Aksharathalukal

💙🖤റൂഹോട് ചേരും വരെ🖤💙

*💙🖤  റൂഹോട്* 
                  *ചേരും വരെ..  🖤💙*


           *jUb!!✍💞*

*(RoM@nt!C  Lov£ $toRy)*

*_Part_56_*

____________________________________


©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn\'t be used in full or part without the creator jubii prior permission.

______________________________________

ഡാ കോപ്പേ... എവിടെ ഒക്കെ നോക്കി അറിയോ ഇവിടെ വന്നു റൊമാൻസിച്ചു നിക്കാലേ.... കഷ്ടം... പെങ്ങളെ കല്യാണം ആണ് പോലും... 

എടാ പഹയാ  എന്നും ഇത് തന്നെ ആണല്ലോ ന്റെ ഗതി കറക്റ്റ് ടൈമിൽ തന്നെ കുറ്റിയും പറിച്ചു എത്തിക്കോളും കാലമാടൻ... 

ഹിഹിഹി.. 

വല്ലാതെ കിണിക്കല്ലേ... ഇജ്ജ് ഞാൻ അറിയാതെ ന്റെ ദേഹത്തു ക്യാമറ വല്ലതും വച്ചിട്ടുണ്ടോ ങ്‌ഹേ... ഷാനു അനു വിനെ ഇടം കണ്ണിട്ടു നോക്കി... 

അയ്യേ ഞാൻ അത്തരക്കാരൻ നഹീന്നു പറഞ്ഞ നഹി... ഇന്ക് ഇതൊക്കെ നേരിട്ട് കാണാനാ ഇഷ്ടം.... അനു Zannu ന് കണ്ണിറുക്കി ചുമ്മാ എന്ന് കാണിച്ചു... ഓൾ ആകെ വിളറി വെളുത്തു നിക്കുന്നുണ്ട്... 

എന്നാലും എനിക്ക് നിന്നെ വിശ്വാസം ഇല്ല മോനെ... ഇതിന്റെ പിന്നിൽ എന്തോ ഒന്നുണ്ട്... നീ തന്നെ ഓർത്ത് നോക്ക്  ഞങ്ങക്ക് രണ്ടാൾക്കും കിട്ടുന്ന എല്ലാ അവസരവും സ്പോട്ടിൽ തന്നെ വന്നു കുളം തോണ്ടൽ ണ്ട്... 

ഡാ മണ്ട,,, അതൊക്കെ ശരി തന്നെ  ഇതൊക്കെ കണ്ടു പിടിക്കാൻ അറ്റ്ലീസ്റ്റ് തലയിൽ വല്ലതും വേണം.. ഇവിടെ ഇത്രയും ആളുകൾ ഉണ്ടായിട്ടും അവിടെ ഒരുപാട് കാര്യങ്ങൾ നോക്കി നടത്താൻ ഉണ്ടായിട്ടും പൂച്ച കുഞ്ഞ് എന്തിനാ പമ്മി ഇങ്ങോട്ട് തന്നെ വന്നത് എന്ന് ഊഹിക്കാൻ മാത്രം അല്ലേ ഉള്ളു... ബാക്കി സിറ്റുവേഷൻ ഒക്കെ രണ്ടാൾക്കും യോഗം ഇല്ലാഞ്ഞിട്ട എന്ന് കരുതിയ മതി... 

ഇതിന് മാത്രം അല്ലേ തലയിൽ ആൾതാമസം ഉള്ളു ഒന്ന് പോയെടാ... 

പോവന്നെ... ആഹ് പിന്നെ വന്ന കാര്യം മറന്നു... നിന്നെ അവിടെ അന്നേഷിക്കുന്നുണ്ട്.... പെട്ടന്ന് വരാൻ നോക്ക്.. ഞാൻ ഇവിടെ നിക്കണോ അതോ പോണോ എന്നും ചോദിച്ചു അനു നിഷ്കു ഭാവത്തിൽ നിക്കാൻ തുടങ്ങി... 

തല്ക്കാലം മോൻ കെട്യോളെ പോയി നോക്ക്  അറിയാലോ... മൊഞ്ചൻമാരെ കണ്ടാൽ വെറുതെ വിടാത്ത ടീമാ നമ്മുടെ ഒക്കെ കൂടെ ഉള്ളത്... എപ്പോഴും ഒരു കണ്ണ് ഇവരുടെ പിറകെ നല്ലതാ.. 

പറഞ്ഞ പോലെ അത് ശരി ആണല്ലോ... മിക്കവാറും അല്ലു കോപ്പത്തി അവിടെ പണി തുടങ്ങികാണും...ഒരു കണ്ണല്ല രണ്ട് കണ്ണും ഉണ്ടാവും.  എന്ന പിന്നെ ഞാൻ അങ്ങട്ട് എന്നും പറഞ്ഞു ചെക്കൻ ഒരൊറ്റ ഓട്ടം ആയിരുന്നു... 

ഞാനും zannu വും പൊട്ടിചിരിച്ചു... 
നിന്നെ ഞാൻ പിന്നെ എടുത്തോളാം കുട്ടി പിഷാജേ എന്നും പറഞ്ഞിട്ട് വേഗം റെഡി ആയി തായേക്ക് പോയി... 

💕💕💕💕💕💕💕💕💕💕💕

ന്റെ റബ്ബേ എന്തെക്കെ ഈ ഷാനുക്ക കാണിച്ചു കൂട്ടുന്നെ ശരിക്കും പിരി പോയോ എന്തോ.... 

ഇനിപ്പോ ഓൻ എങ്ങാനും വല്ല പെൺപിള്ളേരെയും വായിനോക്കിനിക്കോ റിയ ന്റെ ഫ്രണ്ട്സ് ഒക്കെ വരുന്നേ അല്ലേ... നോക്കട്ടെ അപ്പൊ കാണിച്ചു കൊടുക്കാം... 

വേഗം റെഡി ആയി നാളത്തേക്ക് ഉള്ളത് കൂടെ സെറ്റ് ആക്കി വച്ചു.... ഷാനുക്കന്റെ ഷർട്ട്‌ന്റെ സെയിം കളർ ടോപ് തന്നെ മ്മള് എടുത്തിട്ടു... പിങ്ക് ഓന്റെ ഫേവ് ആണ് ന്റെയും.... മ്മക്ക് ഈ മോഡൽ ഒന്നും ഇഷ്ടം ഇല്ലാത്തതു കൊണ്ട് എപ്പോഴും സിമ്പിൾ തേടി നടക്കൽ ആണ് പണി...മ്മള് ഒപ്പിച്ചു എടുത്തത് ഒന്നും ഓൻ അറീലട്ടോ.... ഈൗ.  ഹാ അതൊക്കെ പോട്ടേ  തായേ ഫങ്ക്ഷൻ തുടങ്ങി തോന്നുന്നു....


റിയനെ സ്റ്റേജിൽ ഇരുത്തി കുഞ്ഞ് മക്കൾ ഒപ്പന കളിക്കുന്നുണ്ട്....ക്യാമറ മാൻ ഓളെ കൂടെ ആയോണ്ട് ഞാനും അങ്ങോട്ട് വിട്ടു... ഇപ്പോഴല്ലേ ചാൻസ് കിട്ടുള്ളു.... 

അങ്ങനെ ഞങ്ങളെ രണ്ടാളെയും പിക് എടുത്തു അയാൾക്ക് മടുത്തു കാണും...അയാളെ ചടപ്പ് മാറ്റാൻ വേണ്ടി റിയനെ തട്ടി സിംഗിൾ എടുക്കാൻ തുടങ്ങി.... അതിന്റെ ഇടയിൽ അരയിൽ കൂടെ എന്തോ ഇഴയുന്ന പോലെ തോന്നിയതും സൈഡിൽ ഇളിച്ചു നിൽക്കുന്ന ഷാനുക്കാനെ കണ്ടതും മ്മള് ഓനോട്‌ ചേർന്ന് നിന്നു... 

എല്ലാരും ഞങ്ങളെ കണ്ടിട്ട് എന്തൊക്കെയോ പറയുന്നുണ്ട്....പ്രത്യേകിച്ച് വയസ്സായ ഉമ്മുമ്മമാർ... ഓർക് പിന്നെ ഇതന്നെ അല്ലേ പണി... അത് കൊണ്ട് മൈൻഡ് ചെയ്യാൻ നിന്നില്ല... 

ഞങ്ങളെ ഫോട്ടോഷൂട്ട്‌ കണ്ടിട്ട് അനുക്ക അല്ലുനെയും ആശിൽക്ക ഷൈമനെയും പിടിച്ചു കൊണ്ട് വന്നു.... 

റബി അഫിയെ വിളിക്കെടാ പോയിട്ട് എന്ന് ഷാനുക്ക പറഞ്ഞപ്പോ മൂപ്പർ ഒന്ന് മടിച്ചു... അവസാനം ഉന്തി തള്ളി വിട്ടു ഓളെയും കൂട്ടി വന്നു .. ഞങ്ങൾ ആരും പ്രതീക്ഷിച്ചിരുന്നില്ല അഫി വരുമെന്ന്... 

അൽഹംദുലില്ലാഹ്... ഇപ്പൊ ഒരാശ്വാസം... ഓളെ മുഖം സന്തോഷത്തിൽ ആണെങ്കിലും ആ ഉള്ളം നീറുക ആണെന്ന് ആ പുഞ്ചിരി വ്യക്തമാക്കുന്നുണ്ട്... 

പൊരിച്ച ചിക്കന്റെ മണം മൂക്കിനെ അലോസരപ്പെടുത്താൻ തുടങ്ങിയപ്പോ zannu ആദ്യം മുങ്ങി പിന്നാലെ ബാക്കി ടീംസും... 

അങ്ങനെ എല്ലാരും ഫുഡ്‌ ഒക്കെ കഴിച്ചു ബാക്കി ഉള്ള പരിപാടികൾ തുടങ്ങി....ഓരോരുത്തർ ഓരോ തിരക്കിൽ പെട്ടു... 

Zannu ഇവിടുത്തെ മരുമോൾ ആയോണ്ട് എല്ലാ കുടുംബക്കാരോടും കുശലന്നെഷണം നടത്താൻ തുടങ്ങി... ഓളെ ഉമ്മച്ചിന്റെ ഓർഡർ ആണത്.. 


വായും പൊളിച്ചു നിക്കാതെ എല്ലാരോടും പോയി സംസാരിക്കാൻ... സംസാരിക്കാൻ മൂപ്പത്തി മുൻപന്തിയിൽ ആയോണ്ട് ക്ഷാമം ഉണ്ടായില്ല പള പള പറഞ്ഞു സിനുന്റെ മോൻ ഷിഫുനെയും എടുത്തു നടക്കാൻ തുടങ്ങി... 

ഷാനുവും ടീംസും റിയന്റെ അടുത്താണ് ... അവർ എന്തെക്കെയോ പ്ലാൻ ചെയ്തിട്ടുണ്ട്.... zaid ഉം റാഹിയും മിഷുവും ണ്ട് കൂടെ.... Zaid പേരിന് അവരുടെ കൂടെ ഉണ്ടെന്നുള്ളൂ... ചെക്കൻ ഫുൾ ടൈമ് ഫോണിൽ കണ്ണും നട്ടു നിക്കാണ്. 


ഷാനുക്ക പോയി റിയക്ക് മധുരം കൊടുത്തു ഓളെ നെഞ്ചോടു ചേർത്തു... 

🎶 കണ്ണിലിന്നുമൊരു മിന്നാമിന്നി 
കുഞ്ഞു തുമ്പിയായ് മിന്നും  ഇവള് 
നെഞ്ചിലിന്നുമെൻ ഓമൽ കുഞ്ഞാണേ 🎶

🎶പിച്ച വച്ചൊരാ നേരം തൊട്ടേ 
 എൻ വിരൽ തുമ്പിലെന്നും തൂങ്ങി 
  കുഞ്ഞു മോഹങ്ങൾ കാണും പെണ്ണാണെ🎶

🎶നിൻ കുറുമ്പുകൾ കരുതലോടെ ഞാൻ 
     കൂട്ടു നിന്ന കാലം 🎶

🎶ഈ കുഞ്ഞു കണ്ണിലെ 
     പുഞ്ചിരി കണ്ടൂ ഞാൻ 🎶

🎶വർണ്ണമേഴു നിറം ഒന്നായ് ചേരും മാരിവില്ലിനഴകേ🎶

🎶മൈലാഞ്ചി രാവിലീ നാണം കണ്ടില്ലേ 🎶

നമ്മുടെ മൊഞ്ചൻസ് പണി തുടങ്ങി മക്കളെ.... 

ഷാനുക്ക അവളെ നെറുകയിൽ കൂടെ തലോടി അടുത്ത് ഇരുന്നു... ഓരോരുത്തർ ആയി മധുരം കൊടുക്കാൻ തുടങ്ങി... 

ന്നാലും ഷാനുക്ക റിയനെ നെഞ്ചോടു ചേർത്തപ്പോ മ്മടെ ഹൃദയം എന്തിനാണാവോ പിടഞ്ഞു പോയത്... ഒന്നുല്ലേലും സ്വന്തം പെങ്ങൾ അല്ലേ Zannu.  പോട്ടേ സാരല്യ മനസ്സ് സ്വയം ആശ്വാസിപ്പിച്ചു... ന്നാലും ആ നെഞ്ചിൽ ആരും ചായുന്നത് ഇന്ക് ഇഷ്ടം അല്ല അതോണ്ടല്ലേ അങ്ങനെ ചിന്തിച്ചേ ബ്ലഡി മനസ്സ് ആവശ്യം ഇല്ലാത്ത നേരത്ത് ഭ്രാന്ത് പിടിപ്പിക്കാൻ വന്നോളും... 


അങ്ങനെ ഏകദേശം എല്ലാം കഴിഞ്ഞു ഓരോരുത്തർ കിടക്കാൻ തുടങ്ങി... മ്മക്ക് ആണേൽ ഉറക്കം തൂങ്ങിയിട്ടു വയ്യ... റൂമിൽ ചെന്നു നോക്കിയപ്പോ ന്റെ ചങ്കത്തികളും ഷാനുക്കന്റെ കസിൻസും ഒക്കെ അവിടെ സ്ഥാനം പിടിച്ചിട്ടുണ്ട്.... 

ഉമ്മച്ചിയും സിനുത്തയും ഒക്കെ റിയന്റെ റൂമിലും... ഇന്ന് പോവാൻ നിന്ന ഓരേ ഒരു വിധത്തിൽ ആണ് പിടിച്ചു നിർത്തിയേ...തന്സിക്ക നാളെ വരാം എന്നും പറഞ്ഞു പോയിട്ടുണ്ട്...ആൾ ഇച്ചിരി ബിസി ആണ്... 

എല്ലാരേം നോക്കി നടന്നു അവസാനം ഞാനും കിടന്നു.... ബട്ട് ഉറക്കം അടുത്തു കൂടെ പോവുന്നെ ഇല്ല കോപ്പ് അല്ലേൽ ബെഡ് കണ്ടാൽ ബോധം പോവുന്നെ ആണ് ഇന്നെന്തു പറ്റി ആവോ... 

മിക്കവാറും ഓന്റെ നെഞ്ചിലെ താളം കേൾക്കാത്തത് കൊണ്ടാവും...ഇനിപ്പോ ഒരൊറ്റ വഴി ഉള്ളു ഓന്റെ അടുത്ത് തന്നെ പോയി കിടക്കാം... 

പമ്മി പമ്മി ഒച്ച ഉണ്ടാക്കാതെ ഓനെ തേടി ഇറങ്ങി... നിരാശ ആയിരുന്നു ഫലം... അവസാനം ഉമ്മചിന്റെ റൂമിൽ പോയി നോക്കി അവിടെ ഒന്നുല്ല.... 

പുറത്തു പോയി നോക്കിയപ്പോണ്ട് കിളവൻമാർ എല്ലാം കൂടെ സംസാരിച്ചു ഇരിക്കുന്നു ഇവറ്റകൾക്ക് ഒന്നും ഉറക്കവും ഇല്ലേ... 

Zaid ന്നെ കണ്ടപ്പോ ഷാനുക്കാക് കാണിച്ചു കൊടുത്തു... പിന്നെ അങ്ങോട്ട് എല്ലാരും ആ പാവത്തിനെ തിന്നുക ആയിരുന്നു... എല്ലാം കേട്ടു തൃപ്തി ആയി പ്ലിങ് ആയി തിരിഞ്ഞു നടന്നു... 


കേട്യോൻ ഇല്ലാതെ ഉറങ്ങാൻ പറ്റൂലലെ  മോൾക് ഇന്നൊരു ദിവസം മോൾ അഡ്ജസ്റ്റ് ചെയ്യ്ട്ടോ ... ഇവനെ ഞങ്ങൾ അഡ്ജസ്റ്റ് ചെയ്യിപ്പിച്ചോളാം  അങ്ങനെ ഓൻ മാത്രം ഒറ്റക്ക് സുഗിക്കണ്ടാന്നും  പറഞ്ഞിട്ട് വെറും കയ്യോടെ ന്നെ പറഞ്ഞു വിട്ടു ദുഷ്ടൻമാർ...

ഒരു വിധത്തിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു.... 


മ്മള് എണീറ്റപ്പോയേക്കും എല്ലാം റെഡി ആയിട്ടുണ്ട്... സാധാരണ ഞാൻ അല്ലേ എല്ലാത്തിനെയും എണീപിക്കൽ ഇന്നെന്തു പറ്റി... യാ അല്ലാഹ് ഒമ്പത് മണി... 

പത്ത് മണിക്ക് ആണ് നിക്കാഹ്... ആകെ ഒരു മണിക്കൂർ കുളി പോലും കഴിഞ്ഞിട്ടില്ല....

റിയന്റെ അടുത്ത് ചെന്നപ്പോ മൊഞ്ചത്തി കുട്ടി ആയി റെഡി ആയി നിൽക്കുന്നുണ്ട്.... റെഡ് ഗൗണിൽ ഒന്നുടെ മൊഞ്ചു കൂടിയിട്ടുണ്ട് മാഷാ അല്ലാഹ്... പോരാത്തതിന് അഫി അല്ലേ എല്ലാം സെറ്റ് ആക്കിയേ.... അപ്പൊ പിന്നെ പറയേണ്ട ആവശ്യം ഇല്ലല്ലോ. 

നല്ല നാത്തൂനാ ഇപ്പൊ ആണോ എണീറ്റു വരുന്നേന്ന് ആരോ ചോദിച്ചപ്പോ മ്മള് ഇളിച്ചു കാണിച്ചു... ഷാനുക്കാന്റെ ഉമ്മച്ചിനെ പുറത്തേക്കു വലിച്ചു കൊണ്ടോയി... 

ഉമ്മച്ചി.... ഞാൻ... സോറി അറിയാതെ ഉറങ്ങിപോയതാ... 

അയ്യേ അതിന് ഞാൻ ഒന്നും പറഞ്ഞിട്ട് ഇല്ലല്ലോ മോളെ... അവർ ചോദിച്ചേ മോൾ കാര്യം ആക്കണ്ട.... നിന്നെ അവരൊക്കെ ഒരുപാട് വിളിച്ചിരുന്നു .... ഞാനാ പറഞ്ഞെ ശല്യപ്പെടുത്തണ്ടാ ഉറങ്ങിക്കോട്ടെന്ന്.... കാരണം ഇന്നലെ എപ്പോഴാ മോൾ ഉറങ്ങിയേ ഞാൻ കണ്ടിരുന്നു പമ്മി പമ്മി ഷാനുന്റെ അടുത്ത് പോയത് ഒക്കെ... 

അടിപൊളി... അപ്പൊ മൂപ്പത്തി ഉറങ്ങിയിട്ട് ഉണ്ടായിരുന്നില്ലേ.... എന്ത് ചെയ്താലും ഈ ഉമ്മച്ചി കണ്ടു പിടിക്കാണല്ലോ....

കൊച്ചു ഗള്ളി എല്ലാം കണ്ടു പിടിച്ചു ലെ എന്ന പിന്നെ ഞാൻ പോയി റെഡി ആവട്ടെ ന്നും പറഞ്ഞു ഉമ്മച്ചിന്റെ കവിളിൽ പിച്ചി... 

ഈ കുട്ടിയുടെ ഒരു കാര്യം ന്നും പറഞ്ഞു ഉമ്മച്ചി വരുന്നവരെ സ്വീകരിക്കാൻ തുടങ്ങി... 

💞💞💞💞💞💞💞💞💞💞💞


വരുന്നവരെ ഒക്കെ സ്വീകരിക്കുന്ന ഇടയിൽ ആണ്  റബി കേറി ഗോൾ അടിച്ചത്... ഇന്നും കെട്യോളും കെട്യോനും കളർ ഫുൾ ആണല്ലോ ന്ന്... തിരിഞ്ഞു നോക്കിയപ്പോ വയലറ്റ് കളർ  സിമ്പിൾ ഗൗൺ ഇട്ടിട്ട് ന്റെ മൊഞ്ചത്തി ഉണ്ട് ഹൂറിയെ പോലെ സ്റ്റേജിലേക്ക് പോവുന്നു.... 
ന്റെ കെട്യോൾ ആയോണ്ട് പറയല്ല പഹയത്തി ദിനം കൂടുന്തോറും മൊഞ്ചു കൂടി വരാ.....

ഞങ്ങൾ രണ്ടാളും ഇന്ന് സെറ്റ് ആക്കി എടുത്തേ ആണ് ഇന്നലെ ഓൾ സർപ്രൈസ് തന്നു.. 

ഓളെ കണ്ട മാത്രയിൽ എന്റെ കാലുകൾ ഞാൻ പോലും അറിയാതെ അങ്ങോട്ട് ചലിച്ചു 

ഡാ കോപ്പേ എങ്ങോട്ടാ പോണേ ങ്‌ഹേ മര്യാദക്ക് ഇവിടെ നിക്ക് സഫു ഇപ്പൊ വരും എന്നും പറഞ്ഞിട്ട് അനു അവിടെ തന്നെ ന്നെ പിടിച്ചു നിർത്തി.... 

ഓൾ അവിടെ കുട്ടി പട്ടാളങ്ങളുടെ കൂടെ ക്യാമറക്ക് മുന്നിൽ ആണ്... 

എന്തോ ഓർത്ത പോലെ അവിടുന്ന് ഓടി പോയിട്ട് ഓൾ ജെറിനെയും കൊണ്ട് തിരിച്ചു വന്നു.... ഇപ്പൊ ചിരിക്കണോ കരയണോ എന്നുള്ള അവസ്ഥ ആയി... ഞങ്ങളെ ഡ്രസ്സ്‌ ന്റെ സെയിം കളർ കൊണ്ട് ജെറിക്ക് എന്തോ അണിഞ്ഞു കൊടുത്തിട്ടുണ്ട്.... ഇവള് മിക്കവാറും പറയിപ്പിക്കും.... 

💕💕💕💕💕💕💕💕💕💕💕


ആ അലവലാതി ബാബി കണ്ടില്ലേ അവിടെ പോയി നിക്കുന്നു.... ഒരു കാര്യം പറഞ്ഞ അന്തം ന്ന് പറഞ്ഞ സാധനം ഉണ്ടാവൂല..... മനുഷ്യൻ ഇവിടെ ഇപ്പൊ അറ്റാക്ക് വന്നു മരിക്കും... മിക്കവാറും ഈ പന്തൽ അതിന് വേണ്ടി ആവോ അമ്മാതിരി ഇടി അല്ലേ ഹാർട്ട് ഉള്ളിൽ കിടന്നിട്ട് ഇടിക്കുന്നെ... കയ്യും കാലും ആണേൽ വിറച്ചിട്ട് വയ്യ.... കൈപത്തിയിലെ വിയർപ്പ് കണങ്ങൾ തുടച്ചു കളഞ്ഞിട്ടും വീണ്ടും വന്നു കൊണ്ടേ ഇരിക്കുന്നു.... 

ഈ പോക്ക് പോയാൽ റെഡി ആവില്ല.... നിവർത്തി കേട് കൊണ്ട് മ്മള് വേഗം പോയി Zannu ത്താനെ പിടിച്ചു കൊണ്ട് വന്നു... പഹയത്തി ന്റെ അവസ്ഥ കണ്ടു ചിരിച്ചു മരിക്കാ.. ബ്ലഡി ഫൂൾ....അങ്ങനെ കാത്തിരിപ്പിന് വിരാമം ഇട്ടു കൊണ്ട് സഫുക്കയും പരിവവാരങ്ങളും ലാൻഡ് ആയി.... 


🎶  താനിന്ത   താനതിന്ത താന തന്തിന്നോ... 🎶

🎶 തന..... തന തന്തിന്നോ.... 🎶


🎶 കണ്ടോളിൻ മണവാളൻ 
  തോഴരുമായ്  🎶

🎶ഷഹനായി മൂളും രാഗമിൽ 🎶


🎶വഴി നീളമായ് വരവായിതാ🎶

🎶കേട്ടോളിൻ ... കൈ മുട്ടി പാട്ടും സൻഗർതം  🎶

🎶കുളിർ ചീനിമുട്ടിൻ താളമിൽ സഭധാനമിൽ അണവായിതാ.. 🎶


സഫുക്ക എത്തിയതും ഷാനുക്കയും ഉപ്പച്ചിയും സ്വീകരിച്ചു... നിക്കാഹിനുള്ള ഒരുക്കങ്ങൾ എല്ലാം റെഡി ആക്കി... 

അൽഹംദുലില്ലാഹ് നിക്കാഹ് റാഹത് ആയി നടന്നു അങ്ങനെ റൻഹ റിയ ആയ ഓൾ റൻഹ സഫ്‌വാൻ ആയി... 

ഉപ്പച്ചി സഫുനെ കെട്ടിപിടിച്ചു അങ്ങനെ രണ്ടാളുടെയും  ആലിംഗനം  ഒക്കെ കഴിഞ്ഞു മഹർ ചാർത്താൻ റിയന്റെ റൂമിലേക്ക്‌ പോയി....

💕💕💕💕💕💕💕💕💕💕💕


സഫുക്കാനെ വീണ്ടും കാണെ എന്റെ ഉള്ളം കിടന്നു പിടയാൻ തുടങ്ങി.... മനസ്സിനെ എത്ര പറഞ്ഞു പഠിപ്പിച്ചിട്ടും വീണ്ടും കുത്തി നോവിക്കുന്നു....

ഇല്ലാതിരിക്കില്ലല്ലൊ... തന്റെ ജീവനെക്കാൾ ഏറെ സ്നേഹിച്ച പ്രാണൻ അല്ലേ.... അന്നത്തെ ബർത്ത്ഡേ സർപ്രൈസ് ആണ് എല്ലാത്തിനും കാരണം... 


🎶 തിരികെ നീ വരുമോ  എന്റെ പ്രിയനേ 🎶

🎶  നിന്റെ സ്നേഹം പകരാനായ് 🎶

🎶 നിറയും മിഴി തഴുകി എന്നിലിനിയും 
നിന്റെ പ്രണയം തുടരാനായ് 🎶

🎶  നാം നടന്ന വഴികൾ 
  ഇന്നോർമ്മയായ് മനസ്സിൽ 🎶Zannu എന്റെ കൈകളിൽ പിടിച്ചു വേണ്ടെന്നു പറഞ്ഞു... ഞാൻ ഓൾക് ഹൃദയം നുറുങ്ങുന്ന വേദനയിലും പുഞ്ചിരിച്ചു കൊടുത്തു. 


ആദ്യം അറിഞ്ഞിരുന്നെങ്കിൽ അന്നത്തെ ബർത്ത്ഡേ സർപ്രൈസ് എന്തേലും മുടക്കം പറഞ്ഞു ഒഴിവാക്കുമായിരുന്നു... ഇനിപ്പോ സങ്കടപെട്ടിട്ട് കാര്യം ഇല്ല... നിനക്ക് വിധിച്ചിട്ടില്ല  സമാധാനിക്ക്... എന്ന് വീണ്ടും ആശ്വാസിപ്പിച്ചു കൊണ്ടിരുന്നു. 


സഫുക്കാനെ ആ വേഷത്തിൽ കണ്ടപ്പോ എന്റെ ചങ്ക് വീണ്ടും പിടഞ്ഞുവോ... ഞാനും ആഗ്രഹിച്ചിരുന്നതല്ലേ ഒരുപാട് ഇത് പോലെ ഒരു നിമിഷം തന്റെ പ്രാണൻ ഈ കഴുത്തിൽ മഹർ അണിയിക്കുന്നത്. അതിന് വേണ്ടി ആയിരുന്നില്ലേ ദിനങ്ങൾ തള്ളി നീക്കിയത്... എന്നിട്ടും. 


സാരല്യ പോട്ടേ എല്ലാം നല്ലതിനാവും.... റിയ ഭാഗ്യം ഉള്ള കുട്ടിയ... സഫുക്കാനെ കിട്ടിയല്ലോ....ന്റെ സഫുക്കാന്റെ മൊഞ്ചത്തി ആവാൻ മനസ്സ് കൊണ്ട് റെഡി ആയവളെ അണിയിച്ചു ഒരുക്കാൻ ഉള്ള ആഗ്രഹം ഏതായാലും സാധിച്ചു. 

നിക്കാഹ് കഴിഞ്ഞു മഹർ അണിയിക്കാൻ സഫുക്ക റൂമിൽ എത്തിയതും ഞങ്ങളുടെ കണ്ണുകൾ തമ്മിൽ പരസ്പരം കോർത്തു.. എത്ര ശ്രമിച്ചിട്ടും കണ്ണുകളെ പിന്തിരിയിപ്പിക്കാൻ ആയില്ല... ചുറ്റും ആളുകൾ ഉള്ളത് കൊണ്ട് ഒരുപാട് നാളുകൾക്ക് ശേഷം   ഒരു പുഞ്ചിരി സമ്മാനിച്ചു..... 

തിരിച്ചു എനിക്കും പുഞ്ചിരി സമ്മാനിച്ചു സഫുക്ക റിയനെ മഹർ അണിയിച്ചു... 

ഉള്ളം കിടന്നു പിടയുന്നത് കൊണ്ട് കണ്ണ് ചതിക്കാൻ തുടങ്ങി....കരച്ചിൽ പുറത്തു വരാതെ നിൽക്കാൻ ചുണ്ടുകൾ കടിച്ചു പിടിച്ചു.... അവിടെ നിന്നും വിട വാങ്ങുമ്പോൾ തടസ്സം എന്നപോൽ റബിക്ക മുന്നിൽ വന്നു നിന്നു.... എന്നെയും കൊണ്ട് Zannu ന്റെ റൂമിൽ എത്തിയതും ഞാൻ ആ നെഞ്ചിൽ ചാഞ്ഞു പൊട്ടി കരഞ്ഞു... 


*(തുടരും.... )*


______________________________________


💙🖤റൂഹോട് ചേരും വരെ🖤💙

💙🖤റൂഹോട് ചേരും വരെ🖤💙

4.9
2387

*💙🖤  റൂഹോട്*                   *ചേരും വരെ..  🖤💙*           *jUb!!✍💞**(RoM@nt!C  Lov£ $toRy)**_Part_57_*____________________________________©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn\'t be used in full or part without the creator jubii prior permission.______________________________________നിക്കാഹ് കഴിഞ്ഞു മഹർ അണിയിക്കാൻ സഫുക്ക റൂമിൽ എത്തിയതും ഞങ്ങളുടെ കണ്ണുകൾ തമ്മിൽ പരസ്പരം കോർത്തു.. എത്ര ശ്രമിച്ചിട്ടും കണ്ണുകളെ പിന്തിരിയിപ്പിക്കാൻ ആയില്ല... ചുറ്റും ആളുകൾ ഉള്ളത് കൊണ്ട് ഒരുപാട് നാളുകൾക്ക് ശേഷം   ഒരു പുഞ്ചിരി സമ്മാനിച്ചു..... തിരിച്ചു എനിക്കും പുഞ്ചിരി സമ്മാനിച്ചു സഫുക്ക റിയനെ മഹർ അണിയിച്ചു... ഉള്ളം കിടന്നു പിടയുന്നത് കൊണ്ട് കണ്ണ് ചതിക്കാൻ തു