നിഹാരിക
ഭാഗം 2
കാതിൽ വെച്ചിരിക്കുന്ന ബ്ലൂടൂത്തിൽ കൂടി ആരോടോ സംസാരിച്ചു കൊണ്ട് അയാൾ അവരുടെ അടുത്തേക്ക് വന്നു..
അയാളെ കാണും തോറും നിഹക്ക് വല്ലാത്ത പരവേശം തോന്നി...
\"തന്റെ സ്വപ്നത്തിൽ വന്ന വ്യക്തി... അയാൾ.. അയാൾ എന്താ ഇവിടെ...ഇനി.. ഇ...താ..ണോ.. ശ്രീറാം സാർ.. ! \"
നിഹ മനസ്സിൽ ചിന്തിച്ചു..
അവരുടെ അടുത്തെത്തിയപ്പോൾ അയാൾ നിഹയെ ഒന്ന് നോക്കി എന്നിട്ട് സ്റ്റെഫിയെ നോക്കി അകത്തേക്ക് വരാൻ കൈകാണിച്ചിട്ടു ക്യാബിനിലേക്ക് കയറി പോയി..
\"സാർ വന്നു.. നിഹാരിക ഇവിടെ വെയിറ്റ് ചെയ്യൂ ഞാൻ വിളിക്കാം.. \"
നിഹയോട് അത്രയും പറഞ്ഞിട്ട് സ്റ്റെഫി ക്യാബിനിലേക്ക് കയറി...
\"സ്റ്റെഫി.. ഇന്നത്തെ ഷെഡ്യൂൾ എങ്ങനെയാ.. \"
\"സാർ ആൽഫ ടെക്നോളജിയുടെ ക്ലൈയൻസുമായി ഒരു മീറ്റിംഗ് ഉണ്ട് ഉച്ചക്ക് രണ്ടുമണിക്ക്.. \"
അതല്ലാതെ ഇന്ന് പ്രത്യേകിച്ച് മീറ്റിംഗ് ഒന്നുമില്ല...
\"ഓക്കേ സ്റ്റെഫി ഇന്നലത്തെ കൺസൈന്മെന്റ് വേഗം റെഡിയാക്കികൊണ്ട് വരണം.. യൂ മേ ഗൊ നൗ.. \"
സ്റ്റെഫി പുറത്തേക്ക് നടന്നു..
\"സ്റ്റെഫി.. \"
\"സർ.. \"
\"പുറത്തിരിക്കുന്ന പെൺകുട്ടി ഏതാ.. \"
\"സോറി സാർ .. ഞാൻ പറയാൻ വിട്ടുപോയി.. ആയയുടെ ഇന്റർവ്യൂവിനു വന്നതാ നിഹാരിക.. \"
\"ആയയോ.. അപ്പൊ അതല്ലേ ആദ്യം പറയേണ്ടത്..
\"Steffy.. you should be more careful do you understand?? \"
\"സോറി സാർ.. \"
സ്റ്റെഫി വാതിൽ തുറന്നു പുറത്തേക്കിറങ്ങി.. ശ്രീറാം തന്റെ മുന്നിലുള്ള ഫയലിലേക്ക് മുഖം താഴ്ത്തി..
\"May i come in sir..\"
\"Yes please\"
\"ഇരിക്കു.. \"
ശ്രീറാം പറഞ്ഞതനുസരിച്ചു നിഹ അവിടെയുള്ള ചെയറിൽ ഇരുന്നു..
\"ദൈവമേ എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാമോ.. ഇതെന്തൊരു അത്ഭുതം... ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഒരാളെ ഞാനെങ്ങനെ... \"
നിഹ മനസ്സിൽ ഓർത്തു..
\"എന്താ പേര്? \"
ഫയലിൽ നിന്നും മുഖമുയർത്താതെ ശ്രീറാം ചോദിച്ചു..
\"നിഹാരിക ... \"
\"റെയർ നെയിം ആണല്ലോ.. \"
അതിന് മറുപടിയോളം നിഹ ഒന്ന് പുഞ്ചിരിച്ചു..
\"നിഹാരിക ആദ്യമായാണോ ഇന്റർവ്യൂ അറ്റൻഡ് ചെയ്യുന്നത്.. \"
\"അല്ല സാർ... ഇതിന് മുൻപ് ഞാൻ പാർട്ടൈം ആയി ജോലി ചെയ്തിട്ടുണ്ട്.. \"
\"പിന്നെന്താ താനാകെ ടെൻഷൻ ആകുന്നത്.. \"
ശ്രീറാം ഫയൽ അടച്ചിട്ടു നിഹയുടെ മുഖത്തേക്ക് നോക്കി..
\"ടെൻഷൻ... ഒന്നുമില്ല.. സാർ.. \"
\"പാർട്ട് ടൈം ആയി ജോലി എന്ന് പറയുമ്പോൾ നിഹാരിക എന്ത് ചെയ്യുവായിരുന്നു പഠിക്കുവാണോ.. \"
ദൈവമേ പിജി ചെയ്യുവാനെന്നു പറഞ്ഞാൽ ഈ ജോലി നഷ്ടപ്പെടുമോ..
നിഹ മനസ്സിലോർത്തു..
\"അല്ല സാർ ഡിഗ്രി ചെയ്തപ്പോൾ പാർട്ടൈം ജോലി ചെയ്തിരുന്നു... അതാണ്.. \"
\"നിഹാരികയുടെ കുടുംബം.. എറണാകുളത്തു തന്നെയാണോ താമസം \"
\"അല്ല ഞാൻ തൊടുപുഴയിൽ നിന്നാണ്.. കുടുംബം... വലിയ കുടുംബമാണ് സാർ അമ്മയും സഹോദരങ്ങളും ഒക്കെയുണ്ട്.. \"
\"കാര്യങ്ങളൊക്കെ നേരത്തെ പറഞ്ഞിരുന്നല്ലോ.. എനിക്കൊരു മോളുണ്ട് അവളുടെ കാര്യങ്ങളൊക്കെ നോക്കണം.. അമ്മയില്ലാത്ത കുട്ടിയാണ് ഒരു കുറവുമുണ്ടാകരുത്... വീട്ടിൽ വന്ന് മോളേ കണ്ടിട്ട് നിഹാരിക ഓക്കേ പറഞ്ഞാൽ മതി.. സമ്മതമാണെങ്കിൽ താമസം എന്റെ വീട്ടിൽ തന്നെ അറേഞ്ച് ചെയ്യാം അത് കൂടാതെ സാലറി ആയി ഇരുപതിനായിരം രൂപയും.. \"
\"ശരി സാർ.. \"
\"കുറച്ചു സമയം നിഹാരിക പുറത്ത് വെയിറ്റ് ചെയ്യൂ ഞാൻ വരാം എന്നിട്ട് വീട്ടിലേക്ക് പോകാം.. എനിക്ക് കുറച്ച് പെന്റിങ് വർക്ക് ഉണ്ട് \"
ശ്രീറാം പറഞ്ഞതനുസരിച്ചു നിഹ പുറത്തേക്കിറങ്ങി..
കുറച്ചു സമയത്തിനകം ശ്രീറാം പുറത്തേക്കിറങ്ങി വന്നു...
അയാളെ കണ്ടപ്പോൾ നിഹ എഴുനേറ്റു..
\"നിഹാരിക.. come... \"
നിഹ ശ്രീറാമിന്റെ പുറകെ നടന്നു..
അപ്പോഴേക്കും ഡ്രൈവർ കാറുമായി വന്നു..
\"കയറിക്കോ... \"
അതും പറഞ്ഞു ശ്രീറാം പുറകിലത്തെ സീറ്റിലേക്ക് കയറിയിരുന്നു...
എവിടെക്കാ കയറേണ്ടത് എന്നറിയാതെ നിഹ അവിടെ നിന്നു..
അത് കണ്ടു ശ്രീറാം തന്റെ എതിർ സീറ്റിലുള്ള ഡോർ തുറന്നു കൊടുത്തു...
ഉള്ളിൽ ചെറിയ അങ്കലാപ്പ് തോന്നിയെങ്കിലും അവൾ അകത്തേക്ക് കയറി വാതിലടച്ചു...
കാർ മുന്നോട്ട് നീങ്ങിയപ്പോൾ നിഹ പുറത്തേക്ക് നോക്കിയിരുന്നു... മുന്നിൽ നടക്കുന്ന കാര്യങ്ങളിൽ വിശ്വാസം വരാതേ...
ശ്രീറാം അപ്പോഴും ഏതോ ഫയലിൽ മുഖം താഴ്ത്തി ഇരിക്കുകയായിരുന്നു..
കുറച്ചു സമയം കഴിഞ്ഞപ്പോൾ ആ കാർ വലിയൊരു കോമ്പൗണ്ടിന് ഉള്ളിലേക്ക് പ്രവേശിച്ചു...
മതിലിൽ സ്വർണ്ണ വർണ്ണങ്ങളിൽ വീടിന്റെ പേര് വലുതായി കൊത്തിവെച്ചിട്ടുണ്ടായിരുന്നു...
\"ഇന്ദീവരം.. \"
വരൂ..
അകത്തേക്ക് കയറുമ്പോൾ ശ്രീറാം നിഹയെ വിളിച്ചു...
നിഹ അയാളുടെ പുറകെ ആ വീട്ടിലേക്ക് കയറി...
വളരെ മനോഹരമായി അലങ്കരിച്ച ഒരു വീടായിരുന്നു അത്... ചുവരിൽ ഒരു ചെറിയ പെൺകുട്ടിയുടെ ചിത്രം തൂക്കിയിരുന്നു...
\"ഇതായിരിക്കും കുട്ടി... \"
അവൾ മനസ്സിൽ ചിന്തിച്ചു
അവരെ അകത്തേക്ക് നടന്നപ്പോൾ അകത്തു നിന്നും മറ്റൊരു സ്ത്രീ പുറത്തേക്കിറങ്ങി വന്നു...
\"സാർ... \"
\"കാർത്തിക.. മോളെവിടെ \"
\" മുറിയിലുണ്ട് സാർ ഭയങ്കര വാശിയിലാണ്... ഇത്രയും നേരമായിട്ടും ഒന്നും കഴിച്ചിട്ടില്ല.. \"
\"മ്മ്... \"
ഒന്നമർത്തി മൂളിയതിന് ശേഷം ശ്രീറാം മുകളിലേക്ക് കയറി...
എന്ത് ചെയ്യണമെന്ന് അറിയാതെ നിഹ അവിടെ നിന്നു...
കുറച്ച് സ്റ്റെപ്പ് കയറിയതിനു ശേഷം ശ്രീറാം തിരിഞ്ഞു നിന്നു...
\"നിഹാരിക വരൂ...\"
അത് കേട്ടപ്പോൾ നിഹ അയാളുടെ പുറകെ ചെന്നു..
ഒരു മുറിയിലേക്ക് ആണ് ശ്രീറാം പോയത്...
ആ മുറിയുടെ വാതിൽ തുറന്നപ്പോൾ അതിന്റെ ഉള്ളിൽ നിറയെ കളിപ്പാട്ടങ്ങൾ ചിന്നി ചിതറി കിടന്നിരുന്നു..
ഇളം പിങ്ക് നിറത്തിലുള്ള മുറിയായിരുന്നു അത്... ചുവരിൽ സിൻഡ്രലയും കൂടാതെ മറ്റുചില കാർട്ടൂൺ കഥാപാത്രങ്ങളും നിറയെ ഉണ്ടായിരുന്നു...
ആ മുറിയുടെ ഒരു കോണിൽ ആരോടോ പിണങ്ങിയത് പോലെ ഒരു ചെറിയ പെൺകുട്ടി ഇരിക്കുന്നുണ്ടായിരുന്നു..
\"അല്ലു... \"
ശ്രീറാം വിളിച്ചപ്പോൾ ആ പെൺകുട്ടി മുഖമുയർത്തി നോക്കി..
എന്നിട്ട് വീണ്ടും അങ്ങനെ തന്നെ ഇരുന്നു.
\"ഇതാണ് എന്റെ മോള് അല്ലു എന്ന അലംകൃത.. ഇവിടെ വിവേകാനന്ദയിൽ യൂ. കെ. ജി യിൽ പഠിക്കുന്നു . \"
\"അല്ലു ഇവിടെ വാ.. \"
\"വേണ്ട!.. പപ്പാ.. വേണ്ട.. അല്ലൂന് ആരും വേണ്ട.. \"
ആ കുട്ടിയുടെ വാശി കണ്ടപ്പോൾ ശ്രീറാമിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു...
അത് കണ്ടപ്പോൾ രംഗം വഷളാവുമെന്ന് മനസ്സിലായ നിഹ പതിയെ ആ കുട്ടിയുടെ അടുത്തേക്ക് നടന്നു..
\"മോളു... \"
അതെ വാശിയോടെയും ദേഷ്യത്തോടെയും ആ കുട്ടി നിഹയെ നോക്കി..
\"അല്ലുന് എന്ത് പറ്റി.. എന്തിനാ പിണങ്ങിയെ.. ആന്റിയോട് പറയുമോ.. \"
\"നിങ്ങളാരാ...\"
\"അല്ലു... \" ദേഷ്യത്തിൽ ശ്രീറാം വിളിച്ചു..
\"സാർ.. ഒരു മിനിറ്റ് ഞാനൊന്ന് അല്ലൂനോട് സംസാരിക്കട്ടെ \"
അത് കേട്ടപ്പോൾ ശ്രീറാം ദേഷ്യത്തോടെ പുറത്തേക്കിറങ്ങി പോയി..
\"അല്ലു.. എന്തിനാ എല്ലാവരോടും പിണങ്ങിയിരിക്കുന്നെ...\"
\"എനിക്ക് ആരേം ഇഷ്ടല്ല... എല്ലാരും ചീത്തയാ.. പപ്പയും അച്ഛമ്മയും മേരിയമ്മയും കാർത്തുവും ഒക്കെ ചീത്തയാ...\"
\"മേരിയമ്മ ആരാ.. അല്ലൂട്ടി.. \"
\"അല്ലൂനെ നോക്കാൻ പപ്പാ കൊണ്ടുവന്നതാ... പച്ചേ എപ്പോഴും അല്ലുനെ വക്ക് പറയും.. \"
\"എന്നിട്ട് മേരിയമ്മ ഇപ്പോ എവിടെ?? \"
\"പപ്പാ പറഞ്ഞു വിട്ടു.. \"
\"അല്ലൂന് എന്നെ മനസ്സിലായോ.. \"
\"മ്മ്.. അല്ലൂനെ വക്ക് പറയാൻ പപ്പാ കൊണ്ടുവന്നതല്ലേ.. \"
അല്ലുന്റെ സംസാരം കേട്ടപ്പോൾ നിഹയ്ക്ക് ചിരിവന്നു.. അവൾ ചിരിയമർത്തിക്കൊണ്ട് ചോദിച്ചു..
\"വഴക്ക് പറയാനോ.. അല്ലു എന്തൊക്കെയാ ഈ പറയുന്നേ.. ഞാൻ അല്ലൂന്റെ കൂടെ കളിക്കാൻ വന്നതല്ലേ.. \"
\"കളിക്കാനോ.. \"
\"ആന്നെ... നമുക്ക് കളിക്കാം പഠിക്കാം... പാർക്കിൽ പോകാം... ബീച്ചിൽ പോകാം അങ്ങനെ അങ്ങനെ നമുക്ക് അടിച്ചു പൊളിക്കാം.. പക്ഷെ അല്ലു ഇങ്ങനെ വാശി പിടിക്കരുത് \"
നിഹ പറയുന്നത് കേട്ട് ആ കുഞ്ഞുമുഖം വിടർന്നു..
\"സത്യാണോ ആന്റി പറയുന്നേ.. \"
\"അതേടാ ചക്കരെ.. ആന്റി മോളേ എല്ലാടെത്തും കൊണ്ടൊവാം പക്ഷേ അല്ലു മിടുക്കിയായി ഭക്ഷണം കഴിക്കണം വാശിയൊന്നും കാണിക്കരുത്... പിന്നെ പപ്പയോടു അങ്ങനെയൊന്നും സംസാരിക്കരുത് പപ്പാ പാവമല്ലേ മോളങ്ങനെ പറഞ്ഞാൽ പപ്പക്ക് സങ്കടമാവില്ലേ.. \"
അത് കേട്ടപ്പോൾ അല്ലൂന് വിഷമമായത് പോലെ..
\"അയ്യോടാ മോളൂട്ടിക്ക് സങ്കടമായോ.. \"
\"സാരമില്ലാട്ടോ മോൾടെ പപ്പാ അല്ലെ...മോള് ചെന്ന് പപ്പയോടു സോറി പറഞ്ഞാൽ മതി... \"
അത് കേട്ടപ്പോൾ അല്ലു എഴുനേറ്റു ശ്രീറാമിന്റെ അടുത്തേക്ക് ചെന്നു..
\"സോറി പപ്പാ.. \"
കുഞ്ഞികൈകൾ കൊണ്ട് ശ്രീറാമിന്റെ കാലിൽ ചുറ്റി പിടിച്ചു കൊണ്ട് അല്ലു സോറി പറഞ്ഞു..
ശ്രീറാം കുഞ്ഞിനെ വാരിയെടുത്തു...
എന്നിട്ട് നിഹയെ നോക്കി..
\"അല്ലുവിന്റെ വാശി കാരണം ആരെകൊണ്ടും അവളെ മാനേജ് ചെയ്യാൻ പറ്റില്ല.. നിഹാരികയെക്കൊണ്ട് ഇത്രയും പെട്ടെന്ന് ഇത് കഴിയുമെന്ന് ഞാൻ കരുതിയില്ല... \"
\"ഇന്ന് തന്നെ ജോയിൻ ചെയ്യുമോ... അതോ... \"
\"സാർ ഞാൻ നാളെ രാവിലെ വരാം.. ഇന്റർവ്യൂ ആയത് കൊണ്ട് താമസിക്കാനുള്ള തയ്യാറെടുപ്പിലല്ല ഞാൻ വന്നത്.. \"
\"ഓഹ്... എങ്കിൽ ഞാൻ ഡ്രൈവറോട് പറയാം വീട്ടിൽ കൊണ്ട് വിടാൻ... \"
\"വേണ്ട സാർ.. ഞാൻ ബസിൽ പോയിക്കോളാം... \"
\"ആന്റി പോവ്വാ... \"
അല്ലു സംശയത്തോടെ ചോദിച്ചു...
\"അല്ലടാ വാവേ.. ആന്റി നാളെ രാവിലെ വരാട്ടോ... \"
സാർ ഞാൻ ഇറങ്ങട്ടെ...
അവരോട് യാത്ര പറഞ്ഞു നിഹ പുറത്തേക്കിറങ്ങി...
\"നിഹാരിക.. ഒരുനിമിഷം.. \"
പുറകിൽ നിന്ന് ശ്രീറാം പറഞ്ഞപ്പോൾ നിഹ അവിടെ നിന്നു...
\"എന്താ സാർ.. \"
\"ബസ്റ്റാന്റിലേക്ക് ഡ്രൈവർ കൊണ്ടാകും... \"
പിന്നെ നിഹ എതിർപ്പൊന്നും പറഞ്ഞില്ല..
ശ്രീറാമിന്റെ നിർദേശം അനുസരിച്ചു ഡ്രൈവർ നിഹയെ ബസ് കയറ്റി വിട്ടു..
സ്നേഹദീപത്തിലേക്കുള്ള യാത്രയിലുടനീളം നിഹയുടെ മനസ്സ് കലുഷിതമായിരുന്നു...
തന്റെ ജീവിതം മാറിമറിയുന്നു എന്ന് ആരോ ഉള്ളിലിരുന്ന് പറയുന്നത് പോലെ അവൾക്ക് തോന്നി...
കാത്തിരിക്കൂ...