നിനക്കായ് മാത്രം💜(പാർട്ട്:15)
\"ശരത് ഇന്ന് 11:30ന് ഒരു മീറ്റിംഗ് അറേഞ്ച് ചെയ്തിട്ടുണ്ട്.\"അർപ്പിത അത് പറഞ്ഞതും ശരത് ഒന്ന് മൂളുക മാത്രമാണ് ചെയ്തത്.ശരത് ഗായുവിനെ നോക്കിയപ്പോൾ അവൾ ഒന്നും കഴിക്കാതെ വെറുതെ പ്ലേയിറ്റിൽ കൈയിട്ട് ഇളക്കികൊണ്ട് ഇരിക്കുവായിരുന്നു.\"അർപ്പിത എനിക്ക് നിന്നോട് സീരിയസ് ആയിട്ടുള്ള ഒരു കാര്യം പറയാൻ ഉണ്ട്.\"ശരത് അത് പറഞ്ഞതും അർപ്പിത എന്താണെന്നുള്ള ഭാവത്തിൽ ശരത്തിനെ നോക്കി.\"എന്താ ശരത് എന്നോട് എന്തെങ്കിലും പറയണമെങ്കിൽ നിനക്ക് ഇങ്ങനെ ഒരു മുഖവരയുടെ ആവശ്യം ഉണ്ടോ?\"\"അർപ്പിത ഞാൻ പറയുന്നത് നീ എങ്ങനെ എടുക്കും എന്നെനിക്കറിയില്ല നീ കുഞ്ഞിനേയും കൂട്ടി ഇവിടെ നിന്നും പോണം\"\"എന്ത