Aksharathalukal

അരികിലായി..... 💞(10)





അവന്റെ മുഖത്തെ ഭാവങ്ങൾ അവൾക്കന്യമായിരുന്നു..... ഇത് വരെ താൻ കണ്ടിട്ടില്ലാത്ത മാമ....!!

\" മാമേ.... \"

കരഞ്ഞു കൊണ്ടവൾ അവന്റെ കാൽക്കൽ വീണുക്കഴിഞ്ഞിരുന്നു.....

\" എനിക്ക്.... എന്നോട്.. ക്ഷമിക്ക് മാമേ.... ഞാൻ...ഞാൻ... അത്രയ്ക്ക് സ്നേഹിച്ചു പോയി മാമേ.... അതാ.. അതാ.. ഞാൻ.. ഇങ്ങനൊക്കെ ചെയ്തത്.... എനിക്ക്... എന്റെ മാമ ഇല്ലാതെ പറ്റില്ല.... ഒരിക്കലും പറ്റില്ല മാമേ... എനിക്ക്.... എപ്പോഴും... എന്റെ മാമ അടുത്ത് വേണം.... എന്തേലും ഒന്ന് പറയ് മാമേ.... എന്നെ തല്ലിക്കോ... എന്ത് വേണേലും ചെയ്തോ.... മാമേ.... \"  വാക്കുകൾ വിട്ടു പോകുന്നെങ്കിലും ശില കണക്കെ നിൽക്കുന്ന അനിയെ അവൾ കുലുക്കി വിളിച്ചു കൊണ്ടിരുന്നു.....

അവൻ തന്നെ താങ്ങി എഴുനെല്പിക്കും എന്ന് കരുതിയ അവളുടെ ചിന്തയെ മറിക്കടന്ന് അവൻ മുറിക്ക് പുറത്തേക്കിറങ്ങി......!!!

അത്രമേൽ തകർന്നവന്റെ പ്രതികരണം.... അതിനേക്കാൾ ഉപരി.... ജീവന് തുല്യം സ്നേഹിച്ചവളിൽ നിന്നേറ്റ ഒട്ടും പ്രതീക്ഷിക്കാതെയുള്ള പ്രഹരം.......!!!

അവൻ പോകുന്നതും നോക്കി കരയാൻ മാത്രമേ അവൾക്ക് നിവൃത്തി ഉണ്ടായുള്ളൂ....

✨️✨️✨️✨️✨️✨️✨️

അത്താഴം കഴിഞ്ഞും അനി തറവാട്ടിൽ എത്തിയിരുന്നില്ല.... എല്ലാവരും അവനെ മാറി മാറി വിളിച്ചെങ്കിലും... പ്രതികരണം ഒന്നുമുണ്ടായില്ല....... ഭാഗ്യയ്ക്ക് വല്ലാത്ത രീതിയിൽ പേടിയും ടെൻഷനുമായി....... ഉഴറുന്ന മനസ്സോടെ അവൾ  ഹാളിൽ തന്നിരുന്നു........ ഏകദേശം  രണ്ട് മണിയോടടുത്തു കാണും..... ഏതോ വണ്ടിയുടെ ശബ്ദം കേട്ടാണ് പാതിമയക്കത്തിൽ ആയിരുന്ന ഭാഗ്യ ഞെട്ടലോടെ ഉണർന്നത്.... ആരാണ് വന്നതെന്നറിയാൻ അവൾക്ക് യാതൊരു സംശയവുമുണ്ടായിരുന്നില്ല.... എല്ലാവരും ഉറക്കത്തിൽ ആയതിനാൽ... അവൾ തന്നെ പതിയെ ചെന്ന് വാതിൽ തുറന്നു....അവനെ കണ്ടതും കണ്ണുകൾ ഒന്ന് വിടർന്നെങ്കിലും... അവനിലെ രൂക്ഷമായ മദ്യത്തിന്റെ ഗന്ധം മതിയായിരുന്നു വിടർന്ന കണ്ണുകൾ ചുരുങ്ങാനും... മുഖം വാടാനും....!!

അവൻ അവളുടെ കണ്ണിലേക്ക് തന്നെ നോക്കി.... മറ്റൊന്നിലും ശ്രദ്ധിക്കാതെ...
അവന്റെ നോട്ടം കണ്ടതും വീണ്ടുമാ കണ്ണുകളിൽ അമ്പരപ്പായിരുന്നു....... ഇതുവരെ കാണാത്ത ഭാവം കണ്ട് അവൾ ഇരുമനസാലെ നിന്നു.... ഒന്നും മിണ്ടാതെ....

അവൻ പതിയെ അകത്തേക്ക് കയറി...ഇടറി വീഴാനാഞ്ഞ അവനെ അവൾ ഓടി ചെന്ന് പിടിച്ചു....അവളുടെ കൈ ബലമായി കുടഞ്ഞെറിഞ്ഞു കൊണ്ട്.... രൂക്ഷമായി നോക്കി....

\" മാമേ.... \"  ആ നോട്ടത്തിൽ കണ്ണ് നിറഞ്ഞവളുടെ....

\" വിളിക്കരുത് നീ അങ്ങനെ.... നിന്നെ...എങ്ങനെ കൊണ്ട് നടന്നതാടി ഞാൻ..... ഏഹ്.... എന്നിട്ടും... നിനക്ക്.... എന്നോട്.... വെറുതെയാ.... വെറുതെയാ... ഞാൻ നിന്നേ സ്നേഹിച്ചത്...... നിനക്ക്.. എന്നോട് ഒരു തരി ആത്മാർഥത എങ്കിലും ഉണ്ടായിരുന്നെങ്കിൽ... എന്നെ... മറ്റൊരു കണ്ണുകൊണ്ട് കാണുമായിരുന്നോ നീ.... ഏഹ്... ഞാൻ നിന്റെ ആരാ.... ഏഹ്.... നീ... ഇവിടുള്ളവരെ ഓർത്തോ.... ഏട്ടനെ... ചേച്ചിയെ ഓർത്തോ.... അങ്ങനെ ഓർത്തിരുന്നേൽ... നിനക്ക് എന്നോട്.... ഇങ്ങനൊക്കെ തോന്നുമായിരുന്നോ.... ഏഹ്... പറ പറയെടി.... എല്ലാരേയും നീ വഞ്ചിച്ചില്ലേ.... ഏഹ്.. \"

കരഞ്ഞു പോയി അവൻ..... വാക്കുകൾ മുറിയുന്നുണ്ട്.... കാലുകൾ നിലത്തുറയ്ക്കുന്നത് പോലുമില്ല..... നെഞ്ച് പൊട്ടുന്നുണ്ട്... എങ്കിലും.... തന്റെ കുടുംബം ഒന്നും അറിയാതിരിക്കാൻ ഏങ്ങലോടെ എങ്കിലും പതിയെ... വളരെ പതിയെ ആണ് ഒക്കെയും പറയുന്നത് പോലും.....

അവൾക്ക് മറ്റൊന്നും പറയാൻ കഴിയുന്നില്ലായിരുന്നു.... അവൻ തന്നിൽ നിന്നകന്ന് പോകുന്നതും നോക്കി കരയുകയല്ലാതെ.....

✨️✨️✨️✨️✨️✨️✨️

ഭാഗ്യ വളരെ വൈകിയാണ് ഉറക്കമുണർന്നത്..... താഴേക്ക് ചെന്നപ്പോൾ കാണേണ്ട ആള് ഒഴികെ ബാക്കി എല്ലാവരുമുണ്ട്.... സ്കൂളിൽ പോയി കാണുമെന്നു പിന്നീടാണ് അവൾ ഓർത്തത് തന്നെ.....

അടുക്കളവശത്തുകൂടി പുറത്തേക്കിറങ്ങിയപ്പോൾ അനിയും ദേവിയും നിൽക്കുന്നതാണ് കാണുന്നത്.... പതിവില്ലാതെ ഉള്ള അവരുടെ സംസാരം അവൾക്ക് എന്തോ വേദന ഉണ്ടാക്കി....

ദേവി അവനോട് പ്രണയം അറിയിച്ചതും... അവൻ തിരികെ നിരസിച്ചതും... അജ്ഞാത കത്തും എല്ലാം ഇരുവർക്കും പരസ്പരം അറിയാമെന്നത്... ഒരിക്കൽ അനി തന്നോട് പറഞ്ഞതവൾ ഓർത്തു.... ഇപ്പൊ അജ്ഞാതയെ കണ്ടെത്തിയ കാര്യവും പറഞ്ഞുകാണും എന്നവൾക്ക് ഉറപ്പുണ്ട്....

തോളിലേക്ക് ഇരു കൈകൾ അമർന്നപ്പോൾ ആണ് ചിന്തകൾക്ക് വിരാമം ഇട്ടുകൊണ്ട് തിരിഞ്ഞു നോക്കിയത്..... രാധമ്മയാണ്.... അവളെ ചേർത്ത് പിടിച്ചിട്ടുണ്ടെങ്കിലും.... നോട്ടം.. മകനിലും.... ആ പെണ്ണിലുമാണ്....

\" രണ്ടും നല്ല ചേർച്ചയുണ്ടല്ലേ മോളെ.... \"
അവരെ കണ്ണുകൾ കൊണ്ട് കാട്ടികൊടുത്തു കൊണ്ടവർ ഭാഗ്യയോട് പറഞ്ഞു....
കേട്ടവാക്കുകൾ ഉള്ളിലെ മുറിവിൽ വീണ്ടും വേദന നൽകി..... കണ്ണുകൾ നിറഞ്ഞത് അവർ കാണാതിരിക്കാൻ പാടുപെട്ടു കൊണ്ട്.... അവർക്കായി ചെറിയ ചിരി സമ്മാനിച്ചവൾ അകത്തേക്ക് കയറി.....

ഭക്ഷണം കഴിക്കുമ്പോഴും.... എല്ലാവർക്കൊപ്പം ഇരിക്കുമ്പോഴും അനിയുടെ നോട്ടം അറിയാതെ പോലും തന്നിൽ വീഴുന്നിലെന്നുള്ളത് അവൾ അത്ഭുതത്തോടെ അറിഞ്ഞു....

ഇന്ന് വരെ തന്നെ ഒരു നോക്ക് കൊണ്ട് പോലും അവൻ അകറ്റിയിട്ടില്ല..... കുഞ്ഞുനാൾ  മുതലേ എങ്ങോട്ടായാലും തന്നെയും കൂട്ടും..... മറ്റുള്ളവരിൽ നിന്ന് തനിക്ക് മാത്രം പ്രേത്യേക നൽകിയിരുന്നു.... ഒന്നും അറിയാഞ്ഞിട്ടല്ല താൻ ഇത്രയും ആ മനുഷ്യനെ സ്നേഹിച്ചത്....പണ്ട് മുതലേ തന്നെ കൈവെള്ളയിൽ കൊണ്ട് നടക്കുന്നത് പോലെ...  ജീവിതം മുഴുവൻ പൊതിഞ്ഞു പിടിച്ചിരുന്നെങ്കില്ലെന്ന് ഒത്തിരി ആഗ്രഹിച്ചു പോയി..... പ്രണയം എന്താണെന്നു  തിരിച്ചറിഞ്ഞ പ്രായത്തിൽ ആദ്യം മനസിലേക്ക് ഓടി വന്നതും ആ ഒരൊറ്റ മുഖം മാത്രമായിരുന്നു...... അപ്പോൾ പ്രായമോ.. ബന്ധമോ ഒന്നും നോക്കിയില്ല.... പ്രണയിക്കുക മാത്രം ചെയ്തു....അന്ന് തൊട്ടിന്നു വരെ ഒന്നും അറിയിക്കാൻ തോന്നിയിരുന്നില്ല.... ഈ അവസ്ഥ മുൻപേ ചിന്തിച്ചത് കൊണ്ട് മാത്രമാണ് തുറന്ന് പറയാൻ പലപ്പോഴും മടിച്ചത് പോലും......എങ്ങനെ എങ്കിലും തന്റെ ഇഷ്ടം കണ്ടെത്തട്ടെ എന്ന് കരുതിയാണ് ഓരോ ദിവസവും കത്തുകൾ ആരും കാണാതെ കൊണ്ട് വച്ചത്....  അതിൽ പോലും താല്പര്യം ഇല്ലെന്ന് മനസിലായപ്പോഴാണ് ആളെ കണ്ടെത്താൻ താൻ തന്നെ മുന്നിട്ടിറങ്ങിയത്..... പക്ഷെ ഇങ്ങനൊക്കെ ആകുമെന്ന് ഒരിക്കലും കരുതിയില്ല....ഇതിനും മാത്രം തെറ്റാണോ താൻ ചെയ്തത്...?  ലോകത്ത് ആരും പ്രണയിക്കാതിരിക്കുന്നില്ലല്ലോ.... എല്ലാവർക്കുമില്ലേ അവരുടേതായ പ്രണയം....എനിക്ക് അങ്ങനൊരിഷ്ടം തോന്നിയത് അത്രമേൽ തെറ്റായിരുന്നോ....?കൂടെ വേണം എന്ന് അത്രയും ആഗ്രഹിച്ചു പോയത് കൊണ്ടല്ലേ...?  ആരും തന്നിൽ നിന്ന് തട്ടിയെടുക്കാതിരിക്കാൻ എന്തോരം വഴിപാട് കഴിപ്പിച്ചിരുന്നു.... ഒന്ന് നോക്കാൻ പോലും മാമയ്ക്ക് കഴിയുന്നില്ലേ.... അത്രമേൽ എന്നെ വെറുത്തോ......?  ചിന്തകൾ കാടുകയറി വീർപ്പുമുട്ടിക്കുന്നുണ്ടവളെ ..... കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്..... അത്രയും താൻ തെറ്റുകാരി ആണോ എന്ന് സ്വയം ചോദിച്ചുകൊണ്ടിരുന്നു....

ദിവസങ്ങൾ കടന്ന് പോയി...... അനിയിൽ യാതൊരു മാറ്റവുമില്ല..... ആരെയും ഒന്നും അറിയിക്കാതെ.... ആരും കാണാതെ.... കണ്ണീർ ഒഴുക്കാൻ മാത്രമല്ലാതെ അവൾക്കും മറ്റൊന്നിനും കഴിഞ്ഞില്ല...... ഇരുപതിനാല് മണിക്കൂറും അവന് പിന്നിൽ വാല് പോലെ നടന്നവൾക്ക് വന്ന മാറ്റം എല്ലാരും ശ്രദ്ധിച്ചു.... അതുപോലെ അനിയിലെ മാറ്റവും..... അമ്പരപ്പായിരുന്നെങ്കിലും ആരും ഒന്നും തുറന്നു ചോദിച്ചില്ല..... കാരണം  അവർ കണ്ടിട്ടുള്ള ഭാഗ്യയ്ക്കും അവളുടെ മാമയ്ക്കും ഒരു നിമിഷം പോലും അകന്ന് നിൽക്കാൻ കഴിയില്ല.....!! പഴയ കളിചിരികളുടെ അഭാവം അവരേവരെയും വിഷമിപ്പിച്ചു....

ഭാസ്കരന്റെ സുഹൃത്തും കുടുംബവും ഇന്നാണ് ഭാഗ്യയെ കാണാൻ എത്തുന്നത്....
അതിനായി തറവാട് ഒരുങ്ങി കഴിഞ്ഞിരുന്നു...
ചെക്കനെ ഒറ്റ നോട്ടത്തിൽ ഏവർക്കും ബോധിച്ചു..... രാഹുൽ എന്നാണ് പേര്...ആള് ഒരു സർക്കാർ ആശുപത്രിയിൽ ഡോക്ടർ ആണ്.... ഉള്ളിൽ ആർത്തുലച്ച് കരയുന്നുണ്ടവൾ..... ചെക്കനെ കാണാൻ കൂട്ടാതെ മുറിയിൽ ഇരുന്ന് പ്രതിഷേധിച്ചു....!!

കുഞ്ഞ് നാള് മുതലേ തന്നോടൊപ്പം ഉണ്ടായിരുന്നവളിലെ മാറ്റം ഒറ്റനിമിഷം പോലും വേണ്ടായിരുന്നു അവനും മനസിലാക്കാൻ....അവളുടെ നന്മയ്ക്കു വേണ്ടി.... അവളെ ആരും കുറ്റപ്പെടുത്താതിരിക്കാൻ വേണ്ടി... അതിന് വേണ്ടി മാത്രം.... അവനും ഒന്നും പുറമെ കാണിക്കാതെ..... അവളെ ഒന്ന് നോക്കുക കൂടി ചെയ്യാതെ....... അവർക്കൊപ്പമിരുന്നു.....നെഞ്ച് പൊട്ടുന്ന വേദനയോടെ.....!!!

(തുടരും....)

😊



അരികിലായി..... 💞(11)

അരികിലായി..... 💞(11)

4.4
12016

\" അപ്പൊ എല്ലാം ഉറപ്പിച്ചല്ലേ..... \" \" ഹമ്... \"  വിജയുടെ ചോദ്യത്തിന് ഭാഗ്യ ഒന്ന് മൂളി..... അമ്പലത്തിൽ വന്നതായിരുന്നു ഭാഗ്യ..... ഇതിനോടകം അവൾ തറവാട്ടിലെ പുതിയ വിശേഷങ്ങൾ എല്ലാം അവനെ അറിയിച്ചു കഴിഞ്ഞിരുന്നു.... തീർത്തും ഒറ്റപെട്ട അവളുടെ മാനസികാവസ്ഥ അവന് ചിന്തിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ..... അതിനാണവൻ ഓടി എത്തിയതും.... \" ഇനി... ഇനി എന്താ നിന്റെ തീരുമാനം.... \"  വിജയ്... \" എന്ത് തീരുമാനിക്കാൻ..... \"  അവളുടെ നെറ്റി ചുളിഞ്ഞു.... \" അനി... അനിയേട്ടൻ സമ്മതിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ..... \" \" അറിയില്ല.... എനിക്ക് ഒന്നും അറിയില്ല വിജയ്.... എത്ര നാളായെന്ന് അറിയുവോ.... മാമ എന്നോട് ഒന്ന് മിണ്ടി