Aksharathalukal

രണഭൂവിൽ നിന്നും... (27)

\"അഞ്ചു .. അതങ്ങ് കൊടുക്ക്‌..\"
ഭാനുവിൽ നിന്നും നോട്ടം മാറ്റി ജിത്തു അഞ്ജലിയോട് മേശപ്പുറത്തിരുന്ന കവറുകൾ ചൂണ്ടിക്കാട്ടിക്കൊണ്ട് പറഞ്ഞു...

\"അയ്യട... നീയല്ലേ വാങ്ങിയത്.. ഞാൻ സെലക്ട്‌ ചെയ്‌തെന്നല്ലേ ഉള്ളൂ... അങ്ങോട്ട് കൊടുക്ക്.. എനിക്കേ വിശക്കുന്നുണ്ട്...ഞാൻ പോവാ..\"
ജിത്തുവിനെ നോക്കി കോക്രി കാട്ടി അഞ്ജലി മുറിയിൽ നിന്നും പുറത്തേക്ക് പോയി..
\"യ്യോ.. ഞാനും ഇപ്പഴാ ഓർത്തേ.. എനിക്കും വിശക്കുന്നു.. മോഹിനിയമ്മേടെ ഫുഡ്‌ കഴിച്ച കാലം മറന്നു... ടീ.. നിക്ക്.. ഞാനും വരുന്നു...\"
കിച്ചു അഞ്ചുവിന് പുറകേ വച്ചു പിടിച്ചു...

പുറകേ പോകാൻ നിന്ന ഭാനുവിന് നേരെ ജിത്തു ആ കവറുകൾ എടുത്ത് നീട്ടി...
ഭാനു മനസ്സിലാവാതെ മുഖം ചുളിച്ചു...
\"നിനക്ക് വാങ്ങിയതാ.. കുറച്ച് ഡ്രെസ്സ്..\"
അത്രയേ അവൻ പറഞ്ഞുള്ളൂ... ഭാനുവിന്റെ ഉള്ളിൽ നിന്നുമൊരു ഗദ്ഗദം തൊണ്ടയിൽ വന്നു തങ്ങി നിന്നു... അവൾ അത്‌ കടിച്ചു പിടിച്ചു...

\"വേ.. വേണ്ട.. ശമ്പളം തന്നല്ലോ.. അത്‌ മതി...\"
അവളുടെ വാക്കുകളിലൊരു ഉറപ്പുണ്ടായിരുന്നു... ജിത്തുവും ചിരാഗും പരസ്പരം നോക്കി ചിരിച്ചു...
\"വേണോന്നല്ല ചോദിച്ചത്.. വാങ്ങാനാണ് പറഞ്ഞത്... ഔദാര്യമൊന്നുമല്ല...നിനക്കിത് വരെ പുറത്തൊന്നും പോകാൻ പറ്റിയില്ലല്ലോ... അത്‌ കൊണ്ട് വാങ്ങിയതാ..നിന്റെ സാലറീന്ന് ഞാൻ പിടിച്ചോളാം..\"
പഴയ പോലെ അവന്റെ വാക്കുകൾക്കത്ര പാരുഷ്യമില്ലെന്ന് തോന്നി ഭാനുവിന്...
വാങ്ങണോ വേണ്ടയോ എന്ന ധർമ്മ സങ്കടത്തിലായി ഭാനു...
\"വാങ്ങ് പ്രിയാ.. എനിക്ക് കൈ വേദനിക്കുന്നു...\"

അവൻ അക്ഷമയോടെ പറഞ്ഞപ്പോൾ ഭാനു വേഗം ഒന്നുമാലോചിക്കാതെ അത്‌ വാങ്ങി കയ്യിൽ പിടിച്ചു...
\"പുടവ കൊടുപ്പ് കഴിഞ്ഞു.. നിനക്കൊരു താലി കൂടി സെറ്റാക്കായിരുന്നില്ലേ ജിത്തുമോനെ ...\"
ചിരാഗ് രഹസ്യമായി ജിത്തുവിന്റെ കാതിൽ ചോദിച്ചു...
\"നിനക്കെന്റെ പുക കാണണമല്ലേ.. കുരുട്ടടയ്ക്ക പോലിരിക്കുന്നെന്നേ ഉള്ളൂ.. ഇതൊരു കാന്താരിമുളകാണ്.. ഇപ്പൊ താലീം കൊണ്ട് ചെന്നാ അവളെന്റെ എല്ലൂരും...\"
തിരിച്ച് ജിത്തു ചിരാഗിന്റെ കാതിൽ രഹസ്യം പറഞ്ഞു...
അവർക്ക് പുറകിൽ ഇത് കേട്ടു കൊണ്ട് കിടക്കുന്ന അനുവിന്റെ ചുണ്ടുകൾ ചിരിക്കും പോലൊന്ന് വലിഞ്ഞു...

\"ഹോ.. This day should be marked somewhere .. ദി ഗ്രേറ്റ്‌ വിശ്വജിത്ത് നമ്പ്യാർക്ക് പേടി...അതുമൊരു പെൺകുട്ടിയെ... നിനക്കിത് തന്നെ വേണമെടാ.. നിന്റെ പുറകേ നടന്നിട്ടും നീ ഒന്ന് മൈൻഡ് ചെയ്യാതെ ഹൃദയം തകർന്ന ഒരുപാട് പെൺകുട്ടികളുടെ ശാപമായിരിക്കും...you deserve this...\"
ചിരാഗ് വീണ്ടും രഹസ്യം പറഞ്ഞു...
അവർക്ക് മുന്നിൽ ഇരുവരുടെയും ഈ രഹസ്യവിനിമയം കണ്ട് പുരികം ചുളിഞ്ഞു നിൽക്കുന്ന ഭാനുവിനെ കണ്ടതും കൈമുട്ട് കൊണ്ട് ചിരാഗിന്റെ വയറ്റിലൊരു കുത്ത് കൊടുത്ത് ജിത്തു അനുവിനരികിൽ പോയിരുന്നു...

വയറുഴിഞ്ഞ് ഭാനുവിനെ നോക്കി ഇളിച്ചു കൊണ്ട് ചിരാഗ് അവൾക്കടുത്തേക്കും നടന്നു....
\"വാ.. ഭാനു.. എനിക്കും വിശക്കുന്നുണ്ട്..\"
പോകാൻ നിന്ന ചിരാഗിനെ ഭാനു പിടിച്ചു നിർത്തി...
\"എന്താ \"
അവൻ ചോദിച്ചു..
\"നാളെ കൊല്ലത്തേക്ക് പോകുംന്നല്ലേ ഇങ്ങേര് പറഞ്ഞത്.. \"
അവൾ ശബ്ദം പരമാവധി താഴ്ത്തി ചോദിച്ചു...
\"ആ \"
ചിരാഗ് ഉത്തരം നൽകി..
\"അപ്പോ ഞാനും പോവേണ്ടി വരില്ലേ...?\"
\"പിന്നെ പോവാതെ.. നീ മാത്രം ഇവിടെ നിന്നിട്ട് എന്ത് ചെയ്യാനാ? \"
\"അപ്പോ എന്റെ അമ്മയോ? \"
ഭാനു കണ്ണ് മിഴിച്ചു...

\"നിനക്കിതൊക്കെ അവനോട് ചോദിച്ചുകൂടെ പെണ്ണേ.. അവൻ പിടിച്ച് വിഴുങ്ങോ? \"
അനുവിന്റെ നെറുകിൽ തലോടിക്കൊണ്ടിരിക്കുന്ന ജിത്തുവിനെ നോക്കി ചിരാഗ് പറഞ്ഞു...
\"അത്‌.. അത്‌ പിന്നെ.. ഞാൻ \"
ഭാനു നിന്ന് വിക്കാൻ തുടങ്ങി..

\"നീയേ ഇവിടെ നിന്ന് ആലോചിക്ക് കേട്ടോ.. വിശന്നിട്ടെന്റെ കുടല് കരിയുന്നു... ഒക്കെ തീരുമാനമാക്കീട്ട് അങ്ങ് പോരെ...\"
പറഞ്ഞിട്ട് ചിരാഗ് പുറത്തേക്ക് പോയി...

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

അടുക്കളയിലേക്കെന്നും പറഞ്ഞു പോയ അഞ്ജലി നടുമുറ്റത്തിന്റെ ഓരത്തുള്ള ഒരു തൂണിൽ ചാരി നിൽക്കുന്നത് കണ്ടിട്ടാണ് കിച്ചു അവൾക്കടുത്തേക്ക് നടന്നത്... കണ്ണുകൾ തുടച്ച് അഞ്ജലി തിരിഞ്ഞതും കിച്ചുവിന്റെ മുൻപിൽ ചെന്നു പെട്ടു ...
തന്റെ നിറഞ്ഞ കണ്ണുകൾ അവൻ കാണാതിരിക്കാൻ അഞ്ജലി തിരിഞ്ഞു നിന്നു...കിച്ചുവിന്റെ മുഖം കടുത്തു...
അവൻ അവളെ പിടിച്ചു തിരിച്ചു നിർത്തി..

\"അഞ്ചു.. Face me.. \"
അവൻ ഗൗരവത്തിൽ പറഞ്ഞു...
അഞ്ചു കണ്ണുകൾ വീണ്ടും തുടച്ച് അവനെ നോക്കി.. അവളുടെ കലങ്ങിയ കണ്ണുകൾ കണ്ട് കിച്ചുവിന് നെഞ്ചിലൊരു ഭാരം തോന്നി...

\"Why.. അഞ്ചു why? ജിത്തു ഇത് ഡിസൈഡ് ചെയ്ത് കഴിഞ്ഞു...നിനക്കറിയില്ലേ അവനെ.. ഇന്നേവരെ നീയുൾപ്പെടെ ഏതെങ്കിലും പെൺകുട്ടികളോട് അവൻ ആ രീതിയിലൊരു അടുപ്പം കാണിച്ചിട്ടുണ്ടോ.. ഇല്ലല്ലോ..ഇതിപ്പോ.. ഭാനു.. She\'s special to him.. That means she is deep in his heart.. നിനക്കിങ്ങനെയൊരു ഇഷ്ടമുണ്ടെന്ന് അവനറിഞ്ഞാൽ അവന് സങ്കടമാകും തോന്നുക.. Because you are just like Anu to him..\"
അഞ്ജലിയുടെ കണ്ണുകൾ പിടഞ്ഞു പോയി...

\"എനിക്കിത് നേരത്തേ അറിയാമായിരുന്നു.. പക്ഷേ ഇൻ കേസ് നിനക്ക് ജിത്തുവിന്റെ ലൈഫിൽ ഒരു ചാൻസ് ഉണ്ടെങ്കിൽ അത്‌ ഞാനായിട്ട് കളയണ്ടാന്ന് കരുതിയാണ് പറയാതിരുന്നത്..\"
അഞ്ചു കണ്ണും മുഖവും അമർത്തി തുടച്ചിട്ടൊന്ന് പുഞ്ചിരിച്ചു..
\"നിനക്കിത് നേരത്തേ പറയാമായിരുന്നു ഡാ.. ഞാൻ വെറുതെ.. ഓരോ പൊട്ട ബുദ്ധി..\"
കിച്ചുവും ചിരിച്ചു..
\"That\'s like my good girl..\"
പറഞ്ഞിട്ടവൻ അവളുടെ തോളിലൂടെ ചുറ്റി പിടിച്ചു..

\"പിന്നെ ടീ.. തല്ലരുത്.. നിനക്ക് അവനല്ല ചേരുക.. എന്നെപ്പോലൊരുത്തനാണ് നിനക്ക് സെറ്റാവാ ..\"
രണ്ട് കവിളും പൊത്തി പിടിച്ചവൻ പറഞ്ഞപ്പോൾ അഞ്ചു ഒരു ചിരിയോടെ അവന്റെ കയ്യിലൊന്ന് തല്ലിയിട്ട് മുൻപോട്ടു നടന്നു...
\"ഞാനൊരുപാട് തമാശ പറയാറുണ്ട്.. പക്ഷേ ഇത് തമാശയല്ല അഞ്ചു..\"
അവൻ വിളിച്ചു പറഞ്ഞു...

അഞ്ജലി ഞെട്ടിത്തിരിഞ്ഞു നോക്കി...
\"Shut up Kichu.. This is not funny...\"
അഞ്ജലിയുടെ മുഖത്ത് ദേഷ്യം നിറഞ്ഞു..
\"ഞാൻ പറഞ്ഞല്ലോ.. തമാശയല്ല...\"
പതിവുള്ള ചിരിയോടെ കിച്ചു അഞ്‌ജലിക്ക് മുൻപിൽ ചെന്നു നിന്നു...
\"നിന്റെ മനസ്സിൽ ജിത്തു കേറുന്നേനു മുൻപേ എന്റെയുള്ളിൽ നീ കേറിപ്പോയെടീ.. പക്ഷേ നിനക്കുള്ളിലുള്ള അവന്റെ സ്ഥാനം ഞാനാഗ്രഹിച്ചിട്ടില്ല... ആഗ്രഹിക്കുകയുമില്ല.. അത്‌ കൊണ്ടാണിത് വരെ പറയാഞ്ഞത്.... പക്ഷേ ഇനിയെങ്കിലും പറയണമെന്ന് തോന്നി... പ്രണയമുണ്ടെങ്കിലും ഇല്ലെങ്കിലും നമുക്കിടയിൽ സൗഹൃദത്തിന് തന്നെയായിരിക്കും മുൻ‌തൂക്കം... What say... Will you give me a chance? \"
കൂസലന്യേ കിച്ചു പറഞ്ഞു...

അഞ്ജലി ആകെ പകച്ചു നിന്നു പോയി..
\"കിച്ചു.. I.. I need time...\"
അവൾ പതറിക്കൊണ്ട് പറഞ്ഞു...
\"മതി.. അത്‌ മതി.. പറ്റില്ലെന്ന് നീ പറയുന്ന വരെ ഞാൻ ഇടയ്ക്കിടയ്ക്ക് ഓർമ്മിപ്പിച്ചോളാം... ബാ... ഫുഡ്ഡടിക്കാൻ പോവാം \"
അവളെ തോളിലൂടെ കയ്യിട്ട് പിടിച്ചവൻ അടുക്കളയിലേക്ക് നടന്നു...

എല്ലാം കേട്ടു കൊണ്ട് അവർക്ക് പിറകെ ചിരാഗ് ഉണ്ടായിരുന്നു... ചിരിയോടെ.. സന്തോഷത്തോടെ അവൻ അവർക്ക് പിറകെ തന്നെ അടുക്കളയിലേക്ക് പോയി...

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

\"അതേ \"
അനുവിന്റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുന്ന ജിത്തുവിനെ മടിച്ചു മടിച്ചാണ് ഭാനു വിളിച്ചത്...
\"മ്മ് \"
അവനവളെ നോക്കാതെ മൂളിയതെ ഉള്ളൂ..
\"നാളെ പോവുംന്ന് പറഞ്ഞില്ലേ \"
\"മ്മ് \"
വീണ്ടും മൂളൽ മാത്രം...
\"അപ്പോ.. ഞാൻ.. ഞാൻ വരുന്നുണ്ടോ?\"
ജിത്തു തിരിഞ്ഞവളെയൊന്ന് നോക്കി... അത് കണ്ടതും ഭാനു പെട്ടെന്ന് കണ്ണുകൾ താഴ്ത്തി...
\"നീ വന്നില്ലെങ്കിൽ അനുവിനെ ആര് നോക്കും?\"
ശാന്തമായിരുന്നു അവന്റെ വാക്കുകൾ...

\"അത്‌ ശരിയാണല്ലോ..\"
ഭാനു ആലോചിച്ചു...
\"അപ്പോ.. അപ്പോ അമ്മ? \"
അവൾ മടിയോടെ ചോദിച്ചു...
\"അമ്മയും നമ്മൾക്കൊപ്പം വരും.. കൊല്ലത്തേക്ക്...\"
ഭാനു ഞെട്ടി അവനെ നോക്കി...
\"അ.. അത്‌... അപ്പോ \"
അവൾക്ക് എന്താണ് പറയേണ്ടതെന്ന് അറിയാതെയായി...
\"എന്തെ.. വേണ്ടേ.. വേണ്ടെങ്കിലാ ഷെൽട്ടർ ഹോമിൽ തന്നെയാക്കാം \"
അവന്റെ വാക്കുകൾ പരുഷമായി...

\"വേ.. വേണ്ട \"
ഭാനു അറിയാതെ പറഞ്ഞു പോയി...
\"മ്മ് \"
അവനൊന്ന് മൂളിയിട്ട് അനുവിന്റെ നെറ്റിയിലൊന്ന് മുത്തിയിട്ട് മുറിക്ക് പുറത്തേക്ക് പോയി... ആ മുറിയുടെ പടിവാതിൽ കടന്നതും അവന്റെ മുഖത്ത് ഗൗരവം മാറി ഒരു ചിരി വിരിഞ്ഞു...

അവൻ പോകുന്നത് നോക്കി മുഖം വീർപ്പിച്ചു നിന്ന ഭാനു അവൻ പോയതും അനുവിന്റെ അരികിൽ പോയി ഇരുന്നു...
\"എന്റെ അനുവേച്ചി.. ഇങ്ങനെയുമുണ്ടോ മനുഷ്യര്... ഒരു മയത്തിലൊക്കെ പറഞ്ഞൂടെ അങ്ങേർക്ക്..ചേച്ചീടെ ഏട്ടനൊക്കെ തന്നെയാ.. എന്നാലും ഓരോന്ന് കാണുമ്പോ പറയാതിരിക്കുന്നതെങ്ങനെയാ.. കടുവ.. ഹും..\"

വായിൽ തോന്നിയ ഓരോന്നൊക്കെ വിളിച്ചു പറഞ്ഞ് ഭാനു എഴുന്നേറ്റ് പോകുമ്പോൾ അനുവിന്റെ കണ്ണുകളിൽ തന്റെ ഏട്ടന് വേണ്ടിയൊരു തിളക്കമുണ്ടായിരുന്നു... ചുണ്ടിൽ വളരെ എളുപ്പത്തിൽ വന്നു ചേർന്നൊരു പുഞ്ചിരിയും.....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

അന്ന് രാത്രി ചിരാഗിനും കുടുംബത്തിനുമൊപ്പം ജിത്തുവും അഞ്‌ജലിയും കിച്ചുവും മുത്തശ്ശിയുമൊക്കെ സന്തോഷം നിറഞ്ഞ നിമിഷങ്ങൾ ചിലവഴിച്ചു... ഒരുപാട് നാളുകൾക്ക് ശേഷം അവരുടെ ചിരിയൊലികൾ ആ വീടിനുള്ളിൽ പ്രതിധ്വനിച്ചു..മാറി നിന്ന ഭാനുവിനെയും ഭവാനിയെയും കിച്ചുവും ചിരാഗും തങ്ങളിലേക്ക് കൂട്ടി.. അതത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും മുത്തശ്ശി ഒന്നും പറഞ്ഞില്ല... പുറമേക്ക് ചിരിക്കുന്നുണ്ടെങ്കിലും അവരുടെയൊക്കെ ഉള്ളിൽ നഷ്ടപ്പെട്ട് പോയ പ്രിയപ്പെട്ടവരെ ഓർത്തുള്ള വേദന കഠിനമായിരുന്നു....

അകത്തെ മുറിയിൽ കിടക്കുന്ന അനുവിന്റെ ഉള്ളം ജന്മം തന്നവരെയും ജീവന്റെ പാതിയേയുമോർത്ത് വിങ്ങിനീറുകയായിരുന്നു.. അതറിഞ്ഞത് പോൽ അവളുടെ കണ്ണുനീരൊപ്പാൻ ഭാനുവിന്റെ കൈകൾ അവൾക്കരികിലെത്തിയിരുന്നു.. അത്‌ കണ്ടു കണ്ണും മനസ്സും നിറഞ്ഞൊരുവൻ ആ വാതിലിനപ്പുറമുണ്ടെന്ന് ഭാനു അറിഞ്ഞതുമില്ല...

രാത്രി ഉറക്കമില്ലാതെ കണ്ണുകളടച്ചു കിടക്കുമ്പോഴാണ് മുറിയിലൊരു കാൽ പെരുമാറ്റം ഭാനു അറിഞ്ഞത്... കണ്ണുകൾ തുറന്നു നോക്കുമ്പോൾ അനുവിനരികിൽ ഒരു പുരുഷൻ നിൽക്കുന്നു ... ജാലകത്തിലൂടെ അരിച്ചെത്തുന്ന നിലാവെളിച്ചത്തിൽ അത്‌ ചിരാഗാണെന്ന് ഭാനുവിന് മനസ്സിലായി...

ചിരാഗ് ഉറങ്ങുന്ന അനുവിനെ നോക്കിക്കൊണ്ട് അവൾക്കരികിലെ കസേരയിലിരിക്കുന്നതും അവളുടെ നെറുകിൽ തലോടുന്നതുമൊക്കെ ഭാനു നോക്കി കിടന്നു... എന്ത് കൊണ്ടോ ഭാനുവിന് സന്തോഷം തോന്നി... കുറേ സമയത്തിന് ശേഷം അനുവിന്റെ നെറ്റിയിൽ അരുമയോടെയൊരു മുത്തം നൽകി കണ്ണുകൾ തുടച്ചു കൊണ്ട് എഴുന്നേറ്റ് പോകുന്ന ചിരാഗിനെ കണ്ട് ഭാനുവിന്റെ മിഴികളും ഈറനായി....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

പിറ്റേന്ന് കാലത്ത് യാത്ര പുറപ്പെടുകയാണ് അവർ... മുത്തശ്ശിയെ കിച്ചുവിന്റെ കാറിലെ മുൻസീറ്റിലിരുത്തി... അരവിന്ദിനോടും മോഹിനിയോടും യാത്ര പറഞ്ഞ് ചിരാഗിനെ കെട്ടിപ്പിടിച്ച്  നിറയുന്ന കണ്ണുകളൊളിപ്പിച്ചു കൊണ്ട് 
അഞ്ജലി പുറകിലും കിച്ചു ഡ്രൈവിങ് സീറ്റിലും കയറി...

അനുവിനെ ആദ്യമേ ആംബുലൻസിൽ കയറ്റിയിരുന്നു... ദൂരയാത്രയായിരുന്നത് കൊണ്ട് അനുവിന് വേണ്ടുന്ന മരുന്നുകളെല്ലാം കണക്ട് ചെയ്തത് ചിരാഗാണ്... ഭാനുവിന്റെ കണ്ണുകൾ അപ്പോഴൊക്കെ ചിരാഗിനെ തന്നെ വീക്ഷിക്കുകയായിരുന്നു... അവൻ അനുവിനെ ഒന്ന് നോക്കുക കൂടി ചെയ്യുന്നില്ലെന്ന് ഭാനു കണ്ടു.. അവൻ സങ്കടം കടിച്ചു പിടിച്ചിരിക്കുകയാണെന്ന് അവൾക്ക് വളരെ വേഗം മനസ്സിലായി....

ഭവാനി ആംബുലൻസിൽ കയറാമെന്ന് പറഞ്ഞെങ്കിലും ജിത്തു അവരെ നിർബന്ധിച്ച് കാറിൽ കൊണ്ടിരുത്തി...
മോഹിനിയോടും അരവിന്ദിനോടും യാത്ര പറഞ്ഞ് ജിത്തു ചിരാഗിനെ പുണരുമ്പോൾ കണ്ണീരടക്കാൻ രണ്ടാളും പാട് പെടുകയായിരുന്നു....
\"പോട്ടെ.. ഡാ..\"
\"മ്മ് \"
വാടിയ ചിരിയോടെ ഇരുവരും അത്രയേ സംസാരിച്ചുള്ളൂ... പെട്ടെന്ന് തന്നെ ജിത്തു ആംബുലൻസിൽ കയറി ഇരുന്നു...

എല്ലാം നോക്കി നിന്നിട്ട് ഏറ്റവും അവസാനം യാത്ര പറഞ്ഞത് ഭാനുവാണ്... അവൾ മോഹിനിയുടെയും അരവിന്ദിന്റെയും കാൽ തൊട്ടു വണങ്ങുമ്പോൾ മോഹിനിയുടെ കണ്ണ് നിറഞ്ഞിരുന്നു..ചിരാഗിന്റെയും അരവിന്ദിന്റെയും ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു... മോഹിനി അവളെ പുണർന്ന് കവിളിലൊരു മുത്തം നൽകി...
\"ലക്ഷ്യത്തിലെത്താൻ ഇനിയും കടമ്പകളേറെയുണ്ട് മോൾക്ക്‌... അവനുണ്ടാകും നിനക്കൊപ്പം എന്തിനും... പരാജയമറിയാതെ ജയിച്ചു കേറണം.. സർവേശ്വരൻ അനുഗ്രഹിക്കട്ടെ \"
തന്റെ നെറുകിൽ വലം കൈത്തലം അമർത്തി അരവിന്ദ് പറയുമ്പോൾ ഒന്നും മനസ്സിലായില്ലെങ്കിലും ഭാനു ഒന്ന് പുഞ്ചിരിച്ചു...

ചിരാഗിനെ നോക്കുമ്പോഴേക്കും അവൻ അവളെ നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നു..
\"ആരുമില്ലെന്ന് കരുതരുത്... ഒരു വിളിക്കപ്പുറം ഈ ഏട്ടനുണ്ടാകും.. എന്നും..\"
അവന്റെ വാക്കുകൾ കേട്ട് എത്ര അടക്കിപ്പിടിച്ചിട്ടും അവളൊന്ന് വിതുമ്പിപ്പോയി.. നിറയാൻ തുടങ്ങുന്ന കണ്ണുകളെ ശാസിച്ചടക്കി അവൾ മുഖമുയർത്തി അവനെ നോക്കി... പിന്നെയവന്റെ കൈകൾ കൂട്ടിപ്പിടിച്ചുകൊണ്ടൊന്ന് ചിരിച്ചു...

\"അറിയാം.. ഈ സ്നേഹം ഒരിക്കലും മറക്കില്ല...ഏട്ടനെല്ലാം  പറഞ്ഞു ഈ അനിയത്തിക്കുട്ടിയോട്.. പക്ഷേ പറയാത്തതൊന്നുണ്ടെന്ന് എനിക്കറിയാം... എന്നോടെന്നല്ല.. ആരോടും പറയാത്ത ഒന്ന്.. എന്നെങ്കിലും ആരോടെങ്കിലും പറയണമെന്ന് തോന്നിയാൽ വരണം...ഏട്ടന്റെ ഈ അനിയത്തിയുണ്ടാകും കേൾക്കാൻ ...വരട്ടെ...\"
നിറഞ്ഞു തുളുമ്പാറായ കണ്ണുകളുമായി ഭാനു ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ആംബുലൻസിലേക്ക് കയറിയിരുന്നു..

തന്റെ ഹൃദയവേദന ഏറ്റിക്കൊണ്ട് ആ ആംബുലൻസ് ദൂരേക്ക് ദൂരേക്ക് അകന്നു പോകുമ്പോൾ  ഭാനുവിന്റെ വാക്കുകളിൽ തന്നെ കുടുങ്ങിക്കിടക്കുകയായിരുന്നു ചിരാഗിന്റെ മനസ്സ്....

⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️



രണഭൂവിൽ നിന്നും... (28)

രണഭൂവിൽ നിന്നും... (28)

4.6
2676

ആംബുലൻസിന്റെ കുലുക്കം നിന്നതറിഞ്ഞാണ് ഭാനു കണ്ണ് തിരുമ്മി തുറന്നത്.. ഇരുന്നിരുന്ന് ഉറങ്ങിപ്പോയത് അവളറിഞ്ഞിരുന്നില്ല .. പതുപതുത്ത എന്തിലോ തല ചേർന്നിരിക്കുന്നത് പോലെ തോന്നിയിട്ടാണ് അവൾ തലയുയർത്തി നോക്കിയത്..ആദ്യം കണ്ടത് ചെറുതായി വളർന്നു തുടങ്ങിയ അവന്റെ കുറ്റിത്താടിയാണ്... അതിന് മുകളിലുള്ള ഇളംചുവപ്പ് നിറത്തിലെ അധരങ്ങളും കട്ടി കുറഞ്ഞ മീശരോമങ്ങളും ഉയർന്ന നാസികയും കട്ടിയാർന്ന പരന്ന പുരികക്കൊടികളും വീതി കുറഞ്ഞ നെറ്റിയെ മറച്ചു കിടക്കുന്ന ചുരുണ്ട ഖനമാർന്ന മുടിയിഴകളും ആ വട്ടമുഖത്തിന് അഴകേറ്റി...അഗ്നി ജ്വലിക്കുന്ന തന്റെ മിഴിയിണകൾ പൂട്ടി നല്ല ഉറക്കത്ത