Aksharathalukal

ശിഷ്ടകാലം ഇഷ്ടകാലം. 19

മൂന്ന് ദിവസങ്ങൾ കടന്നു പോയി എന്ന് വിശ്വസിക്കാൻ വയ്യ... അതിന് ഇടക്ക് എന്തൊക്കെ സംഭവങ്ങൾ.... അച്ചായൻ്റെ തൻ്റെ നേരെ ഉള്ള ദേഷ്യം തന്നെ ആയിരുന്നു അതിൽ മുന്നിൽ.... പല വിധത്തിൽ പറഞ്ഞു ഹരിയും ആയി ഉള്ള അടുപ്പം വേണ്ട എന്ന് അവസാനം സഹിക്കെട്ട് മിലി  ഇടക്ക് കയറി...

വിൻസിപപ്പ ... പലപ്പോഴായി മമ്മിയും അ മേജറും പറഞ്ഞു  അവരു തമ്മിൽ അങ്ങനെ ഒന്നും ഇല്ല എന്ന്.... പിന്നെ എന്തിനാണ് അതുതന്നെ പറഞ്ഞു നമ്മുടെ സമാധാനം കളയുന്നത്...

അത് മോളെ....  ഇല്ല എന്ന് ഇവര് പറഞ്ഞു എങ്കിലും തമ്മിൽ ഉള്ള  ഒരു അടുപ്പവും ഇനി വേണ്ട എന്നാണ് ഞാൻ പറയുന്നത്...

അത് ഇപ്പൊ ഒരു സ്ഥലത്ത് താസിക്കുമ്പോൾ കണ്ടാൽ ചിരിച്ചും സംസാരിക്കും.... അങ്ങനെ ആയിരിക്കും.... അതുമല്ല അന്യദേശത്തുള്ള മലയാളികൾ അല്ലേ.

ഹും...  അങ്ങനെ ആണ് എങ്കിൽ കൊള്ളാം... ഇനി ഇതിലും അടുപ്പം കൂടിയാൽ എൻ്റെ സ്വഭാവം അറിയും രണ്ടും.

തമ്മിൽ കണ്ടപ്പോഴോക്കെ ഹരിയും ആയി അച്ചായൻ കൊമ്പ് കോർത്തു എന്നത് ഒഴിച്ചാൽ പിന്നെ മിഷേലിനോട് അധികം ആയി ഒന്നും പറഞ്ഞില്ല.... ഹരി പലപ്പോഴും ഒതുങ്ങി... എല്ലാവർക്കും അതിശയം ആയിരുന്നു അവനിൽ വന്ന അ മാറ്റം.

എറ്റവും സംഭവ ബഹുലമായ കാര്യം നടന്നത് ഇന്നലെ രാത്രി ആണ്... അച്ചായൻ തിരിച്ച് പോകുന്നതിനെ പ്രതി ടോമിച്ചൻ തന്ന പാർട്ടിയിൽ.... ഞങ്ങളുടെ വീട്ടുകാരും പിന്നെ ഹരിയും കുട്ടുവും ഇത്രയും പേരെ ആണ് ടോമിച്ചൻ ഡിന്നറിന് വിളിച്ചത്....  പാവം അച്ചായൻ... ഹരിയെട്ടൻ ഉണ്ട് എന്ന് അറിയാതെ ആണ് വന്നത്...  ആദ്യം കുറേ അസ്വസ്ഥത ഒക്കെ കാണിച്ചു എങ്കിലും.... വെള്ളം  അകത്തു ചെന്നപ്പോൾ എല്ലാ പ്രശ്നങ്ങളിലും  നികത്തി.... നല്ല അടാർ വെള്ളമടി പാർട്ടി ആയിരുന്നു ആദ്യം... എല്ലാവരും നന്നായി മിനുങ്ങി....പിന്നെ അതിൻ്റെ പാട്ടും മേളവും ആയി.... പലപ്പോഴും അച്ചായനും ഹരിയെട്ടനെ മറന്നു ... ഹരിയെട്ടൻ്റെ തമാശ കേട്ട് തന്നെ  പൊട്ടിച്ചിരിച്ചു ..
എല്ലാവരും കൂടി ആണ് ആഹാരം കഴിക്കാൻ ഇരുന്നത്... അറിഞ്ഞോ അറിയാതെയോ മിഷേൽ ഹരിയുടെ നേരെ എതിർവശത്ത് ആയി ഇരുന്നു... വെള്ളം കൂടി ആയത് കൊണ്ട് ആണ് എന്ന് തോനുന്നു ഹരി കഴിക്കുന്നതിലും കൂടുതൽ സമയം ചിലവഴിച്ചത് അവളുടെ മുഖത്ത് നോക്കാൻ ആണ്...

ഡോ അവിയൽ വേണോ?

എൻ്റെ ഹരിയേട്ട... നിങ്ങള് കഴിക്കു....  എടുക്കന്നത് എല്ലാം മുന്നിലിരിക്കുന്ന ആളും കഴിക്കണം എന്ന് പറയുന്നത് കഷ്ടം ആണ്. കുറേ ആയി അവളോട്  ഇത് തന്നെ ആണല്ലോ  ചോദ്യം ....ലിസി ആണ് സഹായത്തിനു വന്നത്.

ഇത് നല്ല പാട്!! ഞാൻ ഒരു നല്ല കാര്യം അല്ലേ ചെയ്യുന്നത്.... കൂടെ ഉള്ളവരെ കൂടി കഴിപ്പിക്കണം.. അതല്ലേ മാനേർസ്

അതെ ഇ കൂടെ ഉള്ളവരുടെ കൂട്ടത്തിൽ ഞങ്ങളും ഉണ്ട്... ടോമിച്ചൻ ആണ്...

അതിന് അല്ലേ ഡാ നിൻ്റ് ബിവി...
ഓഹോ!!! അപ്പോ അങ്ങനെ ആണ്... അവരു അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു ചിരിച്ചു.. അപ്പോഴേക്കും അച്ചായൻ ഔട്ട് ആയത് കൊണ്ട് പിന്നെ പറയുന്നതിന് എല്ലാം... ഇപ്പറഞ്ഞത് ശെരി .... ഇപ്പറഞ്ഞത് ശെരി.... എന്ന ഒറ്റ ഉത്തരം ആയിരുന്നു അച്ചായൻ്റെ വക... ജെറിൻ കുടിച്ച ഗ്ലാസ്സ് കൂടെ കൂടെ അവൻ  മിലിയുടെ ചുണ്ടത്ത് ചേർത്ത് വച്ചു.. കുറച്ച് കഴിഞ്ഞ് മിലിക്ക് ജറിനെ അല്ലാതെ  മറ്റൊന്നും കാണാൻ കഴിഞ്ഞില്ല .. അത് പോലെ അവൻ്റെ കഴുത്തിൽ ചുറ്റി പിടിച്ചു ഇരിപ്പായി...  എല്ലാം കൂടി കഴിക്കാതെ ഇരിക്കുന്ന എനിക്കും ലീസിക്കും തലയറഞ്ഞ് ചിരിക്കാൻ ഉള്ള വക തന്നു.

ഹരിയെട്ടൻ നന്നായി തന്നെ കാമുകൻ കളിച്ചു...

മീഷൂ.... ഡീ  മിഷൂ....

എന്താ ഹരിയെട്ട... അവൻ വിളിക്കുന്നത് കേട്ട് ആണ് മിഷേൽ ബാൽക്കണിയിൽ ചെന്നത്...

ഹരിയെട്ടൻ ഇവിടെ ഇ ബാൽക്കണിയിൽ നക്ഷത്രങ്ങളെ നോക്കി നിൽക്കുന്നത് നീ കണ്ടില്ലേ...

കണ്ടു...

എന്നിട്ടാണ് നീ അവിടെ ഇരുന്നു ലീസിയോട് സംസാരിക്കുന്നത്...  എൻ്റെ കൂടെ വന്നു ഈ ആകാശം നിറച്ച് കാണുന്ന നക്ഷത്രം കണ്ടുകൂടെ എൻ്റെ മിഷോ.... അവൻ്റെ കണ്ണുകളിലെ കാമുകനെ കണ്ട് അവൾക്ക് തന്നെ മനസിലായി ഇത് ശെരി ആകില്ല..

ഹരിയെട്ടാ... നമുക്ക് പിന്നെ സംസാരിക്കാം ഇപ്പൊ ശെരി ആവില്ല...

ഡീ... ഞാൻ ഓവേർ ആണോ?

അതെ...

എൻ്റെ മിഷൂ... ഒരു പട്ടാളക്കാരൻ കുടിക്കും പക്ഷേ അവൻ ഒരിക്കലും ഒവർ ആകില്ല... അലേർട്ട് ആയിരിക്കും... എന്ത് ആയിരിക്കും

അലർട്ട്..

അത് തന്നെ... നീ ആണ് എൻ്റെ പെണ്ണ്...

ഞാൻ പോകട്ടെ ... പിന്നെ വരാം...

എനിക്ക് നിൻ്റെ മടിയിൽ കിടന്ന് നക്ഷത്രങ്ങൾ കാണണം... ഞാനും എൻ്റെ മിഷിയും ഞങ്ങളുടെ നക്ഷത്രങ്ങളും... നല്ല പേര് അല്ലേ...

മിഷി ദയനീയം ആയി അവനെ നോക്കി... ഞാൻ ഇപ്പൊ വരാം ..

തിരിഞ്ഞു നടക്കാൻ പോയ അവളെ അവൻ കയ്യിൽ പിടിച്ചു നിർത്തി.. മിഷേൽ പോകല്ലേ ഡീ... നിൻ്റെ ഹരിയെട്ടന് അ മടിയിൽ കിടന്ന്  ആകാശത്ത് നോക്കി അവിടെ  നിൽക്കുന്ന എൻ്റെ അമ്മയോട് പറയണം ഇതാണ് എൻ്റെ പെണ്ണ് എന്ന്... പ്ലീസ്... പ്ലീസ് മിഷി..

എന്നെ വിട്...

ഇല്ല... ഇത് എൻ്റെ മിഷേൽ ആണ്... എൻ്റെ മാത്രം. ഞാൻ ഈ കൈ വിരലുകൾ മാത്രം അല്ലേ പിടിച്ചുളു.. ഞാൻ നോർമൽ ആണ് മിഷേൽ.. എനിക്ക് തലക്ക് പിടിച്ചിട്ടില്ല.

എൻ്റെ കർത്താവേ!! ഇത് എന്ത് കഷ്ടം ആണ്...

ഞാൻ....ഞാനിപ്പോ വരാം....

ഒരു വിധം രക്ഷപെട്ടു ആണ് മിഷേൽ  ബാൽക്കണിയിൽ നിന്നും അകത്തു കയറിയത്..

ലിസി... ഇത് വലിയ ശല്യം ആയല്ലോ...

ഡീ എല്ലാം ഫ്ലാറ്റ് ആയി കിടക്കുന്നു... നമുക്ക് ഇവിടെ ഇരിക്കാം ഇനി ബോധം വരട്ടെ...

അപ്പോഴാണ് ഹരി അകത്തേക്ക് വന്നത്..

കിട്ടൂ...  ഡാ കിട്ടൂ....

എന്താ ഏട്ടാ ..
എടാ... നീ എന്താ ഇവിടെ നിൽക്കുന്നത് ... ഓഫീസിൽ പോയില്ലേ...

ഇപ്പഴോ?

പിന്നെ ...  സമയം നോക്കിയേ... 10 മണി കഴിഞ്ഞു... നീ പോകുന്നില്ലേ... ഞാൻ അവധി ആണ് എൻ്റെ പെണ്ണിൻ്റെ കൂടെ പാട്ട് പാടാൻ.. ഡാ.. ഇങ്ങനേ അവധി എടുക്കരുത് ..നീ ഒരു ജവാൻ അല്ലേ ഡാ .

ഞാനും അവധി ആണ് ഹരിയെട്ട... ലിസിയെ നോക്കി ചിരിച്ചു ആണ് അവൻ പറഞ്ഞത്..

ഇല്ല... ഓഫീസിൽ പോടാ..

ഹരിയേട്ട... ഇത് രാത്രി  പത്തു മണി ആണ് രാവിലെ അല്ലേ..

ഡാ... ഞാൻ ഒവർ അല്ല...

ഹും... അല്ല...

ഡാ... കളിയാക്കുന്നോ... ഇത് മിഷേൽ... അണോ?
അതെ...

ഇത് ലിസി.... അണോ കിട്ടൂ

അതെ ഹരിയെട്ടാ...

അപ്പോ  ഇത് പകൽ ആണ്.. അത് മാത്രം എനിക്ക് തെറ്റില്ല... ഞാൻ ഓവെർ അല്ല...

എൻ്റെ മാതാവേ... ഈ ഹരിയെട്ടൻ...

കിട്ടൂ നീ ഹരിയെട്ടാനെ റൂമിൽ കൊണ്ട് പോ... മിഷേൽ അവനോട് പറഞ്ഞു..

ഇല്ല...ഞാൻ പോകില്ല... ഞാൻ ഇന്നു എൻ്റെ മിഷിൻ്റെ കൂടെ ആണ്..

ഹും... എൻ്റെ മിഷൊ...  കൊള്ളാം ...  അച്ചായൻ എഴുനേറ്റു വന്നാൽ ഇപ്പൊ കാണാം.. കിട്ടൂ അവനെ കളിയാക്കി...

എന്ത് കാണാൻ..?? അതും പറഞ്ഞു അവൻ വന്നു മിഷെലിൻെറ കയ്യിൽ പിടിച്ചു...

എൻ്റെ അല്ലേ.... എൻ്റെ അല്ലേ നീ...

എൻ്റെ മിഷി നീ ഒന്ന് ആണന്നു പറഞ്ഞു തുലക്ക് അല്ലങ്കിൽ രാത്രി മുഴുവൻ ഇത് തന്നെ ചോദിക്കും... ലിസി ആണ്

മിഷൂ... എൻ്റെ മിഷൂ.

കിട്ടൂ...  ജറിനും മിലിയും എവിടെ?

അതിനെ രണ്ടിനെയും ഞാനും ജൂഹിയും കൂടെ ഒരുവിധം ജൂഹിയുടെ റൂമിൽ കിടത്തി...

ഡീ മിഷെലെ നിനക്ക് പ്രശ്നം ഒന്നും ഉണ്ടാകില്ല... നല്ല കുടിയൻ ഫാമിലി... നോക്കിയേ എല്ലാം നല്ല ഫോമിൽ ആണ്... അവിടേക്ക് കൂട്ടാൻ പറ്റിയ മുതൽ തന്നെ ആണ് ഹരിയേട്ടൻ...

ഛ!! പോടി...

മിഷി... വന്നെ നിൻ്റെ ഹരിയെട്ടൻ്റെ തല ഒന്ന് തടവി തന്നെ... അന്ന് എന്നെ ഉറക്കിയത് പോലെ...

ഉറക്കി എന്നോ??? ഇതൊക്കെ .... ഇതൊക്കെ എപ്പൊ? ലിസി ആണ്

അത് തന്നെ എപ്പൊ?? കിട്ടുവിൻ്റെ വാക..

നിങ്ങള് വെറുതെ എഴുതാപുറം
വായിക്കേണ്ട... ഈ മനുഷ്യൻ പനി പിടിച്ചു കിടന്നപ്പം ആണ്.

ഓ!!! അത്രയേ ഉള്ളൂ അല്ലേ...ഞാൻ വിചാരിച്ചു ..

നീ വിചാരിച്ചു.???

ഒന്നുമില്ല ....

ടോമിച്ചൻ എവിടെ ലിസി??

ഓ!!! കുറച്ച് വെള്ളം അകത്തു ചെന്നാൽ ആള് പിന്നെ സമാധാനപ്രിയൻ ആണല്ലോ... റൂമിൽ കാണും... ഇന്ത്യ പാകിസ്താൻ കൂട്ടുകെട്ട് കരാറിൽ ഒപ്പ് വക്കുന്ന ഓർമ്മകളിൽ ആയിരിക്കും...

അപ്പോഴേക്കും  വീണ്ടും ആടി  വന്ന ഹരി മിഷേലിൻെറ കയ്യിൽ പിടിച്ചു വലിച്ച് അവളെ സോഫയിൽ ഇരുത്തി....  ഹരി അവളുടെ മടിയിൽ കിടന്ന് കഴിഞ്ഞ്... .ലിസിയും കിട്ടുവും ഇത് കണ്ടു ചിരിച്ചപ്പോൾ മിഷേൽ അന്തം വിട്ടിരുന്നു... എന്തായാലും അവളുടെ മടിയിൽ കിടന്ന് അവൻ ഉറങ്ങിയത് കൊണ്ട് മറ്റു അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായില്ല.

അങ്ങനെ സംഭവബഹുലം ആയ ഒരു രാത്രി കഴിഞ്ഞ്..

മിഷേൽ.... എന്ന ഞാൻ ഇറങ്ങുന്നു... പറഞ്ഞത് ഒന്നും മറക്കണ്ട... പിന്നെ പിള്ളാരെ ഒരാഴ്ച കഴിഞ്ഞു പറഞ്ഞു വിടണം..

ശരി അച്ചായ...

നിനക്ക് തോന്നുന്നുണ്ടോ എനിക്ക് നിന്നോട് ഉള്ള ദേഷ്യം കൊണ്ട് ആണ്  ഞാൻ നിന്നോട് ഇങ്ങനെ എന്ന്...

ഇല്ല.... എനിക്ക് അറിയാം കുടുംബത്തിൻ്റെ അന്തസ്സ് ആണ്... അത് പറയുമ്പോൾ അവളുടെ മുഖത്ത് ഉള്ള പുച്ഛം അച്ചായൻ കണ്ടില്ല...

അതെ അത് തന്നെ...

അങ്ങനെ അവസാനം... ഒരു കൊടുങ്കാറ്റ് നിലച്ചത് പോലെ അച്ചായൻ തിരിച്ച് പോയി .. പ്രതീക്ഷിച്ച അത്ര പ്രശ്നം ഒന്നും ഉണ്ടായില്ല ...

മൂന്ന് ദിവസം കഴിഞ്ഞ് ഇന്നാണ്  ഡ്യൂട്ടിക്ക് പോകുന്നത്....

ഹലോ ഗുഡ് മോണിംഗ്... .
ഗുഡ് മോണിംഗ്...

എന്താ മിഷേൽ മാഡത്തിന് ഒരു ജാഡ..

അത് ഹരി സബിന് തോന്നുന്നത് ആണ്.. ഞാൻ ഇത് രാത്രി ആണോ പകൽ ആണോ എന്ന് ചിന്തിക്കുകയാ... അവനെ അവള് ഒന്ന് കളിയാക്കി നോക്കി...

വേണ്ട....വേണ്ട... വെള്ളമടിച്ചാൽ നാല് ചളി പറഞ്ഞില്ല എങ്കിൽ പിന്നെ എന്താ ഒരു രസം...

അത് കേട്ട് അവളും ചിരിച്ചു ....

വണ്ടിയിൽ ഇരുന്നപ്പോൾ അവള് പറഞ്ഞു...

ഇന്നു വൈകിട്ട് എന്നെ നോക്കണ്ട... ഞാൻ താമസിക്കും ... കുട്ടികൾ വരും എന്നെ കൂട്ടാൻ..

ഓ!!! ഒഴിവാക്കുക ആണ് അല്ലേ?

അതെ!! ഒഴിവാകുമോ?

നീ മനസ്സോടെ ഒഴിവാക്കിയാൽ തീർച്ചയായും... പക്ഷേ എനിക്ക് അറിയാം അതിനുള്ള ധൈര്യം ഒന്നും എൻ്റെ മിഷിക്ക് ഇല്ല...

ഓ പിന്നെ.... നമുക്ക് കാണാം..

ഹും... കാണാം.

രണ്ടിൻ്റെയും കുറുമ്പോടെ  ഉള്ള സംസാരം കേട്ടു ലിസി ചിരിച്ചു...

വൈകിട്ട് ജറിനെയും മിലിയെയും കൂട്ടി അവളുടെ പരിചയത്തിൽ ഉള്ള ഡോക്ടറിൻ്റെ അടുത്ത് പോകാൻ ആണ് അവരുടെ പ്ലാൻ.

മമ്മി നമുക്ക് ഇന്നു ഒന്ന് കറങ്ങാൻ പോകാം നാളെ പോകാം ...

ശരി ... നിൻ്റെ ഇഷ്ടം

കുറേ ഷോപ്പിംഗ് ഒക്കെ കഴിഞ്ഞു പുറത്തു നിന്ന് ആഹാരവും കഴിച്ചു ആണ് തിരിച്ച് വന്നത്...

അന്ന് രാത്രി കുറച്ച് ദിവസങ്ങൾക്ക് ശേഷം ആണ് മിഷി കഥ എഴുതാൻ ഇരുന്നത്...

ഹലോ... ഇവിടെ ഒക്കെ ഉണ്ടോ ഇലപെണ്ണെ...

ഉണ്ട്.... കുറച്ച് ബിസി ആയിപൊയി...

എന്താ ഒളിച്ചോടാൻ ഉള്ള പ്ലാനിംഗ് ആയിരുന്നോ?

ആരുടെ കൂടെ?

തൻ്റെ പ്രണയം..

ബെസ്റ്റ്... അവിടെ ഇപ്പോഴും എൻ്റെ ഉത്തരം നോ തന്നെ ആണ്...

ഞാൻ ഒരു കാര്യം പറയട്ടെ...

എന്തും പറയാമല്ലോ കാവൽക്കാരൻ...

അത്.... ജീവിതത്തിൽ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കണം... പക്ഷേ  നമുക്ക് വേണ്ടി ജീവിക്കാൻ മറക്കരുത്...

ഹും...

എന്താ ഒരു മൂളൽ..

താൻ പറഞ്ഞതും ശെരി ആണ്... പക്ഷേ  ഇപ്പൊ എൻ്റെ  പട്ടികയിൽ മുന്നിൽ ഞാൻ അല്ല... മകൾ ആണ്... പിന്നെ ആലോചിക്കാം...

അപ്പോഴേക്കും പുള്ളി പൊടിയും തട്ടി പോകരുത്...

പിന്നെ തുമ്മിയാൽ തെറിക്കുന്ന മൂക്ക് ഒന്നും അല്ല അത്..

അത്ര വിശ്വാസം ആണോ?

അതെ...

എന്നിട്ടാണ് ഈ ഒളിച്ചുകളി...

അത് പിന്നെ...

ഒരു ഹിൻ്റ് ഒക്കെ കൊടുത്തൂടെ ?പാവം അയാളും ഒന്ന് സന്തോഷിക്കട്ടെ...

അത് വേണ്ട... ഇപ്പൊ തന്നെ ആള് വല്യ അവകാശം പറച്ചിൽ ആണ് ഇനി അതും കൂടി ആയാൽ ..

ആണോ?? അതൊക്കെ നല്ലത് അല്ലേ... അതോ തനിക്ക് ഇഷ്ടപ്പെടുന്നില്ല എന്നു ഉണ്ടോ

എന്ത് ചോദ്യം കാവൽക്കാരാ... ആരാണ് സ്വന്തം ആയി ഒരാള് ഉള്ളത് ഇഷ്ടപ്പെടാത്തത്... എവിടെയും എനിക്ക് വേണ്ടി സംസാരിക്കുന്നത് ഇഷ്ടപ്പെടാത്തത്..  അ ഒരു  ചേർത്ത് വെപ്പ് ഇഷ്ടപ്പെടാത്തത്...

ഉഫ്!!! എന്ത് ഫീൽ  ആണടോ തൻ്റെ പ്രണയത്തിന്... കിട്ടിയവൻ ഭാഗ്യവാൻ... പിന്നെ പാവം അവനും കിട്ടി എന്ന് പറയാൻ പറ്റില്ലല്ലോ...

അത് എന്താ..??

താൻ എന്നോട് അല്ലേ പറഞ്ഞത് തൻ്റെ പ്രണയത്തോട് അല്ലല്ലോ...

ഹും... അതെ...  ഞങൾ തമ്മിലുള്ള ഒരു കണക്ഷൻ അനുസരിച്ച് പറയണ്ട കാര്യം ഒന്നും ഇല്ല... അയാൾക്ക് അറിയാം എൻ്റെ മനസ്സ്

ആണോ??...  അപ്പോ അവൻ ഒന്നും മിസ് ചെയ്യുന്നില്ല എന്നാണോ പറയുന്നത്...

അത് അറിയില്ല...

എൻ്റെ പെണ്ണെ ഞാൻ മിസ്സ് ചെയ്യുന്നു...  ഈ എൻ്റെ കൂടെ ഉള്ള നിന്നെ.... മനസ്സിൽ പറഞ്ഞത് ആണ് കേട്ടോ.... എഴുതിയ മെസ്സേജ് അല്ല...

ഇനി താൻ പറഞ്ഞെ.... എവിടെ  വരെ എത്തി തൻ്റെ പ്രണയം..?

ഓ അതൊന്നും ചോദിക്കണ്ട.... എൻ്റെ പെണ്ണിന് ചുറ്റും കഴുകന്മാർ ആണ്... ഞാൻ കാവലും ...

ഓ!! അതാണ് അല്ലേ ഇ കാവൽക്കാരൻ എന്ന പേര്...
അത് കണ്ട് ഹരി ഒന്ന് ചിരിച്ചു ..

അതെ... ഞാൻ എൻ്റെ പെണ്ണിൻ്റെ കാവൽ ആണ്... കൂടെ കൂട്ടും ഞാൻ അവളെ.... ഞങ്ങളുടെ മാത്രം ആയ ഒരു ലോകം കെട്ടി ഉയർത്തും ഞാൻ..

എല്ലാ ഭാവുകങ്ങളും...

അതിന് ഭവുകം മാത്രം പോരല്ലോ...

പിന്നെ???

അത് ഞാൻ പിന്നെ പറയാം... നീ കൂടെ വേണം എന്ന് പറഞാൽ ഇവള് ഇപ്പൊ എന്നെ കൊന്നു കുഴിച്ചു മൂടും.

എങ്കിൽ ശെരി... ഞാൻ എന്നാ എഴുത്ത് തുടങ്ങട്ടെ...

ഹും.... ആയിക്കോട്ടെ...

എഴുതാൻ തുടങ്ങിയപ്പോൾ അതിനെ തടസപ്പെടുത്തി കൊണ്ട്  ഇന്നലെ രാത്രി അവളുടെ മടിയിൽ ഒരു കൊച്ചു കുട്ടിയെ പോലെ ഉറങ്ങിയ ഹരിയുടെ മുഖം ഓർമ്മ വന്നു...അതും താലോലിച്ചിരുന്ന അവള് അറിഞ്ഞില്ല അടുത്ത ഫ്ളാറ്റിൽ അവളുടെ ചാറ്റ് വീണ്ടും വീണ്ടും വായിച്ചു സന്തോഷിക്കുന്ന അവളുടെ കള്ളകാമുകൻ ആണ് എന്ന്...
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟

ശിഷ്ടകാലം ഇഷ്ടകാലം. 20

ശിഷ്ടകാലം ഇഷ്ടകാലം. 20

3.9
3919

രാവിലെ ചായ ഇടാൻ നേരം പുറകിൽ നിന്നും ഒരു ശബ്ദം കേട്ട് ആണ്  മിഷി തിരിഞ്ഞു നോക്കിയത്...അമ്മാ....എന്താ മോളെ...  ഇത്ര രാവിലെ ഉണർന്നോ???.... സ്നേഹം കൂടുമ്പഴോ അല്ലങ്കിൽ സങ്കടം കൂടുംബഴോ മാത്രം ആണ് അവള് മമ്മി എന്ന വിളി മാറ്റി അമ്മ എന്ന് വിളിക്കുന്നത്... മിഷേൽ സംശയത്തോടെ അവളെ നോക്കി ....അമ്മക്ക് ഇന്ന് പോകണോ?എന്താ ഡീ... ഇന്ന് ഡോക്ടറിൻ്റെ അടുത്ത് പോകാം എന്ന് പറഞ്ഞില്ലേ...  എനിക്ക് പോകണം. നിങൾ അവിടേക്ക് വന്നാൽ മതി.. ഇന്നലെ വന്നത് പോലെ...അതല്ല എനിക്ക് ഒരു കാര്യം..  മിലി വീണ്ടും അവളെ നോക്കി.... പറയാൻ മടിച്ചു ..പെട്ടന്ന് മിഷേൽ അവളുടെ അടുത്തേക്ക് ചെന്നു..എന്താ മോളെ.. എന്ത് പറ്റി?? ജെറിൻ വ