Aksharathalukal

നൂപുരധ്വനി 🎼🎼 (19)

\"ഓക്കേ..ഓക്കേ.. റിലാക്സ്.. ബാലു.. റിലാക്സ്..\"
രാഹുൽ ബാലുവിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു..
\"നോക്ക്.. ഇവിടിങ്ങനെയൊന്നും നടന്നത് നമ്മള് മൂന്നാളല്ലാതെ വേറെയാരും അറിയണ്ട..ഒരാളറിഞ്ഞാ കൂടെ രുദ്രയ്ക്ക് പിന്നെ സമാധാനമായിട്ട് കോളേജില് പഠിക്കാൻ പറ്റില്ല.. ഞാൻ വരുമ്പോ കുറച്ച് പിങ്ക് പോലീസ് കേടറ്റ്സ് നിൽക്കുന്നത് കണ്ടിരുന്നു..കാര്യം പറഞ്ഞാ അവർക്ക് മനസ്സിലാവാതിരിക്കില്ല.. ഇവന്റെ കാര്യം അവര് നോക്കിക്കോളും..എന്നിട്ട് നീ ഇവളെയും കൊണ്ട് ആ ചെറിയ ഗേറ്റ് വഴി ഹോസ്റ്റലിലേക്ക് കൊണ്ടാക്ക്..\"

ഗൗരവത്തോടെ രാഹുൽ പറയുന്നത് ശരിയാണെന്ന് ബാലുവിനും തോന്നി... രാഹുൽ പുറത്തേക്ക് പോയതും താഴെ കിടന്ന് പുളയുന്നവനെ രൂക്ഷമായൊന്ന് നോക്കി ബാലു ചിന്നുവിനെ നോക്കി.. അവളുടെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ തന്നിൽ തന്നെ തറഞ്ഞു നിൽക്കുന്നത് കണ്ട് പുരികം ചുളിഞ്ഞെങ്കിലും അതിന് കാരണം തന്റെ ഉള്ളിലെ അവളോടുള്ള പ്രണയം രണ്ട് വാക്കുകൾ കൊണ്ട് പുറത്തേക്ക് വന്നതാണെന്ന് അപ്പോഴും അവന് ഓർമ്മ വന്നില്ല..

\"വാ..\"
അവൻ അവളെയും ചേർത്തു പിടിച്ച് നിന്നു..അവളൊരു തരം മരവിപ്പിലായിരുന്നു.. അപ്പോഴേക്കും രണ്ട് വനിതാ പോലീസിനെയും കൊണ്ട് രാഹുൽ എത്തിയിരുന്നു.. രാഹുൽ അവരോട് കാര്യങ്ങൾ പറഞ്ഞിരുന്നത് കൊണ്ടും അവിടുത്തെ അവസ്ഥ നേരിൽ കണ്ടത് കൊണ്ടും ചിന്നുവിൽ നിന്നും ഒരു പരാതി എഴുതി വാങ്ങി അയാളെയും തൂക്കിയെടുത്ത് അവർ പോയി...പിറകെ രാഹുലും പോയി...

ബാലു ചിന്നുവിനെയും കൊണ്ട് ആരുടേയും കണ്ണിൽ പെടാതെ കോളേജിന് പുറകിലുള്ള ചെറിയ ഗേറ്റ് വഴി ഹോസ്റ്റലിലേക്ക് പോയി..
ചിലരൊക്കെ ശ്രദ്ധിച്ചിരുന്നെങ്കിലും ബാലുവത് കാര്യമാക്കിയില്ല... ചിലർ ചോദിച്ചപ്പോൾ തട്ടി വീണ് ഡ്രെസ്സിലൊക്കെ അഴുക്കായെന്ന് പറഞ്ഞൊഴിഞ്ഞു.. അകത്തേക്ക് കയറിപ്പോകുമ്പോഴും അവളുടെ ചലനത്തിൽ യാന്ത്രികതയുണ്ടെന്ന് മനസ്സിലായി ബാലുവിന്..അവനുള്ളിൽ സങ്കടം തോന്നി...

\"രുദ്രാ..\"
അവന്റെ വിളി കേട്ടവൾ തിരിഞ്ഞു നോക്കി...
അവൻ അവൾക്ക് മുൻപിൽ പോയി നിന്നു...
\"സങ്കടപ്പെടരുത് ട്ടോ...നിനക്കൊന്നും സംഭവിച്ചിട്ടില്ല...ഞാനുള്ളപ്പോൾ ഒന്നും സംഭവിക്ക്യേമില്ല.. ഇപ്പൊ പോയി നല്ല കുട്ടിയായിട്ട് കുളിച്ച് വേഷമൊക്കെ മാറ്റി ഒന്ന് കിടന്നുറങ്ങ്.. ഞാൻ ടീച്ചർമാരെ അങ്ങോട്ട് വിടാം.. അവരോടും തട്ടി വീണതാണെന്ന് പറഞ്ഞാൽ മതി ട്ടോ... ചെല്ല്... \"
ചിന്നുവിന്റെ കവിളിൽ മെല്ലെ തഴുകിക്കൊണ്ട് ബാലു പറയുമ്പോൾ അവന്റെ വാക്കുകളിലും ആ കണ്ണുകളിലും വിരിഞ്ഞ ഭാവം മനസ്സിലായത് പോലെ ചിന്നുവിന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു...
ആ ചിരി തന്റെ ചുണ്ടിലും വിരിയവേ ഉള്ളിലൊരു തണുപ്പ് നിറയുന്നത് ബാലുവറിഞ്ഞു...

അവൾ കണ്ണിൽ നിന്നും മറയുന്നത് വരെ ബാലു നോക്കി നിന്നു.. പിന്നെ തിരിഞ്ഞ് കോളേജിലേക്ക് നടന്നു...

🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵

മൂന്ന് നാളിലെ യുവജനോത്സവം കഴിഞ്ഞ് മടങ്ങുമ്പോൾ ഭരതനാട്യം ഉൾപ്പെടെ വിവിധ നൃത്തയിനങ്ങളിലും ലളിതസംഗീതം ഉൾപ്പെടെ സംഗീത -സംഗീതോപകരണ ഇനങ്ങളിലും ഒന്നാം സ്ഥാനം നേടി ഓവറോൾ ചാമ്പ്യൻഷിപ്പ് ശ്രീ കാർത്തിക തിരുനാൾ കോളേജ് സ്വന്തമാക്കിയിരുന്നു...
വിജയാഹ്ലാദങ്ങളിൽ പങ്ക് ചേരുമ്പോഴും ചിന്നുവിന്റെ മനസ്സിലെ പുറത്ത് കാട്ടാത്ത വിങ്ങൽ ബാലുവിന് മനസ്സിലാകുന്നുണ്ടായിരുന്നു....

തിരികെ പുറപ്പെടുമ്പോൾ ചിന്നുവിനെ തന്നെ നോക്കുന്ന ബാലുവിനെ കണ്ട് രാഹുൽ മറ്റുള്ള കുട്ടികൾ കയറുന്നതിനു മുൻപേ ചിന്നുവിനെ കൊണ്ടു പോയി വേഗം ഏറ്റവും പുറകിലുള്ള സീറ്റിൽ ജനലിനോട് ചേർത്തിരുത്തി.. പിന്നെ ബാലുവിനെ വലിച്ച് കൊണ്ട് പോയി അവൾക്കടുത്തിരുത്തി..മറ്റ് കുട്ടികളും അധ്യാപകരും കയറിയതും ബസ് പുറപ്പെട്ടു... രാത്രിയായിരുന്നത് കൊണ്ട് മിക്കവരും വേഗം തന്നെ ഉറക്കമായി...

ചിന്നു ജനൽക്കമ്പിയിൽ തല ചായ്ച്ച് പുറത്തേക്ക് മിഴികൾ നട്ടിരുന്നു...ബാലുവിന്റെ മിഴികളാകട്ടെ അവളിൽ തന്നെ വീണ് കിടന്നു... അവളുടെ ശാന്തത എന്ത് കൊണ്ടോ അവനുള്ളിൽ നിറച്ചതൊരു പേടിയായിരുന്നു..

\"രുദ്രാ \"
അതേ പേടിയോടെ അവളുടെ കയ്യിൽ മെല്ലെ തൊട്ട് കൊണ്ട് ബാലു വിളിക്കുന്നത് കേട്ട് മുഖമുയർത്തി അവളവനെയൊന്നു നോക്കി... അവളുടെ ഈറനായ മിഴികൾ അവനുള്ളിലൊരു നൊമ്പരം തീർത്തു...
പക്ഷേ അവനെപ്പോലും ഞെട്ടിച്ച് കൊണ്ട് അവൾ അവന്റെ തോളിലേക്ക് തല ചായ്ച്ച് വച്ചിരുന്നു... അവൻ തന്റേതെന്ന ഭാവം അവൾക്കുള്ളിൽ ഉറച്ചു പോയെന്നത് പോലെ...

ആദ്യത്തെ പകപ്പ് മാറുമ്പോൾ അവനുള്ളിൽ അദ്‌ഭുതവും സന്തോഷവും ഒരുപോലെ നിറഞ്ഞു... അവളുടെ തോളിലൂടെ കൈ ചുറ്റി അവളെ തന്നിലേക്ക് ചേർത്തു പിടിച്ച് അവൻ പിറകിലേക്ക് തല ചായ്ച്ച് വച്ചു...അവളും അവനും മെല്ലെ ഉറക്കത്തിലേക്ക് വഴുതി വീണു....

🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵

കോളേജിലെത്തി ഉറക്കമുണരുമ്പോഴും പുറത്തിറങ്ങി നിൽക്കുമ്പോഴും തന്റെ കൂടെ ഹോസ്റ്റലിലേക്ക് നടക്കുമ്പോഴുമൊക്കെ ചിന്നുവിന്റെ കണ്ണുകൾ തന്നിലാണെന്നും ചുണ്ടിലൊരു പുഞ്ചിരിയുണ്ടെന്നും ബാലു ശ്രദ്ധിച്ചു... സന്തോഷം തോന്നുന്നുണ്ടെങ്കിലും \"ഇവൾക്കിത് പെട്ടെന്നെന്ത് പറ്റി? \"
എന്ന ചോദ്യമായിരുന്നു അവന്റെ മനസ്സ്  നിറയെ....

ഹോസ്റ്റലിലേക്ക് അവളെ കയറ്റിവിട്ട് വാർഡനോട് കാര്യവും പറഞ്ഞതിന് ശേഷമാണ് ബാലു തിരികെപ്പോയത്...
അണ്ടി പോയ അണ്ണാനെപ്പോലെ എന്തോ ചിന്തയിൽ നടന്നു വരുന്ന ബാലുവിനെ കണ്ട് രാഹുൽ അവനിട്ട് അസ്സലൊരു തട്ട് കൊടുത്തപ്പോഴാണ് കുട്ടി ഉണർന്നത്...

\"എന്താഡാ ഒരു വശപ്പിശക്? \"
രാഹുൽ ചോദിച്ചു....
\"ഏ!! ആ... അത്.. അവൾക്കെന്തോ മാറ്റമുണ്ടെടാ...\"
\"ആർക്ക്?\"
\"രുദ്രയ്ക്ക് \"
\"എന്ത് മാറ്റം? \"
\"ആവോ... എനിക്കറിയില്ല...മുൻപ് ഒന്ന് മുഖമുയർത്തി മര്യാദക്ക് നോക്കാത്തവളാ... ഇപ്പൊ എന്നെ എപ്പോഴും നോക്കുന്നു.. ചിരിക്കുന്നു..ആ ചിരിക്ക് വേറൊരു അർത്ഥമുള്ളത് പോലെ...\"

അതിശയത്തോടെ ബാലു പറയുന്നത് കേട്ട് രാഹുൽ ചൂണ്ടു വിരൽ താടിയിൽ കുത്തി ആലോചിച്ചു...പെട്ടെന്നെന്തോ ഓർമ്മ വന്നത് പോലെ രാഹുലിന്റെ മുഖം വിടർന്നു..
\"ഡാ... അത്‌ നീ ഐ ലവ് യൂ പറഞ്ഞേന്റെ ആഫ്റ്റർ ഇഫക്റ്റാണ് മകനേ..\"
ഒരീണത്തിൽ രാഹുൽ പറയുന്നത് കേട്ട് ബാലു ഞെട്ടി...

\"ഏ.. ഞാനോ.. ഐ ലവ് യൂ പറഞ്ഞെന്നോ.. എപ്പോ? \"
ബാലു കണ്ണ് മിഴിച്ച് നിന്നു പോയി...
\"ഓ.. തമ്പുരാന് ഓർമ്മയില്ലല്ലേ.. ഒന്ന് റിവൈൻഡ് ചെയ്തു നോക്കിയേ.. കഴിഞ്ഞ ദിവസം നായകൻ നായികയെ രക്ഷിച്ചിട്ട് മറ്റവനെ പഞ്ഞിക്കിടണ കണ്ട് അടിയൻ പിടിച്ച് മാറ്റിയപ്പോ സിങ്കത്തില് സൂര്യ അലറണ പോലെ എന്നോടലറിക്കൊണ്ട് പറഞ്ഞത്...!!!\"
ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തിയ രാഹുൽ കിതച്ചു പോയിരുന്നു...

ബാലു ഒന്നോർത്തു നോക്കി... അവനൊന്ന് ഞെട്ടി...
\" ശരിയാണ്... ഛെ.. അപ്പോഴത്തെ അവസ്ഥയിൽ അറിയാതെ പറഞ്ഞു പോയതാണ്.. \"
അവൻ തല കുടഞ്ഞു.. പക്ഷേ വളരെ പെട്ടെന്ന് തന്നെ അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.. പ്രണയം കലർന്നൊരു പുഞ്ചിരി....

ഇതേ സമയം ചക്കിയെ കെട്ടിപ്പിടിച്ച് ഉണ്ടായതെല്ലാം കണ്ണീരോടെ പറയുന്ന ചിന്നുവിന്റെ ചുണ്ടിലുമുണ്ടായിരുന്നു അതേ നിറം കലർന്നൊരു പുഞ്ചിരി...

പ്രണയത്തിന്റെ ചുവപ്പ് കലർന്ന പുഞ്ചിരി...

🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼


നൂപുരധ്വനി 🎼🎼 (20)

നൂപുരധ്വനി 🎼🎼 (20)

4.6
7371

ദിവസങ്ങൾ വീണ്ടുമൊരുപാട് കൊഴിഞ്ഞു വീണു..കുറേ നാൾ ചിന്നുവിനെ തനിക്കുണ്ടായ ദുരനുഭവം പേടിസ്വപ്നം പോലെ പിന്തുടർന്നു... എന്നാൽ കാലം മായ്ക്കാത്ത മുറിവുകളില്ലല്ലോ..ഒപ്പം സ്നേഹം കൂടിച്ചേർന്നാൽ ആ മുറിവുണങ്ങാൻ എളുപ്പമാകും.. അത്‌ തന്നെയായിരുന്നു ചിന്നുവിന്റെ കാര്യത്തിലും സംഭവിച്ചത്.. ചക്കിയും ബാലുവും.. അവരുടെ സ്നേഹവും.. ചിന്നു പതിയെപ്പതിയെ ആ കയ്പ്പേറിയ ഓർമ്മകളെ വിസ്‌മൃതിയിലാഴ്ത്തി വിട്ടു...അതിനിടയിൽ കോളേജിലെ കായികമത്സരങ്ങളും ഇന്റർ കോളേജറ്റ് കായിക മേളയും കഴിഞ്ഞു പോയി... കലാമത്സരങ്ങളിൽ മകുടം ചൂടിയ ശ്രീകാർത്തിക  തിരുനാൾ കോളേജ് കായികമേളയിൽ അമ്പേ പരാജയപ്പെട്