Aksharathalukal

അങ്ങനെ ഒരു നോമ്പ് കാലത്ത്

അയിശൂ ഇന്നലെ നോമ്പ് തുറക്കാൻ എന്തൊക്കെ ഉണ്ടായിരുന്നുന്ന് അറിയോ
ഇത്താത്ത യൂട്യൂബ് നോക്കി പല തരം ഫുഡ്‌ ഉണ്ടാക്കി
ഇന്നും ഉണ്ടാകുന്നാ പറഞ്ഞെ

ആണോ

നിനക്ക്‌ എന്തായിരുന്നീടി ഇന്നലെ നോമ്പ് തുറക്കാൻ,

ഹാ എന്തോക്കെയോ ഇണ്ടായിരുന്നീടി
അയിശു അലസമായി പറഞ്ഞു

പിന്നെ അംഷീ നാളെ കണക്ക് പരീക്ഷയല്ലേ
നല്ലോണം പഠിക്കണം കഴിഞ്ഞ പരീക്ഷയിൽ തട്ടീം മുട്ടീം പാസ്സായതാ നമ്മള് 

ഹാ നോമ്പ് തുറന്നാ പിന്നെ ക്ഷീണാ എങ്ങനെ പഠിക്കാനാ 
ശെരി വീടെത്തി
അയിശു രാവിലെ വേഗം വാ
നമ്മുക്ക് ഒന്നിച്ചു പഠിക്കാ ക്ലാസ്സിൽ

അസ്സലാമു അലൈകും ബൈ ആയിശു 

വ അലൈകും സലാം
സലാം മടക്കി കൊണ്ട് ആയിശു മുന്നോട്ട് നടന്നു 
അംഷിയുടെ വീട് കഴിഞ്ഞ് ഒരു
പത്തുമിനുട്ട് കൂടി നടന്നാൽ ആണ് അയിഷുന്റെ വീട്

അംശിയും അയിഷുവും ഒന്നാം ക്ലാസ്സ്‌ മുതൽ കൂട്ടുകാരാണ്
ഇപ്പൊ 8 ൽ പഠിക്കുന്നു


ഉമ്മാ ഞാൻ വന്നൂ

അംഷി വന്നോ, സമയം കളയാതെ
പെട്ടന്ന് പോയി കുളിച് അസർ നിസ്കരിച്ചു വാ

ഹാ 

കുളിയും നിസ്ക്കാരവും കഴിഞ്ഞ് അടുക്കള ഒന്ന് വട്ടം ചുറ്റി ഇന്നത്തെ നോമ്പ് തുറ വിഭവങ്ങൾ ഏതൊക്കെ ന്ന് നോക്കി റൂമിലേക്കു വന്നു
 
ബാഗിൽന്ന് പുസ്തകം എടുക്കുമ്പോൾ ആണ് കണ്ടത് 

ഉയ്യോ അയിഷുന്റെ കണക്ക് ബുക്ക്‌ ന്റേൽ ആണല്ലോ
പടച്ചോനെ...

അഷി പെട്ടന്ന് സമയം നോക്കി
സമയം 6 20 നോടടുത്തിരിക്കുന്നു

പെട്ടന്ന് പുസ്തകവും എടുത്ത് ഓടി

ഉമ്മാ അയിശൂന്റെ കണക് ബുക്ക്‌ ന്റേൽ ആയിപ്പോയി ഞാൻ കൊടുത്തിട്ട് പെട്ടന്ന് വരാ
നാളെ പരീക്ഷ ഉള്ളതാ

മഗ്‌രിബ് നേരായി അംഷീ ഇനി പോയി ആടെ എത്തുമ്പോ ബാങ്ക് കൊടുക്കും മോളെ

ആയിനെന്താ ഞാൻ ഓളെ വീട്ടിന്ന് ചെറുതായിട്ട് നോമ്പ് തുറന്നിട്ട് പെട്ടന്ന് വരാ ഉമ്മാ

ഒറ്റക് വരണ്ട മഗ്‌രിബ് നേരത്ത് അയിശുന്റെ ബാപ്പ കാദർക്കാട് ഒന്ന് ഈടെ വരെ ആക്കാൻ പറ

അംഷി ഗേറ്റ് തുറന്ന് ഓടി.

\"ഇന്ന്ന്താ ഉമ്മാ ഉണ്ടാക്കിയെ\"

\"ഇന്ന് നമ്മളെ വളപ്പില് പപ്പായ പഴുത്ത് കിട്ടീട്ടിണ്ട് അയിശു\"

ഓടി കിതച്ച് അംഷി അയിശുന്റെ വീടിന്റെ ഉമ്മറത്തു കേറി

അയിശുനെ വിളിക്കാൻ തുടങ്ങുമ്പോൾ ആണ്
വിഷമത്തോടെയുള്ള അയിഷുന്റെ സംസാരം അംഷി കേട്ടത്

ന്താണ് ഉമ്മ എല്ലാരും എന്തൊക്കെയാ നോമ്പ് തുറക്കാൻ ഉണ്ടാകുന്നെ അറിയോ
ഇന്നലേം ഒന്നു ഉണ്ടായില്ല
ഇന്നലെ നോമ്പ് തുറക്കുമ്പോ തിന്ന ആ റോട്ടിയോടെയാ ഇത്രേ സമയം ഞാൻ നിന്നെ
ഇന്ന് പപ്പായ മാത്രേ ഇള്ളു അല്ലെ

ഉപ്പാക്ക് അസുഖം തുടങ്ങീട്ട് ഒരായ്ച്ച കഴിഞ്ഞില്ലേ മോളെ
ആശുപത്രീല് കൊറേ പൈസ ചെലവായില്ലേ
ഇപ്പൊ ഉപ്പാക് പണിയൊന്നുല്ലലോ
ന്റെ മോൾ സമാദാനിക്ക്
പടച്ചോൻ ക്ഷമിക്കുന്നവരുടെ കൂടെ എന്നും ഇണ്ടാവും
അയിഷുന്റെ ഉമ്മ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു

അയുഷ്ന്റേം ഉമ്മാന്റെയും സംസാരം കേട്ട് അംശിക്ക്‌ ആകെ ബേജാറായി

അംഷി പതുക്കെ അകത്തേക്കു നോക്കി വിളിച്ചു

അയിശു

ആരോ വിളിക്കുന്നുണ്ട് ആയിശു പുറത്ത്, നീ നോക്ക്‌

പ്രതീക്ഷിക്കാതെ അംഷിനെ കണ്ട അയിശു മുഖത്ത് ചിരിയൊക്കെ വരുത്തി

തുടരും 🥀

അങ്ങനെ ഒരു നോമ്പ് കാലത്ത്

അങ്ങനെ ഒരു നോമ്പ് കാലത്ത്

5
1284

അയിശുആരോ വിളിക്കുന്നുണ്ട് ആയിശു പുറത്ത്, നീ നോക്ക്‌പ്രതീക്ഷിക്കാതെ അംഷിനെ കണ്ട അയിശു മുഖത്ത് ചിരിയൊക്കെ വരുത്തിഅംഷി, അഷിയെന്താ വന്നേനിന്റെ കണക് ബുക്ക്‌ ന്റേൽ ഇണ്ടായിരുന്നീടി ഇത് തരാൻ വന്നെയാ ഇതാ പിടിക്ക്ബാങ്ക് കൊടുക്കാറായി ഞാൻ പോവ്വാനോമ്പ് തുറന്നിട്ട് പോവാ അംഷിവേണ്ട അയിശു ഉമ്മാട് ഞാൻ വേഗം വരൂന്ന് പറഞ്ഞിട്ടാ വന്നേഅംഷി വേഗം തിരിച്ച് ഓടിവീട്ടിലെത്തുമ്പോഴേക്കും ബാങ്ക് കൊടുത്തുനീ ഒറ്റക്ക്‌ ഇങ്ങ് വന്നോഹാഇരിക്ക് ബാങ്ക് കൊടുത്തു,വീട്ടിലെ പലതരം വിഭവങ്ങൾ തനിക്ക്‌ മുമ്പിൽ നിരന്നത് ആദ്യമെന്നോണം അംഷി നോക്കി ഇരിന്നുഇതെന്താ നീ ആദ്യായിട്ട് കാണുമ്പോ