Aksharathalukal

അലൈപായുതേ💜(പാർട്ട്‌:13)

ധ്രുവി തിരിച്ച് അകത്തേക്ക് വന്നപ്പോൾ ദച്ചുവിനെ അവിടെ കണ്ടില്ല. അവൾ ഹൃദ്യയുടെ റൂമിൽ ഇണ്ടാവും എന്ന് കരുതി അവിടേക്ക് പോവാൻ തുടങ്ങിയപ്പോഴാണ് ദച്ചു ബാൽക്കണിയിൽ നില്കുന്നത് കണ്ടത്. അവൻ ഒരു പുഞ്ചിരിയോടെ അവളുടെ അടുത്തേക്ക് നടന്നു.

\"എന്താ ദക്ഷ താൻ ഇവിടെ ഒറ്റയ്ക്ക് നില്കുന്നെ?\" ധ്രുവി അവളുടെ അടുത്ത് ചെന്ന് നിന്നുകൊണ്ട് ചോദിച്ചു.

\"ഏയ്‌ ഒന്നുല്ല ഞാൻ വെറുതെ\"അവൾ ഒരു മങ്ങിയ പുഞ്ചിരിയോടെ പറഞ്ഞുകൊണ്ട് പുറത്തേക്ക് നോക്കി നിന്നു.

പെട്ടെന്ന് തന്നെ ധ്രുവിയുടെ ഫോൺ ബെൽ അടിച്ചു. അവൻ അപ്പോൾ തന്നെ അത്‌ അറ്റൻഡ് ചെയ്തു.

\"ഹലോ ശിവ\" ധ്രുവി സന്തോഷത്തോടെ വിളിക്കുന്നത് കേട്ടാണ് ദച്ചു അവനെ ശ്രെദ്ധിച്ചത്.

\"നീ എന്താ ശിവ ഈ പറയുന്നേ നീ ഇവിടേക്ക് വരുന്നെന്നോ?\" അവൻ പറയുന്നത് കേട്ട് ശെരിക്കും ഞെട്ടിയത് ദച്ചുവാണ്.

\"അഹ് നീ എന്തെങ്കിലും ചെയ്യ് ഞാൻ വരാം പിക്ക് ചെയ്യാൻ\"അതും പറഞ്ഞ് കോൾ കട്ട്‌ ചെയ്ത് തിരിഞ്ഞ ധ്രുവി കാണുന്നത് കണ്ണും നിറച്ച് അവനെ തന്നെ നോക്കി നിൽക്കുന്ന ദച്ചുവിനെയാണ്.

അവൻ നോക്കുന്നത് കണ്ടിട്ടും അവൾ അവനിൽ നിന്നും നോട്ടം മാറ്റാതെ വന്നപ്പോൾ ധ്രുവിക്ക്‌ മനസ്സിലായി അവൾ ഈ ലോകത്തൊന്നും അല്ലായെന്ന്.

എന്തുകൊണ്ടോ അവളുടെ നിറഞ്ഞ കണ്ണുകൾ കാണുംതോറും അവന്റെ മനസ്സിൽ വല്ലാത്ത വേദന തോന്നി.

\"ദച്ചു താൻ എന്തിനാടോ കരയുന്നെ?\"ധ്രുവി അവൽക്കരികിലേക്ക് ചേർന്ന് നിന്നുകൊണ്ട് ചോദിച്ചു.

അപ്പോഴും ദച്ചു കണ്ണെടുക്കതെ അവനെ തന്നെ നോക്കി നില്കുവായിരുന്നു.

ധ്രുവി അവളുടെ മുഖം തന്റെ രണ്ട് കൈകളിലുമാക്കി അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.പെട്ടെന്നുള്ള ഉൾപ്രേരണയിൽ അവന്റെ മുഖം അവളുടെ മുഖത്തോടടുത്തു പെട്ടെന്നാണ് ധ്രുവിയുടെ ഫോൺ പിന്നെയും ബെൽ അടിച്ചത്. ധ്രുവി ഞെട്ടികൊണ്ട് അവളിൽ നിന്നും അകന്നുമാറി അവളെ നോക്കാതെ അവിടെ നിന്നും പോയി.

ദച്ചുവിന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു അവൾക്ക് അവിടെ നടന്നതെന്താണെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല.അവൾ കുറച്ചു നേരംകൂടെ അവിടെ നിന്നിട്ട് ഹൃദ്യയുടെ റൂമിലേക്ക് പോയി.

രാത്രി ഏഴുമണി ഒക്കെ ആയപ്പോഴാണ് സിതാരയും വേണിയും വന്നത്.അവരെ കണ്ടപ്പോൾ തന്നെ ദച്ചു അവരുടെ അടുത്തേക്ക് ചെന്നു.

\"അമ്മ ഇത് എവിടെ പോയതായിരുന്നു?\"

\"എന്റെ ദച്ചു ഒന്നും പറയാതെ ഇരിക്കുന്നതാ നല്ലത് ദേ സിതാര ഒരാൾക്ക് കുറച്ച് പൈസ കടം കൊടുത്തിരുന്നു തിരിച്ചു ചോദിച്ചിട്ട് കൊടുത്തില്ലന് പറഞ്ഞപ്പോ ഞാനാ പറഞ്ഞെ അവിടെ വരെ പോയി മേടിക്കാണെന്ന്.\"

\"എന്നിട്ട് കിട്ടിയോ ആന്റി?\"

\"പിന്നെ കിട്ടാതെ നിന്റെ അമ്മയല്ലേ എന്റെ കൂടെ വന്നേ അപ്പൊ പിന്നെ കിട്ടാതെ ഇരിക്കുന്നു നിനക്ക് തോന്നുന്നുണ്ടോ?\"

ദച്ചു അതിന് ഒന്ന് ചിരിച്ചിട്ട് അമ്മയോട് ചേർന്ന് നിന്നു.ഇതേ സമയം അവളുടെ കണ്ണുകൾ ധ്രുവിയെ അവിടെ തിരയുന്നുണ്ടായിരുന്നു.

\"എന്നാ ഞങ്ങൾ ഇറങ്ങട്ടെ സിതാരെ?\"

\"കുറച്ച് കഴിഞ്ഞ് പോവാം വേണി\"

\"ഏയ്‌ ചെല്ലട്ടെ ഏട്ടനും വിചുവും ഇല്ലാത്തോണ്ട് ഇനി ഞങ്ങൾക്ക് എന്തെങ്കിലും ഉണ്ടാക്കിയാൽ മതിയല്ലോ\"

\"ഏഹ് ഏട്ടനും അച്ഛനും എവിടെ പോയി?\"

\"നിന്നോട് പറയാൻ മറന്നു ദച്ചു അവര് നമ്മൾ നേരത്തെ താമസിചോടത്ത് പോയേക്കുവാ. അച്ഛന്റെ ഒരു ഫ്രണ്ടിന്റെ മോന്റെ കല്യാണത്തിന്.\"

അവർ അങ്ങനെ ഓരോന്നെ പറഞ്ഞ് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് പുറത്ത് ധ്രുവിയുടെ കാർ വന്ന് നിന്നത്.

\"ഈ ചെക്കൻ ഈ സമയത്ത് ഇത് എവിടെ പോയതാ?\"സിതാര അതും ചോദിച്ച് അങ്ങോട്ടേക്ക് വന്നു.

അപ്പോഴാണ് കാറിൽ നിന്നും ഇറങ്ങുന്ന പെൺകുട്ടിയെ എല്ലാവരും ശ്രെദ്ധിച്ചത്.ടൈറ്റ് ജീൻസും ക്രോപ് ടോപ്പും ആണ് വേഷം. ബ്രൗൺ നിറത്തിലുള്ള സ്ട്രൈറ്റ് ചെയ്ത മുടി ഷോൾഡർ വരെ വെട്ടിയിരിക്കുന്നു.അവളെ നോക്കി നിന്ന എല്ലാവരിലും അപരിചിതത്വം തെളിഞ്ഞു നിന്നു.

പക്ഷെ ദച്ചുവിന് ആളെ നന്നായിട്ട് മനസ്സിലായി എന്ന് അവളുടെ വീർതിരിക്കുന്ന മുഖം കണ്ടാൽ തന്നെ അറിയാം.

ധ്രുവി ഒരു പുഞ്ചിരിയോടെ സിതാരയുടെ അടുത്തേക്ക് വന്നതും ആ പെൺകുട്ടി ധ്രുവിയുടെ കൈയിൽ പിടിച്ചു അതിലൂടെ കണ്ടതും ദച്ചുവിന്റെ മുഖം ഒന്നുകൂടെ വീർത്തു.

\"അമ്മ ഇത് ശിവന്യ എന്റെ ഫ്രണ്ട് ആണ് എന്റെ ഹോസ്പിറ്റലിൽ തന്നെയാ വർക്ക്‌ ചെയ്യുന്നേ\"

\"ആണോ മോള് വാ\" സിതാര ശിവയെ കൂട്ടി അകത്തേക്ക് പോയപ്പോഴും ദച്ചു ദേഷ്യത്തോടെ ധ്രുവിയെ നോക്കി നില്കുവായിരുന്നു.

ധ്രുവി അത്‌ കണ്ടെങ്കിക്കും അവന്റെ മുഖത്ത് വിരിഞ്ഞ പുഞ്ചിരി അവൾ കാണാതെ അവൻ ഒളിപ്പിച്ചു.

\"വേണി നീ ഒന്ന് അകത്തേക്ക് വന്നേ\"
സിതാര അകത്ത് നിന്ന് വിളിച്ചതും ദച്ചുവിന്റെ അമ്മ അകത്തേക്ക് കയറി പോയി.

ദച്ചു കുറച്ച് നേരം അവിടെ തന്നെ നിന്നിട്ട് അകത്തേക്ക് കയറി ഹൃദ്യയുടെ റൂമിലേക്ക് ചെന്നു.

ദച്ചു റൂമിലേക്ക് ചെല്ലുമ്പോൾ ഹൃദ്യ ഫ്രഷ് ആയി ഇറങ്ങിയതെ ഉണ്ടായിരുന്നുള്ളു.

\"എന്റെ ഹൃദു നീ എപ്പോ കുളിക്കാൻ കയറിയത ഇത്രയും നേരം എടുക്കുമോ നിനക്ക് കുളിക്കാൻ ആയിട്ട്\"

\"അത്‌ അല്ലെ പെണ്ണെ ഞാൻ ആദ്യമേ ചായ കുടിച്ചേ ഞാൻ എന്നും ഇങ്ങനെയാ എന്റെ ഗാനമേള ഒക്കെ കഴിഞ്ഞേ ഞാൻ ഇറങ്ങു\" ഹൃദ്യ വെല്യ കാര്യമായിട്ട് പറയുന്നത് കേട്ട് ദച്ചുവിന് ചിരിയാണ് വന്നത്.

\"അതെ ഹൃദു നിനക്ക് കൂട്ടിന് ഒരാൾ വന്നിട്ടുണ്ട്\" ദച്ചു താല്പര്യം ഇല്ലാതെ പറഞ്ഞു.

\"അത്‌ ആരാ?\"

\"നീ പോയി നോക്ക്‌ പെണ്ണെ\" ദച്ചു അത്‌ പറഞ്ഞതും ഹൃദ്യ വേഗം താഴേക്ക് പോയി.

എന്റെ ദൈവമേ ഇനി ആ ചിവ എന്റെ ആദിയേട്ടനെ വളക്കാൻ വന്നത് ആണോ. അങ്ങനെ ആണെങ്കിൽ അവളെ ഞാൻ കൊല്ലും ആദി ഏട്ടൻ എന്റെയാ എന്റെ മാത്രം.

ദച്ചു ഓരോന്നെ ആലോചിച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങി.അപ്പോഴാണ് ധ്രുവിയുടെ റൂമിലേക്ക് കയറി പോകുന്ന ശിവയെ അവൾ കണ്ടത്.

ദച്ചു പെട്ടെന്ന് ശിവയുടെ പുറകെ ആ റൂമിലേക്ക് പോയതും അവിടെ കണ്ട കാഴ്ച കണ്ട് ശിവ ശെരിക്കും ഞെട്ടി. ധ്രുവിയുടെ നെഞ്ചിൽ ചാരി അവനെ വട്ടം പിടിച്ച് നിന്ന് എന്തൊക്കെയോ പറയുന്ന ശിവയെയാണ് അവൾ കണ്ടത്.

ദച്ചു തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയതും പെട്ടന്ന് അവളുടെ കാൽ ഡോറിന്റെ സൈഡിയിൽ ഇടിച്ച് അവൾ നിലത്തേക്ക് വീഴാൻ പോയി.സൗണ്ട് കേട്ട് തിരിഞ്ഞ് നോക്കിയ ധ്രുവി കണ്ടത് അവിടെ ഭിത്തിയിലേക്ക് ചാരി നിൽക്കുന്ന ദച്ചുവിനെയാണ്.അപ്പോഴും ശിവ അവന്റെ നെഞ്ചിൽ ചാരി നിന്ന് അവളെ നോക്കുവായിരുന്നു.

\"ധ്രുവ് ഏതാ ഈ കുട്ടി?\" ശിവ അവനോട് ചേർന്ന് നിന്നുകൊണ്ട് ചോദിച്ചു.

\"ഇത് ദക്ഷ അപ്പുറത്തെ വീട്ടിൽ താമസിക്കുന്ന കുട്ട്യാ\" ധ്രുവി ദച്ചുവിനെ തന്നെ നോക്കികൊണ്ട് പറഞ്ഞു.

\"ഓഹ് ധ്രുവ് ഞാൻ ഒരു കാര്യം പറഞ്ഞേക്കാം അപ്പുറത്തെ വീട്ടിൽ താമസിക്കുന്നതാണേലും ഇവളെ ഒന്നും വിശ്വസിക്കാൻ പറ്റില്ല എന്തൊക്കെ അടിച്ചോണ്ട് പോവുന്നു ആർക്കറിയാം\" ശിവ പറയുന്നത് കേട്ട് ദച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു. ശിവ പറഞ്ഞതിലും അവളെ വേദനിപ്പിച്ചത് ധ്രുവിയുടെ മൗനം ആയിരുന്നു.

ദച്ചു ഇനി ഒന്നും കേൾക്കാൻ വയ്യാതെ തിരിഞ്ഞ് നടക്കാൻ തുടങ്ങിയപ്പോൾ പുറകിൽ നിന്നും ശിവയുടെ വിളി വന്നിരുന്നു.

\"അതെ ദക്ഷ താൻ എന്താ ഈ റൂമിലേക്ക് വന്നത് അത്‌ പറഞ്ഞിട്ട് പോ\"

ശിവ ചോദിച്ചതിന് എന്ത് ഉത്തരം പറയുമെന്ന് ദച്ചുവിന് അറിയില്ലായിരുന്നു. പെട്ടന്ന് ശിവ റൂമിലേക്ക് കരയുന്നത് കണ്ട് ഓടി വന്ന് നോക്കിയതാണ് അത്‌ പറയാൻ പറ്റില്ലാലോ.

\"അത് ഞാൻ ആദി... അല്ല ധ്രുവി ഏട്ടനോട് ഒരു കാര്യം പറയാൻ വന്നതാ\"

\"എന്ത് കാര്യം?\" ശിവ സംശയത്തോടെ ചോദിച്ചു.

\"അത്‌... അത്‌ പിന്നെ ഞാൻ മറന്നു പോയി\" ദച്ചു അതും പറഞ്ഞ് ധ്രുവിയെ ഒന്ന് നോക്കിയിട്ട് പുറത്തേക്ക് പോയി.

പുറത്തേക്ക് ഇറങ്ങിയപ്പോഴും ശിവയോട് ചേർന്ന് നിൽക്കുന്ന ധ്രുവിയുടെ മുഖമാണ് ദച്ചുവിന്റെ മനസ്സിൽ.

ദച്ചുവിന്റെ അമ്മ നേരത്തെ വീട്ടിലെക്ക് പോയതുകൊണ്ട് ദച്ചു ഹൃദ്യയോട് പറഞ്ഞിട്ട് വീട്ടിലെക്ക് പോയി.

തന്റെ റൂമിൽ എത്തിയപ്പോഴും അവൾക്ക് മനസ്സിന് സമാധാനം ഉണ്ടായിരുന്നില്ല.അവൾ ഷെൽഫിൽ നിന്നും ബുക്ക്‌ എടുത്ത് അവളുടെ ആദിക്ക് എഴുതാൻ തുടങ്ങി.

\"എന്തിനാ എന്നെ ഇങ്ങനെ സങ്കടപെടുത്തുന്നെ....
എന്തിനാ ആ പെണ്ണിനെ ഒക്കെ ചേർത്ത് പിടിച്ച് നിന്നെ ഞാൻ ഇപ്പോൾ എന്തോരും വിഷമിക്കുന്നുണ്ടെന്ന് അറിയുമോ....\"
അത്രയും എഴുതിയപ്പോൾ അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ആ പേജിലേക്ക് വീണ്‌ എഴുതിയ അക്ഷരം പടർന്നു.

അവൾ ബുക്ക്‌ അടച്ച് ഷെൽഫിൽ തന്നെ വെച്ചിട്ട് റൂമിലെ അവളുടെ പ്രിയപെട്ടവനെ കാണാൻ വേണ്ടി ജനലുകൾ തുറന്നിട്ടു. കുറച്ച് നേരം ധ്രുവിയുടെ റൂമിലേക്ക് നോക്കി നിന്നു എങ്കിലും ആ റൂമിൽ ആരും ഉണ്ടായിരുന്നില്ല. അവൾ അവിടേക്ക് നോക്കികൊണ്ട് തന്നെ ബെഡിലേക്ക് കിടന്നു
തനിക്ക് വേണ്ടി ഇന്നും അവളുടെ ആദി ഏട്ടൻ പാടും എന്ന പ്രതീക്ഷയോടെ.

തുടരും...
സഖി🧸❤️
അലൈപായുതേ💜(പാർട്ട്‌:14)

അലൈപായുതേ💜(പാർട്ട്‌:14)

4.8
9177

ഇതേ സമയം ശിവന്യ ധ്രുവിയെയും കൂട്ടി അവളുടെ റൂമിലേക്ക് പോയി. \"എന്താ ശിവ നീ ഈ കാണിക്കുന്നേ?\" \"അതിന് ഞാൻ ഒന്നും കാണിച്ചില്ലല്ലോ കാണിക്കാൻ പോവുന്നതല്ലേ ഒള്ളു.\" \"നീ എന്തിനാ ഇപ്പൊ ഇവിടേക്ക് വന്നത്?\" ധ്രുവി അല്പം ദേഷ്യത്തോടെ ചോദിച്ചു. \"നീ എന്തിനാ ധ്രുവ് എന്നോട് ഇങ്ങനെ ദേഷ്യപെടുന്നേ?\" \"പിന്നെ നീ ഈ കാണിച്ച് കൂട്ടന്നത് ഒക്കെ കണ്ടാൽ ആർക്കാണെങ്കിലും ദേഷ്യം വരും\" \"ധ്രുവ് ഞാൻ ഇങ്ങനെ ഒക്കെ കാണിക്കുന്നത് എന്തിനാണെന്ന് നിനക്ക് അറിയില്ലേ?\" \"അറിയാം പക്ഷെ അത്‌ നടക്കില്ല\" \"എന്തുകൊണ്ട്?\" \"കാരണം എന്റെ മനസ്സിൽ എന്നും ഒരു പെണ്ണ് മാത്രമേ ഉണ്ടാകു\" \"ധ്രുവ് ഞാൻ സമ്മതിക്കില്ല എനിക്