Aksharathalukal

നിനക്കായ്‌ ഈ പ്രണയം (81)

🎶🎶🎶
മാരിക്കൂടിന്നുള്ളില്‍ പാടും മാട പ്രാവേ കണ്മണിയെ കാണാന്‍ വായോ
നിന്‍ കണ്‍ നിറയെ കാണാന്‍ വായോ
പീലിക്കുന്നും കേറി നീലക്കാടും താണ്ടി എന്നുയിരേ മുന്നില്‍ വായോ
നിന്‍ പൂമധുരം ചുണ്ടില്‍ തായോ
ഇള മാങ്കൊമ്പത്തെ.. പുതു പൊന്നൂഞ്ഞാലാടാം നറുമുത്തേ വാ......ഓ.......
മാരിക്കൂടിന്നുള്ളില്‍ പാടും മാട പ്രാവേ കണ്മണിയെ കാണാന്‍ വായോ
നിന്‍ കണ്‍ നിറയെ കാണാന്‍ വായോ
🎶🎶🎶

ജനാലയ്ക്കരികിൽ മുട്ട് മടക്കി വച്ചു, അതിന്മേൽ കൈ വച്ചു മുഖം അതിൽ താങ്ങി, പുറത്തേക്കു കണ്ണും നട്ടു സ്വപ്നം കണ്ടു ഇരുന്നു മിലി.. തൊട്ടടുത്തു ഓൺ ചെയ്തു വച്ച ഫോണിൽ നിന്നും ഇളയരാജയുടെ സംഗീതം ഒഴുകി. കാണുന്നതിനെല്ലാം പ്രതേക വർണ ഭംഗി.. കേൾക്കുന്നതും എല്ലാം പ്രതേക രാസ ഭംഗി.

\"മിലി...\" പുറകിൽ ലച്ചുവിന്റെ ശബ്ദം കേട്ടപ്പോൾ അവൾ തിരിഞ്ഞു നോക്കി. അവൾ പ്ലേ ചെയ്തു കൊണ്ടിരുന്ന മ്യൂസിക് സ്റ്റോപ്പ്‌ ചെയ്തു എഴുന്നേറ്റു.

\"എന്താടാ? \" അവൾ ചോദിച്ചു.

\"രഘു... അവൻ എന്ത്യേ? ആകാശിന്റെ ബെയിലിന്റെ കാര്യത്തിന് അവൻ വരാം എന്ന് പറഞ്ഞിരുന്നത് ആണ്.. ഇത് വരെ കണ്ടില്ല..\"

\"എന്നെ ഇന്നു രാവിലെ വിളിച്ചിട്ടില്ല. നിക്ക്.. ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ..\" ഫോൺ ബെല്ലടിച്ചു നിന്നത് അല്ലാതെ രഘു ഫോൺ എടുത്തില്ല.

\"എന്തെങ്കിലും തിരക്കിൽ ആയിരിക്കും.. \" മിലി ലച്ചുവിനെ നോക്കി പറഞ്ഞു.

പക്ഷേ അപ്പോൾ തന്നെ ലച്ചുവിന്റെ ഫോൺ റിങ് ചെയ്തു.

\"രഘുവാണ്..\" മിലിയോട് പറഞ്ഞു അവൾ ഫോൺ ചെവിയോട് ചേർത്തു.

\"രഘു അവന്റെ സിസ്റ്റർന്റെ അടുത്ത് ബോംബെ പോയിരിക്കുകയാണെന്ന്.. കേസിന്റെ കാര്യം ഒരു സുഹൃത്തിനെ ഏൽപ്പിച്ചിട്ടുണ്ട്.. അയ്യാൾ ഇപ്പൊ വരും എന്ന്... ഞാൻ താഴേക്കു ചെല്ലട്ടെ എന്നാൽ...\" രഘു പറഞ്ഞ വിവരങ്ങൾ പെട്ടന്ന് മിലിയെ ധരിപ്പിച്ചു ലച്ചു താഴേക്ക് നടന്നു.

മിലിയുടെ മ്ലാനമായ മുഖം ലച്ചു ശ്രദ്ധിച്ചില്ല.

\"എന്താ ഇപ്പൊ പെട്ടന്ന് ബോംബെക്കു.. എന്നോട് ഒന്നും പറഞ്ഞില്ലല്ലോ... ഒന്ന് വിളിക്കാൻ പോലും തോന്നിയില്ലല്ലോ?\" അവൾ ഓർത്തു.

അപ്പോഴേക്കും അവളുടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി. അത് കേട്ട് അവളുടെ മുഖം വിടർന്നു എങ്കിലും അത് മായയുടെ കാൾ ആണെന്ന് കണ്ടു പിന്നെയും മുഖം വാടി.

അവൾ ഫോൺ എടുത്തു സ്പീക്കറിൽ ഇട്ടു.

\"എന്താ മോളെ?\" അവൾ ചോദിച്ചു.

\"ചേച്ചി.. ഒന്ന് കാണാൻ പറ്റുമോ?\" മായ ചോദിച്ചു.

\"എനിക്ക് ഓഫിസിലേക്ക് ഇറങ്ങാറായി. പോകുന്ന വഴി ഞാൻ അവിടെ വരാം...\" മിലി പറഞ്ഞു.

\"അത് വേണ്ട ചേച്ചി... ഇവിടെ സംസാരിക്കാൻ പറ്റില്ല.. ലഞ്ച് ടൈമിൽ ഞാൻ ഓഫീസിൽ വരാം \" മായ പറഞ്ഞു.

*********

മിലി പതിവുപോലെ ഓഫീസിലേക്ക് എത്തി. രഘു കാണില്ല എന്ന് അറിയാമായിരുന്നിട്ടും വെറുതെ അവളുടെ കണ്ണുകൾ പാറി അവന്റെ ക്യാബിനിലോട്ട് പോയി. ആകാശ് ഇല്ലാത്തതുകൊണ്ട് അവന്റെ ജോലി അവൾക്കും വിൻസെന്റിനും ആയി അസൈൻ ചെയ്തു വച്ചിട്ട് ആണ് അവൻ പോയിരിക്കുന്നത്.

അവൻ ട്രിപ്പിൽ ആണ് എന്ന് എല്ലാവർക്കും അവിടെ അറിയാം.. \" അപ്പൊ എല്ലാം പ്ലാൻഡ് ആണ്.. എന്തെ എന്നോട് മാത്രം ഒന്നും പറഞ്ഞില്ല.. \" എന്ന് മനസ്സിൽ ഓർത്തുകൊണ്ട് മിലി പിന്നെയും പിന്നെയും അവനെ വിളിച്ചു നോക്കി. നോ ആൻസർ.

ഫോൺ മേശയിലേക്ക് ഇട്ടു അവൾ ജോലിയുടെ ഫയലുകൾ കയ്യിലേക്ക് എടുത്തു. എല്ലാം വെറുതെ.. ഒരു രീതിയിലും കോൺസൻട്രേട്ട് ചെയ്യാൻ പറ്റുന്നില്ല.

ആകെ ആസ്വത ആയി ഇരിക്കുമ്പോൾ ആണ് സ്വാതി ഇന്റർകോമിൽ വിളിച്ചു മായ വന്നിട്ടുണ്ട് എന്ന് അറിയിച്ചത്. മിലി ഒരു നെടുവീർപ്പോടെ മായയെയും കൂട്ടി പോയി.

പരാതികളുടെ ഒരു കുന്നുമയാണ് മായ വന്നത്. \"എനിക്ക് അറിയില്ലായിരുന്നു മോളെ അമ്മ അങ്ങോട്ട് വന്നത്.. നീ പേടിക്കണ്ട.. ഞാൻ എന്താ ചെയ്യാൻ പറ്റാ എന്ന് നോക്കട്ടെ.. \" മിലി അവളെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു.

\"വേഗം ചെയ്യണം ചേച്ചി... അമ്മ എന്നെ പ്രസവത്തിനു കൂട്ടി കൊണ്ട് പോകാൻ വന്നിരിക്കുകയാണ്.. പിന്നെ എനിക്ക് നീര്വേട്ടനെ വിട്ടു പോകാൻ മടി ആയത് കൊണ്ട് രണ്ടു ദിവസം കഴിഞ്ഞു പോകാം എന്ന് പറഞ്ഞ് ഞാൻ അമ്മയെ അവിടെ നിർത്തിയിരിക്കുകയാണ് എന്നെല്ലാം ആണ് വീട്ടിൽ എല്ലാവരും കരുതി ഇരിക്കുന്നത്.. നീര്വേട്ടൻ ക്യാമറയ്ക്കു മുന്നിൽ ചെയ്യുന്നതിനേക്കാൾ വലിയ അഭിനയം ആണ് ഞാൻ അവിടെ കാഴ്ച്ച വച്ചുകൊണ്ട് ഇരിക്കുന്നത്.\" മായ ടെൻഷനോടെ പറഞ്ഞു.

\"നീ എന്തിനാ മോളെ ഇങ്ങനെ കള്ളങ്ങൾ പറയുന്നേ...? \"

\"നീര്വേട്ടനും അമ്മയും മാത്രം ഉണ്ടായിരുന്നുള്ളു എങ്കിൽ ഞാൻ സത്യം പറഞ്ഞേനെ.. നീര്വേട്ടൻ ചിലപ്പോൾ കുറെ ദേശ്യപ്പെടും എന്നെ ഒള്ളൂ.. അതിപ്പോ എനിക്ക് ഒരു ശീലം ആയി.. ഇതിപ്പോ അച്ഛന്റെ പെങ്ങളും കുടുംബവും വന്നിട്ടുണ്ട്.. ലണ്ടനിൽ നിന്നു.. മൂന്ന് നാല് മാസം കാണും വീട്ടിൽ.. ആ അമ്മയ്ക്ക് എന്നെ കണ്ടാൽ അപ്പൊ ചൊറിച്ചിൽ തുടങ്ങും... കുറ്റപ്പെടുത്താലും കുത്തു വാക്കും... എനിക്ക് ചിലപ്പോൾ ശർദ്ധി വരും.. അപ്പൊ പുള്ളിക്കാരി പറയുവാ പുള്ളിക്കാരിക്കൊന്നും ശർദ്ധി ഉണ്ടായിട്ടില്ല.. ഇതൊക്കെ മാനസിക അസുഖം ആണെന്ന്...!!\" മായ പരാതി പറഞ്ഞു.

\"സാരമില്ല.. നിന്നെ കൂട്ടി കൊണ്ട് വരാനുള്ള ഏർപ്പാടും ചേച്ചി ചെയ്യാം.. അതിനെ പറ്റി ചേച്ചി ഓർത്തില്ലായിരുന്നു മോളെ... നീ ചേച്ചിയോട് ക്ഷമിക്കു...\" മിലി അവളുടെ കൈകളിൽ പിടിച്ചു പറഞ്ഞു.

\"അയ്യോ.. ഞാൻ ചേച്ചിയെ വിഷമിപ്പിക്കാൻ പറഞ്ഞത് അല്ല..\" മായ അവളെ അശ്വസിപ്പിച്ചു.

മായയെ കണ്ടു തിരികെ ഓഫീസിലേക്ക് നടക്കുമ്പോൾ മിലി ആകെ ആസ്വത ആയിരുന്നു. അവൾ പിന്നെയും രഘുവിനെ ഓർത്തു. \"പണ്ടൊക്കെ എന്തു പ്രശ്നം ഉണ്ടെങ്കിലും ഒറ്റയ്ക്ക് സോൾവ് ചെയ്യാൻ ഒരു ധൈര്യം ഉണ്ടായിരുന്നു.. ഇപ്പോൾ രഘുവിന്റെ ഒരു കൈത്താങ്.. അത് ശീലം ആയി പോയി.. എന്നിട്ടും അവൻ എന്നോട് ഒന്നും പറയാതെ പോയി കളഞ്ഞല്ലോ...\" ഒരിറ്റു കണ്ണീർ അവളുടെ കൺകോണിൽ ഉരുണ്ടു കൂടി

**********

\"ഒരു വീട് വാടകയ്ക്ക് നോക്ക് മിലി.. അത്‌ ആയിരിക്കും നല്ലത്.. അപ്പോൾ പിന്നെ മായയെയും കൊണ്ട് വരാലോ..\" ഓരോന്ന് പറഞ്ഞ് ബസ്‌റ്റോപ്പിലേക്ക് നടക്കുകയാണ് സ്വാതിയും ധന്യയും മിലിയും. മായ വന്നതിനെ പറ്റി സംസാരിക്കുകയായിരുന്നു അവർ.

\"അത് തന്നെ ആണ് ഞാനും ഓർത്തത് ധന്യ.. പക്ഷേ.. എലീനാമക്കും മാത്യുസ് ഇച്ചായനും ഞാൻ സ്വന്തം മോളെ പോലെ ആണ്.. ഞാൻ ആ വീട്ടിൽ എത്തിയപ്പോൾ മുതൽ ഒരു പാവ കുട്ടിയെ കിട്ടിയ കുഞ്ഞു കുട്ടിയെ പോലെ ആണ് എലിന്നാമ.. പോവാണ് എന്ന് ഞാൻ എങ്ങനെ പറയും? വല്ലാത്ത വിഷമം ആകും.. \" മിലി പറഞ്ഞു.

\"അതെ മിലിച്ചേച്ചി എന്തിനാ മായയുടെ അമ്മയെ പറ്റി ഇത്രയും ടെൻഷൻ അടിക്കുന്നെ.. ചേച്ചിയെ അവർ മോളായി കണ്ടോ? ഇപ്പൊ നിവർത്തി ഇല്ലാതെ ആയപ്പോൾ വന്നിരിക്കുകയാ.. പിന്നെ അവരുടെ അമ്മയെ നോക്കുന്നത് മായയുടെ പ്രശ്നം അല്ലെ? എന്റെ അഭിപ്രായത്തിൽ ചേച്ചി അവിടെ തന്നെ നിന്നാൽ മതി...\" സ്വാതി പറഞ്ഞു.

\"പുറമെ നിന്നു നോക്കുന്നവർക്ക് അങ്ങനെ തോന്നും.. പക്ഷേ കഴിഞ്ഞ വർഷങ്ങൾ മുഴുവനും അമ്മേ എന്ന് വിളിച്ചത് ആണ് ഞാൻ.. ഒരിക്കലും ഒരു വിവേചനം കാണിക്കുന്നു എന്ന് എനിക്ക് തോന്നിയിട്ടില്ല.. എന്റെ അമ്മ തന്നെ ആണ്..\" മിലി പറയുന്നത് കേട്ട് സ്വാതിയും ധന്യയും അത്ഭുതത്തോടെ അവളെ നോക്കി.

\"എല്ലാം ശരിയാകും മിലി.. നീ എളീനാമയോട് സംസാരിക്കു.. അവർക്ക് നിന്നെ മനസിലാകും.. \" ധന്യ അവളുടെ കൈ പിടിച്ചു പറഞ്ഞു.

\"ആട്ടെ.. എന്ന രഘു സാർ തിരിച്ചു വരിക..?\" സ്വാതി ആണ് ചോദിച്ചത്.

\"അറിയില്ല.. \" എന്ന് മാത്രമേ മിലി പറഞ്ഞുള്ളു..

എന്തിനാണ്, എപ്പോളാണ് പോയത് എന്നൊന്നും അറിയില്ല.. പിന്നല്ലേ എപ്പോൾ വരും എന്ന്.. എന്തിനാ രഘുവിന് എന്നോട് പിണക്കം..?  ഞാൻ എന്ത്‌ തെറ്റാണ് ചെയ്തത്? - മിലി ഓർത്തു. നെഞ്ചിന് അകത്തു ഒരു നീറ്റൽ പോലെ.

\"എന്താടാ? എന്തെങ്കിലും പ്രശ്നം ഉണ്ടോ?\"  മിലിയുടെ മുഖഭാവം കണ്ടു ധന്യ ചോദിച്ചു.

\"ഉം.. വിരഹ ദുഃഖം ആയിരിക്കും അല്ലെ... ഇപ്പൊ മിലിച്ചേച്ചിക്ക് പാടാൻ പറ്റിയ ഒരു പാട്ടു പറയട്ടെ...

🎶🎶
എന്തിനീ ചിലങ്കകള്‍ എന്തിനീ കൈവളകള്‍
എന്‍ പ്രിയനെന്നരികില്‍ വരില്ലയെങ്കില്‍..
🎶🎶

\" സ്വാതി ഒന്ന് പാടി നോക്കി.

\"എൻെറ പോന്നു മോളെ സ്വാതി.. നല്ലൊരു പാട്ടാണ്.. നീ പാടി ഇങ്ങനെ വെറുപ്പിക്കരുത്.. പ്ലീസ്..\" ധന്യ കൈ കൂപ്പിക്കൊണ്ട് പറഞ്ഞതും സ്വാതിയുടെ മുഖം കോടി.

അത് കണ്ടു മിലി അവളെ ചേർത്തു പിടിച്ചു. \"ധന്യാ.. എന്റെ കൊച്ചിനെ വിഷമിപ്പിച്ചാൽ ഉണ്ടല്ലോ..\" മിലി ധന്യയെ പേടിപ്പിക്കാൻ എന്നപോലെ കണ്ണുരുട്ടി പറഞ്ഞു.

*********

ഫാക്ടറിയിൽ നിന്നു ഇറങ്ങാൻ തുടങ്ങുകയായിരുന്നു ഷാജി. ഗേറ്റ് കടന്നു റോഡിലേക്ക് തിരിഞ്ഞപ്പോൾ ഗ്ലാസ്സിലൂടെ അന്നും കണ്ടു വഴിയരികിൽ നിർത്തി ഇട്ടിരിക്കുന്ന ചുവന്ന സ്വിഫ്റ്റ് കാർ. ഇപ്പോൾ പലവട്ടം കണ്ടിരിക്കുന്നത് കൊണ്ടു ആരുടെ കാർ ആണ് എന്ന് അവനു ഒറ്റ നോട്ടത്തിൽ അറിയാം - കൃതി.

ഈ ഇടെ ആയി പേടി ആണ് അവളെ അവനു. അവൾ കാണിക്കുന്ന പരിധിയിൽ കവിഞ്ഞ അടുപ്പത്തിന്റെയും അധികാരത്തിന്റെയും അർത്ഥം മനസ്സിലാകുന്നുണ്ട് അവനു. സായു അവളോട് കാണിക്കുന്ന അടുപ്പം അതിലേറെ അവനെ ഭയപ്പെടുത്തുന്നുണ്ട്. എന്തെങ്കിലും ചെയ്തേ മതിയാകൂ എന്ന് അവൻ ഓർത്തു. മുന്നോട്ട് എടുത്ത വണ്ടി അടുത്ത സിഗ്നലിൽ യൂ ടേൺ എടുത്തു അവൻ തിരിച്ചു.

ഷാജി പോയതും കൃതി വണ്ടി എടുത്തു പോയിരുന്നു. ഒന്ന് കാണാൻ. വെറുതെ ദൂരെ നിന്നു ഒന്ന് കാണാൻ - അതിനാണ് അവളുടെ ഈ ഒളിച്ചു കളി. പിന്നിൽ നിന്നു നിർത്താതെ മുഴങ്ങുന്ന ഹോൺ കേട്ട് ആണ് അവൾ ഷാജിയുടെ വണ്ടി ശ്രദ്ധിച്ചത്. അത് കണ്ടു അവൾ സൈഡിൽ ആയി വണ്ടി ഒതുക്കി. അവൾക്ക് പിന്നാലെ ഷാജിയും.

ഷാജി വണ്ടിയിൽ നിന്നു ഇറങ്ങി അവൾക്കു അരികിലേക്ക് വന്നു അവളുടെ ഡോർ തുറന്നു പിടിച്ചു പറഞ്ഞു. \"ഇറങ്ങു \"

(തുടരും...)

കൊച്ചു പാർട്ട്‌ ആണ്.. കമന്റ്സ് കുറവാണു.. അതാണ് എഴുതാൻ ഉള്ള ഊർജം തരുന്നത്.. അതില്ലാതെ ആകുമ്പോൾ ആണ് പാർട്ടുകൾ വൈകുന്നതും ചുരുങ്ങുന്നതും ഒക്കെ.. 


നിനക്കായ്‌ ഈ പ്രണയം (82)

നിനക്കായ്‌ ഈ പ്രണയം (82)

4.5
3160

ഷാജി പോയതും കൃതി വണ്ടി എടുത്തു പോയിരുന്നു. ഒന്ന് കാണാൻ. വെറുതെ ദൂരെ നിന്നു ഒന്ന് കാണാൻ - അതിനാണ് അവളുടെ ഈ ഒളിച്ചു കളി. പിന്നിൽ നിന്നു നിർത്താതെ മുഴങ്ങുന്ന ഹോൺ കേട്ട് ആണ് അവൾ ഷാജിയുടെ വണ്ടി ശ്രദ്ധിച്ചത്. അത് കണ്ടു അവൾ സൈഡിൽ ആയി വണ്ടി ഒതുക്കി. അവൾക്ക് പിന്നാലെ ഷാജിയും.ഷാജി വണ്ടിയിൽ നിന്നു ഇറങ്ങി അവൾക്കു അരികിലേക്ക് വന്നു അവളുടെ ഡോർ തുറന്നു പിടിച്ചു പറഞ്ഞു. \"ഇറങ്ങു \"കൃതി ഒരു മടിയോടെ പുറത്ത് ഇറങ്ങി. അവൾ ചുണ്ട് കടിച്ചും കൈ വിരലുകളിൽ ഞൊട്ടമിട്ടും ടെൻഷനോടെ നിന്നു.\"കുറച്ചു ദിവസം ആയി ഞാൻ തന്റെ വണ്ടി ഇവിടെ കാണുന്നു.. എന്തെങ്കിലും ആവശ്യത്തിന് വന്നത് ആണോ?\" ഷാജി അവളോട