Aksharathalukal

അലൈപായുതേ💜(പാർട്ട്‌:14)

ഇതേ സമയം ശിവന്യ ധ്രുവിയെയും കൂട്ടി അവളുടെ റൂമിലേക്ക് പോയി.

\"എന്താ ശിവ നീ ഈ കാണിക്കുന്നേ?\"

\"അതിന് ഞാൻ ഒന്നും കാണിച്ചില്ലല്ലോ കാണിക്കാൻ പോവുന്നതല്ലേ ഒള്ളു.\"

\"നീ എന്തിനാ ഇപ്പൊ ഇവിടേക്ക് വന്നത്?\" ധ്രുവി അല്പം ദേഷ്യത്തോടെ ചോദിച്ചു.

\"നീ എന്തിനാ ധ്രുവ് എന്നോട് ഇങ്ങനെ ദേഷ്യപെടുന്നേ?\"

\"പിന്നെ നീ ഈ കാണിച്ച് കൂട്ടന്നത് ഒക്കെ കണ്ടാൽ ആർക്കാണെങ്കിലും ദേഷ്യം വരും\"

\"ധ്രുവ് ഞാൻ ഇങ്ങനെ ഒക്കെ കാണിക്കുന്നത് എന്തിനാണെന്ന് നിനക്ക് അറിയില്ലേ?\"

\"അറിയാം പക്ഷെ അത്‌ നടക്കില്ല\"

\"എന്തുകൊണ്ട്?\"

\"കാരണം എന്റെ മനസ്സിൽ എന്നും ഒരു പെണ്ണ് മാത്രമേ ഉണ്ടാകു\"

\"ധ്രുവ് ഞാൻ സമ്മതിക്കില്ല എനിക്ക് വേണം നിന്നെ. നീ എന്റെയാ എന്നും\" ശിവന്യ അത്രയും പറഞ്ഞ് ധ്രുവിയെ കെട്ടിപിടിച്ചു.

അപ്പോഴാണ് അവരുടെ റൂമിലേക്ക് ഹൃദ്യ കയറി വന്നത്.ശിവന്യ ധ്രുവിയെ കെട്ടിപിടിച് നില്കുന്നത് കണ്ടപ്പോൾ ഹൃദ്യക്ക്‌ ശെരിക്കും എന്തൊപോലെയായി.

പെട്ടെന്ന് തന്നെ ധ്രുവി ശിവയിൽ നിന്നും അകന്നു മാറി.

\"ഏട്ടാ...\" ഹൃദ്യ വിളിച്ചപ്പോഴാണ് ധ്രുവി അവളെ കണ്ടത്.

\"ആ...ഹ് നീ എന്താ മോളെ അവിടെ നില്കുന്നെ കയറി വാ\" ധ്രുവി ആദ്യം ഒന്ന് പതറിയെങ്കിലും അവൻ അത്‌ പുറത്ത് കാണിക്കാതെ ഹൃദ്യയെ അകത്തേക്ക് വിളിച്ചു.

\"ഏട്ടാ അമ്മ കഴിക്കാൻ വിളിക്കുന്നുണ്ട്.രണ്ട് പേരും താഴേക്ക് വാ\"അത്‌ പറഞ്ഞ് ഹൃദ്യ താഴേക്ക് പോയി.

പക്ഷെ ഹൃദ്യയുടെ മനസ്സിൽ ശിവന്യ ധ്രുവിയെ കെട്ടിപിടിച് നില്കുന്നത് തന്നെയായിരുന്നു എന്തുകൊണ്ട് ആ സമയം അവൾക്ക് ദച്ചുവിനെയാണ് ഓർമ വന്നത്.

\"നീ എന്ത് പണിയ ശിവ കാണിച്ചത്? ഹിദ്യ എന്ത് വിചാരിച്ചിട്ട് ഉണ്ടാവും\"

\"അവള് എന്ത് വിചാരിക്കാനാ ധ്രുവ്?ഇനി എന്ത് വിചാരിച്ചാലും ഞാൻ അവളുടെ ഏട്ടത്തി ആകാൻ പോകുന്നതല്ലേ\"

\"ശിവ നീ വെറുതെ ഇങ്ങനെ ഓരോന്നെ പറഞ്ഞ് എന്നെ ദേഷ്യം പിടിപ്പിക്കരുത്\" ധ്രുവി അത്രയും പറഞ്ഞ് റൂമിന് പുറത്തേക്ക് ഇറങ്ങി പോയി.

\"നീ ഇനി എന്തൊക്കെ പറഞ്ഞാലും ഞാൻ നിന്നെ സ്വന്തം ആക്കിയിരിക്കും ധ്രുവ്. അതിന് ആര് തടസ്സം നിന്നാലും ഞാൻ അവരെ ഇല്ലാതെ ആക്കിയിരിക്കും\" അവൾ സ്വയം പറഞ്ഞുകൊണ്ട് താഴേക്ക് ചെന്നു.

ശിവന്യ മനഃപൂർവം കഴിക്കാൻ ഇരുന്നപ്പോൾ ധ്രുവിയുടെ അടുത്ത് ചെന്ന് ഇരുന്നു. പക്ഷെ അതെല്ലാം ഹൃദ്യ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു.

\"ദേവ ഇങ്ങനെ നടക്കാൻ ആണോ നിന്റെ ഉദ്ദേശം?\" കഴിച്ചുകൊണ്ട് ഇരുന്നപ്പോൾ മേനോൻ ചോദിച്ചു.

\"അച്ഛൻ എന്താ ഉദേശിച്ചേ?\" ദേവ് കഴിക്കുന്നതിന് ഇടയിൽ തലയുയർത്തി ചോദിച്ചു.

\"നിന്റെ കല്യാണ കാര്യമാ ഞാൻ പറയുന്നേ\"

\"കല്യാണത്തിന് ഒക്കെ ഇനിയും സമയം ഇണ്ടല്ലോ അച്ഛാ\"

\"നിന്റെ കല്യാണം 26 വയസ്സിന് ഉള്ളിൽ നടക്കണം എന്നാ ജാതകത്തിൽ. ഇപ്പൊ  തന്നെ നിനക്ക് 25 ആയി\"സിത്താര പറഞ്ഞു.

\"എന്റെ അമ്മേ എനിക്ക് ഈ ജാതകത്തിൽ ഒന്നും വിശ്വാസം ഇല്ല. അതുകൊണ്ട് ഇതുപോലുള്ള കാര്യങ്ങൾ എന്നോട് പറയണ്ട\" ദേവ് ദേഷ്യത്തോടെ പറഞ്ഞു.

\"നിനക്ക് വിശ്വാസം ഇല്ലെങ്കിലും ഞങ്ങൾക്ക് നല്ല വിശ്വാസം ഉണ്ട്. അതുകൊണ്ട് ഞങ്ങൾ ഒരു പെങ്കൊച്ചിനെ കണ്ട് വെച്ചിട്ടുണ്ട് മോൻ നാളെക്കഴിഞ്ഞ് ഒന്ന് പോയി കാണ്\" സിതാര പറഞ്ഞു.

\"എന്റെ അമ്മേ എനിക്ക് ലീവ് ഒന്നും എടുക്കാൻ പറ്റില്ല\"

\"ഒരു ദിവസത്തേക്ക് അല്ലെ എന്റെ മോൻ ഒന്ന് ലീവ് എടുക്ക്\"

\"ഇനി ഏട്ടന് ആരെയെങ്കിലും ഇഷ്ടമോ?\" ഹൃദ്യയുടെ ചോദ്യം കേട്ട് ദേവ് ചുമക്കാൻ തുടങ്ങി.

\"ഏയ്‌... എനിക്ക് അങ്ങനെ ഒന്നും...\" അത്രയും പറഞ്ഞുകൊണ്ട് ദേവ് കഴിച്ച് നിർത്തി എഴുനേറ്റ് പോയി.

\"എന്റെ ധ്രുവി നിന്റെ ഐഡിയ കൊള്ളാം. പാവം എന്റെ ചെക്കനെ ഇങ്ങനെ വട്ട് കളിപ്പിക്കാണോ?\" സിതാര ചോദിച്ചു.

\"എന്റെ അമ്മേ ഏട്ടൻ പോലീസ് ആണെന്ന് പറഞ്ഞിട്ട് ഒരു കാര്യോം ഇല്ല. ഒരു പെണ്ണിനെ സ്നേഹിക്കുന്നുണ്ടെന്ന് തുറന്ന് പറയാൻ ഉള്ള ധൈര്യം പോലും ഏട്ടന് ഇല്ല\" ധ്രുവി ചിരിയോടെ പറഞ്ഞു.

\"ദേവേട്ടനെ അങ്ങനെ കളിയാക്കുവൊന്നും വേണ്ട. എന്തായാലും ഏട്ടൻ മറ്റുള്ളവരെ പോലെ അല്ല\" ഹൃദ്യ ശിവന്യയെയും ധ്രുവിയെയും ഒന്ന് ഇരുത്തി നോക്കികൊണ്ട് പറഞ്ഞിട്ട് എഴുനേറ്റ് പോയി.

\"കണ്ടോ അവളുടെ ദേവേട്ടനെ പറഞ്ഞപ്പോ അവൾക്ക് ഇഷ്ടായില്ല.അതാ വേഗം എഴുനേറ്റ് പോയെ\" സിതാര പറഞ്ഞു.

പക്ഷെ ധ്രുവിക്ക് കാര്യം മനസ്സിലായിരുന്നു. ഹൃദ്യയുടെ തെറ്റിദ്ധാരണ മാറ്റാൻ തന്നെ അവൻ തീരുമാനിച്ചു.

തുടരും....

ഇന്ന് ലെങ്ത് കുറവാണെ ഗൂയ്‌സ് അഡ്ജസ്റ്റ് കരോ😁


സഖി🧸💞


അലൈപായുതേ💜(പാർട്ട്‌:15)

അലൈപായുതേ💜(പാർട്ട്‌:15)

4.7
18109

പക്ഷെ ധ്രുവിക്ക് കാര്യം മനസ്സിലായിരുന്നു. ഹൃദ്യയുടെ തെറ്റിദ്ധാരണ മാറ്റാൻ തന്നെ അവൻ തീരുമാനിച്ചു. ഹൃദ്യ പോയതും ധ്രുവിയും കഴിച്ച് നിർത്തി എഴുനേറ്റു. \"എന്ത് പറ്റി ധ്രുവ് കഴിക്കാത്തതെന്താ?\"ധ്രുവി എഴുന്നേറ്റത് കണ്ട് ശിവന്യ ചോദിച്ചു. \"ഒന്നുല്ല മതിയായി\"അത്രയും പറഞ്ഞ് അവൻ വാഷ് ചെയ്തിട്ട് ഹൃദ്യയുടെ റൂമിലേക്ക് പോയി. ധ്രുവി റൂമിൽ ചെന്നപ്പോൾ ഹൃദ്യ ബാത്‌റൂമിൽ ആയിരുന്നു. അവൻ അവളെയും കാത്ത് ബെഡിൽ ഇരുന്നു. ഹൃദ്യ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ കാണുന്നത് ബെഡിൽ എന്തോ ആലോചിച് ഇരിക്കുന്ന ധ്രുവിയെയാണ്. \"ഏട്ടൻ എന്താ ഇവിടെ വന്ന് ഇരിക്കുന്നെ?\" ഹൃദ്യയുടെ ഒച്ച കേട്