Aksharathalukal

ജന്മന്തരങ്ങളിൽ💞(പാർട്ട്‌:14)

വിശാൽ എനിക്ക് അറിയണം ശ്രെദ്ധ ആയിട്ട് നിന്റെ ബന്ധം എന്തായിരുന്നു. എന്റെ മോൾക്ക് എന്താ സംഭവിച്ചത് എനിക്ക് എല്ലാം അറിയണം വിശാൽ. സിദ്ധു തന്റെ ദേഷ്യം ഒന്ന് കണ്ട്രോൾ ചെയ്തുകോണ്ട് പറഞ്ഞു.

ഞാൻ പറയാം ശ്രെദ്ധ എന്റെ ആരായിരുന്നു എന്ന്.

വിശാൽ പറയുന്നത് കേൾക്കാനായി എല്ലാവരും അവനെ തന്നെ നോക്കി ഇരുന്നു.

വിശാൽ എല്ലാവരെയും ഒന്ന് നോക്കിയിട്ട് പറയാൻ തുടങ്ങി.

****

ഞാൻ ബാംഗ്ലൂർ മെഡിക്കൽ കോളേജിൽ ലെക്ചറായി പഠിപ്പിക്കാൻ കേറിയ ആദ്യ ദിവസം.അന്നാണ് ഞാൻ ആദ്യമായി ശ്രെദ്ധയെ കണ്ടത്.

(നമ്മുക്ക് ആ ദിവസത്തേക്ക് പോകാം)

വിശാൽ കോളേജിന്റെ ഗേറ്റ് കടന്ന് അകത്തേക്ക് കയറിയപ്പോൾ ആദ്യം കണ്ടത് കൊറേ സീനിയർസ് എന്ന് തോന്നിക്കുന്ന കുട്ടികൾ ജൂനിയേഴ്‌സിനെ റാഗ് ചെയുന്നതാണ്.

അവർ ചെയുന്ന ഓരോ കാര്യങ്ങൾ ശ്രെദ്ധിച്ചുകൊണ്ട് നടക്കുമ്പോഴാണ് തനിക്ക് നേരെ ആയി മതിലിന്റെ അവിടെ 6 പേർ ഇരിക്കുന്നത് കണ്ടത്.അതിൽ ഒരുത്തൻ വിശാലിനെ അവിടേക്ക് വിളിച്ചു.

ടാ... ഇങ്ങ് വന്നേ...

വിശാൽ ഒന്ന് പുറകിലേക്ക് തിരിഞ്ഞു നോക്കിയിട്ട് അവരെ നോക്കി.

നിന്നെ തന്നെയാ ഇങ്ങ് വാ...

വിശാൽ അവരുടെ അടുത്തേക്ക് ചെന്നപ്പോൾ കണ്ടു അവർക്ക് നേരെ തിരിഞ്ഞു നിൽക്കുന്ന ഒരു പെൺകുട്ടിയെ. അവൻ അവളുടെ അടുത്തായി പോയി നിന്നു.

എന്തിനാ ചേട്ടാ വിളിച്ചേ... വിശാൽ ഒന്നും അറിയാത്ത പോലെ ചോദിച്ചു.

ആ അത് നിനക്ക് ഒരു പണി തരാൻ.
നീ ദേ ഈ പെണ്ണിനെ ഒന്ന് പ്രൊപ്പോസ് ചെയ്തേ. അവളോട് ഒരു പാട്ടു പാടാൻ പറഞ്ഞപ്പോ അവൾക്ക് മടി. ഇത്രോം നേരം ഇവിടെ നിന്നിട്ട് അവൾക്ക് ഒന്ന് പേര് പറയാൻ പോലും പറ്റില്ല. ഒരുത്തൻ അവളെ തന്നെ നോക്കികൊണ്ട് പറഞ്ഞു.

വിശാൽ ആ പെൺകുട്ടിയെ ഒന്ന് നോക്കി  പാവം തോന്നും കണ്ടാൽ.

എന്തിനാ ചേട്ടാ വെറുതെ അതിനെ ഉപദ്രവിക്കുന്നെ അതിനെ പറഞ്ഞു വിട്ടേക്ക് വിശാൽ സൗമ്യമായി പറഞ്ഞു.

നിന്നെ ഇങ്ങോട് വിളിപ്പിച്ചത് ഞങ്ങൾക്ക് ക്ലാസ്സ്‌ എടുക്കാൻ അല്ല. മര്യാദക്ക് നീ അവളെ പ്രൊപ്പോസ് ചെയ്യടാ.

ഈ കുട്ടിയുടെ പേര് അറിയാതെ ഞാൻ എങ്ങനെ പ്രൊപ്പോസ് ചെയ്യാനാ.

ടി പെണ്ണെ നിന്റെ പേര് എന്തെന്ന. അവളെ വിടാൻ ഉദ്ദേശമില്ലാതെ ഒരു പയ്യൻ ചോദിച്ചു.

മീര...

വിശാൽ അടുത്ത് നിൽക്കുന്ന ധൈര്യത്തിൽ അവൾ പതിഞ്ഞ സ്വരത്തിൽ പേര് പറഞ്ഞു.

ഓ ഇപ്പോഴെങ്കിലും ഒന്ന് വാ തുറന്നല്ലോ.
അവൻ പുച്ഛത്തോടെ പറഞ്ഞു.

മീര താൻ ക്ലാസ്സിലേക്ക് പൊയ്ക്കോ ഇവരുടെ കാര്യം ഞാൻ നോക്കിക്കോളാം വിശാൽ അവളെ നോക്കി പറഞ്ഞു.

മീര അവനെ നോക്കിയിട്ട് നടന്നു പോയി.

ടാ അവളെ പറഞ്ഞ് വിടാൻ നീ ആരാടാ അതും ചോദിച്ചു മീരയുടെ പേര് ചോദിച്ച പയ്യൻ വിശാലിന്റെ ഷർട്ടിന്റെ കോളറിൽ കയറി പിടിച്ചു.

ചുറ്റുമ്മുള്ളവർ അവരെ ശ്രെദ്ധിക്കാൻ തുടങ്ങിയതും വിശാൽ പതിയെ അവന്റെ ഷർട്ടിൽ നിന്നും ആ പയ്യന്റെ കൈ വിടിച്ച് അവനെ ഒന്ന് ദേഷ്യത്തിൽ നോക്കിയിട്ട് അവിടെ നിന്നും പോയി.

അവൻ എന്താടാ ഒന്നും മിണ്ടാതെ പോയത്.

ആ എനിക്ക് എങ്ങനെ അറിയാം വേറെ ഒരുത്തൻ പറഞ്ഞു.

ഇവർ 6 പേരും ഒരു ഗാങ് ആണ്.
(അഖിൽ,കാർത്തിക്ക്,അർജുൻ,
വിഷ്ണു,ദീപക്ക്,ആരവ്)
കോളേജിലെ എല്ലാവർക്കും തന്നെ പേടിയാണ് ഇവരെ. കാരണം വേറെ ഒന്നും അല്ല മിക്കപ്പോഴും ഇവര് കോളേജിൽ തല്ല് ഇണ്ടാക്കും. ഇങ്ങോട് കിട്ടുന്നതിലും കൂടുതൽ അവർ അങ്ങോട്ട് കൊടുക്കും. കൊടുത്താലോ കൈയോ അല്ലെങ്കിൽ കാലോ ഓടിച്ചിരിക്കും അതാണ് അവരുടെ പോളിസി.പക്ഷേ ന്യായമായ കാര്യത്തിന് മാത്രമേ അവർ തല്ല് ഇണ്ടാകു.

(ആ അത് എന്തെങ്കിലും ആവട്ടെ നമ്മക്ക് ബാക്കി നോക്കാം.)

വിശാലിന് ആദ്യത്തെ 1 മണിക്കൂവർ ആണ് ക്ലാസ്സ്‌ കിട്ടിയത്. അവൻ വേഗം ക്ലാസ്സിലേക്ക് ചെന്നു.

ഹായ് സ്റ്റുഡന്റസ്,ഞാൻ വിശാൽ നിങ്ങളുടെ സാർ ആണ്.

ആ ക്ലാസ്സിൽ ഉള്ള പെൺകുട്ടികൾ എല്ലാം അവനെ വായിനോക്കി ഇരിക്കുവാണെങ്കിൽ കൂട്ടത്തിൽ മീര ശെരിക്കും അവനെ കണ്ട് ഞെട്ടിയിരുന്നു.

അപ്പൊ ഗയ്സ് നമ്മുക്ക് ഒന്ന് പരിചയപെട്ടാലോ വിശാൽ ഓരോരുത്തരോടായി പേര് ചോദിക്കാൻ തുടങ്ങി.

അങ്ങനെ എല്ലാവരും പേര് പറഞ്ഞ് പരിചയപെടുന്നതിന് ഇടയിലാണ് ഒരു പെൺകുട്ടി ഓടികിതച് ക്ലാസ്സിലേക്ക് വന്നത്.

സാർ.... അവൾ നീട്ടി വിളിച്ചു.

വിശാൽ തിരിഞ്ഞ് നോക്കിയപ്പോൾ പിങ്ക് കളർ ചുരിദാറും ഇട്ടു മുടി ഒരു സൈഡിലേക്ക് അഴിച്ചിട്ട് തോളിൽ ബാഗും ഇട്ട് തന്നെ നോക്കി നിൽക്കുന്ന ഒരു പെൺകുട്ടിയെ ആണ്. അവളെ കണ്ടപ്പോൾ തന്നെ അവൾ തന്റെ ആരോക്കെയോ ആണെന്ന് അവന് തോന്നി.

എന്താ... അവൻ അല്പം ഗൗരവത്തോടെ ചോദിച്ചു.

അല്ല ഞാൻ അകത്തോട്ട്.....

ഈ ക്ലാസ്സിൽ ആണോ....?

അതേ സാർ....

ഇപ്പോൾ സമയം എത്ര ആയിന് അറിയുമോ... ആദ്യ ദിവസം തന്നെ എന്താ ഇത്രക്ക് ലേറ്റ് ആയത്....? അവൻ ഗൗരവം വിടാതെ ചോദിച്ചു.

സാർ അത് വരുന്നവഴിക്ക് ഒരു ആക്‌സിഡന്റ്. ഒരു വയസ്സായ സ്ത്രീയെ കാർ ഇടിച്ചിട്ട് അയാൾ നിർത്താതെ പോയി. ഞാൻ അവരെ ഹോസ്പിറ്റലിൽ ആക്കി. എന്റെ ഡ്രെസ്സിൽ ബ്ലഡ്‌ ആയോണ്ട് വീട്ടിൽ പോയി ഡ്രസ്സ്‌ മാറിയിട്ട വന്നേ അതാ സാർ ലേറ്റ് ആയത് സോറി. അവൾ തല കുനിച്ച് നിന്നുകൊണ്ട് പറഞ്ഞു.

മ്മ്...അവർക്ക് ഇപ്പൊ എങ്ങനെ ഇണ്ട്.

കുഴപ്പമില്ല സാർ... നെറ്റിയിൽ ഒരു മുറിവ്ണ്ടായിരുന്നു ഭാഗ്യത്തിന് വേറെ ഒന്നും പറ്റിയില്ല.

മ്മ്... താൻ പോയി ഇരുന്നോ അവൻ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

അവൾ അവനെ ഒന്ന് നോക്കി ചിരിച്ചിട്ട് തന്റെ സീറ്റിലേക്ക് പോയി ഇരുന്നു. മീരയുടെ അടുത്താണ് അവൾ ഇരുന്നത്.

എടൊ തന്റെ പേരെന്താ... വിശാൽ അടുത്ത് വന്നു ചോദിച്ചപ്പോൾ അവൾ വേഗം എഴുനേറ്റ് നിന്ന് പറഞ്ഞു.

ശ്രെദ്ധ...

അവൻ അവളെ ഒന്ന് നോക്കിയിട്ട് മീരയെ നോക്കി. സത്യം പറഞ്ഞാൽ അപ്പോഴാണ് മീര ആ ക്ലാസ്സിൽ ആണെന്ന് അവൻ കണ്ടത്.

ആഹാ... മീര ഈ ക്ലാസ്സിൽ ആയിരുന്നോ ഞാൻ ഇപ്പോഴാണാട്ടൊ കണ്ടത്. അവൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു.

വിശാൽ ശ്രെദ്ധയോട് കുറച്ച് നീങ്ങി നില്കാൻ പറഞ്ഞിട്ട് ശ്രെദ്ധയുടെ സീറ്റിൽ കയറി ഇരുന്ന് മീരയോട് ഓരോന്നെ ഒക്കെ ചോദിക്കാൻ തുടങ്ങി.

ഇത് കണ്ട് ക്ലാസ്സിൽ ഉള്ള എല്ലാവരും അന്തം വിട്ട് ഇരിക്കുവാണ്.

ശ്രെദ്ധക്ക് ആണെങ്കിൽ ദേഷ്യവും വരുന്നുണ്ട് അവളുടെ സീറ്റിൽ കയറി അവൻ ഇരുന്നത്കൊണ്ട്.

ഇയാൾ എന്താ കൃഷ്ണനോ ഇങ്ങനെ പെണ്ണുങ്ങൾടെ അടുത്ത് വന്നു ഇരിക്കാൻ. അതോ ഇനി ചന്തുപോട്ടാണോ?

അല്ലടി ഞാൻ പറഞ്ഞ് തരാം ആരാന്ന്...

ആ ശബ്‌ദം എവിടുന്നന്ന് നോക്കിയപ്പഴാണ് അവൾക്ക് മനസ്സിലായത് തന്റെ ആത്മാഗതം സ്പീക്കർ വെച്ചത് പോലെ ഉച്ചത്തിൽ ആയി പോയെന്ന്.

വിശാലിനെ നോക്കിയപ്പോൾ അവൻ ദേഷ്യത്തോടെ അവളെ നോക്കുന്നുണ്ട്.

ശ്രെദ്ധ എനിക്ക് ഇതിൽ ഒരു ബന്ധവും ഇല്ലേ എന്നുള്ള രീതിയിൽ പുറത്തേക്കും നോക്കി നിന്നു.

ബെൽ അടിച്ചപ്പോഴാണ് വിശാൽ ശ്രെദ്ധയെ പിന്നെ ശ്രെദ്ധിച്ചത് പുറത്തേക്കും നോക്കി തന്റെ അടുത്ത് തന്നെ നിൽകുവാണ്.

താൻ എന്താ ഇരിക്കാത്തെ....

സാർ എന്റെ സീറ്റിൽ കയറി ഇരുന്നില്ലേ പിന്നെ ഞാൻ എങ്ങനെ ഇരിക്കാനാ അവൾ മുഗം വീർപ്പിച്ചോണ്ട് പറഞ്ഞു.

അതിനു തനിക്ക് എന്റെ അടുത്ത് ഇരിക്കാൻ പാടില്ലായിരുന്നോ വിശാൽ ഒരു ചിരിയോടെ അവളുടെ അടുത്തേക്ക് കുറച്ച് നീങ്ങി നിന്നിട്ട് അവളുടെ ചെവിയിലായി പറഞ്ഞു.

ശ്രെദ്ധ അവനെ ഒന്ന് നോക്കിയിട്ട് തന്റെ സീറ്റിലേക്ക് ഇരുന്നു. ആ സാർ എന്താ അങ്ങനെ പറഞ്ഞെ.

എങ്ങനെ....

അടുത്ത് ഇരുന്ന മീരയുടെ ചോദ്യം കേട്ടപ്പോഴാണ് തന്റെ ആത്മാഗതം പിന്നെയും ഉച്ചത്തിൽ ആയി പോയി എന്ന് അവൾക്ക് മനസ്സിലായത്.

അവൾ മീരയെ നോക്കി ഒന്നും ഇല്ലന്ന് പറഞ്ഞിട്ട് അവളോട് ഓരോന്നെ പറഞ്ഞോണ്ട് ഇരുന്നു.

നിന്നോട് ഞാൻ അപ്പോഴേ പറഞ്ഞത് അല്ലാർന്നോ നമ്മുക്ക് ഒന്നിച്ചു കോളേജിലേക്ക് പോരാമെന്ന് മീര കള്ള ദേഷ്യത്തോടെ ശ്രെദ്ധയോട് ചോദിച്ചു.

എന്റെ മീരേ നിനക്ക് അറിയാമല്ലോ എനിക്ക് ഈ രാവിലെ നേരത്തെ എഴുനേൽക്കുന്നത് ഇഷ്ടമല്ലാന്ന്.

ഓ അപ്പൊ മോൾടെ നാടകം ആയിരുന്നു അല്ലെ ആ ആക്‌സിഡന്റ്.

പിന്നല്ലാതെ...അവൾ മീരയെ നോക്കി നന്നായി ഒന്ന് ചിരിച്ചു.

****

ഫസ്റ്റ് ഡേ ആയതോണ്ട് അന്ന് ഉച്ച വരയെ ക്ലാസ്സ്‌ ഇണ്ടായിരുന്നുള്ളു.മീരയും ശ്രെദ്ധയും ഒരു വീട് എടുത്താണ് താമസം.

ശ്രെദ്ധയുടെ കാറിനാണ് അവർ വീട്ടിലെക്ക് പോയത്.

തുടരും....

സഖി🧸💜


ജന്മന്തരങ്ങളിൽ💞(പാർട്ട്‌:15)

ജന്മന്തരങ്ങളിൽ💞(പാർട്ട്‌:15)

4.8
9245

ഫസ്റ്റ് ഡേ ആയതോണ്ട് അന്ന് ഉച്ച വരെയേ ക്ലാസ്സ്‌ ഉണ്ടായിരുന്നുള്ളു.ശ്രെദ്ധയും മീരയും ഒരു വീട് എടുത്താണ് താമസം. ശ്രെദ്ധയുടെ കാറിനാണ് അവർ വീട്ടിലെക്ക് പോയത്. വീട്ടിൽ എത്തിയ ഉടനെ ശ്രെദ്ധ മുകളിൽ ഉള്ള അവളുടെ റൂമിൽ കേറി നേരെ ബെഡിലേക്ക് കിടന്നു. എടി പെണ്ണെ പോയി ഫ്രഷ് ആയിട്ട് എന്തേലും കഴിച്ചിട്ട് കിടക്കടി. മീര ശ്രെദ്ധയുടെ കൈയിൽ പിടിച്ച് വലിച്ച് എഴുനേൽപ്പിക്കാൻ നോക്കികൊണ്ട് പറഞ്ഞു. പ്ലീസ്‌ മീരുട്ടാ എനിക്ക് വയ്യ ഇനി കുളിക്കാൻ ഒന്നും. രാവിലെ തന്നെ കഷ്ടപ്പെട്ട് എങ്ങനെയാ കുളിച്ചതെന്ന് എനിക്ക് മാത്രേ അറിയു. ഇന്ന് ഇപ്പൊ കോളേജിൽ പോയി കൊറേ വായിനോക്കി ഷീണിച്ചു വന്