Aksharathalukal

നൂപുരധ്വനി 🎼🎼 (23)

\"ഡാ.. എന്താടാ.. എന്താ.. നിന്റെ മുഖമെന്താ വല്ലാതെ? \"
താഴെ വീണു പോയ ബാലുവിന്റെ മൊബൈൽ കുനിഞ്ഞെടുത്ത് ആധിയോടെ ചോദിക്കുകയാണ് രാഹുൽ...മുഖം തിരിച്ച് അവനെ നോക്കിയ ബാലുവിന്റെ നിറഞ്ഞ കണ്ണുകൾ കൂടി കണ്ടതോടെ രാഹുലിന്റെ ആധി ഇരട്ടിയായി....

\"ഡാ.. പറയെടാ..മനുഷ്യനെ പേടിപ്പിക്കാതെ വായ തുറന്ന് പറയെടാ എന്താ പറ്റിയേന്ന്...\"
രാഹുലിന് ദേഷ്യം വന്നു....
\"ഡാ.. ഡാ... അച്ഛൻ.. അച്ഛന് എന്തോ.. അപകടം പറ്റിയെന്ന്...ഹോസ്പിറ്റലിൽ.. ഹോസ്പിറ്റലിലാണെന്ന്..\"
ബാലുവിന്റെ വാക്കുകൾ വിറച്ച് പോയി...

\"വാ.. വാടാ..എനിക്ക്‌.. എനിക്കച്ഛനെ കാണണം...\"
ബാലു രാഹുലിനെയും വലിച്ച് ബൈക്കിന് നേരെ ഓടി..ക്ലാസ്സ്‌ മുറിയിൽ നിന്നും ചിന്നുവിനൊപ്പം പുറത്തേക്കിറങ്ങിയ ചക്കിയെ ദൂരെ നിന്നും രാഹുൽ കണ്ടിരുന്നു.. അവളെക്കുറിച്ച് അവനോട് പറയാൻ തന്നെയാണ് ഓടി വന്നതും... പക്ഷെ സാഹചര്യം അനുകൂലമല്ല.... അവരിൽ നിന്നും നോട്ടം മാറ്റി രാഹുൽ ബാലുവിന്റെ പിറകിൽ കയറി...

അവർ ഗേറ്റ് കടന്നു പോകുന്നത് ചക്കിയും കണ്ടിരുന്നു...
\"ശ്ശേ!!ബാലുവേട്ടൻ പോയല്ലോ ചിന്നൂ...\"
അപ്പോഴാണ് ചിന്നുവും അവിടേക്ക് നോക്കിയത്...
\"സാരല്യ.. പോയിട്ട് വരുമായിരിക്കും... ഇന്നെന്തായാലും പറഞ്ഞോളണം.. ബാലുവേട്ടനെങ്ങാൻ എന്നോട് പിണങ്ങിയാലാ... ആ \"
ചിന്നു ചക്കിയെ നോക്കി ചൂണ്ടുവിരൽ നീട്ടി പറഞ്ഞു...

\"ഉത്തരവ് തമ്പുരാട്ടീ... പിണങ്ങിയാ ഞാൻ കാല് പിടിച്ചോളാം പോരെ... പക്ഷേ അങ്ങേർക്ക് നിന്നോട് പിണങ്ങിയിരിക്കാൻ പറ്റില്ലെന്നാ എന്റെയൊരു ഇത്... ല്ലേ ചിന്നുവേ.. \"
തോള് കൊണ്ട് ചിന്നുവിന്റെ തോളിലൊന്ന് തട്ടി കുസൃതിയോടെ ചക്കി ചോദിക്കവേ ചിന്നുവിന്റെ മുഖം നാണം കൊണ്ട് താഴ്ന്നു പോയിരുന്നു...
\"എന്റമ്മോ .. ചുവന്നല്ലോ പെണ്ണേ.. \"
ചക്കി കണ്ണുകൾ വിടർത്തി ചിന്നുവിന്റെ കവിളിൽ പിച്ചി...
ചിരി തൂകിയ ചിന്നുവിന്റെ മനസ്സിലാകെ പ്രിയനൊപ്പം കഴിഞ്ഞു പോയ പ്രണയനിമിഷങ്ങളായിരുന്നു ...

അപ്പോഴേക്കും മൈക്കിലൂടെ അനൗൺസ്‌മെന്റ് മുഴങ്ങി... അവസാനവർഷ വിദ്യാർത്ഥികളെ ഓഡിറ്റോറിയത്തിന്റെ മുകൾ നിലയിലെ ഹാളിലേക്ക് ഇന്നത്തെ കലാപരിപാടികൾക്കായി ക്ഷണിച്ചു കൊണ്ടുള്ള അനൗൺസ്മെന്റ്....

\"വാടീ.. നമുക്ക് പോകാം.. ഞാനേ ദിവ്യയെ കൂടി വിളിച്ചിട്ട് വരാം...\"
ചക്കി പറഞ്ഞിട്ട് ക്ലാസ്സിലേക്ക് പോകുമ്പോൾ ചിന്നു അടുത്തുള്ള തൂണിലേക്ക് ചാരി നിന്നു... വലം കൈ അപ്പോഴും ഏതോ ഓർമ്മയിൽ ചുണ്ടിനെ തഴുകിയിരുന്നു... മനോഹരമായൊരു ചിരിയോടെ അവൾ ബാലുവിന്റെ ചിരി തൂകുന്ന മുഖം മനസ്സിൽ നിറച്ചു വച്ചു...

അത്യധികം പ്രണയത്തോടെ...

🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵

\"ഡാ.. പതുക്കെ പോ ബാലൂ...\"
ബാലുവിന്റെ കയ്യിൽ നിന്നും പാളിപ്പോകുന്ന ബൈക്ക് കണ്ട് ഭയത്തോടെ രാഹുൽ പറഞ്ഞു...
\"നീ നിർത്ത്... ഞാനോടിക്കാം..\"
രാഹുൽ പറഞ്ഞു കൊണ്ട് ബാലുവിന്റെ തോളിൽ തട്ടിക്കൊണ്ടിരുന്നു... പക്ഷേ ബാലു അതൊന്നും കേൾക്കുന്നില്ലെന്ന് തോന്നി രാഹുലിന്... ആ നിമിഷത്തിലാണ് എത്രയൊക്കെ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും ബാലു അവന്റെ അച്ഛനെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് രാഹുലിന് മനസ്സിലായത്...

പെട്ടെന്നാണ് സൈഡ് മിററിലൂടെ പുറകിലൊരു ജീപ്പ് തങ്ങളെ ഫോളോ ചെയ്യുന്നത് പോലെ രാഹുലിന് തോന്നിയത്...
\"ഡാ പുറകിലെ ജീപ്പ് നമ്മളെയാ ഫോളോ ചെയ്യുന്നത്...\"
രാഹുൽ പറയുന്നത് കേട്ട് ശ്രദ്ധിച്ചപ്പോൾ ബാലുവിനും അത്‌ ശരിയാണെന്നു തോന്നി..
അവനത് ശ്രദ്ധിച്ചു നോക്കിയിരിക്കവേ ബാലുവിന്റെ ഫോൺ ബെല്ലടിച്ചു...
\"ഡാ ഒന്നെടുത്തു നോക്ക് \"
ബാലു പറയുമ്പോൾ രാഹുൽ മുന്നിലേക്ക് കൈ നീട്ടി അവന്റെ പോക്കറ്റിൽ നിന്നും മൊബൈലെടുത്ത് നോക്കി... ഒരു നിമിഷം അവൻ പകച്ചു പോയി..
\"ഡാ.. നിന്റെ അച്ഛന്റെ നമ്പറാ...\"
അത്‌ കേട്ടതും ബാലു റോഡിന്റെ ഒരു വശത്തേക്ക് ബൈക്ക് ഒതുക്കി നിർത്തി...

രാഹുലിന്റെ കയ്യിൽ നിന്നും മൊബൈൽ വാങ്ങി ബാലു അത്‌ ഓണാക്കി സ്പീക്കറിലിട്ടു....
\"ആ ബാലു.. ഞാൻ ഇന്ന് ഔട്ട്‌ ഓഫ് ടൌൺ ആയിരിക്കും.. നീയധികം വൈകരുത്.. അമ്മയ്ക്ക് സുഖമില്ലാതിരിക്കുകയാണ്...\"
ബാലു എന്തെങ്കിലും പറയുന്നതിന് മുൻപേ അത്രയും പറഞ്ഞു കോൾ കട്ടായി...

രാഹുലും ബാലുവും പരസ്പരം നോക്കി... പിന്നെ കുറച്ച് പിറകിലായി നിർത്തിയിട്ടിരിക്കുന്ന ആ ജീപ്പിലേക്കും....
എന്ത് ചെയ്യണമെന്ന് ആലോചിച്ചു കൊണ്ട് രാഹുലും ബാലുവും പരസ്പരം നോക്കി നിൽക്കവേ ആ ജീപ്പ് പതിയെ മുന്നോട്ട് നീങ്ങിത്തുടങ്ങിയിരുന്നു....
\"രാഹുലേ നീയൊന്ന് പോലീസിനെ വിളിക്ക്..\"
ബാലു പറഞ്ഞു നിർത്തലും രാഹുൽ ഫോണെടുത്ത് പോലീസിനെ വിളിക്കാൻ തുടങ്ങി...

പെട്ടെന്ന്!!!!

ജീപ്പിന്റെ വേഗം പതിന്മടങ്ങായി കൂടി.... ചീറിപ്പാഞ്ഞു വരുന്ന ജീപ്പിനെയും തനിക്കടുത്ത് തിരിഞ്ഞ് നിന്നു ഫോൺ ചെയ്യുന്ന രാഹുലിനെയും കണ്ടു തറഞ്ഞു നിന്നു പോയിരുന്നു ബാലു!!!!

\"രാഹുലേ!!!!\"

അലറി വിളിച്ചു കൊണ്ട് ബാലു രാഹുലിനെ വലിച്ചു പിറകിലെ പൊന്തക്കാട്ടിലേക്കു തള്ളിയിട്ടു... ജീപ്പ് തൊട്ടടുത്തെത്തുമ്പോഴേക്കും രക്ഷപ്പെടാനായി ബാലുവും എതിർവശത്തേക്ക് ചാടിയിരുന്നു... തൊട്ടു തൊട്ടില്ലെന്നത് പോലെ ജീപ്പ് അവനെക്കടന്നു ചീറിപ്പാഞ്ഞു പോയി!!!

\"ആ!!!\"
ബാലുവിന്റെ അലർച്ച കേട്ടാണ് പുല്ലിനെ വകഞ്ഞു മാറ്റി നടുക്കത്തോടെയും ഭയത്തോടെയും രാഹുൽ പൊന്തക്കാട്ടിൽ നിന്നും എഴുന്നേറ്റ് വന്നത്... ചീറിപ്പാഞ്ഞു പോയ ജീപ്പിനെയും കുറച്ച് മാറി വീണു കിടക്കുന്ന ബാലുവിനെയും കണ്ടു നടുങ്ങി വിറച്ചു കൊണ്ട് രാഹുൽ അവന് നേരെയോടി....

🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼
നൂപുരധ്വനി 🎼🎼 (24)

നൂപുരധ്വനി 🎼🎼 (24)

4.6
8031

\"ബാലൂ!!!\"ഭയം കൊണ്ട് കരഞ്ഞു പോയിരുന്നു രാഹുൽ... ഓടിച്ചെന്ന് വീണു കിടക്കുന്ന ബാലുവിനെ കൈകൾ കൊണ്ട് പൊതിഞ്ഞെടുക്കുമ്പോൾ രാഹുലിന്റെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു....\"ബാലൂ.. ഡാ... കണ്ണ് തുറക്കെടാ....\"കരഞ്ഞുകൊണ്ടാണ് രാഹുൽ വിളിക്കുന്നത്...രണ്ട് നിമിഷങ്ങൾ കഴിഞ്ഞിട്ടാണ് ബാലു മെല്ലെ കണ്ണുകൾ തുറന്നത്.... അവന്റെ കണ്ണുകൾ തുറന്നത്‌ കണ്ടതും അല്പം ആശ്വാസം തോന്നി രാഹുലിന്... തലയ്ക്കു പിന്നിലേക്ക് കൈ ചേർത്ത് പിടിച്ച് കൊണ്ട് ബാലു പതിയെ എഴുന്നേറ്റിരുന്നു....\"ഡാ..ബാലൂ... വാ.. എണീക്ക്.. നമുക്ക് ഹോസ്പിറ്റലിൽ പോവാം...\"കണ്ണുകൾ തുടച്ച് രാഹുൽ ബാലുവിനോട്‌ ആവലാതിയോടെ പറഞ്ഞു...\"ഏയ്‌.. വേണ്ട ഡാ..