കൈ എത്തും ദൂരത്ത്
ചുറ്റും ഇരുട്ട് മാത്രം... മഴ തിമിർത്തു പൊഴിയ്ത്‌കൊണ്ടിരിക്കുന്നു... നാല് അംഗ സംഘം ജാനകിയുടെ വീടിന്റെ പിൻ വാതിൽ തുറന്നു അകത്തേക്ക് കയറി......ഇതേ സമയം ജാനകി ഫോണിൽ...\"ഹലൊ അച്ഛാ വരാറായില്ലേ എന്താ ഇത്രയും ലൈറ്റ്..\"അവൾ കുറച്ചു പരിഭവത്തോടെ പറഞ്ഞു...\"എന്റെ മോളെ ഒന്നും പറയേണ്ട... മഴ കാരണം ഭയങ്കര ട്രാഫിക്....ഒരു അഞ്ച് മിനിറ്റ് അച്ഛൻ അപ്പോയെക്കും എത്തും \"\"ഉം... അച്ഛൻ വല്ലതും കഴിച്ചോ...\"ആ ഞാൻ ടൗണിൽ നിന്ന് കഴിച്ചു... നിങ്ങളോ...\"\"ഞാനും അമ്മയും ഇപ്പൊ കഴിച്ചതെ ഉള്ളു . അച്ഛാ ഇവിടെ കറണ്ടില്ല ഞാൻ വെക്കുവാണേ.. അമ്മ അപ്പുറത്താ ഞാൻ പോയി നോക്കട്ടെ...\"\"Ok മോളെ കതക് നന്നായി അടച്ചു കിടന്നോ... ഞാൻ വന