Aksharathalukal

നിനക്കായ്‌ ഈ പ്രണയം (80)

\"കൃതി..\" അവന്റെ ശബ്ദം കേട്ട് കൃതി ഒന്ന് നിന്നു.

\"ഇനി ഇത്തരം കാര്യങ്ങൾ ഒന്നും നീ ചെയ്യേണ്ട.. എന്റെ കാര്യങ്ങൾ നോക്കാൻ എനിക്കി അറിയാം..\" ഷാജി അവളോട്‌ ആയി പറഞ്ഞു.

അവൻ പറഞ്ഞത് കേട്ട് അവൾ തിരിഞ്ഞു അവനെ നോക്കി.

\"അതെന്താ? ഞാൻ ചെയ്താൽ?\" അവൾ ചോദിച്ചു.

\"ചെയ്യണ്ട.. അത്രയേ ഒള്ളൂ...\" ഷാജി മുഖം കനപ്പിച്ചു പറഞ്ഞു.

\"അതെന്താ ഞാൻ ചെയ്താൽ? മിലി തേച്ചു തരുന്നത് ഞാൻ കണ്ടിട്ടുണ്ടല്ലോ? അപ്പൊ ഒന്നും ഇല്ലാത്ത കുഴപ്പം ഇപ്പൊ എന്താ?\"

\"പടച്ചോനെ.. ഇവൾ എന്താ ഇങ്ങനെ ഒരു നാഗവല്ലി സ്റ്റൈലിൽ.. ഗംഗേ - എന്ന് വിളിക്കണോ?\" അവളുടെ ഭാവമാറ്റം കണ്ടു ഷാജി ചെറുതായി ഒന്ന് ഭയന്നു..

\"പറ... എന്താ കുഴപ്പം?\" അവൾ വീണ്ടും ചോദിച്ചു.

\"കുഴപ്പം.. കുഴപ്പം... ഒന്നും ഇല്ല... അല്ല.. ഇണ്ട്... ഇണ്ടില്ല...\" അവൾ അടുത്തേക്ക് വന്നു ചോദിച്ചതും ഷാജി ഒന്ന് പതറി..

\"എന്തോന്ന്?\" അവൾ അവന്റെ അടുത്തേക്ക് നീങ്ങി നിന്നു ചോദിച്ചു.

\"ഏയ്‌.. ഒന്നും ഇല്ല...\" അവൻ പെട്ടന്ന് പറഞ്ഞതും അവൾ പിന്നോട്ട് മാറി.

ഷാജിക്ക് ശ്വാസം നേരെ വീണു.. \"ഉറപ്പ് അല്ലേ?\" അവൾ ചോദിച്ചതും അവൻ തലയാട്ടി. അവനെ തറപ്പിച്ചു ഒന്ന് നോക്കി തിരിച്ചു നടന്നതും അവളുടെ ചുണ്ടിൽ ഒരു കള്ളച്ചിരി വിടർന്നിരുന്നു.

നെറ്റി ചുളിച്ചു അവളെ നോക്കി നിന്ന അവൻ ഓർത്തു. \"പടച്ചോനെ? ഇതിനെ വല്ല ജിന്നും പിടിച്ചിരിക്കണ?\"

************

രഘു ദർശന്റെയും സുമിത്രയുടെയും റൂമിന് മുന്നിൽ ചെന്നു ഡോറിൽ തട്ടി. സുമിത്ര വാതിൽ തുറന്നു.

\"നിങ്ങൾ കിടന്നോ? എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു.\" അവൻ പറഞ്ഞത് കേട്ട് സുമിത്ര ഡോർ മുഴുവൻ ആയി തുറന്നു അകത്തേക്ക് പോയി.

കിടക്കാൻ തുടങ്ങുന്നതിനു മുൻപുള്ള പതിവ് പുസ്തകവായനയിൽ മുഴുകി ഇരിക്കുകയായിരുന്നു ദർശൻ. രഘുവിനെ കണ്ടു വായിച്ചുകൊണ്ട് ഇരുന്ന പുസ്തകം താഴെ വച്ചു സോഫയിൽ വന്നിരുന്നു അദ്ദേഹം. തൊട്ടടുത്തു സുമിത്രയും.

\"എന്താ രഘു നിനക്കു പറയാൻ ഉണ്ട് എന്ന് പറഞ്ഞത്? \" സുമിത്ര ചോദിച്ചു.

\"അത്.. അച്ഛാ.. അമ്മേ... ഐ വാണ്ട്‌ ടു ഗെറ്റ് മാരീഡ്.. എനിക്ക് കല്യാണം കഴിച്ചാൽ കൊള്ളാം എന്നുണ്ട്..\"രഘു പറഞ്ഞു.

\"ആരാ പെണ്ണ്?\" ഈർഷ്യയോടെ സുമിത്ര ചോദിച്ചു.

\"സുമി... എന്തായിത്?\" ദർശൻ ദയനീയമായി ചോദിച്ചു.

രഘുവിന്റെ മുഖം കനത്തു. \"അമ്മയ്ക്ക് മിലിയെ ഇഷ്ട്ടം അല്ല എന്ന് അറിയാം... പക്ഷേ എന്റെ വിവാഹത്തിന്റെ ഡിസിഷൻ ഞാൻ ആണ് എടുക്കുന്നത്.. അത് സപ്പോർട്ട് ചെയ്യുന്നുണ്ടോ എന്ന് അറിയാൻ ആണ് ഞാൻ വന്നത്...\" അവൻ പറഞ്ഞു.

\"രഘു..\" ദർശൻ അവനെ വിളിച്ചു. \"ഞാൻ നിന്നെ എന്നും സപ്പോർട്ട് ചെയ്യും.. എനിക്ക് നീ മിലിയെ വിവാഹം കഴിക്കുന്നതിൽ പ്രശ്നവും ഇല്ല.. പക്ഷേ എന്റെ ഭാര്യയ്ക്ക് ഇഷ്ടം ഇല്ലാത്തതു ഒന്നും ഈ വീട്ടിൽ നടക്കാൻ ഞാൻ അനുവദിക്കില്ല. ഒരു ഭർത്താവ് എന്ന നിലയിൽ അത് എന്റെ കടമയാണ്..\" ദർശൻ പറഞ്ഞത് കേട്ട് സുമിത്രയുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.

\"സുമി...\" ദർശൻ സുമിത്രയോട് ആണ് പിന്നീട് സംസാരിച്ചത്.. \"നീ പ്രണയ വിവാഹത്തിന് എതിർ അല്ല എന്ന് എനിക്ക് അറിയാം.. എലീനയും മാത്യുസും പ്രണയിച്ചപ്പോൾ അവരെ ഏറ്റവും കൂടുതൽ സപ്പോർട് ചെയ്തത് നീ ആണ്.. ബാലഭാസ്കരന് കൊടുത്ത വാക്കിനെ പറ്റി ആലോചിച്ച് ആണെങ്കിൽ.. കൃതി ഇപ്പോൾ എല്ലാം മനസ്സിലാക്കുന്നുണ്ട്.. അവൾക്ക് രഘുവിനെ ഒരു സുഹൃത്തായി മാത്രം കാണാൻ സാധിക്കുന്നുമുണ്ട്. ബാലഭാസ്കരണം ചന്ദ്രികക്കും അതിൽ ഒരു വിഷമവും ഇപ്പോൾ ഇല്ല. പിന്നെ എന്താണ് നിൻറെ പ്രശ്നം? മിലിയുടെ പ്രായമാണോ?\" അദ്ദേഹം സുമിത്രയോട് ചോദിച്ചു.

\"അവളുടെ പ്രായം.. അത് എനിക്കൊരു പ്രശ്നം തന്നെയാണ്. അല്ല എന്നൊന്നും പറയുന്നില്ല. പക്ഷേ പ്രായം സൗന്ദര്യം അതൊക്കെ രഘുവിന്റെ ഡിസിഷൻസ് അല്ലേ? അതിൽ ഞാൻ എന്ത് പറയാനാണ്?\" സുമിത്ര ചോദിച്ചു. 

\"പിന്നെ എന്താ അമ്മേ? മിലി നല്ല കുട്ടിയാണ്.. എൻറെ ഇഷ്ടം അമ്മയ്ക്ക് മനസ്സിലാകുന്നില്ലേ?\" അവൻ സുമിത്രയ്ക്ക് അരികിലായി ഇരുന്നു ചോദിച്ചു. 

സുമിത്ര മെല്ലെ അവൻറെ കവിളിൽ ഒന്ന് തലോടി. \"ഉണ്ട്.. നിന്നെ എനിക്ക് മനസ്സിലാകുന്നുണ്ട്.. നിനക്ക് അവളോടുള്ള ഇഷ്ടവും മനസ്സിലാകുന്നുണ്ട്.. പക്ഷേ നീ പ്രണയിക്കുന്നത് പോലെ അവൾ നിന്നെ പ്രണയിക്കുന്നുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നില്ല.. അതിന് എനിക്ക് എന്റേതായ കാരണങ്ങളുണ്ട്.. അത് ചിലപ്പോൾ ഞാൻ പറഞ്ഞാൽ നീ സമ്മതിച്ചു തരില്ല..\"

\"എന്ത് കാരണങ്ങൾ അമ്മ? എനിക്ക് മിലിയെ വിശ്വാസമാണ്..\" രഘു നെറ്റിചുളിച്ചു പറഞ്ഞു.

\"നിനക്ക് അവളെ വിശ്വാസമാണ്.. ആ വിശ്വാസം നേടാൻ സാധിച്ചു എന്നത് തന്നെയാണ് അവരുടെ വിജയം.. പക്ഷേ നീ തന്നെ ഒന്ന് ഓർത്തു നോക്കൂ.. അവളോടുള്ള സ്നേഹം അല്പം മാറ്റിവെച്ച് നിൻറെ ബുദ്ധി ഉപയോഗിച്ച് ചിന്തിച്ച് നോക്കൂ.. അവൾ നിന്നെ യൂസ് ചെയ്യുകയാണ്. 

ആദ്യം അവളുടെ സ്കൂളിനെ രക്ഷിക്കാൻ.. പിന്നെ അവളുടെ അനുജത്തിയെ വിവാഹം കഴിപ്പിച്ച അയക്കാൻ.. വീട്ടുകാരെല്ലാം കൈയൊഴിഞ്ഞപ്പോൾ താമസം ഒരുക്കാൻ.. പിന്നെ ഭ്രാന്തനായ അവളുടെ കാമുകനിൽ നിന്ന് രക്ഷപ്പെടാൻ.. എല്ലാം നിന്നെ യൂസ് ചെയ്യുകയാണ്.. 

ഇത്രയും കാലത്തെ പരിചയത്തിനിടയിൽ നിനക്ക് അവളെ കൊണ്ട് എന്തെങ്കിലും ഒരു ഉപകാരം ഉണ്ടായിട്ടുണ്ടോ? നീ പറ.. പക്ഷേ അവളുടെ പ്രശ്നങ്ങൾക്കെല്ലാം ഉള്ള പരിഹാരം നീയാണ്.. 

അല്ലെങ്കിൽ പത്തുവർഷത്തോളം കാത്തിരുന്ന കാമുകനെ ഉപേക്ഷിച്ച് ഇന്നലെ കണ്ട നിൻറെ കൂടെ പോരാൻ അവൾ എങ്ങനെ മനസ്സ് കാണിക്കും?\" സുമിത്ര നിരനിരയായി എണ്ണി പറഞ്ഞപ്പോൾ അവളുടെ വാക്കുകൾ കേട്ട് രഘു കണ്ണുകൾ വിടർത്തി ദയനീയമായി അവളെ നോക്കി.

\"അമ്മ.. എന്തൊക്കെയാ അമ്മ പറയുന്നത്?\" അവൻ ചോദിച്ചു.

\"ഐ കാൻ ഗിവ് പ്രൂഫ്.. അതിനുള്ള തെളിവുകൾ അമ്മ ഉണ്ടാക്കി തരാം.. പക്ഷേ അതുവരെ നീ അവളോട് സംസാരിക്കുകയോ കോൺടാക്ട് ചെയ്യുകയോ ചെയ്യില്ല എന്ന് എനിക്ക് ഉറപ്പു തരണം. പറ്റുമോ നിനക്ക?\" സുമിത്ര അവനോട് ചോദിച്ചു. 

\"അമ്മ അത്..\" രഘു ഒന്ന് സംശയിച്ചു.

\"പറ്റുകയില്ലെങ്കിൽ വേണ്ട.. നീ അവളെ വിവാഹം കഴിച്ചു കൊള്ളൂ.. പക്ഷേ അമ്മയുടെ അനുഗ്രഹത്തിന് വേണ്ടി നീ വരരുത്.. ബാക്കിയെല്ലാം നിങ്ങളുടെ ഇഷ്ടം.. നീ ചെല്ല്.. എനിക്ക് ഒന്ന് ഉറങ്ങണം..\" സുമിത്ര അവൻറെ പുറത്തു തട്ടി പറഞ്ഞു. 

\"ഓക്കേ.. സമ്മതിച്ചു.. ഒരു ചാൻസ്.. ഒരേ ഒരു പ്രാവശ്യം.. പക്ഷേ അമ്മ തെറ്റാണെന്ന് തെളിഞ്ഞാൽ പിന്നെ അമ്മ തന്നെ വേണം മുന്നിൽ നിന്ന് ഞങ്ങളുടെ വിവാഹം നടത്തിത്തരാൻ..\" അവൻ പറഞ്ഞു.

\"തീർച്ചയായും.. \" സുമിത്ര രഘുവിന് വാക്കു കൊടുത്തു.

*********

ജാനകിയമ്മ ഒരു മടിയോടെ മായയുടെ വീടിൻറെ ബെല്ലിൽ വിരൽ അമർത്തി. ഒരു വേലക്കാരിയാണ് വാതിൽ വന്നു തുറന്നത്. 

\"യാര് നീ?\" തമിഴ് കലർത്തി അവർ ചോദിച്ചു. 

\"മായ\"ജാനകിയമ്മ പറഞ്ഞു.

\"അമ്മ ഉള്ള ഇറുക്ക്.. ഉക്കാരുംകോ..\" ആ സ്ത്രീ പറഞ്ഞത് കേട്ട് ജാനകിയമ്മ അകത്തുകയറി ഇരുന്നു. 

അകത്തെ മുറിയിൽ നിന്ന് മായ ഇറങ്ങിവന്നു. ജാനകിയമ്മയുടെ മുഖം കണ്ടതും അവളുടെ മുഖം തെളിഞ്ഞു. ഉന്തി നിന്നിരുന്ന വയറിൽ ഒന്ന് മെല്ലെ പിടിച്ച് അവൾ അമ്മയുടെ അടുത്തേക്ക് നടന്നു. 

\"ഏഴാം മാസം ആയിട്ടും എന്നെ കൂട്ടിക്കൊണ്ടു പോകാൻ അമ്മ എന്താ വരാത്തത് എന്ന് ആലോചിക്കുകയായിരുന്നു ഞാൻ.. മിനിമോള് തിരിച്ചു പോകുന്നതിനു മുമ്പ് അമ്മ വരുമെന്നാണ് ഞാൻ കരുതിയത്.. അമ്മ ഒറ്റയ്ക്ക് ഉള്ളൂ? മാമൻ വന്നില്ലേ? \" അവൾ ചോദിച്ചു. 

\"അത് ഞാൻ...\"പെട്ടെന്നുള്ള ചോദ്യത്തിൽ എന്തും മറുപടി നൽകണം അവൾക്ക് എന്ന് അറിയാതെ ജാനകി അമ്മ കുഴങ്ങി. 

\"എന്താ അമ്മേ?\" പരുങ്ങിയുള്ള ജാനകിയമ്മയുടെ നിൽപ്പ് കണ്ടപ്പോൾ മായക്ക് സംശയം തോന്നി. 

\"അത് ഞാൻ ഏട്ടനുമായി വഴക്ക് ഇട്ടാണ് വന്നത്.. നിന്നെ കൂട്ടിക്കൊണ്ടുവരുന്ന കാര്യം പറഞ്ഞപ്പോൾ നിരഞ്ജൻ അവന് കാശ് കൊടുക്കാം എന്ന് പറഞ്ഞു പറ്റിച്ചു എന്ന് പറഞ്ഞു അവൻ ഒരുപാട് പ്രശ്നമുണ്ടാക്കി.. എൻറെ കയ്യിൽ നിന്നും വാങ്ങിയ കാശ് തിരികെ തരാൻ ആ ദേഷ്യത്തിന് ഞാൻ പറഞ്ഞു പോയി.. അതോടുകൂടി അവൻറെ ഭാവം ആകെ മാറി.. അങ്ങനെ ഒരു കാശ് എന്റെ കയ്യിൽ നിന്ന് വാങ്ങിച്ചിട്ടില്ലെന്ന് നിങ്ങളുടെ അച്ഛൻ അവനെ കൊടുക്കാൻ ഉണ്ടായിരുന്ന കാശ് ആണ് എന്നൊക്കെയാണ് അവനിപ്പോൾ പറയുന്നത്... അതൊക്കെ കേട്ടിട്ട് എനിക്ക് അവിടെ നിൽക്കാൻ പറ്റിയില്ല.. ഇറങ്ങി..\" ജാനകി അമ്മ പറഞ്ഞു.

\"എന്നിട്ട് അമ്മ ഇങ്ങോട്ട് പോന്നോ? ഇവിടെ ബന്ധുക്കൾ ഒക്കെ ചോദിച്ചുകൊണ്ടിരിക്കുകയാണ് എപ്പോഴാ പ്രസവത്തിന് പോകുന്നത് എന്ന്. അമ്മ ഇങ്ങോട്ട് താമസിക്കാൻ വന്നു എന്ന് ഞാൻ എങ്ങനെ പറയും?\" മായ വിഷമത്തോടെ ചോദിച്ചു.

\"മോളെ അത്.. മിലിയുടെ അടുത്തേക്ക് പോകാം എന്നാണ് ഞാൻ കരുതിയത്.. പക്ഷേ അവൾ തന്നെ ആ എലിനാമ്മയുടെയും മാത്യുസിന്റെയും വീട്ടിൽ അല്ലേ താമസിക്കുന്നത്.. ഞാൻ എങ്ങനെയാ അവിടെ പോയി നിൽക്കുക.. അതാണ് ഞാൻ ഇങ്ങോട്ട് പോന്നത്..\" ജാനകിയമ്മ പറഞ്ഞു.

\"തൽക്കാലം അമ്മ ഇവിടെ നിൽക്കാൻ പോന്നതാണ് എന്ന് ആരും അറിയണ്ട.. എന്നെ കാണാൻ വന്നു എന്ന് പറഞ്ഞാൽ മതി.. പക്ഷേ സ്ഥിരമായി ഇവിടെ നിൽക്കാൻ പറ്റില്ല അമ്മേ.. ഞാൻ ചേച്ചിയോട് ഒന്ന് സംസാരിക്കട്ടെ\" മായ പ്രയാസത്തോടെ പറഞ്ഞു.

അവൾ പറഞ്ഞത് കേട്ട് നിറഞ്ഞുവന്ന കണ്ണുകൾ സാരിത്തുമ്പോൾ കൊണ്ട് തുടച്ചു ജാനകിയമ്മ അവളുടെ കൂടെ അകത്തേക്ക് നടന്നു.

(തുടരും...)



നിനക്കായ്‌ ഈ പ്രണയം (81)

നിനക്കായ്‌ ഈ പ്രണയം (81)

4.5
3232

🎶🎶🎶 മാരിക്കൂടിന്നുള്ളില്‍ പാടും മാട പ്രാവേ കണ്മണിയെ കാണാന്‍ വായോ നിന്‍ കണ്‍ നിറയെ കാണാന്‍ വായോ പീലിക്കുന്നും കേറി നീലക്കാടും താണ്ടി എന്നുയിരേ മുന്നില്‍ വായോ നിന്‍ പൂമധുരം ചുണ്ടില്‍ തായോ ഇള മാങ്കൊമ്പത്തെ.. പുതു പൊന്നൂഞ്ഞാലാടാം നറുമുത്തേ വാ......ഓ....... മാരിക്കൂടിന്നുള്ളില്‍ പാടും മാട പ്രാവേ കണ്മണിയെ കാണാന്‍ വായോ നിന്‍ കണ്‍ നിറയെ കാണാന്‍ വായോ 🎶🎶🎶 ജനാലയ്ക്കരികിൽ മുട്ട് മടക്കി വച്ചു, അതിന്മേൽ കൈ വച്ചു മുഖം അതിൽ താങ്ങി, പുറത്തേക്കു കണ്ണും നട്ടു സ്വപ്നം കണ്ടു ഇരുന്നു മിലി.. തൊട്ടടുത്തു ഓൺ ചെയ്തു വച്ച ഫോണിൽ നിന്നും ഇളയരാജയുടെ സംഗീതം ഒഴുകി. കാണുന്നതിനെല്ലാം പ