Aksharathalukal

❤️°•അത്രമേൽ ഇഷ്ടമായ്•°❤️(പാർട്ട്‌:8)

\"പാർവതി ഞാൻ ചോദിച്ചത് കേട്ടില്ലേ എന്റെ ആത്മീക എവിടെ? അവൾ എന്താ ക്ലാസ്സിൽ വരാത്തത്?\"കിരൺ വീണ്ടും ചോദിച്ചതും പാർവതി ദയനീയമായി അവനെ നോക്കി.

\"കിരണേട്ടാ അത്‌.. ആമി\"പാർവതിക്ക് കിരണിനോട് എന്ത് പറയാണെന്ന് അറിയില്ലായിരുന്നു.

\"എന്താ പാർവതി എന്തെങ്കിലും പ്രശ്നം ഉണ്ടോ?താൻ എന്താണെങ്കിലും പറഞ്ഞോ\"കിരൺ ടെൻഷനോടെ പറഞ്ഞതും പാറു അവനെ ഒന്ന് നോക്കിയിട്ട് പറയാൻ തുടങ്ങി.

\"അത്‌ കിരണേട്ടാ ആമി അവളെ വീട്ടിൽ നിന്നും അവളുടെ അമ്മ ഇറക്കി വിട്ടു\"

\"ഇറക്കി വിട്ടെന്നോ എങ്ങോട്ട്?\"

\"അത്‌ അവൾ എന്റെ വീട്ടിൽ വന്നിരുന്നു പക്ഷെ എന്റെ അമ്മ അവളെ അവിടെ നിരത്താൻ സമ്മതിച്ചില്ല എനിക്ക് അറിയില്ല ആമി ഇപ്പോൾ എവിടെ ആണെന്ന്. ഞാൻ എനിക്ക് എന്ത് ചെയ്യാണെന്ന് അറിയില്ല.\"പാർവതി കരഞ്ഞുകൊണ്ട് പറഞ്ഞു.

\"പാർവതി താൻ എന്തൊക്കെയാ ഈ പറയുന്നേ അവൾ എന്റെ ആമി എവിടെയാണെന്ന് അറിയില്ലാന്നോ?നിനക്ക് എന്നെ ഒന്ന് വിളിച്ചൂടായിരുന്നോ ഞാൻ വന്ന് കൊണ്ടോയെനെലോ അവളെ\"കിരണിന് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി\"

അപ്പോഴാണ് പാറുവിന് ആമി അന്ന് ശിവയുടെ ഒപ്പമാണ് അവിടേക്ക് വന്നതെന്ന ഓർമ്മ വന്നത്.

\"കിരണേട്ടാ ആമി അന്ന് അവൾ വന്നപ്പോൾ അവളുടെ ഒപ്പം ഞങ്ങളുടെ അവിടെയുള്ള ഒരു ചേട്ടൻ ഉണ്ട് ശിവനന്ദ് അയാൾ അവളുടെ കൂടെ ഇണ്ടായിരുന്നു.ആൾക്ക് അത്ര നല്ല സ്വഭാവം ഒന്നുമല്ല എന്നാണ് നാട്ടിൽ ഒക്കെ എല്ലാവരും പറയുന്നത്.അയാൾ അവളെ എന്തെങ്കിലും ചെയ്യുമോ എന്ന് എനിക്ക് പേടി ഇണ്ട്\"പാർവതി ടെൻഷനോടെ പറഞ്ഞു.

\"നീ എന്നിട്ട് ഇതൊക്കെ ഇപ്പഴാണോ പാർവതി പറയുന്നേ. ഏത് നേരവും അവളുടെ കൂടെ നടക്കുന്നത് അല്ലെ നീ നല്ല സുഹൃത്തുക്കൾ ആണെങ്കിൽ ഇങ്ങനെ ഒരു സിറ്റുവേഷൻ അവൾക്ക്‌ വരുമ്പോൾ നീ അവളുടെ കൂടെ നിൽക്കണ്ടത് അല്ലെ\"അത്രയും പറഞ്ഞ് കിരൺ ചെയർ തട്ടി തെറിപ്പിച്ചുകൊണ്ട് അവിടെ നിന്നും പോയി.ക്യാന്റീനിൽ ഇരുന്ന എല്ലാവരും കിരണിനെയും പാർവതിയെയും മാറി മാറി നോക്കി.

പാർവതി അപ്പോൾ തന്നെ ബാഗും എടുത്ത് കരഞ്ഞുകൊണ്ട് ബസ് സ്റ്റോപ്പിലേക്ക് പോയി.

*****

ശിവ ഒരുപാട് നേരം ഹാളിൽ ഇരുന്നെങ്കിലും ആമി റൂമിൽ നിന്ന് ഇറങ്ങി വന്നിരുന്നില്ല.
ശിവ കുറച്ച് നേരം കൂടെ ആമി വരുമോ എന്ന് നോക്കിയതിന് ശേഷം തന്റെ ബൈക്കിന്റെ കീയും എടുത്ത് പുറത്തേക്ക് പോയി.

എന്നാൽ ആമി ഇതൊന്നും അറിയാതെ സുഖമായി ഉറങ്ങുകയായിരുന്നു.ശിവയുടെ ബൈക്കിന്റെ ശബ്‌ദം കേട്ടുകൊണ്ടാണ് ആമി കണ്ണ് തുറന്നത്.ആമി കുറച്ച് നേരം ബെഡിൽ എഴുനേറ്റ് ഇരുന്നിട്ട് ബാത്‌റൂമിൽ കയറി മുഖം ഒക്കെ ഒന്ന് കഴുകിയിട്ട് തിരിച്ച് ബെഡിൽ തന്നെ വന്നിരുന്നു.അതെ സമയത്ത് തന്നെയാണ് ശിവ റൂമിന്റെ ഡോർ തുറന്ന് അകത്തേക്ക് വന്നത്.

ആമി തലയുയർത്തി ശിവയെ ഒന്ന് നോക്കിയിട്ട് അവിടെ തന്നെ ഇരുന്നു.

\"ദേ ഫുഡ് മേടിച്ചോണ്ട് വന്നിട്ടുണ്ട് വന്ന് കഴിക്കാൻ നോക്ക്‌\"ശിവ അവളെ നോക്കി പറഞ്ഞെങ്കിലും ആമി ഒന്നും മിണ്ടാതെ അവിടെ തന്നെ ഇരുന്നു.

\"എടി നീ കേട്ടില്ലേ ഞാൻ പറഞ്ഞത് വന്ന് ഫുഡ് കഴിക്കാൻ\"ശിവ തന്റെ ദേഷ്യം കണ്ട്രോൾ ചെയ്തുകൊണ്ട് പറഞ്ഞു.

\"എനിക്ക് വേണ്ട\"ആമി അവനെ നോക്കാതെ പറഞ്ഞു.

\"മര്യാദക്ക് വന്ന് കഴിക്കാൻ നോക്ക്‌\"ശിവ വീണ്ടും പറഞ്ഞു.

\"എനിക്ക് വേണ്ടാന്ന് ഞാൻ പറഞ്ഞില്ലേ\"അത്‌ പറഞ്ഞ് ആമി എഴുനേറ്റ് പുറത്തേക്ക് പോവാൻ തുടങ്ങിയതും ശിവ ആമിയുടെ കൈയിൽ ബലമായി പിടിച്ചു.

\"നീ ഉച്ചക്കും ഒന്നും കഴിച്ചില്ലല്ലോ വാ വന്ന് കഴിക്ക്\"അത്‌ പറഞ്ഞ് ശിവ അവളെയും കൂട്ടി റൂമിന് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയതും ആമി അവന്റെ കൈ തന്റെ കൈയിൽ നിന്ന് ബലമായി വിടിച്ചു.ശിവ സംശയത്തോടെ അവളെ തിരിഞ്ഞ് നോക്കി.

\"ഞാൻ പറഞ്ഞല്ലോ എനിക്ക് ഒന്നും വേണ്ടന്ന് വെറുതെ ഇയാൾ എന്നെ നിർബന്ധിച്ച് പറഞ്ഞ് ബുദ്ധികിട്ടണമെന്നില്ല.പിന്നെ ഞാൻ ഫുഡ് കഴിക്കാതെ ഇരുന്നാൽ ഇയാൾക്ക് എന്താ ഞാൻ തന്റെ ഭാര്യയും,കാമുകിയും,പെങ്ങളും
ഒന്നും അല്ലാലോ ഇങ്ങനെ നിർബന്തിച്ചു കഴിപ്പിക്കാൻ ആയിട്ട്\"ആമി അത്രയും പറഞ്ഞ് നിർത്തിയതും ശിവയുടെ കൈ ആമിയുടെ മുഖത്ത് പതിഞ്ഞിരുന്നു.

ശിവയിൽ നിന്ന് അങ്ങനെ ഒരു നീക്കം ആമി പ്രതീക്ഷിക്കാത്തതുകൊണ്ട് ശിവ അടിച്ചപ്പോൾ ആമി പുറകിലേക്ക് വെച്ച് പോയിരുന്നു.അപ്പോൾ തന്നെ ശിവ അവളെ ഇടുപ്പിലൂടെ പിടിച്ച് തന്നിലേക്ക് ചേർത്തു പിടിച്ചു.

പെട്ടെന്ന് ആയതുകൊണ്ട് ആമി ഒരു പകപ്പോടെ ശിവയുടെ മുഖത്തേക്ക് നോക്കി. അതെ സമയം ശിവയും ആമിയുടെ മുഖത്തെ ഭാവങ്ങൾ നോക്കി കാണുകയായിരുന്നു.അവളുടെ പിടക്കുന്ന മിഴികളിലേക്ക് ഒരു നിമിഷം അവൻ കണ്ണെടുക്കതേ നോക്കി നിന്നു.തന്നിൽ വരുന്ന മാറ്റങ്ങൾ ഒന്നും അറിയാതെ ശിവ അവളെയുടെ കണ്ണുകളിലെക്ക്‌ ഇമവെട്ടാതെ നോക്കി നിന്നു.

ആമിയുടെ അവസ്ഥയും മരിച്ചായിരുന്നില്ല.ശിവയിലേക്ക് തന്റെ മനസ്സ് അടിക്കുന്നത് അആമി അറിയുന്നുണ്ടായിരുന്നു. പക്ഷെ എന്തുകൊണ്ടോ അവൾക്ക് അവന്റെ കണ്ണുകളിലെ നോട്ടം മാറ്റാൻ കഴിഞ്ഞറുന്നില്ല.

പെട്ടെന്ന് ശിവ സോബോധത്തിലേക്ക് വന്നതും അവൻ ആമിയുടെ ഇടുപ്പിലെ പിടി വിട്ടു. അതെ സമയം തന്നെ ആമി നേരെ നിലത്തേക്ക് നടുവും തല്ലി വീഴുകയും ചെയ്തു.

\"ആഹ് എടാ കാല നീ എന്റെ നാടു ഓടിച്ചോ?നിലത്തേക്ക് ഇടാൻ ആയിരുന്നെ പിന്നെ എന്തിനാടോ ഞാൻ വീഴാതെ ഇരിക്കാൻ എന്നെ പിടിച്ചത് കൊരങ്ങാ\"ആമി നടുവും തിരുമ്മി കരഞ്ഞുകൊണ്ട് പറഞ്ഞു.

\"നീ എന്താടി എന്നെ വിളിച്ചേ കാലാന്നോ? ആടി യക്ഷി ഞാൻ കാലൻ തന്നെയാ നിന്റെ കാലൻ എന്റെ ഇപ്പോ തന്നെ നമ്മക്ക്‌ അങ്ങ് പോയാലോ ഞാൻ പോയി കയറും ആയിട്ട് വരാം വേണെങ്കിൽ\"ശിവ പറഞ്ഞതും ആമി ദേഷ്യത്തോടെ അവനെ നോക്കി.

\"ദേ നിന്റെ ഉണ്ടകണ്ണും വെച്ച് എന്നെ നോക്കല്ലേ യക്ഷി ഞാൻ അങ്ങ് പേടിച് പോവും\"ശിവ പുച്ഛത്തോടെ പറഞ്ഞു.

\"താൻ പോടോ കാട്ടാള തന്നെയൊക്കെ ഇണ്ടല്ലോ വെല്ലോ എട്ടുകാലിനേം കൊണ്ട് കടിപ്പിക്കണം എങ്കിലേ താൻ പഠിക്കു\"ആമി അവനെ നോക്കി പിറുപിറുത്തു.

\"എന്നാ ചേട്ടന്റെ മോള്‌ പോയി എട്ടുകാലിനേം പിടിച്ചോണ്ട് വാ കടിപ്പിക്കാൻ ആയിട്ട്\"

\"ആടോ ഞാൻ വരും തന്നെ കടിപ്പിക്കോം ചെയ്യും\"

\"എങ്കിൽ അതൊന്ന് കാണണല്ലോ എനിക്ക്.നിന്റെ ഞാൻ ആ കുളത്തിൽ കൊണ്ട് ഇടുഡി തവളെ അങ്ങനെ എങ്കിലും നീ ഒന്ന് കുളിക്കുമല്ലോ. എന്ത് നല്ല സ്മെല് ഉണ്ടായിരുന്ന എന്റെ മുറിയ നീ വന്നതിന് ശേഷം ഒരു വൃത്തികെട്ട മണം ആയി ഈ റൂമില്\"

\"താൻ പറഞ്ഞതിൽ കുറച്ച് മിസ്റ്റേക്ക് ഉണ്ട് ഞാൻ വന്നതിൽ പിന്നെ റൂമിൽ നല്ല മണം ആയിന് പറ.ആദ്യം ഈ റൂമിലോട്ട് കയറിയപ്പോ തന്നെ എനിക്ക് ബംഗാളികൾ താമസിക്കുന്ന സ്ഥലത്ത് എത്തിപ്പെട്ടത് പോലെയാ തോന്നിയെ\"ആമിയും പുച്ഛത്തോടെ പറഞ്ഞു.

\"ഓഹ് നിനക്ക് പിന്നെ ബംഗാളികളുടെ കൂടെ താമസിച്ച് നല്ല പരിചയം ഉണ്ടാകും അല്ലെ\"

\"അതേടോ ഉണ്ട് ഇവിടെ വന്നതിൽ പിന്നെയാണ് എനിക്ക് ആ അനുഭവം ഉണ്ടായത് തന്നെ\"

\"എടി യക്ഷി അതികം കിടന്ന് ആളായാൽ നിന്നെ ഞാൻ ആ കുളത്തിൽ എടുത്തിട്ടാട്ട് ഇങ്ങ് പോരും അതുകൊണ്ട് വേണെങ്കിൽ പോയി ആ ഫുഡ് എടുത്ത് കഴിച്ചിട്ട് വെല്ലോടത്തും പോയി കിടന്ന് ഉറങ്ങാൻ നോക്ക്‌\"ശിവ അത്രയും പറഞ്ഞ് ദേഷ്യത്തോടെ റൂമിന് പുറത്തേക്ക് പോയി.

ശിവ പുറത്തേക്ക് പോയതും ആമി ഒരു നിമിഷം തന്റെ നെഞ്ചിൽ കൈവെച്ച് കിതപ്പടക്കി.

\"എന്റെ കൃഷ്ണ ഞാൻ എന്തിനാ അയാളോട് ഇങ്ങനെ വഴക് കൂടുന്നെ.ഒന്നുല്ലെങ്കിലും അയാൾ എന്നെ സഹായിച്ച ആളല്ലേ എന്നിട്ടും ഞാൻ എനിക്ക് മനസ്സിലാവുന്നില്ല.ഞാൻ ഹാപ്പി ആണോന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല പക്ഷെ അയാള് എന്റെ അടുത്ത് വരുമ്പോൾ എന്റെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ട്.കുറച്ചു മുമ്പ് എന്നെ ചേർത്ത് പിടിച്ചപ്പോൾ എനിക്ക് അറിയില്ല ആ കണ്ണുകളിലേക്ക് നോക്കുംതോറും ഞാൻ എന്നെ തന്നെ മറക്കുന്നതുപോലെ എന്താ ഇതിന്റെ ഒക്കെ അർത്ഥം\"ആമി സ്വയം പറഞ്ഞുകൊണ്ട് ബെഡിലേക്ക് ഇരുന്നു.

റൂമിന് പുറത്തേക്ക് പോയ ശിവയുടെ അവസ്ഥയും ഇത് തന്നെയായിരുന്നു.ആമിയുടെ കണ്ണുകളിലേ തിളക്കം അത്‌ അവനെ അവളിലേക്ക് അടുപ്പിക്കുന്നതുപോലെ ശിവക്ക് തോന്നി.

ശിവ തൂണിലേക്ക് ചാരി വരാന്തയിൽ ഇരുന്ന് കണ്ണുകൾ അടച്ചു. കണ്ണടക്കുമ്പോൾ കിടക്കുന്ന ആമിയുടെ കണ്ണുകളാണ് അവന്റെ മനസ്സിലേക്ക് കയറി വന്നത്.

\"എനിക്ക് ഇത് എന്താ പറ്റിയെ? അവൾ എന്റെ ആരും അല്ല ഏതോ ഒരു പെണ്ണ്. രണ്ട് ദിവസം അവൾ ഇവിടെ താമസിച്ചപ്പോഴേക്കും ഇളകാൻ മാത്രം ഉള്ള കണ്ട്രോൾ ഉള്ളോ ശിവ നിന്റെ മനസ്സിന്.വേണ്ട വെറുതെ ഓരോന്നെ മനസ്സിലേക്ക് കയറ്റണ്ട. അവൾ കുറച്ച് ദിവസം കഴിഞ്ഞാൽ അങ്ങ് പോവും പിന്നെയും നീ ഈ വീട്ടിൽ ഒറ്റയ്ക്ക് ആണെന്ന കാര്യം മറക്കണ്ട.മാത്രമല്ല നീ പണ്ടേ തീരുമാനിച്ചതല്ലേ നിന്റെ മനസ്സിൽ വേറൊരു പെണ്ണ് ഇനി ഉണ്ടാവില്ല എന്ന്.വൈഗ അവളെ നീ മറക്കരുത്.\"ശിവ അത്രയും ആലോചിച്ചപ്പോൾ തന്നെ അവന്റെ കണ്ണുകൾ നിറഞ്ഞുവന്നു.

*****

\"എടാ കിരണേ നീ ഇത് എന്ത് ഭാവിച്ച ഇങ്ങനെ ഇവിടെ കരഞ്ഞുകൊണ്ട് ഇരുന്നാൽ നിനക്ക് അവളെ കണ്ട് പിടിക്കാൻ പറ്റുമോ?\"

\"എടാ നന്ദു ഞാൻ പിന്നെ എന്താ ചെയ്യണ്ടേ അവളെ ഞാൻ എവിടെ പോയി അന്നോഷിക്കണെന്ന നീ ഈ പറയുന്നേ?\"

\"എടാ പാർവതി പറഞ്ഞത് അവൾ ആ ശിവനന്ദിന്റെ കൂടെ ചെന്നു എന്ന് അല്ലേ. ഞാൻ അയാളെക്കുറിച്ച് അന്നോഷിച്ചു ആളത്ര വെടിപ്പല്ല.ആരെയോ കൊന്നിട്ട് ജയിലിൽ ഒക്കെ കിടന്നിട്ടുണ്ട്. ആമി അയാളുടെ ഒപ്പം ആണുള്ളതെങ്കിൽ അവൾ ഒരിക്കലും സേഫ് അല്ല.നമ്മുക്ക് എത്രയും പെട്ടെന്ന് തന്നെ അവളെ കണ്ടെത്തണം\"

\"നീ പറഞ്ഞത് ശെരിയാ എനിക്ക് അവളെ കണ്ടെത്തണം അവൾ എന്റെയാ ഈ കിരണിന്റെ മാത്രം. നിനക്ക് അറിയാവുന്നതല്ലേ അവളെ ഞാൻ എന്തോരും സ്നേഹിക്കുന്നുണ്ടെന്ന് എത്ര വർഷമായിട്ട് മനസ്സിൽ ഇട്ടോണ്ട് നടക്കുന്നതാ അവൾ എന്നോട് ഒരു യെസ് പറഞ്ഞിരുന്നെങ്കിൽ എന്റെ ആമിക്ക് ഇപ്പോൾ ഇങ്ങനെ ഒരു അവസ്ഥ വന്നപ്പോൾ ഞാൻ അവളോട് ഒപ്പം ഉണ്ടാകുമായിരുന്നില്ല.ഇനി എനിക്ക് അവളുടെ സമ്മതം വേണ്ട അവളെ ഒന്ന് കണ്ടെത്തിക്കോട്ടെ ഞാൻ കൊണ്ടുവരും അവളെ എന്റെ ഒപ്പം\"കിരൺ അത്രയും പറഞ്ഞുകൊണ്ട് വാശിയോട് തന്റെ കണ്ണുകൾ തുടച്ചു.

\"നീ വിഷമിക്കണ്ടടാ നമ്മുക്ക് അവളെ കണ്ടെത്താം നീ സമാധാനായിട്ട് ഇരിക്ക് അവൾക്ക് ഒന്നും വരില്ല\"നന്ദു കിരണിനെ ആശ്വസിപ്പിക്കാനായി പറഞ്ഞു.

തുടരും...

ഗൂയ്‌സ് സ്റ്റോറി ഒത്തിരി ലേറ്റ് ആവുന്നുണ്ടെന്ന് അറിയാം അതിന് ആദ്യം തന്നെ സോറി.എഴുതാൻ ഒരു മൂഡ് കിട്ടുന്നില്ലായിരുന്നു അതാണ് പിന്നെ കുറച്ച് ബിസിയും ആയിപോയി അതുകൊണ്ട് ഒക്കെയാണ് ലേറ്റ് ആയതേട്ടോ ഞാൻ പറ്റുമ്പോലെ ഓരോ പാർട്ട്‌ ഇട്ടേക്കവേ😌

പിന്നെ എഡിറ്റ്‌ ആകിയിട്ടില്ലാട്ടോ തെറ്റുകൾ ഉണ്ടാകും.

സഖി🧸🤍


❤️°•അത്രമേൽ ഇഷ്ടമായ്•°❤️(പാർട്ട്‌:9)

❤️°•അത്രമേൽ ഇഷ്ടമായ്•°❤️(പാർട്ട്‌:9)

4.8
10684

\"നീ പറഞ്ഞത് ശെരിയാ എനിക്ക് അവളെ കണ്ടെത്തണം അവൾ എന്റെയാ ഈ കിരണിന്റെ മാത്രം.നിനക്ക് അറിയാവുന്നതല്ലേ അവളെ ഞാൻ എന്തോരും സ്നേഹിക്കുന്നുണ്ടെന്ന്.എത്ര വർഷമായിട്ട് മനസ്സിൽ ഇട്ടോണ്ട് നടക്കുന്നതാ അവൾ എന്നോട് ഒരു യെസ് പറഞ്ഞിരുന്നെങ്കിൽ എന്റെ ആമിക്ക് ഇപ്പോൾ ഇങ്ങനെ ഒരു അവസ്ഥ വന്നപ്പോൾ ഞാൻ അവളോട് ഒപ്പം ഉണ്ടാകുമായിരുന്നില്ല.ഇനി എനിക്ക് അവളുടെ സമ്മതം വേണ്ട അവളെ ഒന്ന് കണ്ടെത്തിക്കോട്ടെ ഞാൻ കൊണ്ടുവരും അവളെ എന്റെ ഒപ്പം\"കിരൺ അത്രയും പറഞ്ഞുകൊണ്ട് വാശിയോട് തന്റെ കണ്ണുകൾ തുടച്ചു.\"നീ വിഷമിക്കണ്ടടാ നമ്മുക്ക് അവളെ കണ്ടെത്താം നീ സമാധാനായിട്ട് ഇരിക്ക് അവൾക്ക് ഒന്നും