Aksharathalukal

നിനക്കായ്‌ ഈ പ്രണയം (84)

\"ആകാശ് ഏട്ടന്റെ കാര്യം എന്തായി?\" ഷൈലാമ ചോദിച്ചു.

\"ബൈല് കിട്ടി അത്രേ.. നാളെ തന്നെ ഊട്ടിയിലെ ഹോസ്പിറ്റലിൽ കൊണ്ട് പോകും എന്ന കേട്ടത്..\" കൃതി പറഞ്ഞു.

\"ലച്ചു ചേച്ചി പോകുമോ കൂടെ?\" ഷൈലാമ ചോദിച്ചു.

\"അറിയില്ലെടാ.. പോകുമായിരിക്കും... ഒന്നും പറഞ്ഞില്ല..\" കൃതി പറഞ്ഞു.

\"പോകുമായിരിക്കും.. പോയല്ലേ പറ്റൂ.. പ്രേമിച്ചു കല്യാണം.. പിന്നെ ഒരു കൊച്ചും ഉള്ളത് അല്ലെ.. ഇനി ഇപ്പൊ എങ്ങനെ ആയാലും സഹിച്ചല്ലേ പറ്റൂ.. \" ഷൈലാമ പറഞ്ഞത് കേട്ട് കൃതി ഒന്ന് ചിന്തിച്ചു.

\"ഒരു പെൺകുട്ടി ഒന്ന് സ്നേഹിച്ചു എന്നതിന്റെ പേരിൽ എങ്ങനെ ഉള്ള ഒരാളെയും സഹിച്ചേ പറ്റൂ എന്നാണോ?\" കൃതി തന്നോട് തന്നെ ചോദിച്ചു.

**********


\"മാത്യൂസ് ഇച്ചായന്റെ വീടിനടുത്തു ഒരെണ്ണം ഉണ്ട്.. അതാവുമ്പോ ഇടയ്ക്കിടയ്ക്ക് അവരെയും കാണാലോ.. \" മിലി പറഞ്ഞു.

വാടകയ്ക്ക് പറ്റിയ ഒരു വീട് കണ്ടു പിടിക്കാൻ ശ്രമിക്കുകയാണ് അവൾ.

\"അവിടന്ന് ഓഫിസിലേക്ക് ദൂരകൂടുതൽ അല്ലെ.. ഞങ്ങളുടെ അടുത്ത് ഒരു വീടുണ്ട്.. അതാകുമ്പോ ഓഫീസിലേക്ക് വലിയ ദൂരം ഇല്ല.. നമുക്ക് ഒരുമിച്ചു പോയി വരികയും ചെയ്യാം..\" ധന്യ പറഞ്ഞത് കെട്ട് സ്വാതിയുടെ മുഖം വാടി.

\"അയ്യോടാ.. എന്റെ വീടിനടിത് നിന്നും ഇങ്ങോട്ട് വല്ല്യ ദൂരം ഒന്നും ഇല്ല.. \" സ്വാതി പറഞ്ഞു.

\"തുടങ്ങി.. നിങ്ങൾ ഒരു കാര്യം ചെയ്യ്.. എന്നെ അങ്ങ് രണ്ടായി വെട്ടി ഒരാൾ ഒരു ഭാഗവും മറ്റേ ആൾ മറ്റേ ഭാഗവും കൊണ്ട് പോ.. ചുമ്മാ ആവശ്യം ഇല്ലത്തെ ഓരോന്ന് പറഞ്ഞു തല്ല് പിടിക്ക..\" മിലി ചൂടായി.

\"മാഡം.. മാസത്തിനു ഒരു വിസിറ്റർ ഉണ്ട്..\" റിസപ്‌ഷനിൽ സ്വാതിയുടെ കൂടെ ഇരിക്കുന്ന കുട്ടി വന്നു മിലിയെ വിളിച്ചു.

\"വിസിറ്ററോ? അത്‌ ആരാ?\" കഴിച്ചു കൊണ്ട് ഇരുന്ന ഭക്ഷണം പാതി വഴിയിൽ നിർത്തി കൈ കഴുകി മിലി പുറത്തേക്ക് നടന്നു. അവിടെ അവളെ കാത്ത് നിൽക്കുന്ന സുമിത്രയേ കണ്ടു അവൾ അമ്പരന്നു.

\"അമ്മ.. എന്നെ കാണാൻ വന്നത് ആണോ? \" മിലി കരുതലോടെ ചോദിച്ചു.

\"മാഡം.. മിലിയുടെ ബോസ്സിന്റെ അമ്മ എന്നരീതിയിൽ മാഡം എന്ന് വിളിക്കുന്നത് ആവില്ലേ അഭികാമ്യം?\" ക്രൂരമായി സുമിത്ര ചോദിച്ചപ്പോൾ മിലിയുടെ മുഖം വാടി.

\"മിലിക്ക് ഒരു അര മണിക്കൂർ ഫ്രീ ആയി കാണുമോ? എനിക്ക് മിലിയോട് അല്പം സംസാരിക്കാൻ ഉണ്ട്.\" സുമിത്ര ഗൗരവം വിടാതെ പറഞ്ഞു.

\"അതിന് എന്താ മാഡം.. എന്റെ ക്യാബിനിലേക്ക് ഇരിക്കാം..\" അവൾ ക്ഷണിച്ചു.

\"വേണ്ട.. നമുക്ക് ഒന്ന് നടന്നാലോ?\" സുമിത്ര ചോദിച്ചത് കെട്ട് അവൾ തലയട്ടി..

**********

\"മായകുട്ടി....\" നിരഞ്ജന്റെ ശബ്ദം കെട്ട് അടുക്കളയിൽ നിന്ന മായ എന്തെന്ന് അറിയാതെ അവന്റെ അരികിലേക്ക് വന്നു.

\"നീ കേട്ടോ.. നമ്മുടെ പുതിയ പടം \'നി കോസം ഈ പ്രേമ\' സൂപ്പർ ഹിറ്റ്‌ ആണെന്ന്... ദേ ഫസ്റ്റ് ഷോ കഴിഞ്ഞു പ്രൊഡ്യൂസർ ആണ് വിളിച്ചത്.. \" അവളുടെ കവിളിൽ ഒന്ന് ചുംബിച്ചുകൊണ്ട് അവൻ പറഞ്ഞത് കെട്ട് അവളുടെ മുഖം വിടർന്നു.

അടുക്കളയിൽ അവളുടെ കൂടെ നിന്നിരുന്ന ജാനകിയമ്മയും മഞ്ജുളയും അത് കണ്ടു ചിരിച്ചുകൊണ്ട് മുഖം ചിരിച്ചു. മായ കണ്ണു കൊണ്ട് കാണിച്ചപ്പോൾ ആണ് അവനും അത് ഓർത്തത്.. അവൻ അവരെ നോക്കി മുപ്പത്തിരണ്ട് പല്ലും കാണിച്ചു ഒന്ന് ചിരിച്ചു കാണിച്ചു.

\"ഞാൻ.. വെറുതെ.. സന്തോഷത്തിൽ...\" അവൻ നിന്നു പരുങ്ങി.

\"എടാ ചെക്കാ... നീ ഇങ്ങനെ നിന്നു പരുങ്ങുക ഒന്നും വേണ്ട.. അമ്മയ്ക്ക് സന്തോഷം ആണ് മോനെ.. നിന്റെ സിനിമയും വിജയിച്ചു.. നിങ്ങളും സന്തോഷത്തിൽ ആണ്.. അമ്മയ്ക്ക് വേറെ എന്താ വേണ്ടത്..?\"മഞ്ജുള അവന്റെ കവിളിൽ പിടിച്ചു ചോദിച്ചു.

\"അമ്മയ്ക്ക് ഇനി അച്ഛന്റെ അടുത്ത് ധൈര്യം ആയി പറയാലോ... ആരുടെയും ഭാഗ്യം കൊണ്ട് അല്ല.. അവന്റെ അധ്വാനം കൊണ്ടു ആണ് അവൻ ജീവിക്കുന്നത് എന്ന്... \" അവൻ മഞ്ജുളയുടെ തോളിൽ മുഖം ചേർത്ത് പറഞ്ഞു.

\"ഉം.. \" കണ്ണു തുടച്ചുകൊണ്ടു മഞ്ജുള തലയാട്ടി.

മായ ജാനകിയമ്മയുടെ അടുത്തേക് വന്നു അവരോട് ചേർന്നു നിന്നു.

********

ഓഫീസിനു അരികിലെ വഴി അരികിലൂടെ മെല്ലെ നടന്നു സുമിത്രയും മിലിയും. സുമിത്രയ്ക്ക് എന്താണ് എന്ന് പറയാൻ ഉള്ളത് അറിയാത്തത് കൊണ്ട് മിലിയും മാനത്തെ കൂട്ട് പിടിച്ചു.

അവസാനം സുമിത്ര തന്നെ പറഞ്ഞു തുടങ്ങി. \"ഈ ഇടെ ആയി രഘുവിനോട് എപ്പോൾ സംസാരിച്ചാലും മിലോയുടെ കാര്യം ആണ് പറയാൻ.. \"

മിലിയുടെ പുഞ്ചിരിയിൽ തെല്ലൊരു നാണം കലർന്നിരുന്നു.

\"പക്ഷേ രണ്ടു ദിവസം ആയി മിലിയെക്കുറിച്ച് ഒന്നും പറയാറില്ല. എന്തു പറ്റി? മിലി വിലക്കിയോ അവനെ?\" സുമിത്രയുടെ ചോദ്യം മിലോയുടെ നെഞ്ചിൽ തുളച്ചു കയറി.

\"ചേച്ചിയുടെ അടുത്ത് ആണെന്ന് ആണ് പറഞ്ഞത്..\" മിലി പറഞ്ഞു.

\"ആരു പറഞ്ഞു? രഘുവോ?\" സുമിത്ര ചോദിച്ചു.

ഇല്ല.. രഘു തന്റെ അടുത്ത് ഒന്നും പറഞ്ഞിട്ടില്ല എന്ന് മിലി ഓർത്തു.

\"അത്.. ഓഫീസിൽ.. പിന്നെ.. എലീനമ്മ..\" അവൾ മടിച്ചു മടിച്ചു പറഞ്ഞു.

\"അപ്പോൾ അവൻ മിലിയോട് പറഞ്ഞില്ല..? ഈ കുട്ടിയുടെ ഒരു കാര്യം.. പണ്ടും അവൻ ഇങ്ങനെ തന്നെ ആണ്..\" ചിരിച്ചു കൊണ്ട് സുമിത്ര പറഞ്ഞത് കേട്ട് മിലി ചോദ്യഭാവത്തിൽ അവളെ നോക്കി.

\"അവന്റെ ഇഷ്ടങ്ങൾ എല്ലാം നൈമിഷികം ആണ് മിലി.. നിന്റെ ഇഷ്ട്ടം നേടി കഴിഞ്ഞപ്പോൾ അവനു മടുത്തിരിക്കും. ഞാൻ ഇത് മുൻപേ നിന്നോട് പറഞ്ഞത് ആണ്. നിന്റെ നല്ലതിന് വേണ്ടി.. പക്ഷേ നീ ഞാൻ പറഞ്ഞത് കേട്ടില്ല..\" മിലിക്ക് സുമിത്രയുടെ വാക്കുകൾക്ക് എന്തു മറുപടി നൽകണം എന്ന് അറിയില്ലായിരുന്നു. അവൾ നിശബ്ദതയെ കൂട്ട് പിടിച്ചു.

\"നോക്കൂ മിലി.. രഘുവിനോടൊപ്പം ഉള്ള ജീവിതം നിനക്ക് ഒരു ഞാണിന്മേൽ കളി ആകും.. എന്തായലും നീ അത് തിരഞ്ഞു എടുക്കാൻ തീരുമാനിച്ചാൽ എനിക്ക് തടയാൻ ആകില്ലല്ലോ.. \" സുമിത്ര ഒരു നെടുവീർറപ്പോടെ അവളെ നോക്കി. മിലി പിന്നെയും മറുപടി ഒന്നും പറഞ്ഞില്ല.

\"എനിക്ക് നിന്നെ കാണുമ്പോൾ സഹതാപം ആണ് തോന്നുന്നത്.. രഘുവിനെ വിവാഹം കഴിച്ചാൽ നീ എന്താണ് നേടുക? സ്വത്തോ? ഹമ്.. അത് കാണും അവന്റെ കയ്യിൽ.. അത് കിട്ടും നിനക്ക്.. അവൻ നിന്നെ വിവാഹം കഴിച്ചാൽ.. കഴിക്കുമോ? \" സുമിത്ര അവളെ പുച്ഛിച്ചു.

\"ഇനി ഇപ്പൊ അവൻ നിന്നെ വിവാഹം കഴിച്ചാൽ തന്നെ എത്ര ദിവസത്തേക്ക് ആണ്.. നിന്നെ എനിക്ക് ഇഷ്ടമാണ് മിലി.. നിന്നോട് എനിക്ക് വാത്സല്യം മാത്രമേ ഒള്ളൂ.. നീ വെറുതെ നിന്റെ നല്ല വർഷങ്ങൾ രഘുവിന്റെ തമാശക്ക് വേണ്ടി കളയുന്നതിൽ എനിക്ക്‌ വിഷമം ഉണ്ട്. അതുകൊണ്ട് എന്നാൽ കഴിയാവുന്ന ഒരു സഹായം.. നിനക്ക് വേണ്ടി.. പക്ഷേ ഇത് നീ വാങ്ങുമ്പോൾ രഘുവിനെ നീ മറന്നു കളഞ്ഞേക്കണം..\" ഒരു ബോക്സ്‌ തന്റെ ബാഗിൽ നിന്നു എടുത്തു മിലിക്ക് നേരെ നീട്ടി സുമിത്ര പറഞ്ഞു.

മിലി നെറ്റി ചുളിച്ചു സുമിത്രയേ നോക്കി എങ്കിലും അവൾ ആ ബോക്സ് വാങ്ങിച്ചില്ല. സുമിത്ര ഒന്ന് അവളെ നോക്കി ചിരിച്ചു. പിന്നെ അവളുടെ വലത്തേ കൈ പിടിച്ചു അതിലേക്കു ബോക്സ്‌ ബലമായി വച്ചു പറഞ്ഞു. \"ഏതൊരു കാര്യം നിഷാധിക്കുന്നതിന് മുമ്പും അത് എന്താണ് എന്ന് അറിയണം.. തുറന്നു നോക്കു മിലി..\" സുമിത്ര പറഞ്ഞു.

സുമിത്ര പറഞ്ഞത് കേട്ട് മിലി അവളെ ഒന്ന് നോക്കി. അവളുടെ കയ്യിലിരുന്ന ചെറിയ പെട്ടി അവൾ ഒന്ന് നോക്കി. പിന്നെ മെല്ലെ അവൾ അതൊന്നു തുറന്നു നോക്കി. പ്രതീക്ഷിച്ചത് പോലെ തന്നെ ഭാരിച്ച ഒരു തുകയുടെ ചെക്ക് ആയിരുന്നു അതിൽ. മിലി സുമിത്രയേ പുച്ഛത്തോടെ ഒന്ന് നോക്കി. പക്ഷേ സുമിത്രയുടെ മുഖത്ത് അപ്പോഴും ആത്മവിശ്വാസം നിറഞ്ഞു നിന്നിരുന്നു.

മിലി ആ ചെക്ക് കയ്യിൽ എടുത്തു. അപ്പോൾ ആണ് അതിനടിയിലായി ഇരുന്നിരുന്ന ഒരു കൊച്ചു താക്കോൽ കൂട്ടം അവളുടെ ശ്രദ്ധയിൽ പെട്ടത്. അതിനു തുമ്പത്തു ഒരു ചെറിയ ശംഖ്‌ തൂങ്ങി കിടന്നിരുന്നു.

\"അച്ഛാ.. കണ്ടോ.. എനിക്ക് കടപ്പുറത്തു നിന്നു കിട്ടിയതാ...\" ആദ്യമായ് സ്വന്തമായി ഒരു ശങ്കു കിട്ടിയതിന്റെ സന്തോഷം നിറഞ്ഞു നിന്നിരുന്നു കുഞ്ഞു മിലിയുടെ ശബ്ദത്തിൽ.

\"ദേ.. ഇത്‌ ഇങ്ങനെ ചെവിയിൽ വച്ചാൽ കടല് കേൾക്കാം..\" അവൾ അത് അച്ഛന്റെ ചെവിയോട് ചേർത്ത് വച്ചു.

അയ്യാളും അവളെ പോലെ ഒരു കൊച്ചു കുഞ്ഞായി അപ്പോൾ. അവൾ ചെവിയിൽ വച്ചു കൊടുത്ത ശങ്കിനു അയ്യാൾ കാതോർത്തു.

\"നല്ല രസമുണ്ട് മോളുടെ ശങ്കു.. കൊണ്ടു എടുത്ത് വച്ചോട്ടോ..\" അയ്യാൾ അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു.

\"ഇത്.. അച്ഛനുള്ളതാ.. അച്ഛൻ എപ്പളും എനിക്ക് ഓരോന്ന് വാങ്ങി തരുമല്ലോ.. ഞാൻ ഒന്നും അച്ഛന് തരാറില്ല.. ഇത് എന്റെ വക അച്ഛന്..\" അഭിമാനത്തോടെ പറയുന്ന മിലിയുടെ വാക്കുകൾ കേട്ട് അയ്യാളുടെ കണ്ണു നിറഞ്ഞു.

\"ഹമ്.. അച്ഛന് എന്തിനാ ശംഖ്‌? മോളെടുത്തോ..\" അയ്യാൾ സ്നേഹപൂർവ്വം നിരസിച്ചത് കേട്ട് കുഞ്ഞു മിലിയുടെ മുഖം വാടി.

അത് കണ്ടതും അയ്യാൾ പറഞ്ഞു. \"അപ്പോളേക്കും പിണങ്ങിയോ.. വാ.. ഇത് നമുക്ക് ശരിയാക്കാം..\" മിലിയെ കൈകളിൽ കോരി എടുത്തു അവളോടൊപ്പം പുറത്തേക്കു പോയി. അവർ ഒന്നിച്ചാണ് ശങ്കിൽ ചെറിയ ദ്വാരം ഇട്ടതും അത് ഒരു കമ്പിയിൽ കോർത്തു കീ ചെയിൻ ആക്കി ഇട്ടതും. വീടിന്റെ താക്കോൽ കൂട്ടം അതിലേക്കു ഇട്ടു അത് നെഞ്ചിന് മേലിൽ ഉള്ള ഷർട്ടിന്റെ പോക്കറ്റിലേക്ക് ഇട്ടു അയ്യാൾ..

\"മോൾടെ സമ്മാനം ഇങ്ങനെ ചേർന്നു കിടക്കട്ടെ അച്ഛന്റെ നെഞ്ചിൽ \"

അച്ഛന്റെ വാക്കുകളുടെ ഓർമ മിലിയുടെ കണ്ണുകളെ ഈറനണിയിച്ചു.

\"ഞാൻ ആണ് മിലിയുടെ വീട് വാങ്ങിച്ചത്. തന്റെ തറവാട്.. നിന്റെ അച്ഛൻ ഉറങ്ങുന്ന മണ്ണ്.. അത് നിനക്കു സ്വന്തം.. നിന്റെ അമ്മയ്ക്കും അനുജത്തിമാർക്കും സ്വന്തം. പകരം എനിക്ക് വേണ്ടത് എന്റെ മകനെ മാത്രം \" സുമിത്രയുടെ വാക്കുകൾ മിലിയുടെ ചെവിയിൽ മുഴങ്ങി.

(തുടരും...)



നിനക്കായ്‌ ഈ പ്രണയം (85)

നിനക്കായ്‌ ഈ പ്രണയം (85)

4.4
3172

\"ഞാൻ ആണ് മിലിയുടെ വീട് വാങ്ങിച്ചത്. തന്റെ തറവാട്.. നിന്റെ അച്ഛൻ ഉറങ്ങുന്ന മണ്ണ്.. അത് നിനക്കു സ്വന്തം.. നിന്റെ അമ്മയ്ക്കും അനുജത്തിമാർക്കും സ്വന്തം. പകരം എനിക്ക് വേണ്ടത് എന്റെ മകനെ മാത്രം \" സുമിത്രയുടെ വാക്കുകൾ മിലിയുടെ ചെവിയിൽ മുഴങ്ങി.മിലിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. അത്രയും പ്രിയപ്പെട്ടതാണ് അവൾക്ക് ആ വീട്. വിട്ടു കളഞ്ഞതിന്റെ വേദന എന്നും മനസിലെ നോവാണ് അവൾ ഓർത്തു. അവൾ രഘുവിനെയും ഒന്ന് ഓർത്തു. സുമിത്ര അവന്റെ അമ്മയാണ്.. അവർക്ക് അറിയുന്ന പോലെ രഘുവിനെ മറ്റാർക്കും അറിയില്ലലോ.. ചിലപ്പോൾ രഘുവിന് എന്നോട് രണ്ടു ദിവസത്തേക്കുള്ള അട്രാക്ഷൻ മാത്രം ആയിരിക്കും. - മനസ്സ