Aksharathalukal

കൃഷ്ണകിരീടം 34



\"എന്നാൽ അതിനു പറ്റിയ ഒരാൾ നമുക്കുമുണ്ട്... എന്റെ കളിക്കൂട്ടുകാരനും എന്റെ എന്തു കാര്യത്തിനും കൂടെ നിൽക്കുന്ന ഒരാൾ... എന്റെ അപ്പച്ചിയുടെ മകൻ... ആള് നീ കരുതുന്നതുപോലെ ചില്ലറക്കാരനല്ല... കേരള പോലിസിന്റെ പേടി സ്വപ്നം എന്നു പറയാവുന്ന ഗർജ്ജിക്കുന്ന സിംഹം... ക്രൈംബ്രാഞ്ച് എസ്. പി സൂരജ് മേനോൻ... 

\"സൂരജ് മേനോൻ... കുറച്ചുമുമ്പ് പോലീസിനെ വട്ടംകറക്കിയ പത്രപ്രവർത്തകൻ വിനോദിന്റെ കൊലപാതകം തെളിയിച്ച സൂരജ്മേനോനാണോ നിങ്ങൾ പറയുന്ന ഈ സൂരജ് മേനോൻ... \"

\"അതെ അവൻതന്നെ... നിനക്കെങ്ങനെ അറിയാം ഇതെല്ലാം... \"

\"നല്ല കഥയായി... ഞങ്ങളുടെ നാട്ടുകാരനല്ലേ മരിച്ച ആ വിനോദ്... പക്ഷേ മരിക്കുന്നതിന് രണ്ടുവർഷം മുന്നേ അവർ കോട്ടയത്തേക്ക് താമസം മാറ്റിയതാണ്... \"

\"അവനോട് ഞാൻ കാര്യം പറഞ്ഞിരുന്നു... കൂടെ നിന്റെ അച്ഛനുമമ്മയുടേയും മരണവും നിന്റെ അച്ഛനെ കുറ്റക്കാരനാക്കിയ സുധാകരന്റെ ഭാര്യയുടെ മരണവും... പിന്നെ നമ്മുടെ പുതിയ നീക്കവും... അവൻ വരുന്നുണ്ട്... ഇങ്ങനെ രണ്ട് പെങ്ങളുകുട്ടികൾ  ഉള്ള വിവരം അറിഞ്ഞപ്പോൾ മുതൽ വരാൻ ഒരുങ്ങി നിൽക്കുകയാണ്... ഏതുനിമിഷവും അവനെ പ്രതീക്ഷിക്കാം... പിന്നെ അപ്പച്ചിയും അമ്മാവനും ഇന്ന് വരുന്നുണ്ട്... അപ്പച്ചിയെ പറ്റി നീ കൂടുതലൊന്നും അറിയില്ലല്ലോ... \"

\"എങ്ങനെ അറിയാനാണ്... അന്ന് ടെക്റ്റൈൽവച്ചാണ് അപ്പച്ചിണ്ടെന്ന വിവരം അറിഞ്ഞത് അവർക്കൊരു മകളുണ്ടെന്നും അറിയാം... മധ്യപ്രദേശിൽ നഴ്സിംഗിന് പഠിക്കുന്നത്... എന്നാൽ അവർക്കൊരു മകനുണ്ടെന്ന് പറഞ്ഞു... അത് ഈ സുരജ്മേനോനാണെന്ന് ആരും ഇതുവരെ പറഞ്ഞില്ല... \"

അവർ നിനക്ക് അപ്പച്ചിയല്ല... വല്ല്യമ്മയാണ്... പിന്നെ അവനെ പരിചയപ്പെടുത്തുന്നതിനേക്കാൾ നല്ലത് നേരിട്ട് പരിചയപ്പെടുന്നതല്ലേ... \"

\"അതും ശരിയാണ്... \"
അപ്പോഴേക്കും അവർ ഓഫീസിലെത്തിയിരുന്നു... 

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

\"എന്താണ് അങ്കിൾ ഇത്... കണക്കുകൾക്ക് ചില വിത്യാസങ്ങൾ കാണുന്നുണ്ടല്ലോ... എന്തുപറ്റി... \"
കൃഷ്ണ ചോദിച്ചു... 

\"എന്താണ് മോളെ പ്രശ്നം... \"
\"വേണുഗോപാൽ ആദിയോടെ ചോദിച്ചു... \"

\"പേടിക്കാനൊന്നുമില്ല... നമ്മുടെ മുബൈ കമ്പനി തന്നത്  ഏഴ് കോടി... പക്ഷേ കണക്കിൽ എട്ടു കോടി... അന്നേരമത് പ്രശ്നമാകില്ലേ... \"

\"അയ്യോ മോളെ അത് തെറ്റിയതായിരിക്കാം... ഞാൻ ഇപ്പോൾ തന്നെ ശരിയാക്കിത്തരാം... 

\"വേണ്ട... ഞാൻ ശരിയാക്കിക്കോളാം... ഇന്നിത് എന്റെ കണ്ണിൽ പെട്ടതുകൊണ്ട് പ്രശ്നമില്ല... അല്ലായിരുന്നെങ്കിലോ... \"

\"ആദ്യമായിട്ടാണ് മോളെ ഇങ്ങനെയൊന്ന്... ഇനി ശ്രദ്ധിച്ചോളാം... \"

\"അങ്കിൾ ഞാനൊരു കാര്യം പറഞ്ഞാൽ അങ്കിൾ വിഷമിക്കുമോ... \"

\"എന്താണ് മോളെ... \"

\"അങ്കിളിന് ഇനി ഒറ്റക്ക് ഈ കണക്കെല്ലാം നോക്കി നടത്താൻ കഴിയില്ല... അതുകൊണ്ട് അങ്കിളിന് തുണയായി ഒരാളെ നിയമിച്ചാലോ... എന്നുകരുതി... വരുന്നത് ആരായാലും അവർ തരുന്ന കണക്കുകൾ ശരിയാണോ എന്ന് അങ്കിൾ തന്നെ നോക്കി ഉറപ്പു വരുത്തണം... മാത്രമല്ല ഓഫീസ് അക്വൌണ്ടിന്റെ കാര്യവും അങ്കിൾ തന്നെ നോക്കേണ്ടി വരും... \"

\"മോളെ ഈ കാര്യം ഞാൻ അങ്ങോട്ട് പറയാൻ നിൽക്കുകയായിരുന്നു... പ്രായം ഒരുപാടായില്ലേ... പുതിയ ആൾ വന്നാൽ ഏറിയാൽ ഒരാറുമാസംകൊണ്ട് വരുന്നയാൾക്ക് എല്ലാം പഠിപ്പിച്ചെടുക്കുകയും ചെയ്യാം... പോരാത്തതിന് വിശ്വാസ്ഥനാണെങ്കിൽ എല്ലാ കാര്യവും ആ ആൾക്ക് കൈമാറുകയും ചെയ്യാലോ... അന്നേരം എനിക്ക് ശിഷ്ടജീവിതം കുടുംബവുമായി കഴിയാലോ... \"

\"അതെന്താ അങ്കിൾ ഇവിടെ മടുത്തോ അങ്കിളിന്... \"

\"അയ്യോ മോളെ അങ്ങനെ പറയരുത്.... എന്റെ ചോറാണ് ഇത്... അങ്ങനെയൊന്നും എനിക്ക് ഇത് ഭാരമാവില്ല... ഞാൻ പോയാലും എന്താവിശ്യമുണ്ടായാലും ഇവിടെ ഞാനുണ്ടാകും... അതെന്റെ മരണംവരെ അങ്ങനെയാണ്... \"

\"ആ നമുക്ക് നോക്കാം... ഇപ്പോൾ നമുക്ക് നമ്മുടെ അക്വൌണ്ടിങ്ങിലുള്ള അഭിലാഷിനെ നിയമിച്ചാലോ... അതാകുമ്പോൾ അയാളെ നമുക്ക് വിശ്വസിക്കുകയും ചെയ്യാം... പകരം ആ സ്ഥാനത്തേക്ക് ഒരാളെ നിയോഗിക്കാലോ... \"

\"അതു ശരിയാണ് മോളേ... \"

\"എന്നാൽ ഇപ്പോൾത്തന്നെ അദ്ദേഹത്തെ ഇവിടേക്ക് വരാൻ പറഞ്ഞോളൂ... \"
വേണുഗോപാൽ അഭിലാഷിനെ വിളിക്കാൻ പോയി... എന്നാൽ ഇതെല്ലാം ശ്രദ്ധിച്ച്  ഒരാൾ നിൽക്കുന്നുണ്ടായിരുന്നു... സൂപ്പർവൈസർ രാമചന്ദ്രൻ... 

ഈ സമയം തങ്ങളുടെ കോട്ടേഴ്സിൽ ഓരോന്നാലോചിച്ച് കിടക്കുകയായിരുന്നു നകുലൻ... ഫോൺ റിംഗ് ചെയ്യുന്നതുകേട്ടാണ് അവൻ ചിന്തയിൽനിന്നുണർന്നത്... നമ്പർ ഏതാണെന്ന് മനസ്സിലാക്കി അവൻ കോളെടുത്തു... 

\"ഹലോ നകുലൻ... എന്നെ മനസ്സിലായെന്ന് തോന്നുന്നു... \"

\"മനസ്സിലായി.. എന്താണ് കാര്യം... \"

\"കാര്യം നിങ്ങൾക്ക് ഗുണമുള്ളതാണ്... ആർ കെ ഗ്രൂപ്പിൽ കയറിപറ്റാൻ ഒരു അവസരം വന്നിട്ടുണ്ട്... എന്താ നോക്കുന്നോ... \"

\"അവിടെ കയറിപ്പറ്റിയിട്ട് എനിക്കെന്താണ് ഗുണം... \"

\"അതു നല്ല തമാശ... നിങ്ങൾ ആഗ്രഹിക്കുന്ന ഗ്രൂപ്പല്ലേ അത്... മാത്രമല്ല അവിടുത്തെ എംഡി നിങ്ങളുടെ മനസ്സിൽ കൂടുകൂട്ടിയവളുമല്ലേ... \"

\"അതു ശരിയാണ്... എന്നാലിപ്പോൽ അവൾക്ക് എന്നേക്കാളും യോഗ്യനായ ഒരുത്തൻ ഉണ്ടല്ലോ... \"

\"അത് സത്യം... പക്ഷേ നിങ്ങളുടെ അച്ഛന്റെയും മുത്തശ്ശന്റേയും പ്രധാനലക്ഷ്യം അവളെ ഇല്ലാതാക്കുക എന്നല്ലേ... അതിന് തടയിടാൻ നിങ്ങൾക്ക് സുവർണ്ണാവസരമാണ് ഇത്... പിന്നെ അവളുടെ വിശ്വാസം നേടിയെടുത്ത് അവളെ കൊല്ലാതെത്തന്നെ ആ സ്വത്ത് കൈക്കലാക്കാമല്ലോ... ഇവിടെയിപ്പോൾ രണ്ടുണ്ട് കാര്യം... നിങ്ങൾ ആശിച്ച സ്വത്ത് നിങ്ങൾക്ക് സ്വന്തമാക്കുകയും ചെയ്യാം... അവളുടെ വിശ്വാസം നേടിയെടുക്കുകയും ചെയ്യാം... അതിലൂടെ വേണമെങ്കിൽ അവളുടെ മനസ്സും സ്വന്തമാക്കാം... എന്തു പറയുന്നു... \"
നകുലൻ ഒരു നിമിഷം ആലോചിച്ചു... ശരിയാണ്... ആ സ്വത്ത് എനിക്കു വേണം... അതിന് അവളെ എന്റേതാക്കുകയും വേണം... 

\"ശരി ഞാൻ ശ്രമിക്കാം... \"

\"ശ്രമിച്ചാൽ പോരാ... നടക്കണം... പിന്നെ എല്ലാം ശരിയായാൽ അതിന്റെ ഗുണം എനിക്കും വേണം... \"

\"തീർച്ചയായും... നിങ്ങൾ കരുതന്നതിനേക്കാളും കൂടുതൽ ഞാൻ വേണ്ട പോലെത്തന്നെ കാണും.. \"

\"എന്നാൽ ഇനി വിളിയില്ല... എല്ലാം നേരിട്ട്...  അപ്പോൾ ആദ്യം അവളെ കാണുക... അവളിൽ വിശ്വാസം നേടുക... പിന്നെ അവിടെ ജോലിക്ക് കയറുക... ബാക്കിയെല്ലാം നേരിട്ട് കണ്ട് പറയാം... \"
അയാൾ കോൾ കട്ടുചെയ്തു... 

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

\"ഉച്ചക്ക് ഭക്ഷണവും കഴിച്ച് തന്റെ കാബിനിലേക്ക് നടക്കുകയായിരുന്നു കൃഷ്ണ.... അന്നേരമാണ് സെക്യൂരിറ്റി അവളുടെയടുത്തേക്ക് വന്നത്.... 

\"മാഡം ഒരാൾ കാണാൻ വന്നിരിക്കുന്നു... പുറത്ത് ഗെയ്റ്റിനടുത്ത് നിൽക്കുന്നുണ്ട്.... \"

\"ആരാണ്... \"

\"അറിയില്ല... ഒരു ചെറുപ്പക്കാരനാണ് മുമ്പിവിടെ കണ്ടിട്ടില്ല... \"

അതുകേട്ട് കൃഷ്ണയുടെ നെഞ്ചൊന്ന് കാളി.... നകുലനാകുമോ എന്നായിരുന്നു അവളുടെ മനസ്സിൽ.... \"

\"ഏതായാലും വരാൻ പറയൂ... \"
കൃഷ്ണ പറഞ്ഞു.... സെക്യൂരിറ്റി പുറത്തേക്ക് നടന്നു.... ആ നിമിഷം അവൾ ആദിയെ വിളിച്ച് കാര്യം പറഞ്ഞു.... 

നീ പേടിക്കേണ്ട.... അവനാണെങ്കിലും പ്രശ്നമാക്കേണ്ട... അവിടെവച്ച് തനിക്ക് ഒന്നും സംഭവിക്കില്ല... അതിനുള്ള മുൻകരുതൽ ഞാൻ എടുത്തിട്ടുണ്ട്.... എന്തു വന്നാലും അവന്റെ മുന്നിൽ പതറരുത്... മനസ്സിലായല്ലോ.... നീ പേടിക്കാതിരിക്ക്... \"

അതല്ല ആദിയേട്ടാ... ഇപ്പോഴേ എന്റെ കയ്യും കാലും വിറക്കുന്നുണ്ട്... അന്നേരം നകുലേട്ടൻ മുന്നിൽ വന്നാലുള്ള അവസ്ഥ... \"

\"എന്താടോ ഇത്... രണ്ടേ രണ്ട് വാക്കുകൊണ്ട് ആ ദത്തനെ മാറ്റിയെടുത്തവളാണ് നീ... ആ നീയാണോ ഇങ്ങനെ പേടിക്കുന്നത്.... ആത്മവിശ്വാസം... അത് എവിടേയും തോൽക്കില്ലെന്ന തന്റേടമാണ് ഇപ്പോൾ വേണ്ടത്.... ഏതായാലും നീ ഫോൺ കട്ടു ചെയ്യേണ്ട... അവൻ കാണാതെ ഒരു സ്ഥലത്ത് വച്ചാൽ മതി... എന്താണ് അവൻ പറയുന്നതെന്ന് എനിക്കും കേൾക്കാമല്ലോ... \"

\"ഉം... \"
ആരോ അവിടേക്ക് വരുന്നതറിഞ്ഞ് അവൾ ഫോൺ കട്ടുചെയ്യാതെ മാറ്റിവച്ചു... അനുവാദത്തിന് കാത്തുനിൽക്കാതെ ഡോർ തുറന്ന് ഉള്ളിലേക്കു വന്ന ആളെ കണ്ട് അവളൊരു നിമിഷം ഭയപ്പെട്ടു... എന്നാൽ അത് പുറത്തു കാണിക്കാതെ അവൾ വന്നയാളെ നോക്കി... അവളുടെ പ്രതീക്ഷ തെറ്റിയില്ല... നകുലൻ തന്നെയായിരുന്നു അത്... 

\"എന്തുവേണം... \"
കൃഷ്ണ അവന്റെ കൃഷ്ണ ദൈര്യം സംഭരിച്ച് ചോദിച്ചു... 

\"കൃഷ്ണാ ഞാൻ വന്നത് ഒരു ബുദ്ധിമുട്ടായോ... \"

\"അതല്ലല്ലോ ഞാൻ ചോദിച്ചത്... നിങ്ങൾക്ക് എന്തു വേണമെന്നാണ്... ഇത്രയും ദ്രോഹിച്ചത് പോരെ ഇനിയും എന്നെ ദ്രോഹിക്കണോ... ഈ കാണുന്ന സ്വത്ത് മോഹിച്ച്നടക്കുകയല്ലേ നിങ്ങൾ... എന്നാൽ കേട്ടോ ഞാൻ ചത്താലും ഇതിൽ നിന്ന് ഒരു തരി പോലും നിങ്ങൾക്ക് കിട്ടില്ല... എന്റെ മരണശേഷം അതിന് എന്നിൽ മറ്റ് അവകാശികളില്ലെങ്കിൽ ഇത് ഒരനാഥാലയത്തിന് എഴുതിവച്ചിരിരിക്കുകയാണ് ഞാൻ... \"

\"നിന്നെ ദ്രോഹിക്കാനോ നിന്റെ സ്വത്ത് തട്ടിയെടുക്കാനോ അല്ല ഞാൻ വന്നത്... ഉണ്ടായിരുന്നു... നിന്നേയും നിന്റെ സ്വത്തും കൈക്കലാക്കാമെന്ന് ഞാൻ വിചാരിച്ചിരുന്നു... അല്ല അങ്ങനെ മോഹിപ്പിച്ചിരുന്നു എന്റെ അച്ഛനും മുത്തശ്ശനും... പക്ഷേ അവരുടെ മനസ്സിലുണ്ടായിരുന്നത് രണ്ടു ദിവസം മുന്നേയാണ് ഞാനറിഞ്ഞത്... പണ്ട് നിന്റെ മുത്തശ്ശനോട് ചെയ്ത പോലെ ബലമായി പിടിച്ചു വാങ്ങുക... എന്നിട്ട് നിന്നെ ഇല്ലാതാക്കുക... അവരുടെ ഉദ്ദേശം മനസ്സിലാക്കാൻ എനിക്ക് ഇപ്പോഴാണ് കഴിഞ്ഞത്... നീയെന്നെ ശത്രു പക്ഷത്ത് കണ്ടിരുന്നെങ്കിലും എനിക്ക് അങ്ങനെയായിരുന്നില്ല... ഊ സ്വത്തിനോട് മോഹമുണ്ടായിരുന്നെങ്കിലും അതിലും വില കല്പിച്ചത് നിന്നോടുള്ള സ്നേഹത്തായിരുന്നു... പക്ഷേ എല്ലാം വെറുതെയായെന്ന് എനിക്ക് മനസ്സിലായി... ഞാനൊരിക്കലും നിനക്ക് അനുയോജ്യമല്ലെന്ന് എനിക്കറിയാം... നിന്റെ മനസ്സിൽ ഇന്ന് ആ ആദിയാണെന്നും എനിക്കറിയാം... ഞാൻ എതിർക്കുന്നില്ല... ദൈവ നിശ്ചയം അങ്ങനെയായിരിക്കാം... ഇപ്പോൾ എനിക്ക് നിന്റെ സ്വത്തിനോട് ഭ്രമമൊന്നുമില്ല... പക്ഷേ ഒരിക്കലും എന്റെ അച്ഛന്റെയും മുത്തശ്ശന്റേയും കയ്യിൽ എത്തപ്പെടരുത്... അവർ എന്തു മാർഗ്ഗവും സ്വീകരിക്കും... അതിൽ വീഴാതെ നോക്കണം നീ...\"

\"ഇതുപറയാനാണോ നിങ്ങൾ വന്നത്... \"
കൃഷ്ണ ചോദിച്ചു... അതുകേട്ട് അവനൊന്ന് ചിരിച്ചു... 

\"എന്നെ വിശ്വാസമില്ലെന്ന് ആ ചോദ്യത്തിൽ നിന്ന് മനസ്സിലായി... എന്നാൽ വിശ്വസിക്കണം... നിന്റെ പേരും പറഞ്ഞ് രണ്ടുദിവസം മുന്നേ വീടുവിട്ടിറങ്ങിയവനാണ് ഞാൻ...  ഞങ്ങളുടെ കോട്ടേഴ്സിലായിരുന്നു രണ്ടു ദിവസം താമസം.... ഏതുനിമിഷവും അവിടെനിന്നും ഇറക്കിവിടും... അതെനിക്കറിയാം... രണ്ടു ദിവസമായി പല ജോലിയും നോക്കുന്നു... ഒരു നേരമെങ്കിലും വല്ലതും കഴിക്കേണ്ടേ...എന്നാൽ അതൊന്നും കിട്ടില്ലെന്നറിയാം... എന്റെ, അച്ഛൻ അതെല്ലാം മുടക്കുമെന്നറിയാം... ഇപ്പോൾ ഞാൻ വന്നത് അങ്ങനെ ഒരു ജോലിക്കാര്യം അന്വേഷിക്കാനാണ്... ഇപ്പോഴത്തെ അവസ്ഥയിൽ എന്തു ജോലിയും ചെയ്യാൻ ഞാൻ തയ്യാറാണ്... ഒരു നേരത്തെ അന്നത്തിനുള്ള വകയും വണ്ടിയിൽ പെട്രോളടിക്കാനുള്ള വകയും കിട്ടിയാൽ മതി... ഇവിടെയാകുമ്പോൾ അച്ഛനും മുത്തശ്ശനും ഒന്നും ചെയ്യാൻ കഴിയില്ല... ആ വിശ്വാസത്തിന്റെ പുറത്താണ് ഞാൻ വന്നത്... ഇത്രയും പറഞ്ഞത് വിശ്വാസത്തിലെടുത്തെങ്കിൽ മാത്രം മതി... ഇല്ലെങ്കിൽ ഇവിടെനിന്ന് എവിടേക്കെങ്കിലും പോകും ഞാൻ... വിശപ്പ് അത് അധികമൊന്നും പിടിച്ചുനിൽക്കാൻ പറ്റില്ലല്ലോ... എന്റെ ബൈക്ക് വിറ്റിട്ടായാലും പോകാനുള്ള പണം ഞാൻ കണ്ടെത്തിക്കോളാം... \"
അതും പറഞ്ഞവൻ തിരിഞ്ഞു നടന്നു... 



തുടരും.......... 

✍️ Rajesh Raju

➖➖➖➖➖➖➖➖➖

കൃഷ്ണകിരീടം 35

കൃഷ്ണകിരീടം 35

4.6
5418

\"ഇത്രയും പറഞ്ഞത് വിശ്വാസത്തിലെടുത്തെങ്കിൽ മാത്രം മതി... ഇല്ലെങ്കിൽ ഇവിടെനിന്ന് എവിടേക്കേങ്കിലും പോകും ഞാൻ... വിശപ്പ് അത് അധികമൊന്നും പിടിച്ചുനിൽക്കാൻ പറ്റില്ലല്ലോ... എന്റെ ബൈക്ക് വിറ്റിട്ടായാലും പോകാനുള്ള പണം ഞാൻ കണ്ടെത്തിക്കോളാം... \"അതും പറഞ്ഞവൻ തിരിഞ്ഞു നടന്നു... \"നിൽക്കൂ\"നകുലൻ തിരിഞ്ഞുനോക്കി... \"നിങ്ങൾ ഇത്രയും നേരം പറഞ്ഞത് ഉള്ളിൽതട്ടിയുള്ള വാക്കാണെങ്കിൽ നിങ്ങളെ ഞാൻ വിശ്വസിക്കാം... അതല്ല ഇത് മറ്റൊരു നാടകമാണെങ്കിൽ... അതിനുള്ള ഭവിഷത്ത് അനുഭവിക്കാൻ ഒരുങ്ങിക്കോളൂ... ഏതായാലും ഞാനൊന്ന് ആലോചിക്കട്ടെ... എന്നിട്ട് പറയാം... പിന്നെ അതുവരെ കഴിഞ്ഞു കൂടാനുള്ള പണമാ