Aksharathalukal

നിനക്കായ്‌ ഈ പ്രണയം (86)

മിലി വന്ന ഓട്ടോറിക്ഷ തറവാടിന് മുന്നിലെ ഗേറ്റിന് അരികിൽ നിർത്തി. ഗേറ്റ് തുറന്നു കിടന്നിരുന്നത് കൊണ്ട് അവൾ അകത്തേക്ക് കയറി. അവളുടെ കണ്ണു ആദ്യം എത്തിയത് അച്ഛന്റെ അസ്തിത്തറയിൽ ആയിരുന്നു. അവൾ അങ്ങോട്ട് നടന്നു. തറയിൽ ഒന്ന് തൊട്ട് കണ്ണടച്ചു നിന്നു ഒരു നിമിഷം. പിന്നെ മെല്ലെ മുന്നോട്ട് നടന്നു.

സുമിതറയുടെ കാറു പുറത്തൊന്നും കാണാതിരുന്നപ്പോൾ അവൾക്കു സംശയം തോന്നി. അവൾ കുറച്ചു നേരം പുറത്ത് തന്നെ നിന്നു. മുൻവശത്തെ വാതിൽ മുഴുവൻ അടയാതെ പാതി തുറന്നു കിടക്കുന്നത് കണ്ടു അവൾ നെറ്റി ചുളിച്ചു. ഇനി സുമിത്ര തന്നെക്കാൾ മുൻപ് എത്തിയോ എന്ന് അവൾ സംശയിച്ചു.

\"സുമിത്ര മാഡം...\" മെല്ലെ വിളിച്ചുകൊണ്ടു അവൾ അകത്തേക്ക് കയറി.

സ്വീകരണ മുറിയിൽ ആരെയും കണ്ടില്ല. ഫർണീച്ചാറുകളും മറ്റും ഒരു വെള്ള തുണിയിൽ പൊതിഞ്ഞു ഇട്ടിരുന്നു. അടുക്കളയിൽ നിന്നു ശബ്ദം കേട്ട് അവൾ അങ്ങോട്ട് നടന്നു..

അടുക്കളയുടെ തിണ്ണയിൽ ചാരി ചിരിച്ചു കൊണ്ട് നിൽക്കുന്ന രഘുവിനെ കാൺകെ മിലിയുടെ മുഖം വിടർന്നു.

\"രഘു.. \" അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.

അവൻ വിടർത്തി പിടിച്ച കൈകളിലേക്ക് അവൾ ഓടി കയറുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു. ഒരിക്കലും തോന്നാത്ത ആവേശത്തോടെ അവൻ അവളെ വാരി എടുത്തു വട്ടം കറക്കി. പാതുകത്തിനു മുകളിൽ ആയി ഇരുത്തി. അവർ പരസ്പരം നെറ്റിയോട് നെറ്റി ചേർത്തു.

\"എവിടെ ആയിരുന്നു നീ.. എന്നെ ഒറ്റയ്ക്ക് ആകിയിട്ട് എവിടെ പോയതാ നീ? \" അവന്റെ നെഞ്ചിൽ ചെറുതായി അടിച്ചുകൊണ്ട് അവൾ ചോദിച്ചു.

\"ഇപ്പൊ ദേ ഈ അടി കൊണ്ടാൽ മതി.. ഇനി എവിടെ പോയതാ എന്ന് പറഞ്ഞാൽ ചിലപ്പോൾ നീ എന്നെ ഉപേക്ഷിച്ചു പോയി കളയും..\" അവൻ കളിയായി പറഞ്ഞു.

\"അയ്യടാ.. അങ്ങനെ എന്നെ വേദനിപ്പിച്ചു കടന്നു കളയാൻ ഒന്നും ഞാൻ സമ്മതിക്കില്ല.. എന്നെ വേദനിപ്പിച്ചാൽ ഞാൻ തിരിച്ചും വേദനിപ്പിക്കും.. ദേ ഇത് പോലെ..\" അവന്റെ തോളിൽ ആയി ഒരു കടി നല്ല അമർത്തി വച്ചു മിലി.

\"അശോ.. കടിക്കാതെ.. ഞാൻ പറയാം... പക്ഷേ സമാധാനം ആയി കേൾക്കാണം..\" രഘു പറഞ്ഞു.

അവൻ അവളോട് പറഞ്ഞു. സുമിത്രയുടെ കണ്ടീഷനെ പറ്റി.. എല്ലാം കഴിയുന്ന വരെ അവൻ അവളെ കോൺടാക്ട് ചെയ്യരുത് എന്ന് സുമിത്ര പറഞ്ഞതിനെ പറ്റി എല്ലാം..

\"അത് ശരി.. അപ്പൊ എന്നെ പരീക്ഷിക്കുക ആയിരുന്നു അല്ലെ? ഇത്രയും വിശ്വാസമേ എന്നിൽ ഉള്ളു?\" അവൾ അവന്റെ നെഞ്ചോട് ചേർന്നു നിന്നു ചോദിച്ചു.

\"വിശ്വാസക്കുറവ് അല്ല.. വിശ്വാസകൂടുതൽ ആണ് എനിക്ക് നിന്നിൽ.. അമ്മ എന്തു ടെസ്റ്റ്‌ വേണമെങ്കിലും നടത്തിക്കോട്ടെ.. പക്ഷേ നീ എന്റേത് മാത്രം ആണെന്ന വിശ്വാസം.. അത് എനിക്കുണ്ട്..\" അവൻ പറഞ്ഞതും അവൾ അവന്റെ കവിളിലായി ഒരു ചുടു ചുംബനം നൽകി.

\"അയ്യോ.. നീ എത്തുമ്പോ തന്നെ വിളിക്കാൻ പറഞ്ഞിരുന്നു അമ്മ.. കാത്തിരിക്കുകയാവും..\" രഘു ഫോൺ എടുത്തു വീഡിയോ കാൾ വിളിച്ചു.

ആദ്യത്തെ റിങ്ങിൽ തന്നെ സുമിത്ര അൻസർ ചെയ്തു.

\"എത്തിയോ..?\" സുമിത്ര ചോദിച്ചു.

\"ദേ.. മിലി.. ഈ കക്ഷി ആണ് എല്ലാ പ്രശ്ങ്ങൾക്കും കാരണം..\" രഘു സുമിത്രയേ ചൂണ്ടി പറഞ്ഞു.

\"ഉം.. എന്നോട് മിലിക്കു വിരോധം തോന്നരുത്. ഒരു പെണ്ണ് അന്വേഷിക്കാൻ ഉള്ള ചാൻസോ എനിക്ക് തന്നില്ല.. അവൻ തിരഞ്ഞെടുത്ത പെണ്ണ് അവനെ പൊന്നുപോലെ നോക്കും എന്ന് ഉറപ്പിക്കാൻ ഉള്ള അവകാശം എങ്കിലും എനിക്ക് വേണ്ടേ... സോറി മിലി..\" സുമിത്ര പറഞ്ഞു.

\"അയ്യോ.. സോറി ഒന്നും പറയണ്ട മാഡം...\" മിലി പറഞ്ഞു.

\"അ.. അ.. മാഡം അല്ല.. അമ്മ.. മാഡം എന്ന് വിളിക്കണം എന്നൊക്കെ ഞാൻ ചുമ്മാ അടിച്ചതാ.. ഒരു വില്ലത്തി ലുക്ക്‌ കിട്ടാൻ.. അതൊന്നും ഇനി വേണ്ടാ.. ഹാ.. പിന്നെ മിലി.. ഈ വീട് എന്റെ മകനും മരുമോൾക്കും ഉള്ള എന്റെ വിവാഹ സമ്മാനം ആണ്.. നേരത്തെ തന്നെ അത് ഞാൻ അങ്ങ് ഏൽപ്പിക്കാ..

എലീന വിളിച്ചപ്പോ മിലിയുടെ അമ്മയുടെ കാര്യം എല്ലാം പറഞ്ഞിരുന്നു.. നാളെ തന്നെ പോയി അമ്മയെയും മായയെയും കൂട്ടി കൊണ്ടു വരണം.. പിന്നെ എന്നാണ് നിങ്ങളുടെ സൗകര്യം എന്ന് വച്ചാൽ അതനുസരിച്ചു എത്രയും അടുത്ത ഒരു ഡേറ്റ് പറ.. ഞങ്ങൾ വന്നു വിവാഹം ഉറപ്പിക്കാം..

എന്നിട്ട് എത്രയും പെട്ടന്ന് വിവാഹം നടത്തണം.. എനിക്ക്‌ എന്റെ മരുമോളുമായി പോരെടുക്കാൻ ദൃതി ആയി..\" സുമിത്ര പറഞ്ഞത് കേട്ട് മിലി തല കുലുക്കി.

\"അഹ്.. ഇപ്പൊ നിങ്ങൾ ഒന്നും ഞാൻ ഔട്ടും ആയോ..?\" രഘു കളിയായി ചോദിച്ചു.

\"ഡാ.. രഘു.. ആൾതാമസം ഇല്ലാത്ത വീടാണ്.. കുറെ നാളായി കണ്ടിട്ട്.. അതൊക്കെ സമ്മതിച്ചു.. പക്ഷേ അവിടെ നിന്നു ചുമ്മാ കുറുമ്പ് ഒന്നും കാണിച്ചേക്കരുത്.. എത്രയും പെട്ടന്ന് വീട്ടിൽ എത്തിയേക്കണം..\" സുമിത്ര പറഞ്ഞത് കേട്ട് രഘു ഒന്ന് പരുങ്ങി.

ഫോൺ വച്ചതും അവൻ അവളെ മാറോട് ചേർത്തു. എത്ര പറഞ്ഞാലും കഴിയാത്ത അത്രയും കാര്യങ്ങൾ സംസാരിച്ചു അവർ ഇരുന്നു. നേരം വൈകിയപ്പോൾ അവർ രണ്ടു പേരും ലോഹി മാഷിന്റെയും ലില്ലിയുടെയും  വീട്ടിലേക്കു നടന്നു. അവരോടു കുശലന്വേഷണം നടത്തി അവരുടെ കൂടെ അത്താഴവും കഴിച്ചാണ് അവർ പിരിഞ്ഞത്.

*********

പിന്നീട് എല്ലാം പെട്ടന്ന് ആയിരുന്നു. മിലിയും ജാനകിയമ്മയും വീട്ടിലേക്കു തിരികെ താമസം മാറ്റാൻ തീരുമാനിച്ചു. വീണ്ടും പാല് കാച്ചി താമസം തുടങ്ങണം എന്ന ജാനകിയമ്മയുടെ ആഗ്രഹപ്രകാരം വീടിന്റെ പാല് കാച്ചലും മിലിയുടെയും രഘുവിന്റെയും നിശ്ചയവും ഒരേ ദിവസം തന്നെ നടത്താൻ തീരുമാനിച്ചു.

\"കുഞ്ഞി.. അവിടെ നിക്ക്.. ദേ ഈ പൊട്ടു കൂടി വയ്ക്കട്ടെ..\" ലച്ചു കുഞ്ഞിയുടെ പിന്നാലെ ഓടി.

മിലിയുടെയും രഘുവിന്റെയും വിവാഹ നിശ്ചയത്തിന് പോകാൻ ഒരുങ്ങുകയാണ് എല്ലാവരും. എലീനയുടെയും മാത്യൂസിന്റെയും വീട്ടിൽ ഷാജിയുടെയും അവസാനത്തെ ദിവസം ആണ് ഇന്നു. ഷാജിയുടെ വിവാഹം ശരിയായതുകൊണ്ട് ചടങ്ങുകൾ എല്ലാം തുടങ്ങുന്നതിനു മുൻപ് സ്വന്തം വീട്ടിലേക്കു സായുവിനെയും കൊണ്ട് പോകുവാൻ തീരുമാനിച്ചിരിക്കുകയാണ് അവൻ.

എല്ലാവരും റെഡി ആയി ഇറങ്ങാൻ തുടങ്ങുമ്പോൾ ആണ് കൃതിയുടെ കാറു വീട്ടു മുറ്റത്തു വന്നു നിന്നത്. കോറൽ പിങ്ക് കളറിൽ ഉള്ള സിൽക്ക് സാരിയും പെർള് ഓർണമന്റ്സും എല്ലാം ഇട്ടു നല്ല സുന്ദരി അയിട്ടുണ്ടായിരുന്നു. അവൾ. അവളെ കണ്ടതും എല്ലാവരുടെയും മുഖം വിടർന്നു.

\"കൃതി മോളെ.. എത്ര ദിവസമായി കണ്ടിട്ട്..\" എലീന അവളെ സ്നേഹത്തോടെ വിളിച്ചു.

\"നിങ്ങൾ മിലിയുടെ അടുത്തേക്ക് ഇറങ്ങാൻ തുടങ്ങല്ലേ.. ഒന്നിച്ചു പോകാം എന്ന് കരുതി ഞാൻ..\" ചിരിച്ചു കൊണ്ട് അവൾ അത് പറഞ്ഞെങ്കിലും ഷാജിയോട് ഒന്ന് സംസാരിക്കാൻ ആണ് അവൾ വന്നത് എന്ന് അവർ മനസിലാക്കി കഴിഞ്ഞിരുന്നു.

\"മോളെ.. ലച്ചു.. നീ വണ്ടി എടുക്ക്.. നമുക്ക് അങ്ങ് പോയേക്കാം.. സായുവും നമ്മുടെ കൂടെ പോരട്ടെ.. രണ്ടു പേരും സംസാരിക്കാൻ ഉള്ളത് എന്താണ് എന്ന് വച്ചാൽ പറഞ്ഞു തീർത്തിട്ട് വാ..\" മാത്യൂസ് പറഞ്ഞു.

\"എനിക്ക് ആരോടും ഒന്നും സംസാരിക്കാൻ ഇല്ല..\" ഷാജി മുഖം കനപ്പിച്ചു പറഞ്ഞു.

\"എടൊ.. താൻ പുതിയൊരു ജീവിതം തുടങ്ങാൻ പോകുകയല്ലേ.. അതിനു മുൻപ്.. പറയാൻ ഉള്ളത് ഒക്കെ പറഞ്ഞു തീർക്കുന്നത് ആണ് നല്ലത്..\" മാത്യൂസ് അവന്റെ തോളിൽ തട്ടി പറഞ്ഞു.

പിന്നെ ഷാജി ഒന്നും മറുത്തു പറഞ്ഞില്ല. അവരുടെ വണ്ടി ഗേറ്റ് കടന്നു പുറത്ത് പോയതും ഷാജി മുറ്റത്തെ ചെറിയ താമരകുളത്തിനി അടുത്തുള്ള ബെഞ്ചിൽ വന്നിരുന്നു. കൃതിയുടെ മുഖത്തു പോലും നോക്കാതെ അവൻ ചോദിച്ചു. \"എന്താ നിനക്കു വേണ്ടേ?\"

\"എനിക്കി ഒന്നും വേണ്ട.. ഞാൻ വെറുതെ ഒരു ആൾ ദി ബെസ്റ്റ് പറയാൻ വന്നതാ..\" കണ്ണിൽ നിന്നു ഒഴുകാൻ സമ്മതിക്കാതെ കണ്ണീർ തുള്ളികളെ പിടിച്ചു നിർത്തിക്കൊണ്ട് പറഞ്ഞു കൃതി അവനു അരികിലായ് വന്നിരുന്നു.

\"മെഹര്താത്തയെ എനിക്ക് അറിയാം.. ശൈലമായുടെ ഇത്താത്ത ആണ്.. നല്ല ചേച്ചി ആണ്.. \" അവൾ പറഞ്ഞതും ഷാജി ഒന്ന് മൂളി.

\"എന്റെ ഭാഗത്തു നിന്നു എന്തെങ്കിലും തെറ്റ്‌ വന്നിട്ടുണ്ടെങ്കിൽ ഷാജിക്ക ക്ഷമിക്കണം.. ഞാൻ അറിയാതെ പറ്റി പോയതാ..

എനിക്ക് ഒരുപാട് തെറ്റുകൾ പറ്റിയിട്ടുണ്ട്.. അതിൽ ഒന്നാണ് രഘുവിനെ സ്നേഹിക്കുകയാണെന്ന് കരുതിയത്.. എനിക്കി കിട്ടാവുന്നതിൽ വച്ചു ഏറ്റവും നല്ല ഓപ്ഷൻ ആയിരുന്നു രഘു.. ഒരു കളിപ്പാട്ടം വാങ്ങാൻ പോകുമ്പോ ഏറ്റവും നല്ലത് നോക്കി എടുക്കില്ലേ അത് പോലെ.. അത് പ്രണയം അല്ല വെറും വാശി ആണെന്ന് എനിക്ക് മനസിലാക്കി തന്നത് എന്റെ ഫ്രണ്ട്സ് ആണ്..എനിക്ക് അതൊന്നും തനിയെ മനസിലാക്കാനുള്ള പക്വത ഉണ്ടായില്ല.

എന്നെ സ്നേഹിക്കുന്നവരും എന്റെ കാര്യങ്ങൾ നോക്കി നടക്കുന്നവരും ആയിരുന്നു എന്റെ ചുറ്റും.. അതിനിടയിൽ ആദ്യം ആയാണ് എന്റെ സ്നേഹം ചോദിച്ചു കൊണ്ട് ഒരാൾ എന്റെ ജീവിതത്തിലേക്ക് വന്നത്.. സായുമോൻ.. സ്നേഹിക്കപ്പെടുന്നതിനേക്കാൾ, സ്നേഹം കൊടുക്കുമ്പോൾ ആണ് സന്തോഷം കൂടുതൽ എന്ന് സായു എന്റെ ജീവിതത്തിലേക്ക് വന്നതിനു ശേഷം ആണ് ഞാൻ അറിയുന്നത്..

പക്ഷേ സായുന്റെ അച്ഛൻ ആയതുകൊണ്ട് അല്ലാട്ടോ ഞാൻ ഷാജിക്കയെ ഇഷ്ടപെട്ടത്..  ഒരച്ഛന്റെയും അമ്മയുടെയും സ്നേഹം സായുന്നു ഒരുപോലെ കൊടുക്കുന്ന ആ മനസ് കണ്ടിട്ട്.. സുഹൃത്തുക്കളെ എപ്പോളും ചേർത്തു പിടിക്കുന്ന ആ ഹൃദയം കണ്ടിട്ട്.. അങ്ങനെ അങ്ങനെ.. എപ്പോളോ..\" കണ്ണിൽ ഉരുണ്ടു കൂടി അനുവാദം ഇല്ലാതെ ഒലിച്ചിറങ്ങിയ കണ്ണീർ ഒന്ന് തുടച്ചു കൃതി പറഞ്ഞു.

ഇത്രയും പറഞ്ഞിട്ടും തന്നോട് ഒരു ആശ്വാസവാക്കു പോലും പറയാതെ ഇരിക്കുന്ന ഷാജിയെ അവൾ ഒന്നു നോക്കി.

\"പക്ഷേ.. ഇനി ഒരിക്കലും ഞാൻ ഷാജിക്കയെ ബുദ്ധിമുട്ടിക്കാൻ വരില്ല. സ്നേഹം പിടിച്ചു വാങ്ങാൻ പറ്റില്ല എന്ന് എനിക്ക് ഇപ്പൊ നന്നായിട്ട് അറിയാം.. \"അവൾ ഒന്ന് നിർത്തി. തൊണ്ടക്കുഴിയിൽ തോന്നിയ കുത്തുന്ന വേദന ഒന്ന് കുറയ്ക്കാൻ അവൾ ഉമിനീരിറക്കി.

\"പിന്നെ.. നിരാശ കാമുകി ആയി സങ്കടപ്പെട്ടു മുറിയിൽ വാതിലടച്ചു ഇരിക്കുകയൊന്നും ചെയ്യില്ലാട്ടോ ഞാൻ ഇനി... കാരണം.. എന്നെ വല്ലാതെ  സ്നേഹിക്കുന്നവർ ഉണ്ട് ചുറ്റിലും.. അവർക്കു ചിലപ്പോൾ അത് താങ്ങാൻ പറ്റില്ല. എന്റെ വിഷമം കണ്ടു അവർ എന്തെങ്കിലും തെറ്റ് ചെയ്താലും അതിന്റെ ഉത്തരവാദിയും ഒരു തരത്തിൽ ഞാൻ ആകും.\" ചുണ്ടിൽ ഒരു പുഞ്ചിരി വരുത്തി അവൾ പറഞ്ഞു.

\"മെഹര്ത്താത്ത നല്ല ചേച്ചി ആണ്.. ഞാൻ കണ്ടിട്ടുണ്ട്.. പറഞ്ഞില്ലേ.. നമ്മുടെ ഷൈലാമയുടെ ഇത്താത്ത ആണ്.. സായുന്നേ നന്നായി നോക്കിക്കോളും... \" ഒരു നിമിഷം കൃതി മൗനത്തെ കൂട്ട് പിടിച്ചു. \"പിന്നെ.. നിങ്ങൾ തമ്മിലും നല്ല ചേർച്ച ആയിരിക്കും\"

പിന്നെയും ഷാജിയിൽ നിന്നു മറുപടി ഒന്നും കിട്ടാതായപ്പോൾ കൃതിക്കു  നിരാശ തോന്നി. \"നേരം ഒരുപാട് വൈകി.. അവിടെ ചടങ്ങ് തുടങ്ങാറാകുന്നു. ഞാൻ ഇറങ്ങട്ടെ.\"

ഷാജിയെ ഒരു മറുപടിക്ക് വേണ്ടി ഒന്ന് കൂടെ നോക്കി അവൾ. അങ്ങനെ ഒന്ന് അവനിൽ നിന്നു കിട്ടില്ല എന്ന് തോന്നിയപ്പോൾ മെല്ലെ എഴുന്നേറ്റു തന്റെ കാറിനെ ലക്ഷ്യമാക്കി അവൾ നടന്നു.

(തുടരും..)

കൃതി അങ്ങനെ കിടക്കട്ടെ.. ഒരു വേദന ആയി....


നിനക്കായ്‌ ഈ പ്രണയം (87)

നിനക്കായ്‌ ഈ പ്രണയം (87)

4.6
3218

\"മെഹര്ത്താത്ത നല്ല ചേച്ചി ആണ്.. ഞാൻ കണ്ടിട്ടുണ്ട്.. പറഞ്ഞില്ലേ.. നമ്മുടെ ഷൈലാമയുടെ ഇത്താത്ത ആണ്.. സായുന്നേ നന്നായി നോക്കിക്കോളും... \" ഒരു നിമിഷം കൃതി മൗനത്തെ കൂട്ട് പിടിച്ചു. \"പിന്നെ.. നിങ്ങൾ തമ്മിലും നല്ല ചേർച്ച ആയിരിക്കും\"പിന്നെയും ഷാജിയിൽ നിന്നു മറുപടി ഒന്നും കിട്ടാതായപ്പോൾ കൃതിക്കു  നിരാശ തോന്നി. \"നേരം ഒരുപാട് വൈകി.. അവിടെ ചടങ്ങ് തുടങ്ങാറാകുന്നു. ഞാൻ ഇറങ്ങട്ടെ.\"ഷാജിയെ ഒരു മറുപടിക്ക് വേണ്ടി ഒന്ന് കൂടെ നോക്കി അവൾ. അങ്ങനെ ഒന്ന് അവനിൽ നിന്നു കിട്ടില്ല എന്ന് തോന്നിയപ്പോൾ മെല്ലെ എഴുന്നേറ്റു തന്റെ കാറിനെ ലക്ഷ്യമാക്കി അവൾ നടന്നു.സരിതലപ്പിൽ പിടി വീണപ്പോൾ ആണ്