Aksharathalukal

നിനക്കായ്‌ ഈ പ്രണയം (88)




മിലി ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഒരു വലിയ ഇടവേളയ്ക്കു ശേഷം, വീണ്ടും തന്റെ വീട്ടിൽ, തന്റെ മുറിയിൽ. വല്ലാത്ത ഒരു സന്തോഷം അവളിൽ അലയടിച്ചു. ഇപ്പോൾ സന്തോഷം വന്നാലും സങ്കടം വന്നാലും അവൾക്കു പങ്കു വയ്ക്കാൻ ഒരു ആളു ഉണ്ടെന്നു ഓർക്കേ അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. അവളുടെ കയ്യിലെ ഒറ്റക്കൽ മോതിരത്തിൽ അവൾ ഒന്ന് നോക്കി. മെല്ലെ അതിലൊന്ന് മുത്തമിട്ടു.

\"അത്‌ വെറുതെ ആ മോതിരത്തിനു കൊടുത്തു വേസ്റ്റ് ആക്കാതെ ഭവതി എനിക്ക് നേരിട്ട് തന്നാലും..\" രഘുവിന്റെ ശബ്ദം കേട്ടതും അവൾ ഞെട്ടി ചുറ്റും നോക്കി. സൺഷേഡിൽ കയറി നിന്നു ജനാലയിലൂടെ എത്തി നോക്കുന്ന രഘുവിനെ കണ്ടതും അവളുടെ കണ്ണു മിഴിഞ്ഞു. അവൾ ചാടി എഴുന്നേറ്റു ജനാലയ്ക്ക് അരികിലോട്ട് വന്നു.

\"എന്താ രഘു ഈ കാണിക്കണേ..?\" അമ്മയും പിള്ളേരും എങ്ങാൻ കണ്ടാലോ? \" അവൾ ആദിയോടെ ചോദിച്ചു.

\"അധികം നേരം ഇങ്ങനെ ബാലൻസ് ചെയ്തു നിന്നാൽ പിന്നെ അവർക്ക് കാണാൻ ബാക്കി ഒന്നും ഉണ്ടാവില്ല.. അതിനു മുൻപ് ബാൽക്കണി തുറക്ക്..\" രഘു പറഞ്ഞതും മിലി ബാൽക്കാണിയിലേക്ക് ഉള്ള ഡോർ തുറന്നു.

അകത്തേക്ക് കയറിയതും അവൻ അവളുടെ ഇടുപ്പിലായി പിടിച്ചു അവളെ അവനോട് ചേർത്തു.

\"വിട് രഘു...\" അവനോട് പറഞ്ഞു അവൾ പിടഞ്ഞു മാറാൻ ശ്രമിച്ചു.

\"വിടാൻ വേണ്ടി അല്ലല്ലോ പിടിച്ചത്..\" അവന്റെ മുഖം അവളോട് അടുക്കുന്നത് കണ്ടു അവനെ തള്ളി മാറ്റി അവൾ മുറിയിലേക്ക് പോയി.

അവൾ വാതിൽ അടയ്ക്കുന്നതിനു മുൻപേ അവൻ അതിനിടയിൽ കൈ വച്ചിരുന്നു. അത് കാണാതെ മിലി വാതിൽ അടച്ചതും അവൻ വേണ്ടകൊണ്ട് പുളഞ്ഞു..

\"അയ്യോ...\" അവൻ ശബ്ദം വച്ചതും അവൾ പിടച്ചിലോടെ അവന്റെ വാ മൂടി..

\"മിണ്ടാതെ.. മായയ്ക്ക് വയ്യാത്തോണ്ട് താഴെ കിടക്കുന്നതു.. പക്ഷേ മിനിമോള് ഉണ്ട് അപ്പുറത്ത്. \" അവൾ പറഞ്ഞു.

\"ദുഷ്ടേ.. ഇവിടെ എന്റെ കൈ ഒടിഞ്ഞു.. അപ്പോൾ നിനക്ക് മാന പ്രശ്നം ആണോ?\" കൈ കുടഞ്ഞുകൊണ്ട് അവൻ ചോദിച്ചു.

\"വാതിലിനു ഇടയിൽ കൊണ്ടു കൈ വയ്ക്കാൻ ഞാൻ പറഞ്ഞോ?\" അവൾ ചോദിച്ചു.

\"ആഹാ.. നീ പിന്നെ എന്തു കരുതിയ എനിക്കു വാതിൽ തുറന്നു തന്നത്? ഇവിടെ ധ്യാന പ്രസംഗം നടത്താൻ വന്നത് ആണെന്ന് കരുതിയോ?\" രഘു ചോദിച്ചു.

\"അല്ലേ? ഞാൻ അങ്ങനെ ആണ് കരുതിയത്..\" അവൾ കളിയായി പറഞ്ഞു.

രഘു മെല്ലെ അകത്തേക്കു കയറി വാതിൽ ചാരി.

\"ഇന്ന് ഞാൻ അത് കണ്ടിട്ടേ പോകൂ..\" രഘു പറഞ്ഞതും മിലി സംശയത്തോടെ പിന്നോട്ട് മാറി.

\"എന്ത്‌??\" അവൾ ചോദിച്ചതും അവൻ അവളെ ഇടുപ്പിലായി പിടിച്ചു അവനോട് ചേർത്ത് നിർത്തി.

ഇത് തെറ്റാണോ ശരിയാണോ എന്ന ഒരു സംവാദം മിലിയുടെ തലച്ചോറിൽ ഉയർന്നു എങ്കിലും അവന്റെ കണ്ണുകളുടെ മാസ്മരികതയിലും അവന്റെ വിശ്വാസത്തിന്റെ ചൂടിലും അവൾ അത് മറന്നു പോയി.

അവളുടെ ഇടുപ്പിലായ് പിടിച്ച അവന്റെ വലതു കൈ മെല്ലെ അവളുടെ നൈറ്റ് ഡ്രെസ്സിന്റെ ടോപ്പ് വകഞ്ഞു മാറ്റി. അവന്റെ സ്പർശം അവളുടെ അണിവയറിൽ ആയി പതിഞ്ഞതും അവൾ ഉമിനീരിറക്കി.. ചെറുതായി ഒരു ഭയം അവളെ വന്നു മൂടിയിരുന്നു.

അണിവിരലിനാൽ അവൻ അവളുടെ നാഭിക്കരികിൽ ഒരു കളം വരച്ചു. \"ദാ.. ഇവിടെ... പലവട്ടം ഞാൻ കണ്ടിട്ടുണ്ട്.. പാതി മറഞ്ഞ ഒരു ടാറ്റൂ.. ചെറിയൊരു മറുകിനു അരികിൽ..\"

പതിഞ്ഞ സ്വരത്തിൽ രഘു പറഞ്ഞതും തൊണ്ട വറ്റി വരളുന്നത് പോലെ തോന്നി മിലിക്ക്.

\"പേടിയുണ്ടോ നിനക്കു?\" അവൻ ചോദിച്ചു.

ഇല്ല എന്നും പിന്നീട് ഉണ്ട് എന്ന അർത്ഥത്തിലും അവൾ തലയാട്ടി.

\"പേടിക്കണ്ടടോ.. ഞാൻ ആദ്യം ആയി ഒന്നും അല്ല നിന്റെ ഈ ഇടുപ്പ് കാണുന്നത്..\" അവൻ ചിരിച്ചു കൊണ്ടു പറഞ്ഞപ്പോൾ അവൾ അവനെ മുഖം ചുളിച്ചു നോക്കി.

\"സത്യം.. ഓർക്കുന്നുണ്ടോ? അന്ന് നിരഞ്ജൻ മായയെ കാണാൻ വന്ന ദിവസം? അന്ന് ആണ് ഞാൻ എന്റെ പെണ്ണിനെ ആദ്യമായ് കണ്ടു കൊതിച്ചത്.. \" രഘു പറയുമ്പോൾ മിലി ആ നിമിഷങ്ങൾ വീണ്ടും ഓർത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു.

\"അന്ന് ഞാൻ ഈ മുടിയൊന്ന് അഴിച്ചിടാൻ പറഞ്ഞപ്പോൾ എന്താ ജാഡ ഈ പെണ്ണിന് \" എന്ന്‌ പറഞ്ഞു കൊണ്ട് മിലി മുടി ഉയർത്തി കെട്ടി വച്ചിരുന്ന ക്രാബ് അവൻ ഊരിയെടുത്തു.

അവളുടെ ഇട തൂർന്ന മുടി താഴേക്ക് വീണു. കുറച്ചു മുടിയിഴകൾ അവളുടെ മുഖത്തായി വീണു. രഘു അവളുടെ കൈ പിടിച്ചു അവളെ അവനു അരികിലായി കട്ടിലിൽ ഇരുത്തി. മെല്ലെ അവളുടെ മുഖം തഴുകി മുടി ഒതുക്കി കൊടുത്തു. \"എനിക്ക് ആദ്യമായി നിന്നോട് പ്രണയം തോന്നിയത് എപ്പോളാണെന്ന് അറിയുമോ മിലി?\" കാറ്റ് പോലെ ആയിരുന്നു അവന്റ ചോദ്യം.

മിലി അവനിൽ എപ്പോളോ മതി മറന്നു പോയിരുന്നു. അവളുടെ മറുപടിക്ക് കാത്ത് നിൽക്കാതെ അവൻ തുടർന്നു. \"അന്ന് എന്റെ വണ്ടി കേടായപ്പോൾ നന്നാക്കാൻ സഹായിച്ചില്ലേ... അന്ന് ഗ്രീസ് ഒക്കെ പുരണ്ടു.. ഈ മുഖം.. എനിക്ക് ദാ ഇങ്ങനെ ചെയ്യാൻ തോന്നി...\" അവളുടെ കണ്ണിനു തഴയായി ചുംബിച്ചു കൊണ്ട് അവൻ പറഞ്ഞു..

അവൻ മെല്ലെ അവളെ കട്ടിലിലേക്ക് കിടത്തി അവൾക്ക് അരികിലായി കിടന്നുകൊണ്ട് പറഞ്ഞു.. \"അന്ന് ഊട്ടിയിലെ ഹോട്ടലിൽ നീ ഉപയോഗിച്ച തലയിണയിൽ മുഖം ചേർത്തു ഉറങ്ങുമ്പോൾ അത്  നീ ആയിരിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു. ദാ.. ഇതുപോലെ ഒന്ന് നിന്നെ നുകരാൻ..\"

അവൻ അവളുടെ കഴുത്തിലായ് ചുണ്ടുകൾ അമർത്തി. മിലി ഒന്ന് പുളഞ്ഞു. രഘുവിന്റെ കൈകളിൽ അവളുടെ തോളിലൂടെ അരിച്ചിറങ്ങി അവളുടെ അണിവയറ്റിലായ് എതിയപ്പോളേക്കും മിലി അവനു പൂർണമായും അടിമപ്പെട്ടു കഴിഞ്ഞിരുന്നു.

\"അന്ന് പള്ളിയിൽ നീ കാണിച്ചു തന്ന കുരിശു രൂപത്തിൽ നോക്കി പ്രാർത്ഥിച്ചത് നിന്നെ എനിക്ക് കിട്ടാൻ വേണ്ടി മാത്രമാണ് മിലി.. Because to me you are prefect and you make me better.. \" അവന്റെ ശബ്ദം കേൾക്കെ മിലിക്ക് ഹൃദയം നിന്നു പോകുന്നത് പോലെ തോന്നി.

അവന്റെ കരം മെല്ലെ അവളുടെ ടോപ്പോന്നു പൊക്കിയതും മിലി അവന്റെ കയ്യിൽ പിടിച്ചു. \"രഘു..\" അവൾ പറഞ്ഞു തുടങ്ങിയതും  അവന്റെ അധരങ്ങൾ അവളുടെ ചുണ്ടുകളെ വിലക്കിയിരുന്നു.

\"മിലി.. വേണ്ട എന്ന്‌ പറയരുത്.. നീ വേണ്ട എന്ന്‌ പറഞ്ഞാൽ ഈ എനിക്ക് അനുസരിക്കാതിരിക്കാൻ സാധിക്കില്ല..\" അവൻ മെല്ലെ അവളുടെ അണിവയറിലേക്ക് മുഖം പൂഴ്ത്തി. അവളൊന്നു പൊള്ളി പിടഞ്ഞു. അവളുടെ നഖങ്ങൾ അവന്റെ ചുമലിൽ അമർന്നു.

മുറിയിലെ അരണ്ട വെളിച്ചത്തിൽ അവൻ കണ്ടു. അവളുടെ നാഭി ചുഴിക്ക് അരികിലായി അവൻ കണ്ടു മനോഹരമായി കൊരുത്തു വച്ച അമ്പും വില്ലും പച്ച കുത്തിയിരിക്കുന്നത്..

\"ബ്യൂട്ടിഫുൾ..\"അംബിൻ തുമ്പിലൂടെ വിരലോടിച്ചു അവൻ പറഞ്ഞതും അവൾ കണ്ണുകൾ ഇറുക്കിയടച്ചു. അവളുടെ പാതി തുറന്ന ആദരങ്ങളിൽ ഒരു മുത്തം കൂടി നൽകി അവൻ അവൾക്ക് അരികിലായി കിടന്നു. അവളുടെ വിരലുകൾ അവന്റെ വിരലുകളിലൂടെ കൊരുത്തു അവന്റെ നെഞ്ചോട് ചേർത്തു.

\"മിലി...\" അവൻ വിളിച്ചതും അവൾ മൂളിക്കൊണ്ട് വിളി കേട്ടു.

\"ഉം.. \"

\"നീ എന്താ ഈ ടാറ്റൂ ചൂസ് ചെയ്തത്? അമ്പും വില്ലും..?\" അവൻ ചോദിച്ചു.

അത് കേട്ടു മിലി ഒന്ന് ചിരിച്ചു. \"ഹണി നിർബന്ധിച്ചു ആണ് ഞങ്ങൾ ഇത് ചെയ്യാൻ പോയത്.. എനിക്ക് ആണെങ്കിൽ ഇതിനെ പറ്റി വലിയ ധാരണ ഒന്നുമില്ലായിരുന്നു. ഇന്നത്തെ അത്ര കോമൺ ഒന്നും അല്ല അന്ന്.

അവിടുത്തെ ചേച്ചി പറഞ്ഞു ഉറുമ്പ് കടിക്കുന്ന വേദന കാണും എന്നു.. അതുകൊണ്ട് ഞാൻ എനിക്ക് ഇഷ്ടപെട്ട ഡിസൈൻ സെലക്ട്‌ ചെയ്തു.. എന്റെ അമ്മേ.. പ്രാണൻ പറഞ്ഞു പോകാഞ്ഞത് ഭാഗ്യം..\"

\"ഹഹഹഹ... \" മിലി പറഞ്ഞത് കേട്ട് രഘു ചിരിച്ചു.

\"നീ ഇപ്പൊ ഇങ്ങനെ ചിരിക്കും... അന്ന് എനിക്ക് ഹണിയോട് വന്ന ദേഷ്യം.... എന്നെ പിടിച്ചു വലിച്ചു കൊണ്ട് പോയിട്ടു... അവൾ ആദ്യത്തെ നീഡിൽ തൊട്ടപ്പോൾ തന്നെ നിർത്തി.. അവളുടെ വാക്ക് വിശ്വസിച്ച ഞാനും ലച്ചുവും പൊട്ടത്തികൾ...

ലച്ചുന്റെ കയ്യിൽ കണ്ടിട്ടില്ലേ... LA എന്ന്‌.. അത് അന്ന് ചെയ്തത് ആണ്... അവളുടെ പേരിന്റെ ആദ്യത്തെ രണ്ടു അക്ഷരം ആണ്..\" പറഞ്ഞതും മിലി നിർത്തി.. പിന്നെ ഒന്നുകൂടി ഓർത്തു പറഞ്ഞു.. \"ചിലപ്പോൾ ലച്ചു - ആകാഷ് എന്നായിരുന്നിരിക്കിം അല്ലേ? പൊട്ടി ഞാൻ.. എനിക്ക് മനസിലായില്ല..\"

മിലിയുടെ മുഖം വാടി.

\"ഹേയ്.. ലീവ് ഇറ്റ്.. അതൊക്കെ കഴിഞ്ഞില്ലേ....\" അവൻ മിലിയുടെ കവിളിൽ തട്ടി ആശ്വസിപ്പിച്ചു.

\"ഇല്ല രഘു.. നിനക്കു മനസിലാവില്ല... കൂട്ടുകാരി പ്രാണൻ കൊടുത്തു സ്നേഹിച്ചവനെ തട്ടിയെടുത്ത ഒരു വില്ലത്തി ആണ് ഞാൻ എന്റെ തന്നെ മുന്നിൽ. ലച്ചു ആകാശിനെ സ്നേഹിച്ചതിന്റെ പകുതി പോലും ഞാൻ അവനെ സ്നേഹിച്ചിട്ടില്ല. എന്നിട്ടും...\" മിലി മൗനത്തിലേക്കു പൂണ്ടു.

അവളുടെ മൗനം രഘുവിനെ മുറിവേൽപ്പിച്ചു.

\"ഞാൻ കരുതിയത് ലച്ചു ആകാശിന്റെ കൂടെ പോകും എന്നാണ്. പ്രതേകിച്ചു ഡൈവോഴ്‌സ് പ്രോസീഡ് ചെയ്യണ്ട എന്ന്‌ അവൾ പറഞ്ഞപ്പോൾ.. ഇപ്പോൾ ആകാശ് മാനസിക രോഗി ആണെന്ന് തെളിഞ്ഞത് കൊണ്ട് എളുപ്പമാണ്.. പക്ഷേ വേണ്ട എന്ന്‌ പറഞ്ഞു ലച്ചു.. എന്നിട്ടും അവൾ എന്തുകൊണ്ട് ആണ് ആകാശിൽ നിന്നു മാറി നിൽക്കുന്നത്?\" രഘു ചോദിച്ചു.

(തുടരും...)



നിനക്കായ്‌ ഈ പ്രണയം (അവസാനഭാഗം )

നിനക്കായ്‌ ഈ പ്രണയം (അവസാനഭാഗം )

4.6
3174

\"ഞാൻ കരുതിയത് ലച്ചു ആകാശിന്റെ കൂടെ പോകും എന്നാണ്. പ്രതേകിച്ചു ഡൈവോഴ്‌സ് പ്രോസീഡ് ചെയ്യണ്ട എന്ന്‌ അവൾ പറഞ്ഞപ്പോൾ.. ഇപ്പോൾ ആകാശ് മാനസിക രോഗി ആണെന്ന് തെളിഞ്ഞത് കൊണ്ട് എളുപ്പമാണ്.. പക്ഷേ വേണ്ട എന്ന്‌ പറഞ്ഞു ലച്ചു.. എന്നിട്ടും അവൾ എന്തുകൊണ്ട് ആണ് ആകാശിൽ നിന്നു മാറി നിൽക്കുന്നത്?\" രഘു ചോദിച്ചു.അവന്റെ തോളിലേക്ക് തല ചായ്ച്ചു മിലി ഇരുന്നു. \"അവൾക്ക് ഇപ്പോളും ആകാശിനെ ഇഷ്ട്ടം ആണ്.. പക്ഷേ ചൂടുവെള്ളത്തിൽ വീണ പൂച്ചയെപ്പോലെ ആണവൾ.. ഒരിക്കൽ അവൻ അവളെ സ്നേഹിച്ചു തുടങ്ങിയത് ആണ്.. അവന്റെ സ്നേഹത്തിൽ മതി മറന്നു അവൾ ജീവിച്ചതാണ്.. പക്ഷേ അവൻ അവളെ തള്ളി പറഞ്ഞു.അതിന്റെ കാരണം എന്തും ആ