Aksharathalukal

റൗഡി ബേബി



അവളുടെ പിറകെ ജിതിനും ഓടി...

\"അയ്യോ എന്റെ ചേട്ടായിയെ എനിക്ക് കാണാൻ വയ്യേ.... എന്തൊരു കൊലമാ ഇത്.. പേപ്പട്ടി കടിച്ചത് പോലെയുണ്ട്.. അല്ല ഡാ ജിത്തു അവൾ ജിത്തുവിനെ കുലുക്കി പറഞ്ഞു...\"

\"ശരിയാ.. അളിയനെ കാണാൻ അത് പോലെ തന്നെയുണ്ട്... എന്നാലും ഇത്രയും തങ്കപ്പെട്ട അളിയനോട് എങ്ങനെ ചെയ്യാൻ തോന്നി... ജിതിൽ തലക്ക് കൈ വെച്ച് പറഞ്ഞു...\"


\"കേസ് കൊടുക്കണം പിള്ളച്ചോ കേസ് കൊടുക്കണം...എനിക്ക് ഇതൊന്നും കണ്ട് സഹിക്കാൻ വയ്യേ..\"അവൾ ജിത്തുവിനെ ചാരി നിന്ന് വരാത്ത കണ്ണ് നീര് തുടച്ചു ഇല്ലാത്ത സങ്കടം മുഖത്ത് ഫിറ്റ്‌ ചെയ്തു പറഞ്ഞു...


\"അയ്യോ അളിയാ അപ്പൊ കല്ലുവിന്റെയും അളിയന്റെയും കല്യാണം....ഹണിമൂൺ .\"

\"എന്റെ ജിത്തു അതൊക്കെ വെള്ളത്തിൽ വരച്ച വരപോലെയായില്ലേ..... അവൾ ഒരു താളത്തിൽ പറഞ്ഞു...\"

ഇവരുടെ പ്രകടനം കണ്ട് കൊല്ലാനുള്ള ദേഷ്യവുമായി അവരെ തുറിച്ചു നോക്കുകയാണ് രുദ്രൻ..

\"നിർത്തടോ നിന്റെയൊക്കെ അഭ്യസം.... ഞാൻ വൈകാതെ തിരിച്ചു വരും.. അന്ന് തിർത്തോളം നിന്റയൊക്കെ അഹങ്കാരം....\"

\"ചേട്ടായി പോലീസുക്കാരുടെ ഇടിയൊക്കെ കൊണ്ട് ഇഞ്ചിഞ്ചായി അവിടെ കിടന്നു മരിക്കണേ എന്ന് ഞങ്ങൾ നിത്യവും പ്രാർത്ഥിക്കും.. അല്ലടാ ജിത്തു....\"

\"തീർച്ചയായും അളിയന് വേണ്ടി ഞങ്ങൾ അതെങ്കിലും ചെയ്യേണ്ടേ...\"


\"ടാ അവരുടെ സംസാരം കേട്ട് രുദ്രൻ അലറി...

\"

---


\"അതെ കഴിഞ്ഞോ നിങ്ങളുടെ കലാ പരിപാടി... കഴിഞ്ഞെങ്കിൽ പോകയിരുന്നു...\"
ഇവരുടെ പ്രകടനം കണ്ട് ചിരി വന്നെങ്കിലും അത് പുറത്തു കാണിക്കാതെ ഗൗരവത്തിൽ നിരഞ്ജൻ ചോദിച്ചു...

\"അതെ വേഗം കൊണ്ടുപോയിക്കോ സർ... ഈ രൂപത്തിൽ ചേട്ടായിയെ കണ്ടുനിൽക്കാൻ വയ്യ..\"...

അവൾ ആക്കിപ്പറയുന്നത് കേട്ട് രുദ്രൻ അവളെ തുറിച്ചു നോക്കി......

ഇതൊക്കെ കണ്ട് ഇതൊക്കെ എന്തോന്ന് ജിവി എന്ന ഭാവത്തിൽ നിരഞ്ജൻ അവരെ നോക്കി....
ജീപ്പിൽ കയറി സ്റ്റാർട്ട്‌ ചെയ്തതും കല്യാണി ഓടി അവന്റെ അടുത്തേക്ക് വന്നു....

അവൻ എന്താ എന്ന ഭാവത്തിൽ അവളെ നോക്കി...

അവൾ ഒരു 500ന്റെ നോട്ട് നീട്ടി...

\" ഇത് എന്തിനാ എന്ന്.. അവൻ പുരികം പൊക്കി ചോദിച്ചു.....

\"അതെ ഇടിക്കുമ്പോൾ അവനെ രണ്ടട്ടി കൂടുതൽ കൊടുക്കാൻ... അവൾ നിഷു ഭാവത്തിൽ പറഞ്ഞു...\"

\"കൈകൂലി തന്നതിന് മോളെയും കൂടെ അകത്താക്കിയാൽ എങ്ങെനെയിരിക്കും...\"

\"അയ്യോ... അമ്മേ... എന്നും പറഞ്ഞു അവൾ ഒരു ഓടമായിരുന്നു...


അത് കണ്ട് അവനിൽ ഒരു ചിരി വിടർന്നു... അവൻ സ്റ്റാർട്ട്‌ ചെയ്തു പോകുമ്പോൾ മിററിലൂടെ അവനെ നോക്കി നിൽക്കുന്ന കല്യാണിയെ ഒരു നിമിഷം നോക്കി.. പെട്ടെന്ന് നിളയുടെ ഓർമ വന്നതും അവൻ പെട്ടെന്ന് നോട്ടം മാറ്റി...
ഇതൊക്കെ കണ്ട് കലി കയറി നിൽക്കുന്ന ഒരാളുണ്ടായിരുന്നു അവന്റെ പിറകിൽ രുദ്രൻ..

---


രുദ്രനെയും കൊണ്ട് നിരഞ്ജൻ പോകുന്നത് നോക്കി നിൽക്കുകയാരുന്നു കല്യാണിയും ജിത്തുവും.....

\"മോളെ കല്ലു മതി വായിനോക്കിയത്....\"


\"വായിനോക്കാനോ ഞാനോ അതും ആ പോലിസക്കാരനെ...\"

\"അവനെ ആദ്യമായി കണ്ടപ്പോൾ സ്പർക്ക് അടിച്ചു എന്ന് പറഞ്ഞു അവനെ കാണുമ്പോഴല്ലാം അവന്റെ ചോര കുടിക്കുന്ന നീ തന്നെയാണോ ബാല പറയുന്നത്....\"


\"അതെ അമ്മ വിളിക്കുന്നുണ്ടെന്ന് തോന്നുന്നു...
അവൾ ചമ്മിയ മുഖത്തോടെ പറഞ്ഞു...i

\"ഉം അവൻ ഒന്ന് ആക്കി മൂളി..\"

\"പോടാ.. അവന്റെ തലയ്ക്കു ഒരു കോട്ടും കൊടുത്ത് അവൾ ഓടി..


\"പൊട്ടനും പോയി മണ്ടനും പോയി ബോട്ടും കിട്ടി ഹൈലാസ....

\"രുദ്രനും പോയി പൈസയും കിട്ടി ഹൈലാസ...\"

പലചരക്കു കടയിലെ പൈസ ഇന്ന് തന്നെ കൊടുക്കണം.... ഇന്നലെ വരെ പറ്റ് കൂടുതലാണ്... എനി പൈസ തരാതെ ഒറ്റ സാധനം തരില്ല എന്നൊക്കെ ഒരുപാട് കേട്ടതാണ്.. ഇത് അയാളുടെ മേശമേൽ വെച്ച് സ്ലോ മോഷനിൽ നടക്കണമ്.. അല്ലങ്കിൽ വേണ്ട പണി ആവും...പിന്നയും അവിടെ നിന്ന് തന്നെ സാദനം വാങ്ങേണ്ടാതല്ലേ... ഓരോന്ന് ചിന്തിച്ചു...

---


അവൾ അതും പറഞ്ഞു തുള്ളി ചാടി വീട്ടിനകത്തേക്ക് കയറി....
ഉറങ്ങി കിടക്കുന്ന അനിയനെയും അനിയത്തിയെയും ചവിട്ടി എഴുനേൽപ്പിച്ചു...
നേരെ അടുക്കളയിലേക്ക് പോയി....പത്രം കഴുകിക്കൊണ്ടിരിക്കുന്ന അമ്മയെ പിന്നിൽ നിന്ന് കെട്ടിപിടിച്ചു...
അമ്മുക്കുട്ടി എന്നും വിളിച്ചു കവിൾ പിടിച്ചു....

\"അറിഞ്ഞോ സന്ദോഷ വാർത്ത.... രുദ്രനെ അറസ്റ്റ് ചെയ്തു....എനി കുറച്ചു കാലം അവന്റെ ശല്യം ഉണ്ടാവില്ല..\"

അതും പറഞ്ഞു അവൾ അടുക്കളയിൽ വട്ടം കറങ്ങി... ഒരു കിതാപ്പോടെ നിന്ന് അമ്മയെ നോക്കി.... അമ്മയുടെ മുഖത്ത് കാര്യമായ സന്തോഷം ഒന്നും കണ്ടില്ല.. അവൾ അമ്മയെ അവളുടെ നേരെ തിരിച്ചു...

\"എന്ത്‌ പറ്റി അമ്മ... സുഖമില്ലേ എന്നും ചോദിച്ചു അവൾ അമ്മയുടെ കഴുത്തിലും നെറ്റിയിലും തൊട്ട് നോക്കി...\"

\"എന്റെ കല്ലു എനിക്ക് കുഴപ്പമൊന്നുമില്ല... നീ പെട്ടെന്ന് റെഡിയായി കോളേജിൽ പോകാൻ നോക്ക് \"

---


\"ഒന്നുമില്ല.. നീ റെഡിയാവൻ നോക്ക്.... അവളുടെ കൈ മാറ്റാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു....
\"പറയമ്മേ...\"ഇപ്രാവശ്യം അവൾ ദേഷ്യത്തിൽ തന്നെ ചോദിച്ചു..

\"അത്.. അത് പിന്നെ അപ്പുറത്തെ ശാന്തേച്ചി കവലയിൽ പോയപ്പോൾ നിങ്ങളുടെ അച്ഛനെ കണ്ടുവെന്ന്... അവിടെ കണ്ട സ്ഥിതിക് എന്തായാലും ഇങ്ങോട്ട് വരും..\"

\"ഓഹോഹ് അതാണോ കാര്യം.. വരട്ടെ ഇങ്ങോട്ട് അയാൾ.. എനിക്ക് രണ്ടു പറയാനുണ്ട്...ഇന്ന് വരെ ആ പലിശക്കാരൻ ദാമോദരൻ വഴിയിൽ പിടിച്ചു നിർത്തി അപമാനിച്ചു... ഈ കടങ്ങളൊക്കെ നല്ല കാര്യത്തിന് ആണെങ്കിൽ സഹിക്കാം എന്ന് വെക്കാം... ഇത് അങ്ങനയാണോ അയാൾക്ക് കള്ളും കഞ്ചാവും അടിച്ചു നടക്കാൻ ആകിയതല്ലേ...അവളുടെ സംസാരത്തിൽ ദേഷ്യവും സങ്കടവും കളർന്നിരുന്നു..

\"മോളെ കല്ലു ഇപ്പൊ ഒരു പ്രശ്നം ഉണ്ടാക്കല്ലേ... എന്തിനാ വെറുതെ..\"

\".. സഹിച്ചില്ലെങ്കിലും വേണ്ടില്ല ഇങ്ങനെ ഉപദ്രവിക്കുന്ന ആളെ പിന്നെ എന്താ അമ്മേ വേണ്ടത്..എന്തായാലും ഞാൻ അയാളെ കണ്ടിട്ടേ പോകുന്നുള്ളൂ...\"

---


\"എന്ന ഞാൻ എങ്ങോട്ടെങ്കിലും പോകാം... നിങ്ങൾ തമ്മിൽ വഴക്കിട്ടു നിന്നെ അയാൾ തല്ലുന്നത് കാണാൻ.എനിക്ക് വയ്യ ...\"സാരിതല കൊണ്ട് കണ്ണ് നീര് തുടച്ചു അവളുടെ അമ്മ പറഞ്ഞു...
ദേഷ്യം കൊണ്ട് അവൾ അടുത്തുള്ള സ്റ്റീൽ ഗ്ലാസ്‌ തറയിൽ എറിഞ്ഞു അവിടെ നിന്ന് പോയി....



കല്യാണി റെഡിയായി വന്നപ്പോൾ കണ്ടത് ജിത്തു ഇരുന്ന് പുരിയും മുട്ടക്കറിയും തിന്നുന്നതാണ്....

\"ഡീ എന്താടി ഇങ്ങനെ നോക്കുന്നത്.. വാ വാടി വന്നു തിന്ന്..
അവന്റെ ചോദ്യം കേട്ടപ്പോൾ എല്ലാരും വിചാരിച്ചു കാണും അവന്റെ വീട്ടാണെന്ന്.. ഒരിക്കലുമല്ല.. അവളുടെ വീട്ടിൽ നിന്നാണ് അവൻ വെട്ടി വിഴുങ്ങുന്നത്...

\"നിനക്ക് വിട്ടിൽ നിന്നാരും ഒന്നും തരാറില്ലേ...\"

\"എന്താടി..\"

\"അല്ല വെട്ടി വിഴുങ്ങുന്നത് കണ്ട് ചോദിച്ചതാണ്..

\"പോടീ... ചിത്രമ്മ തന്നാൽ എനിയും ഞാൻ കഴിക്കും.... നിനക്ക് വേണ്ടങ്കിൽ നീ എണീറ്റു പോടി...\"

\"അയ്യോ.. എന്നിട്ട് വേണം അതും കൂടെ വെട്ടി വിഴുങ്ങാൻ..\"

എന്റെ കല്ലു നീ ഒന്ന് നിർത്തിക്കെ...മോൻ കഴിക്കട്ടെ....

\"ശരിയാ... ചിത്രാമ്മ പറയുന്നത് കേട്ടില്ലേ... വള വള എന്ന് സംസാരിച്ചു എന്റെ കോൺസട്രേഷൻ കളയല്ലേ...\"

\"ഓഹ്.. അല്ലങ്കിലും നമ്മൾ ഒന്നിനുമില്ലേ.... അവൾ കുറച്ചു നീട്ടി പറഞ്ഞു...

അവളുടെ പ്ലേറ്റിലേക്ക് പൂരിയും മുട്ടക്കറിയും ഇട്ട്.....
\"എന്റെ കല്ലു.. നീ അതൊക്കെ വിട്ടേ.. നിന്റെ നല്ലതിനല്ലേ പറയുന്നത് അവളുടെ അമ്മ അവൾക്ക് കൊണ്ട് പോകാനുള്ള ടിഫിൻ റെഡിയാക്കി അവളുടെ മുന്നിൽ വെച്ച്. അവളെ തലയിൽ തലോടി പറഞ്ഞു...

അമ്മയോട് യാത്ര പറഞ്ഞു രണ്ട് പേരും കോളേജിലേക്ക് ഇറങ്ങി....

അവർ ഓരോന്ന് സംസാരിച്ചു ബസ് സ്റ്റോപ്പിലേക്ക് നടന്നു കൊണ്ടിരിക്കുമ്പോ പെട്ടന്ന് അവൾ സ്റ്റേക്കായി...


അവൻ എന്താ എന്ന ഭാവത്തിൽ അവളെ നോക്കി....

\"ഡാ എനിക്ക് കോളേജിൽ പോകേണ്ട... വീട്ടിൽ പോയാൽ മതി...\"

\"എന്താ ഡീ എന്താ പ്രശ്നം...\"



അതിന് ഉത്തരമായി അവൾ അങ്ങോട്ട് നോക്ക് എന്ന് മുഖം കൊണ്ട് ആക്ഷൻ കാണിച്ചു...

അവൻ അങ്ങോട്ട് നോക്കിയപ്പോൾ കണ്ടത് ആരോടോ സംസാരിച്ചു നിൽക്കുന്ന നിരഞ്ജനെയാണ്.. \"

\"ഡീ നീ എന്തിനാ അങ്ങേരെ കാണുമ്പോൾ കിണ്ണം കട്ട കള്ളനെപ്പോലെ വിറയ്ക്കുന്നത്...

\"ഡാ പൊട്ട... രാവിലെ കാര്യം വല്ലതും ഓർമ്മയുണ്ടോ.... കൈ കാല് മുറിഞ്ഞു തല തറയിൽ ഇടിച്ചു... ഡോക്ടറുടെ അടുത്ത് പോകണം.... ബെഡ് റസ്റ്റ്‌ എന്നൊക്കെ പറഞ്ഞു പൈസ അടിച്ചു മാറ്റിയതല്ലേ... ഇപ്പൊ ഒരു കുഴപ്പവും ഇല്ലാതെ കണ്ടാൽ പ്രശ്നം ആകുമോ...\"

\"ചിലപ്പോൾ ആകും.. ഒന്നാമത് അവൻ നിളയുടെ ആളല്ലേ... പ്രശ്നമാകും...\"

\"ഡാ ജിത്തു നമുക്ക് തിരിച്ചു പോയാലോ...\"

\"അയ്യോ അത് വേണ്ട എന്നിട്ട് വേണം നിന്റെ അച്ഛനുമായി കത്തി കുത്ത് ഉണ്ടാവാൻ....

അതിന് അവനെ അവൾ തുറിച്ചു നോക്കി...

പെട്ടന്ന് അവൾ അവനെ പിടിച്ചു തിരിച്ചു അവന്റെ പിറകിൽ ഒളിച്ചു....


ഇപ്പൊ ഇവിടെ എന്താ ഉണ്ടായേ... ഒന്നും മനസ്സിലാവാതെ ജിത്തു ചോദിച്ചു....

\"ഡാ ആ പോലിസ് കാരൻ ഇങ്ങോട്ടേക്കു നോക്കുന്നു..\"

\"ഡീ അവൻ പോയി.... അയാളുടെ പൊടി പോലും ഇപ്പൊ അവിടെ ഇല്ല...

അവൻ പറയുന്നത് കേട്ട് അവൾ പതിയെ എത്തി നോക്കി...

  • അപ്പോഴാണ് അവൾക്ക് ശ്വാസം നേരെ വീണത്.. അവൾ ഒന്ന് നിശ്വസിച്ചു.തിരിഞ്ഞു നിന്നതും രണ്ട് കൈയും കെട്ടി അവളെ തുറിച്ചു നോക്കി മുന്നിൽ നില്കുന്നു നിരഞ്ജൻ...

റൗഡി ബേബി

റൗഡി ബേബി

4.7
3816

\"പിന്നിൽ വന്ന് പേടിപ്പിക്കുന്നോ....ഉള്ളിൽ ബന്റ് മേളം നടക്കുന്നുണ്ടെങ്കിലും അവൾ അതൊന്നും പുറമെ കാണിക്കാതെ ചോദിച്ചു....\"ഡീ ആനക്കള്ളി എന്നെ പറ്റിച്ചു പൈസയും അടിച്ചുമാറ്റി എന്നെ തെറി വിളിക്കുന്നോ.... നിന്നെയൊക്കെ പിടിച്ചു ലോക്കപ്പിൽ ഇട്ടേണ്ടതാണ്...\"\"ഹഹ സാറിന് എന്നെ ലോക്കപ്പിൽ ഇടണോ.. എന്ന ഇട്ടോ... ഇട്ടോ എന്ന് പറഞ്ഞു അവൾ അവന്റെ അടുത്തേക്ക് നടന്നു... അത് അനുസരിച്ചു അവൻ പിറക്കോട് പോയി..\"ഡീ നീ എങ്ങോട്ടാണ് തള്ളി കയറി വരുന്നത്...മര്യദയ്ക്ക് കോളേജിൽ പോടീ \"\"അങ്ങോട്ടേക്ക് തന്നെയല്ലേ പോയികൊണ്ടിരുന്നത്.. അതിന്റെ ഇടയിൽ കുരിശ് പോലെ വന്നത് സർ അല്ലേ...\"\"കുരിശ് നിന്റെ തന്ത..\"\"ദേ തന