Aksharathalukal

കൃഷ്ണകിരീടം 32



\"അപ്പോൾ അവൾ ഈ വീട്ടിലെ കുട്ടിതന്നെയാണല്ലേ... എനിക്കിപ്പോഴാണ് സമാധാനമായത്... രാധാമണിയുടെ കാര്യങ്ങൾ എല്ലാം അവളുടെ അമ്മ ഞങ്ങളോട് പറഞ്ഞിരുന്നു... പക്ഷേ ഈ നിമിഷം വരെ അവൾ നിന്റെ അനിയത്തി യാണെന്ന് അറിയില്ലായിരുന്നു... ഇപ്പോഴവൾ ഏറ്റവും സുരക്ഷിതമായ സ്ഥലത്തുതന്നെ എത്തിപ്പെട്ടു... ഇനിയെനിക്ക് എന്തു സംഭവിച്ചാലും കുഴപ്പമില്ല... \"
ഗോവിന്ദമേനോൻ പറഞ്ഞു... 

\"അവൾക്ക് ഇനിയൊരിക്കലും ആരേയും ഭയക്കേണ്ട ആവശ്യമില്ല... ഞാനും എന്റെ കുട്ടികളും ജീവിച്ചിരിക്കുന്ന കാലത്തോളം അവൾ സുരക്ഷിതമാണ്... \"
കേശവമേനോൻ പറഞ്ഞു... 

എന്നാൽ ഈ സമയം അടുക്കളയിൽ ചുമരും ചാരി പൊട്ടിക്കരയുകയായിരുന്നു  കൃഷ്ണ... അവളെ നിർമ്മല ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു... 

\"മോളെ കരയല്ലേ... അവർക്കൊന്നും മോളെ ചെയ്യാൻ കഴിയില്ല... അതിന് അദ്ദേഹവും ആദിയും സൂര്യനുമൊന്നും സമ്മതിക്കുകയുമില്ല... \"

\"ആന്റീ ഞാൻ കാരണം നിങ്ങളും... എല്ലാം എന്റെ വിധിയാണ്.... എന്റെ ജീവിതം ഇങ്ങനെയാണ്... മറ്റുള്ളവരെ വേദനിപ്പിക്കാൻ മാത്രമേ എന്റെ ജീവിതം ഉപകാരപ്പെടൂ... ഞങ്ങൾ ഇവിടെയുള്ള കാലത്തോളം നിങ്ങളും വേദന തിന്നു ജീവിക്കേണ്ടിവരും... ഞങ്ങൾ എവിടേക്കെങ്കിലും പൊയിക്കോളാം... അവർ കാണാത്ത ഏതെങ്കിലും നാട്ടിലേക്ക്... ഒരു ഉപകാരം ചെയ്താൽ മതി.. ആർ കെ ഗ്രൂപ്പ് നല്ലരീതിയിൽ മുന്നോട്ടു കൊണ്ടുപോകുവാൻ താൽപര്യമുള്ള ആർക്കെങ്കിലും വിൽക്കാൻ ഒന്ന് സഹായിച്ചുത്തന്നാൽ മതി... എന്റെ അമ്മാവന്റെ വിയർപ്പാണത്... അത് ഇത്രത്തോളം കെട്ടിപൊക്കാൻ ഒരുപാട് കഷ്ടപ്പെട്ടതാണ് അമ്മാവൻ... ആരുടെ കയ്യിലായാലും അത് ഇതേപോലെ നിലനിന്നാൽ മതി... അതെന്റെ പേരിലുള്ള കാലത്തോളം മനംസമാധാനമായി ജീവിക്കാൻ പറ്റില്ല... \"

\"എന്ത് മണ്ടത്തരമാണ് നീ പറയുന്നത്... അത് വിറ്റാലും നിനക്ക് മന സമാധാനത്തോടെ ജീവിക്കാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ... അത് കൈവിട്ടുപോയ ദേഷ്യത്തിൽ അവർ നിന്നെ അപായപ്പെടുത്താൻവരെ ശ്രമിക്കും... നീ പറഞ്ഞല്ലോ നിന്റെ അമ്മാവന്റെ പ്രാണനായിരുന്നു ആർ കെ ഗ്രൂപ്പെന്ന്... അത് മറ്റുള്ളവരുടെ കയ്യിൽ കിട്ടിയാൽ അതിന്റെ അവസ്ഥയെന്താകുമെന്ന് മനസ്സിലാക്കിയിട്ടുണ്ടോ നീ... അങ്ങനെ വന്നാൽ നിന്റെ അമ്മാവന്റെ ആത്മാവ് പൊറുക്കുമെന്ന് തോന്നുന്നുണ്ടോ... \"
അവിടേക്ക് വന്ന ആദി ചോദിച്ചു... 

\"പിന്നെ ഞാനെന്തു ചെയ്യും... അതെന്റെ പേരിലുള്ള കാലം മുഴുവൻ മരണവും പ്രതീക്ഷിച്ച് ജീവിതം തള്ളിനീക്കണോ... ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല.... ഈ ജീവിതത്തിനിടയിൽ ഒരുപാട് വേദന അനുഭവിച്ചു... കുറച്ചെങ്കിലും സന്തോഷം ഇവിടെയെത്തിയപ്പോഴാണ് അനുഭവിച്ചത്... ഇപ്പോൾ അതും ഇല്ലാതാവുകയാണ്... അതുമൂലം നിങ്ങളും മറ്റുള്ളവരുടെ മുന്നിൽ അഭമാനിതരാവുകയാണ്... ഇനിയത് പറ്റില്ല... ഞങ്ങളേതായാലും ഇങ്ങനെയായി... നിങ്ങളെങ്കിലും മനഃസമാധാനത്തോടെ ജീവിക്കണം... \"

മനഃസമാധാനം... അത് നീ ഇവിടെനിന്നു പോയാലും ഉണ്ടാവുമെന്ന്  കരുതുന്നുണ്ടോ... അയാൾ ആ സുധാകരൻ... അയാൾ ആരാണെന്നറിയോ നിനക്ക്... ഞങ്ങളെ ദ്രോഹിക്കാൻ കച്ചകെട്ടിയിറങ്ങിയവനായിരുന്നു അയാൾ...  ഇപ്പോൾ ചെയ്യുന്ന ബിസിനസ്സിനു മുന്നേ ഞങ്ങൾ മറ്റൊരു ബിസിനസ്സ് തുടങ്ങിയിരുന്നു... അച്ഛനാണത് തുടങ്ങിയത്...  അന്നത്തെ ബിസിനസ്സിൽ അച്ഛന്റെ മാനേജരായി ജോലിചെയ്ത ആളാണ് ഇയാൾ... അത് നശിപ്പിച്ച ദുഷ്ടനായിരുന്നു അയാൾ...അതിനു കാരണം മറ്റൊന്നുമല്ല... പണമായിരുന്നു അയാളുടെ ലക്ഷ്യം... പണമുണ്ടാക്കുവാൻ വേണ്ടി സ്വന്തം ഭാര്യയെ മറ്റുള്ളവരുടെ മുന്നിൽ അവരുടെ സമ്മതമില്ലാതെ ബലമായി കാഴ്ചവച്ചവനാണ് ഇയാൾ... ഒരിക്കൽ എന്റെ അച്ഛനിത് കണ്ടു... അച്ഛൻ അത് ചോദ്യം ചെയ്തു... എന്നാൾ അയാൾ അപ്പോൾ ഒന്നും പറഞ്ഞില്ല... കുറച്ചുദിവസം കഴിഞ്ഞ് അയാളുടെ ഭാര്യ ആത്മഹത്യ ചെയ്തു.. അതിനുശേഷമാണ് അയാൾ തുടങ്ങിയത്... ഞങ്ങൾക്ക് തന്നുകൊണ്ടിരുന്ന എല്ലാ ഓഡറുകളും അയാളുടെ സ്വീധീനമുപയോഗിച്ച് ഇല്ലാതാക്കി പുതിയ ഓഡറുകൾ വരുന്നതും അയാൾ ഇല്ലാതാക്കി... അവസാനം എല്ലാം നഷ്ടത്തിലായി... കോടികൾ കടംവന്നു... അമ്മയുടെ പേരിലുള്ള സ്ഥലവും അമ്മയുടെ സ്വർണ്ണവും എല്ലാം ആ ബിസിനസ് ഗ്രൂപ്പുമെല്ലാം വിറ്റുപെറുക്കിയാണ് കടങ്ങൾ വീട്ടിയത്... ഇപ്പോൾ ഞാനും സൂര്യനും തുടങ്ങിയ ബിസിനസ്സിലും അയാൾ തുടക്കത്തിൽ ഒരുപാട് കളിച്ചു... അന്ന് അയാൾക്കിട്ട് രണ്ടെണ്ണം കൊടുത്തതാണ്... പിന്നെ അയാളെ കണ്ടിട്ടില്ല... പിന്നെ കാണുന്നത് ഇപ്പോഴാണ്... \"

\"നിങ്ങൾ എന്താണ് പറഞ്ഞത്... അയാളുടെ ഭാര്യ ആത്മഹത്യ ചെയ്തതാണെന്നോ... ഒരിക്കലുമല്ല... അതൊരു ആത്മഹത്യയല്ല... കൊലപാതകമായിരുന്നു... അത് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതാണ്... അത് എന്റെ അച്ഛൻ ചെയ്തതാണെന്ന് അവർ വരുത്തി വച്ചു... എന്നാൽ അതിന്റെ സത്യാവസ്ഥ ആർക്കുമറിയില്ലായിരുന്നു... \"

\"അതുശരി ഇയാളുടെ ഭാര്യയുടെ മരണമാണല്ലേ നിന്റെ അച്ഛന്റെ തലയിൽ വച്ചുകെട്ടിയത്... അതിന്റെ പേരിലാണല്ലേ ഈ ദ്രോഹമെല്ലാം... ഇനി എന്താണ് വേണ്ടതെന്ന് എനിക്കറിയാം... അയാളുടെ മകൻ പിണങ്ങി വീട്ടിൽനിന്നിറങ്ങിയെന്നല്ലേ പറഞ്ഞത്... ചിലപ്പോൾ ഇത് അവർ തമ്മിലുള്ള കളിയാകും എന്നാലും വേണ്ടില്ല... അവനിലൂടെതന്നെ തുടങ്ങാം... \"
ആദി പറഞ്ഞു... 

\"വേണ്ട..  ആപത്തൊന്നും ക്ഷണിച്ചു വരുത്തേണ്ടാ... അവർ നിങ്ങൾ കരുതുന്നതിനേക്കാളും മുകളിലാണ്... നമ്മൾ കൂട്ടിയാൽ കൂടില്ല... \"
കൃഷ്ണ പറഞ്ഞു... 

\"എന്താ ഇനിയും അവരെ പേടിച്ച് ജീവിക്കണമെന്നാണോ... ഇത് നിന്റെ മാത്രം പ്രശ്നമല്ല... ഇപ്പോൾ ഞങ്ങളുടെ ബിസിനസ്സിലും ആ ഗണേശനെവച്ച് കളിക്കുന്നത് ഇയാളാണെന്നാണ് എനിക്കു തോന്നുന്നത്... ഏതായാലും രണ്ടു ദിവസത്തിനുള്ളിൽ അതറിയാം... അങ്ങനെവല്ലതുമാണെങ്കിൽ അതോടെ അയാളുടെ നാശമായിരിക്കും... \"
അതും പറഞ്ഞ് ആദി അവിടെനിന്നും പുറത്തേക്ക് പോയി... 

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

\"ഛെ... കഴുവേറിയുടെ മോൾ... അവൾ അവിടെയെത്തുമെന്ന് കരുതിയില്ല... ഇനി നമ്മൾ സൂക്ഷിക്കണം... ശരിക്കും അറിയാലോ നിനക്കവരെ... \"
കരുണാകരൻ പറഞ്ഞു... 

\"അവളെങ്ങനെ കറക്റ്റായി അവിടെത്തന്നെയെത്തി... അവളെ അവൻ വിവാഹം കഴിച്ചാൽ ഒരിക്കലും നമുക്ക് ആ സ്വത്ത് കിട്ടില്ല... അതിനുമുമ്പ് അത് കൈക്കലാക്കണം... നമ്മുടെ പ്ലാൻ ഓരോന്നോരോന്നായി പാളുകയാണല്ലോ..\"

\"നമ്മൾ കുറച്ചു വൈകി... പക്ഷേ ഈ കരുണാകരൻ ഒന്നാഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് നിറവേറ്റിയ  ചരിത്രമേയുണ്ടായിട്ടുള്ളൂ... ആരെ കൊന്നിട്ടായാലും അതുഞാൻ സ്വന്തമാക്കിയിരിക്കും... \"

\"അച്ഛൻ പേടിക്കേണ്ട... അച്ഛൻ ആഗ്രഹിച്ചതുപോലെത്തന്നെ നടക്കും എല്ലാം... അതിന് എന്താണ് വേണ്ടതെന്ന് എനിക്കറിയാം... ഇത് എന്റെ വാശി കൂടിയാണ്... എന്നെ ദ്രോഹിച്ചവരാരും ഇതുവരെ നല്ലോണം നടന്നിട്ടില്ല... ആ സ്വത്ത്  മാത്രമല്ല ആ ആദിയേയും അവന്റെ തന്ത കേശവന്റേയും പതനവും കണ്ടിട്ടേ എനിക്കിനി വിശ്രമമുള്ളൂ... \"
സുധാകരൻ അകത്തേക്ക് നടന്നു

\"അടുത്ത ദിവസം രാവിലെ ദത്തൻ ടൌണിലേക്ക് ഇറങ്ങിയതായിരുന്നു... 
പോകുന്ന വഴി അന്ന  ആക്റ്റീവ വഴിയിൽ നിർത്തി കിക്കറടിക്കുന്നത് കണ്ടു.. ദത്തൻ തന്റെ ബൈക്ക് അവളുടെയടുത്ത് നിർത്തി... അവനെ കണ്ടപ്പോൾ അന്ന ആശ്വാസത്തോടെ ചിരിച്ചു

\"എന്തുപറ്റി... വണ്ടി രാവിലെത്തന്നെ പണിതന്നോ... \"
ദത്തൻ ചോദിച്ചു... 

\"എന്തു ചെയ്യാനാണ് നല്ലൊന്നാന്തരം പണികിട്ടിയെന്നാണ് തോന്നുന്നത്... \"
ദത്തൻ തന്റെ ബൈക്കിൽനിന്നിറങ്ങി... 

\"ഞാനൊന്ന് നോക്കട്ടെ...\"
ദത്തനും കുറച്ചധികംനേരം കിക്കറടിച്ചു നോക്കി... 

\"ഇത് ഏതായാലും മെക്കാനിക്കിനെ കാണിക്ക്... അല്ലാതെ ഇത് റഡിയാകുമെന്ന് തോന്നുന്നില്ല... \"

\"അയ്യോ ചതിച്ചോ... ഞാൻ ചെന്നിട്ടുവേണം സിസ്റ്റർക്ക് എവിടേക്കേ പോകുവാൻ... ഇനിയെന്തുചെയ്യും...\"

\"എന്തുചെയ്യാനാണ്... സിസ്റ്ററോട് കാര്യം വിളിച്ചു പറഞ്ഞേക്ക്... അല്ലാതെ ഇത് നന്നാക്കി അവർക്ക് പോകുമെന്ന് കരുതേണ്ട... \"
അന്ന സിസ്റ്ററെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു... 

\"എന്നാൽ ഞാൻ പോകട്ടെ എനിക്ക് അത്യാവശ്യമായി ടൌണിൽ എത്തണം... \"

\"അയ്യോ പോവല്ലേ... ഇതൊന്ന് വർക്ക്ഷോപ്പിലെത്തിക്കാൻ സഹായിക്കുമോ... \"

\"എങ്ങനെ... ഇതും തള്ളി രണ്ടുമൂന്ന് കിലോമീറ്റർ പോവാനോ നല്ല കഥയായി... ഒരു കാര്യം ചെയ്യ് ഞാൻ എന്റെയൊരു സുഹൃത്തുണ്ട് വിളിച്ചു നോക്കട്ടെ... \"
ദത്തൻ ആരേയോ വിളിച്ച് കാര്യങ്ങൾ പറഞ്ഞു... 

\"അതേ ഇത് വർഷോപ്പിൽ എത്തിക്കേണ്ടി വരും... എങ്ങനെ എത്തിക്കും... \"

\"അതുതന്നെയാണ് ഞാനും ചോദിക്കുന്നത് എങ്ങനെ എത്തിക്കും... \"

\"അതു ശരി... എന്നോടാണോ ചോദിക്കുന്നത്... ഒരു കാര്യം ചെയ്യാം ഏതെങ്കിലും വണ്ടി കിട്ടുമോ എന്ന് നോക്കട്ടെ... \"
ദത്തൻ ഫോൺചെയ്ത് ഒരു  പെട്ടിയോട്ടോ വിളിച്ചു... കുറച്ചുകഴിഞ്ഞ് വണ്ടിയെത്തി... ദത്തനും ഡ്രൈവറുംകൂടി ആക്റ്റീവ വണ്ടിയൽകയറ്റി അത് വർഷോപ്പിലേക്ക്പറഞ്ഞയച്ചു... വണ്ടി നന്നാക്കിയാൽ ഓർഫണേജിൽ എത്തിക്കാൻ മെക്കാനിക്കിനോട് പറഞ്ഞു... 

\"എന്നാലിനി എനിക്ക് പോവാലോ... \"
ദത്തൻ ചോദിച്ചു... 

\"എന്നെ പോകുന്ന വഴി ഹോസ്റ്റലിനുമുന്നിൽ ഇറക്കാമോ... ഇവിടുന്ന് ഒരു വണ്ടി കിട്ടുന്നതെപ്പോഴാണെന്ന് അറിയില്ല... \"

\"എന്നാൽ കയറ്... ഏതായാലും പെട്ടു ഇനി ഇതുംകൂടിയാകാം... \"
അന്ന ചിരിച്ചുകൊണ്ട് ദത്തന്റെ പുറകിലിരുന്നു... 



തുടരും.......... 

✍️ Rajesh Raju

➖➖➖➖➖➖➖➖➖

കൃഷ്ണകിരീടം 33

കൃഷ്ണകിരീടം 33

4.7
5464

\"എന്നെ പോകുന്ന വഴി ഹോസ്റ്റലിനുമുന്നിൽ ഇറക്കാമോ... ഇവിടുന്ന് ഒരു വണ്ടി കിട്ടുന്നതെപ്പോഴാണെന്ന് അറിയില്ല... \"\"എന്നാൽ കയറ്... ഏതായാലും പെട്ടു ഇനി ഇതുംകൂടിയാകാം... \"അന്ന ചിരിച്ചുകൊണ്ട് ദത്തന്റെ പുറകിലിരുന്നു... \"എന്തു ദൈര്യത്തിലാണ് നീ എന്റെയൊപ്പം പുറകിൽ കയറിയത്... എന്താ നിനക്ക്  പേടിയൊന്നുമില്ലേ... \"\"അത് നല്ല കഥ... ഞാൻ എന്തിനാണ് നിങ്ങളെ പേടിക്കണം... ഒന്നുമില്ലെങ്കിലും എന്നേയും എന്റെ കൂട്ടികാരിയേയും രക്ഷപ്പെടുത്തിയവനല്ലേ നിങ്ങൾ... ആ ഒരു വിശ്വാസമുണ്ടെന്ന് കൂട്ടിക്കോ... \"\"അതു കൊള്ളാം... അങ്ങനെയൊരു സംഭവം ഉണ്ടെന്നു കരുതി ഒരാളെ ഇങ്ങനെ വിശ്വസിക്കാൻ പറ്റുമോ... അതും ഇന്ന