Aksharathalukal

നിനക്കായ് മാത്രം💜(പാർട്ട്‌:15)

\"ശരത് ഇന്ന് 11:30ന് ഒരു മീറ്റിംഗ് അറേഞ്ച് ചെയ്തിട്ടുണ്ട്.\"അർപ്പിത അത് പറഞ്ഞതും ശരത് ഒന്ന് മൂളുക മാത്രമാണ് ചെയ്തത്.

ശരത് ഗായുവിനെ നോക്കിയപ്പോൾ അവൾ ഒന്നും കഴിക്കാതെ വെറുതെ പ്ലേയിറ്റിൽ കൈയിട്ട് ഇളക്കികൊണ്ട് ഇരിക്കുവായിരുന്നു.

\"അർപ്പിത എനിക്ക് നിന്നോട് സീരിയസ് ആയിട്ടുള്ള ഒരു കാര്യം പറയാൻ ഉണ്ട്.\"
ശരത് അത് പറഞ്ഞതും അർപ്പിത എന്താണെന്നുള്ള ഭാവത്തിൽ ശരത്തിനെ നോക്കി.

\"എന്താ ശരത് എന്നോട് എന്തെങ്കിലും പറയണമെങ്കിൽ നിനക്ക് ഇങ്ങനെ ഒരു മുഖവരയുടെ ആവശ്യം ഉണ്ടോ?\"

\"അർപ്പിത ഞാൻ പറയുന്നത് നീ എങ്ങനെ എടുക്കും എന്നെനിക്കറിയില്ല നീ കുഞ്ഞിനേയും കൂട്ടി ഇവിടെ നിന്നും പോണം\"

\"എന്താ?\" ശരത് പറഞ്ഞത് കേട്ട് അർപ്പിത ഇരുന്നിടത്തേണ് ചാടി എഴുനേറ്റു.

\"ശരത് നീ ഇപ്പൊ എന്താ പറഞ്ഞെ ഞാൻ... ഞാൻ കുഞ്ഞിനേയും കൊണ്ട് ഇവിടെ നിന്ന് പോണെന്നോ?\" അർപ്പിത ദേഷ്യത്തോടെ ചോദിച്ചു.

\"അതെ നീ ഇവിടെ നിന്ന് ഇന്ന് തന്നെ പോണം. പോകുമ്പോൾ ഒപ്പം ആ കുഞ്ഞും ഉണ്ടാവണം\"

\"ശരത് ആ കുഞ്ഞ് നിന്റെയാണ് അത് നിനക്ക് അറിയാവുന്നതല്ലേ എന്നിട്ട് നീ ഇങ്ങനെ പറയുന്നോ?\" എന്നാൽ അർപ്പിതയുടെ വാക്കുകൾ കേട്ട് ഞെട്ടി ഇരിക്കുവാണ് ഗായു.

\"അർപ്പിത സ്റ്റോപ്പ്‌ ഇറ്റ്\" ശരത് ദേഷ്യത്തിൽ എഴുനേറ്റുകൊണ്ട് പറഞ്ഞു.ശരത്തിന്റെ ദേഷ്യം കണ്ട് ഗായുവും വേഗം എഴുനേറ്റു.

\"അർപ്പിത എനിക്ക് ഒരു വാക്കേ ഒള്ളു നീ കുഞ്ഞിനേയും കൊണ്ട് ഇന്ന് തന്നെ ഇവിടെ നിന്നും പോയിരിക്കണം\" അത്രയും പറഞ്ഞ് ശരത് അവിടെ നിന്നും പോയി.

അർപ്പിത ദേഷ്യത്തോടെ ഗായുവിന്റെ അടുത്തേക്ക് വന്നു.

\"എല്ലാം നീ കാരണം ആണ്\" അവൾ ദേഷ്യത്തോടെ പറഞ്ഞ് ഗായുവിന്റെ മുഖത്ത് ആഞ്ഞടിച്ചു.

ഗായുവിന്റെ കണ്ണുകൾ നിറഞ്ഞു വന്നു. അവൾ തിരിച്ചൊന്നും പറയാതെ തിരിഞ്ഞപ്പോഴാണ് ഗായുവിനെ സങ്കടത്തോടെ നോക്കി നിൽക്കുന്ന ജാനകിയമ്മയെ കണ്ടത്.അവൾ അവർക്ക് വേദന നിറഞ്ഞ ഒരു പുഞ്ചിരി നൽകികൊണ്ട് റൂമിലേക്ക് കയറി പോയി.

എന്നാൽ ഇതെല്ലാം മാറി നിന്നുകൊണ്ട് കണ്ട ശരത്തിന്റെ കണ്ണുകളിൽ അർപ്പിതയെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു.അവൻ പക്ഷെ അവളോട് ഒന്നും പറയാതെ റൂമിലേക്ക് പോയി.

ശരത് റൂമിൽ വന്നപ്പോൾ ഗായു ബാൽക്കണിയിൽ പുറത്തെക്കും നോക്കി നില്കുവായിരുന്നു.അവൻ ഒരു പുഞ്ചിരിയോടെ അവളുടെ അടുത്തേക്ക് ചെന്നു.

തന്റെ അടുത്ത് ആരോ നിൽക്കുന്നതറിഞ്ഞ് ഗായു തിരിഞ്ഞ് നോക്കിയപ്പോൾ അവളെ തന്നെ നോക്കി നിൽക്കുന്ന ശരത്തിനെയാണ് കണ്ടത്.

\"താൻ എപ്പോഴും ഈ സീരിയലിലെ കണ്ണീർ നായികമാരെപോലെ ആണല്ലോ എപ്പോഴും കരഞ്ഞോണ്ടിരിക്കുന്നത് കാണാം\" ശരത് അത് പറഞ്ഞതും ഗായു അവനിൽ നിന്നും നോട്ടം മാറ്റി.

\"അത് ആ കു.... \"

\"വേണ്ട താൻ എന്താ ചോദിക്കാൻ വരുന്നതെന്ന് എനിക്ക് അറിയാം.ഞാൻ പറഞ്ഞില്ലേ ഗായത്രി സമയം ആകുമ്പോൾ ഞാൻ തന്നോട് എല്ലാം പറയും അത് വരെ എന്നോട് ഒന്നും ചോദിക്കണ്ട\" 

\"ഞാൻ ഓഫീസിൽ പോകുവാ വരാൻ ചിലപ്പോൾ ലേറ്റ് ആകും\" ശരത് ഗായുവിനെ ഒന്ന് നോക്കിയ ശേഷം തിരിഞ്ഞ് നടന്നു. പെട്ടെന്ന് എന്തോ ഓർത്തപോലെ തിരിച്ച് വന്ന് അവളുടെ നെറ്റിയിലായി തന്റെ ചുണ്ടുകൾ ചേർത്തു.

\"പോയിട്ട് വരാം\" ഒരു പുഞ്ചിരിയോടെ ശരത് അത് പറഞ്ഞപ്പോൾ ഗായു അനങ്ങാതെ നിൽക്കുക മാത്രമാണ് ചെയ്തത്.

****

\"ഹലോ അജു\"

\"എന്താ അപ്പു മോള്‌ രാവിലെ തന്നെ വിളിച്ചേ?\"

\"ഇവിടെ നടക്കുന്നത് വെല്ലോം നീ അറിയുന്നുണ്ടോ?\"

\"എന്താടി നീ കാര്യം പറ?\"

\"ശരത് അവൻ എന്നോട് കുഞ്ഞിനേയും കൂട്ടി ഇവിടെ നിന്നും ഇന്ന് തന്നെ ഇറങ്ങണം എന്നാ പറഞ്ഞിരിക്കുന്നെ\"

\"ഏഹ് നീ എന്താ അപ്പു പറഞ്ഞെ? അതിന് മാത്രം ഇപ്പൊ അവിടെ എന്താ ഉണ്ടായേ?\" അർജുൻ ബെഡിൽ എഴുനേറ്റിരുന്നുകൊണ്ട് ചോദിച്ചു.

\"എനിക്ക് ഒന്നും അറിയില്ല അജു. അവൾ പറഞ്ഞിട്ടുണ്ടാവും അല്ലെങ്കിൽ അവൻ എന്നെ ഇവിടന്ന് ഇറക്കി വിടില്ല\"

\"നീ അവിടെ നിന്നും ഇറങ്ങിയാൽ നമ്മളുടെ കണക്കുകൂട്ടലുകൾ എല്ലാം തെറ്റും അപ്പു\"അവൻ ടെൻഷനോടെ പറഞ്ഞു.

\"ശരത്തിന്റെ സ്വത്തുക്കൾ നമ്മുക്ക് കിട്ടണമെങ്കിൽ കുഞ്ഞിനെ വെച്ച് തന്നെ നമ്മൾ കളിച്ചേ പറ്റു\"അർപ്പിത അത് പറഞ്ഞതും അർജുന്റെ ചുണ്ടിലും ഒരു പുച്ഛത്തോടെയുള്ള ചിരി വിരിഞ്ഞു.

\"നീ പറഞ്ഞത് ശെരിയാ എന്തായാലും നീ കുഞ്ഞിനേയും കൊണ്ട് ഇവിടേക്ക് വാ കുറച്ച് ആയില്ലേ നമ്മൾ ശെരിക്കും ഒന്ന് കണ്ടിട്ട്\"
അവൻ വശ്യമായ ഒരു ചിരിയോടെ പറഞ്ഞു. അർജുൻ പറയുന്നത് കേട്ട് അർപ്പിതയുടെ മുഖത്തും അതെ ഭാവം നിറഞ്ഞു.

\"എന്നാ ഞാൻ വെക്കുവാ അജു നമ്മുക്ക് നേരിട്ട് കാണാം\" അത് പറഞ്ഞ് അവൾ കോൾ കട്ട്‌ ചെയ്തു.

****

ജനാക്കി വേഗം കുഞ്ഞിന്റെ സാധനങ്ങൾ എല്ലാം പാക്ക് ചെയ്യ് അർപ്പിത ദേഷ്യത്തോടെ പറഞ്ഞിട്ട് റൂമിലേക്ക് പോയി.

ഗായു താഴേക്ക് വന്നപ്പോൾ കുഞ്ഞിന്റെ സാധങ്ങൾ അടങ്ങിയ ബാഗ് ജാനകിയമ്മ ഹാളിൽ കൊണ്ട് വെക്കുവന്നതാണ് കണ്ടത്.

ഗായുവിന് കുഞ്ഞിനെ ഒന്ന് എടുക്കാണെന്ന് ഉണ്ടായിരുന്നു പക്ഷെ അർപ്പിത എങ്ങനെ പ്രതികരിക്കും എന്ന് അറിയാത്തതുകൊണ്ട് അവൾ ഒരു പുഞ്ചിരിയോടെ കുഞ്ഞിനെ നോക്കി നിന്നു.അപ്പോഴാണ് അർപ്പിത അവളുടെ ബാഗും ആയി അവിടേക്ക് വന്നത്.
അർപ്പിത ഗായുവിനെ ദേഷ്യത്തോടെ നോക്കി.

\"നീ അതികം സന്തോഷിക്കണ്ട.ശരത് അവൻ എന്റെയാ അവനെ ഞാൻ നിനക്ക് എന്നല്ല ഒരു പെണ്ണിനും വിട്ട് കൊടുക്കില്ല\"അർപ്പിത ഗായുവിന് നേരെ ദേഷ്യത്തോടെ പറഞ്ഞു.

ഗായു അവൾ പറഞ്ഞതൊന്നും മൈൻഡ് ചെയ്യാതെ ജാനകിയമ്മയുടെ അടുത്തേക്ക് പോയി.

\"മോളെ എനിക്ക് ഇത് പറയാനുള്ള അർഹത ഉണ്ടോ എന്ന് അറിയില്ല എങ്കിലും ഞാൻ പറയുവാ.ശരത് സാറിനോട് ഒന്ന് പറഞ്ഞൂടെ കുഞ്ഞിനെ കൊടുത്ത് വിടണ്ടാന്ന്.\" ജാനകിമ്മ അത് പറഞ്ഞപ്പോൾ അവരുടെ ശബ്‌ദം ഇടറിയിരുന്നു.

ഗായു അവരെ ദയനീയമായി നോക്കി. ആ സമയം അവരുടെ രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു.

അർപ്പിത ഉടനെ തന്നെ കുഞ്ഞിനേയും എടുത്ത് പുറത്തേക്ക് പോയി അവളുടെ ഡ്രൈവർ ബാഗും മറ്റ് സാധനങ്ങളും എടുത്ത് കാറിൽ വെച്ചു. എന്നാൽ ഇതെല്ലാം വിഷമത്തോടെ നോക്കി നില്കുവായിരുന്നു ഗായുവും ജാനകിയമ്മയും.

\"മോൾക്ക് അറിയുമോ ഞാൻ ഇവിടെ വന്നതുമുതൽ ആ കുഞ്ഞിന്റെ എല്ലാ കാര്യങ്ങളും ഇന്ന് വരെ നോക്കിയിരുന്നത് ഞാനാണ്.\"അവരുടെ കാർ മുന്നിൽ നിന്ന് മറഞ്ഞതും ജാനകിയമ്മ ഗായുവിനോട് പറഞ്ഞു.

\"ഇന്ന് മുതൽ ആ കുഞ്ഞിനെ ഒന്ന് ചേർത്തുപിടിക്കാൻ പോലും എനിക്ക് ആവില്ലലോ\" അത്രയും പറഞ്ഞപ്പോഴേക്കും അവർ കരഞ്ഞിരുന്നു.

\"വിഷമിക്കണ്ട ജാനകിയമ്മേ ഇനി എങ്കിലും അർപ്പിത തന്റെ കുഞ്ഞിന്റെ കാര്യങ്ങൾ സ്വയം നോക്കട്ടെ.അതിന് വേണ്ടിയാവും ശരത്തേട്ടൻ അവളോട് കുഞ്ഞിനെ കൊണ്ടുപോവാൻ പറഞ്ഞത്\"

അവർ അവൾക്ക് ഒരു നേർത്ത പുഞ്ചിരി നൽകികൊണ്ട് വീടിന് അകത്തേക്ക് കയറി പോയി.എന്നാൽ ഈ സമയം ഗായുവിന് തന്റെ അമ്മയെയാണ് ഓർമ വന്നത്.

****

വൈകുന്നേരം ശരത് കുറച്ച് ലേറ്റ് ആയിട്ടാണ് വന്നത്.അവൻ വന്നപ്പോൾ ഗായു സിറ്റ്ഔട്ടിൽ ഭിത്തിയിലേക്ക് ചാരി കണ്ണടച്ച് ഇരിക്കുകയായിരുന്നു. താൻ വന്നതൊന്നും അവൾ അറിഞ്ഞിട്ടില്ല എന്ന് ശരത്തിന് മനസ്സിലായി.

ശരത് അവളെ തന്റെ കൈകളിൽ കോരിയെകുടക്കാൻ തുടങ്ങിയപ്പോഴാണ് ഗായു കണ്ണുകൾ തുറന്നത്.അവൾ കണ്ണ് തുറന്നത് കണ്ടതും അവൻ ഒരു കള്ളച്ചിരിയോടെ അവളെ തന്റെ കൈകളിൽ കോരിയെടുത്തിരുന്നു.എന്നാൽ ഗായു അന്തം വിട്ട് അവനെ തന്നെ നോക്കിയിരുന്നു.

ഗായു പെട്ടെന്ന് അവന്റെ കൈയിൽ നിന്നും നിലത്തേക്ക് ഇറങ്ങാൻ നോക്കി.എന്നാൽ അവൻ അവളിലെ പിടി ഒന്നുകൂടെ മുറുക്കിയിരുന്നു.

\"അടങ്ങി ഇരിക്ക് പെണ്ണെ ഇല്ലെങ്കിൽ ഞാൻ നിലത്തേക്ക് ഇടും കേട്ടോ\"അത് പറഞ്ഞ് അവൻ അവളെയും എടുത്തോണ്ട് തന്റെ റൂമിലേക്ക് പോയി.

റൂമിൽ എത്തിയപ്പോൾ ശരത് ഗായുവിനെ ബെഡിലേക്ക് കിടത്തി.എന്നാൽ ഗായു ഒരു പിടച്ചിലോടെ ബെഡിൽ നിന്നും ചാടി എഴുനേറ്റു.

എന്നാൽ ശരത് പെട്ടെന്ന് തന്നെ അവളുടെ കൈയിൽ പിടിച്ച് അവന്റെ മടിയിലേക്ക് ഇരുത്തിയിരുന്നു.പക്ഷെ ശരത്തിന്റെ പ്രവർത്തിയിൽ പേടിച് ഇരിക്കുകയായിരുന്നു അവൾ.

ഗായു അവന്റെ മടിയിൽ നിന്നും എഴുനേൽക്കാൻ തുടങ്ങിയതും ശരത് അവളുടെ ഇടുപ്പിലുടെ കൈചെർത്ത് അവളെ തന്നിലേക്ക് ചേർത്തുപിടിച്ചിരുന്നു.
ഒപ്പം അവന്റെ മുഖം അവളുടെ കഴുത്തിലേക്ക് ചേർത്തുവെച്ചു.

അവന്റെ ശ്വാസം കഴുത്തിൽ തട്ടിയതും അവൾ ശ്വാസം എടുക്കാൻ പോലും മറന്നിരുന്നു.എന്നാൽ അവളുടെ ആ ഇരുപ്പ് കണ്ട് ശരത്തിന് ശെരിക്കും ചിരിയാണ് വന്നത്.

\"അതെ എനിക്ക് തന്നെ എന്റേത് മാത്രമാക്കാൻ തോന്നുവാ\"ശരത് അവളുടെ കാതോരം അത് പറഞ്ഞതും ഗായു ശെരിക്കും ഞെട്ടി.

അവൾ വേഗം അവന്റെ കൈകൾ തന്നിൽ നിന്നും അടർത്തിമാറ്റി അവന്റെ മടിയിൽ നിന്നും എഴുനേറ്റു.

\"ഞ... ഞാൻ പോ.. പോയി കഴിക്കാൻ എടുത്ത് വെക്കാം\"ഗായു അവനെ നോക്കാതെ പറഞ്ഞു.

എന്നാൽ ശരത് ഒരു ചിരിയോടെ അവളെ തന്നെ നോക്കി ഇരിക്കുവായിരുന്നു.അവളുടെ മുഖത് വിരിയുന്ന ഓരോ ഭവങ്ങളും അവൻ നോക്കികണ്ടു.

\"പോവല്ലേ ഞാൻ ചോദിച്ചതിനുള്ള മറുപടി പറഞ്ഞിട്ട് പൊക്കോ\"ശരത് ബെഡിൽ നിന്നും എഴുനേറ്റ് അവളോട് ചേർന്ന് നിന്നുകൊണ്ട് ചോദിച്ചു.

എന്നാൽ ഗായു ഒന്നും മിണ്ടാതെ അവന്റെ കൈ വീടിച്ചുകൊണ്ട് റൂമിന് പുറത്തേക്ക് പോയി.ശരത് ഒരു പുഞ്ചിരിയോടെ ഡ്രെസ്സും എടുത്ത് ഫ്രഷ് ആകാൻ കയറി.

അവൻ ഫ്രഷ് ആയി താഴേക്ക് വന്നപ്പോൾ ഗായു കഴിക്കാനുള്ളതെല്ലാം എടുത്ത് വെച്ചിരുന്നു.

\"താൻ കഴിച്ചോ?\" ശരത് ചെയറിലേക്ക് ഇരുന്നുകൊണ്ട് ചോദിച്ചു.
അവൾ അതിന് ഇല്ല എന്ന് തലയാട്ടി കാണിച്ചു.

\"എങ്കിൽ ഇരിക്ക്\" അവൻ അത് പറഞ്ഞ് അവൾക്ക് ഒരു പ്ലയിറ്റിൽ കഴിക്കാൻ വിളമ്പി കൊടുത്തു.

പക്ഷെ ഗായു അവനെ തന്നെ നോക്കി ഇരിക്കുവായിരുന്നു.ശരത്തിന് എന്തൊക്കെയോ മാറ്റം വന്നതുപോലെ അവൾക്ക് തോന്നി.

അപ്പോഴാണ് ഗായു ശരത്തിനെ തന്നെ നോക്കി ഇരിക്കുന്നത് അവൻ കണ്ടത്.

\"എന്താടോ ഇങ്ങനെ നോക്കുന്നെ കഴിക്കുന്നില്ലേ?\"ശരത് ചോദിച്ചിട്ടും അവൾ അവനെ തന്നെ നോക്കി ഇരിക്കുവായിരുന്നു.

അവൻ അവളുടെ കൈയിലായി ഒന്ന് തട്ടി അപ്പോൾ ഗായു ഞെട്ടി കൊണ്ട് അവനെ നോക്കി.

\"എന്ത് ആലോചിച്ചോണ്ട് ഇരിക്കുവാ വേഗം കഴിക്ക്\" അവൻ അത് പറഞ്ഞതും ഗായു പിന്നെ അവനെ നോക്കാതെ ഇരുന്ന് കഴിക്കാൻ തുടങ്ങി.

അവർ കഴിച്ചുകൊണ്ടിരുന്ന സമയത്താണ് ശരത്തിന്റെ ഫോൺ റിങ് ചെയ്തത്.ശരത് ചെയറിൽ നിന്നും എഴുനേൽക്കാൻ തുടങ്ങിയതും ഗായു എഴുനേറ്റിരുന്നു.

\"കഴിച്ചോ ഞാൻ എടുത്ത് തരാം\" അവൾ അത് പറഞ്ഞ് റൂമിൽ ചെന്നപ്പോഴേക്കും കോൾ വന്നത് കട്ട്‌ ആയിരുന്നു.ഗായു ഫോണും എടുത്തുകൊണ്ട് ശരത്തിന്റെ അടുത്തേക്ക് ചെന്നു.

ഗായു ഫോൺ ശരത്തിന്റെ കൈയിലേക്ക് കൊടുത്തപ്പോഴേക്കും വീണ്ടും ഫോൺ റിങ് ചെയ്തു. സ്‌ക്രീനിൽ അച്ഛൻ എന്ന് കണ്ടതും ശരത് വേഗം കോൾ എടുത്തു.

\"ഹലോ അച്ഛാ എന്താ ഈ നേരത്ത്?\" ശരത് ടെൻഷനോടെ ചോദിച്ചു.

\"ശരത് നീ എത്രയും പെട്ടെന്ന് നാട്ടിൽ എത്തണം\"

\"അച്ഛൻ എന്താ ഈ പറയണേ ഞാൻ കഴിഞ്ഞ ദിവസം അല്ലെ ഇവിടേക്ക് വന്നത്. എനിക്ക് ഇനിയും ഇവിടുത്തെ വർക്ക്‌ തീർക്കാൻ ഉണ്ട്\"

\"ശരത് എനിക്ക് വേറെ ഒന്നും പറയാൻ ഇല്ല 
നീ എത്രയും പെട്ടെന്ന് ഇവിടെ എത്തിയിരിക്കണം\"

\"എന്താ അച്ഛാ അവിടെ എന്തെങ്കിലും പ്രശ്നം ഉണ്ടോ?\"

\"മ്മ്... ഉണ്ട് ഫോണിൽ കൂടെ പറയാൻ പറ്റുന്നതല്ല അതുകൊണ്ടാണ് നിന്നോട് വരാൻ പറഞ്ഞത്\" അയാൾ ഗൗരവത്തോടെ പറഞ്ഞു.

\"മ്മ്...ഞാൻ വരാം\"ശരത് അത് പറഞ്ഞ് ഫോൺ കട്ട്‌ ചെയ്തു.

\"ഗായത്രി നമ്മുക്ക് എത്രയും പെട്ടെന്ന് നാട്ടിലെക്ക് തിരിച്ച് പോവണം.താൻ പോയി ഡ്രസ്സ്‌ എല്ലാം എടുത്ത് വെച്ച് റെഡിയാക്\"

ഗായു വേഗം തന്നെ റൂമിലേക്ക് പോയി തനിക്കും ശരത്തിനും ആവശ്യമുള്ള എല്ലാം തന്നെ ബാഗിൽ ആക്കി.വേഗം ഡ്രസ്സ്‌ ഒക്കെ മാറി താഴേക്ക് ചെന്നു.

അവൾ നേരെ പോയത് ജനകിയമ്മയുടെ റൂമിലേക്ക് ആയിരുന്നു. കുഞ്ഞ് പോയതിൽ പിന്നെ അവർ ഒട്ടും താല്പര്യം ഇല്ലാതെയാണ് ഇവിടെ നില്കുന്നത്.

\"ജാനകിയമ്മേ\" അവൾ റൂമിലേക്ക് കയറിക്കൊണ്ട് വിളിച്ചു.

\"എന്താ മോളെ എന്തെങ്കിലും വേണോ അവർ ബെഡിൽ നിന്നും എഴുനേറ്റുകൊണ്ട് ചോദിച്ചു\"

\"ഒന്നും വേണ്ട അമ്മേ ഞങ്ങൾ നാട്ടിലേക്ക് പോവാ അത് പറയാൻ വന്നതാ\"

\"എന്താ മോളെ പെട്ടെന്ന് പോണേ എന്തെങ്കിലും പ്രശ്നം ഉണ്ടോ?\" അവർ ആവലാതിയോടെ ചോദിച്ചു.

\"അറിയില്ല ജാനകിയമ്മേ\"ഗായു അത് പറഞ്ഞപ്പോഴേക്കും ശരത്തിന്റെ വിളി വന്നിരുന്നു.

അവൾ അവരെ ഒന്ന് നോക്കിയിട്ട് റൂമിന് പുറത്തേക്ക് ഇറങ്ങി.അവരും അവൾക്കൊപ്പം ചെന്നു.

\"ജാനകിയമ്മ കുറച്ച് ദിവസം വീട്ടിൽ പൊയ്ക്കോളൂ ഞങ്ങൾ വരുമ്പോൾ വിളിച്ച് പറയാം\"ശരത് അത് പറഞ്ഞ് കാറിലേക്ക് കയറി.

\"പോയിട്ട് വരാട്ടെ അമ്മേ\"അത് പറഞ്ഞ് ഗായുവും കാറിലേക്ക് കയറി.

*****

ഇതേ സമയം ദേവർമഠത്തിൽ എല്ലാവരും ടെൻഷനോടെ അവർക്ക് മുന്നിൽ സോഫയിൽ ഇരിക്കുന്ന പെണ്ണിനെ നോക്കുകയായിരുന്നു. ശരത് എങ്ങനെ എങ്കിലും ഇവിടെ വേഗം എത്തിയാൽ മതിയെന്നായിരുന്നു എല്ലാവർക്കും.

തുടരും....
സഖി🧸💞


നിനക്കായ്‌ മാത്രം💜(പാർട്ട്‌:16)

നിനക്കായ്‌ മാത്രം💜(പാർട്ട്‌:16)

4.7
13262

ശരത്തും ഗായത്രിയും പിറ്റേ ദിവസം ഉച്ചയോടെയാണ് ദേവർമഠത്തിൽ എത്തിയത്.ശരത്തിനെ കണ്ടപ്പോഴേക്കും സീത അവന്റെ അടുത്തേക്ക് വേഗം വന്ന് അവന്റെ കൈയിൽ പിടിച്ച് വലിച്ചുകൊണ്ട് ഒരു റൂമിലേക്ക് കയറി പോയി. ഗായത്രി എന്ത് ചെയ്യണമെന്ന് അറിയാതെ അവിടെ തന്നെ നിന്നു. അപ്പോഴേക്കും അവളുടെ അടുത്തേക്ക് ആദിയും സംഗീതും വന്നു. \"ഏട്ടത്തി എന്താ ഇങ്ങനെ നില്കുന്നെ പോയി ഒന്ന് ഫ്രഷ് ആയിട്ട് വാ ഇത്രയും ദൂരം യാത്ര ചെയ്ത് വന്നതല്ലേ\" സംഗീത് അത്‌ പറഞ്ഞിട്ടും ഗായു പോവാതെ അവിടെ താന്നെ നിന്നു. ഗായുവിന് അവിടെ എന്താ നടക്കുന്നതെന്ന് അറിയാതെയുള്ള ടെൻഷൻ ആയിരുന്നു. \"ആദി നീ ഏട്ടത്തിയെ റൂമിലേക്ക്