അഭി കണ്ടെത്തിയ രഹസ്യം -8
നേരം പുലർന്നു തുറന്നു കിടക്കുന്ന വാതിലിൽ കൂടി അമ്മ അവൾക്കുള്ള ചായയുമായി എത്തി.. അപ്പോഴും മേശയുടെ മേൽ എങ്ങോട്ടോ നോക്കിയിരിക്കുകയാണ് അഭി... അവളെ കണ്ടതും അമ്മക്ക് മനസിലായി ന്റെ കുട്ടി രാത്രി ഒരുപോള കണ്ണടച്ചിട്ടില്ല എന്ന്... അമ്മ ആവി പറക്കുന്ന ചായ ഗ്ലാസ് മേശയുടെ പുറത്തു അവൾക്കരികിലായി വെച്ചു എന്നിട്ട് പതിയെ അവളുടെ തലയിൽ തഴുകി.. ആ സമയം ഒരു ഞെട്ടലോടെ അഭി അമ്മയുടെ മുഖത്തേക്ക് നോക്കി... തന്റെ കൈയിൽ അപ്പോഴും ചുരുട്ടി പിടിച്ചിരിക്കുന്ന പേപ്പറിൽ ഉള്ളതിനെ പറ്റി അമ്മയോട് പറയാൻ അവൾ തീരുമാനിച്ചു.. എന്നാൽ പെട്ടന്ന് തന്നെ ആ തീരുമാനം മാറ്റി അമ്മയെ അവൾ ദ