Aksharathalukal

Mine forever❣2 Part▪16





Part▪16


തന്റെ പ്രതിരൂപം കണ്ട് പെട്ടെന്ന് അവളുടെ നെറ്റിചുളിഞ്ഞു.......

\'എസ്....ഇത് ആ തെണ്ടിയുടെ പണി തന്നെയാണ്.....റിനൂ😖😡🔥...ഞാൻ  അവളോടുള്ള ദേഷ്യം മുഴുവൻ സ്റ്റിയറിംഗിൽ തീർത്തു....

\'\'നിനക്ക് അക്കു തരാൻ പറഞ്ഞതാ ഇത്....\'\'അനു ഒരു കവർ നീട്ടുന്നതോടപ്പം പറഞ്ഞതും ഞാനത് ഇടതുകൈകൊണ്ട് വേടിച്ച് സംശയത്തോടെ നെറ്റിചുളിച്ചു അവനെ നോക്കി....

\'\'അക്കു??....\'\'

കണ്ണിറുക്കി ചിരിക്കുകയാണ് അനു...

അപ്പൊ അക്കുവാണോ??...അവനെന്തിന് അനുവിനെ അറിയിക്കണം,,അല്ല അക്കു എങ്ങനെ അറിഞ്ഞു.....

ആ കവറിലുള്ളത് അറിയാനുള്ള തിടുക്കം കൊണ്ട് ഞാൻ കാർ സൈഡാക്കി.....അനുവും ആകാംഷയോടെ അതിലേക്ക് ഉറ്റുനോക്കുന്നുണ്ട്......ഒരു ലെറ്റർ ആണ്.....ഞാനത് തുറന്നു വായിച്ചു......

\'\'
വർഷങ്ങൾക്ക് മുമ്പെ നിനക്ക് അനുവിനെ ഇഷ്ടമായിരുന്നു എന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല,,,ഫെബി കളിക്ക് പറഞ്ഞതാണെന്നാ ഞാൻ കരുതിയത്...പക്ഷെ ഇത്രക്ക് സർപ്പ്രൈസ് പ്രതീക്ഷിച്ചില്ല.......

ഇത് അനുവിനെ അറിയിക്കാതെ ഇരിക്കാൻ തോന്നിയില്ല...അവൻ നിന്നെ തേടി നടന്ന നാളുകളിൽ റിനുവിനെ കാണുന്നതിന് മുമ്പ് തന്നെ അവന് നിഴലായി നീ കൂടെ ഉണ്ടായിരുന്നെന്ന സത്യം അവൻ അറിയണമെന്ന് തോന്നി......
......\'\'

അതിലുള്ളത് വായിച്ചതും പഴയ നാളുകളിലുടെ ഒരു നിമിഷം മനസ്സ് കടന്നുപോയി........

\'\'എന്തു കൊണ്ടാ ഒരിക്കൽ പോലും എന്റെ മുന്നിൽ വരാതിരുന്നത്..... നീയാണെന്ന് വിചാരിച്ച് റിനുവിനെ ഞാൻ ഇഷ്ടപ്പെട്ട് തുടങ്ങിയപ്പോൾ എന്തുകൊണ്ട് എന്നെ തടഞ്ഞില്ല.....\'\'

തോളിൽ പതിഞ്ഞ കൈകൾ അവനിലേക്കായി ചേർത്തു നിർത്തി കണ്ണുകളിലെ ആഴങ്ങളിലേക്ക് ചേക്കേറിയ അനുവിൽനിന്നും ചെറുനോവോടെ വാക്കുകൾ ചോദ്യമായി....

\'\'സോറി.....\'\'അവളുടെ വാക്കുകൾ ഇടറി.....\'\'എനക്ക് പ്രിയപ്പെട്ടത് എന്നും അവൾക്ക് സ്വന്തമായിട്ടേ ഉള്ളൂ.....നീയും അവൾക്കുള്ളതാണെന്ന് മനസ്സിനെ പറഞ്ഞു പടിപ്പിക്കുകയായിരുന്നു ഞാൻ...പക്ഷെ അതിനു മുമ്പെ ഈ കുരിശ് എന്റെ തലയിൽ തന്നെ വന്നു വീണല്ലോ......\'\'

നിറഞ്ഞ കണ്ണുകൾ പൊട്ടിച്ചിരിയോടെ അവൾ മറച്ചു പിടിക്കാൻ ശ്രമിച്ചു......

അവളെ തന്നോട് ചേർത്ത് അനു ആ കണ്ണുകളിൽ അമർത്തി ഉമ്മവെച്ചു......

\'\'ഓരോ നിമിഷവും ഈ മുഖം മനസ്സിനെ നോവിക്കുമ്പോൾ ഞാനും പറഞ്ഞുപടിക്കുകയായിരുന്നു അവൾ അക്കുവിനുള്ളതാണെന്ന്....പക്ഷെ എന്നെ വിധി തന്നെ കബളിപ്പിക്കുകയായിരുന്നു അല്ലേ?\'\'.....അവളുടെ മൂക്കിൽ മൂക്കുരസി പുഞ്ചിരിയോടെ അനു അവളെ നോക്കി....അവൾ മുഖം താഴ്ത്തി അവന്റെ കാതിനടുപ്പിച്ചു ചേർത്തു

\'\'ചിരിച്ച് എന്റെ കണ്ട്രോൾ കളയല്ലേ മോനേ....\'\'

അവളുടെ വാക്കുകളിൽ കൂടുതൽ പുഞ്ചിരി തൂകുകയായിരുന്നു അവൻ.......

\'\'നമുക്ക് ഒരു സ്ഥലം വരെ പോയാലോ......\'\'മെഹറി സീറ്റിലേക്ക് നേരെയായി ഇരുന്ന്  കള്ളചിരിയോടെ കണ്ണിറുക്കി അവനിലേക്ക് ചോദ്യമാക്കി....

\'\'എവിടേക്ക്.....\'\'

\'\'സർപ്പ്രൈസ്....\'\'

\'\'ഓക്കെ.....\'\'

അവൻ ഡൺ പറഞ്ഞതും അവൾ വണ്ടി തിരിച്ചു.....

കുറച്ച് ദൂരം കഴിഞ്ഞു....
ഒരു കൊച്ചുവീടിന് മുന്നിലായി മെഹറി വണ്ടി ഒതുക്കി....സംശയത്തോടെ നോക്കുന്ന അനുവിനോട് ഇറങ്ങെന്ന് കണ്ണുകൊണ്ട് കാണിച്ചു അവൾ കാറിൽ നിന്നും ഇറങ്ങി.......അവൾക്കു പിന്നാലെ അവനും മുന്നോട്ട് നടന്നു......

ഒരു ചെറിയ വീട് ആണ്....അടുത്തുള്ള തിണ്ണയിലെ ചെടിച്ചട്ടിയിൽ പരതി ക്കൊണ്ട് അവൾ ഒരു താക്കോൽ എടുത്തു വാതിൽ തുറന്നു.....

അകത്തു കയറിയതും ഒരു ഇടുങ്ങിയ ചെറിയ മുറിയാണ് അവന് കാണാൻ കഴിഞ്ഞത്........

അവൻ മെഹറിയെ തിരഞ്ഞുനോക്കിയതും സൈഡിലായി തറയിൽ വിരിച്ചിരുന്ന ഒരു ബ്ലൂകളർ വിരിപ്പ് അവൾ എടുത്ത് മാറ്റുന്നത് കണ്ടു.....ഒരു ബോക്സുപോലെ കാണപ്പെട്ട പ്രതലം ചുവരിലെ ഒരു സ്വിച്ചിൽ അവൾ വിരൽ അമർത്തിയതോടെ നടുപിളർന്ന് ഇരുവശങ്ങളിലേക്കായി അത് മാറി,,താഴേക്കുള്ള മാർബിളോട് കൂടിയ കോണിപ്പടികൾ ദൃശ്യമായി.....അത്ഭുതത്തോടെ അവന്റെ കണ്ണുകൾ വിടർന്നു.....

\'\'അനു കം.....\'\'അവൾ അവനു കൈനീട്ടി വിളിച്ചു....

അവൾക്കു പിന്നാലെ അവനും സ്റ്റയർ   ഇറങ്ങി താഴേക്കെത്തി......

\'\'This is my life.....\'\' നടുവിലായി നിന്ന് വിടർത്തിയ കൈകളോടെ അവൾ കറങ്ങി ക്കൊണ്ട് പറഞ്ഞു.......അത്ഭുതം മായാതെ അവൻ ചുവരിലെ ഓരോ ചിത്രങ്ങളിലേക്കും മിഴികൾ നട്ടു......

കുഞ്ഞുനാളിൽ റിനുവിനൊപ്പം ഉള്ളത്,,
\'\'ബാംഗ്ലൂർ\'\' എന്ന് എഴുതിവെച്ച ബോർഡിലേക്ക് കയ്യിൽ കൈകോർത്തു നോക്കി നിൽക്കുന്ന അവളും ഷാലുവും......
മുബിയുടെ പേരന്റ്സിനൊപ്പം ഉള്ളത്.....
ഉമ്മയും ഉപ്പയും റിനുവിനൊപ്പം സന്തോഷത്തോടെ ചിലവഴിക്കുന്ന നിമിഷങ്ങൾ..........
അനുവിന്റെ ഡാൻസ് പ്രോഗ്രാം......
സ്വന്തം ജീവൻ വകവെക്കാതെ റിനു അക്കുവിനെ രക്ഷിക്കുന്നത്.....
അനു ആദ്യമായി നേരിൽ കാണാൻ വരുന്നത്......
അവരുടെ മേരേജ്..... എല്ലാം ചുവരിൽ ചിത്രങ്ങളായി പതിപ്പിച്ചിരിക്കുന്നു.......

അവസാനം ഒരു ഭാഗത്ത് നിറയെ ചുവന്ന റോസുകളും.....പ്രത്യേക മെറ്റീരിയൽ കൊണ്ട് നിർമിച്ച ആ പൂക്കളെ കണ്ട് അവൻ അവക്കടുത്തേക്ക് നടന്നു ഒരു മുട്ടിൽ ഇരുന്നു...അവയെ കൈകളിൽ എടുത്ത് പ്രത്യേക വാത്സല്യത്തോടെ അവൻ തിരിഞ്ഞു നോക്കി......

\'\'നോക്കണ്ട...എല്ലാം നിനക്ക് തരാൻ വേണ്ടി പ്രത്യേകം ഉണ്ടാക്കിപ്പിച്ചത് തന്നെയാണ്.....\'\'

അവൾ കൈ മാറോട് ചേർത്ത്കെട്ടി ഇളിച്ചു കൊണ്ട് പറഞ്ഞു.....അവൻ എഴുനേറ്റു അവളുടെ മുന്നിലായി വന്നു നിന്നു അവളുടെ നെറ്റിയിൽ അധരം ചേർത്തു....അവളുടെ കണ്ണുകളിലേക്ക് നോക്കി....

\'\'ഏത് പ്രോഗ്രാം കഴിഞ്ഞാലും ഫാൻസിൽ നിന്നും ലഭിക്കുന്ന സ്നേഹസമ്മാനത്തിൽ വ്യത്യസ്തമായി കാണപ്പെട്ട ഈ പൂക്കളുടെ ഉടമയെ ഞാൻ കുറേ കണ്ടുപിടിക്കാൻ ശ്രമിച്ചതാണ്....പക്ഷെ അക്കു പറയുന്നത് വരെ അത് നീയാകുമെന്നോ എന്നേക്കാൾ ഒരുപടി മുന്നേ നീ എന്നെ സ്നേഹിച്ചിരുന്നെന്നോ സത്യത്തിൽ എനിക്കിപ്പോഴും ഒന്നും വിശ്വസിക്കാൻ കഴിയുന്നില്ല മെഹറീ.......\'\'

പുഞ്ചിരിയായിരുന്നു അവളുടെ മറുപടി.....കണ്ണുകൾ പ്രണയത്താൽ ഉടക്കിയ നേരം അധരങ്ങൾ അവയുടെ ഇണയ മതിവരുവോളം പ്രണയിച്ചു,,,,ചുണ്ടിൽ നിന്നും നാവിലേക്ക് നീണ്ട അവന്റെ ചുംബനം തൊണ്ടക്കുഴിയിൽ എത്തിയതും ശ്വാസത്തിനു വേണ്ടി അവൾ പിടഞ്ഞു......
\'\'നിന്നെ സ്വന്തമാക്കിക്കോട്ടെ ഞാൻ.....എന്റെ മാത്രമായി ഒരു മനസ്സും ഒരു ശരീരവും മതിയില്ലേ നമുക്ക്.....\'\'കിതപ്പോടെ നിമിഷങ്ങൾ മാത്രം നീണ്ട വാക്കുകൾക്ക് ശേഷം മറുപടി അറിയിക്കുന്നതെനുള്ള സാവകാശം പോലുമില്ലാതെ വീണ്ടും അവളുടെ അധരങ്ങളെ അനു അവന്റേതാക്കി......
കൂടുതൽ തന്നിലേക്ക് ചേർത്തു അവൾ സമ്മതമറിയിക്കുമ്പോൾ അവളുടെ കൈകൾ ചുവരിലെ സ്വിച്ചിനെ തിരഞ്ഞു....ആ ശ്രമം വിഫലമാക്കി അവളെ അവൻ തടഞ്ഞു......അവളിലെ പെണ്ണിനെ ചുംബിച്ചുണർത്തിയ അവൻ ഓരോ അണുവിലും അവന്റെ സ്നേഹം അർപ്പിച്ചു......

ആകാശം ഇരുളിലേക്ക് ചായാൻ കാത്തുനിൽക്കുമ്പോൾ തങ്ങളുടെ വിധിയെ പ്രണയത്തോടെ പുൽകിക്കൊണ്ട് അവരുടെ മനസ്സും ശരീരവും ഏകജാലകമായി❣

❤🥀________________________________🥀❤

(റിനു)

വീടിനു മുന്നിൽ വണ്ടി നിർത്തി കോ ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന അക്കുവിനെ ഞാൻ തിരിഞ്ഞു നോക്കി....കള്ള ബഡുവ നല്ല ഉറക്കവാണ്.....നൈസായി എന്നോട് ഡ്രൈവ് ചെയ്യാൻ പറഞ്ഞത് ഇതിനായിരുന്നല്ലേ.......ഒരു പണി കൊടുത്താലോ?🤔
യ്യാ അതു തന്നെ....ഞാൻ മെല്ലെ സീറ്റ് ബെൽറ്റ് ഊരി ഡോർ പതിയെ തുറന്നു പുറത്തേക്കിറങ്ങി.......

റിനു അടുക്കള ഭാഗത്തു കൂടെ കയറി വന്നതും ഉമ്മ പിടുപ്പത് പണിയിലാണ്....അവൾ ഉമ്മാനെ കെട്ടിപ്പിടിച്ചു കവിളിൽ ഒരു കിസ്സ് കൊടുത്തു......

\'\'ശ്ശേ....കുരിശേ എന്റെ മുഖം....\'\'ഉമ്മ മുഖം വീർപ്പിച്ച് കവിൾ തുടച്ചതും അവൾ പല്ലുകടിച്ചു ഉമ്മയെ നോക്കി......

\'\'കുറേ കാലത്തിന് ശേഷം കണ്ടതല്ലേ സ്നേഹിക്കാന്ന് വെച്ചപ്പൊ......എന്ത് മന്ഷ്യത്തിയാണ് ഉമ്മാ ഇങ്ങള്😖...\'\'

ഓളെ കലിപ്പ് കണ്ട് ഉമ്മ പൊട്ടിച്ചിരിച്ചു....

\'\'കെട്ട് കഴിഞ്ഞിട്ടും ഒരു മാറ്റവും ഇല്ലല്ലോടീ...അല്ല മോനെവിടെ?....\'\'

\'\'പടച്ചോനേ...പറയുമ്പോലെ കെട്ട്യോനെ മറന്ന്....ഉപ്പ് എവിടെ ഉമ്മാ....\'\'

\'\'ഉപ്പോ...അതെന്തിനാ....\'\'

\'\'അതൊക്കെയുണ്ട്....\'\'

\'\'ന്നാ...\'\'ഉമ്മ അവളുടെ കയ്യിൽ ഉപ്പ്കുപ്പി വെച്ചു കൊടുത്തു.....

അവൾ അതുമായി പുറത്തേക്ക് നടന്നു..... ഓടി വന്ന് കാറിനടുത്തെത്തിയതും ബ്രൈക്കിട്ട് പതിയെ കൊഡ്രൈവർ ഭാഗത്തെ ഡോർ തുറന്നു.....

മുഖത്ത് ഭാവമൊന്നുമില്ലാതെ ഉറങ്ങുന്ന അക്കുവിനെ നോക്കി അവൾ ചിരിയടക്കി ഉപ്പുപാത്രം തുറന്നു അതിലെ സ്പൂണിൽ ഉപ്പ് എടുത്ത് ഇടതു കൈ കൊണ്ട് പതിയെ അവന്റെ വാ തുറന്നു....വലതു കയ്യിലെ സ്പൂണിലെ ഉപ്പ് അവന്റെ വായിലേക്കിട്ടു.......

അവന്റെ മുഖഭാവം മാറുന്നത് കണ്ട് ചിരിക്കാൻ തുടങ്ങിയതും ഒട്ടും പ്രതീക്ഷിക്കാതെ അവളുടെ മുഖത്ത് സ്പ്രേ കണക്കെ ഉപ്പ് വന്ന് തെറിച്ചു🤭




(തുടരും.....)

ഹലോ...

ഈ NV ക്കും AJക്കും റിനുവും മെഹറിയും എന്ന ഇരട്ടകളുണ്ടെന്ന് അറിയില്ല....AJ ഇഷ്ടപ്പെടുന്നത് റിനുവിനേയും NV ക്ക് പണികൊടുത്തത് മെഹറിയുമാണ്...പക്ഷെ അവര് രണ്ടുപേരും അന്വേഷിച്ചപ്പൊ കിട്ടിയത് ഒരു മുഖവും Risla mehaq എന്ന പേരുമാണ്....അതായത് മെഹറി എന്ന രണ്ടാമത് ഒരാൾ ഉണ്ടെന്ന് അവർക്ക് അറിയില്ല .....

{സ്റ്റോറി വായിക്കുമ്പൊ എല്ലാം മനസ്സിലാകും... ഞാൻ ലൈറ്റായി പോസ്റ്റുമ്പോൾ കൺഫ്യൂഷൻ വരുന്നതാണ്.......ഇനി എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിക്കണം......പിന്നെ ഇന്നത്തെ പാർട്ട് തട്ടിക്കൂട്ടിയതാണ്...ഇനിയുള്ള പാർട്ടുകൾ കൂടുതൽ ഇൻട്രസ്റ്റ് ആക്കാം❤



Mine forever❣2

Mine forever❣2

4.9
2360

Part▪17 സ്പൂണിലെ ഉപ്പ് അക്കുവിന്റെ വായിലേക്കായി ഇട്ടു....... അവന്റെ മുഖഭാവം മാറുന്നത് കണ്ട് ചിരിക്കാൻ തുടങ്ങിയതും ഒട്ടും പ്രതീക്ഷിക്കാതെ അവളുടെ മുഖത്ത് സ്പ്രേ കണക്കെ ഉപ്പ് വന്ന് തെറിച്ചിരുന്നു🤭 മിഴിച്ചു നോക്കിയ അവൻ കാണുന്നത് സ്പൂൺ പിടിച്ചു മുഖം തുടക്കുന്ന റിനുവിനെ ആണ്......വായിലേക്ക് ഉപ്പിന്റെ ഘോരമായ രുചി അലിഞ്ഞുവന്നതും അവളെ മാറ്റി അവൻ പുറത്തെ ടാപ്പിനടുത്തേക്ക് ഓടി...പലയാവർത്തി വാ കഴുകി അവൻ മടുത്തു.... പല്ലു കടിച്ചു തിരിഞ്ഞുനോക്കിയതും റിനുവിന്റെ പൊടിപോലും കാണാനില്ല.... \'\'നിനക്ക് ഞാൻ തരാട്ടാ....\'\' മനസ്സിലോർത്ത് കോളറിന് തലയിൽ ചുണ്ടുതുടച്ചു അവൻ അകത്തേക്ക് കയറി.