ടി ഞാൻ എങ്ങനെ സാറിനെ ഫേസ് ചെയ്യും എനിക്ക് എന്തോ ചമ്മൽ.
നീ പുള്ളിനെ നോക്കനെ പോകണ്ട അപ്പൊ പ്രശ്നം ഇല്ലല്ലോ. മീര ശ്രെദ്ധയെ നിർബന്ധിച്ച് കഴിക്കാൻ കൊണ്ടിരുത്തി.
ശ്രെദ്ധയും മീരയും ചെന്നപ്പോൾ വിശാൽ അവർക്കു വേണ്ടി വെയിറ്റ് ചെയ്ത് ഇരിക്കുവായിരുന്നു.
ആഹ് നിങ്ങൾ വന്നോ എന്തെ ഇത്ര ലേറ്റ് ആയത്.
ഒന്നും പറയണ്ട സാറെ ഇവള്..... മീര പറഞ്ഞു മുഴുവനാക്കും മുൻപ് ശ്രെദ്ധ അവളുടെ കാലിൽ ചവുട്ടി.എന്നിട്ട് അവളെ നോക്കി കണ്ണുരുട്ടി പേടിപ്പിച്ചു.
അപ്പോഴാണ് മീരയും ഓർത്തത് താൻ എന്താ ഇപ്പൊ പറയാൻ പോയതെന്ന്.
മീര ശ്രെദ്ധയെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു. അപ്പോഴാണ് വിശാലിന്റെ കാര്യം അവൾ ഓർത്തത്.
അവർ വിശാലിനെ നോക്കിയപ്പോൾ അവരെ രണ്ടാളെയും വിശാൽ മാറി മാറി നോക്കുവാണ്.
വിശാൽ നോക്കുന്നത് കണ്ടതും ശ്രെദ്ധ വേഗം കഴിക്കാൻ തുടങ്ങി.
എന്താ രണ്ടാൾക്കും ഒരു കള്ളത്തരം വിശാൽ രണ്ടാളെയും നോക്കി ചോദിച്ചു.
ഏയ് എന്ത് കള്ളത്തരം മീര ഒന്നും അറിയാത്ത പോലെ പറഞ്ഞു.
പിന്നെ എന്താ താൻ ആദ്യം പറഞ്ഞോണ്ട് ഇരുന്നത് പെട്ടെന്ന് നിർത്തി കളഞ്ഞത്.
ഓ അത് ഒന്നും ഇല്ല സാർ.ഇവൾക്ക് ഫുഡ് വേണ്ടന്ന് പറഞ്ഞോണ്ട് ഇരിക്കുവായിരുന്നു അതാ ലേറ്റ് ആയെ ഞാൻ അതാണ് ആദ്യം പറയാൻ വന്നത് പെട്ടെന്ന് മീര വായിൽ വന്നത് ഒക്കെ പറഞ്ഞു.
ഇത് പറയാൻ വേണ്ടി ആണോ രണ്ടാളും ഇത്രയും നേരം ഇവിടെ ഇരുന്ന് ഉരുണ്ടുകളിച്ചത്.
അവർ അതിനു ഒന്നും പറയാതെ കഴിക്കാൻ തുടങ്ങി.
ശ്രെദ്ധ എത്ര ഒക്കെ ശ്രെമിച്ചിട്ടും അവൾക്ക് സമാധാനത്തോടെ ഒന്നും കഴിക്കാൻ പറ്റുന്നില്ലായിരുന്നു.അവൾ ഇടക്ക് വിശാലിനെ ഒളിക്കണ്ണിട്ട് നോക്കും. അപ്പോൾ അവൻ മറ്റൊന്നും ശ്രെദ്ധിക്കാതെ കഴിക്കുന്നത് കാണുമ്പോ അവൾക്ക് കുറച്ച് ആശ്വാസം കിട്ടും.
പക്ഷേ ശ്രെദ്ധയുടെ കാട്ടികൂട്ടലുകൾ എല്ലാം വിശാൽ കാണുന്നുണ്ടായിരുന്നു. അവന് അവൾ കാണിക്കുന്നത് കണ്ടിട്ട് ചിരി വരുന്നുണ്ടെങ്കിലും അവൻ അത് പുറത്ത് കാണിച്ചില്ല.
നിങ്ങൾ എങ്ങനെയാ കോളേജിലേക്ക് പോവുന്നെ രാവിലെ. ആരും ഒന്നും മിണ്ടാതെ ഇരുന്ന് കഴിക്കുന്നത് കാരണം വിശാൽ തന്നെ ചോദിച്ചു തുടങ്ങി.
ഞങ്ങൾ ശ്രെദ്ധയുടെ കാറിനാണ് വരുന്നത്.
മ്മ്... മീരയുടെ വീട് എവിടെയാണ് ശെരിക്കും.
ആലപ്പുഴ
ആഹ്.. വീട്ടിൽ ആരൊക്കെ ഉണ്ട്?
വീട്ടിൽ അച്ഛൻ അമ്മ പിന്നെ ഒരു അനിയനും ഇണ്ട്.
മ്മ്... വിശാൽ ശ്രെദ്ധയെ നോക്കി എന്തോ ചോദിക്കാൻ തുടങ്ങിയതും അവന്റെ ഫോൺ റിങ് ചെയ്തു.
വിശാൽ അവരെ ഒന്ന് നോക്കിയിട്ട് കഴിക്കുന്നത് നിർത്തി കൈയും കഴുകിയിട്ട് മുകളിലേക്ക് കയറി പോയി.
ശ്രെദ്ധ ആണെങ്കിൽ അവൻ പോയതും നോക്കി ഇരിക്കുവാണ്.
നീ എന്താ പെണ്ണെ സാർ പോയ വഴിയെ നോക്കി ഇരിക്കുന്നെ.
മീരുട്ടാ ആരായിരിക്കും സാറിനെ ഇപ്പൊ വിളിച്ചത് ഇനി വെല്ലോ ലൈനും ആകുവോ.
ആരായാലും നമ്മുക്ക് ഇപ്പൊ എന്താ മീര ഒട്ടും ഭാവവിത്യാസം ഇല്ലാതെ ചോദിച്ചു.
അപ്പൊ നീ അല്ലേടി പറഞ്ഞത് സാറിനെ കെട്ടിക്കോളാൻ എന്നിട്ട് ഇപ്പൊ നമ്മുക്ക് എന്താന്നോ?
നിനക്ക് ഭ്രാന്ത് ആണോ ശ്രെദ്ധേ ഞാൻ അത് വെറുതെ പറഞ്ഞതാ നീ അത് കാര്യമാക്കണ്ട കഴിച്ചിട്ട് പോയി കിടന്ന് ഉറങ്ങാൻ നോക്ക് മീര അതും പറഞ്ഞ് എഴുനേറ്റ് പോയി.
ഇനി ആര് എന്തൊക്കെ പറഞ്ഞാലും ഞാൻ അങ്ങേരെ വളച്ച് കുപ്പിയിലാക്കിയിരിക്കും ശ്രെദ്ധയ പറയുന്നേ അങ്ങനെ തന്നെ ഇരുന്ന് ഡയലോഗ് ഒക്കെ പറഞ്ഞിട്ട് ശ്രെദ്ധ കഴിച്ചിട്ട് എഴുനേറ്റ് പോയി.
ഉറങ്ങാൻ കിടന്നിട്ടും ശ്രെദ്ധക്ക് ഉറക്കം വരാതെ ആയപ്പോ അവള് പതിയെ ബാൽക്കണിയിലേക്ക് ഇറങ്ങി നിന്നു.
അവിടെ നിന്ന് ആകാശത്തെക്കും നോക്കി കാര്യമായി ആലോജിച് നിന്നപ്പോഴാണ് അപ്പുറത് വിശാലിന്റെ റൂമിന്റെ ബാൽക്കണിയിലേക്ക് ശ്രെദ്ധ ശ്രെദ്ധിച്ചത്.
അവിടെ വിശാൽ ഫോണിൽ ആരോടോ ദേഷ്യപ്പെടുന്നതാണ് കണ്ടത്. അവൾ അവിടേക്ക് നോക്കി നിന്നപ്പോഴാണ് വിശാൽ അവളെ കണ്ടത്. അവൻ അവളെ ഒന്ന് നോക്കിയിട്ട് വീണ്ടും ഫോണിൽ സംസാരിക്കാൻ തുടങ്ങി.
ഹോ.. ഇയാൾ എന്ത് മനുഷ്യന ഞാൻ ഇവിടെ വന്ന് നിക്കുന്നെ കണ്ടിട്ട് എന്താ ഇവിടെ നിക്കുന്നെ എന്ന് പോലും ഒന്ന് ചോദിക്കാൻ വയ്യ.
എന്താടോ താൻ ഇതുവരെ ഉറങ്ങിയില്ലേ. വിശാൽ അവൾ അവിടെ ഒറ്റയ്ക്ക് നിക്കുന്നത് കണ്ട് ചോദിച്ചു.
ആഹാ അപ്പൊ ചോദിക്കാനും അറിയാലേ. എന്തായാലും കുറച്ച് ജാഡ ഇട്ടു നിക്കാം.
ഏയ് ഇല്ല. എന്തോ ഉറക്കം വരുന്നില്ല അവൾ അത്രയും പറഞ്ഞിട്ട് വീണ്ടും ആകാശത്തേക്കും നോക്കി നിന്നു.
വിശാൽ അവളെ ഒന്ന് നോക്കിയിട്ട് റൂമിലേക്ക് കയറി പോയി.
ശ്രെദ്ധ ജസ്റ്റ് ഒന്ന് തിരിഞ്ഞ് നോക്കിയപ്പോ അവിടെ വിശാല് പോയിട്ട് ഒരു ഇല പോലും ഇല്ല.
അപ്പോഴേക്കും പോയോ. എന്നാലും ആരോടാവും ദേഷ്യപ്പെട്ടത്. ആ ആർക്കറിയാം. ശോ എന്റെ ദൈവമേ ഇങ്ങേരെ ഞാൻ എങ്ങനെ വളക്കും ശ്രെദ്ധ മേലോട്ട് നോക്കി ഓരോന്നെ ഒക്കെ പറഞ്ഞോണ്ട് റൂമിലേക്ക് കയറി പോയി.
എന്നാൽ ഇത് എല്ലാം വിശാൽ ബാൽക്കണിയുടെ സൈഡിയിൽ നിന്ന് കാണുന്നുണ്ടായിരുന്നു അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
വിശാൽ ബെഡിൽ വന്നു കിടന്നപ്പോൾ അവന്റെ മനസ്സിൽ ശ്രെദ്ധയെ രവിലെ കണ്ടത് മുതൽ ഉള്ള കാര്യങ്ങൾ മനസ്സിലേക്ക് വന്നു.
ഇന്ന് അവളുടെ റൂമിലേക്ക് അറിയാതെ ആണ് കയറി ചെന്നത്. സത്യം പറഞ്ഞാൽ അവൾ അപ്പോൾ പറയുന്നത് കേട്ട് നേരത്തെ നോക്കിയപ്പോൾ പെണ്ണിന്റെ കോലം കണ്ട് ശെരിക്കും പറഞ്ഞാൽ എനിക്ക് എന്താ ചെയ്യണ്ടേണ് അറിയാതെ ഞാൻ നിന്ന് പിന്നെ പെട്ടെന്ന് ബോധം വന്നപ്പോഴാണ് ഒരു സോറിയും പറഞ്ഞ് വേഗം റൂമിൽ നിന്നും ഇറങ്ങി പോന്നത്.
രാത്രി എന്നെ ഫേസ് ചെയ്യാൻ ഉള്ള മടി കാരണം ആകും അവൾ ഫുഡ് കഴിക്കാൻ വരുന്നില്ലന് പറഞ്ഞത്. ഇനി ഇപ്പൊ അടുത്തത് എന്നെ വളക്കാൻ ഉള്ള പ്ലാനിങ്ങില ഞാൻ വളഞ്ഞത് തന്നെ. വിശാൽ അങ്ങനെ ഓരോന്നെ ഒക്കെ ആലോജിച് കിടന്ന് എപ്പോഴോ ഉറങ്ങി.
****
രാവിലെ തന്നെ മീരയും ശ്രെദ്ധയും കൂടെ കോളേജിലേക്ക് പോകാൻ റെഡി ആയി ഇറങ്ങിയപ്പോഴാണ് വിശാൽ റെഡി ആയി വന്നത്. അവൻ മീരയെ നോക്കി ഒന്ന് ചിരിച്ചു. ശ്രെദ്ധ അവനെ നോക്കി ചിരിച്ച് കാണിച്ചെങ്കിലും അവൻ അത് മൈൻഡ് ചെയ്യാതെ പുറത്തേക്ക് ഇറങ്ങി പോയി.
ഓഹ് ഇയാൾക്ക് ഒന്ന് ചിരിച്ച എന്താ. നിന്നെ ചിരിച് കാണിക്കാം എന്നെ നോക്കി ഒന്ന് പേടിപ്പിക്കും എന്നിട്ട് ഞാൻ എന്ത് ചെയ്തിട്ട ശ്രെദ്ധ ഓരോന്നെ ഒക്കെ പറഞ്ഞ് മീരയോട് ദേഷ്യപ്പെട്ടു.
സാർ നിന്നെ നോക്കി ചിരിക്കാതെന് നീ എന്തിനാ എന്നോട് ദേഷ്യപെടുന്നേ.
പിന്നെ ഞാൻ ആരോടാ ദേഷ്യപ്പെടണ്ടേ. നീ വരുന്നുണ്ടെങ്കിൽ വാ ഞാൻ പോവാ അതും പറഞ്ഞു ശ്രെദ്ധ പുറത്തേക്ക് ഇറങ്ങി.
എന്റെ ദൈവമേ ഈ പെണ്ണിന് വട്ടായോ. മീര വേഗം ഡോർ ലോക്ക് ചെയ്തു ശ്രെദ്ധയുടെ പുറകെ പോയി.
അവർ കോളേജിൽ എത്തിയപ്പോൾ വിശാൽ അവർക്കായി അവിടെ വെയിറ്റ് ചെയുന്നുണ്ടായിരുന്നു. അവരെ കണ്ടതും വിശാൽ അവരുടെ അടുത്തേക്ക് ചെന്നു.
അതെ ഞാൻ നിങ്ങളോട് ഒരു കാര്യം പറയാൻ മറന്നു.
എന്താ സാർ?
അത് നമ്മൾ 3 പേരും ഒരു വീട്ടിൽ ആണ് താമസിക്കുന്നതെന്ന് ഇവിടെ ആരോടും പറയണ്ട കേട്ടോ.
ഓഹ് അപ്പൊ ഇത് പറയാൻ ആയിരുന്നോ ഇങ്ങേരു വന്നത് ശെരിയാക്കി തരാം ഞാൻ എല്ലാരോടും പറയും ശ്രെദ്ധ മനസ്സിൽ പറഞ്ഞു.
വിശാൽ അവരോടൊപ്പം തന്നെയാണ് ക്ലാസ്സിലേക്ക് പോകാൻ നടന്നത്.
അപ്പോഴാണ് മീര ഇന്നലെ അവളെ റാഗ് ചെയ്യാൻ വിളിച്ച ആ 6 പേര് ഇരിക്കുന്നത് കനടത്.അവളെ അവര് കാണാതെ ഇരിക്കാൻ മീര ശ്രെദ്ധയുടെ ബാക്കിലയിട്ട് നടന്നു.
പക്ഷേ അവർ മീരയെ കണ്ടിരുന്നു. അവർ 3 പേരും ആ 6 പേരുടെ അടുത്ത് എത്തിയതും ഒന്ന് അവിടെ നിന്നെ എന്ന് പറഞ്ഞു വിഷ്ണു അവിടേക്ക് വന്നു.
നീ ഇവളുടെ കൂടെ അങ്ങ് കൂടിയോ വിഷ്ണു വിശാലിനെയും മീരയെയും നോക്കി ചോദിച്ചു.
അല്ലെ ഇന്ന് പുതിയ ഒരാളും കൂടെ ഇണ്ടല്ലോ കൂടെ നീ എന്താടാ കൃഷ്ണൻ ആണോ ഇങ്ങനെ പെണ്ണുങ്ങളുടെ കൂടെ നടക്കാൻ വിഷ്ണു അത് ചോദിച്ചതും അവന്റെ കൂടെ ഉള്ളവരിൽ ഒരാൾ ഒഴിച് ബാക്കി എല്ലാവരും ചിരിക്കാൻ തുടങ്ങി.
വിഷ്ണുവിന്റെ ആ ചോദ്യം കേട്ടപ്പോൾ തന്നെ വിശാലിന് മനസ്സിലായി താൻ ഇവിടെ പഠിപ്പിക്കുന്ന സാർ ആണെന്ന് അറിയാതെയാണ് അവൻ ഇങ്ങനെ പറയുന്നതെന്ന്.
തുടരും.....
സഖി💞