Aksharathalukal

അഭി കണ്ടെത്തിയ രഹസ്യം -9

     
             തന്റെ പൊന്നു മകൾ അഭിയെ കാണാനില്ല എന്ന വാർത്ത നാട്ടിൽ എങ്ങും പരന്നത്തോടെ അന്ന് രാത്രി   പത്തു പതിനൊന്നു മണി ആയിട്ടു പോലും ആളുകൾ അച്ചുതന്റെ വീട്ടിൽ തിങ്ങിതിരക്കി നിന്നു...


       എന്താ പറ്റിയത്... കുട്ടി എങ്ങോട്ടാ പോയത്.. എന്തിനാ കുട്ടിയെ ഒറ്റയ്ക്ക് വിട്ടത്... കൂടി നിന്നവരിൽ പലരും ഓരോന്നും ചോദിച്ചു കൊണ്ടിരിന്നു അച്ചുതന്റെയും സുമിത്രയുടെയും നേർക്കു...പലരും  കവിളിൽ കൈവെച്ചുകൊണ്ട് പരസ്പരം സംസാരിക്കുന്നും ഉണ്ട്..

     \"ഒന്നു മിണ്ടാതെ നിൽക്കുമോ.. മര്യദക്ക് പോയിക്കൊള്ളു എല്ലാം ന്റെ മുറ്റത്തു നിന്നും... ദേഷ്യം സഹിക്കാൻ കഴിയാതെ അച്ചുതൻ അലറി..\"

        ഇവന് ഭ്രാന്താ...  ഈ സമയമത്രയും കുട്ടിയെ കുറിച്ച് അറിയുവാൻ നിന്നിട്ടും ഛേ...നമ്മുക്ക് എന്താ അതിന്റെ ആവശ്യം വാ നമ്മുക്ക് പോകാം കൂട്ടത്തിൽ ഉള്ളവർ കുറച്ചു പേർ പിറുപിറുത്തുകൊണ്ട് അവിടെ നിന്നും പോയി....


     അപ്പോഴേക്കും കിരൺ അങ്ങോട്ട്‌ വന്നു...അച്ചുതന്റെ അടുത്ത് പോയി തോളിൽ കൈവെച്ചു 

   \"അച്ചുവേട്ടാ നിങ്ങൾ ധൈര്യമായിരിക്കു നമ്മുക്ക് അഭിയെ കണ്ടെത്താം... ഞാനും എന്റെ കൂട്ടുകാരനും ഒരുവിധം എല്ലാ സ്ഥലത്തും തിരഞ്ഞു... ഇനി കുറച്ചു കൂട്ടുക്കാർ വരാൻ ഉണ്ട് അവരും വരട്ടെ... അവളെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല എങ്കിൽ നമ്മുക്ക് പോലീസിൽ പരാതിപെടാം രാവിലെ...\"

    കിരൺ പറഞ്ഞത് കേട്ട അച്ചുതൻ ഒന്ന് തലയാട്ടി അത്ര തന്നെ അവനെ നോക്കി മറിച്ചു ഒന്നും മിണ്ടില്ല....

   സമയം ഒത്തിരി കഴിഞ്ഞു പിറ്റേന്ന് നേരം വെളുത്തു സൂര്യൻ കിഴക്കുദിച്ചു അന്ന് എല്ലാവർക്കും അഭിയെ കുറിച്ച് സംസാരിക്കാൻ മാത്രമാണ് സമയം...

    \"എന്തായി ആവോ...\"

    \"പോലീസ് കംപ്ലയിന്റ് കൊടുക്കാൻ പോകുന്നു എന്ന് കേട്ടു...\"
   
     \"ദൈവമേ അപ്പോ കുട്ടിയെ കുറിച്ച് ഒരു വിവരവും കിട്ടിയില്ല അല്ലെ.. കുട്ടിക്ക് ഒന്നും സംഭവിക്കാതിരിക്കട്ടെ...\"
ഗ്രാമവാസികൾ പരസ്പരം പറഞ്ഞു 

   കിരണും അച്ചുതനും അയൽവാസിയായ മോഹനും എല്ലാം ചേർന്ന് ടൗണിൽ ഉള്ള പോലീസ് സ്റ്റേഷനിൽ എത്തി...

     \"ഉം എന്ത് വേണം...\"കോൺസ്റ്റബിൾ ബാലൻ ചോദിച്ചു 

    \"ഒരു പരാതി..\" മോഹൻ പറഞ്ഞു 

     \"  ദേ ആ കാണുന്ന പേപ്പറിൽ  പരാതിയും ഫോൺ നമ്പറും  അഡ്ഡ്രെസും എല്ലാം എഴുതി പോയ്കൊള്ളു.. അതനുസരിച്ചു നടപടികൾ എടുക്കും...\"

     \"സാർ... അച്ചുതൻ അയാളെ വിളിച്ചു..\"

      \"ഉം എന്താ... കോൺസ്റ്റബിൾ ബാലൻ അച്യുതനെ നോക്കി..\"

    \"സാർ ഞങൾ പറയാൻ വന്നത് പോലും നിങ്ങൾ കേൾക്കുന്നില്ലലോ...\"കിരൺ പറഞ്ഞു 

      \"ഓഹോ.. പറയാൻ വന്നതാണോ.. എങ്കിൽ ശെരി ദേ ഇവിടെ ഇരിക്ക്.. ഉം എല്ലാവരും ഇരിക്ക്...എന്നിട്ടു പറയു...\"

   അത് കേട്ടതും  എല്ലാവരും അവിടെ ഉണ്ടായിരുന്ന ബെഞ്ചിൽ ഇരുന്നു..

    \"പറയൂ എന്താണ് പറയാൻ വന്നത് ബാലൻ ചോദിച്ചു...\"

    \"ന്റെ.. മോൾ അഭി അവൾ ഇന്നലെ രാവിലെ കൂട്ടുകാരിയുടെ വീട്ടിൽ പോയതാണ് പക്ഷെ അവൾ അവിടെ എത്തിയിട്ടില്ല മാത്രമല്ല അവൾ പോകാൻ സാധ്യത ഉള്ള എല്ലാ സ്ഥലങ്ങളിലും ഞങ്ങൾ അന്വേഷിച്ചു... പക്ഷെ.. അച്ചുതൻ നിർത്തി...\"പിന്നെ കവിളിലൂടെ ഒഴുകുന്ന കണ്ണുനീർ തുടച്ചു തോളിൽ ഉണ്ടായിരുന്ന തോർത്ത്‌ കൊണ്ട് 

    \"ഓഹോ.. ഇതാണോ ഇതിൽ എന്തിരിക്കുന്നു.. രണ്ടുദിവസം കൂട്ടിക്കൊണ്ടുപോയ കാമുകന്റെ കൂടെ കിടന്നു മതിയാകുമ്പോ അങ്ങു വന്നോളും...\"പുച്ഛത്തോടെ ബാലൻ പറഞ്ഞു 

    \"പ്പാ.. പന്ന... താൻ ഇട്ടിരിക്കുന്ന യുണിഫോം തന്നെ രക്ഷിച്ചു അല്ലെങ്കിൽ  തിന്നാൻ പല്ലും സംസാരിക്കാൻ നാവും ഉണ്ടാവില്ല... അച്ചുതൻ ദേഷ്യത്തിൽ അലറി...ഇരിക്കുന്ന സ്ഥലത്തു നിന്നും ചാടി എഴുന്നേറ്റു വിരൽ ബലാണ് നേരെ ചൂണ്ടി...\"

   അതും കൂടി കേട്ടതും കണ്ടതും ബാലന് ദേഷ്യം വന്നു അവിടെ ഒരു കയേറ്റം ഉണ്ടാകുന്നതിനു മുൻപു അവിടെ ഉള്ളവർ എല്ലാം കൂടി അച്യുതനെയും ബാലനെയും പിടിച്ചു..

   \"ഞാൻ ഇതുപോലെ എത്ര കേസ് കണ്ടിരിക്കുന്നു... ആ എന്നോടാ നീ \"ബാലൻ കോപത്തിൽ അലറി 

    അപ്പോഴേക്കും അവിടുത്തെ ഇൻസ്‌പെക്ടർ ദിനേഷ്‌കുമാർ അങ്ങോട്ട്‌ വന്നു... അദ്ദേഹത്തെ കണ്ടതും സ്റ്റേഷൻ നിമിഷനേരം കൊണ്ട് ശാന്തമായി...

   \"എന്താണ് ഇവിടെ നടക്കുന്നത്.. നിങ്ങൾ സ്റ്റേഷനിൽ വന്നു ഷൈൻ ചെയുകയാണോ കിരണിന്റെ ഷർട്ടിനു പിടിച്ചു കൊണ്ട് ദിനേശ് ചോദിച്ചു...\"


   അപ്പോഴേക്കും അവിടെ ഉണ്ടായിരുന്നവർ എല്ലാം നടന്ന കാര്യങ്ങൾ വള്ളിപുളി തെറ്റാതെ ദിനേശിനോട് പറഞ്ഞു കാര്യങ്ങൾ എല്ലാം അറിഞ്ഞ ശേഷം... അയാൾ ബാലനെ നോക്കി 

    \"ബാലൻ ഇങ്ങിനെയാണോ വന്നിട്ടുള്ളവരോട് സംസാരിക്കുക.. ഇതുപോലെ എന്തു പ്രശ്നം ഉണ്ടായാലും ദൈവത്തെ മുറയിട്ട ശേഷം അവർ നേരെ ഇങ്ങോട്ടാണ് വരുന്നത് നമ്മൾ മൂലം അവരുടെ പ്രേശ്നങ്ങൾ തീർന്നാൽ നമ്മളെ അവർ ദൈവത്തിനു തുല്യമായാണ് കാണുന്നത് ഇങ്ങിനെ ഒരു ജോലിയിൽ ഉള്ള നമ്മൾ അവരെ വാക്കുകൾ കൊണ്ട് വേദനിപ്പിക്കാതെ മനസുകൊണ്ട് വേദനിച്ചവർക്ക് വാക്കുകൾ കൊണ്ട് മരുന്ന് നൽകാം....\"

   അത്രയും പറഞ്ഞ ശേഷം ദിനേഷ്‌കുമാർ അച്യുതനെ നോക്കി..

   \"നിങ്ങൾ പേടിക്കാതെ പോകു നിങ്ങളുടെ മകൾ നാളെ വീട്ടിൽ എത്തും..\"

    ദിനേഷ്കുമാറിന്റെ വാക്കുകൾ വന്നവർക്കെല്ലാം ഒരു ആശ്വാസമായി...അച്ചുതൻ ഉടനെ തന്നെ ഒരു കംപ്ലയിന്റ് എഴുതികൊടുത്തു അവിടെ നിന്നും പോയി...

   ഇതേ സമയം മിഥുന്റെ ജാമ്യവുമായി വക്കീലും അച്ഛനും കൂട്ടുകാരും അവനെ കാണാൻ പോയി...

ജാമ്യം കോടതി അനുവദിച്ചു എന്ന് മനസിലാക്കിയ പോലീസും അവനെ അവരുടെ കൂടെ പറഞ്ഞുവിട്ടു... എല്ലാവരും  പുറത്തേക്കു ഇറങ്ങിയത്തും..

   ഒരുപാട് നന്ദിയുണ്ട്‌ മിഥുന്റെ അച്ഛൻ   വക്കീനിലോടു പറഞ്ഞു.. അയാളും ഒരു പുഞ്ചിരി നൽകി... മിഥുന്റെ ഷോൾഡറിൽ ഒന്ന് തട്ടിയ ശേഷം കാറിൽ കയറി പോയി...

    എല്ലാവരും  ഉടനെ തന്നെ കാറിൽ കയറി കുറച്ചു നേരത്തെ യാത്രക്ക് ശേഷം  തന്നെ മിഥുന്റെ വീട്ടിൽ എത്തി...മകനെ കാണാൻ വഴിയിൽ നോക്കിഇരിപ്പാണ് അമ്മ അവനെ കണ്ടതും  അവനെ ഓടി വന്നു കെട്ടിപ്പുണർന്നു

  ന്റെ.. മോനെ.. അമ്മ കരഞ്ഞു

അമ്മയെ തിരിച്ചും കെട്ടിപിടിച്ച ശേഷം.. കരയണ്ട ഞാൻ വന്നാലോ...

ഒരുപാടു തല്ലിയോ ന്റെ കുട്ടിയെ.. അമ്മ കവിളിൽ തലോടി കൊണ്ട് ചോദിച്ചു

    \"ഇല്ലാ... അമ്മേ ഞാൻ എനിക്കു നല്ല ക്ഷീണം ഉണ്ട് ഞാൻ..\"

    \"ആ മോനെ പോയി കുളിച്ചു ഫ്രഷ് ആയി കിടന്നോ അമ്മ മോന് കഴിക്കാൻ ഉള്ളത് ഉണ്ടാക്കിയിട്ടു വിളികാം അവൻ പറയുന്നതിന് മുൻപു അമ്മ പറഞ്ഞു..\"


      പിന്നെയും അവനെ തടഞ്ഞു നിർത്തി ഓരോരുത്തരും അവനോടു കുശലം ചോദിക്കുന്ന ലാഗവത്തിൽ ചോദിച്ചു എന്നാൽ ആരോടും ഒന്നും പറയാതെ അവൻ നേരെ അവന്റെ മുറിയിൽ പോയി ബാത്ത്റൂമിൽ കയറി കുളിച്ചു എന്നിട്ടു തന്റെ ശരീരത്തിൽ ഉള്ള പാടുകൾ കൈകൊണ്ടു പതിയെ തടവി അവന്റെ കണ്ണിൽ നിന്നും വീണ കണ്ണുനീർ തുളികൾ ഷവറിലെ തുള്ളികൾ അവയുടെ കൂടെ കൊണ്ടുപോയി.. അവൻ പുറത്തു വന്നു തല തോർത്തി ഫാൻ സ്വിച്ച് ഓൺ ചെയ്തു കട്ടിലിൽ കിടന്നു...

   പെട്ടന്ന് അവനു അവന്റെ കൂട്ടുകാരൻ..രാഹുൽ  ഫോൺ ചെയ്തു....

     \"ഹലോ... ടാ.. അളിയാ നീ വീട്ടിൽ എത്തിയല്ലേ... നീ നമ്മുടെ പഴയ ആ  ഇടിഞ്ഞു പൊളിഞ്ഞ സ്കൂൾ കെട്ടിടത്തിലേക്കു ഇപ്പോ തന്നെ വാ..ഞാൻ നിന്നെ കൂട്ടാൻ സ്റ്റേഷനിൽ വന്നില്ല എന്ന് കരുതി ദേഷ്യം വേണ്ട.. ഇപ്പോ തന്നെ ഇങ്ങോട്ട് വാ...

   \"ഏയ്യ്... ഞാൻ എങ്ങോട്ടും ഇല്ല പ്ലീസ് ടാ...\"മിഥുൻ തളർന്ന സ്വരത്തിൽ പറഞ്ഞു 

   \"ടാ.. നിനക്കായി ഇവിടെ  ഞങ്ങൾ മാത്രമല്ല വേറെ ഒരാൾ കൂടി ഉണ്ട്.. നീ ഒന്നും പറയായത്തെ പെട്ടന്ന് വാ..\"രാഹുൽ നിർബന്ധിച്ചു 

   \"ആരായാലും ഞാൻ ഇല്ല..\"മിഥുൻ തീർത്തും പറഞ്ഞു 

   \"അത് മ്മ്‌ടെ അഭി ഉണ്ട് ഇവിടെ..\"രാഹുൽ ചിരിച്ചു കൊണ്ട് പറഞ്ഞു 

  ആ പേര് കേട്ടതും മിഥുൻ കട്ടിലിൽ നിന്നും ചാടി എഴുനേറ്റു.. മേശയുടെ മേൽ ഉള്ള ബൈക്കിന്റെ കീ എടുത്തു വാതിൽ തുറന്നു പുറത്തേക്കു ഓടി...

   അവന്റെ ഓട്ടം കണ്ടതും ഉമ്മറത്തിരുന്നവർ എല്ലാം അമ്പരന്നു നോക്കി എങ്ങോട്ടാണ് ഇവൻ പോകുന്നത്... എല്ലാവരും അവനെ തടയാൻ ശ്രെമിച്ചു എങ്കിലും കഴിഞ്ഞില്ല നിമിഷങ്ങൾ കൊണ്ട് അവൻ സ്കൂൾ കെട്ടിടത്തിൽ എത്തി.. അവൻ ബൈക്ക് നിര്ത്തി അകത്തേക്ക് ഓടി അവിടെ ഒരു കസേരയിൽ കെട്ടിയിട്ട അഭിയെ കണ്ടതും അവൻ ഞെട്ടി... തളർന്നു അവശയായി കിടക്കുകയാണ് അഭി അപ്പോൾ...

    \"അഭി... അവൻ അലറി വിളിച്ചു \"

   ആ വിളിയിൽ അവൾ എഴുന്നേറ്റു അവനെ കണ്ടപ്പോ പേടിക്കുന്നതിനു പകരം അവളുടെ കണ്ണിൽ ഒരു ധൈര്യം കണ്ടു..

    \"മിഥുൻ ഇവൻ എന്നെ ഒന്നും ചെയ്യില്ല പകരം എന്നെ രക്ഷിക്കും...\"അവളുടെ മനസ്സ് മന്ത്രിച്ചു...

      തുടരും....



അഭി കണ്ടെത്തിയ രഹസ്യം -10

അഭി കണ്ടെത്തിയ രഹസ്യം -10

4.6
2159

              \"എനിക്കു എന്തു പറ്റി... ഇവനെ കണ്ടപ്പോ എന്റെ മനസ്സിൽ ഒരു കുളിർമയെകും പോലെ.. ഇവൻ ഇവൻ കാരണമാണ്  എന്റെ കീർത്തി എന്നെ വിട്ടുപോയതും ഞാൻ ഈ അവസ്ഥയിൽ ഇരിക്കുന്നതും...എന്റെ അച്ഛനും അമ്മയും പേടിച്ചു കാണും എനിക്കു അവരുടെ ഇപ്പോഴത്തെ അവസ്ഥ ആലോചിക്കാൻ പോലും വയ്യ ഇതിനെല്ലാം കാരണം ഇവൻ ആണ് എന്നിട്ടു എനിക്കു ഇവനോട് ദേഷ്യം തോന്നുന്നില്ലല്ലോ..\"അഭി മനസ്സിൽ ആലോചിച്ചു..       \"നിങ്ങൾ എന്തുപണിയാ കാണിച്ചത് രാഹുലെ...മിഥുൻ പരിഭവത്തോടെ ചോദിച്ചുകൊണ്ട് അഭിയുടെ അരികിലേക്ക് നടന്നു.. ഇവൾ എന്ത് തെറ്റാണു ചെയ്തത് നിങ്ങളോട്...\"     \"അതുശെരി നിനക്ക് വേണ്ടി ഒരുപാടു