Aksharathalukal

THE DARKNESS NIGHTS 6

രചന : BIBIL T THOMAS 

സാമൂവൽ DGP യെ കാണാൻ തിരുവനന്തപുരതെത്തി....

\"ഗുഡ് മോർണിംഗ് സാർ....\" സാമൂവൽ DGP ക്ക് സല്യൂട് നൽകി 

\"ഹാ.. സാമൂവൽ.... ഇരിക്ക്..... എന്തായി അന്വേഷണം..... എന്തെങ്കിലും ലീഡ് കിട്ടിയോ...\"

\" സാർ... അത്... കൂടുതൽ വിവരങ്ങൾ ഒന്നും കിട്ടിയില്ല..... \"

\"നന്നായി.... എന്നാലേ... ഇനി മെനകെടേണ്ട..... ഫ്രീ ആയിക്കോ. \"

\"അതെന്താ സാർ....\"

\"എടൊ... കൊല്ലപ്പെട്ടത് നല്ല സ്വാദിനം ഉള്ള വീട്ടിലെ ആണെന്ന് അറിയാലോ.... അവർ മുകളിൽ നല്ല പ്രഷർ കൊടുത്തു..... അതുകൊണ്ട് അന്വേഷണ സംഘത്തെ മാറ്റാൻ തീരുമാനമായി..... പുതിയ അന്വേഷണ സംഗം അടുത്ത ദിവസം.... ചാർജ് എടുക്കും...\"

\"ആരാ സാർ...\"

\"തനിക്ക് അറിയുന്ന ആൾ തന്നെയാ..... അഭിരാം IPS, തന്റെ പഴയ ശിക്ഷൻ....\"

\"മാറ്റുകയാണ് എന്ന് പറഞ്ഞപ്പോൾ ഉണ്ടായ വിഷമം ഇപ്പോൾ മാറി സാറെ.... അവൻ മതി....\"

\"ഇപ്പൊ ഈ കേസ് തെളിയും എന്ന് തനിക്കും ഒരു പ്രതിക്ഷ ഉണ്ട് അല്ലെ...., നമ്മൾക്ക് നോക്കാം....\"

അത്രയും പറഞ്ഞ് സാമൂവൽ ഇടുക്കിക്ക് മടങ്ങി..... ചാനലും പത്രങ്ങളും വാർത്ത പതിയെ മാറ്റി തുടങ്ങി.... ഇതേ സമയം കൊലയാളി സേഫ് ആയി നടക്കുകയിരുന്നു.....

2 ദിവസങ്ങൾക്ക് ശേഷം ഉള്ള ഒരു രാവിലെ സാമൂവലിന്റെ വീടിന്റെ മുമ്പിൽ ഒരു വണ്ടി എത്തി.....

                                      ( തുടരും....)


THE DARKNESS NIGHTS 7

THE DARKNESS NIGHTS 7

4.6
5807

രചന : BIBIL T THOMAS2 ദിവസങ്ങൾക്ക് ശേഷം ഉള്ള ഒരു രാവിലെ സാമൂവലിന്റെ വീടിന്റെ മുമ്പിൽ ഒരു വണ്ടി എത്തി..                   *********\" ആഹാ... അഭി.... നീ എപ്പോ വന്നു \"\" ഞാൻ ഇന്നലെ എത്തി ഇന്ന് രാവിലെ ദേ ഇങ്ങോട്ട് പൊന്നു.... നമ്മൾക്ക് സമയം ഒരുപാട് ഇല്ലന്ന് അറിയാം ഇച്ചായ.... \"\" ശരിയാണ് അഭി.... നീ വെയിറ്റ് ചെയ്യു... ഞാൻ ഇപ്പൊ ഇറങ്ങാം.... ഫയൽ എല്ലാം ഓഫീസിൽ ആണ്... \"അൽപ സമയത്തിന് ശേഷം സാമൂവലുമായി അഭിരാം ഓഫീസിലേക്ക് എത്തി.... \" അഭി... ഇത് ഷാജോൺ, മാത്യു... രണ്ടാളും എന്റെ കൂടെ ടീംൽ ഉണ്ടായിരുന്നവർ ആണ്.... \" സാമൂവൽ വരെ അഭിക്ക് പരിചയപ്പെടുത്തി....\" ഇത് കേസിന്റെ ഇതുവരെ ഉള്ള എന്റെ അന്വേഷണ റിപ്പോർട്ട്‌.. പള്ളിയില