Aksharathalukal

കൈ എത്തും ദൂരത്ത്

 മഹേഷ്‌ തിരിഞ്ഞു നോക്കിയപ്പോൾ തന്നെ വേദനയോടെ നോക്കുന്ന ബദ്രിയെയാണ് കണ്ടത്.... അയാൾ അവനെ കണ്ടതും പൊട്ടിക്കരഞ്ഞു... ഒരുപാട് നേരം പിടിച്ചു നിർത്തിയ കണ്ണുനീർ അണപൊട്ടിയോഴുകി.... അദേഹത്തിന്റെ അവസ്ഥ കണ്ട് എങ്ങനെ ആശ്വസിപ്പിക്കും എന്ന് അറിയാതെ ബദ്രി നിസ്സഹായതയോടെ ഭിത്തിയിൽ ചാരി നിന്നു... ജാനകിയുടെ അയൽവാസി ബദ്രിയുടെ ഫ്രണ്ടാണ്...അവൻ വിളിച്ചു പറഞ്ഞപ്പോൾ മുതൽ നെഞ്ചിൽ തീയായിരുന്നു... പിന്നെ ഒന്നും നോക്കാതെ ഇങ്ങോട്ടേക്ക് തിരിച്ചു.....

കുറച്ചു നേരം കഴിഞ്ഞു icu ന് ഇറങ്ങിവരുന്ന ഡോക്ടറെ കണ്ട് മഹേഷും ബദ്രിയും പ്രതീക്ഷയോടെ അടുത്തേക്ക് നടന്നു.. അവരെ കണ്ടതും ഡോക്ടർ ദയനീയമായി അവരെ നോക്കി.....
\"ഡോക്ടർ ഇപ്പൊ എങ്ങെനയുണ്ട് മഹേഷ്‌ ഇടറിയ ശബ്ദത്തിൽ ചോദിച്ചു...

\"ഞങ്ങൾ ശ്രമിക്കുന്നുണ്ട്... ബാക്കി എല്ലാ ദൈവത്തിന്റെ കയ്യിലാണ്...തലയ്ക്കു പിന്നിൽ ഏറ്റ അടി... പിന്നെ നട്ടേലിൻ ചേർന്നുള്ള കുത്ത് ചാൻസ് കുറവാണ്.. ഡോക്ടർ സഞ്ജീവ് പറഞ്ഞു നിർത്തി...

\"വേറെ എവിടെയെങ്കിലും കൊണ്ടുപോയാൽ...\"
മഹേഷ്‌ പ്രതീക്ഷയോടെ ചോദിച്ചു...

\"ചാൻസ് കുറവാണ്.. ഇത് തന്നയാണ് എല്ലായിടത്തും നിന്നും പറയുക.... പിന്നെ നിങ്ങളുടെ സമാധാനത്തിനു വേണ്ടി കൊണ്ടുപോകാം... But റിസ്ക് കൂടുതലാണ്....\"

\"മോള്.. അവൾക്ക്....\"

\"അവൾക്ക് കുഴപ്പമൊന്നുമല്ല.. വീഴ്ചയിൽ ചെറുതായി ഒന്ന് നെറ്റി മുറിഞ്ഞു... പിന്നെ ഇതൊക്കെ നേരിൽ കണ്ടതിനുള്ള ഷോക്..ഷി ബിൽ ബി ഒക്കെ..അവളെ റൂമിലേക്ക് മാറ്റിട്ടുണ്ട്.. പോയി കണ്ടോളു... ഡോക്ടർ അതും പറഞ്ഞു നടന്നു നീങ്ങി..


അമ്മേ....
ജാനകിയുടെ റൂമിൽ നിന്നും നിലവിളി കേട്ടതും മഹേഷും ബദ്രിയും റൂമിലേക്ക് ഓടി....

\"ജാനു മോളെ പേടിക്കേണ്ട.. മോളെ \"അടുത്ത് നിന്നും അത് പറയുന്നത് കേട്ട് 
ജാനകി പതിയെ കണ്ണുകൾ തുറന്നു..അച്ഛനെ മുന്നിൽ കണ്ടതും...
\"അച്ഛാ അമ്മ... അവര് അമ്മയെ... എനിക്ക് പേടിയാ അച്ഛാ... അവര് വീണ്ടും വരും.. അവൾ ഓരോന്ന് പറഞ്ഞു കരഞ്ഞുകൊണ്ടിരുന്നു... ഇടക്ക് വാക്കുകൾ മുറിഞ്ഞു പോകുന്നുണ്ട്...
\"മോളെ അമ്മയ്ക്ക് ഒന്നുമില്ല.. അമ്മ അപ്പുറത്തുണ്ട്.... അവളുടെ അച്ഛൻ അവളെ ചേർത്ത് പിടിച്ചു തലയിൽ തലോടികൊണ്ട് പറഞ്ഞു..
\"എനിക്ക് കാണണം അച്ഛാ അമ്മയെ...\"
\"മോളെ ഇപ്പൊ കാണാൻ പറ്റില്ല.. Icu ലാണ് ഡോക്ടറുടെ പെർമിഷൻ വാങ്ങി നമുക്ക് കാണാം.. മോള് ഒന്ന് അടങ് ഒലിച്ചിറങ്ങുന്ന അവളുടെ കണ്ണുനീർ തുടച്ചു മഹേഷ്‌ പറഞ്ഞു...

ഇതൊന്നും കണ്ട് സഹിക്കാൻ ആവാതെ ബദ്രി റൂമിൽ നിന്ന് ഇറങ്ങി....
പുറത്തേക്കിറങ്ങിയ ബദ്രി കണ്ടത് അവനെ കാത്തു നിൽക്കുന്ന യുവിയെയാണ്...
ബദ്രിയെ കണ്ടതും യുവി അടുത്തേക്ക് വന്നു..
\"ഡാ ഇപ്പൊ എങ്ങെനെയുണ്ട്...\"

\"ആന്റിയുടെ കാര്യം കുറച്ചു സീരിയസ് ആണ്... അവൾക്ക് കുഴപ്പമൊന്നുമില്ല.. പിന്നെ ഇതൊക്കെ കണ്ട ഷോക്കിലാണ് ....

യുവിയെ നോക്കി ബദ്രി അത് പറഞ്ഞതും യുവി മൊബൈൽ അവനു നീട്ടി...

മോഷണ ശ്രമത്തിനിടയിൽ വിട്ടമ്മയ്ക്ക് ഗുരുതരമായി പരികേറ്റു...
അതിന് താഴെ ജാനകിയുടെ അമ്മയുടെ ഫോട്ടോയും... അത് കണ്ട് ബദ്രിയുടെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നു.. അവൻ മുഷ്‌ടി ചുരുട്ടി ഭിത്തിയിൽ ആഞ്ഞടിച്ചു.....

\"ഡാ ഇതിന്റെ പിന്നിൽ അവരായിരിക്കുമോ...\"
യുവി നെറ്റി ചുളിച്ചു ചോദിച്ചു...

\"എനിക്കും ആ ഡൌട്ട് ഉണ്ട്..

\"ഡാ വരട്ടെ നമുക്ക് നോക്കാം പോലിസ് അനേഷിക്കുന്നുണ്ടല്ലോ..\"


 പിന്നിട്ടുള്ള ദിവസങ്ങളിൽ ഇത് തന്നയായിരുന്നു വാർത്തകിൽ നിറഞ്ഞുനിന്നത്.. നാല് ദിവസം കഴിഞ്ഞപ്പോൾ ബംഗാൾ സദേശി ആയ ഒരു പയ്യനെ പോലീസ് അറസ്റ്റ് ചെയ്തു.. അവന്റെ കൈയിൽ നിന്നും ജാനകിയുടെ അമ്മയുടെ വളയും മാലയും പോലീസ് കണ്ടെത്തി..ഒരു എതിർപ്പും ഇല്ലാതെ അവൻ കുറ്റം സമ്മതിച്ചു.... അവന്റെ കൂടെ ഉള്ളവർ ബംഗാളിലേക്ക് കടന്നു എന്നും അവൻ മൊഴി കൊടുത്തു.. കുറച്ചു ദിവസം ഇതൊക്കെ തന്നയായിരുന്നു വാർത്ത... പിന്നെ എല്ലാ ചാനലിലും അന്യസംസ്ഥാന തൊലിലാളികൾ കേരളത്തിൽ നടത്തുന്ന കുട്ടകൃത്യങ്ങൾ വർധിച്ചു വരുന്നതിനുള്ള ചർച്ചക്കൾ ചൂട് പിടിച്ചിരുന്നു...
ഇതൊക്കെ കണ്ട് അവരൊക്കെ മൗനം പാലിച്ചു.. ദിവസങ്ങൾ കോഴിഞുപൊക്കെ ജാനകിയുടെ അമ്മ മരണത്തിന് കിഴടങ്ങി...
ജാനകി ഒരു മരവിച്ച അവസ്ഥയിൽ ആയിരുന്നു.. ഒന്നിനോടും ഒരു പ്രതികരണവും ഇല്ലാതെ... അമ്മ മരിച്ചപ്പോ പോലും അവൾ കരഞ്ഞില്ല... എല്ലാത്തിനും ഒരു പാവയെ പോലെ ഇരുന്നു..അതിന്റെ ഇടയിൽ കോടതി വിചാരണ നടന്നുകൊണ്ടിരുന്നു... ജാനകി ഡിപ്രഷനിൽ ആയത് കൊണ്ട് കോടതിൽ പലപ്പോഴും ഹാജരാവൻ പറ്റിയില്ല... അത് ഹരിയുടെ അഡ്വകേറ്റ് മാക്സിമം മുതലെടുത്തു...ജാനകി ആക്രമിക്കപ്പെട്ട ദിവസം ശ്രീ ഹരി നാട്ടിൽ ഇല്ലായിരുന്നു എന്ന് അഡ്വക്കറ്റ് വാദിച്ചു...അതിനുള്ള എല്ലാ തെളിവ്ക്കളും അഡ്വക്കറ്റ് ഹാജരാക്കി....

കോടതി വിധി വരുന്ന ദിവസം ജാനകി അച്ഛന്റെ കൂടെ കോടതിയിൽ പോയിരുന്നു


 : കുറ്റമുക്തമായി ശ്രീ ഹരി കോടതിയിൽ നിന്ന് ഇറങ്ങി വരുമ്പോൾ ജാനകി ഒരു ഭാവ വിത്യസമില്ലാതെ അവനെ നോക്കി നിന്നു.. അവളെ കണ്ടതും അവൻ ഒന്ന് പുച്ഛമായി ചിരിച്ചു..അവളെ അടിമുടി ഒന്ന് നോക്കി 

\"ജാനകി ..നിന്റെ ..കാര്യങ്ങൾ ഒക്കെ ഞാൻ അറിഞ്ഞു.... എന്നാലും നിന്റെ ഒരു വിധി... എന്ത്‌ ചെയ്യാനാ എല്ലാ സഹിക്കാൻ മാത്രമല്ലേ പറ്റു... സങ്കടം അഭിനയിച്ചു അവൻ അത് പറഞ്ഞപ്പോൾ അവന്റെ ഉള്ളിൽ നിറഞ്ഞ പരിഹാസം അവൾ തിരിച്ചറിഞ്ഞു...
പെട്ടന്ന് അവന്റെ ഭാവം മാറി.. നിനക്ക് വെച്ച പണിയായിരുന്നു.. എന്താ ചെയ്യാ അനുഭവിക്കാൻ യോഗം നിന്റെ തള്ളയ്ക്കാണ്...
നീ എന്നെ കുറെ ഓടിച്ചു.. പോലീസ് പിടിക്കുമോ എന്ന് ഭയന്ന് ഊണും ഉറക്കവും നഷ്‌ടപ്പെട്ടനാൾ... പിന്നെ ജയിലുള്ള നാളുകൾ.. ഇതൊക്കെ സമ്മാനിച്ച നിനക്ക് ഇത്രയെങ്കിലും ഞാൻ ചെയ്യേണ്ടേ...
അവൻ പറയുന്നത് കേട്ട് അവളുടെ കണ്ണുകൾ നിറഞ്ഞു.....അവൾക്ക് ശ്വാസം നിലയ്ക്കുന്നത് പോലെ തോന്നി..
ബദ്രി ദേഷ്യം കണ്ണുകളിൽ പിടിച്ചമർത്തി...അവന്റെ നരമ്പുകൾ പുറത്തേക്ക് തള്ളി....
[

 അവൻ പറയുന്നതൊക്കെ നിശബ്ദതയോടെ കേട്ട് ഉള്ളിലുള്ള ദേഷ്യം പല്ലുകൾ കടിച്ചു അടക്കി നിർത്തി യുവിയും അവളുടെ അച്ഛനും...
\"ഡീ നീ എന്താ ഡീ വിചാരിച്ചത് കുറച്ചു ഒലിപ്പീരു പിള്ളേരെ കൊണ്ടുവന്നാൽ എന്നെ അങ്ങ് ഒലത്താമെന്നോ.... എനിയും എന്റെ പിറകെ വന്നാൽ ചുറ്റുമുള്ള ഓരോന്നിനെയും ഞാൻ അരിഞ്ഞു വീഴ്ത്തും... അതും പറഞ്ഞു അവളെ ചുറ്റുമുള്ളവരെ ഒരു പുച്ഛ ചിരിയോടെ നോക്കി... നടന്നകന്നു...
അവൾ അവിടെ തളർന്നിരുന്നു...ഉറക്കം... ഉറക്കം.. കരഞ്ഞു....എല്ലാരും അവളെ ആശ്വസിപ്പിച്ചു...
\"ഒരിക്കൽ തോറ്റെന്നു കരുതി എപ്പോഴും അങ്ങനെ ആവണമെന്നില്ല..എത്ര റിസ്ക് എടുത്താലും പൊരുതുക തന്നെ ചെയ്യും... കുറ്റം ചെയ്തവർ ശിക്ഷ അനുഭവിക്കുക തന്നെ ചെയ്യും.....
അവളുടെ അച്ഛന്റെ വാക്കുകൾ കേട്ട് ഒന്നും മനസ്സിലാവാതെ അവൾ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി...
വാ പോകാം എന്നും പറഞ്ഞു അദ്ദേഹം അവളെ എഴുനേപ്പിച്ചു കാറിൽ കയറ്റി...
അപ്പോഴാണ് അവരുടെ അഡ്വക്കറ്റ് അങ്ങോട്ടേക്ക് വന്നത്.. അവരെ കണ്ടതും മഹേഷ്‌ വർമയും ബദ്രിയും യുവിയും അടുത്തേക്ക് നടന്നു...

\"എന്താ നിങ്ങളുടെ പ്ലാൻ.......\"അഡ്വക്കറ്റ് എല്ലാവരുടെയും മുഖത്തേക്ക് നോക്കി ചോദിച്ചു...

\"നമ്മുടെ ഊഹം തെറ്റിയില്ല അങ്കിൽ... ജാനകിയുടെ അമ്മയുടെ അപകടത്തിന് പിന്നിലും അവൻ തന്നെയാ.... എല്ലാത്തിനും കൂടെ അവൻ ഒരു സമ്മാനം കൊടുക്കേണ്ടേ.... \"
യുവി പറയുന്നത് കേട്ട് അമ്മാവൻ ആ എന്ന അർത്ഥത്തിൽ തലയാടി...
\"എനി ഞങ്ങൾ കളത്തിൽ ഇറങ്ങി കളിക്കുവാണ്....(ബദ്രി )

\"സൂക്ഷിച്ചു വേണം അറിയാലോ ആരോടാണ് കളിക്കുന്നതെന്ന്...=(അഡ്വക്കറ്റ് )

\"അറിയാം.. എനി ഒരു തോൽവി ഇല്ല... അവനുള്ള ശിക്ഷ എന്റെ കൈ കൊണ്ട് തന്നയാണ്...(മഹേഷ്‌ വർമ..)
\"ഞാൻ ദാസിനെ വിളിച്ചിരുന്നു... അവൻ സഹായിക്കാം എന്ന് ഏറ്റിട്ടുണ്ട്... നാളെ അവൻ ചെന്നൈയിൽ നിന്ന് എത്തും... ബാക്കി പ്ലാൻ അവൻ വന്നിട്ട്..
അഡ്വ ക്കെറ്റ് അത് പറഞ്ഞതും എല്ലാരും സമ്മതം മൂളി...
കൈ എത്തും ദൂരത്ത്

കൈ എത്തും ദൂരത്ത്

4.7
16095

: മഹേഷും ജാനകിയും വീട്ടിലേക്ക് തിരിച്ചു...ജാനകി കണ്ണടച്ചു സീറ്റിൽ ഇരുന്നു... അവളുടെ മനസ്സിൽ അച്ഛൻ പറഞ്ഞ വാക്കുകളായിരുന്നു....അവൾ പതിയെ കണ്ണുതുറന്നു...കാർ ഹൈവേ കടന്നിരിക്കുന്നു.... അവൾക്ക് അച്ഛനോട് എന്തൊക്കയോ ചോദിക്കണമെന്നുണ്ടായിരുന്നു.. അച്ഛന്റെ വലിഞ്ഞു മുറുക്കിയ മുഖവും ചുവന്ന കണ്ണുകളും കണ്ടപ്പോൾ അതിന് തോന്നിയില്ല......അവൾ വീണ്ടും കണ്ണടച്ചു സീറ്റിൽ ചാരി ഇരുന്നു....പെട്ടന്നാണ് അച്ഛന്റെ വിളി കേട്ടത്...മോളെ ജാനു...അവൾ കണ്ണുതുറന്നു അച്ഛനെ എന്താ എന്നുള്ള ഭാവത്തിൽ നോക്കി....\"മോള് കുറച്ചു ദിവസം അപ്പച്ചിയുടെ കൂടെ നിൽക്കണം.... അച്ഛൻ ഒരിടം വരെ പോകാനുണ്ട്....\"അവൾ ചെറുതായി ഒ