൾക്ക് ഊഹിക്കാൻ പറ്റിയില്ലല്ലോ... അപ്പോൾ എവിടെപ്പോയി നിന്റെ സയൻസ്... \"

\"അത് പിന്നെ എന്റെ ചില സമയത്തെ രീതികൾ അങ്ങനെയാണ്... അവിടെ മറ്റുള്ളവരുടെ മനസ്സിനേക്കാളും പ്രധാനം... എന്റെ മനസ്സായിരുന്നു എനിക്ക് പ്രധാനം... ഞാൻ കാരണം ആരും വിഷമിക്കരുതെന്ന് എനിക്ക് തോന്നി... അതാണ് അന്നേരമങ്ങനെ പറഞ്ഞു പോയത്... \"

\"പോട്ടെ സാരമില്ല... ഇനി അതാരും അറിയേണ്ട... പ്രത്യേകിച്ച് അമ്മയും അച്ഛനും... അവരുടെ മനസ്സ് വേദനിക്കുന്നത് എനിക്ക് സഹിക്കില്ല... ഈ കുട്ടികുറുമ്പിയോടും കൂടിയാണ് പറയുന്നത് കേട്ടല്ലോ... നമ്മൾ ബീച്ചിൽ പോയി... അവിടെ അടിച്ചുപൊളിച്ചു... പോരുമ്പോൾ മസാലദോശ കഴിച്ചു... മനസ്സിലായല്ലോ... \"
കൃഷ്ണനും നന്ദുമോളും തലയാട്ടി... 

\"എന്നാൽ ഇനി ഹാപ്പിയായിരുന്നേ... \"
ആദി കാറെടുത്തു... അവർ പോയത് ആ ടൌണിലെ ഏറ്റവും വലിയ ടെക്റ്റൈൽസിലേക്കായിരുന്നു.. അതിനുമുന്നിലവൻ കാർ നിർത്തി... 

\"ഇതെന്താ ഇവിടെ നിർത്തിയത്... \"
കൃഷ്ണ ചോദിച്ചു... 

\"എനിക്ക് ഒരു സാധനം വാങ്ങിക്കാനുണ്ട്... \"
അതുപറഞ്ഞ് ആദി ഡോർ തുറന്ന് പുറത്തിറങ്ങി... 

\"ഇതെന്താ നിങ്ങൾ വരുന്നില്ലേ... \"
കാറിൽതന്നെ ഇരിക്കുന്ന കൃഷ്ണയോടും നന്ദുമോളോടുമായി ആദി ചോദിച്ചു.. 

\"ഞങ്ങളെന്തിനാണ്... ഞങ്ങളിവിടെ ഇരുന്നോളാം... ആദിയേട്ടൻ പോയിട്ടുവാ... പെട്ടന്നുവരണേ... സമയം ഒരുപാടായി... ആന്റിയും മുത്തശ്ശനുമെല്ലാം വിഷമിക്കും... 

\"അയ്യോ... എന്തൊരു കരുതൽ... അവർ വിഷമിക്കുകയൊന്നുമില്ല... നിങ്ങൾ വാ... \"
കൃഷ്ണ നന്ദുമോളേയും കൂട്ടി കാറിൽനിന്നിറങ്ങി ആദിയുടെ കൂടെ ടെക്റ്റൈൽസിലേക്ക് നടന്നു... ആദി നടന്നത്  സ്തീകളുടെ സെക്ഷനിലേക്കായിരുന്നു... 

\"ചേച്ചീ നല്ലൊരു ചുരിദാർ വേണമല്ലോ... \"
ആദി പറഞ്ഞു... 

അവിടെ സെയിൽസ്ഗേൾ വില കൂടിയ ചുരിദാർ ഓരോന്നായി അവരുടെ മുന്നിൽ നിർത്തിവച്ചു... 

\"കൃഷ്ണാ ഇതിൽ നിനക്ക് ഇഷ്ടപ്പെട്ടതിൽ വെച്ച് ഏറ്റവും നല്ലതുതന്നെ എടുത്തേ... \"
ആദി പറഞ്ഞു... 

\"ആർക്കാണ് ഇപ്പോൾ ചുരിദാർ... \"
കൃഷ്ണ സംശയത്തോടെ ചോദിച്ചു... 

\"എന്റെ അപ്പച്ചിയുടെ മകൾക്കാണ്... അവളുടെ ജന്മദിനമാണ്... \"
ആദി പറഞ്ഞതു കേട്ട് കൃഷ്ണയൊന്ന് നെടുവീർപ്പിട്ടു... 

\"ആളെങ്ങനെ വെളുത്തിട്ടാണോ തടിയുണ്ടോ... \"

\"നിന്റെ ശരീരത്തിന് മാച്ചായത് മതി... \"

\"വില കൂടുന്നതു കൊണ്ട് പ്രശ്നമുണ്ടോ... \"

\"ഇല്ല...\"
 പിന്നെ തിരിഞ്ഞ് സെയിൽസ് ഗേളിനോട് നന്ദുമോളെ കാണിച്ച് ഇതേ പ്രായത്തിലുള്ള ഒരു കുട്ടിക്ക് പറ്റിയ നല്ല ഡ്രസ്സ് എടുക്കാൻ പറഞ്ഞു... 

ഇവളെപ്പോലെ ഒരുത്തി അവിടെയുണ്ട്... ചേച്ചിക്കുമാത്രം വാങ്ങിച്ചാൽ എന്നെ കൊല്ലുമവൾ... \"
അതുകേട്ട് കൃഷ്ണ ചിരിച്ചു... 

\"നിങ്ങൾ ഇത് സെലക്റ്റ് ചെയ്തുവക്ക്... അപ്പോഴേക്കും ഞാൻ വരാം... \"
അതും പറഞ്ഞ് ആദി പുരുഷന്മാരുടെ സെക്ഷനിലേക്ക് നടന്നു... കുറച്ചു കഴിഞ്ഞ് അവൻ തിരിച്ചുവന്നു... അപ്പോഴേക്കും ഡ്രസ്സുകൾ സെലക്റ്റ് ചെയ്ത് കൃഷ്ണയും നന്ദുമോളും ആദിയെ കാത്തുനിൽക്കുന്നുണ്ടായിരുന്നു... 

\"ആദിയേട്ടൻ എവിടെ പോയതായിരുന്നു... \"
കൃഷ്ണ ചോദിച്ചു... 

\"ഞാൻ പുരുഷന്മാരുടെ സെക്ഷനിലൊന്ന് പോയതാണ്... അച്ഛന് ഒരു മുണ്ടും ഷർട്ടുമെടുക്കാൻ... \"
\"അപ്പോൾ ആന്റിക്ക് വാങ്ങിച്ചില്ലേ... \"

നല്ല കഥ... അമ്മക്ക് അതുമായിട്ട് അവിടേക്ക് ചെല്ലുകയേ വേണ്ടൂ...എന്നെ ഓടിക്കും... നീ അമ്മയുടെ മുറിയിൽ പോയിട്ടില്ലേ... അതിലെ ആ തുണിവക്കുന്ന ഷെൽഫൊന്ന് തുറന്നു നോക്കോണ്ടൂ... നിന്റെ കണ്ണുതള്ളിപ്പോകും... അതിനു മാത്രം സാരികളാണ് ഇതിലുള്ളത്... കൂടുതലും സെറ്റ്സാരികളാണ്... അധികവും ഒറ്റത്തവണ ഉടുത്ത് അലക്കി മടക്കിവച്ചേക്കുന്നതാണ്... \"

ആദി അവരേയും കൂട്ടി താഴേക്ക് ചെന്ന് ബില്ലടച്ച് സാധനങ്ങളുമായി പു റത്തേക്കിറങ്ങി... 

\"ആദിയേട്ടൻ എന്നു മുതലാണ് തുണ പറയാൻ പഠിച്ചത്... \"
തിരിച്ച് വീട്ടിലേക്ക് പോരുന്നതിനിടയിൽ കൃഷ്ണ ചോദിച്ചു... 

\"നുണയോ... എന്തു നുണ... \"

ആദിയേട്ടന് നുണപറയാനറിയില്ല... അറിയുമായിരുന്നെങ്കിൽ മറ്റുള്ളവർ വിശ്വസിക്കുന്ന നുണയേ പറയുകയുള്ളൂ... നിങ്ങൾക്ക് ഇതുവരെയില്ലാത്ത ഒരു അച്ഛൻപെങ്ങൾ എപ്പോൾ വന്നു... ഒരു മാസത്തിലേറെയായി ഞാൻ ഇവിടെ വന്നിട്ട്... അങ്കിളിന് ഒരു സഹോദരനോ സഹോദരിയോ ഉള്ളതായിട്ടു എനിക്കറിയില്ല...  സത്യം പറ... ആർക്കാണ് കളവ് പറഞ്ഞ് ഇതെല്ലാം വാങ്ങിച്ചത്... \"

ആരു പറഞ്ഞു അച്ഛന് അനിയത്തി ഇല്ലെന്ന്... രാജേശ്വരി അപ്പച്ചി... നീ അറിയാത്തതൊന്നും സത്യമല്ല എന്നുണ്ടോ... 


തുടരും.......... 

✍️ Rajesh Raju

➖➖➖➖➖➖➖➖➖

കൃഷ്ണകിരീടം 27

കൃഷ്ണകിരീടം 27

4.4
6076

\"ഒരുമാസത്തിലേറെയായി ഞാൻ ഇവിടെ വന്നിട്ട്... അങ്കിളിന് ഒരു സഹോദരനോ സഹോദരിയോ ഉള്ളതായിട്ടു എനിക്കറിയില്ല...സത്യം പറ... ആർക്കാണ് കളവ് പറഞ്ഞ് ഇതെല്ലാം വാങ്ങിച്ചത്... \"ആദി കൃഷ്ണയിൽ നിന്നും ഇങ്ങനെയൊരു ചോദ്യം പ്രതിക്ഷിച്ചില്ല... ആരു പറഞ്ഞു അച്ഛന് അനിയത്തി ഇല്ലെന്ന്... രാജേശ്വരി അപ്പച്ചി... നീ അറിയാത്തതൊന്നും സത്യമല്ല എന്നുണ്ടോ... പിന്നെ ഈ ഡ്രസ്സ്... അത്.. സത്യം പറഞ്ഞാൽ പിണങ്ങുമോ നീ... അല്ലെങ്കിൽ നേരത്തേതുപോലുള്ള പ്രശ്നങ്ങളുണ്ടാക്കുമോ... \"\"അപ്പോൾ സത്യം മറ്റൊന്നാണല്ലേ... എനിക്കറിയാം ഇത് എനിക്കും നന്ദുമോൾക്കും മുത്തശ്ശനും വാങ്ങിച്ചതാണെന്ന്... വൈകീട്ട് ഞാൻ ചായയുമായി വന്ന