Aksharathalukal

നിനക്കായ്‌ ഈ പ്രണയം (82)

ഷാജി പോയതും കൃതി വണ്ടി എടുത്തു പോയിരുന്നു. ഒന്ന് കാണാൻ. വെറുതെ ദൂരെ നിന്നു ഒന്ന് കാണാൻ - അതിനാണ് അവളുടെ ഈ ഒളിച്ചു കളി. പിന്നിൽ നിന്നു നിർത്താതെ മുഴങ്ങുന്ന ഹോൺ കേട്ട് ആണ് അവൾ ഷാജിയുടെ വണ്ടി ശ്രദ്ധിച്ചത്. അത് കണ്ടു അവൾ സൈഡിൽ ആയി വണ്ടി ഒതുക്കി. അവൾക്ക് പിന്നാലെ ഷാജിയും.

ഷാജി വണ്ടിയിൽ നിന്നു ഇറങ്ങി അവൾക്കു അരികിലേക്ക് വന്നു അവളുടെ ഡോർ തുറന്നു പിടിച്ചു പറഞ്ഞു. \"ഇറങ്ങു \"

കൃതി ഒരു മടിയോടെ പുറത്ത് ഇറങ്ങി. അവൾ ചുണ്ട് കടിച്ചും കൈ വിരലുകളിൽ ഞൊട്ടമിട്ടും ടെൻഷനോടെ നിന്നു.

\"കുറച്ചു ദിവസം ആയി ഞാൻ തന്റെ വണ്ടി ഇവിടെ കാണുന്നു.. എന്തെങ്കിലും ആവശ്യത്തിന് വന്നത് ആണോ?\" ഷാജി അവളോട് ചോദിച്ചു.

\"ച്ചും..\" ചുമൽ കൂച്ചിക്കൊണ്ട് അവൾ കണ്ണടച്ച് കാണിച്ചു.

\"പിന്നെ?\" അവൻ നെറ്റി ചുളിച്ചു ചോദിച്ചു.

\"വെറുതെ ഒന്ന് കാണാൻ...\" അവൾ മടിച്ചു മടിച്ചു പറഞ്ഞു.

\"ആരെ..?\" അവൻ ചോദിച്ചതും കൃതിയുടെ കണ്ണുകളിൽ കുറുമ്പ് വിടർന്നു.

താടി തുമ്പു ഉയർത്തി.. പുരികം ഒന്ന് പൊക്കി ഷാജിയെ എന്നുള്ള മട്ടിൽ അവൾ തല അനക്കി.

\"എന്നെയോ??\" വിശ്വാസം വരാതെ ഷാജി ചോദിച്ചു.

\"ഉം..\" അവൾ ഒന്ന് മൂളി.

\"എന്തിനു? നിന്നോട് എന്നെ നോക്കാൻ ആരു പറഞ്ഞു..? അല്ലെങ്കിലും അതിന്റെ ആവശ്യം എന്താണ്?\" ടെൻഷനോടെ നെഞ്ചിൽ ഒന്ന് ഉഴിഞ്ഞു അവൻ ചോദിച്ചു.

\"അതിനിപ്പോ.. എനിക്ക് ആരുടെയും സമ്മതം വേണ്ടല്ലോ..\" കൃതി മെല്ലെ പറഞ്ഞു.

\"എന്താ?\"

\"അതെ.. ഞാൻ നിന്നിരുന്ന സ്ഥലം സർക്കാർ റോഡ്.. ഇരുന്നിരുന്നത് എന്റെ സ്വന്തം കാറിൽ.. നോക്കിയത് എന്റെ സ്വന്തം കണ്ണു കൊണ്ട്.. അപ്പൊ അതിനു എനിക്ക് ആരുടെയും സമ്മതം വേണ്ടല്ലോ.. \" കൃതിയുടെ കണ്ണുകളിൽ കുറുമ്പ് വിടർന്നു നിന്നു. അത് കണ്ടു ഷാജിക്ക് എന്തെന്നില്ലാത്ത ഭയം തോന്നി..

\"അല്ല.. എനിക്ക് അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുകയാ.. ഞാൻ ഒന്ന് നോക്കി എന്ന് പറഞ്ഞു ഷാജിക്ക എന്തിനാ ഇങ്ങനെ ടെൻഷൻ ആകുന്നെ.. ഞാൻ ഒന്ന് നോക്കിയാല്ലേ ഒള്ളൂ.. കെട്ടിപിടിച്ചു ഉമ്മയൊന്നും തന്നില്ലാലോ.. ഇപ്പോളെ ഞാൻ ഒരിടത്തു ചെല്ലാം എന്ന് പറഞ്ഞിട്ടുണ്ട്.. വൈകീട്ട് ഞാൻ സായുന്നേ കാണാൻ വരുന്നുണ്ട്.. അപ്പൊ ബാക്കി പറയാട്ട..\" കള്ളച്ചിരിയോടെ പറഞ്ഞു കൃതി വണ്ടിയിൽ കയറി പോയി.

അവൾ പറഞ്ഞതിന്റെ പൊരുൾ മനസിലാവാതെ ഷാജി അവിടെ തന്നെ നിന്നു.

***********

വീട്ടിൽ വന്നു കുറച്ചു കഴിഞ്ഞപ്പോളേക്കും മിലിക്ക് സങ്കടം സഹിക്കാൻ വയ്യാതെ ആയിരുന്നു. അവൾ ഫോൺ എടുത്തു രഘുവിനെ വീണ്ടും വീണ്ടും വിളിക്കാൻ തുടങ്ങി. ഓരോ പ്രാവശ്യം വിളിക്കുംതോറും അവൾക്കു വാശിയും സങ്കടവും കൂടി കൂടി വന്നു.

മിലിയെ മുറിക്കു പുറത്തേക്കു കാണാതായപ്പോൾ എലീനയ്ക്ക് ആദിയായി.

\"ഞാൻ പോയി നോക്കാം എളീനാമേ..\" ലച്ചു അവളെ ആശ്വസിപ്പിച്ചു മുറിയിലേക്ക് നടന്നു.

\"എന്താടി നീ ഇവിടെ തന്നെ ഇരിക്കുന്നത്? എന്തെങ്കിലും പ്രശ്നം ഉണ്ടോ?\" ലച്ചു ചോദിച്ചതും അവൾ മിലിയുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ടു.

\"എന്താടാ? എന്തു പറ്റി?\" ലച്ചു ചോദിച്ചതും എണ്ണി പറക്കിക്കൊണ്ട് മിലി അവളുടെ മാറിലേക്ക് ചാഞ്ഞു.

മിലിയുടെ പരാതി കേട്ട് ലച്ചുവിന് ചിരി ആണ് വന്നത്.  \"പ്രണയം ആരെയും പതിനാറുകാരിയാക്കും എന്ന് പറയുന്നത് ഇതിന് ആണോ മിലി? അയ്യേ.. ഒരു ദിവസം അവൻ വിളിക്കാതെ ഇരുന്നതിന് ആണോ ഈ കരച്ചിൽ ഒക്കെ?\" ലച്ചു വാത്സല്യത്തോടെ ചോദിച്ചു.

മിലി കണ്ണു തുടച്ചു അവളെ നോക്കി ചുണ്ട് കൂർപ്പിച്ചു. \"ഒരു ദിവസം വിളിക്കാത്തത്തിൽ അല്ല.. എന്നെ മാത്രം വിളിക്കാത്തത്തിൽ ആണ് എന്റെ വിഷമം.. \"

\"ആരാ വിളിക്കാതെ? രഘു ആണോ? ലച്ചു ആ ഫോൺ എടുത്തേ. ഞാൻ അവനെ വിളിച്ചു വഴക്ക് പറയാം.. എന്നെ ആണ് അവനു കുറച്ചെങ്കിലും പേടി ഒള്ളൂ..\" വാതിൽക്കൽ നിന്നു കൃതിയുടെ ശബ്ദം കേട്ട് ലച്ചുവും മിലിയും തിരഞ്ഞു നോക്കി. കൃതിയും പിന്നാലെ എലീനയും മുറിയിലേക്ക് കയറി വന്നു.

\"നിന്നെയ.??. പേടിയാ?? രഘുവിനാ??\" ലച്ചു അവളെ കളിയാക്കി നീട്ടി നീട്ടി ചോദിച്ചപ്പോൾ കൃതി ഒരു ചമ്മിയ ചിരി ചിരിച്ചു.

\"അല്ല.. എന്നെ പേടി ഇല്ലെങ്കിലും പേടി ഉള്ളവരെക്കൊണ്ട് ഞാൻ വിളിപ്പിക്കാം.. എലീനമ്മ വിളിക്കും.. ഇല്ലെ എളീനാമേ? \" കൃതി ചോദിച്ചു.

\"ഉം.. ഞാൻ ചോദിക്കാം അവനോടു.. നീ ആ നമ്പർ ഡയൽ ചെയ്തു താ.. \" എലീന പറഞ്ഞത് കേട്ട് മിലി നിഷേധാർത്ഥത്തിൽ തലയാട്ടി.

\"എന്റെ നമ്പർ കണ്ടാൽ എടുക്കില്ല.. \" അവൾ പറഞ്ഞു.

\"എന്റെ നമ്പർ കണ്ടാൽ എടുക്കും.. \" ലച്ചു രഘുവിന്റെ നമ്പർ ഡയൽ ചെയ്തു എലീനമ്മയുടെ കയ്യിൽ കൊടുത്തു.

ഫോൺ ബെല്ലടിച്ചു പകുതി ആയതും അവൻ ഫോൺ എടുത്തു. എലീന അവനോട് സംസാരിച്ചു. ഫോൺ വച്ച ശേഷം അവൾ മിലിയുടെ അരികിലേക്ക് വന്നിരുന്നു.

\"രഘു.. അവന്റെ ചേച്ചി ഉത്തരയുടെ അടുത്ത് ആണ്.. മലേഷ്യയിൽ.. അവരുടെ ഒരു ജോയിന്റ് ഫാമിലി ആണ്.. അവരുടെ ഇടയിൽ നിന്നു നിന്നെ വിളിക്കാൻ വയ്യാത്തത് കൊണ്ട് ആണ് അവൻ വിളിക്കാത്തത്.. അതിനു നീ ഇങ്ങനെ വിഷമിക്കണ്ട എന്ന് പറയാൻ പറഞ്ഞു. \" എലീന പറഞ്ഞത് കേട്ടിട്ടും മിലിയുടെ മുഖം വിടർന്നില്ല.

\"നിങ്ങൾ വേഗം വാ.. ഞാൻ അത്താഴം എടുത്തു വയ്ക്കാം...\" എലീന ദൃതിയിൽ പറഞ്ഞു പോയി.

ലച്ചുവും കൃതിയും പരസ്പരം നോക്കി. \"ദേ ഇങ്ങനെ വിഷമിച്ചു ഇരിക്കാതെ കണ്ണു തുടച്ചു അത്താഴം കഴിക്കാൻ വായോ.. ഇപ്പൊ വന്നാൽ നിങ്ങളുടെ ഉറ്റ സുഹൃത്തിനെ ഞാൻ വളച്ചു ഒടിച്ചു കുപ്പിയിൽ ആക്കുന്നത് കാണിച്ചു തരാം..\" കൃതി മിലിയെ പിടിച്ചു വലിച്ചു അത്താഴത്തിനു കൊണ്ട് പോയി.

എല്ലാവർക്കും ഉള്ള ഭക്ഷണം എടുത്തു വച്ചു എലീന. പിന്നെ മാത്യുസിന് അരികിൽ അവൾ ഇരിക്കുമ്പോൾ മാത്യുസ് അറിഞ്ഞു അവൾ ആസ്വസ്ഥ ആണെന്ന്. മാത്യുസിന്റെ ഇടതു കരം അവളുടെ വലതു കരത്തിൽ അമർന്നു. എലീന സംശയത്തോടെ അയ്യാളെ നോക്കി. എന്താണ് എന്ന ഭാവത്തിൽ മാത്യുസ് അവളെ നോക്കി. ഒന്നും ഇല്ല എന്ന് അവൾ കണ്ണുകൊണ്ട് കാണിച്ചു എങ്കിലും അയാൾക്ക് അറിയാമായിരുന്നു എന്തോ ഉണ്ട് എന്ന്.

കൃതി ഷാജിയുടെ അടുത്ത് തന്നെ ഇരുന്നു അവനു വിളമ്പി കൊടുക്കാൻ തുടങ്ങി. ഇടയ്ക്കിടെ \"ദേ ഈ പപ്പടം കാച്ചിയപ്പോ എണ്ണ ഒഴിച്ചത് ഞാൻ ആണ്.. \" അല്ലെങ്കിൾ \"ബീൻസ് കഴുകിയത് ഞാൻ ആണ് \" എന്നൊക്കെ ഓരോ ഡയലോഗ് കാച്ചുന്നുണ്ട് കക്ഷി. ഇടയ്ക്കിടെ അവൾ അവന്റെ അടുത്തേക്ക് ചായുന്നതും പിന്നെ പാത്രമോ ഗ്ലാസോ എടുക്കുമ്പോൾ അറിയാതെ (അവനു അറിയാതെ.. കൃതി എല്ലാം അറിഞ്ഞുകൊണ്ട് ആണ് ) അവളുടെ വിരലുകളിൽ തൊടുന്നതും ഷാജിയെ ആസ്വസ്ഥൻ ആക്കി.

ഷാജിയെയും കൃതിയെയും കണ്ടു ലച്ചുവും മിലിയും പരസ്പരം നോക്കി പുഞ്ചിരിച്ചു. ചോറ് തയ്രിൽ കുഴച്ചു ചെറുതായി ഉരുട്ടി കുഞ്ഞിയുടെ വായിൽ വച്ചുകൊടുത്തു ലച്ചു. കുഞ്ഞി അത് നുണഞ്ഞുകൊണ്ട് കഴിച്ചു. ഷാജി യും അല്പം ചോറ് എടുത്തു തൈരിൽ കുഴച്ചു ചെറിയ ഉരുളകൾ ഉണ്ടാക്കി സായുവിന്റെ പ്ളേറ്റിൽ വച്ചു കൊടുത്തു.

\"ചൈര് വേണ്ട.. ഇച്ചി മണം...\" സായു അവന്റെ മുന്നിൽ ഇരുന്ന പ്ളേറ്റ് തള്ളി വച്ചു മൂക്ക് പൊത്തി പറഞ്ഞു.

\"സായുന്നു നെയ് കൂട്ടി തരട്ടെ.. ഇവിടെ ഇരിക്കുട്ടോ.. നെയ്യ് എടുത്തോണ്ട് വരാം \" അവനോട് മൃദുവായി പറഞ് കൃതി അടുക്കളയിലേക്ക് പോയത് കണ്ടു സായുവിന്റെ മുഖം വിടർന്നു. പക്ഷേ അവന്റെ വിടർന്ന മുഖം ഷാജിയിൽ ഒരു ഭയപ്പാട് ആണ് സൃഷ്ടിചതു.

\"നല്ല കുട്ടികൾ തരുന്ന എന്തും കഴിക്കണം സായു.. ദേ ഇത് വേസ്റ്റ് ആക്കാൻ പറ്റില്ല.. ഇന്നത്തേക്ക് ഇത് കഴിക്കു..\" ഷാജി തെല്ലൊരു ദേഷ്യത്തോടെ അവനോട് പറഞ്ഞു.

\"മേണ്ട.. ഇച്ചി മണം..\" സായു വാശിയോടെ മൂക്ക് പൊത്തി.

\"ഷാജി..\" ഷാജിയുടെ ദേഷ്യം ഇരച്ചു കയറുന്ന മുഖം കണ്ട മിലി അവനെ വിളിച്ചു.

\"വേണ്ട മിലി.. എന്റെ കുഞ്ഞിനെ എങ്ങനെ വളർത്തണം എന്ന് എനിക്ക് അറിയാം.. ഇവൻ ഇത് കഴിക്കുമോ എന്ന് ഞാൻ നോക്കട്ടെ..\" ഷാജി അരിശത്തോടെ അവന്റെ കയ്യിൽ ഇരുന്ന ഉരുള ബലമായി അവന്റെ വായിൽ വയ്ക്കാൻ ശ്രമിച്ചതും അവൻ ഷാജിയുടെ കൈ തട്ടി.

ഉരുള ചോറ് നിലത്തേക്കു വീഴുന്നതും സായു വലിയ വായിൽ കരയാൻ തുടങ്ങുന്നതും കണ്ടുകൊണ്ട് ആണ് കൃതി അങ്ങോട്ട് കടന്നു വന്നത്.. അവൾ ഓടി ചെന്നു സായുവിനെ കോരി കൈകളിൽ എടുത്തു. \"കരയല്ലേ ഡാ.. സായ്‌കുട്ടൻ കരയല്ലേ.. നമ്മുക്ക് ഉപ്പയ്ക്ക് ഇരുട്ടത്തു ചോറ് കൊടുത്തു വെളിച്ചത്തു ഉറക്കാം.. കരയല്ലേടാ.. അമ്മേടെ കുഞ്ഞു മോൻ കരയല്ലേ...\"

അവനെ മാറോട് ചേർത്തു പറഞ്ഞ വാക്കുകളിൽ അവൾ പറഞ്ഞു പോയ \'അമ്മ\' എന്ന വാക്ക് കേട്ടതും ഷാജി പിടിച്ചു വച്ചിരുന്ന അരിശം മുഴുവൻ പുറത്തേക്കു വന്നു.

അവളുടെ കയ്യിൽ നിന്നു ഭലമായി സായുവിനെ വാങ്ങി അവൻ.. \"നിർത്തിക്കോണം നിന്റെ വേഷം കേട്ട്.. നീ ഏതു വകയിൽ ആടി ആവന്റെ അമ്മ ആയതു? അവനു ഉപ്പയും ഉമ്മയും ഒക്കെ ഒന്നേ ഒള്ളൂ.. അത് ഞാനാ.. നിന്റെ വേഷംകെട്ടുകൾക്ക് ഒപ്പം തുള്ളിക്കാൻ ഉള്ള പാവയല്ല എന്റെ മോൻ.. ഇനി മേലാൽ നിന്റെ നിഴൽ പോലും അവന്റെ മേൽ വീണു പോവരുത്.\"

കിതാച്ചുകൊണ്ട് ഷാജി പറഞ്ഞ വാക്കുകൾ കേട്ട് കണ്ണു നിറച്ചു കൊണ്ട് കൃതി അടുക്കളയില്ലേക്ക് ഓടി.

\"എന്താടാ.. ഇത്?\" എന്ന് അവനോട് ചോദിച്ചുകൊണ്ട് മിലിയും അവൾക്കു പിന്നാലെ ലച്ചുവും അകത്തേക്ക് പോയി.

ഇത്രയൊക്കെ സംഭവിച്ചിട്ടും ഇതൊന്നും അറിയാതെ ചിന്തകളിൽ മുഴുകി ഇരുന്നിരുന്ന എലീനയെ മാത്യൂസ് അത്ഭുതത്തോടെ നോക്കി.

(തുടരും..)



നിനക്കായ്‌ ഈ പ്രണയം (83)

നിനക്കായ്‌ ഈ പ്രണയം (83)

4.4
3284

\"കൃതി.. പോട്ടെടാ.. അവനു വട്ടാ.. നീ കരയാതെ.. അവനു ഞാൻ വെച്ചിട്ടുണ്ട്..\" അടുക്കളയിൽ നിന്നു മുഖം പൊത്തി കരയുന്ന കൃതിയുടെ അടുത്ത് ആയി ചെന്നു മിലി പറഞ്ഞു.പിന്നാലെ ലച്ചുവും അവളെ അശ്വസിപ്പിക്കാൻ ശ്രമിച്ചു. \"അവനു സ്നേഹം കണ്ടാൽ തിരിച്ചറിയില്ല.. നീ അതൊന്നും കാര്യമാക്കണ്ട..\" അവളുടെ തോളിൽ പിടിച്ചു ലച്ചു പറഞ്ഞപ്പോൾ കൃതി ലച്ചുവിന്റെ തോളിലേക്ക് ചാഞ്ഞു.\"ചേച്ചി.. ഇക്ക അവിടെ തന്നെ മിഴിച്ചു നിൽക്കുന്നില്ലേ എന്നൊന്ന് നോക്കിക്കേ.. \" കൃതി സ്വകാര്യത്തിൽ ചോദിച്ചതും മിലിയും ലച്ചുവും തിരിഞ്ഞു ഷാജിയെ നോക്കി. അതെ അവൻ അവിടെ തന്നെ പകച്ചു നിൽപ്പാണ്.\"അപ്പൊ നീ കരയല്ലേ?\" മിലി സംശയത്തോടെ ചോ