Aksharathalukal

കൃഷ്ണകിരീടം 35\"ഇത്രയും പറഞ്ഞത് വിശ്വാസത്തിലെടുത്തെങ്കിൽ മാത്രം മതി... ഇല്ലെങ്കിൽ ഇവിടെനിന്ന് എവിടേക്കേങ്കിലും പോകും ഞാൻ... വിശപ്പ് അത് അധികമൊന്നും പിടിച്ചുനിൽക്കാൻ പറ്റില്ലല്ലോ... എന്റെ ബൈക്ക് വിറ്റിട്ടായാലും പോകാനുള്ള പണം ഞാൻ കണ്ടെത്തിക്കോളാം... \"
അതും പറഞ്ഞവൻ തിരിഞ്ഞു നടന്നു... 

\"നിൽക്കൂ\"
നകുലൻ തിരിഞ്ഞുനോക്കി... \"

നിങ്ങൾ ഇത്രയും നേരം പറഞ്ഞത് ഉള്ളിൽതട്ടിയുള്ള വാക്കാണെങ്കിൽ നിങ്ങളെ ഞാൻ വിശ്വസിക്കാം... അതല്ല ഇത് മറ്റൊരു നാടകമാണെങ്കിൽ... അതിനുള്ള ഭവിഷത്ത് അനുഭവിക്കാൻ ഒരുങ്ങിക്കോളൂ... ഏതായാലും ഞാനൊന്ന് ആലോചിക്കട്ടെ... എന്നിട്ട് പറയാം... പിന്നെ അതുവരെ കഴിഞ്ഞു കൂടാനുള്ള പണമാണ് ആവിശ്യമെങ്കിൽ എത്രവേണമെന്ന് പറഞ്ഞാൽ മതി... അത് ഞാൻഏർപ്പാടാക്കിത്തരാം... \"

\"ഹും... പണം... ഇപ്പോൾ ഒന്നും വേണ്ട... ഇത്രയും കാലം അദ്ധ്വാനിക്കാതെ തിന്നുനടന്നതിനുള്ള ഫലമാണ് കാണുന്നത്... ഇനിയത് വേണ്ട... അദ്ധ്വാനിക്കണം... അദ്ധാനിച്ചുണ്ടാക്കണം... എന്നിട്ട് ജിവിച്ചുകാണിക്കണം അവരുടെ മുന്നിൽ... തലയുയർത്തിത്തന്നെ നടക്കണമെനിക്ക്... \"
ഇതും പറഞ്ഞ് നകുലൻ അവിടെനിന്നും പുറത്തേക്ക് നടന്നു... അവൻ പോയെന്ന് ഉറപ്പുവരുത്തിയതിനുശേഷമവൾ തന്റെ ഫോണെടുത്തു... 

\"ഹലോ എല്ലാം കേട്ടല്ലോ... എന്താണ് തീരുമാനമെടുക്കേണ്ടത്... \"

\"എല്ലാം കേട്ടു... നീയാരാണ് ധാനശീലയോ... വരുന്നവർക്കും പോകുന്നവർക്കും വാരിക്കോരി കൊടുക്കാൻ... \"

\"അയ്യോ ഞാനൊരു നമ്പറിട്ടു നോക്കിയതല്ലേ... അയാൾ പണം വേണമെന്ന്പറഞ്ഞാൽ അറിയാമല്ലോ അയാൾ പറഞ്ഞതിൽ എത്ര ആത്മാർത്ഥതയുണ്ടെന്ന്... \"

\"എന്നിട്ട് നിനക്കെന്തു തോന്നി... \"

\"എന്തുതോന്നാൻ... അയാൾ പറഞ്ഞത് സത്യമാണെങ്കിൽ ദൈവം അയാൾക്ക് കൊടുത്ത ഏറ്റവും നല്ല ശിക്ഷയാണ്... അതല്ല മറ്റെന്തെങ്കിലും വേലത്തരമാണെങ്കിൽ എന്തോ വലിയൊരു ലക്ഷ്യം അയാളിലുണ്ട്... അതിപ്പോൾ കൈച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുറപ്പാനും വയ്യ എന്ന അവസ്ഥയാണ്... \"

\"ചിലപ്പോൾ ആ മധുരം അപകടമാവാനും സാധ്യതയുണ്ട്... അതുകൊണ്ട് എല്ലാം ആലോചിച്ചിട്ട് മുന്നോട്ടു പോകാം... പിന്നെ ജോലിക്കാര്യം... അത് നമുക്കാലോചിക്കാം... ഏതായാലും ഒന്നിനായിട്ടിറങ്ങി... ഇനി കളി കണ്ടുതന്നെ മനസ്സിലാക്കാം... \"

\"ഉം... അയാൾ അത്യാവശ്യം പഠിപ്പുള്ളവനാണ്... അകൌണ്ടിങ്ങിൽ കൊടുത്തു നോക്കാം... ഏതായാലും എന്റെ അടുത്തും അഭിലാഷിന്റെയടുത്തും എത്തി അത് മുഴുവൻ നോക്കിയശേഷമാണല്ലോ സൈൻ ചെയ്യൂള്ളൂ... എന്തെങ്കിലും മിസ്റ്റേക്ക് വന്നാൽ ഉടനടി പറഞ്ഞുവിടാമല്ലോ... \"

\"എന്നാൽ അങ്ങനെ ചെയ്യ്... പിന്നെ അവനെ നിന്റെ ഫോണിൽ നിന്ന് വിളിക്കേണ്ട... മറ്റേതെങ്കിലും നമ്പറിൽ നിന്ന് വിളിച്ചാൽ മതി... \"

\"ശരി അങ്ങനെ ചെയ്യാം... ഏതായാലും അയാൾ പറഞ്ഞത് സത്യമാണോ എന്ന് അന്വേഷിക്കേണ്ടേ...

\"വേണം... അത് ഞാനേറ്റു... പിന്നെ ഇന്ന് ഞാൻ നേരത്തെ വരും... ഇറങ്ങാൻ റഡിയായിനിന്നോ... \"

\"മ് എന്താണ് കാര്യം... \"

\"കാര്യമോ... നിന്നെ പെണ്ണുകാണാൺ ഒരു കോന്തൻ വരുന്നുണ്ട്... എന്താ നിനക്ക് വിരോധമൊന്നുമില്ലല്ലോ... \"

\"എന്തു വിരോധം... ആരായാലും അല്പം മനുഷ്യപ്പറ്റുള്ളവനായാൽ മതി... ഇയാളെപ്പോലെ മൂശ്ശേട്ടയാവരുതെന്നേയുള്ളൂ... \"

\"എടി ഭയങ്കരീ... അപ്പോൾ എന്നെപ്പറ്റി അതാണല്ലേ നിന്റെ മനസ്സിൽ... എന്റെ മൂശ്ശേട്ട സ്വഭാവം നീ ശരിക്കും കണ്ടിട്ടില്ലല്ലോ... കാണിച്ചുതരാമേ  ഞാൻ... 

\" അയ്യോ വേണ്ട... ഇയാളുടെ സ്വഭാവം ഞാൻ കാണുന്നതല്ലേ... അതു പോട്ടെ എന്താണ് കാര്യം അതു പറഞ്ഞില്ല... \"

\"എടോ ഞാൻ വരുമ്പോൾ പറഞ്ഞതൊന്നു ഓർമ്മയില്ലേ... ഇന്ന് ആരെങ്കിലും വീട്ടിൽ വരുന്ന കാര്യം പറഞ്ഞിരുന്നോ... \"

\"ഓ... നിങ്ങളുടെ അപ്പച്ചിവരുന്നകാര്യം... ഞാനതങ്ങ് മറന്നു... \"

\"അപ്പോൾ അവർ നിന്റെയാരുമല്ല അല്ലേ... \"

\"അത് ഞാൻ പറഞ്ഞില്ലല്ലോ... പെട്ടന്ന് പറഞ്ഞപ്പോൾ അങ്ങനെയായിപ്പോയതാണ്... എന്റെ ദൈവമേ  ഇത് വല്ലാത്തൊരു മനുഷ്യൻ തന്നെ വെറുതെയല്ല ഞാൻ പറഞ്ഞത്  മൂശ്ശേട്ടയാണെന്ന്... \"

\"മൂശ്ശേട്ട നിന്റെ മറ്റവൻ... അല്ല പിന്നെ കുറച്ചു സ്വാതന്ത്ര്യം തന്നപ്പോൾ തലയിൽ കയറുന്നോ... \"

\"ഇല്ലേ ഞാൻ പറഞ്ഞത് തിരിച്ചെടുത്തു... പോരേ... പിന്നെ അവിടുന്ന് ഇറങ്ങുമ്പോൾ വിളിക്കണേ... \"

\"ശരി വിളിക്കാം... \"
ആദി കോൾ കട്ടുചെയ്തു... \"

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

ഈ സമയം മറ്റൊരിടത്ത്........................................................... 

കൂട്ടുകാരിയുടെ വീട്ടിൽനിന്നും സ്വന്തംവീട്ടിലേക്കു പോവുകയായിരുന്നു അവൾ.. നാട്ടിലേക്ക് രണ്ടുമണിക്കുള്ള ബസ്സ് പിടിക്കാനുള്ള ശ്രമമായിരുന്നു അവൾക്ക്... എന്നാൽ അവൾ എത്തുമ്പോൾ ബസ്റ്റോപ്പിൽ ആരുംതന്നെയില്ലാത്തതിനാൽ അവൾക്ക്  സംശയമായി... 

\"ചേട്ടാ നമ്മുടെ ചാലിപ്പറമ്പ് വഴി പോകുന്ന ബസ്സ് പോയോ...\"
അവിടെയുണ്ടായിരുന്ന പെട്ടിക്കടക്കാരനായ  മദ്ധ്യവയസ്കനോടവൾ ചോദിച്ചു... 

\"പോയല്ലോ മോളെ... ഇപ്പോൾ പോയിട്ടേയുള്ളൂ... മോള് കുറച്ച് നേരം വൈകിയല്ലോ... \"

\"അയ്യോ ഇനി മുന്നേകാലിനേ ബസ്സുള്ളല്ലോ...\"

\"അതെ... പെട്ടന്ന് പോകണമെങ്കിൽ ജംഗ്ഷൻ വരെ നടക്കണം... അവിടുന്ന് ഏതെങ്കിലും വണ്ടി കിട്ടും... \"
അതവൾക്ക് അറിയാവുന്ന കാര്യമാണ് പക്ഷേ  അഞ്ചാറ് കിലോമീറ്റർ നടക്കണം... അവളുടെ നിൽപ്പ് കണ്ട് അയാൾക്ക് കാര്യം മനസ്സിലായി... 

\"മോൾക്ക് ദൈര്യമുണ്ടെങ്കിൽ ഒരു എളുപ്പവഴിയുണ്ട്... പക്ഷേ അതിലെ പോകുന്നതും കുറച്ച് റിസ്ക്കാണ്... നേരെ കുറച്ച് മുന്നോട്ടു പോയാൽ വലത്തോട്ടൊരു വഴിയുണ്ട്...അതിലെ പോയാൽ ഒരു വയലാണ്... വയലിന്റെ അപ്പുറത്ത് കടന്നാൽ ഒരു പറമ്പുണ്ട്... കുറച്ച് കാടു പിടിച്ച് കിടക്കുന്ന സ്ഥലമാണ്.... അതിലെ കുറച്ചു നടന്നാൽ ജംഗ്ഷനിലെത്താം... സംഭവം പത്തു മിനിറ്റ് നേരംകൊണ്ട് അവിടെയെത്താം... പക്ഷേ അതിലെ മോളെപ്പോലെ ഒരു പെൺകുട്ടിക്ക് പോകാൻ പറ്റുന്ന സ്ഥലമല്ല... വേറൊന്നുമല്ല... വെള്ളമടിയും ശീട്ടുകളിയുമായി നടക്കുന്ന കുറച്ചു പേര് അവിടെയുണ്ടാകും...  അവർക്ക് പുറത്തു പറയാൻ പറ്റാത്ത സ്വഭാവവുമുണ്ട്... അതുകൊണ്ട് മോളതിലെ പോകേണ്ട... കുറച്ചു നേരം വൈകുമെന്നല്ലേയുള്ളൂ... അടുത്ത ബസ്സിന് പോകാം... \"

\"അത് പ്രശ്നമല്ല ചേട്ടാ.... അവരുടെ മുന്നിൽ പെടാതെ ഞാൻ പൊയ്ക്കോളാം... \"
അതുംപറഞ്ഞവൾ തിടുക്കത്തിൽ നടന്നു... എന്നാൽ അവൾ പോകുന്നതും നോക്കി ഒരു വിജയച്ചിരി ആ മദ്ധ്യവയസ്കന്റെ ചുണ്ടിൽ തെളിഞ്ഞു... 

ആ പെൺകുട്ടി ധൃതിയിൽ നടന്ന് അയാൾ പറഞ്ഞ പോക്കറ്റ് റോഡിലൂടെ വയലിലെത്തി... പെട്ടവൾ സംശയത്തോടെ നിന്നു... അവിടുന്ന് രണ്ടുവഴിയായി വരമ്പുകൾ കണ്ടു... ഇതിൽ ഏതുവഴിപോകണമെന്നറിയാതെ അവൾ ചുറ്റും നോക്കി... ആരെങ്കിലും അവിടെയുണ്ടെങ്കിൽ വഴി ചോദിച്ചറിയാമായിരുന്നു എന്നവൾ കരുതി... എന്നാൽ ആ പരിസരത്തൊന്നും ആരേയും കണ്ടില്ല... അവസാനമവൾ രണ്ടും കൽപ്പിച്ച് ഒരു വഴിയിലൂടെ നടന്നു... വയൽ കടന്ന് അപ്പുറമെത്തിയപ്പോൾ കാടുപിടിച്ചുകിടക്കുന്ന ഒരു പറമ്പ് കണ്ടു... കഷ്ടിച്ച് ഒരാൾക്ക് നടക്കാൻ പാകത്തിലൊരു വഴിയും... ആ വഴി കണ്ട് അവൾക്കെന്തോ ഭയം തോന്നി... ജംഗ്ഷനിലെത്താൻ എളുപ്പവഴിയെന്നുപറഞ്ഞ ഇതിലൂടെ സ്ഥിരമായി ആരും നടക്കാത്തതുപോലെ... എന്നാലും ആ കടക്കാരൻ പറഞ്ഞതനുസരിച്ച് അവൾ മുന്നോട്ടു തന്നെ നടന്നു... 

\"ഈശ്വരാ കാത്തോളണേ... ഇങ്ങനെയൊരു വഴിയെപറ്റി ഇതുവരേയും രേഷ്മ പറഞ്ഞിരുന്നില്ലല്ലോ... ചിലപ്പോൾ ഞാൻ അവിടുന്ന് ബസ്സിൽ കയറുന്നതിനാലാവും... \"
അവൾ മുന്നോട്ട് നടന്നു... എന്നാൽ അവൾ ചുറ്റും നോക്കുന്നുണ്ടായിരുന്നു... ആ കടക്കാരൻ പറഞ്ഞതുപോലെ ഏതെങ്കിലും മദ്യപാനികളുമുണ്ടോ... അവർക്ക് പുറത്തു പറയാൻ പറ്റാത്ത പല സ്വഭാവങ്ങളുമുണ്ടെന്നും പറഞ്ഞു.... കുറച്ചു മുന്നോട്ടുപേയപ്പോൾ ഒരു ചെറുപ്പക്കാരൻ എതിരേ വരുന്നതവൾ കണ്ടു... കണ്ടാൽ ഒരു മാന്യമായി തോന്നുന്ന ഒരാൾ... അവൾ ഒരാശ്വാസനെടുവീർപ്പിട്ടു.... അവൾ അയാളുടെ, അടുത്തെത്തി... 

\"ചേട്ടാ ജംഗ്ഷനിലേക്ക് ഇനിയും ഒരുപാട് നടക്കാനുണ്ടോ... \"
അയാൾ അവളെയൊന്ന് അടിമുടി നോക്കി... 

\"ഇല്ല കുറച്ചു കൂടി നടക്കാറുണ്ട്... കുട്ടിയെന്താ ഈ വഴിയിലൂടെ... അതും ഒറ്റക്ക്... ഈ സ്ഥലം അത്രക്ക് നല്ലതൊന്നുമല്ല... \"

\"അത് പെട്ടന്ന് വീട്ടിലെത്തേണ്ടതുണ്ട്... നാട്ടിലേക്കുള്ള ബസ്സ് പോയി... ഇനി ഒരുപാട് സമയംകഴിയണം അടുത്ത ബസ്സിന്... ജംഗ്ഷനിലെത്തിയാൽ നാട്ടിലേക്കുള്ള വണ്ടി കിട്ടുമെന്ന് ബസ്റ്റോപ്പിനടുത്തുള്ള കടക്കാരൻ പറഞ്ഞു... അതാണ് ഞാൻ ഇതിലേ വന്നത്... 

ഇതിലെ പോയാൽ മൂന്ന് വഴിയുണ്ട്... ഒന്ന്  നീ വന്നവഴിയുള്ള വയലിലേക്കാണ് മറ്റൊന്ന് ഇവിടെ ശീട്ടുകളിയും മദ്യസേവയുമായി കഴിയുന്നവരുടെ സങ്കേതത്തിലേക്കാണ്... മൂന്നാമത്തെ വഴി പോകണം ജംഗ്ഷനിലെത്താൻ.... കുറച്ചു നേരംവൈകിയാലും നിനക്ക് അടുത്ത ബസ്സിൽ പോയാൽമതിയായിരുന്നല്ലോ... 

\"ഇപ്പോൾ തോന്നുന്നു അതാണ് നന്നായിരുന്നെന്ന്... \"

\"പെൺകുട്ടികളായാൽ കുറച്ച് പേടിയും കാര്യ വിവരവും വേണം... അറിയാത്ത വഴിക്കാണോ ഒറ്റക്ക് പോകുന്നത്... ഇത് നിന്നെ പറഞ്ഞിട്ട് കാര്യമില്ല... നിന്നെയിങ്ങനെ കയറൂരി വിട്ട വീട്ടുകാരെ പറഞ്ഞാൽ മതി... അല്ലെങ്കിൽ ജംഷനിലേക്ക് ഏതെങ്കിലും വണ്ടി കിട്ടുമായിരുന്നില്ലേ... ആരെങ്കിലും എന്തെങ്കിലും പറഞ്ഞെന്ന് കരുതി എടുത്തുചാടി പോരുകയല്ല വേണ്ടത്... ഏതായാലും എന്റെ മുന്നിൽപ്പെട്ടത് നന്നായി... ഇല്ലെങ്കിൽ നാളത്തെ വാർത്ത  ഒരു അജ്ഞാത മൃതദേഹം ഇവിടുന്ന് കിട്ടിയെന്നാകും... എന്തായാലും അങ്ങനെയൊരവസ്ഥ വരേണ്ട... ഞാൻ വഴികാണിച്ചുതരാം... വാ... 


തുടരും.......... 

✍️ Rajesh Raju

➖➖➖➖➖➖➖➖➖
കൃഷ്ണകിരീടം 36

കൃഷ്ണകിരീടം 36

4.5
4339

\"പെൺകുട്ടികളായാൽ കുറച്ച് പേടിയും കാര്യ വിവരവും വേണം... അറിയാത്ത വഴിക്കാണോ ഒറ്റക്ക് പോകുന്നത്... ഇത് നിന്നെ പറഞ്ഞിട്ട് കാര്യമില്ല... നിന്നെയിങ്ങനെ കയറൂരി വിട്ട വീട്ടുകാരെ പറഞ്ഞാൽ മതി... അല്ലെങ്കിൽ ജംഷനിലേക്ക് ഏതെങ്കിലും വണ്ടി കിട്ടുമായിരുന്നില്ലേ... ആരെങ്കിലും എന്തെങ്കിലും പറഞ്ഞെന്ന് കരുതി എടുത്തുചാടി പോരുകയല്ല വേണ്ടത്... ഏതായാലും എന്റെ മുന്നിൽ പെട്ടത് നന്നായി... ഇല്ലെങ്കിൽ നാളത്തെ വാർത്ത  ഒരു അജ്ഞാത മൃതദേഹം ഇവിടുന്ന് കിട്ടിയെന്നാകും... എന്തായാലും അങ്ങനെയൊരവസ്ഥ വരേണ്ട... ഞാൻ വഴികാണിച്ചുതരാം... വാ... \"അയാൾ പറഞ്ഞതു കേട്ട് അവൾ പേടിച്ച് വിറച്ചിറക്കുകയായിരുന്