Aksharathalukal

കൃഷ്ണകിരീടം 45



\"ഇവനെ നീയറിയും... കാരണം നേരിട്ട് കണ്ടിട്ടില്ലെങ്കിലും ഇവനെപ്പറ്റി നിന്നോട് പലതവണ പറഞ്ഞിട്ട്... ദത്തൻ എന്നു പറഞ്ഞാൽ നിനക്കു മനസ്സിലാകും... 
അതുകേട്ട് സുരജ് അന്തംവിട്ട് ദത്തനെ നോക്കി... 

\"അയാളാണോ ഇത്... പക്ഷേ നീ പറഞ്ഞത് ഇയാൾ നിങ്ങളുമായിട്ട്... \"
സൂരജ് സംശയത്തോടെ ചോദിച്ചു... 

\"അതെ ശത്രുതയിലായിരുന്നു... അത് ഇപ്പോഴില്ല... കാരണം ഇവന്റെ തെറ്റുകൾ ഇവൻതന്നെ മനസ്സിലാക്കി... \"
ആദി എല്ലാ കാര്യവും സൂരജിനോട് പറഞ്ഞു... 

\"അതുപോട്ടെ ഇവനെങ്ങനെയാണ് നിന്നെ സഹായിച്ചത്... \"
ആദി ചോദിച്ചു... 

\"അപ്പോൾ ഇവൻ ഒന്നും നിന്നോട് പറഞ്ഞിട്ടില്ല അല്ലേ... ഇവൻ ആ കൊല നേരിട്ട് കണ്ടു എന്നത്  സത്യമാണ്... പക്ഷേ ആ വിവരം ഇവൻ പുറത്തു പറഞ്ഞതുമില്ല... \"

\"എങ്ങനെ ഞാൻ പറയും... അഥവാ ഞാനത് കണ്ടെന്ന് പറഞ്ഞാൽ അടുത്തത് എന്റെ  ശവമാവും അവിടെ വീഴുക... അത്രക്ക് ഭീകരന്മാരാണ് അവർ... \"
ദത്തൻ പറഞ്ഞു.. 

\"പിന്നെ എങ്ങനെ നീ ഇവനെ സഹായിച്ചെന്നാണ് പറഞ്ഞത്... \"

\"അത് ഞാൻ പറയാം... അന്ന് പത്രം ഇടാൻ പോകുന്ന ഒരു പയ്യനാണ് റോഡ് സൈഡിൽ മരിച്ചുകിടക്കുന്ന വിനോദിനെ കണ്ടത്... ആ പയ്യൻ ആ പത്രത്തിന്റെ ഏജന്റിനോട് കാര്യം പറഞ്ഞു... അയാൾ പോലീസിൽ അറിയിച്ചു... പോലീസ് സംഭവസ്ഥലത്തെത്തി അവിടെ മുഴുവൻ അരിച്ചുപെറുക്കിയിട്ടും ഒരു തെളിവും കിട്ടിയില്ല... അവർ  ദിവസങ്ങളോളം അന്വേഷിച്ചു..   നിരാശ മാത്രമായിരുന്നു ഫലം... അവസാനം കേസ് ക്രൈംബ്രാഞ്ചിന് കൈമാറി... ക്രൈംബ്രാഞ്ച് എന്നെ നിയോഗിച്ചു... മുമ്പ് അന്വേഷിച്ചു നിർത്തിയ അവിടെനിന്നും ഒരടി പോലും എനിക്ക് മുന്നോട്ട് പോകുവാൻ കഴിഞ്ഞില്ല... ഞങ്ങളുടെ കയ്യിലും അത് നിൽക്കില്ലെന്ന് മനസ്സിലായി... അതുമൂലം ഒരുപാട് പഴികേൾക്കേണ്ടി വന്നു..... ആ സമയത്താണ് ഈ ദത്തൻ എന്നെ കാണാൻ വന്നത്... ഇയാൾ കാര്യങ്ങൾ എന്നോട് പറഞ്ഞു.... \"

\"അതെ... അന്ന് അത് നേരിൽ കണ്ടതിൽപ്പിന്നെ എനിക്ക് മനസ്സിലെന്തോ ഭയമായിരുന്നു... കാരണം ആ കൊല ചെയ്തവരിൽ ഒരാൾ എന്നെ കാണുകയും ചെയ്തു... ഇനി ആ നാട്ടിൽ നിന്നാൽ ആ പത്രപ്രവർത്തകന്റെ അതേ അനുഭവമാകും എനിക്കും എന്നറിയാം... അതുകൊണ്ട് അന്നുതന്നെ കൂട്ടുകാരനേയുംകൂട്ടി നാട്ടിലേക്ക് പോന്നു... നാട്ടിലെത്തിയ എനിക്ക് വെട്ടുകൊണ്ട് പിടയുന്ന ആ പയ്യന്റെ മുഖമായിരുന്നു മനസ്സിൽ... എന്ത് തെറ്റുചെയ്തിട്ടായാലും ഒരു പച്ചജീവനെയാണ് ആ ദ്രോഹികൾ അരിഞ്ഞുവീഴ്ത്തിയത്... അത് എന്റെ മനസ്സിൽ നിന്ന്  പോകുന്നില്ലായിരുന്നു... എന്നും ഇതേ പറ്റി പത്രത്തിൽ ഞാൻ വായിക്കുമായിരുന്നു... പോലീസിന് ഇത് തെളിയിക്കാൻ കഴിയാതെ വന്നപ്പോൾ ക്രൈംബ്രാഞ്ചികൈമാറിയതും അവർക്കും അതേ അവസ്ഥയാണ് വന്നതെന്നും മനസ്സിലാക്കിയപ്പോൾ എവിടുന്നോ കിട്ടിയ ദൈര്യത്തിൽ ഞാൻ അവിടേക്ക് വണ്ടി കയറി... അവിടെയെത്തി നേരെ പോയത് ഈ സൂരജ്സാറിന്റെ അടുത്തേക്കായിരുന്നു... എല്ലാ കാര്യവും ഇദ്ദേഹത്തോട് പറഞ്ഞു... പക്ഷേ ഇതൊന്നും പുറത്ത് അറിയരുതെന്നു പറഞ്ഞു... അത് ഇദ്ദേഹം സമ്മതിച്ചു... \"
ദത്തൻ പറഞ്ഞു... 

\"അന്ന് ഇയാൾ പറഞ്ഞ കാര്യങ്ങൾ വച്ച് അന്വേഷണം മുന്നോട്ട് പോകുവാൻ പറ്റില്ലായിരുന്നു... അവസാനം ഇയാൾ പറഞ്ഞ ഐഡിയയാണ് ആ കേസ് തെളിയിക്കാൻ എന്നെ സഹായിച്ചത്... അതിനുവേണ്ടി ഞാൻ പ്രത്യേക അനുമതി മുകളിൽ നിന്നും വാങ്ങിച്ചു... ഞാനും ഇയാളും വേഷംമാറി അവിടെയുണ്ടായിരുന്ന ഒരു കോൺട്രാക്ടറെ കണ്ട് അവിടെ ജോലിയിൽ പ്രവേശിച്ചു... നിർമ്മാണ തൊഴിലാളികളുടെ കൂടെയാണ് നിന്നത്... സിമന്റ് കുഴക്കുവാനും എടുത്തു കൊടുക്കുവാനും നിന്നു... അവരുടെ കൂടെ അവർ താമസിക്കുന്ന തങ്ങൾ ജോലിചെയ്യുന്ന സ്ഥലത്ത് താമസിച്ചു... അവിടെനിന്നു കൊണ്ട് കേസന്വേഷണം മുന്നോട്ട് നയിച്ചു... എന്നാൽ അതൊന്നും കൂടെ ജോലി ചെയ്യുന്നവർ അറിഞ്ഞില്ല... ഒരു ദിവസം ജോലി ചെയ്യുമ്പോൾ അവിടെ മണലുമായി വന്ന ലോറിയിലെ ഡ്രൈവറെ കണ്ടപ്പോൾ ഇയാൾ എന്നെ വിളിച്ച് അയാളെ കാണിച്ചുതന്നു.... അന്ന് ആ പയ്യനെ കൊന്നവരിൽ ഒരുവനായിരുന്നു അത്... ഞാൻ ആ ഡ്രൈവറുടെ അടുത്തെത്തി പരിചയപ്പെട്ടു... തന്ത്രത്തിൽ അയാളെ കറക്കിയെടുത്ത് കീശയിലാക്കി.... അന്ന് വൈകീട്ട് അയാളെ വിളിച്ച് അവിടെയടുത്തുള്ള തന്റെ ഒരു ബന്ധുവിന് രണ്ടുലോഡ് മണൽ വേണമെന്നു പറഞ്ഞു... ഇറക്കേണ്ട സ്ഥലം എവിടെയാണെന്ന് കാണാൻ വരാമെന്ന് പറഞ്ഞു... ഞാൻ അവിടെയടുത്ത് ഞങ്ങൾക്ക് പറ്റിയൊരു സ്ഥലം പറഞ്ഞു കൊടുത്തു... അയാൾ വൈകീട്ട് അവിടെയെത്തി... അയാളെയും കൂട്ടി... അവിടെ ഒറ്റപ്പെട്ടു കിടക്കുന്ന ഒരു വീട്ടിലേക്ക് നടന്നു... അവിടുന്ന് അയാളെ ബലമായി കീഴ്പ്പെടുത്തി അവിടെ വച്ച് അയാളെ നല്ലോണമൊന്ന് പെരുമാറിയപ്പോൾ അയാൾ സത്യങ്ങൾ പറഞ്ഞു... അവരെ ഓരോരുത്തരേയും പുതിയ ക്വട്ടേഷന്റെ പേരുപറഞ്ഞ് അയാളെ കൊണ്ട് വിളിച്ചുവരുത്തിച്ചു... അതൊന്നുമല്ല ഞങ്ങളെ ആശ്ചര്യപ്പെടുത്തിയത്... ഇതിന്റെയെല്ലാം സൂത്രധാരനെ അറിഞ്ഞപ്പോഴാണ്... ഞങ്ങൾക്ക് ജോലിതന്ന ആ കോൺട്രാക്ടറാണ് മെയിൻ പ്രതി... ഗവൺമെന്റ് കോൺട്രാക്ടറായ ഇയാൾ ഏറ്റെടുത്ത് നടത്തിയ പലവർക്കുകളിലും അഴിമതി നടത്തി കോടികൾ സമ്പാദിച്ചിരുന്നു... ഇത് മരിച്ച ആ പയ്യൻ അറിഞ്ഞു... അത് പത്രത്തിൽ വന്നു... പക്ഷേ തുടർപക്തിയായ  അതിൽ ആദ്യമൊന്നും ഈ കോൺട്രാക്ടറുടെ പേരോ അയാളുമായി ബന്ധിപ്പിക്കുന്ന തെളിവുകളോ ഉണ്ടായിരുന്നില്ല... എന്നാൽ ഈ കോൺട്രാക്ടർക്ക് കാര്യം പിടികിട്ടി... ആദ്യമൊക്കെ അയാൾ ആ പയ്യനോട് ആ പക്തി നിർത്തണമെന്ന് ആവശ്യപ്പെട്ടു... എന്നാൽ ആ പയ്യൻ അതിന് കൂട്ടു നിന്നില്ല... ആ വൈരാഗ്യമാണ് കൊലചെയ്യാർ പ്രേരിപ്പിച്ചത്... ആ കേസ് തെളിഞ്ഞതോടെ ക്രൈംബ്രാഞ്ചിന് അഭിനന്ദനപ്രവാഹമായിരുന്നു... എന്നാൽ എന്റെ കഷ്ടപ്പാട് തുടങ്ങി... ഏതൊരു റിസ്കുള്ള കേസും അന്വേഷണത്തിന് എന്റെ തലയിലാണ് വന്നു വീഴുന്നത്... 

\"അതോടെ നീ ക്രൈംബ്രാഞ്ചിലെ സൂപ്പർസ്റ്റാറല്ലേ... \"
ആദി ചോദിച്ചു... 

\"നിനക്കത് പറഞ്ഞാൽ മതി... ജീവൻ പണയംവച്ചാണ് ഓരോന്ന് അന്വേഷിക്കുന്നത്... \"

\"നിന്നോട് ആരെങ്കിലും പറഞ്ഞിട്ടാണോ നീ ഈ ജോലി ഏറ്റെടുത്തത്... \"

\"അത് ഇപ്പോൾ വേണ്ടെന്ന് തോന്നുന്നു... പിന്നെ അതുകൊണ്ട് നിനക്കും നിന്നെ ഭാവി വധുവിനും എന്നെ വേണ്ടിവന്നില്ലേ... \"

\"അതു ശരിയാണ്... എന്നിട്ട് നീ അന്വേഷണം തുടങ്ങിയോ.. \"

\"തുടങ്ങാം... അതിനു മുന്നേ എനിക്ക് ഇപ്പോൾ അന്വേഷിക്കുന്ന കേസിന്റെ തലവനെ കിട്ടണം.. ചില സൂചന കിട്ടിയിട്ടുണ്ട്... അത് ഉറപ്പിക്കാനായിട്ടില്ല... ഏതായാലും അടുത്തുതന്നെ എന്റെ മുന്നിൽ അയാൾ വീഴും... \"

\"എന്നാൽ നിന്റെ പഴയ അസിസ്റ്റന്റിനെ കൂടെ കൂട്ടിക്കോ... കുരുട്ടുബുദ്ധിയിലൂടെ നിന്നെ സഹായിക്കാൻ മിടുക്കനാണിവൻ... \"

\"അയ്യോ വേണ്ടേ.. ഒന്നിനുതന്നെ ഇറങ്ങിയതിന്റെ അനുഭവം ഓർക്കാൻ വയ്യ... \"
ദത്തൻ പറഞ്ഞു... 

\"എന്തനുഭവം... നീയൊന്നുകൂടി ഇവന്റെകൂടെ നിൽക്ക്... ചിലപ്പോഴത് ഇവന് ഉപകാരമായേക്കും... \"

\"അതുകൊണ്ടല്ല... ഇപ്പോൾത്തന്നെ എന്നെ വക വരുത്താൻ നടക്കുകയാണ് ഇത്രയും കാലം അച്ഛനെന്ന് വിളിച്ച ആ ദുഷ്ടൻ... ഇനിയും ശത്രുക്കളെ വിലക്കുവാങ്ങിക്കാൻ വയ്യ.... എന്റെ അമ്മയായ സുഭദ്രാമ്മക്ക് വാക്കുകൊടുത്തതാണ് ഇനി ഒന്നിനും ഞാൻ പോകില്ലെന്ന്... \"

\"അതിന് നിന്നോട് വഴക്കിനും വക്കാണത്തിനും പോകാനല്ല പറഞ്ഞത്... ഈ നാടിനു തന്നെ ആപത്തായ ചില ക്രിമിനലുകളെ നിയമത്തിനു മുന്നിൽ എത്തിക്കാൻ വേണ്ടിയാണ് പറഞ്ഞത്... \"
ആദി പറഞ്ഞു... 

\"അറിയാം... അതിലെനിക്ക് സന്തോഷമേയുള്ളൂ... പക്ഷേ എന്റെ ചില നേരത്തെ സ്വഭാവം..  അതാണ് എനിക്ക് പിടിക്കാത്തത് കണ്ടാൽ എങ്ങനെ ഞാൻ പ്രതികരിക്കുമെന്ന് എനിക്കു പോലും അറിയില്ല... അത് ഇദ്ദേഹത്തിന് വരെ ദോഷമായി തീരുകയേയുള്ളൂ... അതേതായാലും വേണ്ട... \"

നീയാദ്യം ഇദ്ദേഹം അദ്ദേഹം എന്നവിളി മാറ്റ്... അതിനുമാത്രം ഇവൻ വലിയവനാണെന്ന് എനിക്ക് തോന്നേണ്ടേ... സൂരജ് അങ്ങനെ വിളിച്ചാൽ മതി... പിന്നെ നിന്റെ സ്വഭാവം... അതുതന്നെയാണ് ഇവിടെ ഇവനാവിശ്യം... ഒരുകാര്യത്തിനിറങ്ങിയാൽ അതിന്റെ അന്ത്യം കാണുന്നതുവരെ പോകുന്ന നിന്റെ ആ പഴയ സ്വഭാവം അതിവിടെ വേണം... ഞാനും സൂര്യനുമുണ്ടാകും കൂടെ... അതിപ്പോൾ ഇവന്റെ അഭിമാന പ്രശ്നവുംകൂടിയാണ്...  പതിനാല് ദിവസം ഇവൻ പിടിച്ചവരെ റിമാന്റ് ചെയ്തിട്ടുണ്ട്... ഇത് രണ്ടാം തവണയാണ് അവരെ റിമാന്റ് നീട്ടുന്നത്... ഇനി ചിലപ്പോൾ ഇവരുടെ കൂടെ കോടതി നിന്നെന്നുവരില്ല... മാത്രമല്ല രക്ഷ വിമർശനവും കേൾക്കേണ്ടി വരും... കേസ് വല്ല സി.ബി.ഐക്ക് കൈമാറിയെന്നും വരും... അത് ഇവന് മാത്രമല്ല... ക്രൈബ്രാഞ്ചിനുവരെ ക്ഷീണംചെയ്യും... ഇപ്പോൾ കിട്ടിയ ഇളവ് അത് ഇതാന്ന് പറയുമ്പോഴേക്കും കഴിയും... അപ്പോഴേക്കും ഇവരുടെ തലവന്മാരെ പൊക്കിയില്ലെങ്കിൽ അകത്തുകിടക്കുന്നവർ വരെ പുറത്തുവരും... അവർ ഏതുവിധേനയും പുറത്തിറക്കും... അത് ഇവനും ഇവന്റെ പെണ്ണിനും ദോഷമാണ്... അവർ ഏതുവിധേനയും ഇവരെ വകവരുത്താൻ നോക്കും... \"

\"അങ്ങനെ അവര് ഒന്നിനായിട്ട് ഇറങ്ങുമ്പോൾ നമ്മളെന്താ കയ്യുംകെട്ടി നോക്കിനിൽക്കുകയാണോ... അതോടെ അവരുടെ കളിമാറ്റും നമ്മൾ... \"
ദത്തൻ പറഞ്ഞു... 

\"അത് നിനക്ക് അവരെ അറിയാഞ്ഞിട്ടാണ്... അത്രക്ക് പിടിപാടുള്ളവരാണിവർ... എന്തിനും ഏതിനും കച്ചകെട്ടിയിറങ്ങാൻ പറ്റിയ ആളുകൾ അവരുടെ കൂടെയുണ്ട്..  അകത്തു കിടക്കുന്നവൻ പുറത്തിറങ്ങരുത്... അതിനു മുന്നേ അവർക്ക് ചിന്തിക്കാൻപോലും സമയം കൊടുക്കാതെ അവരെ പൂട്ടണം... അതിനാണ് അന്നത്തെപ്പോലെ എന്റെ കൂടെ നിൽക്കാൻ പറയുന്നത്... \"
സൂരജ് പറഞ്ഞു... 

\"ശരി ഞാൻ നിൽക്കാം... പക്ഷേ ഒരു കാര്യം മാത്രമേ എനിക്ക് പറയാനുള്ളൂ... അന്നത്തെപ്പോലെ എനിക്ക് എല്ലാറ്റിനും ഫ്രീഡം വേണം... ഞാനെന്തു ചെയ്താലും അത് കണ്ടതുപോലെ നടിക്കരുത്.. പക്ഷേ ഒരിക്കലും നിങ്ങൾക്ക് ദോഷമുണ്ടാകുന്ന ഒന്നും ഞാൻ ചെയ്യില്ല... \"

\"അതെനിക്ക് ആ വിനോദ് കേസിൽ അറിയാവുന്നതല്ലേ... നിന്നെ നിയന്ത്രിക്കാനോ ഉപദേശിക്കാനോ ആരു വരില്ല... അതുറപ്പാണ്... \"
സൂരജ് പറഞ്ഞു... 

\"എന്നാൽ എനിക്ക് ചില സംശയങ്ങൾ ഉണ്ട്... അത് ഞാനിപ്പോൾ പറയുന്നില്ല... അതിലൂടെ ഞാനൊന്ന് സഞ്ചരിക്കും... അത് ചിലപ്പോൾ നിങ്ങൾക്കാർക്കും ദഹിക്കില്ല... 



തുടരും.......... 

✍️ Rajesh Raju

➖➖➖➖➖➖➖➖➖
കൃഷ്ണകിരീടം 46

കൃഷ്ണകിരീടം 46

4.4
3840

\"എന്നാൽ എനിക്ക് ചില സംശയങ്ങൾ ഉണ്ട്... അത് ഞാനിപ്പോൾ പറയുന്നില്ല... അതിലൂടെ ഞാനൊന്ന് സഞ്ചരിക്കും... അത് ചിലപ്പോൾ നിങ്ങൾക്കാർക്കും ദഹിക്കില്ല...\"\"അതു പ്രശ്നമില്ല... ഒരു നല്ലകാര്യത്തിനല്ലേ...\"ആദി പറഞ്ഞു... \"എന്നാൽ ഈ കാര്യം സൂര്യനുൾപ്പടെ നമ്മൾ നാലുപേർ മാത്രമേ അറിയാവൂ... കൃഷ്ണയോ നിർമ്മല വല്ല്യമ്മയോവരെ ഇതറിയരുത്..  അവർക്ക് ഇതൊന്നും മനസ്സിൽ സൂക്ഷിക്കാൻ സാധിച്ചെന്നുവരില്ല... വല്ല്യച്ഛൻ അറിഞ്ഞാലും പ്രശ്നമില്ല... പിന്നെ എന്റെ അമ്മയോടും പെണ്ണിനോടും ഇങ്ങനെയൊരു വേഷം കെട്ടുന്നത്  പറഞ്ഞ് സമ്മതം വാങ്ങിക്കണം... അവർ എന്റെ പെരുമാറ്റം കണ്ട് വേദനിക്കരുത്... പക്ഷേ ഈ സംഭവം അവരറ