Aksharathalukal

അഭി കണ്ടെത്തിയ രഹസ്യം -10

     

         \"എനിക്കു എന്തു പറ്റി... ഇവനെ കണ്ടപ്പോ എന്റെ മനസ്സിൽ ഒരു കുളിർമയെകും പോലെ.. ഇവൻ ഇവൻ കാരണമാണ്  എന്റെ കീർത്തി എന്നെ വിട്ടുപോയതും ഞാൻ ഈ അവസ്ഥയിൽ ഇരിക്കുന്നതും...എന്റെ അച്ഛനും അമ്മയും പേടിച്ചു കാണും എനിക്കു അവരുടെ ഇപ്പോഴത്തെ അവസ്ഥ ആലോചിക്കാൻ പോലും വയ്യ ഇതിനെല്ലാം കാരണം ഇവൻ ആണ് എന്നിട്ടു എനിക്കു ഇവനോട് ദേഷ്യം തോന്നുന്നില്ലല്ലോ..\"അഭി മനസ്സിൽ ആലോചിച്ചു..

       \"നിങ്ങൾ എന്തുപണിയാ കാണിച്ചത് രാഹുലെ...മിഥുൻ പരിഭവത്തോടെ ചോദിച്ചുകൊണ്ട് അഭിയുടെ അരികിലേക്ക് നടന്നു.. ഇവൾ എന്ത് തെറ്റാണു ചെയ്തത് നിങ്ങളോട്...\"

     \"അതുശെരി നിനക്ക് വേണ്ടി ഒരുപാടു റിസ്ക് എടുത്തും പ്ലാൻ ചെയ്തുമാണ് ഈ മൊതലിനെ ഇങ്ങോട്ട് പൊക്കികൊണ്ടു വന്നത് എന്നിട്ടും നീ...\"

     \"അതിന്റെ ആവശ്യം ഇല്ലായിരുന്നു അല്ലെങ്കിൽ ഞാൻ പറഞ്ഞോ നിങ്ങളോട്..\"

     \" ഒരു കൂട്ടുകാരന് പ്രശ്നം വരുമ്പോൾ ചിലപ്പോ അവൻ പറയാതെ തന്നെ അതു സോൾവ് ചെയ്യാനും  കൂട്ടുകാരന് അറിയണം.. അതല്ലെ ഞാൻ ചെയ്തത് ഇവൾ ഒറ്റയൊരുതി കാരണമാണ് നിന്നെ ജയിലിൽ കൊണ്ടുപോയതും നിന്റെ വിവാഹം മുടങ്ങിയതും എല്ലാം.. \"

  രാഹുൽ പറയുന്നത് ഒന്നും ചെവികൊള്ളാതെ അഭിയുടെ ശരീരത്തിൽ ഉള്ള കെട്ടുകൾ അഴിക്കുകയാണ് മിഥുൻ..

   \"ഞാൻ പറയുന്നത് നീ കേൾക്കുന്നില്ലെ മിഥു..\"

    \"എനിക്കു നീ പറയുന്നത് ഒന്നും കേൾക്കണ്ട.. അത്രതന്നെ ഞാൻ ഇവളെ കൊണ്ടുപോകും..\"

   
     \"അതു എനിക്കു ഒന്ന് കാണണം... ഇന്നലെ തന്നെ ചെക്കമ്മാർ പാഞ്ഞേനെ ഇവളുടെ മേൽ പിന്നെ നീ വന്നിട്ട് മതി എന്നാലോചിച്ചു...നിനക്ക് വേണ്ട എങ്കിൽ വേണ്ട പക്ഷെ ഞങ്ങൾക്ക് അങ്ങനെയങ്ങു വിടാൻ മനസില്ല..\"

    \"രാഹുൽ  നീ വെറുതെ പ്രശ്നം ഉണ്ടാകരുത് ഇവൾ ഒരു തെറ്റും ചെയ്തിട്ടില്ല..\"

      \"പ്രശ്നം ഉണ്ടാക്കുന്നത് നിയാ മിഥു...ഞങ്ങൾ അല്ല..ഇവളെ വെറുതെ വിടാൻ ഉദ്ദേശം ഇല്ലാ.. എന്തായാലും ഇത്രയും കഷ്ടപ്പെട്ട് പൊക്കിയതാ അത്രക്കും നിസാരമായി വിടാൻ താല്പര്യമില്ല ഇനി എന്തു പ്രശ്നം വന്നാലും..\"

     അത്രയും ആയപോഴെക്കും രാഹുൽ. പറഞ്ഞത് ശെരി വെച്ചുകൊണ്ട്  അവിടെ ഉണ്ടായിരുന്നു മറ്റു രണ്ടു കൂട്ടുകാരന്മാരും  അവരുടെ അടുത്ത് എത്തി അപ്പോഴേക്കും മിഥുൻ അഭിയുടെ കെട്ട് അഴിച്ചു..

    \"നീ പേടിക്കണ്ട അഭി അവർ നിന്നെ ഒന്നും ചെയ്യില്ല നീ വാ നമ്മുക്ക് പോകാം...\"

   അപ്പോഴും പേടിച്ചു നില്കുകയാണ് അഭി മിഥുൻ പതുകെ ചെറിയ വിറയലോടെ അവളുടെ കൈകൾ പിടിച്ചു അവൻ. കൈയിൽ പിടിച്ചതും അഭിക് വല്ലാത്തൊരു സന്തോഷം തോന്നി അവളും അവന്റെ കൈ മുറുകെ പിടിച്ചു അവനിൽ ഒരുപാട് വിശ്വാസം ഉള്ളതുപോലെ...തന്നെ രക്ഷിക്കുന്ന കരങ്ങൾ ആണ്  പിടിച്ചിരിക്കുന്നത് എന്ന് അവൾക്കു മനസിലായി 

അവർ നടക്കാൻ തുടങ്ങിയതും മിഥുന്റെ കൂട്ടുകാർ അവരെ  കൈകൊണ്ടു തടഞ്ഞു...രാഹുൽ മിഥുന്റെ തോളിൽ കൈ വെച്ചു പക്ഷെ മിഥുൻ അത്‌ തട്ടി മാറ്റി...

      \"പ്ലീസ് നിങ്ങൾ എന്റെ പേരും പറഞ്ഞു ഒരു പാവം. പെൺകുട്ടിയുടെ ജീവിതം. നശിപ്പിക്കരുത് എനിക്ക് ഒന്ന് വേദനിച്ചപ്പോ എന്നെ നാണംകെടുത്തിയപ്പോ ഇത്രയും ചെയ്യാൻ നിങ്ങൾക്ക് തോന്നിയപോലെ തന്റെ കൂട്ടുകാരിയെ കൊന്നത് ഞാൻ ആണ് എന്ന തെറ്റുധാരണയിൽ അവളും ഇത് ചെയ്‌തു അത്രതന്നെ അതിൽ എനിക്കു ഒരു പരിഭവവും ഇല്ലാ... ഇത്  ഇവിടെ വെച്ചു നിർത്താം...\"

     പക്ഷെ മിഥു പറയുന്നത് ഒന്നും കേൾക്കുന്ന മട്ടിൽ അല്ല അവന്റെ ഫ്രണ്ട്സ്.. രാഹുൽ അവളെ പിടിക്കുവാൻ നോക്കയതും മിഥുൻ അവളെ പിടിച്ചു വലിച്ചു   അവൾ നേരെ മിഥുന്റെ   നെഞ്ചിൽ ചാഞ്ഞു.. ചെറിയ നാണത്തോടെ അവന്റെ കണ്ണിൽ നോക്കി നിൽക്കേ   രാഹുലിന്റെ കൈ അവളുടെ ഡ്രെസ്സിൽ പിടിത്തം ഇട്ടു...  അവൻ അവളെ വലിച്ചതും അവളുടെ ചുരിദാർ പുറകിൽ ആയി കീറി... അവളുടെ ഇന്നർ കാണും രീതിയിൽ...

      അഭിയുടെ കണ്ണുകൾ വിടർന്നു..ആ കണ്ണുകളിൽ കണ്ണുനീർ  തളംകെട്ടി  എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നതും മിഥുൻ അവളെ തിരിച്ചു നിർത്തി കീറിയ ഭാഗം അവൻ മറക്കും രീതിയിൽ അവളെ അവനിലേക്ക് അടുപ്പിച്ചു നിർത്തി  ...  അവന്റെ ചൂട് ശ്വാസം അവളുടെ കഴുത്തിൽ പതിഞ്ഞു... ഒരു ദീഘശ്വാസം ഇട്ടു കൊണ്ടു അഭി അങ്ങാതെ നിന്നു..ഈ സമയം രാഹുലും കൂട്ടുകാരും അഭിയുടെ കവിളിലും വയറിലും എല്ലാം സ്പർശിക്കാൻ തുടങ്ങി... അപ്പോൾ മിഥുനും അഭിയും ഒരുമിച്ചു അങ്ങോട്ടും ഇങ്ങോട്ടും നീങ്ങി വീഴാനും പോയി അവരുടെ അവസ്ഥ കണ്ട അവന്റെ കൂട്ടുകാർ  അപ്പോഴും അവരെ ശല്യപെടുത്തി ചിരിച്ചുകൊണ്ടിരുന്നു ... ഒടുവിൽ വേറെ വഴിയില്ലാതെ മിഥുൻ അഭിയുടെ അരക്കെട്ടിൽ കൂടി വയറിൽ ഇരുകൈകളും പിടിത്തമിട്ട് ചുറ്റി വരിഞ്ഞു.. ആ നിമിഷം അഭിയുടെ ശരീരത്തിൽ ഉണ്ടായ മാറ്റങ്ങൾ മിഥുൻ ശ്രദ്ധിക്കാനും മറന്നില്ല..

  
    മിഥുനെ കൊണ്ടു ഒരു സ്ഥലത്തു നിൽക്കാൻ കഴിയാത്തതിനാൽ  അതു മനസിലാക്കിയ  അഭി പെട്ടന്ന് തന്നെ പുറകിൽ കീറിയ തുണികഷ്ണം കൈവെച്ചുകൊണ്ട്  പിടിച്ചു അവന്റെ കൈ വയറിൽ നിന്നും മാറ്റി അടുത്തുള്ള ചുമ്മരിൽ ചാരി നിന്നു.. അതുകണ്ട രാഹുലും എല്ലാവരും അവളെ നോക്കി ചിരിക്കാൻ തുടങ്ങി... അവർ അവളുടെ അരികിലേക്കായി നടന്നു..

       അവരുടെ മുന്നിൽ അപ്പോഴും മിഥുൻ വന്നു നിന്നു.. എന്നാൽ അപ്പോഴും അവനു ഒരു കാര്യം അറിയാമായിരുന്നു ഇവരെ ഒറ്റയ്ക്ക് എതിർക്കാൻ തനിക്കു കഴിയില്ല.. പോരാത്തതിന്  അവർ അവന്റെ കൂട്ടുകാരുമായി എന്ത് ചെയ്യും എന്ന് ഒരുനിമിഷം ആലോചിച്ചു നിൽപ്പാണ് മിഥുൻ        ഇവരെ ജയിക്കാൻ ഒരു വഴി ഉണ്ടെങ്കിൽ അത്‌ ഞാൻ തന്നെ മിഥുൻ തീരുമാനിച്ചു..

     \"അഭിയെ വെറുതെ വിടൂ അവളെ ശല്യം ചെയ്യരുത് ഇല്ലെങ്കിൽ ഇപ്പോൾ ഈ നിമിഷം ഞാൻ എന്റെ ജീവൻ ഇവിടെ കളയും അതും പറഞ്ഞു താഴെ ഉണ്ടായിരുന്ന ബിയർ കുപ്പി പൊട്ടിച്ചു മിഥുൻ..\"

അതുകണ്ടതും ഒരുനിമിഷം രാഹുലും എല്ലാവരും നിശ്ചലമായി...

     \"വേണ്ടാ  നീ അതൊന്നും ചെയ്യണ്ട.. നിന്റെ ജീവനേക്കാൾ  വലുത് ഇവളുടെ മാനമാണ് എങ്കിൽ ഞങ്ങളും ഒന്നും ചെയ്യില്ല... നിനക്ക് വേണ്ടിയാണ് ഞങ്ങൾ ഇതു ചെയ്തതു..പിന്നെ അഭി നീ ഇപ്പോഴെങ്കിലും മനസിലാക്കു മിഥുൻ അവനെ പോലെ ഒരാളെ നിനക്ക് കാണാൻ പോലും കഴിയില്ല.. സോറി..പൊക്കോ... രാഹുൽ പറഞ്ഞു 

   അതുകേട്ടതും മിഥുൻ അവളുടെ കൈ വീണ്ടും പിടിച്ചതും അഭി കണ്ണീരോടെ  അവന്റെ മാറിൽ ചാഞ്ഞു.. ആ നിമിഷം അവളെ തള്ളിമാറ്റാൻ കഴിയാതെ അവനും നിന്നു ഇതെല്ലാം മനാസിലാകാതെ നോക്കി നില്കുകയാണ് രാഹുലും മറ്റുള്ളവരും...
  
   \"അഭി... അഭി ഒന്നുമില്ല പേടിക്കണ്ട... നമ്മുക്ക് പോകാം...\"അവളുടെ ഷോൾഡറിൽ തട്ടി കൊണ്ടു മിഥുൻ പറഞ്ഞു 


    അവൻ അവളെ പതുക്കെ തള്ളിമാറ്റാൻ ശ്രെമിച്ചു പക്ഷെ അപ്പോഴും അവൾ അവനെ വിട്ടില്ല.. വിട്ടില്ല എന്ന് മാത്രമല്ല അവനെ മുറുകെ പിടിക്കുകയും ചെയ്തു 

   കുറച്ചു കഴിഞ്ഞതും അവനെ പതുക്കെ വിട്ടു...  അവനെ തല ഉയർത്തി നോക്കി അപ്പോൾ മിഥുൻ അവന്റെ ഷർട്ട്‌ ഊരി അവൾക്കു നൽകി അത് അവൾ സന്തോഷത്തോടെ വാങ്ങി ധരിച്ചു...അവിടെ നിന്നും പോകുമ്പോഴും അവന്റെ കൈ മുറുകെ പിടിച്ചുകൊണ്ടു അവൾ നടന്നു..

അവർ പുറത്തിറങ്ങിയതും രാഹുൽ പിന്നാലെ വന്നു..

    \"ദേ... നിന്റെ വണ്ടിയുടെ ചാവി.. വണ്ടി താണ്ടേ അപ്പുറത്തു ഉണ്ട്... ചാവി വലിച്ചെറിഞ്ഞുകൊണ്ട് പറഞ്ഞു അവൻ അകത്തേക്ക് തിരിച്ചു നടന്നു

    മിഥുൻ താഴെ കിടക്കുന്ന കീ എടുത്തു  എന്നിട്ടു നേരെ അഭിയുടെ അടുത്ത് ചെന്നു      \"ഞാൻ വണ്ടി കൊണ്ടുവരാം നീ ഇവിടെ നില്ക്കു..\"

     \"മിഥു പ്ലീസ് എന്നെ വിട്ടു പോകല്ലെ ഞാനും വരുന്നു... അതും പറഞ്ഞു അവൾ വീണ്ടും അവന്റെ കൈയിൽ കയറി പിടിച്ചു.. ഇരുവരും സ്കൂളിന്റെ ഇടതു വശത്തേക്ക് പോയി അവിടെയുള്ള അഭിയുടെ വണ്ടി സ്റ്റാർട്ട് ചെയ്തു..

    \"നീ വീട്ടിലേക്കു പൊക്കോ... സൂക്ഷിച്ചു പോകണം..\"

   എന്നാൽ അവൾ മടിച്ചു..

      \"മം പൊക്കോ എന്തെ..\"

     \"അതു പിന്നെ മിഥു നമ്മുക്ക് ഒരുമിച്ചു പോകാം...അഭി പറഞ്ഞു..\"

    മിഥുനും അതിനു സമ്മതിച്ചു അവൻ    അവന്റെ വണ്ടി എടുക്കാൻ നോക്കിയതും

     \"മിഥു നമ്മുക്ക് ഒരുമിച്ചു എന്ന് പറഞ്ഞത് ഒരേ വണ്ടിയിൽ പോകാം എന്നാണ്..\"

അതു കേട്ടതും  ഒരു നിമിഷം ആലോചിച്ച ശേഷം മിഥുൻ പ്രദീപിനെ ഫോൺ ചെയ്തു..

     \"ഹലോ.. ടാ ഞാനാ.. നീ എനിക്കു ഒരു ഉപകാരം ചെയ്യണം..\"

    \"എന്താടാ..\"

   \" നമ്മുടെ ആ തകർന്ന സ്കൂൾ കെട്ടിടമില്ലെ അവിടെ എന്റെ വണ്ടിയുണ്ട്‌ നീ ഒന്ന് ഇവിടം വരെ വരണം എന്നിട്ട് വണ്ടി എടുക്കണം പിന്നെ ഞാൻ പറയുമ്പോ ഒരു സ്ഥലത്തേക്ക് വരണം എനിക്കു ഒരു അത്യാവശ്യമുണ്ട് ഞാൻ മറ്റൊരു വണ്ടിയിൽ വേറെ വഴിക്കു പോകും\"

    \"ഓ.. ശെരി ടാ..\"

     അവൻ ഫോൺ കട്ട്‌ ചെയ്തതും അഭി വണ്ടി മിഥുന് നൽകി.. അവൾ പിന്നിലും ഇരുന്നു അവൾ അവന്റെ തോളിൽ കൈ വെച്ചു.. കുറച്ചു ദൂരം ചെന്നതും

    \"മിഥു എനിക്കു.. എനിക്കു വിശക്കുന്നു..\"

    അതുകേട്ടതും മിഥുന് വല്ലാത്ത സങ്കടം തോന്നി... അവൻ ഉടനെ വാഹനത്തിന്റെ വേഗത കൂട്ടി കുറച്ചു ദൂരം പോയതും അവർ ടൗണിൽ എത്തി...

   അവിടെ തലയുർത്തി നിൽക്കുന്ന സിൽക് ഹൗസ് എന്ന തൂണികടയുടെ മുന്നിൽ അവൻ വാഹനം നിർത്തി..

   \"എന്താ മിഥു ഇവിടെ..\"അഭി അതിശയത്തോടെ ചോദിച്ചു 

   \"നീ വാ ആദ്യം നിന്റെ ഈ വേഷം നമ്മുക്ക് മാറ്റം..\"

     \"അഭി ചെറിയ താല്പര്യകുറവോടെ അവന്റെ കൈ പിടിച്ചു ഷോപ്പിലേക്ക് നടന്നു..\"

    \"എന്തു വേണം.. കടയിൽ ഉണ്ടായിരുന്ന സലിമിക്ക  അവരെ കണ്ടതും ചോദിച്ചു..

     \"ദേ ഈ കുട്ടിക്ക് പറ്റിയ ചുരിദാർ..\"മിഥുൻ പറഞ്ഞു 

   \"അതു മുകളിൽ ആണ്..\"

   അവർ പടിയിൽ കയറാൻ നോക്കിയതും

    സാർ.. ലിഫ്റ്റ്..സലിം അവർക്കു ലിഫ്റ്റ് കാണിച്ചു അവർ അതിൽ കയറി.. ലിഫ്റ്റ് ഒരു മണിയുടെ ശബ്ദം പുറപ്പെടിവിച്ചുകൊണ്ട് അവരെയും കൂടി ഉയർന്നു.. ലിഫ്റ്റ് ഓപ്പൺ ആയതും

     ശ്രീക്കുട്ടി അവരുടെ അരികിൽ ഓടി എത്തി

   \"എന്തു വേണം..\"

     \"ചുരിദാർ..\"

   ടാ...  ചാരു നീ ഇങ്ങു വന്നേ.. ശ്രീകുട്ടി ചാരുവിനെ വിളിച്ചു... ചാരു ശ്രീകുട്ടിയയുടെ അടുത്തേക്ക് വന്നു..

   \"സാർ വരു ദേ ഇവിടെയാണ്‌ .. \"ശ്രീക്കുട്ടി റെഡിമെയ്ഡ് ചുരിദാർ  ഉള്ള സ്ഥലം കാണിച്ചു അവരും അങ്ങോട്ട്‌ നടന്നു..

   ഉടനെ തന്നെ ചാരു കൗൺണ്ടറിനുള്ളികയറി അവർക്കുള്ള വാസ്ത്രം കാണിച്ചു കൊടുത്തു.. കുറച്ചു വസ്ത്രങ്ങൾ നോക്കിയ ശേഷം.. മിഥുൻ അഭിക്കായി ഒരു വസ്ത്രം സെലക്ട്‌ ചെയ്ത്..അഭി അതിന്റെ ബില്ല് നോക്കി..


    \"ആയിരം രൂപ വേണ്ട ഇത്രയും വിലയുള്ളത്..\"അഭി ഒന്ന് മടിച്ചു 

      \"ഏയ്യ് ചേച്ചിയെന്താ അങ്ങനെ പറയുന്നത് ചേട്ടൻ സ്നേഹത്തോടെ വാങ്ങിച്ചു തരുന്നത് വേണ്ടായെന്നു പറയരുത്.. മാത്രമല്ല വല്ലപ്പോഴും അല്ലെ.. അങ്ങ് മേടിക്കു ചേച്ചി.. ഇത് ചേച്ചിക്ക് നന്നായി ചേരും ഈ ഡ്രസ്സ്‌ ഇട്ടാൽ ചേട്ടൻ ചേച്ചിയുടെ മേൽ നിന്നും കണ്ണ് എടുക്കില്ല..\"കള്ളചിരിയോടെ ചാരു പറഞ്ഞു 
   
     \"മ്മ്മ്.. മതി മതി.. നീ ആളു കൊള്ളാം..
അഭി പറഞ്ഞു..\"

     \"ഇത് എടുത്തോളു.. മിഥുൻ. പുഞ്ചിരിയോടെ പറഞ്ഞു.പിന്നെ ഡ്രസ്സ്‌ ചെയ്ഞ്ചിഗ് റൂം ഉണ്ടോ..\"

  \" ഉണ്ട്..താങ്ക് യൂ സാർ.. ഞാൻ ആദ്യമായി അറ്റന്റ് ചെയ്ത ചുരിദാറിന്റെ ഫസ്റ്റ് കസ്റ്റമർ ആണ് അതും ആയിരം രൂപയുടെ \"

    \"ഡ്രെസ്സിന്റെ ഭംഗിയെക്കാൾ നിന്റെ വാക്കുകൾക്ക് ഭംഗി ഉണ്ട് മിഥുൻ പറഞ്ഞു..

   അഭി  അവരെ ഇരുവരെയും മാറി മാറി നോക്കി മനസില്ലാ മനസോടെ വസ്ത്രം മാറാൻ പോയി.. ഇതേ സമയം മിഥുൻ ചാരുവിനോട് കുറച്ചു നേരം കുശലം പറഞ്ഞിരുന്നു..അഭി പുറത്തേക്കു വന്നതും.. അവളെ കണ്ട ചാരുവും മിഥുനും ഒരു നിമിഷം അവളെ തന്നെ നോക്കി

     \"ചേട്ടായി ശെരിക്കും ഭാഗ്യവാൻ തന്നെ എന്ത് ഭംഗിയാണ് ചേച്ചിയെ കാണാൻ.. നിങ്ങളുടെ വിവാഹത്തിന് എന്നെ വിളിക്കണം കേട്ടോ..\"

    \"മം... മിഥുൻ ചിരിച്ചുകൊണ്ട് ഒന്ന് മൂളി\"

    ചാരു പറഞ്ഞതുപോലെ ഞാൻ ആണോ ആ ഭാഗ്യവാൻ ചാരുവിന്റെ വാക്ക് ഫലിക്കട്ടെ എന്നും എന്റെ മനസ്സ് പറയുന്നു..കീർത്തിയുടെ സ്ഥാനത്തു മറ്റൊരു പെണ്ണിനെ സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഞാൻ എനിക്ക് എന്തുപറ്റി മിഥു അവൻ അറിയാതെ അഭിയിലേക്ക് വഴുതി വീഴുന്ന നിമിഷങ്ങൾ ആയിരുന്നു പിന്നീട്..

തുടരും 



അഭി കണ്ടെത്തിയ രഹസ്യം -11

അഭി കണ്ടെത്തിയ രഹസ്യം -11

4.8
2180

        അവർ തുണികടയിൽ നിന്നും അഭിക്കുള്ള തുണി വാങ്ങിച്ച ശേഷം   അതിന്റെ ബില്ലും നൽകി ചാരുവിനോട് ഒരു യാത്ര പറഞ്ഞുകൊണ്ട് അവിടെ നിന്നും ഇറങ്ങി...അവിടെ നിന്നും ഇറങ്ങി അവർ  നേരെ കയറിയത്  കുറച്ചു ദൂരെ ഉണ്ടായിരുന്ന ഹോട്ടൽ ലക്ഷ്മിയിലേക്കാണ്..    \"വരു... വരു.. ഇവിടെ ഇരിക്കു.. സാർ.. അവരെ വെയിറ്റെർ വിളിച്ചു...\"   \"ഇവിടെ വേണ്ട ഞങ്ങൾ ദേ ആ ഫാമിലിറൂമിൽ ഇരുന്നോളം..മിഥുൻ മറുപടിയായി പറഞ്ഞു \"     \" ശെരി.. സാർ..അതും പറഞ്ഞുകൊണ്ടു വെയിറ്റെർ അവരുടെ കൂടെ ഫാമിലിറൂമിലേക്ക്‌ നടന്നു.. അവർ ഇരുവരും അവിടെയുള്ള ഉൺമേശയോട് ചേർന്നുള്ള കസേരയിലിരുന്നതും.. \"     \"സാർ... എന്ത് വേണം കഴ