Aksharathalukal

കൃഷ്ണകിരീടം 29

\"മതി മോനേ... എനിക്ക് സന്തോഷമായി... പക്ഷേ നീ സൂക്ഷിക്കണം അദ്ദേഹം ഏതു തരത്തിലും നിന്നെ ദ്രോഹിക്കും അത് എങ്ങനെയാണെന്ന് ചിന്തിക്കാൻ പോലും പറ്റില്ല... എന്നാലും അയാൾ എന്തുതന്നെ ചെയ്താലും അതിന് മോൻ പ്രതികരിക്കാൻ പോകരുത്... അത് നിന്റെ നാശത്തിലേക്കുള്ള വഴിയാകും... 

\"അറിയാം... അയാൾ എന്നെ പലതരത്തിലും പ്രകോപിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യും... അതെങ്ങനെ നേരിടണമെന്ന് എനിക്കറിയാം... പക്ഷേ അയാൾ ഇത്രയും കാലം എന്റെ മുന്നിൽ കൊണ്ടുനടന്ന ഇമേജാണ് ഇന്ന് അമ്മകാരണം നഷ്ടമായത്... എന്റെ പേരിൽ ഇപ്പോഴുള്ള ഈ സ്വത്താണ് അതിന്റെ പേരിൽ ഇല്ലാതായത്... അതിന് കാരണക്കാരിയായ അമ്മയെ അയാൾ എന്തെങ്കിലും ചെയ്യുമോ എന്നാണ് എന്റെ പേടി... \"

\"അങ്ങനെ അദ്ദേഹം എന്നെയങ്ങ് തീർക്കുകയാണെങ്കിൽ തീർക്കട്ടെ... മരിക്കാൻ എനിക്ക് ഭയമില്ല... പക്ഷേ വൈകികിട്ടിയ എന്റെ മോന്റെ സ്നേഹം ആവോളം എനിക്ക് അനുഭവിക്കാനൊരു കൊതിയുണ്ട്... എനിക്കിനി ഈ ജീവിതത്തിൽ ആകെയുള്ള മോഹം... അദ്ദേഹം കാരണം അതില്ലാതെയാകുമോ എന്നാണ് പേടി... \"

ഈ ഞാൻ ജീവിച്ചിരിക്കുന്ന കാലത്തോളം അമ്മക്ക് ഒന്നും വരാൻ ഞാൻ സമ്മതിക്കില്ല... എനിക്കു വേണം എന്നും അമ്മയായി ഈ അമ്മയെ... \"

\"എന്റെ മരണംവരെ അത് എന്നുമുണ്ടാകും... എന്തായാലും നീ നാളെ അമ്പലത്തിലൊന്ന് പോകണം... അവിടെയായിരുന്നല്ലോ മുമ്പുള്ള നിന്റെ തോന്നിവാസങ്ങൾ... അവിടെയുള്ള ആ ദേവി തന്നെ അവിടെവച്ച് ഒരു പെൺകുട്ടിയുടെ രൂപത്തിൽവന്ന് നിനക്ക് നല്ലതുപദേശിച്ചുതന്നു... അതിലൂടെ നിന്റെ മനസ്സും മാറി... ആ ദേവിയുടെ മുന്നിൽ ചെന്ന് ചെയ്തുപോയ എല്ലാ തെറ്റും ഏറ്റുപറഞ്ഞ് നിന്നെ നല്ല വഴിയിലേക്ക് നയിച്ചതിന് ദേവിയുടെ മുന്നിൽ മനസ്സറിഞ്ഞ് പ്രാർത്ഥിക്കണം... നാളെ തിങ്കളാഴ്ചയാണ്... ദീർഘമുള്ള ദിവസം... നിന്റെ നല്ല ജീവിതം നാളെ ആ ദേവിയുടെ മുന്നിൽ നിന്നുതന്നെ തുടങ്ങട്ടെ...\"

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

\"അടുത്തദിവസം രാവിലെ നേരത്തെത്തന്നെ നിർമ്മല എണീറ്റ് കൃഷ്ണയുടെ അടുത്തുചെന്ന് അവളെ വിളിച്ചുണർത്തി... അവൾ വന്ന് വാതിൽ തുറന്നു... 

\"എന്താണാന്റീ ഇത്ര രാവിലേ... \"
അവൾ കുറച്ച് ആദിയോടെയാണ് ചോദിച്ചത്... \"

\"മോള് പേടിക്കുകയൊന്നും വേണ്ട... മോൾക്കിന്ന് ഓഫീസിൽപോകേണ്ടേ... \"

\"പോകണം... എന്താ ആന്റീ... \"

\"ഒന്നുമില്ല മോള് എന്റെ കൂടെ അമ്പലത്തിൽ വരുന്നോന്ന് ചോദിക്കാണ് ഞാൻ വന്നത്... \"

\"അതിനെന്താ ആന്റീ ഞാൻ വരാലോ... ഇന്ന് എന്തെങ്കിലും പ്രത്യേകതയുണ്ടോ... \"

\"ഉണ്ടോ എന്നു ചോദിച്ചാൽ ഉണ്ട്... ഇന്ന് ഞങ്ങളുടെ വിവാഹവാർഷികമാണ്... അന്നേരം അമ്പലത്തിലൊന്ന് പോകാമെന്ന് വച്ചു... അന്നേരം മോളെക്കൂടി വിളിക്കാമെന്ന് കരുതി.. \"

\"അണോ... എന്നിട്ടെന്തേ നേരത്തേ പറയാതിരുന്നത്... എന്നാലിത് ആഘോഷിക്കണമല്ലോ...\"

\"അതിന് അത്ര പ്രാധാന്യമുള്ളതൊന്നുമല്ലല്ലോ... മുപ്പത്തിയൊന്ന് വർഷമായില്ലേ... ഇനിയെന്ത് ആഘോഷം... \"

\"മുപ്പത്തൊന്നായാലും അമ്പത്തൊന്നായാലും വാർഷികം വാർഷികമാണ്... ആദിയേട്ടനും സൂര്യേട്ടനും അറിയില്ലേ ഈ വിവരം... 

അവർക്ക് അവരുടെ ജന്മദിനം പോലും അറിയില്ല... എന്നിട്ടാണ് ഞങ്ങളുടെ വിവാഹവാർഷികം... പിന്നെ നീ നേരത്തെ എന്താണ് പറഞ്ഞത്... സൂര്യേട്ടനോ... നിന്റെ അനിയന്റെ സ്ഥാനമാണ് ഇനിയവന്... അന്നേരം പേര് വിളിച്ചാൽ മതി... \"

\"അയ്യോ അതു പറ്റില്ല ആന്റീ... എന്നെക്കാളും ഒരുപാട് വയസ്സ് മൂത്തതാണ് സൂര്യേട്ടൻ... അതുകൊണ്ട് മുഖത്തുനോക്കി പേര് വിളിക്കുന്നത് എങ്ങനെയാണ്... ഞാൻ ഇപ്പോൾ വിളിക്കുന്നതു പോലെ വിളിച്ചോളാം... 

\"എന്നാൽ നിന്റെ ഇഷ്ടം... മോള് വരുന്നുണ്ടെങ്കിൽ പെട്ടന്ന് കുളിച്ച് വന്നോളൂ... ആറുമണിക്കെങ്കിലും പോകണം... \"

\"ഞാൻ പെട്ടന്നു വരാം ആന്റീ... \"
കൃഷ്ണ തറവാട്ടിലേക്ക് നടന്നു... നിർമ്മല മുറിയിലേക്കു നടന്നു... 

കുറച്ചു കഴിഞ്ഞപ്പോഴേക്കും കൃഷ്ണ കുളികഴിഞ്ഞ് ഡ്രസ്സുംമാറ്റിവന്നു വന്നു.. അപ്പോഴേക്കും നിർമ്മലയും കേശവമേനോനും റഡിയായി നിന്നിരുന്നു

\"ഇതെന്താണ് ഈ വേഷത്തിൽ... ഇന്നലെ വാങ്ങിച്ച ഡ്രസ്സ് ഇടാമായിരുന്നില്ലേ... \"

\"അത് പിന്നെയിടാമെന്ന് കരുതി... \"

\"എന്നാൽ ഇതിട്ട് പോകേണ്ട... മോൾക്ക് സാരിയുടുക്കാൻ അറിയുമോ... \"

\"അയ്യോ ആ സാധനം എന്റെ ശരീരത്തിൽ തൊടീച്ചിട്ടില്ല... ഉടുക്കാൻ അറിയില്ലെന്ന് പറയുന്നതാവും നല്ലത്... \"

\"അയ്യേ ഇത്ര പോത്തുപോലെ വളർന്നിട്ട് സാരിയുടുക്കാൻ അറിയില്ലെന്നോ... ആരും കേൾക്കേണ്ട... \"

\"എനിക്ക് ഇതൊക്കെ പറഞ്ഞുതരാനും പഠിപ്പിച്ചുതരാനും ആരുമുണ്ടായിരുന്നില്ലല്ലോ... അതുകൊണ്ട് പഠിച്ചതുമില്ല... \"

\"എന്നാൽ ഞാൻ പഠിപ്പിച്ചുതരാം... മോളുവാ... \"
അവർ കൃഷ്ണയേയും കൂട്ടി   മുറിയിലേക്ക് നടന്നു... ഷെൽഫ് തുറന്ന് നല്ലൊരു സെറ്റ്സാരി എടുത്തു... 

\"ഇത് മോൾക്ക് നന്നായിചേരും...\"
നിർമ്മല പറഞ്ഞു... 

കുറച്ചുകഴിഞ്ഞ് സെറ്റുസാരിയുമുടുത്ത് കൃഷ്ണ പുറത്തേക്കു വന്നു... 

\"അല്ലാ എന്താണ് കാണുന്നത്... ഇനി അമ്പലത്തിൽ പോകണോ... ദേവിയല്ലേ മുന്നിൽ വന്നു നിൽക്കുന്നത്... \"
കേശവമേനോൻ പറഞ്ഞു... 

\"എന്റെ മോളേ കണ്ണുവക്കല്ലേ... \"
നിർമ്മല പറഞ്ഞു... 

\"കണ്ണുവച്ചതല്ല... ഞാൻ സത്യമാണ് പറഞ്ഞത്... എന്റെ കുട്ടി ഇപ്പോൾ കൂടുതൽ സുന്ദരിയായിട്ടുണ്ട്... \"

\"അതവിടെ നിൽക്കട്ടെ... രണ്ടാളും കൂടി ഇങ്ങനെയൊരു കാര്യം മറച്ചുപിടിച്ചില്ലേ... അതുകൊണ്ട് ഈ ദിവസം നമുക്ക് ആഘോഷിക്കണം... \"

\"അതൊന്നും വേണ്ട മോളേ... \"
കേശവമേനോൻ പറഞ്ഞു... 

\"അതുപറഞ്ഞാൽ പറ്റില്ല... ഞാനിപ്പോൾ വരാം... \"
അതും പറഞ്ഞ് കൃഷ്ണ മുകളിലേക്ക് നടന്നു... ആദിയുടെ മുറിയുടെ വാതിൽ മുട്ടി... ഒരുപാട് മുട്ടിയതിനുശേഷം ആദി വന്ന് വാതിൽ തുറന്നു... മുന്നിൽ നിൽക്കുന്ന കൃഷ്ണയെ കണ്ട് അവൻ അന്താളിച്ചുനിന്നു... അവൻ തന്റെ തലയിലൊന്ന് തട്ടിനോക്കി അതിനുശേഷം വീണ്ടുമവളെ നോക്കി... 

\"അപ്പോൾ സ്വപ്നമല്ല... ഇതെന്താ ഈ ഫാൻസിഡ്രസ്സിൽ.... \"

\"എന്താ അത്രക്ക് ബോറാണോ ഇത്... \"

\"എന്താ സംശയം... നിനക്കിത് ചേരില്ല... ഇതൊരുമാതിരി പാടത്ത് കോലംകെട്ടിവച്ചതുപോലെ... \"

\"കളിയാക്കേണ്ടട്ടോ... ആന്റി നിർബന്ധിച്ച് ഉടുപ്പിച്ചുതന്നതാണ്... \"

\"അതേയോ... എന്നിട്ട് ഇതും കെട്ടി ചുറ്റി എവിടേക്കാണ് പോകുന്നത്... \"

\"അമ്പലത്തിലേക്ക്... ഇന്നൊരു വിശേഷമുണ്ട്... എന്താണെന്നറിയോ... \"

\"നിന്റെ ജന്മദിനമാണോ ഇന്ന്... \"

അതൊന്നുമല്ല... ഇന്ന് ആന്റിയും അങ്കിളും ഒന്നിച്ചിട്ട് മുപ്പത്തൊന്ന് വർഷമായി... അവർ അമ്പലത്തിലേക്ക് പോകുന്നുണ്ട്... അന്നേരം എന്നെയും വിളിച്ചു... \"

\"അങ്ങനെയൊന്നുണ്ടോ... ഇത്രയും കാലമായിട്ട് അതൊന്നും ഇവിടെ പറഞ്ഞിരുന്നില്ല ഇടക്ക് അമ്പലത്തിൽ പോകുന്നതുപോലെ പോയിവരും... അത്രമാത്രം... \"

\"എന്നാൽ ഇത്തവണ നമ്മൾ ഉഷാറാക്കണം... എന്താ പറ്റില്ലേ... \"

\"പറ്റായികയൊന്നുമില്ല... പക്ഷേ നിനക്ക് ഓഫീസിൽ പോകേണ്ടേ... \"

\"ഇന്ന് ഞാൻ പോകുന്നില്ല... വേണുവങ്കിളിനെ വിളിച്ച് കാര്യം പറയാം... അതുപോലെ നിങ്ങൾ രണ്ടുപേരും പോകുന്നില്ല... ഇന്ന് നിങ്ങൾ രണ്ടുപേരും ആന്റിയുടേയും അങ്കിളിന്റേയും ഇടംവലം നിൽക്കണം... അവർക്ക് ഇതിൽപ്പരം ഒരു സന്തോഷം വേറെയുണ്ടാകില്ല... \"

\"നീ കൊള്ളാമല്ലോ... എത്രപെട്ടന്നാണ് ഓരോരുത്തരുടെ മനസ്സ് വായിക്കുന്നത്... \"

\"ഞാൻ പറഞ്ഞില്ലേ... സയൻസാണ് ഞാൻ പഠിച്ച സബ്ജക്റ്റ്... അന്നേരം എല്ലാവരുടേയും മനസ്സ് എനിക്കറിയാം... \"

\"ആ ഏതായാലും നീ വന്നിട്ട് ആദ്യത്തെ ആഘോഷമല്ലേ... നമുക്ക് ഉഷാറാക്കിക്കളയാം... ഞാൻ സൂര്യനെ വിളിക്കട്ടെ... \"

\"എന്നാൽ ഞാൻ താഴേക്ക് പോവുകയാണ്... അവരെന്നെ കാത്തുനിൽക്കുന്നുണ്ടാകും... \"

\"പോകല്ലേ... നിന്റെ ഈ കോലം അവനും കൂടി കാണട്ടെ... \"

\"അയ്യോ അതു വേണോ... ഏതായാലും അമ്പലത്തിൽ നിന്ന് വരുമ്പോഴും ഈ കോലമല്ലേ ഉണ്ടാവുക അന്നേരം കണ്ടാൽ പോരേ... \"

\"പോരല്ലോ...  നീയിവിടെ നിനക്ക്... \"
ആദി ചെന്ന് സൂര്യന്റെ മുറിയുടെ വാതിൽ മുട്ടി സൂര്യൻ ചെന്ന് വാതിൽ തുറന്നു... 

\"എന്താ ഏട്ടാ ഇത്ര നേരത്തെ... സമയം ആറുമണി അകുന്നല്ലേയുള്ളൂ... \"

\"നിനക്ക് നല്ലൊരു കണി കാട്ടിത്തരാൻ വിളിച്ചതാണ്... \"

\"കണിയോ... അതിന് ഇന്ന് വിഷുവാണോ... \"
അതു പറഞ്ഞ് സൂര്യൻ നോക്കിയത് കൃഷ്ണയെയായിരുന്നു... 

എന്റെ മുത്തപ്പാ... എന്താണ്  കാണുന്നത്... ഇത്  വല്ല മാലാഖയും വന്ന് നിൽക്കുന്നതാണോ... \"

\"അതേ.. എന്തേ മാലാഖക്ക് ഇവിടെ വരാൻ പറ്റില്ലേ... \"

\"എങ്ങനെയുണ്ട് എന്റെ കണവി സാരിയുടുത്തപ്പോൾ... \"

\"സൂപ്പറായിട്ടുണ്ട്... ഏടത്തിക്ക് ഇത് നന്നായി ചേരും... \"

\"നീയെന്താണ് വിളിച്ചത് ഏടത്തിയോ... നിന്നെക്കാൾ എത്ര ചെറുതാണവൾ... \"


\"അതിന് ഏടത്തി ഏടത്തിയല്ലാതാവുമോ... അമ്മയുടെ ഓഡറാണ് ഇനിമുതൽ ഏടത്തിയെന്നേ വിളിക്കാവൂ എന്ന്... \"

\"അത് നന്നായി... പിന്നെ ഇന്നിവിടെ ഒരു പ്രത്യേകതയുണ്ട്... അച്ചന്റേയും അമ്മയുടേയും വിവാഹവാർഷികമാണ് ഇന്ന്... അവൾക്കൊരു ആഗ്രഹം ഇത് ആഘോഷമാക്കണമെന്ന്... \"

\"പിന്നല്ലാതെ... ഇത്രയുംകാലം നമ്മളോട് പറയാതെ അവർ ഈ ദിവസം കൊണ്ടുപോയി... ഇതെന്തായാലും ആഘോഷിക്കാം... അപ്പോൾ അമ്പലത്തിൽ പോകുന്ന കോലമാകും ഇതല്ലേ... ഏതായാലും മനോഹരമായിട്ടുണ്ട്... എന്നാൽ ഞാൻ ഒന്ന് ഫ്രഷാവട്ടെ... \"
അതും പറഞ്ഞ് സൂര്യൻ മുറിയിലേക്ക് കയറി... 

\"കേട്ടല്ലോ അവൻ പറഞ്ഞത്... നന്നായിട്ടുണ്ടെന്ന്... \"

എല്ലാവരും അതുതന്നെയാണ് പറഞ്ഞത്... ഇയാൾക്ക് മാത്രമാണ് ഞാനൊരു കോലമായത്... \"
കൃഷ്ണ മുഖം കറപ്പിച്ചുകൊണ്ട് പറഞ്ഞു... 

ആണല്ലോ... അതിനെന്താ...  ഞാൻ പറയുന്നതിനേക്കാളും നല്ലത് മറ്റുള്ളവർ പറയുന്നതല്ലേ നല്ലത്... \"

\"ആര് പറഞ്ഞാലും ഇയാൾ പറയുന്നത്ര സന്തോഷം വേറെയില്ല... അതെങ്ങനെയാണ് നല്ലത് നായക്ക് പറ്റില്ലല്ലോ... \"

\"അപ്പോൾ നീയെന്നെ നായയാക്കിയല്ലേ... \"

\"അത് പ്രത്യേകം പറയേണ്ടല്ലോ... \"
കൃഷ്ണ പിണക്കം നടിച്ച് താഴേക്ക് നടന്നു... 

\"ഒന്നു നിന്നേ... \"
കൃഷ്ണ തിരിഞ്ഞു നോക്കി... 

\"എന്റെ പെണ്ണിനെകാണാൻ ഇന്ന് അമ്പലത്തിൽ ആളുകൾ കൂടും... അത്രക്ക് മനോഹരമായിട്ടുണ്ട്... \"
കൃഷ്ണ ചിരിച്ചുകൊണ്ട് താഴേക്ക് നടന്നു... 

തുടരും.......... 

✍️ Rajesh Raju

➖➖➖➖➖➖➖➖➖
കൃഷ്ണകിരീടം 30

കൃഷ്ണകിരീടം 30

4.5
4632

\"ഒന്നു നിന്നേ... \"കൃഷ്ണ തിരിഞ്ഞു നോക്കി... എന്റെ പെണ്ണിനെകാണാൻ ഇന്ന് അമ്പലത്തിൽ ആളുകൾ കൂടും... അത്രക്ക് മനോഹരമായിട്ടുണ്ട്... \"കൃഷ്ണ ചിരിച്ചുകൊണ്ട് താഴേക്ക് നടന്നു... \"എന്നാൽ പോകാം...\" അവളേയും കാത്ത് ഹാളിൽ നിൽക്കുന്ന നിർമ്മലയോടും കേശവമേനോനോടുമായി കൃഷ്ണ പറഞ്ഞു... \"മോളെവിടേക്കാണ് ഇത്ര ധൃതിയോടെ പോയത്... \"നിർമ്മല ചോദിച്ചു... \"അതു ശരി... ഇന്ന് ഇത്രനല്ലൊരു ദിവസമായിട്ട്  സ്വന്തം മക്കളോട് പറയാതിരിക്കുന്നതെങ്ങനെ... നിങ്ങൾ പറയില്ലെന്ന് എനിക്ക് മനസ്സിലായി... അന്നേരം ഞാൻ തന്നെ പറയാമെന്ന് കരുതി... \"\"എന്റെ ദേവീ... അവരോട് പറഞ്ഞോ നീ... എന്നാൽ അമ്പലത്തിൽ നിന്നും വന്നു കഴിഞ്ഞാൽ