Aksharathalukal

കൃഷ്ണകിരീടം 33\"എന്നെ പോകുന്ന വഴി ഹോസ്റ്റലിനുമുന്നിൽ ഇറക്കാമോ... ഇവിടുന്ന് ഒരു വണ്ടി കിട്ടുന്നതെപ്പോഴാണെന്ന് അറിയില്ല... \"

\"എന്നാൽ കയറ്... ഏതായാലും പെട്ടു ഇനി ഇതുംകൂടിയാകാം... \"
അന്ന ചിരിച്ചുകൊണ്ട് ദത്തന്റെ പുറകിലിരുന്നു... 

\"എന്തു ദൈര്യത്തിലാണ് നീ എന്റെയൊപ്പം പുറകിൽ കയറിയത്... എന്താ നിനക്ക്  പേടിയൊന്നുമില്ലേ... \"

\"അത് നല്ല കഥ... ഞാൻ എന്തിനാണ് നിങ്ങളെ പേടിക്കണം... ഒന്നുമില്ലെങ്കിലും എന്നേയും എന്റെ കൂട്ടികാരിയേയും രക്ഷപ്പെടുത്തിയവനല്ലേ നിങ്ങൾ... ആ ഒരു വിശ്വാസമുണ്ടെന്ന് കൂട്ടിക്കോ... \"

\"അതു കൊള്ളാം... അങ്ങനെയൊരു സംഭവം ഉണ്ടെന്നു കരുതി ഒരാളെ ഇങ്ങനെ വിശ്വസിക്കാൻ പറ്റുമോ... അതും ഇന്നത്തെ കാലത്ത്... \"

\"അതിനിപ്പോൾ ഒന്നുമുണ്ടായിട്ടില്ലല്ലോ... ഉണ്ടാവുമ്പോഴല്ലേ അപ്പോൾ നോക്കാം... \"

\"നീയെന്റെ കൂടെ ഇങ്ങനെ പോകുന്നത് നിന്റെ ഹോസ്റ്റലിലേയോ ഓർഫണേജിലേയോ ആരെങ്കിലും കണ്ടാൽ പ്രശ്നമാകില്ലേ... \"

\"അതുണ്ടാകും... ഞാൻ നിഷേദിക്കുന്നില്ല... പക്ഷേ ഇയാളെപ്പറ്റി എനിക്ക് പേടിയില്ല... ചോദിക്കുന്നവരോട് പറയാൻ എനിക്ക് ഉത്തരവുമുണ്ട്... എന്റെ രക്ഷകനാണെന്ന്... \"

\"അതുകൊള്ളാം... നാട്ടിലെ എല്ലാവർക്കും ഞാൻ തെമ്മാടിയും താന്തോന്നി യും പെണ്ണുപിടിയനും... നിനക്കു മാത്രം ഞാൻ രക്ഷകൻ... കേൾക്കുന്നവരും വിശ്വസിക്കും... \"

\"വേണമെങ്കിൽ വിശ്വസിച്ചാൽ മതി...നാട്ടുകാരല്ലല്ലോ എല്ലാം തീരുമാനിക്കുന്നത്... അവർക്കൊക്കെ മറ്റുള്ളവരെ നാറ്റിക്കാൻ എന്തെങ്കിലും കാരണം കിട്ടാൻ കിടക്കുകയാണ്... തുപ്പലും തുങ്ങലുംവച്ച് വലുതാക്കിയെടുക്കാൻ... നമ്മളതൊന്നും കേട്ടഭാവം നടിക്കാഞ്ഞാൽ മതി... താനെ അവർ നിർത്തിക്കോളും... \"

\"നിന്റെ ദൈര്യം ഞാൻ സമ്മതിച്ചിരിക്കുന്നു... എന്തേ ഈ ദൈര്യം അന്ന് ബീച്ചിൽ വച്ച് കണ്ടില്ല... \"

\"അത് പിന്നേ... ഒന്നിനുമാത്രം പോന്ന മുന്ന്നാലെണ്ണം വന്ന് പോക്കിരിത്തരം കാണിച്ചാൽ ആരുമൊന്ന് പേടിക്കില്ലേ... \"

\"അത് സത്യം... അപ്പോൾ എവിടെയാണ് നിന്റെ ഹോസ്റ്റൽ... \"

\"കുറച്ചു കൂടിയുണ്ട്... എന്തേ എന്നേയും പുറകിൽ ഇരുത്തി പോകുന്നതിൽ ഭയമുണ്ടോ നിങ്ങൾക്ക്... \"

\"മുമ്പായിരുന്നെങ്കിൽ ഭയമുണ്ടാവില്ലായിരുന്നു... ഇപ്പോഴും ഭയമില്ല... എന്നാലും നിന്റെ കാര്യമോർത്ത് ഭയമുണ്ട്... \"

\"എന്നാൽ ആ ഭയം അവിടെ നിൽക്കട്ടെ... അതുള്ളത് നല്ലതാണ്... ഇല്ലെങ്കിൽ പഴയപോലെ വീണ്ടുമായാലോ... \"

\"ആ കാര്യമോർത്ത് എനിക്ക് പേടിയില്ല... കാരണം അന്നത്തെപ്പോലെയല്ല ഇന്ന്... ഇന്നെന്നെ ശ്വാസിക്കാനും ഉപദേശിക്കാനും ആളുണ്ട്... എന്നെ പ്രസവിച്ചതല്ലെങ്കിലും എന്റെ അമ്മ... ആ അമ്മയുടെ ഉപദേശത്തിനപ്പുറം എനിക്കിനി നടക്കാനാവില്ല... \"

\"അങ്ങനെയെങ്കിലും നിങ്ങൾക്കൊരു അമ്മയുണ്ട്... എന്റെ കാര്യം ആലോചിച്ച് നോക്കിക്കേ...\"

\"എന്താ എത്രമാത്രം അമ്മമാരുണ്ട് അവിടെ... അവരുടെയെല്ലാവരുടേയും സ്നേഹം നിനക്ക് കിട്ടില്ലേ... \"

\"അവർക്ക് എല്ലാവരോടും സ്നേഹമാണ്... പക്ഷേ പത്തുനാപ്പത് കുട്ടികളുണ്ട് അവിടെ ആ അമ്മമാരുടെ സ്നേഹം ഇത്രയും പേർ പങ്കിടേണ്ടേ... എന്നാൽ നിങ്ങൾക്കോ... ആ അമ്മയുടെ സ്നേഹം ഒറ്റക്ക് അനുഭവിച്ചൂടേ... \"

\"അങ്ങനെയൊരു ഭാഗ്യം എനിക്കുണ്ട്... പക്ഷേ അത് എത്ര നാളത്തേക്ക് എന്നറിയില്ല... ഇത്രയും കാലം അച്ഛനെന്നു വിളിച്ച ആ ദുഷ്ടൻ എന്നാണ് എന്നേയോ എന്റെ അമ്മയേയോ ഇല്ലാതാക്കുന്നത് എന്നറിയില്ല... അതുവരെ മാത്രമേ ആ സ്നേഹം സ്വന്തമാക്കാൻ പറ്റൂ... \"

\"അരുതാത്തതൊന്നും ചിന്തിക്കേണ്ട... ഒന്നും വരില്ല... നിങ്ങളുടെ ജീവിതത്തിലുള്ള കാര്യങ്ങളൊന്നും എനിക്കറിയില്ല... എന്നാൽ ഞാൻ ഊഹിച്ചെടുത്ത സ്ഥിതിക്ക് ഒരിക്കലും ആ അമ്മയെ സങ്കടപ്പെടുത്തരുത്... നിങ്ങൾ പറഞ്ഞ ആ ദുഷ്ടൻകാരണം ആ അമ്മക്ക് ഒന്നും സംഭവിച്ചുകൂടാ... നേരിടണം... അത് ആ അമ്മയെ വേദനിപ്പിച്ചുകൊണ്ടാവരുത്... ആ അമ്മയെ സ്നേഹിച്ചുകൊണ്ടുതന്നെ നേരിടണം... \"
അന്നയത് പറഞ്ഞ് നിർത്തിയതും പുറകിൽ നിന്ന് ഒരു കാർ സ്പീഡിൽവന്ന് അവനെ ഓവർടേക്ക് ചെയ്ത്  ബൈക്കിനുകുറുകെയിട്ടു... അതിൽ നിന്നിറങ്ങിയ ആളെ കണ്ട് അവൻ പല്ലുഞെരിച്ചു... 

\"എന്താ ദത്താ ഇപ്പോൾ ഓരോ അവളുമാരെ കൊണ്ടുനടക്കലും തുടങ്ങിയോ... എത്രയാണാവോ ഇവരുടെയൊക്കെ വാടക... \"
കാറിർനിന്നിറങ്ങിയ ഭാസ്കരമേനോൻ ചോദിച്ചു.. 
അതിന് അവനൊന്നും മിണ്ടിയില്ല മറിച്ച് അവനയാളെയൊന്ന് തറപ്പിച്ച് നോക്കി... 

\"എന്താടാ നോക്കുന്നത്... നീയെന്തുകരുതി... നിന്നെ പേടിച്ച് ഞാൻ നാടുവിട്ടെന്നോ... എന്നാൽ അങ്ങനെയെനിക്ക് പോകാൻ പറ്റുമോ... ഇത്രയും കാലം ഞാൻ കൊണ്ടുനടന്ന സ്വത്തെല്ലാം അങ്ങനെ ഇട്ടെറിഞ്ഞ് പോകാനായിരുന്നില്ല... അത് കൈക്കലാക്കാൻ വേണ്ടിത്തന്നെയാണ്... അതിന് എന്ത് നെറികേട് കാണിക്കാനും എനിക്ക് പേടിയില്ല... പക്ഷേ എല്ലാം കയ്യകലത്തിലിരിക്കുമ്പോഴാണ് അത് നഷ്ടമായത്... അതിന് കാരണക്കാരി നിന്റെ പുതിയ തള്ളയും... അവളുടെ ആയുസ് അടുത്തതാണ്... അത് എങ്ങനെ എപ്പോൾ എന്നൊന്നും നിനക്കൂഹിക്കാൻ പറ്റില്ല... അതുകഴിഞ്ഞ് നീ..  എല്ലാത്തിനും കാത്തിരുന്നോ നീയൊക്കെ... \"

\"നിങ്ങൾ ഞൊട്ടും.... നിന്റെ ഭീഷണി നിന്നെ താലോലിക്കുന്നവരുടെ മുന്നിൽ മതി... ഇവിടേക്ക് വേണ്ട... എന്റെ എല്ലാം നഷ്ടപ്പെടുത്തിയവനാണ് നിങ്ങൾ... ഇപ്പോൾ നിങ്ങൾ കാട്ടുന്ന ഈ നെഗളിപ്പ് അതികകാലമുണ്ടാകുമെന്ന് കരുതേണ്ട... എന്റെ അമ്മക്ക് ഞാൻ വാക്കുകൊടുത്തുപോയി... ഇല്ലെങ്കിൽ ഇതുപോലെ എന്റെ മുന്നിൽ വരാൻ നിങ്ങളുണ്ടാകുമായിരുന്നില്ല... കൊന്നുകളഞ്ഞേനെ ഞാൻ...\"

\"പിന്നേ.. കേട്ടപ്പോൾ എന്റെ മുട്ട് വിറച്ചു... മോനെ നിനക്ക് ഇതുവരേയും ഭാസ്കരനെ മനസ്സിലായിട്ടില്ല... അത് നിനക്ക് ഞാൻ തെളിയിച്ചു തരാം... ഇപ്പോൾ നീ ഇവളേയും കൊണ്ടുപോയി സുഖിക്ക്... നിന്റെ അവസാനത്തെ സുഖം... \"
എന്നാൽ പെട്ടെന്നായിരുന്നു ദത്തന്റെ പ്രതികരണം... അവൻ ബൈക്ക് മുന്നോട്ടടുത്ത് ഭാസ്കരന്റെ നേരെ ചെന്ന് അയാളേയും തള്ളി കാറിൽ ചെന്നമർത്തി... എന്താടോ നീ പറഞ്ഞത് ചെറ്റേ...  ഒരിക്കൽ നീയെന്നെ അതുപോലെ  വളർത്തിയവനാണ്... ആ തെറ്റ് മനസ്സിലാക്കി സ്വയം നന്നായവനാണ് ഞാൻ... ഇനി നിന്റെ നാവിൽ നിന്ന് ഇതുപോലെ വല്ലതും വന്നാൽ... അമ്മക്ക് കൊടുത്ത വാക്ക് ഞാനങ്ങ് മറക്കും... കൊന്ന് കായലിൽ തള്ളും... \"
 ദത്തൻ ബൈക്ക് പുറകോട്ട് തള്ളി അവിടെനിന്നും പോയി... എന്നാൽ തീരാത്ത പകയുമായി ഭാസ്കരൻ അവൻ പോകുന്നതും നോക്കി നിന്നു... 

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

കൃഷ്ണയെ ഓഫീസിലാക്കാൻ പോവുകയായിരുന്നു ആദി ആ സമയത്താണ് അവന്റെ ഫോൺ റിംഗ് ചെയ്തത്... അവൻ ഫോണെടുത്തു നോക്കി... കിഷോറാണ് വിളിക്കുന്നത് എന്നുമനസ്സിലാക്കിയ അവൻ കോളെടുത്തു... 

\"എന്താണ് കിഷോറെ.. എന്തെങ്കിലും പ്രശ്നം... \"
ആദി ചോദിച്ചു... 

\"കാര്യമായിട്ടൊന്നുമില്ല... എന്നാൽ ഉണ്ടു താനും... നമ്മൾ അന്നു പറഞ്ഞ കാര്യത്തിന്റെ ഉറവിടം മനസ്സിലാക്കി... ഇന്ന് ഞാൻ ഓഫീസിലേക്ക് പോരുമ്പോൾ ആ ഗണേശന്റെ വിശ്വസ്തൻ ബാബുവിനെ കണ്ടിരുന്നു... അവൻ എന്നെ വഴിയിൽ കാത്തുനിന്നതായിരുന്നു... നമ്മൾ പ്രതീക്ഷിച്ചതുപോലെ ആ ഗണേശന്റെ പിന്നിൽ ഒരാളുണ്ട്... അത് അയാളാണ്... മുമ്പ് നിങ്ങൾക്കെതിരെ കളിച്ചവൻ സുധാകരൻ... \"

\"ഓ... അപ്പോൾ എന്റെ പ്രതീക്ഷ തെറ്റിയില്ല... നീ ഈ കാര്യം സൂര്യനോട് പറഞ്ഞോ... \"

\"ഇല്ല ഓഫീസിൽ എത്തിയിട്ട് പറയാമെന്ന് കരുതി... \"

\"എന്നാൽ ഞാൻ പറഞ്ഞോളാം... അവന്റെ പ്രകൃതം അറിയാമല്ലോ... വെട്ടൊന്ന് തുണ്ടം രണ്ട് എന്ന പ്രകൃതക്കാരനാണ്... അവൻ എന്തെങ്കിലും എടുത്തുചാടി പ്രവർത്തിച്ചാൽ അത് അവനു തന്നെ ദോഷമാണ്... ഞാൻ വേണ്ടപോലെ അവനോട് പറഞ്ഞ് മനസ്സിലാക്കാം... \"

\"അതാണ് നല്ലത്... അതറിയാവുന്നതുകൊണ്ടാണ് ഞാൻ ആദിയെ തന്നെ ആദ്യം വിളിച്ചത്... എന്നാൽ ശരി... \"

\"ആ പിന്നേ... ഇനി എന്താണ് വേണ്ടതെന്ന് അറിയാമല്ലോ... കളി എങ്ങനെയാണ് വേണ്ടതെന്ന് നമുക്കയാൾക്ക് കാണിച്ചുകൊടുക്കാം... \"

\"അങ്ങനെയാകട്ടെ... \"
ആദി കോൾ കട്ട് ചെയ്ത് സൂര്യനെ വിളിച്ചു... \"

എന്താണ് ഏട്ടാ പ്രശ്നം... തന്റെ ബുള്ളറ്റ് സൈഡിലേക്കൊതുക്കി നിർത്തി സൂര്യൻ ചോദിച്ചു... \"

എടാ നമ്മൾ വിചാരിച്ചതുപോലെ തന്നെയാണ് കാര്യങ്ങൾ... നമുക്കെതിരെ കളിക്കുന്നത് അയാളാണ് സുധാകരൻ... കിഷോർ ഇപ്പോൾ വിളിച്ചു പറഞ്ഞതാണ്...\"

\"അതു ശരി... അപ്പോൾ അയാൾക്ക് അന്ന് കിട്ടിയതൊന്നും പോരല്ലേ... ഏട്ടൻ വിഷമിക്കേണ്ട... ഇന്നത്തോടെ അയാളുടെ ചെറ്റത്തരത്തിന് ഒരറുതി വരുത്തുന്നുണ്ട് ഞാൻ... \"

\"എടാ നീ അവിവേകമൊന്നും കാണിക്കേണ്ട... കാരണം അറിയാമല്ലോ... പഴയ സുധാകരനല്ല അയാളിപ്പോൾ... ഇന്നലെ അയാൾക്കിട്ട് കൊടുത്തതിനുള്ള പകവരെ അയാൾക്കുണ്ടാകും... അതോടെ നമ്മുടെ പ്ലാൻ ഒന്നും നടക്കില്ല... വരട്ടെ സമയമുണ്ടല്ലോ.. അയാൾ നമ്മുടെയും കൃഷ്ണയുടേയും മുന്നിൽ മുട്ടുകുത്തും... അതെങ്ങനെയാണെന്ന് ഞാൻ കാണിച്ചുതരാം... അതുവരെ നമ്മൾ ഈ കാര്യം അറിഞ്ഞതുപോലെ നിൽക്കേണ്ട... ഇനി വേണ്ടത് ആ ഗണേശനെ ആദ്യം നമ്മൾ ജോലിയിൽ തിരിച്ചെടുക്കണം... ബാക്കി നമുക്ക് കാണാം... \"

\"ഏട്ടാ ഇതെല്ലാം നടക്കുമോ... \"

\"നടക്കും... ഇല്ലെങ്കിൽ നടത്തും നമ്മൾ... \"
ആദി ഫോൺ കട്ടുചെയ്ത് കൃഷ്ണയെ നോക്കി... എന്നാൽ അവളുടെ മുഖത്ത് എന്തോ ഒരു പേടി യായിരുന്നു... \"

\"എന്താടോ നിനക്ക് പേടി തോന്നുന്നുണ്ടോ... \"

\"ഉണ്ട്.. എന്തോ ഒരു ഭയം പോലെ... ആപത്തെന്തോ വരുന്നതു പോലെ ഒരു തോന്നൽ... \"

\"എന്തിന്... എന്താപത്ത് വരാൻ... എല്ലാം നമുക്കനുകൂലമായി വരും... ഇനിയാണ് കളി... അവിടെ ചിലപ്പോൾ നമുക്ക് പലതും നേരിടേണ്ടി വരും എന്നാൽ അവസാന വിജയം നമുക്കുതന്നെയാകും... \"

\"അതല്ല ആദിയേട്ടാ... നമ്മൾ ഏറ്റുമുട്ടുന്നത് ചില്ലറക്കാരോടല്ല... എന്തിനും ഏതിനുമായി കുറേയേറെ ശിങ്കിടികൾ അവർക്കുണ്ട്... മാത്രമല്ല വലിയ വലിയ ആളുകളുമായുള്ള ബന്ധവും... \"

\"എന്നാൽ അതിനു പറ്റിയ ഒരാൾ നമുക്കുമുണ്ട്... എന്റെ കളിക്കൂട്ടുകാരനും എന്റെ എന്തു കാര്യത്തിനും കൂടെ നിൽക്കുന്ന ഒരാൾ... എന്റെ അപ്പച്ചിയുടെ മകൻ... ആള് നീ കരുതുന്നതുപോലെ ചില്ലറക്കാരനല്ല... കേരള പോലിസിന്റെ പേടി സ്വപ്നം എന്നു പറയാവുന്ന ഗർജ്ജിക്കുന്ന സിംഹം... ക്രൈംബ്രാഞ്ച് എസ്പി സൂരജ് മേനോൻ... തുടരും.......... 

✍️ Rajesh Raju

➖➖➖➖➖➖➖➖➖
കൃഷ്ണകിരീടം 34

കൃഷ്ണകിരീടം 34

4.5
4420

\"എന്നാൽ അതിനു പറ്റിയ ഒരാൾ നമുക്കുമുണ്ട്... എന്റെ കളിക്കൂട്ടുകാരനും എന്റെ എന്തു കാര്യത്തിനും കൂടെ നിൽക്കുന്ന ഒരാൾ... എന്റെ അപ്പച്ചിയുടെ മകൻ... ആള് നീ കരുതുന്നതുപോലെ ചില്ലറക്കാരനല്ല... കേരള പോലിസിന്റെ പേടി സ്വപ്നം എന്നു പറയാവുന്ന ഗർജ്ജിക്കുന്ന സിംഹം... ക്രൈംബ്രാഞ്ച് എസ്. പി സൂരജ് മേനോൻ... \"സൂരജ് മേനോൻ... കുറച്ചുമുമ്പ് പോലീസിനെ വട്ടംകറക്കിയ പത്രപ്രവർത്തകൻ വിനോദിന്റെ കൊലപാതകം തെളിയിച്ച സൂരജ്മേനോനാണോ നിങ്ങൾ പറയുന്ന ഈ സൂരജ് മേനോൻ... \"\"അതെ അവൻതന്നെ... നിനക്കെങ്ങനെ അറിയാം ഇതെല്ലാം... \"\"നല്ല കഥയായി... ഞങ്ങളുടെ നാട്ടുകാരനല്ലേ മരിച്ച ആ വിനോദ്... പക്ഷേ മരിക്കുന്നതിന് രണ്ട