Aksharathalukal

കൃഷ്ണകിരീടം 46



\"എന്നാൽ എനിക്ക് ചില സംശയങ്ങൾ ഉണ്ട്... അത് ഞാനിപ്പോൾ പറയുന്നില്ല... അതിലൂടെ ഞാനൊന്ന് സഞ്ചരിക്കും... അത് ചിലപ്പോൾ നിങ്ങൾക്കാർക്കും ദഹിക്കില്ല...\"

\"അതു പ്രശ്നമില്ല... ഒരു നല്ലകാര്യത്തിനല്ലേ...\"
ആദി പറഞ്ഞു... 

\"എന്നാൽ ഈ കാര്യം സൂര്യനുൾപ്പടെ നമ്മൾ നാലുപേർ മാത്രമേ അറിയാവൂ... കൃഷ്ണയോ നിർമ്മല വല്ല്യമ്മയോവരെ ഇതറിയരുത്..  അവർക്ക് ഇതൊന്നും മനസ്സിൽ സൂക്ഷിക്കാൻ സാധിച്ചെന്നുവരില്ല... വല്ല്യച്ഛൻ അറിഞ്ഞാലും പ്രശ്നമില്ല... പിന്നെ എന്റെ അമ്മയോടും പെണ്ണിനോടും ഇങ്ങനെയൊരു വേഷം കെട്ടുന്നത്  പറഞ്ഞ് സമ്മതം വാങ്ങിക്കണം... അവർ എന്റെ പെരുമാറ്റം കണ്ട് വേദനിക്കരുത്... പക്ഷേ ഈ സംഭവം അവരറിയില്ല... ഒരു നല്ലകാര്യത്തിനാണെന്നേ അവരറിയൂ... \"

\"അതോർത്ത് നീ വിഷമിക്കേണ്ട... ആരും അറിയില്ല ഒന്നും... \"
ആദി പറഞ്ഞു... 

\"എന്നാൽ ഇന്നുതന്നെ തുടങ്ങാം നമുക്ക്... \"
ദത്തൻ അതുപറഞ്ഞ് എണീറ്റതും ആദിയുടെ ഫോൺ റിങ് ചെയ്തു... കൃഷ്ണയാണെന്നറിഞ്ഞപ്പോൾ അവൻ ചിരിച്ചുകൊണ്ട് കോളെടുത്തു... 

അവൾ പറഞ്ഞ കാര്യങ്ങൾ കേട്ട് ആദി ചിരിച്ചു... 

\"എന്നിട്ട് അവരോട് നീ ഈ കാര്യം പറഞ്ഞോ... \"
ആദി ചോദിച്ചു... 

\"പിന്നെ പറയാതെ... നേരത്തെ സൂചന കൊടുത്തതാണ്... \"

\"അതേതായാലും നന്നായി... അവൻ കളിക്കട്ടെ അവന്റെ മനസ്സിലിരുപ്പുപോലെ നമ്മൾ എല്ലാം ചെയ്തുകൊണ്ടിരിക്കണം... അവനൊരു സംശയവും തോന്നരുത്... \"

\"എന്തൊക്കെയാണ് ആദിയേട്ടാ ഇതെല്ലാം... അയാളുടെ മുന്നിൽ ദൈര്യത്തോടെ നിൽക്കാൻത്തന്നെ എനിക്ക് പേടിയാവുന്നുണ്ട്... അതിനിടയിൽ അഭിനയിക്കുകയും ചെയ്യുന്നത് എങ്ങനെയാണെന്നറിയോ... \"

\"കുറച്ചുദിവസം കൂടി ഇങ്ങനെ പോയേതീരൂ... ആവശ്യം നമ്മുടേതായിപ്പോയില്ലേ... \"

\"എന്നാൽ ശരി... വൈകീട്ട് നേരത്തെ വരണേ... എനിക്ക് ടൌണിൽ നിന്ന് ഒന്നുരണ്ട് സാധനം വാങ്ങിക്കാനുണ്ട്... നാളെ ലീവല്ലേ... കടകൾ തുറക്കില്ല... \"

\"ശരി ഞാൻ വരാം... ഇറങ്ങുമ്പോൾ വിളിക്കാം\"
ആദി കോൾ കട്ടുചെയ്തു... പിന്നെ സൂരജിനെ നോക്കി... \"

\"എന്താടോ നമ്മുടെ അടവുകൾ ഫലിക്കുന്നുണ്ടോ... \"

\"ഉണ്ടോന്നോ.. ഫലിച്ചുതുടങ്ങി... അവൻ കളികൾ തുടങ്ങിയിട്ടുണ്ട്...\"

\"കൊള്ളാലോ... അപ്പോൾ എല്ലാ കളികളും ഒന്നിച്ചാണ്... അതുപോട്ടെ ഇവിടെ ഒരുത്തനെ തിരിച്ചെടുത്തല്ലോ അതെന്തായി... \"
സൂരജ് ചോദിച്ചു... \"

\"ഗണേശന്റെ കാര്യമല്ലേ... അത് പറയാൻ മറന്നു... അവനും കളി തുടങ്ങിയിട്ടുണ്ട്.. അതിന്റെ ചില ആവിശ്യത്തിനുവേണ്ടിയാണ് സൂര്യനും കിഷോറും പോയിരിക്കുന്നത്... എല്ലാംകൂടി എന്താകുമോ എന്തോ... \"

\"എല്ലാം നമുക്കനുകൂലമായി വരും... എനിക്കുറപ്പുണ്ട്... ഇനിയാണ് നമ്മൾ ഉണർന്ന് പ്രവർത്തിക്കേണ്ടത്... എവിടേയും തളരരുത്... നമ്മുടെ ശ്രദ്ധയും തെറ്റരുത്... അത് നമുക്കു തന്നെ തിരിച്ചടിയാകും... അനുഭവം എന്നെ പഠിപ്പിച്ചതാണിതൊക്കെ... \"
ദത്തൻ പറഞ്ഞു... 

\"അറിയാം... ഈ നകുലനും ഗണേശനും എവിടെ വരെ പോകുമെന്ന് നോക്കട്ടെ... എന്നിട്ട് തുടങ്ങാം നമുക്ക്... ഇപ്പോൾ സൂരജ് പറഞ്ഞ കാര്യം നടക്കട്ടെ... അതാണല്ലോ ഏറ്റവും മുഖ്യം... \"

\"എന്നാൽ അങ്ങനെയാകട്ടെ... എനിക്ക് ടൌണിലൊന്ന് പോകണം... വന്നിട്ട് രണ്ടുമൂന്ന് ദിവസമായില്ലേ... എന്റെ അനിയത്തിമാർക്ക് ഒന്നും വാങ്ങിച്ചു കൊടുക്കാൻ പറ്റിയിട്ടില്ല... ഇന്നെന്തെങ്കിലും വാങ്ങിക്കണം... അവർ പ്രതീക്ഷിക്കാത്ത ഗിഫ്റ്റ്... \"

\"ഇപ്പോൾ വാങ്ങിക്കുമ്പോൾ മൂന്നെണ്ണം വാങ്ങിക്കണമല്ലോ അല്ലേ...\" 

\"അതൊന്നും വേണ്ട... ഗീതു തന്നെയാണ് പറഞ്ഞത് ഇന്നുതന്നെ, അവർക്ക് എന്തെങ്കിലും വാങ്ങിച്ചു കൊടുക്കണമെന്ന്... \"

\"ആഹാ അടിപൊളി... അപ്പോൾ അവൾക്ക് കാര്യവിവരം വന്നുതുടങ്ങിയല്ലേ... അതേതായാലും നന്നായി... എന്നാൽ ചെല്ല്  വൈകീട്ട് കാണാം... \"
ആദി പറഞ്ഞു... സൂരജ് ആദിയോടും ദത്തനോടും യാത്രപറഞ്ഞിറങ്ങി... ദത്തൻ തന്റെ സീറ്റിലേക്ക് നടന്നു... \"

എന്നാൽ തന്റെ ആദ്യ ദൌത്യം പൂർത്തിയായി എന്ന സന്തോഷത്തിലാണ് നകുലൻ... \"കൃഷ്ണ എല്ലാം വിശ്വസിച്ച മട്ടാണ്... അത് മാറും മുന്നേ അടുത്ത ശരം കൊടുക്കണം... ആ വേണുഗോപാലിനേയും അഭിലാഷിനേയും എത്രയും പെട്ടന്ന് ഇവിടെനിന്നും പുറത്താക്കണം... എന്നാലേ തന്റെ മനസ്സിലുള്ളത് നടക്കൂ... അവരെ പുറത്താക്കി ആ സ്ഥാനത്ത് തനിക്ക് കയറിപ്പറ്റണം... അതിനുമുമ്പ് ഇവിടെയുള്ള ചിലരെ തന്റെ വരുതിയിലാക്കണം... അതിന് പറ്റിയവരെ കണ്ടത്തേണ്ടതുണ്ട്... ഇവിടെയുള്ള  ആരോ ആണ് എന്നെ വിളിച്ചിരുന്നത്.... അതാരാണെന്ന് ഇതുവരെ കണ്ടെത്താൻ തനിക്ക് കഴിഞ്ഞിട്ടില്ല... അതുകൂടി കണ്ടെത്തണം.... പിന്നെ മേനേജർ സ്ഥാനം തന്റെ കയ്യിലെത്തിയിട്ടുവേണം... ഞാൻ നയിക്കുന്ന രീതിയിൽ അവളെ നടത്താൻ... പക്ഷേ ആ ആദി ഇതിനിടയിലുള്ളത് തനിക്ക് പാരയാണ്... അവരെ തമ്മിൽ തെറ്റി ക്കണം... അതിനുള്ള വഴി ആലോചിക്കണം... എല്ലാം തന്റെ രീതിക്കനുസരിച്ച് വന്നാൽ   അവൾ എന്റേതായിമാറും... അതിലുടെ ഈ ആർ കെ ഗ്രൂപ്പും എന്റെ കയ്യിൽ വന്നു ചേരും... അങ്ങനെ വന്നാൽ കൃഷ്ണ എന്ന അദ്ധ്യായം ഈ ഭൂമിയിൽനിന്നും എന്നെന്നേക്കുമായി അവസാനിക്കും... പിന്നെ ഞാൻ.. ഞാൻമാത്രമാകും ഈ കാണുന്ന കോടികൾ ആസ്തിയുള്ള ആർ കെ ഗ്രൂപ്പിന്റെ എംഡി... \"
അങ്ങനെ ഓരോന്നലോചിച്ച് നടക്കുമ്പോഴാണ് തന്റെ മുന്നിലേക്ക് ആരോ വരുന്നത് അവൻ ശ്രദ്ധിച്ചത്... അവിടുത്തെ സൂപ്പർവൈസർ രാമചന്ദ്രൻ... 

\"എന്താണ് നകുലാ ഇവിടെ ജോലിക്ക് ജോയിൻ ചെയ്തിട്ട് കുറച്ചല്ലേ ആയിട്ടുള്ളൂ... അപ്പോഴേക്കും മനക്കോട്ട വല്ലാതെ കെട്ടുന്നുണ്ടല്ലോ... എന്താ എല്ലാം തനിക്കനുകുലമായി   നടക്കുമെന്ന് തോന്നുന്നുണ്ടോ... \"
രാമചന്ദ്രൻ ചോദിച്ചു... 

\"മനസ്സിലായില്ല... നിങ്ങളെന്താണ് ഉദ്ദേശിക്കുന്നത്... \"
നകുലൻ ചോദിച്ചു

\"മനസ്സിലാവാഞ്ഞിട്ടാണോ അതോ ആവാത്തതുപോലെ അഭിനയിക്കുന്നതോ... നീ പല അടവും പയറ്റി ഇവിടെ കയറിക്കൂടിയത് എന്തിനാണെന്ന് എനിക്കറിയാം... എല്ലാം അറിഞ്ഞിട്ടു തന്നെയാണ് ഞാൻ നിന്റെ മുന്നിൽ വന്നുനിൽക്കുന്നത്... നിന്നെപ്പറ്റി എല്ലാം അന്വേഷിച്ചറിഞ്ഞു ഞാൻ... ആർകെ ഗ്രൂപ്പ് സ്വന്തമാക്കുവാൻ കച്ചകെട്ടി ഇറങ്ങിയവരാണ് നീയും നിന്റെ അച്ഛനും മുത്തശ്ശനും... അതിന്റെ ആദ്യപടിയാണ് ഇവിടെ കയറിക്കൂടിയതും... ഇപ്പോഴുള്ള മാനേജർ സ്ഥാനത്തിരിക്കുന്ന വേണുഗോപാലേട്ടനേയും അഭിലാഷിനേയും പുതച്ച് പുറത്ത് ചാടിക്കലാകും പുതിയ നീക്കമല്ലേ... എന്നാലല്ലേ ആ സ്ഥാനത്ത് നിനക്ക് എത്തിപ്പെടാൻ പറ്റൂ... അവിടെ നിന്നും അവളെ കയ്യിലെടുത്ത് സ്വപ്നം കാണാൻ പറ്റാത്ത ഈ സ്വത്ത് കൈക്കലാക്കുക...അല്ലേ...\"

\"നിങ്ങൾ ആരാണ്... ഇതെല്ലാം നിങ്ങൾക്കെങ്ങനെ അറിയാം... നിങ്ങളാണോ എന്നെ വിളിച്ചിരുന്നത്...\"
നകുലൻ സംശയത്തോടെ ചോദിച്ചു... \"

\"ഞാനോ... ഞാനെന്തിന് നിന്നെ വിളിക്കണം... അതിനു മാത്രം ഞാനും നീയുമായി എന്താണ് ബന്ധം... പക്ഷേ ഒന്നു ഞാൻ പറയാം... ഞാൻ നിങ്ങളുടെ ഒരു താല്പര്യത്തിനും എതിരുനിൽക്കുന്നവനല്ല... പക്ഷേ ഞാൻ മനസ്സിൽ കണ്ട സ്വപ്നമാണ് ആ മാനേജർ സ്ഥാനം... അതെനിക്ക് വേണം... അതിന് കുറച്ചുകാലമായി ഞാൻ നടക്കുന്നു... പക്ഷേ കൂടെ നിന്ന് സഹായിക്കാൻ പറ്റിയ ഒരുത്തനും ഇവിടെയില്ല... \"

\"നിങ്ങൾ മനസ്സിൽ കൊണ്ടുനടക്കുന്ന ആ സ്ഥാനം നിങ്ങൾക്ക് കിട്ടും... പക്ഷേ അതിന് നിങ്ങൾ എന്റെ കൂടെ നിൽക്കണം... ഇതെല്ലാം എന്റേതായാൽ നിങ്ങൾക്ക് മാനേജർ സ്ഥാനം മാത്രമല്ല നിങ്ങൾ പ്രതീക്ഷിക്കാത്ത പലതും നിങ്ങൾക്ക് കിട്ടും... അതിന് ഇവിടുത്തെ ചിലരെ നമ്മൾ വരുതിയിലാക്കണം...\"

\"അതെല്ലാം ഞാൻ നോക്കിയതാണ്... അതിനു പറ്റിയ ഒരുത്തനും ഇവിടെനിന്ന് കിട്ടില്ല... \"

\"ആരുപറഞ്ഞു കിട്ടില്ലെന്ന്... അതിനുപറ്റിയ ആൾ ഇവിടെയുണ്ട്... എന്നെ ഇവിടെയെത്തിച്ച... എനിക്ക് ഇടക്കിടക്ക് ഫോൺ ചെയ്തിരുന്ന ആരോ ഒരാൾ... ഇവിടുത്തെ എല്ലാ കാര്യവും അറിയുന്നവൻ... അതാരാണെന്ന് കണ്ടെത്തണം... അതാരായാലും അയാളിൽ വിശ്വാസമുള്ള ചിലർ ഇവിടെയുണ്ടാകും... \"

\"അതിന് അതാരാണെന്ന് കണ്ടെത്തേണ്ടേ... ആരാണെന്ന് കരുതിയാണ് നമ്മൾ അന്വേഷിക്കുക... \"

\"അന്വേഷിക്കണം... ഇവിടെയെത്തിയാൽ നേരിൽ കാണാമെന്നാണ് പറഞ്ഞിരുന്നത്... അയാൾ എന്റെ മുന്നിൽ വരും... ചിലപ്പോൾ അതിനുള്ള സൌകര്യം ഒത്തിട്ടുണ്ടാകില്ല... \"

\"നമുക്ക് നോക്കാം... അങ്ങനെയൊരാളുണ്ടെങ്കിൽ അതു ഞാൻ കണ്ടെത്തിക്കോളാം... പക്ഷേ എല്ലാം കഴിഞ്ഞാൽ എന്നെ ചുളിവിന് തട്ടാനാണ് ഭാവമെങ്കിൽ... അറിയാലോ... ഞാനുമൊരു കളി കളിക്കും... അതുതാങ്ങാൻ നിനക്കോ നിന്റെ വീട്ടുകാർക്കോ കഴിയില്ല... പറഞ്ഞേക്കാം... \"

\"ഈ നകുലന് തന്തയൊന്നേയുള്ളൂ... അതുകൊണ്ട് വാക്കും ഒന്നേയുള്ളൂ... എന്നെ സഹായിക്കുന്നവരെ ഏതുവിധേനയും ഞാൻ  സഹായിക്കും... ഇല്ലെങ്കിൽ നകുലന്റെ ഈ ശരീരത്തിൽ ജീവനില്ലാതിരിക്കണം... \"

\"അനുമതി... ഈ വാക്ക് ഞാൻ വിശ്വസിക്കുന്നു... ഇനി നമുക്ക് ഒന്നിച്ച് മുന്നോട്ടുപോകാം... അധികസമയം നമ്മൾ ഇങ്ങനെ സംസാരിക്കുന്നത് കണ്ടാൽ അത് നമുക്കുതന്നെ ആപത്താകും... എല്ലാം പറഞ്ഞപോലെ... \"
രാമചന്ദ്രൻ നകുലന്റെയടുത്തുനിന്നും പുറത്തേക്ക് പോയി... എന്നാൽ ഇതെല്ലാം കൃഷ്ണ അറിയുന്നുണ്ടായിരുന്നു... 


തുടരും.......... 

✍️ Rajesh Raju

➖➖➖➖➖➖➖➖➖
കൃഷ്ണകിരീടം 47

കൃഷ്ണകിരീടം 47

4.4
3697

\"അതുമതി... ഈ വാക്ക് ഞാൻ വിശ്വസിക്കുന്നു... ഇനി നമുക്ക് ഒന്നിച്ച് മുന്നോട്ടുപോകാം... അധികസമയം നമ്മൾ ഇങ്ങനെ സംസാരിക്കുന്നത് കണ്ടാൽ അത് നമുക്കുതന്നെ ആപത്താകും... എല്ലാം പറഞ്ഞപോലെ... \"രാമചന്ദ്രൻ നകുലന്റെയടുത്തുനിന്നും പുറത്തേക്ക് പോയി... എന്നാൽ ഇതെല്ലാം കൃഷ്ണ അറിയുന്നുണ്ടായിരുന്നു... അവൾ ചിരിയോടെ തന്റെ കാബിനിലേക്ക് നടന്നു... അടുത്ത ദിവസം രാവിലെ കൃഷ്ണയും രാജലക്ഷ്മിയും ഗീതുവും ആദിയേയും കൂട്ടി അമ്പലത്തിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പിലായിരുന്നു... \"ഇപ്പോൾ നമ്മളൊന്നും വേണ്ടല്ലേ കൂടെ... ആ എന്തുചെയ്യാനാണ്... സഹിക്കുകതന്നെ... \"ഉറക്കമെണീറ്റ് താഴേക്കുവന്ന സൂര്യൻ ച