Aksharathalukal

നൂപുരധ്വനി 🎼🎼 (22)

ബാലു അക്ഷമനായി കാത്തു നിൽക്കാൻ തുടങ്ങിയിട്ട് കുറച്ച് നേരമായി...
കൃത്യമായി പറഞ്ഞാൽ അഞ്ചു മിനിട്ട്!!😋

കണ്ണുകൾ വാതിലിലേക്ക് പോകുന്നു..തിരിച്ചു വരുന്നു...
പിന്നെയും പോകുന്നു തിരിച്ചു വരുന്നു..😁
കുറേയായപ്പോൾ കണ്ണ് കഴച്ചത് കൊണ്ടാണെന്ന് തോന്നുന്നു.. പാവം ബാലു പോയി ഒരു കസേരയിൽ താടിക്ക് കയ്യും കൊടുത്തിരുന്നു....

പിന്നെയും കണ്ണുകൾ നന്നാവാൻ ഉദ്ദേശമില്ല... വാതിലിലേക്ക് നോക്കിയതും ഇത്തവണ ആ കണ്ണുകൾ വിടർന്നു....
മയിൽ‌പീലി നിറത്തിലെ ദാവണി ഉടുത്ത് അതിസുന്ദരിയായി തന്റെ രുദ്ര!!!!
കണ്ണെടുക്കാതെയവൻ അവളെ നോക്കി നിന്നു പോയി...
\"ഭഗവാനേ സുധാകരേട്ടനോട് വാക്ക് പറഞ്ഞും പോയി... കണ്ട്രോള് തരണേ....\"
പ്രാർത്ഥിച്ചു കൊണ്ട് ബാലു ഉമിനീരിറക്കി....

അവനരികിലേക്ക് നടന്നടുക്കും തോറും തന്നെ ഇമ ചിമ്മാതെ നോക്കി നിൽക്കുന്നവനെ കണ്ട് ചിന്നു ആകെ പൂത്തുലഞ്ഞു പോയി... കയ്യൊക്കെ തണുത്തു മരവിച്ചത് പോലെ.. ശരീരമാകെയൊരു വിറയൽ പോലെ... ആദ്യമായി ഉള്ളിൽ നിറയുന്നൊരാ അനുഭൂതിയിൽ അവളാകെ പരിഭ്രമിച്ച് പോയിരുന്നു... അവനോട് അടുക്കും തോറും ആ കണ്ണുകളിൽ മിന്നുന്ന തനിക്കായി മാത്രമുള്ള തിളക്കവും ചുണ്ടിൽ തനിക്കായെന്നത് പോലെ വിരിഞ്ഞ ചിരിയും നോക്കാൻ കഴിയാതെ അവളുടെ കണ്ണുകൾ താഴ്ന്ന് പോയി....

തന്റെ മുന്നിൽ വിരലുകൾ പിണച്ചഴിച്ചു കൊണ്ട് മുഖം കുനിച്ച് നിൽക്കുന്നവളെ ബാലു അടിമുടി നോക്കി...മയിൽ‌പീലി പ്രിന്റ് ഉള്ള കസവിന്റെ പാവാടയും ബ്ലൗസും മയിൽ‌പീലി നീലയിലെ ദാവണി ഷോളും.. കഴുത്തിലൊരു ചെറിയ നെക്‌ളേസും കാതിൽ മാച്ചിങ് ആയ വലുപ്പമേറിയ കമ്മലുകളും കൈകളിൽ നിറയെ നീല കുപ്പിവളകളും അണിഞ്ഞിരിക്കുന്നു...

അവൾ ചെറുതായി കിതയ്ക്കുന്നുണ്ട്... കവിളുകൾ അരുണാഭ കലർന്നിരിക്കുന്നു... പിണച്ചഴിക്കുന്ന വിരലുകളും പരൽ മീനുകളെപ്പോലെ പിടയുന്ന കണ്ണുകളും അവളുടെ പരിഭ്രമത്തെ അവന് മനസ്സിലാക്കി കൊടുത്തു... അവന്റെ ചുണ്ടിലൊരു കള്ളത്തരം വിരിഞ്ഞു...

ചൂണ്ടുവിരൽ അവളുടെ  താടിത്തുമ്പിൽ ചേർത്ത് അവനാ മുഖം മെല്ലെയുയർത്തി.. മുഖമുയർത്തിയെങ്കിലും കണ്ണുകൾ അവനിലേക്കുയർത്താൻ അവൾക്ക് ധൈര്യമില്ലായിരുന്നു...
\"രുദ്രാ...എന്നെ നോക്കെടോ....\"
അവന്റെ ശബ്ദം ആർദ്രമായി.. അവളുടെ കണ്ണുകൾ മെല്ലെ അവന്റെ കണ്ണുകളിലേക്ക് കൊരുത്തു... പതിവ് പോലെ കരിമഷി കറുപ്പിച്ചെഴുതിയ അവളുടെ ചെറുതായി കലങ്ങിയ പിടയുന്ന കണ്ണുകൾ അവനുള്ളിലെ പ്രണയത്തെ ഊതിപ്പെരുപ്പിച്ചു....

അവനവളുടെ കയ്യിൽ കൈ കോർത്തു.. അവൾ ഞെട്ടി അവനെ നോക്കി...
\"വാ \"
അപ്പോഴേക്കും അവൻ അവളെയും കൊണ്ട് അകത്തേക്ക് നടന്നിരുന്നു... ചിന്നുവിന് ചെറുതായൊരു ഭയം തോന്നി... എന്തിനെന്നറിയാത്ത ഭയം...ആ ഭയം അവളുടെ വിരലുകളിലെ വിറയലായി അവന് അറിയാൻ കഴിയുന്നുണ്ടായിരുന്നു...

ഒരു ഷെൽഫിന്റെ മറയിൽ അവളെ കൊണ്ടു നിർത്തിയതും അവളുടെ കണ്ണുകൾ വല്ലാതെ പിടയ്ക്കാൻ തുടങ്ങിയിരുന്നു... കിതപ്പുയർന്നു കാണാമായിരുന്നു... മുഖമാകെ വിയർത്തൊഴുകാൻ തുടങ്ങി... ബാലുവിന് അവളുടെയാ ഭാവം കണ്ട് പാവം തോന്നി...

\"രുദ്രാ... എന്തിനാ ഇങ്ങനെ പേടിക്കണേ...ഞാനല്ലേ.. പിന്നെന്താ...?\"
അവളുടെ കണ്ണുകളിൽ തന്നെ നോക്കി അവൻ ചോദിച്ചു...അവൾ മുഖം കുനിച്ചു നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല...
\"ശരി.. എന്നാ ഞാൻ പോണു ...\"
അവൻ പോകാനായി പെട്ടെന്ന് തിരിഞ്ഞതും അവന്റെ കയ്യിലവളുടെ പിടി വീണതും ഒന്നിച്ചായിരുന്നു.... അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു...

\"എൻ.. എനിക്ക്.. എനിക്കറിയില്ല.. എന്താ.. പേടി.. തോന്നണേന്ന്...\"
അവളുടെ വാക്കുകൾ മുറിഞ്ഞ് പോയി....
അവൻ അവളെ തിരിഞ്ഞു നോക്കി..
അവളുടെ ഇരു കവിളുകളിലും കൈകൾ ചേർത്ത് അവൻ ആ കണ്ണുകളിലേക്ക് തന്നെ ഉറ്റു നോക്കി... അവൾക്കും അവന്റെ കണ്ണുകളിൽ നിന്നും നോട്ടം മാറ്റാനായില്ല...

അവന്റെ മുഖം അടുത്തു വന്നതും ആ ചുണ്ടുകൾ നെറ്റിയലമർന്നതും ഒരനുഭൂതിയോടെ ചിന്നുവിന്റെ കണ്ണുകൾ കൂമ്പിയടഞ്ഞു പോയി.... ചുണ്ടുകൾ പിൻവലിച്ച് അവൻ അവളുടെ മുഖം തന്റെ ഇടനെഞ്ചിലേക്ക് ചേർത്തു വച്ചു...അവൾ കണ്ണുകളടച്ചവനോട് ചേർന്നു നിന്നു.. സ്വയമറിയാതെ അവളുടെ കണ്ണുകൾ അടഞ്ഞു പോയി..കൈകൾ അവനെ ചുറ്റി..
ആ നിമിഷം അവൾക്കുള്ളിൽ ശാന്തത മാത്രമേ ഉണ്ടായിരുന്നുള്ളൂ... ഭയമെങ്ങോ പോയി മറഞ്ഞിരുന്നു...

\"രുദ്രാ...\"
നിമിഷങ്ങൾ നീണ്ട നിശ്ശബ്ദത ഭേദിച്ച് കൊണ്ട് അവന്റെ സ്വരമുയർന്നു...
\"മ്മ് \"
\"ഞാനൊരു സമ്മാനം തരട്ടെ..? \"
അവന്റെ ചോദ്യം കേട്ട് ചിന്നു മുഖമുയർത്തി അവന്റെ കണ്ണുകളിലേക്ക് നോക്കി.. മറ്റൊരു ചോദ്യമോടെ..
അവനൊന്ന് പുഞ്ചിരിച്ചു... അവളെ വിട്ടു മാറി അവൻ പോക്കറ്റിൽ നിന്നൊരു ചെറിയ ബോക്‌സെടുത്തു..കൗതുകത്തോടെ ചിന്നുവത് നോക്കി നിന്നു...

അവനത് തുറന്ന് ഒരു ചെറിയ സ്വർണമാല പുറത്തെടുത്തു...അതിനറ്റത്ത് ഒരു പെൻഡന്റ് ഉണ്ടായിരുന്നു... ഹൃദയാകൃതിയിലുള്ള ഒന്ന്...അവനത് തുറന്ന് അവൾക്ക് കാട്ടിക്കൊടുത്തു... ഒരു പാളിയിൽ അവന്റെ ചിത്രവും മറ്റൊന്നിൽ അവളുടേതും... അവളുടെ കണ്ണുകൾ വിടർന്നു.. ചുണ്ടിലൊരു പുഞ്ചിരി മിന്നി...

\"രുദ്രാ..\"
അവൻ വീണ്ടും വിളിച്ചു...അവൾ മുഖം ഉയർത്തി നോക്കി.. അവളുടെ കണ്ണുകളിലെ തിളക്കം അവന്റെ സന്തോഷമേറ്റി...
അവനാ പെൻഡന്റ് അടച്ച് ആ മാല അവളുടെ കഴുത്തിലേക്ക് ചേർത്ത് വച്ചു...അവളുടെ കണ്ണുകൾ അവന്റെ കണ്ണുകളിൽ തന്നെ കൊരുത്തു കിടന്നു...

\"രുദ്രാ... അന്ന് നിന്നെ എന്റെ പെണ്ണെന്ന് വിളിച്ചു കൂവിയത് ദേഷ്യം വന്നിട്ടാണെങ്കിലും അതിനും ഒരുപാട് മുൻപേ.. ശരിക്കും പറഞ്ഞാൽ ആദ്യം തമ്മിൽ കണ്ട നിമിഷം തന്നെ നീയെന്റെ ഹൃദയത്തിൽ കേറിക്കൂടിയിരുന്നു രുദ്രാ..നിന്നോടെനിക്ക് പ്രണയമാണെന്ന് ഞാനന്നേ മനസ്സിലാക്കിയിരുന്നു.. പക്ഷേ നിന്റെ പ്രണയം ഞാനെന്നാണ് മനസ്സിലാക്കിയതെന്നറിയോ? \"
അവനൊരു പുഞ്ചിരിയോടെ ചോദിച്ചു...

അവൾ അവനെ തന്നെ ഉറ്റു നോക്കി...
\"നിന്റെ ഡ്രോയിങ് ബുക്കിലെ എന്റെ മുഖങ്ങൾ കണ്ടപ്പോൾ..\"
ഒരു കള്ളച്ചിരിയോടെ  ഇടങ്കണ്ണിട്ടു നോക്കി അവൻ പറയുന്നത് കേട്ട് ചിന്നുവിന്റെ കണ്ണുകൾ മിഴിഞ്ഞു പോയി... അടുത്ത നിമിഷം അവൾ കണ്ണുകൾ കൂർപ്പിച്ചു പിടിച്ച് അവനിൽ നിന്നും പിറകിലേക്ക് മാറി നിന്നു...

അവളുടെ കൂർത്ത മുഖം കണ്ട് അവനൊന്ന് ചിരിച്ചു.. അവൾ പിറകിലേക്ക്‌ നീങ്ങിയപ്പോൾ കയ്യിലേക്കൂർന്നു വീണ മാലയുമായി അവൻ അതേ ചിരിയോടെ അവൾക്കടുത്തേക്ക് നടന്നു...
\"ഇങ്ങോട്ട്.. വരണ്ട... എന്നോട് മിണ്ടണ്ട...\"
ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് അവൾ പിറകിലേക്ക് പൊയ്ക്കൊണ്ടിരുന്നു... ബാലുവിന്റെ മുഖത്ത് കൗതുകം നിറഞ്ഞു...
ആദ്യമായി കാണുന്ന ആ പിണക്കം അവനുള്ളിൽ പ്രണയത്തോടൊപ്പം മറ്റൊരു വികാരം കൂടി നിറച്ചു വച്ചു...

പിറകിലേക്ക് നീങ്ങിയ ചിന്നു ഷെൽഫിൽ പോയി തട്ടി നിന്നതും മുഖം ചെരിച്ച് പിടിച്ച് പിണങ്ങി നിന്നു... മുന്നോട്ട് നടക്കുന്ന ബാലുവിന്റെ ചിരി കൂടുതൽ കൂടുതൽ തെളിഞ്ഞു വന്നു...അവൻ തൊട്ടടുത്ത് എത്തും വരെ ചിന്നു പിണങ്ങി നിന്നു.. എന്നാൽ തൊട്ടു തൊട്ടില്ല എന്നത് പോൽ അവൻ മുന്നിലെത്തി നിന്നപ്പോൾ ആ പിണക്കം മെല്ലെ വീണ്ടുമൊരു പിടച്ചിലിലേക്ക് വഴി മാറുന്നതും ബാലു കൗതുകപൂർവം നോക്കി നിന്നു...

\"ഈ പിടച്ചിലിനെക്കാൾ നിന്റെ പിണക്കത്തിനാണ് രുദ്രാ ഭംഗി!!!\"
വശ്യമായ പ്രണയത്തിന്റെ നിറം കലർന്ന അവന്റെ വാക്കുകൾ കേട്ടവൾക്കുള്ളിലൂടെ ഒരു തരിപ്പ് കടന്നു പോയി... അവനെ അറിയാതെ നോക്കിപ്പോയ അവളുടെ മിഴികളിൽ വീണ്ടും നാണം കലർന്നത് അവനറിഞ്ഞു...

അവൾക്കിരുവശവും കൈകൾ ഊന്നി അവൻ അവളിലേക്ക് കുനിഞ്ഞു നിന്നു... അവന്റെ ഇടം കൈക്കുള്ളിൽ നിന്നുമാ മാല താഴേക്ക് തൂങ്ങിയാടി...മുഖത്തിന് തൊട്ടടുത്തുള്ള അവന്റെ മുഖം അവളിൽ പിടപ്പുണ്ടാക്കിക്കൊണ്ടേയിരുന്നു... ഹൃദയമിടിപ്പ് ഉയർത്തിക്കൊണ്ടേയിരുന്നു...

\"തന്നെ പറ്റിച്ചതല്ല ഡോ.. ഒരിക്കൽ തനിക്ക് പിറകെ കയറി വന്നപ്പോൾ ഇവിടിരുന്ന് എന്തൊക്കെയോ വരച്ച് കരയുന്നത് കണ്ടു...ആ കണ്ണീരിന്റെ കാരണമറിയണമെന്ന് തോന്നി...\"
ബാലു ഉണ്ടായതെല്ലാം പറഞ്ഞു... ചിന്നുവിന്റെ മിഴികൾ നിറഞ്ഞു തുളുമ്പി നിന്നിരുന്നു...

\"എന്റെ പ്രണയം താൻ അറിയുന്നതിന് മുൻപ് തനിക്കൊരു നല്ല സുഹൃത്താകണമെന്നെനിക്ക് തോന്നി... അത്‌ കൊണ്ടാണ് ഒരിക്കൽ പോലുമെന്റെ പ്രണയം തുറന്ന് പറയാതിരുന്നത്..പക്ഷേ തനിക്കെന്നോടും എനിക്ക് തന്നോടുമുള്ള പ്രണയം നമ്മൾ രണ്ട് പേരും വളരെ മുൻപ് തന്നെ അറിഞ്ഞു തുടങ്ങി.. വാക്കുകൾ കൊണ്ടല്ല.. പ്രവൃത്തി കൊണ്ടാണ് നമ്മുടെ ബന്ധം ഉറപ്പിക്കേണ്ടതെന്ന് തോന്നി..\"

അവളുടെ വലം കൈ പിടിച്ചെടുത്ത് ബാലു ആ മാല അവളുടെ കയ്യിൽ വച്ചു കൊടുത്തു.. അവളതിലേക്ക് നോക്കി... അത്യധികം പ്രണയത്തോടെ...
\"ഈ മാല സൂക്ഷിച്ചു വയ്ക്കണം... തനിക്കിനിയും പഠനം ബാക്കിയുണ്ട്.. എനിക്കും... ഇവിടുന്നിറങ്ങിയാൽ എനിക്കാദ്യം എന്റെ ലക്ഷ്യം നേടിയെടുക്കണം.. എന്നിട്ട് ഞാൻ വരും.. ഈ രുദ്രയെ താലി കെട്ടി സ്വന്തമാക്കാൻ.. അന്ന് ആ താലിക്കൊപ്പം ഈ മാലയും ഉണ്ടാകും ഈ കഴുത്തിൽ...\"

പറഞ്ഞു കൊണ്ട് അവളെ ചേർത്ത് പിടിച്ചവൻ മൂർദ്ധാവിൽ അമർത്തി ചുംബിച്ചു... കണ്ണുകളടച്ചു കൊണ്ടവളാ ചുംബനം സ്വീകരിച്ചു.. മനസ്സ് നിറഞ്ഞ്..

\"പോകാം... വാ \"
അവളെ നോക്കിയൊന്ന് ചിരിച്ച് പറഞ്ഞിട്ട് തിരിഞ്ഞു നടക്കാനൊരുങ്ങിയ ബാലുവിന്റെ കയ്യിൽ ചിന്നുവിന്റെ പിടി വീണത് പെട്ടെന്നായിരുന്നു... അവൻ എന്തെന്ന അർത്ഥത്തിൽ തിരിഞ്ഞു നോക്കി...

\"ഇത് എന്റെ കഴുത്തിൽ കെട്ടി തരുമോ...എന്നിട്ട് ഞാനിത് അഴിച്ചെടുത്ത് സൂക്ഷിച്ചു വച്ചോളാം...\"
അവളുടെ വാക്കുകളിൽ നിറഞ്ഞു നിന്ന പ്രണയവും ആഗ്രഹവും അറിഞ്ഞ് അവന്റെ കണ്ണുകൾ വിടർന്നു പോയി.. ചുണ്ടിൽ മനോഹരമായൊരു ചിരി വിടർന്നു...

നീട്ടിപ്പിടിച്ച അവളുടെ വലം കയ്യിൽ നിന്നും അവനാ മാല വാങ്ങി അവളുടെ കഴുത്തിലേക്ക് ചേർത്തു കൊളുത്തിട്ടു മുറുക്കി... കണ്ണുകളപ്പോഴും കൊരുത്തിരുന്നെങ്കിലും രണ്ടു പേരുടെയും മനസ്സുകൾ പ്രാർത്ഥനയിലായിരുന്നു... ഒരിക്കലും തമ്മിൽ വേർപിരിക്കരുതേ എന്ന പ്രാർത്ഥന... ഒരിക്കലും തങ്ങളുടെ പ്രണയം നഷ്ടമാകല്ലേ എന്ന പ്രാർത്ഥന...

അവന്റെ കൈകളുടെ തണുപ്പ് തന്റെ താപമാർന്ന കവിളുകളിൽ നിന്നുമകന്നതും നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ ചിന്നു അവനെ ഇറുകെ പുണർന്നിരുന്നു... ഒന്ന് ഞെട്ടിയെങ്കിലും അവനവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു...അവളുടെ ശിരസിൽ മെല്ലെ തഴുകുമ്പോൾ അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു...

തൊട്ടടുത്ത നിമിഷം അവനെപ്പോലും ഞെട്ടിച്ച് കൊണ്ട് അവളുടെ ചുണ്ടുകൾ അവന്റെ ഇടം കവിളിൽ ആഞ്ഞു പതിഞ്ഞു... മിഴിഞ്ഞു പോയ കണ്ണുകളോടെ അവന്റെ കൈകൾ അവളുടെ ഇടുപ്പിൽ മുറുകി.... ദാവണിക്കിടയിലൂടെ അവന്റെ വിരലുകൾ തന്റെ അണിവയറിൽ പതിഞ്ഞു തണുപ്പ് പടർത്തിയപ്പോഴാണ്‌ ചിന്നുവിന് താനെന്താണ് ചെയ്തതെന്ന് ബോധം വന്നത്...

ചുണ്ടുകൾ അടർത്തി മാറ്റി അവനെ നോക്കാതെ പിടഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും അവന്റെ കൈകൾ അവളെ വലിഞ്ഞു മുറുക്കിയിരുന്നു...അവൾ പിടപ്പോടെ മുഖമുയർത്തി നോക്കുമ്പോൾ കണ്ടതാകട്ടെ പ്രണയം മാത്രം നിറഞ്ഞു നിന്ന അവന്റെ കണ്ണുകളും...ആ കണ്ണുകൾ എന്തോ ചോദിച്ചിരുന്നു... തന്റെ ചുണ്ടുകളിലേക്ക് നോക്കിയാണാ ചോദ്യമെന്നറിഞ്ഞതും അവളുടെ കണ്ണുകളൊന്ന് പിടഞ്ഞു.. പക്ഷേ അവന് മാത്രം അർഹതയുള്ള അനുവാദം കൊടുക്കാനാണ് അവളുടെ ഹൃദയം ചൊല്ലിയത്...

അവനെ ഒരേ സമയം അതിശയിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തു കൊണ്ട് അവളുടെ മുഖം അവനിലേക്ക് ഉയർന്നു ചെന്നു... അവന്റെ മുഖം താഴ്ന്നും ചെന്നു... അധരങ്ങൾ കോർക്കുമ്പോൾ രണ്ട് ജോഡി കണ്ണുകളും അടഞ്ഞു പോയി...അവളിൽ അവനും അവനിൽ അവളും ലയിച്ചു പോയ ചുംബനം... കൈകളും ദേഹങ്ങളും ഇറുകിച്ചേർന്ന ചുംബനം...ദീർഘനേരം... മൃദുവായ ചുംബനം...
നോവില്ലാത്ത... രക്തച്ചുവയില്ലാത്ത ചുംബനം...

അടർന്ന് മാറാൻ ഇഷ്ടമില്ലെങ്കിലും മനസ്സ് കൈവിട്ടു പോകുന്നതറിഞ്ഞത് കൊണ്ട് മാത്രം ബാലു അവളിൽ നിന്നും അടർന്ന് മാറി... മുണ്ടിന്റെ തുമ്പുയർത്തി തന്റെ പെണ്ണിന്റെ വിയർത്തു പോയ മുഖമവൻ തുടച്ചു കൊടുത്തു....അവളപ്പോഴും അവനെ നോക്കി മതി മറന്നു നിന്നുപോയിരുന്നു... അവനൊന്ന് ചിരിച്ചു... പതിയെ അവളുടെ മൂക്കിലൊന്ന് തട്ടുമ്പോഴാണ് അവളും നാണം പൂണ്ട് മുഖം താഴ്ത്തിയത്...

\"പോകാം \"
അവൻ ചോദിക്കുമ്പോൾ ഇത്തവണ അവൾ തടഞ്ഞില്ല.... അവനെ നോക്കിക്കൊണ്ട് തന്നെ കഴുത്തിലെ മാലയൂരി കയ്യിൽ വച്ചവൾ ഒന്ന് മുത്തി.. പിന്നെ കൈക്കുള്ളിൽ ഭദ്രമായി പൊതിഞ്ഞ് പിടിച്ചു... അവളുടെ കയ്യിൽ കൈകോർത്തവൻ പുറത്തേക്കിറങ്ങുമ്പോൾ കാവൽ പോലെ സുധാകരേട്ടൻ കാത്തു നിന്നിരുന്നു...
അദ്ദേഹത്തിന് നന്ദി കലർന്നൊരു ചിരി നൽകി അവർ നടന്നു നീങ്ങുമ്പോൾ ഒരു ചിരി മടക്കി നൽകി അവരെ അനുഗ്രഹിച്ചു കൊണ്ട് സുധാകരേട്ടൻ ലൈബ്രറിയുടെ വാതിൽ വലിച്ചടച്ചു....

🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵

ചിന്നുവിനെ ക്ലാസ്സിലേക്ക് പറഞ്ഞു വിട്ട് രാഹുലിനെ വിളിക്കാൻ ഫോണെടുക്കുമ്പോഴേക്കും ബാലുവിന് ഒരു അൺനോൺ നമ്പറിൽ നിന്നും കോൾ വന്നു... അവനൊരു സംശയത്തോടെ കോൾ എടുത്ത് ഹലോ പറഞ്ഞതും മറുപുറത്തു നിന്നും കേട്ട വാർത്തയിൽ അവന്റെ കയ്യിൽ നിന്നും മൊബൈൽ ഊർന്നു മണ്ണിലേക്ക് വീണു പോയിരുന്നു....

🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼


നൂപുരധ്വനി 🎼🎼 (23)

നൂപുരധ്വനി 🎼🎼 (23)

4.6
8114

\"ഡാ.. എന്താടാ.. എന്താ.. നിന്റെ മുഖമെന്താ വല്ലാതെ? \"താഴെ വീണു പോയ ബാലുവിന്റെ മൊബൈൽ കുനിഞ്ഞെടുത്ത് ആധിയോടെ ചോദിക്കുകയാണ് രാഹുൽ...മുഖം തിരിച്ച് അവനെ നോക്കിയ ബാലുവിന്റെ നിറഞ്ഞ കണ്ണുകൾ കൂടി കണ്ടതോടെ രാഹുലിന്റെ ആധി ഇരട്ടിയായി....\"ഡാ.. പറയെടാ..മനുഷ്യനെ പേടിപ്പിക്കാതെ വായ തുറന്ന് പറയെടാ എന്താ പറ്റിയേന്ന്...\"രാഹുലിന് ദേഷ്യം വന്നു....\"ഡാ.. ഡാ... അച്ഛൻ.. അച്ഛന് എന്തോ.. അപകടം പറ്റിയെന്ന്...ഹോസ്പിറ്റലിൽ.. ഹോസ്പിറ്റലിലാണെന്ന്..\"ബാലുവിന്റെ വാക്കുകൾ വിറച്ച് പോയി...\"വാ.. വാടാ..എനിക്ക്‌.. എനിക്കച്ഛനെ കാണണം...\"ബാലു രാഹുലിനെയും വലിച്ച് ബൈക്കിന് നേരെ ഓടി..ക്ലാസ്സ്‌ മുറിയിൽ നിന്നും ചിന്നുവിന