Aksharathalukal

നിനക്കായ്‌ മാത്രം💜(പാർട്ട്‌:16)

ശരത്തും ഗായത്രിയും പിറ്റേ ദിവസം ഉച്ചയോടെയാണ് ദേവർമഠത്തിൽ എത്തിയത്.ശരത്തിനെ കണ്ടപ്പോഴേക്കും സീത അവന്റെ അടുത്തേക്ക് വേഗം വന്ന് അവന്റെ കൈയിൽ പിടിച്ച് വലിച്ചുകൊണ്ട് ഒരു റൂമിലേക്ക് കയറി പോയി.

ഗായത്രി എന്ത് ചെയ്യണമെന്ന് അറിയാതെ അവിടെ തന്നെ നിന്നു. അപ്പോഴേക്കും അവളുടെ അടുത്തേക്ക് ആദിയും സംഗീതും വന്നു.

\"ഏട്ടത്തി എന്താ ഇങ്ങനെ നില്കുന്നെ പോയി ഒന്ന് ഫ്രഷ് ആയിട്ട് വാ ഇത്രയും ദൂരം യാത്ര ചെയ്ത് വന്നതല്ലേ\" സംഗീത് അത്‌ പറഞ്ഞിട്ടും ഗായു പോവാതെ അവിടെ താന്നെ നിന്നു.

ഗായുവിന് അവിടെ എന്താ നടക്കുന്നതെന്ന് അറിയാതെയുള്ള ടെൻഷൻ ആയിരുന്നു.

\"ആദി നീ ഏട്ടത്തിയെ റൂമിലേക്ക് കൂട്ടികൊണ്ട് പോയ്ക്കോ\" സംഗീത് അത്‌ പറഞ്ഞതും ആദി ഗായുവിനെയും കൂട്ടി റൂമിലേക്ക് പോയി.

സീത ശരത്തിനെയും കൂട്ടി റൂമിലേക്ക് കയറിയതും ആ റൂമിൽ ഇരിക്കുന്ന അർപ്പിതയെ കണ്ട് ശരത്തിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.

\"ശരത്തെ നിനക്ക് ഈ പെൺകുട്ടിയെ അറിയാമോ?\" സീത അർപ്പിതയെ നോക്കി ചോദിച്ചു.

ശരത് പക്ഷെ ഒന്നും മിണ്ടാതെ അർപ്പിതയെ തന്നെ നോക്കി നില്കുവായിരുന്നു.

\"ശരത്തെ സീത ചോദിച്ചത് കേട്ടില്ലേ നീ ഈ പെൺകുട്ടിയെ നിനക്ക് അറിയുമോ എന്ന്?\"
ശരത്തിന്റെ അച്ഛൻ അവിടെക്ക്‌ വന്നുകൊണ്ട് ചോദിച്ചു.

\"മ്മ്.. എനിക്ക് അറിയാം\"

\"എങ്ങനെ അറിയാം?\"

\"എന്റെ കൂടെ കോളേജിൽ പഠിച്ചതാണ്\"

\"നിന്റെ കൂടെ കോളേജിൽ പഠിച്ചതല്ലാതെ നിനക്ക് ഇവളുമായിട്ട് ഒരു ബന്ധവും ഇല്ലേ?\"
സീത ദേഷ്യത്തോടെ ചോദിച്ചു.

ശരത് പക്ഷെ ഒന്നും മിണ്ടാതെ നില്കുവായിരുന്നു.

\"നിന്നോടാ ശരത് ഞാൻ ഈ ചോദിക്കുന്നത് നിനക്ക് ഇവളും ആയിട്ട് വേറെ ബന്ധം ഒന്നും ഇല്ലേ എന്ന്?\" സീത ദേഷ്യത്തോടെ അവന് നേരെ നിന്നുകൊണ്ട് ചോദിച്ചു.

അർപ്പിത ശരത്തിന്റെ അവസ്ഥ കണ്ട് മനസ്സിൽ ചിരിക്കുവായിരുന്നു.

\"ഞങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആയിരുന്നു\"

\"ശരത് നീ എന്താ പറഞ്ഞെ ഇഷ്ടത്തിൽ ആയിരിന്നു എന്നോ അപ്പൊ ഇപ്പോഴോ
ഏഹ്?\" അർപ്പിത ഇല്ലാത്ത കണ്ണീരൊക്കെ വരുത്തികൊണ്ട് ചോദിച്ചു.

\"അർപ്പിത ഇപ്പോൾ നിന്നെ ഇഷ്ടപ്പെടാൻ എനിക്ക് പറ്റില്ല കാരണം എനിക്ക് ഇപ്പോൾ ഒരു ഭാര്യ ഉണ്ട്. അവൾ എനിക്ക് വേണ്ടി ചെയ്യുന്നതൊക്കെ എനിക്ക് കണ്ടില്ലെന്ന് നടിക്കാൻ പറ്റില്ല\"

\"ഓഹ് അപ്പൊ ഞാനും നമ്മുടെ ഒന്നും അറിയാതെ ഈ കുഞ്ഞും ഇപ്പൊ നിനക്ക് ആരും ആല്ലലെ?\" അർപ്പിത ചോദിക്കുന്നത് കേട്ട് ശരത്തിന്റെ മുഖം ദേഷ്യത്തോടെ വലിഞ്ഞു മുറുകി.

\"ശരത് ഇ.. ഇവൾ പറഞ്ഞത് സത്യാണോ ഈ കുഞ്ഞ് നിന്റെയാണോ?\"സീത അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ച് ഉലച്ചുകൊണ്ട് ചോദിച്ചു.

അതിന് ഒരു ഉത്തരം നൽകാൻ ശരത്തിന് കഴിഞ്ഞില്ല. അവന്റെ നിൽപ്പ് കണ്ടപ്പോൾ തന്നെ അവർക്ക് കാര്യം മനസ്സിലായിരുന്നു. സീത ബെഡിൽ കിടക്കുന്ന കുഞ്ഞിനെ ഒന്ന് നോക്കിയിട്ട് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് ഡോറിനരികിൽ നിരകണ്ണുകളോടെ നോക്കി നിൽക്കുന്ന ഗായുവിനെ അവർ കണ്ടത്.

അവർ ഗായുവിന്റെ അടുത്തേക്ക് ചെന്ന് അവളെ ചേർത്ത് പിടിച്ചുകൊണ്ട് ശരത്തിന് അടുത്തേക്ക് വന്നു.

\"ഈ നിൽക്കുന്നവളെ നിനക്ക് ഇഷ്ടമായിരുന്നെങ്കിൽ എന്തിനാടാ ഈ പാവം പെണ്ണിന്റെ കൂടെ ജീവിതം നീ നശിപിച്ചേ?\"

\"നീ അമ്മയോട് ഷെമിക്ക് മോളെ അമ്മയുടെ ഈ മോൻ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത തെറ്റാ നിന്നോട് ചെയ്തേ.
ഈ അമ്മ അറിഞ്ഞില്ല ഇവൻ ഇത്രക്ക് വൃത്തികെട്ടവൻ ആയിരുന്നു എന്ന്. അവന് വേണ്ടി മോളോട് അമ്മ ഷേമ ചോദിക്കുവാ\" അവർ നിറമിഴികളോടെ ഗായുവിനെ നോക്കി പറഞ്ഞുകൊണ്ട് പുറത്തേക്ക് ഇറങ്ങി പോയി.

ഗായു ഒരു പ്രതിമ പോലെ അവിടെ നിന്നതല്ലാതെ അവൾക്ക് ഒന്ന് അനങ്ങാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല.

ഗായത്രി ശരത്തിനെ ഒന്ന് നോക്കുക പോലും ചെയ്യാതെ പുറത്തേക്ക് ഇറങ്ങി പോവാൻ തുടങ്ങിയതും ശരത് അവളുടെ കൈയിൽ പിടിച്ചു.അവൻ അർപ്പിതയെ ദേഷ്യത്തോടെ നോക്കിയിട്ട് ഗായത്രിയെയും കൂട്ടി റൂമിലേക്ക് കയറി പോയി.

അർപ്പിത ഒരു വിജയ ചിരിയോടെ ഫോൺ കൈയിൽ എടുത്ത് അറിഞ്ഞുന്റെ നമ്പറിലേക്ക് കോൾ ചെയ്തു.

\"ഹലോ അർജുൻ\"

\"എന്തായി അർപ്പിത അവിടെ എല്ലാം സെറ്റ് അല്ലെ?\"

\"ഇവിടെ എല്ലാം സെറ്റ് ആണ്\"

\"എനിക്ക് അറിയാമായിരുന്നു നമ്മുടെ ഈ പ്ലാൻ എന്തായാകും വർക്ക്‌ ആകുമെന്ന്\"അർജുൻ ഒരു ചിരിയോടെ പറഞ്ഞു.

\"ആദ്യം ഇവിടെ വന്നപ്പോൾ എനിക്ക് അത് തോന്നിയില്ല അർജുൻ പിന്നെ ഞാനും ശരത്തും ഇഷ്ടത്തിൽ ആണെന്നും ഇത് ഞങ്ങളുടെ കുഞ്ഞ് ആണെന്നും പറഞ്ഞ് കരഞ്ഞു.പിന്നെ ശരത്തിന്റെ കല്യാണം കഴിഞ്ഞത് അറിഞ്ഞാണ് ഞാൻ വന്നതെന്നും പറഞ്ഞു.എന്നിട്ടും ഇവിടെ ഉള്ളവർക്ക് അതികം വിശ്വാസം അറിയില്ലായിരുന്നു പക്ഷെ ശരത് വന്ന് കഴിഞ്ഞ് അവനോട് ചോദിച്ചപ്പോൾ അവന്റെ മൗനം എല്ലാത്തിനും ഉള്ള ഉത്തരമായി അത്‌ ആണ് നമ്മുടെ ഇപ്പോഴുള്ള വിജയത്തിന് കാരണം.\"അർപ്പിത പറഞ്ഞുതും അർജുൻ ഒരു പുഞ്ചിരിയോടെ എല്ലാം കേട്ടുനിന്നു.

എന്നാൽ അർപ്പിത പറയുന്നത്
ഓക്കെ സംഗീതും ആദിയും കേൾക്കുന്നുണ്ടായിരുന്നു.

\"ആദി അപ്പോൾ അർപ്പിതയുടെ ഈ വരവിന് എന്തോ കാരണം ഉണ്ട്. അർപ്പിത പറഞ്ഞതിന്റെ അർത്ഥം അത്‌ ഏട്ടന്റെ കുഞ്ഞല്ല എന്നല്ലേ.\"

\"അതെ ഏട്ടാ എനിക്കും അങ്ങനെ ആണ് തോന്നുന്നത്\"

\"അപ്പോൾ എന്തിനാവും ഏട്ടൻ എല്ലാം മറച്ചു വെക്കുന്നത്?\"

\"എന്തെങ്കിലും കാരണം ഉണ്ടാവും ഏട്ടാ നമ്മുക്ക് അറിയില്ലേ നമ്മുടെ ശരത്തേട്ടനെ\"

****

ശരത് ഗായുവിനെ ബെഡിലേക്ക് ഇരുത്തിയിട്ട്  ഡോർ ലോക്ക് ചെയ്ത് അവളുടെ അടുത്ത് നിലത്തായി മുട്ടുകുത്തി നിന്നു.

അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ട് ശരത്തിന്റെ നെഞ്ച് ഒന്ന് പിടഞ്ഞു.

\"ഗായത്രി...\"അവളുടെ മുഖം കൈയിൽ എടുത്തുകൊണ്ട് അവൻ വിളിച്ചു.

\"എടൊ ഞാൻ പറയുന്നത് താൻ ഒന്ന് കേൾക്ക്‌\"

അവൾ അപ്പോൾ തന്നെ അവന്റെ കൈ തന്നിൽ നിന്നും വേർപെടുത്തി ബെഡിൽ നിന്നും എഴുനേറ്റ് പുറത്തേക്ക് പോകാൻ തുടങ്ങിയതും അവൻ അവളുടെ കൈയിൽ പിടിച്ചു.

\"ഗായത്രി താൻ ഒന്ന് മനസ്സിലാക്ക്‌\"ശരത് പറഞ്ഞതും ഗായത്രി അവന് നേരെ തിരിഞ്ഞ് നിന്നു.

\"ഞാൻ... ഞാൻ എന്താ ഇനി മനസ്സിലാക്കേണ്ടത്? ഇത്രയും ദിവസം എല്ലാം വെറുതെ ആണെന്ന ഞാൻ വിചാരിച്ചത്. പക്ഷെ ഇന്ന് ഇവിടെ വെച്ച് അമ്മ ചോദിച്ചപ്പോൾ നിങ്ങളുടെ മൗനം അതാണ് ഇന്ന് എനിക്ക് എല്ലാം മനസ്സിലാക്കി തന്നത്\"
ഗായത്രി അവളുടെ നിയന്ത്രണം വിട്ട് ദേഷ്യത്തോടെ പറഞ്ഞു.

\"എടൊ താൻ ഒന്ന് ഞാൻ പറയുന്നത് കേൾക്ക്‌. അർപ്പിത വെറുതെ പറയുന്നതാ അതൊക്കെ\"

\"എന്ത് വെറുതെ പറയുന്നത് ആണെന്ന് അത്‌ നിങ്ങളുടെ കുഞ്ഞ് അല്ലെന്നോ?\"ഗായത്രി ദേഷ്യത്തോടെ ചോദിച്ചു.

\"അല്ല ഇതൊക്കെ എന്തിനാ എന്നോട് പറയുന്നേ ഇതൊക്കെ പറയാൻ മാത്രം ഞാൻ നിങ്ങളുടെ ആരാ?\" ഗായത്രി ശരത്തിന്റെ മുഖത്തേക്ക് തന്നെ നോക്കികൊണ്ട് ചോദിച്ചു.

\"നീ എന്റെ ആരാണെന്ന് നിനക്ക് അറിയില്ലേ ഗായത്രി?\"ശരത് അവളുടെ അടുത്തേക്ക് ചേർന്ന് നിന്നുകൊണ്ട് ചോദിച്ചു.

തുടരും....

സഖി🦋


നിനക്കായ് മാത്രം💜(പാർട്ട്‌:17)

നിനക്കായ് മാത്രം💜(പാർട്ട്‌:17)

4.7
11106

"എടൊ താൻ ഒന്ന് ഞാൻ പറയുന്നത് കേൾക്ക്‌. അർപ്പിത വെറുതെ പറയുന്നതാ അതൊക്കെ""എന്ത് വെറുതെ പറയുന്നത് ആണെന്ന് അത്‌ നിങ്ങളുടെ കുഞ്ഞ് അല്ലെന്നോ?"ഗായത്രി ദേഷ്യത്തോടെ ചോദിച്ചു."അല്ല ഇതൊക്കെ എന്തിനാ എന്നോട് പറയുന്നേ ഇതൊക്കെ പറയാൻ മാത്രം ഞാൻ നിങ്ങളുടെ ആരാ?" ഗായത്രി ശരത്തിന്റെ മുഖത്തേക്ക് തന്നെ നോക്കികൊണ്ട് ചോദിച്ചു."നീ എന്റെ ആരാണെന്ന് നിനക്ക് അറിയില്ലേ ഗായത്രി?"ശരത് അവളുടെ അടുത്തേക്ക് ചേർന്ന് നിന്നുകൊണ്ട് ചോദിച്ചു."ഇല്ല എനിക്ക് അറിയില്ല ഞാൻ നിങ്ങളുടെ ആരാണെന്ന്"ഗായത്രി കുറച്ച് പുറകിലേക്ക് നീങ്ങി നിന്നുകൊണ്ട് പറഞ്ഞു.ശരത് പെട്ടെന്ന് ഗായുവിന്റെ ഇടുപ്പിയുടെ കൈച