Aksharathalukal

❤️°•അത്രമേൽ ഇഷ്ടമായ്•°❤️(പാർട്ട്‌:7)

\"നീ എന്താ പറയാൻ വന്നത്?\"ശിവ ചോദിച്ചു.

\"അത്‌...ഞ... ഞാൻ ഒ....ഒന്നും\" ആമിക്ക്‌ ഒന്നും പറയാൻ പറ്റുന്നുണ്ടായിരുന്നില്ല.

\"എന്താണെന്ന് പറയടി\"ശിവ ദേഷ്യത്തോടെ പറഞ്ഞതും ആമി പെട്ടെന്ന് ഒന്നുല്ലന്ന് പറഞ്ഞു.അത്‌ കേട്ടതും ശിവ അവളെ ഒന്ന് രൂക്ഷമായി ഒന്നുകൂടെ നോക്കിയിട്ട് പുറത്തേക്ക് ഇറങ്ങി പോയി.

*****

ശിവ പുറത്തേക്ക് പോയപ്പോഴാണ് ആമിക്ക് ആശ്വാസമായത്.ശിവയുടെ പ്രവർത്തി ആമിക്ക് ശെരിക്കും ഷോക്ക് ആയിരുന്നു.

അവൾ പെട്ടെന്ന് തന്നെ വാതിൽ പടിയിൽ ചെന്ന് നിന്നുകൊണ്ട് ശിവയെ നോക്കി. അതെ സമയത്താണ് ശിവയും തിരിഞ്ഞ് നോക്കിയത്.അവനെ നോക്കി നിൽക്കുന്ന ആമിയെ കണ്ടതും അവൻ നെറ്റി ചുളിച്ചുകൊണ്ട് അവളെ നോക്കി.

\"എന്താടി യക്ഷി നീ നോക്കി നിന്ന് എന്റെ ചോര ഉറ്റി കുടിക്കുവാണോ?\"ശിവ മുറ്റത് നിന്ന് ഉച്ചത്തിൽ അവളോട് ചോദിച്ചതും ആമി ഒറ്റ ഓട്ടമായിരുന്നു റൂമിലേക്ക്.

ശിവ അവൾ പോയത് ഒരു പുഞ്ചിരിയോടെ നോക്കിയിട്ട് കുറച്ച് അപ്പുറത്തായി അയ കെട്ടി ആമി ബക്കറ്റിൽ വെച്ചിരുന്ന തുണികൾ എല്ലാം വിരിച്ചിട്ടത്തിന് ശേഷം തോർത്തും എടുത്ത് കുളിക്കാനായി പോയി.

കുളികഴിഞ്ഞ് ശിവ റൂമിലേക്ക് ചെന്നപ്പോൾ എന്തോ കാര്യമായി ആലോജിച്ചുകൊണ്ട് ഇരിക്കുന്ന ആമിയെയാണ് കാണുന്നത്.

ശിവ റൂമിൽ വന്നതൊന്നും ആമി അറിഞ്ഞിരുന്നില്ല.അവൻ അവളെ ഒന്നുകൂടെ നോക്കിയിട്ട് ഷർട്ടും എടുത്തിട്ട് പുറത്തേക്ക് പോയി.ശിവയുടെ ബുള്ളറ്റിന്റെ ശബ്‌ദം കേട്ടപ്പോഴാണ് അവൾ സോബോധത്തിലേക്ക് വന്നത്.ആമി വേഗം പുറത്തേക്ക് ചെന്നെങ്കിലും അപ്പോഴേക്കും ശിവയുടെ ബൈക്ക് ഗേറ്റ് കടന്ന് പോയിരുന്നു.

എന്റെ പൊന്നോ ഇയാൾ എന്ത് സാധനാ എനിക്ക് ആണേ വിശന്നിട്ട് വയ്യ.ആ കാലൻ ആണേ ഒരു സാധനോം ഇവിടുത്തെ അടുക്കളയിലേക്ക് മേടിച്ച് വെച്ചിട്ടില്ല.
അവൾ ശിവയെ ചീത്ത വിളിച്ചുകൊണ്ട് സ്വയം വയറിൽ തടവി അകത്തേക്ക് കയറി അടുക്കളയിലേക്ക് പോയി.

ആമി കുറച്ച് നേരം അടുക്കളപടിയിൽ ഇരുന്നു.അപ്പോഴാണ് കുറച്ച് അപ്പുറത്തായി ഒരു ചുറ്റുമതിൽ ആമി ശ്രെദ്ധിച്ചത്.അവൾ അവിടെ എന്താണെന്ന് അറിയാൻ ആകാംഷയോടെ എഴുനേറ്റ് അവിടേക്ക് നടന്നു.

ആമി ആ മതിലിന് അടുത്തെത്തിയതും അവളുടെ കണ്ണുകൾ വിടർന്നു. അത്‌ ഒരു കുളമായിരുന്നു.പായാൽ പിടിച്ച് കിടക്കുവാണെങ്കിലും പെട്ടെന്ന് നോക്കുമ്പോൾ ആർക്കാണെങ്കിലും ഇഷ്ട്ടപെടും.ആമി കുളത്തിലേക്ക് ഇറങ്ങുന്ന പടിയിലായി ഇരുന്നു.ആ സമയം ആമിയുടെ മനസ്സിലൂടെ തന്റെ ജീവിതത്തിൽ ഇത് വരെ സംഭവിച്ചത് എല്ലാം മിന്നി മാഞ്ഞു.

****

ശിവ ആമിക്കുള്ള ഭക്ഷണവും വാങ്ങി വീട്ടിൽ എത്തിയപ്പോൾ കാണുന്നത് മുൻവശത്തെ വാതിൽ തുറന്ന് കിടക്കുന്നതാണ്.അവൻ അകത്തേക്ക് കയറിയെങ്കിലും ആമിയെ അവിടെ എങ്ങും കാണുന്നില്ലായിരുന്നു.

\"ഈ പെണ്ണ് ഇത് എവിടെ പോയികിടക്കുവാ വാതിലും തുറന്നിട്ടട്ട്\"ശിവ ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് അടുക്കളയിലേക്ക് ചെന്നു. അവിടുത്തെ വാതിലും തുറന്ന് കിടക്കുന്നത് കണ്ടപ്പോൾ ശിവക്ക് എന്തോ സംശയം തോന്നി.

അവൻ മുറ്റത്തേക്ക് ഇറങ്ങി ചുറ്റും നോക്കിയെങ്കിലും ആമിയെ അവിടെ എങ്ങും കാണുന്നുണ്ടായിരുന്നില്ല.അപ്പോഴാണ് ശിവ ആ കുളത്തിന്റെ അടുത്തേക്ക് ചെന്നത്. അവൻ നോക്കുമ്പോൾ കുളത്തിലേക്കും നോക്കി താടക്കും കൈകൊടുത്തിരുന്ന് എന്തൊക്കെയോ ആലോചിക്കുന്ന ആമിയെയാണ് കാണുന്നത്.

\"ഡീ....\"ശിവയുടെ ആ ഒറ്റ അലർച്ചയിൽ ആമി ഞെട്ടി തിരിഞ്ഞ് നോക്കി.

തന്നെ ദേഷ്യത്തോടെ നോക്കി നിൽക്കുന്ന ശിവയെ കണ്ടതും ആമിക്ക് വല്ലാതെ പേടിയാകാൻ തുടങ്ങി.

അവൻ അതെ ദേഷ്യത്തോടെ പടികൾ ഇറങ്ങി ആമിയുടെ അടുത്ത് ചെന്ന് നിന്നു.

\"എടി പുല്ലേ നീ ആരെ കാണാനാടി ഇവിടെ വന്ന് ഇരിക്കണേ?\"ശിവ ദേഷ്യത്തോടെ ആമിയോട് ചോദിച്ചു.

\"അത്‌ ഞാൻ അവിടെ വെറുതെ ഇരുന്ന് ബോർ അടിച്ചപ്പോൾ\"ആമി പേടിയോടെ പറഞ്ഞു.

\"എങ്കിൽ നിനക്ക് ആ വാതിൽ ഒക്കെ അടച്ചൂടെ വെറുതെ മനുഷ്യനെ ടെൻഷൻ അടിപ്പിക്കാൻ ആയിട്ട്.ഇനി മേലാൽ
ഇങ്ങനെ ആവർത്തിക്കരുത് പറഞ്ഞത് മനസ്സിലായോ\"ശിവ അവളെ ദേഷ്യത്തോടെ നോക്കികൊണ്ട് ചോദിച്ചു.

അവൾ മനസ്സിലായി എന്നാ അർത്ഥത്തിൽ തലയാട്ടി.ശിവ ഒന്ന് അമർത്തി
മൂളിയിട്ട് പടികൾ കയറി അവൻ പെട്ടെന്ന്
തിരിഞ്ഞ് നോക്കിയതും ആമി
കുളത്തിന്റെ അവസാനത്തെ പടിയിൽ നിന്ന് കുളത്തിലേക്ക് തന്നെ നോക്കുന്നതാണ് കണ്ടത്.

\"എടി പെണ്ണെ ആത്മഹത്യാ ചെയ്യാൻ
ആണേ ഇത് നല്ല ബെസ്റ്റ് സ്ഥലമാ\"
ശിവ വിളിച്ച് പറയുന്നത് കേട്ടതും ആമി
തിരിഞ്ഞ് സംശയത്തോടെ ശിവയെ നോക്കി.

\"ഇവിടെ രണ്ടുമൂന്നു പേര് വന്ന് ചാടി ചതിട്ടുള്ളതാ അതുകൊണ്ട് ഇവിടെ
ഇങ്ങനെ ഒറ്റയ്ക്ക് വന്നിരിക്കുമ്പോൾ സൂക്ഷിക്കണം.എങ്ങാനും വെള്ളത്തിൽ
ചാടി പോയാൽ രക്ഷിക്കാൻ ഒറ്റ
മനുഷ്യൻ പോലും ഇവിടെ ഇല്ല എന്ന
ഓർമ്മ വേണം\"ശിവ അത്രയും പറഞ്ഞപ്പോഴുള്ള ആമിയുടെ മുഖഭാവം
കണ്ട് ശിവക്ക് ചിരി വരുന്നുണ്ടായിരുന്നു.

\"ഇനി നിനക്ക് ചാവാൻ വെല്ലോ പ്ലാനും ഉണ്ടെങ്കിൽ ഒന്ന് നേരത്തെ പറഞ്ഞേക്കണം\"ശിവ അത്രയും പറഞ്ഞ് പോവാൻ തുടങ്ങിയതും ആമി അവനെ വിളിച്ചു.

\"പോവല്ലേ നിക്ക് ഞാനും ഉണ്ട് \"അവൾ വിളിച്ച് പറയുന്നത് ശിവ കേട്ടെങ്കിലും അവൻ കേൾക്കാത്ത പോലെ മുന്നേ നടന്നു.ആമി പടികൾ വേഗത്തിൽ ഓടികയറി ശിവക്ക് ഒപ്പം എത്തി.

ആമിക്ക് തനിക്ക് ഒപ്പം എത്തിയതറിഞ്ഞതും ശിവ നടത്തം നിർത്തി അവളെ തന്നെ നോക്കി നിന്നു.അതൊന്നും അറിയാതെ മുന്നേ പോയ ആമി ശിവ കൂടെ ഇല്ല എന്ന് തോന്നിയതും തിരിഞ്ഞ് നോക്കി.അവളെ തന്നെ നോക്കി നിൽക്കുന്ന ശിവയെ കണ്ടതും  ആമി തിരിച്ച് ശിവയുടെ അടുത്തേക്ക് നടന്നു

\"എന്തെ ഇങ്ങനെ നോക്കി നിൽക്കുന്ന വരുന്നില്ലേ\"ആമി ശിവയുടെ അടുത്ത് ചെന്ന് നിന്നുകൊണ്ട് ചോദിച്ചു.

\"ഞാൻ വന്നോളാം നീ പൊയ്ക്കോ\"ശിവ അതും പറഞ്ഞ് തന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും സിഗരറ്റ് പാക്കറ്റ് എടുത്ത് അതിൽ നിന്നും ഒരെണ്ണം എടുത്ത് തന്റെ ചുണ്ടോട് ചേർത്ത് വെച്ചു.

\"ഇയാൾ സിഗരറ്റ് വലിക്കുമോ?\"ആമിയുടെ ചോദ്യം കേട്ടതും ശിവ അവളെ ഒന്ന് രൂക്ഷമായിട്ട് നോക്കി.

\"കാണാൻ പാടില്ലേ വലിക്കുന്നെ\"ശിവ താല്പര്യം ഇല്ലാത്തപോലെ പറഞ്ഞു.

\"സിഗരറ്റ് മാത്രാണോ അതോ?\"ആമി ചോദിക്കാൻ വന്നത് പകുതിയിൽ വെച്ച് നിർത്തി.

\"അല്ലാടി കള്ളും കഞ്ചാവും പെണ്ണുപിടിയും ഉണ്ട് എന്തെ?\"ശിവ ദേഷ്യത്തോടെ ചോദിച്ചു.

\"അല്ലേലും നാട്ടുകാര് പറയുന്നത് വെറുതെ അല്ല\"ആമി അത്രയും പറഞ്ഞ് തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയതും ആമിയുടെ കൈയിൽ ശിവയുടെ പിടി വീണിരുന്നു.

ആമി സംശയത്തോടെ തിരിഞ്ഞ് നോക്കിയതും ശിവയുടെ മുഖത്തെ അപ്പോഴുള്ള ഭാവം എന്താണെന്ന് ആമിക്ക് മനസ്സിലായില്ലാ.പക്ഷെ അവളുടെ കൈയിൽ  മുറുക്കെ പിടിച്ചിരിക്കുന്നതിൽ നിന്നും ആമിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു ശിവയുടെ ദേഷ്യം എത്രമാത്രം ആണെന്ന്.

\"ഞാൻ കള്ളുകുടിയനും പെണ്ണ് പിടിയനും മാത്രം അല്ലാടി പുല്ലേ ഞാൻ ഒരു കൊലപാതകികൂടെയ 3 വർഷം ജയിലിലും കുറഞ്ഞിട്ടുണ്ട് ഇനി നിനക്ക് വെല്ലോം അറിയണോ?അല്ല ഇതൊക്കെ ചോദിക്കാനും അറിയാനും ആയിട്ട് നീ എന്റെ ആരാടി എന്റെ ഭാര്യ ഒന്നും അല്ലല്ലോ?ഇവിടെ താമസിക്കുന്നത്തിന്റെ അധികാരം ആണെങ്കിൽ അത്‌ വേണ്ട മനസ്സിലായോ പറഞ്ഞത്\"ശിവ അത്രയും പറഞ്ഞ് അവളുടെ കൈയിലെ പിടി വിട്ടു.

\"ഞ...ഞാൻ അ.. അങ്ങനെ ഒ...ഒന്നും ഉദ്ദേശിച്ചല്ല പറഞ്ഞത്\"ആമി അത്രയും പറഞ്ഞപ്പോഴേക്കും കരഞ്ഞുപോയിരുന്നു. അവൾ അവനെ നോക്കാതെ വേഗം വീടിന് ഉള്ളിലേക്ക് കരഞ്ഞുകൊണ്ട് കയറി പോയി.

ശിവക്ക്‌ അപ്പോഴാണ് ബോധം വന്നത്.
\"അവൾ അങ്ങനെ പറഞ്ഞപ്പോഴുള്ള ദേഷ്യത്തിൽ എന്തൊക്കെയോ വിളിച്ച് പറഞ്ഞതാണ്.അങ്ങനെ ഒന്നും പറയണ്ടായിരുന്നു ശേ..\"ശിവ സ്വയം പറഞ്ഞ് നെറ്റി ഉഴിഞ്ഞുകൊണ്ട് വീടിന് അകത്തേക്ക് കയറി.

ശിവക്ക് ആമി പോയ റൂമിലേക്ക് പോണെന്ന് ഉണ്ടെങ്കിലും അവളെ ഫേസ് ചെയ്യാനുള്ള ബുദ്ധിമുട്ട് കാരണം അവൾ ഹാളിൽ തന്നെ ഇരുന്നു.

ഇതേ സമയം ആമിയും ശിവയോട് അങ്ങനെ ഒന്നും പറയേണ്ടിയിരുന്നില്ല എന്ന് സ്വയം പറഞ്ഞ് പറയുകയായിരുന്നു.പക്ഷെ രണ്ട് പേരുടെയും ഈഗോ കാരണം തമ്മിൽ മിണ്ടാനോ സോറി പറയാനോ തയാറായില്ല.

****

രണ്ട് ദിവസമായിട്ടും ആമിയെ കോളേജിലേക്ക് കാണാത്തതുകൊണ്ട് കിരൺ പാർവതിയോട് ആമിയെപ്പറ്റി ചോദിക്കാൻ അവളുടെ ക്ലാസ്സിലേക്ക് വന്നതാണ്.പക്ഷെ പാർവതി ക്യാന്റീനിൽ ആണെന്ന് വേറൊരു കുട്ടി പറഞ്ഞതുകൊണ്ട് കിരൺ നേരെ കാന്റീനിലേക്ക് പോയി.

ക്യാന്റീനിൽ ഒരു സൈഡിയിൽ എന്തോ ആലോജിച്ചുകൊണ്ട് തനിച്ചിരിക്കുവായിരുന്നു പാർവതി.അപ്പോഴാണ് കിരൺ അവളുടെ അടുത്തേക്ക് ചെന്നത്.

കിരൺ അവളുടെ ഓപ്പോസിറ്റ് കിടക്കുന്ന ചെയർ വലിച്ചിട്ട് അവൾക്ക് മുന്നിലായി ഇരുന്നു.പാർവതി ആരോ തന്റെ അടുത്ത് വന്ന് ഇരുന്നത് അറിഞ്ഞു നോക്കിയപ്പോൾ കണ്ടത് കിരണേയാണ്.

\"പാർവതി ആത്മീക എവിടെ?\"കിരൺ പാർവതിയുടെ മുഖത്തേക്ക് തന്നെ നോക്കികൊണ്ട് ചോദിച്ചു. അവൻ ആമിയെക്കുറിച്ച് തന്നോട് ചോദിക്കുമെന്ന് പാർവതി പ്രതീക്ഷിച്ചിരുന്നു.

പക്ഷെ അവൻ ആമിയെ കുറിച്ച് ചോദിച്ചപ്പോൾ പാർവതിയുടെ മുഖത്ത് വിരിഞ്ഞ ഭാവങ്ങൾ കിരണിന് മനസ്സിലായില്ല.

\"പാർവതി ഞാൻ ചോദിച്ചത് കേട്ടില്ലേ എന്റെ ആത്മീക എവിടെ? അവൾ എന്താ ക്ലാസ്സിൽ വരാത്തത്?\"കിരൺ വീണ്ടും ചോദിച്ചതും പാർവതി ദയനീയമായി അവനെ നോക്കി.

തുടരും....

സഖി🧸🤍


❤️°•അത്രമേൽ ഇഷ്ടമായ്•°❤️(പാർട്ട്‌:8)

❤️°•അത്രമേൽ ഇഷ്ടമായ്•°❤️(പാർട്ട്‌:8)

4.8
10384

\"പാർവതി ഞാൻ ചോദിച്ചത് കേട്ടില്ലേ എന്റെ ആത്മീക എവിടെ? അവൾ എന്താ ക്ലാസ്സിൽ വരാത്തത്?\"കിരൺ വീണ്ടും ചോദിച്ചതും പാർവതി ദയനീയമായി അവനെ നോക്കി. \"കിരണേട്ടാ അത്‌.. ആമി\"പാർവതിക്ക് കിരണിനോട് എന്ത് പറയാണെന്ന് അറിയില്ലായിരുന്നു. \"എന്താ പാർവതി എന്തെങ്കിലും പ്രശ്നം ഉണ്ടോ?താൻ എന്താണെങ്കിലും പറഞ്ഞോ\"കിരൺ ടെൻഷനോടെ പറഞ്ഞതും പാറു അവനെ ഒന്ന് നോക്കിയിട്ട് പറയാൻ തുടങ്ങി. \"അത്‌ കിരണേട്ടാ ആമി അവളെ വീട്ടിൽ നിന്നും അവളുടെ അമ്മ ഇറക്കി വിട്ടു\" \"ഇറക്കി വിട്ടെന്നോ എങ്ങോട്ട്?\" \"അത്‌ അവൾ എന്റെ വീട്ടിൽ വന്നിരുന്നു പക്ഷെ എന്റെ അമ്മ അവളെ അവിടെ നിരത്താൻ സമ്മതിച്ചില്ല എനിക്ക് അറിയില്ല