Aksharathalukal

ഭൂമിയും സൂര്യനും 36

*🖤ഭൂമിയും സൂര്യനും 🖤*
പാർട്ട്‌ 36
By_jifni_
     *[ആദ്യ പാർട്ടുകൾ വേണ്ടവർ ചോദിച്ചോളൂ.... Snd ചെയ്ത് തരാൻ സന്തോഷമേ ഒള്ളൂ.. 💜]*

_______________________________________


എന്ന് പറഞ്ഞോണ്ട് അവർ എന്നെ അകത്തേക്ക് വരാൻ പറഞ്ഞു.
ഹാളിലേക്ക് കടന്നതും ടേബിളിൽ ഇരുന്ന് ചായ കുടിക്കുന്നവരെ കണ്ട് ഞാൻ അവിടെ സ്റ്റോക്ക് ആയി.

\"അച്ഛാ... അമ്മാ...\" ഞാൻ പോലും അറിയാതെ എന്റെ നാവ് മന്ത്രിച്ചു.

അവരെ കണ്ട സ്റ്റോക്കിൽ ഞാൻ നിന്നപ്പോൾ അവരാരോ എന്നെ ഒന്ന് തട്ടി.

അപ്പോഴാണ് ഞാൻ നോർമൽ അവസ്ഥയിലേക്ക് വരുന്നത് തന്നെ.
ഞാൻ പിന്നെ അവരെ നോക്കാതെ കീർത്തിയുടെ റൂമിലേക്ക് പോയി. എന്നെ കണ്ട ഉടനെ അവൾ എനിക്ക് ഒന്ന് ചിരിച് തന്ന്.

\"എങ്ങനെ ഉണ്ട് കീർത്തി ഇപ്പൊ.\"(ഞാൻ )

\"എനിക്.. സുഖമാണ്... ഞാൻ ഒരു ബുദ്ധിമോശത്തിന് എന്തോ ചെയ്തതിന്റെ പേരിൽ അനുഭവിക്കുന്നത് മുഴുവൻ നിങ്ങളല്ലേ...\"(കീർത്തി )

\"ഏയ് അതൊക്കെ എന്റെ തലവിധിയാ... പറഞ്ഞിട്ട് കാര്യമില്ല. വരാനുള്ളത് വഴിയിൽ തങ്കില്ലല്ലോ.\"(ഞാൻ )

\"അതൊക്കെ പോട്ടെ ഏതോ ഒരു കുട്ടി ഉണ്ടായിരുന്നല്ലോ മനസ്സിൽ അതെന്തായി.\"

അവളുടെ പെട്ടന്നുള്ള ഭൂമിയെ തിരക്കിയുള്ള ചോദ്യം എന്നെ ഒന്ന് ഞെട്ടിച്ചു.

അതിന് മറുപടിയായി ഞാൻ അവൾക്ക് ഒന്ന് പുഞ്ചിരിച്ചു കൊടുത്ത്.അല്ലാതെ എന്ത് പറയാനാ.

\"ചിരിച്ചു തള്ളൊന്നും വേണ്ടാ.. ഞാൻ ഒന്ന് എണീകട്ടെ എന്നിട്ട് മതി നിങ്ങളുടെ കല്യാണം. അത് നമുക്ക് പൊളിക്കണം.\"

അവൾ ഭയങ്കര ഉത്സാഹത്തിലായിരുന്നു ഇതെല്ലാം പറയുന്നേ. അങ്ങനെ ഒന്ന് ഈ ജന്മം നടക്കില്ലാന്ന് എനിക്കല്ലേ അറിയൂ.

\"എന്നാ കീർത്തി ഞാൻ ഇറങ്ങട്ടെ.. ഇടക്ക് വരണ്ട്.\" എന്ന് പറഞ്ഞോണ്ട് ഞാൻ ഇറങ്ങാൻ നിന്നതും അവൾ എന്നെ തിരിച്ചു വിളിച്ചു.

\"സൂര്യാ...ഹാളിൽ ഇരിക്കുന്നവരെ നീ കണ്ടില്ലേ..\"(കീർത്തി )

അതിന് ഞാൻ കണ്ടെന്ന അർത്ഥത്തിൽ ഒന്ന് തലയാട്ടി.

\"എന്നിട്ട് സംസാരിച്ചോ...\"(കീർത്തി )

\"എന്തിന്... ഞാനെന്തിന് സംസാരിക്കണം...\"(ഞാൻ )

\"നിനക്ക് ജന്മം നൽകിയവർ അല്ലെ അത്.\"(കീർത്തി )

\"ജന്മം നൽകിയെന്ന് വെച്ച് എന്റെ മനസ്സ് അവർക്ക് മനസിലാകാൻ കഴിഞ്ഞില്ലല്ലോ... വേണ്ടാ... ആരും വേണ്ട എനിക്ക്. ദൈവം തന്ന ഈ ജീവൻ ദൈവം തിരിച്ചെടുക്കുന്ന വരെ ഞാൻ ഇങ്ങനെ ഒക്കെ ജീവിച്ചു പോയിക്കോളാം.

എന്ന് പറഞ്ഞു ഞാൻ അവളുടെ റൂമിൽ നിന്ന് ഇറങ്ങി ഉമ്മറത്തേക്ക് വന്നപ്പോ അച്ഛനും അമ്മയും ഉണ്ട് അവളുടെ അച്ഛനുമായി സംസാരിക്കുന്നു. അച്ഛന് ഇങ്ങനെ ഒരാളെ അറിയാന്ന ഭാവമേ ഇല്ല. പക്ഷെ അമ്മയുടെ കണ്ണുകൾ നിറയുന്നുണ്ട്. ആ മനസ്സ് എന്നെ ചേർത്ത് പിടിക്കാൻ കൊതിക്കുന്നുണ്ടെന്ന് എനിക്ക് മനസിലായി.

പക്ഷെ ഞാൻ അവരെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവിടെ നിന്ന് ഇറങ്ങി.

\"സൂര്യ.....\"

ഒരു വിളി ഞാൻ പ്രതീക്ഷിച്ചിരുന്നു അത് അത്പോലെ തന്നെ വന്നു. വിളിച്ചത് കീർത്തിയുടെ അച്ഛൻ ആയിരുന്നു.

\"എന്താ അങ്കിൾ.\"(ഞാൻ )

\"ഈ നില്കുന്നവരെ നീ കാണുന്നില്ലേ.... ഒന്ന് സംസാരിച്ചൂടെ നിനക്ക്.\"(അങ്കിൾ )

\"അവർക്ക് എന്നെ കാണുന്നില്ലേ.... അവർക്കും ആവലോ ഈ സംസാരം. അങ്ങോട്ട് സംസാരിക്കാൻ ഞാൻ പോയപ്പോയെല്ലാം എന്നെ കണ്ട ഭാവം പോലും കാണിക്കാത്തവർ അല്ലെ.\" എന്ന് പറഞ്ഞോണ്ട് ആരെങ്കിലും എന്തെങ്കിലും പറയുന്ന മുമ്പേ ഞാൻ അവിടെ നിന്ന് ഇറങ്ങി പോന്നു.


➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

*ഭൂമി*

കോളേജിന്റെ ഗേറ്റ് കടന്നപ്പോ ഫുൾ ശ്യൂനത. ആദ്യം എല്ലാരും പരസ്പരം നോക്കി പിന്നെ കയ്യിലെ വാചിലേക്കും.

അയ്‌വാ സൂപ്പർ ആയിണ്ട് 9:30 തുടങ്ങുന്ന ക്ലാസിനു 9:50 കഴിഞിണ്ട് ക്ലാസിൽ എത്തുമ്പോയേക്കും പത്തു മണി ആയിക്കോളും.

\"ടാ frst പിരീഡ് ആരാ...\" ഞാൻ ഫാസിയെ നോക്കി കൊണ്ട് ചോദിച്ചു.

\"മറ്റാരും അല്ല നിന്റെ കെട്ടിയോൻ തന്നെ.\"(നിഷു )

\"സബാഷ്....\" എന്നും പറഞ്ഞു ഞാൻ താടിക്ക് കൈ കൊടുത്ത്.

\"തളരരുത് മോളെ തളരരുത്. വാ കിട്ടാനുള്ളത് എല്ലാം ചൂടാറും മുമ്പ് വാങ്ങിച്ചോണ്ട് വരാം നമുക്ക്.\" എന്നും പറഞ്ഞോണ്ട് ഫെബി എന്റെ കയ്യും പിടിച്ചു നടന്നു ബാക്കി നാലും ഞങ്ങളെ കൂടെ തന്നെ ഉണ്ട്.

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

*ഋഷി*

ഞമ്മൾ ക്ലാസ്സിൽ വന്നപ്പോ തന്നെ കുട്ടികൾക്കൊക്കെ ഭയങ്കര സന്തോഷം ന്താ ചെയ്യാ ഈ ഫാൻസിന്റെ ഒരു കാര്യം.എല്ലാരും good മോർണിംഗ് വിഷ് ചെയ്തപ്പോൾ അവരോട് ഇരിക്കാൻ പറഞ്ഞു കൊണ്ട് നമ്മൾ നോക്കിയത് ലാസ്റ്റ് ബെഞ്ചിലേക്ക് ആണ്. നമ്മൾ ഉദ്ദേശിച്ച ആള് അവിടെ ഇല്ല.

\'അവളെ അഭി കൊണ്ടന്നു ആക്കിയേ ആണല്ലോ... ഇതെവിടെ പോയി...\'

\"സാർ.....\"

അവൾ ഇതെവിടെ പോയെന്ന് ആലോചിച്ചു നിന്നപ്പോയാണ് ഡോറിന്റെ അടുത്ത് നിന്ന് ഒരു അശരീരി കേട്ടത്.
തിരിഞ്ഞു ഒക്കിയപ്പോ ഉണ്ട്. ആറ് കുരങ്ങമ്മാർ. മനുഷ്യ കുരങ്ങുകൾ ആണെന്ന് ഒള്ളൂ.

നമ്മൾ നോക്കിയപ്പോ ഉണ്ട് മ്മളെ കെട്യോള് വീണ്ടും ബാക്കിലേക്ക് നീങ്ങുന്നു.

\"എന്താ ഇത്ര ലേറ്റ്..\" ഞാൻ അവരെ അടുത്തേക്ക് നീങ്ങി കൊണ്ട് ചോദിച്ചു 

\"അത് സാർ....\"(അക്കു )

\"എന്താ...\"(ഞാൻ )

\"അതില്ലേ സാറേ...\"(ഫെബി )

\"Tell mee.... നിങ്ങൾ കാരണം ഈ കുട്ടികളുടെ സമയം കൂടി ആണ് പോകുന്നെ വേഗം പറയൂ..\" ഞാൻ ക്ലാസ്സിലേക്ക് ചൂണ്ടി കൊണ്ട് ഷൗട്ടായി പറഞ്ഞു.

\"സാർ അത് ഭൂമിക്ക് ഭയങ്കര തലവേദന അപ്പൊ ഡോക്ടറെ കാണിക്കാൻ പോയേ ആണ്.\" പെട്ടന്ന് ആണ് മുന്നിൽ നിൽക്കുന്ന അക്കുവിനെയും ഫാസിയെയും തള്ളി കൊണ്ട് സോഫി മുന്നിലേക്ക് വന്ന് പറഞ്ഞത്.

ഇവരുടെ വാക്ക് ഒട്ടും വിശ്വസിക്കാൻ പറ്റില്ല. അങ്ങനെ തലവേദന വല്ലതും ഉണ്ടെങ്കിൽ അഭി പറയേണ്ടത് അല്ലെ. പിന്നെ അവളെ കണ്ടിട്ട് അങ്ങനെ ഒന്നും തോന്നുന്നും ഇല്ല.

\"ആർക്ക് ഭൂമിക്കോ...\"(ഞാൻ )

\"അതെ സാർ കുറച്ചു യാത്ര ചെയ്തതിന്റെ ആണെന്ന് തോന്നുന്നു.\"(ഫെബി )

ഹോ അപ്പൊ അതോണ്ടാകും എന്ന് ഞാൻ മനസ്സിൽ കരുതി.എന്നാലും ഇവരെ എനിക്ക് അങ്ങോട്ട് വിശ്വാസം പോരാ 

\"എന്നിട്ട് ഡോക്ടറേ കാണിച്ച റെസിപ്റ് എവിടെ.\"(ഞാൻ )

\"അതല്ലേ സാർ വിറ്റ്..ഇത്രെയും നേരം ആയിട്ടും ഡോക്ടർ വന്നില്ല. പിന്നെ സാറിന്റെ അടിപൊളി ക്ലാസ്സ്‌ മിസ്സാകണ്ടല്ലോ എന്ന് കരുതിയാ ഞങ്ങൾ ഡോക്ടറെ വെയിറ്റ് ആകാതെ ഓടി വന്നേ...\"(സോഫി

എന്നെ കുറച്ചു പൊക്കി പറയുക കൂടി ആയപ്പോ എനിക്ക് ഉറപ്പായി പറഞ്ഞതെല്ലാം തനി പച്ചകള്ളം ആണെന്ന്.
ഞാൻ എല്ലാരേയും ഒന്ന് നോക്കിയപ്പോ ഒക്കെ അതെ എന്ന അർത്ഥത്തിൽ തലയാട്ടി.

\"മ്മ്.. നല്ല ഡീസന്റിൽ ഇരിക്കാൻ പറ്റുമെങ്കിൽ ക്ലാസിൽ കേറിക്കോളി. അല്ലെങ്കിൽ വേണമെന്നില്ല..\"(ഞാൻ )

പറഞ്ഞു തീരേണ്ട താമസം ആറും വാണം വിട്ട പോലെ ഒരു ഓട്ടം ആയിരുന്നു ബെഞ്ചിലേക്ക്.

ഞാൻ പിന്നെ അവരെ ശ്രദ്ധിക്കാൻ നിൽക്കാതെ ക്ലാസ്സ്‌ എടുത്ത്.

കുറച്ചു day മാറി നിന്നത് കൊണ്ട് എന്തൊക്കെയൊ ഒരു മിസ്റ്റേക്ക് ഒക്കെ ഫീൽ ആവുന്നുണ്ട്. അതോണ്ട് ഇന്ന് കുറച്ചു പോഷൻ മാത്രം എടുത്ത്.

\"ഹായ് student ഇന്ന് ഇത്ര മാത്രം പഠിപ്പിക്കുന്നോള്ളൂ...\"(ഞാൻ book അടച്ചു വെച്ച് കൊണ്ട് പറഞ്ഞു )

\"അതെന്താ സാർ.\" ഇത് ചോദിച്ചത് first ബെഞ്ചിൽ ഇരിക്കു ക്ലാസ്സിലെ good student ആയ ലക്ഷ്മി ആണ്.

\"ഏയ് ഒന്നുമില്ല. നിങ്ങളൊക്കെ ആയി സംസാരിച്ചിട്ട് കുറേ കാലമായില്ലേ അതാ..\"(ഞാൻ )

മുമ്പിലുള്ളവരോട് സംസാരിച്ചു നിൽക്കുന്ന ഇടാക്കാണ് എന്റെ കണ്ണ് ലാസ്റ്റ് ബെഞ്ചിൽ പതിഞ്ഞത്.
എന്താ അവിടെ സംഭവം എന്ന് വെച്ചുനോക്കിയപ്പോ ഉണ്ട് നാലും കൂടി ഒരു പേപ്പറിന് വേണ്ടി തല്ല് കൂടുന്നു.
അത് ഇപ്പൊ ഉള്ളത് സോഫിയുടെ കയ്യിൽ ആണ്.

\"Sofiya.. എന്താ അവിടെ...\" എന്റെ ശബ്ദം കേട്ടതും നാലും നല്ല കുട്ടിയായിട്ട് കയ്യും കെട്ടി ഇരുന്ന്.

\"എന്താന്ന് ചോദിച്ചത് നിങ്ങൾ കേട്ടില്ലേ..\"(ഞാൻ )

\"അതില്ലേ സാറെ... മ്മളെ ക്ലാസിലെ ഒരു കുട്ടിക്ക് സാറിനോട് മുടിഞ്ഞ പ്രേമം\"(ഫെബി )

അവളെ ചിരിച്ചോണ്ടുള്ള പറച്ചിൽ കേട്ടതും ഭൂമി കാല് കൊണ്ട് അവളെ ചവിട്ടികൂട്ടുന്നുണ്ട്.
അപ്പൊ തന്നെ എനിക്ക് മനസിലായി അവർ ഫ്രണ്ട്‌സ് തമ്മിൽ പാര വെക്കാണെന്ന്.

\"എന്നോട് പ്രേമം ഉള്ള ആ കുട്ടി ആരാണാവോ...\" ഞാനും വിട്ട് കൊടുത്തില്ല അവർകനുസരിച് സംസാരിച്ചു.


\"അതോ അത് ലക്ഷ്മിക്കാണ്.\"

ആരും ഒട്ടും പ്രതീക്ഷിക്കാതെ ആണ് ഫസ്റ്റ് ബെഞ്ചിൽ നിന്ന് ലക്ഷ്മിയുടെ ഫ്രണ്ട് അനീന വിളിച്ചു പറഞ്ഞത്.

അപ്പൊ തന്നെ എല്ലാരും കൂടി അങ്ങോട്ട് നോക്കിയതും ലക്ഷ്മി എന്നെ നോക്കി ചിരിച്ചു കൊണ്ട് മുഖം താഴ്ത്തി.

കർത്താവേ ഇവൾക്ക് നാണമോ... ന്താ ഇതിന്റെ അർത്ഥം. ഈ പ്രേമത്തിന്റെ കൂടെ ഒരു കുറവുണ്ടായിരുന്നുള്ളു.

\"ഋഷി....\"

പെട്ടന്ന് ആരോ വിളിക്കുന്നെ കേട്ടപ്പോ അങ്ങോട്ട് നോക്കി. അപ്പൊ ആകാശ് ആണ്.
ബാക്കി നാളെ സംസാരിക്ക എന്നും പറഞ്ഞു ഞാൻ പുറത്തേക്ക് പോയി. അപ്പോഴും ലക്ഷ്മിയുടെ മുഖത്തു ഭയങ്കര നാണം.

\'ഇത് പണിയാകും....\'
എന്നും പറഞ്ഞോണ്ട് ഞാൻ വന്ന് ആകാഷിന്റെ തോളിൽ കയ്യിട്ട്.
 
എന്താടാ നീ പറയുന്നേ...

ഞാൻ പറഞ്ഞത് ഇജ്ജിരി ശബ്ദത്തിൽ ആയെന്ന് തോന്നുന്നു ആകാശ് കേട്ടിട്ടുണ്ട് അത്.

\"ഏയ് ഒന്നും ഇല്ലടാ.. ന്തൊകെ.. അഖി അവൾ എന്ത് പറയുന്നു.\"(ഞാൻ )

\"എന്ത് പറയാൻ... സംസാരിക്കാൻ തുടങ്ങിയാൽ ഒന്നേ പറയുന്നുള്ളൂ നിന്നെ അവൾക്ക് വേണം. നീ ഇല്ലാതെ പറ്റില്ലാന്ന് \"

ഇതിന് എന്റെ കയ്യിൽ മറുപടി മൗനം ആയിരുന്നു.

\"സാരല്യട... അവൾ ഞമ്മളെ പെങ്ങൾ അല്ലെ. ഒരിക്കെ സത്യം ഉൾക്കൊണ്ടോളും.. നീ അതോർത്തു സങ്കടപെടേണ്ട.\" എന്ന് പറഞ്ജ് അവൻ എന്റെ തോളിൽ തട്ടി.


➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

*ഭൂമി*

നേരം വൈകിയതിന് മ്മളെ സോഫി നന്നായി നുണ പറയാൻ മിടുക്കി ആയത് കൊണ്ട് രക്ഷപെട്ടു.

അങ്ങനെ ആ കാലമാടൻ ക്ലാസ്സ്‌ എടുക്കുമ്പോ മ്മക്ക് ആകെ ബോറടിച്ചു. മറ്റുള്ളവർ ഒക്കെ അയാളെ വായയിൽ നോക്കി ഇരിക്കാണ്. അപ്പോയാണ് മ്മക്ക് ഒരു കാര്യം ചെയ്യാൻ തോന്നിയത്. മറ്റൊന്നും അല്ലെ ആ കാലമാടാൻ ക്ലാസ്സ്‌ എടുക്കുന്ന രൂപം ഒന്ന് വരക്കാൻ.
അങ്ങനെ ഞാൻ പേപ്പറും പെൻസിലും എടുത്ത് ആ കാലമാടാന്റെ ചിത്രം അതി ഗംഭീരമായി വരച്ചോണ്ടിരിക്കുമ്പോഴാണ് സോഫി തട്ടിപറിച്ചത്. പിന്നെ ബാക്കി എല്ലാരും അത് കാണാൻ തല്ലായിരുന്നു. ഫെബി അത് സാറിനെ കാണിക്കും എന്നൊക്കെ പറയുന്നുണ്ട്.

ആ തല്ലിനിടയിലാണ് അയാള് സോഫിയെ പൊക്കിയത്. പിന്നെ നടന്നതൊക്കെ നിങ്ങൾ കണ്ടില്ലേ.

ക്ലാസിലെ പഠിപ്പിസ്റ്റും ജാടതെണ്ടിയും ആയ ലക്ഷ്മിക്ക് സാറിനോട് പ്രേമം ആണെന്ന് അവളുടെ ഫ്രണ്ട് പറയുന്നേ. അവളുടെ നാണം ഒക്കെ കണ്ടിട്ട് അത് ശരിയാണെന്ന് തോന്നുന്നുണ്ട്.

എനിക്കാണെങ്കിൽ അത് ആലോചിച്ചിട്ട് ചിരി കൺട്രോൾ ചെയ്യാൻ പറ്റുന്നില്ല. സാറിനെ മറ്റൊരു സാർ വന്ന് വിളിച്ചോണ്ട് പോയപ്പോ തന്നെ പിടിച്ച് വെച്ച ചിരി ഞാൻ അയിച്ചു വിട്ടു.
 ഇരുന്ന് വയർ പൊത്തിയും എണീറ്റും ഒക്കെ ഞാൻ ചിരിച്ചു.

\"ഡീ നീ എന്തിനാ ഇങ്ങനെ ചിരിക്കൂന്നേ... നിന്റെ കെട്യോനെ ആണ് അവൾ പ്രേമിക്കുന്നെന്ന് പറഞ്ഞെ. അതിന് നീ ചിരിക്കുകയാണോ വേണ്ടത്.\"

എന്നെ പിടിച്ചു കുലുക്കി കൊണ്ട് സോഫി ചോദിച്ചപ്പോഴാണ് ചിരി ഒന്ന് നിയന്ത്രിക്കാൻ പറ്റിയെ.



തുടരും. 💜


അപ്പൊ nxt part മറ്റന്നാൾ. ഇന്ഷാ അല്ലാഹ് 💜

ഭൂമിയും സൂര്യനും 37

ഭൂമിയും സൂര്യനും 37

4.8
1559

*🖤ഭൂമിയും സൂര്യനും 🖤*പാർട്ട്‌ 37By_jifni_     _______________________________________\"ഡീ നീ എന്തിനാ ഇങ്ങനെ ചിരിക്കുന്നേ... നിന്റെ കെട്യോനെ ആണ് അവൾ പ്രേമിക്കുന്നെന്ന് പറഞ്ഞെ. അതിന് നീ ചിരിക്കുകയാണോ വേണ്ടത്.\"എന്നെ പിടിച്ചു കുലുക്കി കൊണ്ട് സോഫി ചോദിച്ചപ്പോഴാണ് ചിരി ഒന്ന് നിയന്ത്രിക്കാൻ പറ്റിയെ.\"ഇപ്പൊ ഒരു കാര്യം മനസിലായി.\"(ഞാൻ )\"എന്ത് മനസിലായി..\" (നിഷു )\"ആ ലക്ഷ്മിക്ക് കുറച്ച് പഠിപ്പ് മാത്രമേ ഒള്ളൂ ബുദ്ധിഎന്ന ഒന്ന്അവളുടെ അടുത്തൂടെ പോയിട്ടില്ല. ഉണ്ടായിരുന്നെങ്കിൽ അയാളെ ആരെങ്കിലും പ്രേമിക്കോ...\" എന്ന് പറഞ്ഞോണ്ട് ഞാൻ വീണ്ടും ചിരി തുടങ്ങി.\"എടി അത് കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ലാ എന്