Aksharathalukal

കൃഷ്ണകിരീടം 47



\"അതുമതി... ഈ വാക്ക് ഞാൻ വിശ്വസിക്കുന്നു... ഇനി നമുക്ക് ഒന്നിച്ച് മുന്നോട്ടുപോകാം... അധികസമയം നമ്മൾ ഇങ്ങനെ സംസാരിക്കുന്നത് കണ്ടാൽ അത് നമുക്കുതന്നെ ആപത്താകും... എല്ലാം പറഞ്ഞപോലെ... \"
രാമചന്ദ്രൻ നകുലന്റെയടുത്തുനിന്നും പുറത്തേക്ക് പോയി... എന്നാൽ ഇതെല്ലാം കൃഷ്ണ അറിയുന്നുണ്ടായിരുന്നു... അവൾ ചിരിയോടെ തന്റെ കാബിനിലേക്ക് നടന്നു... 

അടുത്ത ദിവസം രാവിലെ കൃഷ്ണയും രാജലക്ഷ്മിയും ഗീതുവും ആദിയേയും കൂട്ടി അമ്പലത്തിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പിലായിരുന്നു... 

\"ഇപ്പോൾ നമ്മളൊന്നും വേണ്ടല്ലേ കൂടെ... ആ എന്തുചെയ്യാനാണ്... സഹിക്കുകതന്നെ... \"
ഉറക്കമെണീറ്റ് താഴേക്കുവന്ന സൂര്യൻ ചോദിച്ചു... 

\"അതിന് നിന്നോടാരെങ്കിലും പറഞ്ഞോ വരേണ്ടെന്ന്... നിന്നെ കിടക്കപ്പായയിൽനിന്ന് വിളിച്ചുണർത്താനൊന്നും സൌകര്യമില്ലായിരുന്നു... \"
രാജലക്ഷ്മി പറഞ്ഞു... 

\"ആ.. ഇവിടെ ഓരോരുത്തരെ  വിളിച്ചുണർത്താനും എഴുന്നേൽപ്പിക്കാനും കുളിപ്പിക്കാനുമൊക്കെ ആളുണ്ടായാൽ എവിടേയും പെട്ടന്ന് പോകാമല്ലോ... നമുക്കതിനൊന്നും ആളില്ലേ... \"

\"എന്തേ ഒരുത്തിയുണ്ടല്ലോ... അവളെ വിളിച്ച് കൂടെ പൊറുപ്പിച്ചോ... അന്നേരം അവൾ വിളിച്ച് എഴുന്നേൽപ്പിച്ച് കുളിപ്പിച്ച് സുന്ദരനാക്കി പറഞ്ഞയക്കുമല്ലോ... \"

\"അതിന് തടസമായി മുന്നിൽ ഒരാളുണ്ടല്ലോ... അതാണല്ലോ പ്രശ്നം... \"

\"അയ്യേടാ ചെക്കന്റെ പൂതി കണ്ടില്ലേ... അതൊക്കെ തീരുമാനിക്കാൻ ഞങ്ങളൊക്കെയുണ്ട്... സമയമാകുമ്പോൾ എന്റെ മോൻ അനുസരിച്ചു മതി... \"

\"അതിപ്പോൾ എന്നാകുമെന്നാണാവോ... \"

\"ചെക്കന്റെ തിടുക്കം കണ്ടില്ലേ... എടാ മരങ്ങോടാ... കൃഷ്ണമോളുടെ പ്രശ്നങ്ങളൊന്ന് തീർന്നോട്ടെ... അതുകഴിഞ്ഞ് രണ്ടിന്റേയും വിവാഹം ഒറ്റ പന്തലിൽ വച്ചുതന്നെ നടത്താം... \"

\"അയ്യോ അതു വേണ്ട... ഇപ്പോൾ ജീവിതത്തിനൊരു മനഃസമാധാനമുണ്ട്... നിങ്ങളെല്ലാരുംകൂടി അതില്ലാതാക്കരുത്... \"

\"പിന്നെ എന്തിനാണ് നീയൊരുത്തിയെ സ്വന്തമാക്കാൻ നടക്കുന്നത്... \"

\"കുറച്ചുകാലം അങ്ങനെ പോകട്ടെ...  സമയമാകുമ്പോൾ ഞാൻ തന്നെ പറയാം... ഇപ്പോൾ ഇണങ്ങിയും പിണങ്ങിയും ഞങ്ങൾ നടക്കട്ടെ... \"

\"ചുരുക്കിപ്പറഞ്ഞാൽ അടിച്ചുപൊളിക്കുക... അതേതായാലും വേണ്ട... മറ്റുള്ളവരെക്കൊണ്ട് അതുമിതും പറയിപ്പിക്കേണ്ട... ഏതായാലും വിവാഹം അത് രണ്ടിന്റേയും ഒന്നിച്ചേ നടക്കൂ... അതിന് മാറ്റമില്ല... \"

\"ദൈവമേ ചതിച്ചോ... എന്നാൽ എന്റെ സമ്മതം കിട്ടിയിട്ട് ഏട്ടൻ പെട്ടന്ന് വിവാഹം കഴിക്കില്ല... അല്ലെങ്കിൽ ഏട്ടന്റെ വിവാഹം ഒറ്റക്കുനടത്തേണ്ടിവരും... 

\"അത്, ഞങ്ങൾ നോക്കിക്കോളാം... പിന്നെ നിന്റെ പെണ്ണിനോട് ഇവിടെ വരെ വരാൻ പറഞ്ഞിട്ട് എന്തേ... നിനക്ക് അവളോട് പറയാൻ മടിയായിട്ടോ അതോ അവൾക്ക് ഞങ്ങളുടെയടുത്ത് വരാൻ ഇഷ്ടമില്ലാഞ്ഞിട്ടോ... \"

\"ഇതുരണ്ടുമല്ല... അപ്പച്ചി വിഷമിക്കേണ്ട... നിങ്ങൾ അമ്പലത്തിൽ എത്തുമ്പോൾ അവൾ അവിടെയുണ്ടാകും... പോരുമ്പോൾ കയ്യോടെ കൂട്ടിക്കോ... \"

\"സത്യമാണോ... എന്നാൽ അവളെ ഇവിടെയെത്തിക്കുന്ന കാര്യം ഞങ്ങളേറ്റു... എന്നാൽ പോയിട്ടുവരാം... പിന്നെ സൂരജെഴുന്നേറ്റാൽ അവനെയും കൊണ്ട് നാടുചുറ്റാൻ നടക്കേണ്ട... ഞങ്ങൾ പെട്ടന്നുവരാം... \"

\"ഉത്തരവുപോലെ... പെട്ടന്ന് വന്നാൽ മതി... പരിചയമുള്ളവർ പലരും കാണും... അവരോട് സംസാരിച്ച് നിൽക്കാതെ പെട്ടന്ന് വന്നാൽ മതി... \"
രാജേശ്വരി അവനെയൊന്ന് നോക്കി ചിരിച്ചതിനുശേഷം കാറിൽ കയറി... 

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

ഈ സമയം വീണ അമ്പലത്തിനടുത്തുള്ള ആൽത്തറക്കു സമീപം കൃഷ്ണയേയും മറ്റുള്ളവരേയും പ്രതീക്ഷിച്ച് നിൽക്കുകയായിരുന്നു... ആ സമയത്താണ് ദത്തൻ അമ്പലത്തിലേക്ക് വന്നത്... വീണയെ കണ്ട് ദത്തൻ അവളുടെയടുത്തേക്ക് ചെന്നു... \"

\"എന്താണ് വീണേ നീ അമ്പലത്തിലേക്ക് കയറാതെ ഇവിടെ നിൽക്കുന്നത്... \"

\"കൃഷ്ണ വരാമെന്ന് പറഞ്ഞിട്ടുണ്ട്... അവളേയും കാത്തു നിൽക്കുകയാണ്... \"

\"അത് തൊഴുതുകഴിഞ്ഞിട്ട് നിന്നാൽ പോരേ... നമ്മൾ അമ്പലത്തിലേക്ക് വരുന്നത് മനസ്സ് ശാന്തമാക്കി തൊഴുവാനല്ലേ... അന്നേരം മറ്റുള്ളതൊന്നും നമ്മുടെ മനസ്സിലുണ്ടാവരുത്.... ഏത് ദൈവത്തിന്റെ മുന്നിലാണ് നമ്മൾ എത്തുന്നത് ആ ശക്തി മാത്രമേ നമ്മുടെ മനസ്സിലുണ്ടാവൂ... ആദ്യം തൊഴുതിറങ്ങൂ അതിനുശേഷം മറ്റുള്ളവരെ പ്രതീക്ഷിച്ച് നിൽക്കൂ... \"
ദത്തൻ പറഞ്ഞതുകേട്ട് വീണ അത്ഭുതത്തോടെ അവനെ നോക്കി...  ഇത്രയും കാലം എല്ലാവരും കണ്ടിരുന്ന ദത്തനാണോ ഇത്... അവൾക്ക് വിശ്വസിക്കാൻ വയ്യ... അപ്പോഴേക്കും ദത്തൻ അമ്പലത്തിന്റെ പടികൾ കയറി നടക്കലിൽ എത്തിയിരുന്നു... വീണ പെട്ടന്ന് അമ്പലത്തിലേക്ക് നടന്നു... നടക്കലിൽ നിന്ന് തൊഴുത് അമ്പലത്തിനുള്ളിലേക്ക് നടന്നു... ശ്രീകോവിലിനുമുന്നിൽ നിന്ന് തൊഴുത് മടങ്ങുമ്പോഴും ദത്തൻ മനസ്സുരുകി പ്രാർത്ഥിക്കുന്നത്  വീണ ശ്രദ്ധിച്ചു... പ്രദക്ഷിണം വച്ചശേഷം അവൾ പ്രസാദവും വാങ്ങിച്ച് പുറത്തേക്ക് നടന്നു... അപ്പോഴേക്കും ആദിയുടെ കാർ ആൽത്തറക്കു സമീപം വന്നുനിന്നു.... അതിൽനിന്നും കൃഷ്ണയും രാജേശ്വരിയും ഗീതുവും ഇറങ്ങി പുറകെ ആദിയും... കൃഷ്ണ അവിടെ നിൽക്കുന്ന വീണയെ കണ്ടു..  കൃഷ്ണ രാജേശ്വരിക്കും ഗീതുവിനും വീണയെ പരിചയപ്പെടുത്തിക്കൊടുത്തു... രാജേശ്വരി ചിരിച്ചുകൊണ്ട് വീണയുടെ അടുത്തേക്ക് ചെന്നു..  കൂടെ കൃഷ്ണയും ഗീതുവും ചെന്നു... 

\"സൂര്യന്റെ സെലക്ഷൻ മോശമല്ല... എന്നാലും ഇത്രയും കാലം ആരുമറിയാതെ കൊണ്ടുനടന്നല്ലോ... \"

\"ആന്റീ നിങ്ങൾ തൊഴുതുവരൂ... നമുക്ക് അതുകഴിഞ്ഞ് സംസാരിക്കാം... അമ്പലത്തിലേക്ക് വന്നാൽ അവിടുത്തെ ദൈവത്തെയാണ് നമ്മൾ ആദ്യം കാണേണ്ടതും പ്രാർത്ഥിക്കേണ്ടതും... അതു മാത്രമേ മനസ്സിൽ ഉണ്ടാവാൻ പാടുള്ളൂ.. ഇത് ഞാൻ പറഞ്ഞതല്ല... ആ വരുന്ന ആൾ ഞാൻ നിങ്ങളെ പ്രതീക്ഷിച്ച് നിന്നപ്പോൾ എന്നോട് പറഞ്ഞതാണ്....\"
വീണ പറഞ്ഞതു കേട്ട് അവർ അവിടേക്ക് നോക്കി... ദത്തൻ പടിയിറങ്ങി വരുന്നതവർ കണ്ടു... 

\"വല്ല്യമ്മക്ക് അദ്ദേഹത്തെ മനസ്സിയോ.... അതാണ് ദത്തൻ.... \"



\"ഈശ്വരാ ദത്തനാണോ ഇത്... ചെറുപ്പത്തിൽ ഒരുതവണയെങ്ങോ മറ്റോ കണ്ടതാണ്... എല്ലാവരും പറഞ്ഞപ്പോൾ ഇവന് ഇത്രവലിയ മാറ്റം പ്രതീക്ഷിച്ചില്ല... ഏതാനും നല്ലതു വരട്ടെ... മോള് ഇവിടെ നിൽക്ക് ഞങ്ങൾ തൊഴുതുവരാം... അവർ അമ്പലത്തിലേക്ക്  നടന്നു... അവരെ കണ്ട് ദത്തൻ ചിരിച്ചു... അവരും തിരിച്ച് ചിരിച്ചു... ദത്തൻ ആദിയുടെ അടുത്തേക്ക് നടന്നു... 

\"ആദീ ഞാൻ ചെയ്യാൻ പോകുന്ന പുതിയ ദൌത്യത്തിന്റെ മുന്നോടിയായി ദേവിയെ കണ്ട് അനുവാദം വാങ്ങിക്കാമെന്നുവച്ചു... ഇന്നുമുതൽ ഞാൻ വേറൊരു മനുഷ്യനാവാൻ പോവുകയല്ലേ... എന്താകുമോ എന്തോ...... എന്നാൽ എല്ലാം പറഞ്ഞതുപോലെ.. ഞാൻ നടക്കട്ടെ... \"
ദത്തൻ അവിടെനിന്നും നടന്നു... ആദി ചിരിച്ചുകൊണ്ട് അമ്പലത്തിലേക്ക് നടന്നു... 

\"തൊഴുതു കഴിഞ്ഞ് പോരുമ്പോൾ വീണയേയും അവർ കൂട്ടിയിരുന്നു... വീട്ടിലെത്തുമ്പോൾ അവരേയും പ്രതീക്ഷിച്ച് സൂരജ് ഇരിക്കുന്നുണ്ടായിരുന്നു... അവന് തുണയായി സൂര്യനുമുണ്ടായിരുന്നു... \"

\"ഇന്നെന്തെങ്കിലും മഹാത്ഭുതം സംഭവിക്കും... അതുറപ്പാണ്... അല്ലെങ്കിൽ ആര് എങ്ങനെപറഞ്ഞാലും വീട്ടിലിരിക്കാത്ത ഇവൻ ഇവിടെ ഇരിക്കുകയെന്നുപറഞ്ഞാൽ അതിനു മാത്രം എന്തോ കാര്യമുണ്ട്...\"
ആദി സൂര്യനെ നോക്കി പറഞ്ഞു... 

\"ഉണ്ടല്ലോ അതാണല്ലോ നമ്മുടെ കുടെ നിൽക്കുന്നത്... \"
രാജേശ്വരി പറഞ്ഞു... 

\"ഏയ് ഇവളല്ല ആരുണ്ടായാലും ഇവൻ അങ്ങനെ വീട്ടിൽ അടങ്ങിയിരിക്കുന്ന ആളല്ല... ഇത് മറ്റെന്തോ ആണ്... \"

\"എന്താടാ നീ ഇന്ന് ഊരുതെണ്ടാൻ പോയില്ലേ...\"
ആദി ചോദിച്ചു... 

\"അതു ശരി... ഇതു നല്ല കൂത്ത്... എന്നോട് എവിടേക്കും പോകരുതെന്ന് പറഞ്ഞ് നിർത്തിയിട്ട് ഇപ്പോൾ ഞാൻ പോകാത്തതിനാണോ കുറ്റം... \"

\"അയ്യോ എന്തനുസരണയുള്ള മോൻ... വേറെയെവിടേയും കാണില്ല ഇതുപോലെ നല്ല കുട്ടിയെ... \"
ആദി പറഞ്ഞു... 

\"പോകുവാനറിയാഞ്ഞിട്ടല്ല... പിന്നെ ഇവനൊരു കമ്പനിക്ക് നിന്നെന്നു മാത്രം... \"

\"അങ്ങനെ പറയ്... ഇവൻ പിടിച്ചിരുത്തിയതാകും... അല്ലാതെ ഇവനെ കിട്ടില്ല... \"

\"അതുതന്നെയാണ് സത്യം... ഇവൻ മൂക്കുകയർ പൊട്ടിച്ച് നിൽക്കാൻ തുടങ്ങിയിട്ട് നേരം ഒരുപാടായി... ഞാൻ പിടിച്ചിരുത്തിയതാണ്... ഇല്ലെങ്കിൽ നിങ്ങൾ വരുമ്പോഴേക്കും ഇവന്റെ പൊടിപോലും കാണില്ല.... അതവിടെ നിൽക്കട്ടെ... ഇതാണോ സൂര്യന്റെ പെണ്ണ്... \"
സൂരജ് ചോദിച്ചു... 

\"അതെ... എന്താ എന്തെങ്കിലും പ്രശ്നമുണ്ടോ... \"
സൂര്യൻ ചോദിച്ചു... 

\"പ്രശ്നമുണ്ടല്ലോ... എന്റെ പെണ്ണേ നാട്ടിൽ കൊള്ളാവുന്ന എത്ര ചെക്കന്മാരുണ്ട്... എന്നിട്ടും ഇവനെ മാത്രമേ ജീവിതപങ്കാളിയാക്കാൻ നിനക്ക് കിട്ടിയുള്ളൂ.... \"

\"എന്തു ചെയ്യാനാണ്... ഇവൾപെട്ടുപോയില്ലേ... ഇനിസഹിച്ചല്ലേ പറ്റൂ...\"
രാജലക്ഷ്മി  പറഞ്ഞു... 

\"അയ്യോ എന്തൊരു കോമഡി അമ്മയും മോനും... ചിരിക്കാൻ ഏതെങ്കിലും പ്രാന്തന്മാരെ വിളിക്കേണ്ടിവരും... അല്ല അതിന്റെ ആവിശ്യമില്ലല്ലോ... രണ്ടാളുണ്ടല്ലോ ഇവിടെയിപ്പോൾ വിജയനങ്കിളും ഈ പ്രാന്തനും... രണ്ടാളുംകൂടി ഒന്ന് ചിരിച്ചോളൂ...\"

\"സൂര്യാ വേണ്ട... അങ്ങേരെ ഇതിലേക്ക് വലിച്ചിഴക്കേണ്ട... \"
രാജലക്ഷ്മി പറഞ്ഞു... 

\"അതു ശരി അപ്പോൾ നമ്മളെ എല്ലാവർക്കും എന്തും പറയാം... മറ്റുള്ളവരെ പറഞ്ഞാൽ അത് പ്രശ്നമാണല്ലേ... \"

\"എന്താണ് വന്നുകയറിപ്പോൾത്തന്നെ അപ്പച്ചിയും മരുമകനും തമ്മിലൊരു കശപിശ... നിങ്ങൾ തമ്മിൽ കാണുമ്പോൾ തുടങ്ങുമല്ലോ... \"
അവിടേക്ക് വന്ന വിജയൻ ചോദിച്ചു... 

\"അതിന് ഇവരോടല്ലാതെ മറ്റാരോടാണ് എനിക്ക് ഇതുപോലെ പറയാൻ പറ്റുന്നത്... ഇവരെന്റെ ചക്കരകളല്ലേ... അതുപോലെ ഈ നിൽക്കുന്ന കൃഷ്ണമോളും നന്ദുമോളും എന്റെ പൊന്നോമനകളാണ്... ഇപ്പോൾ ദേ ഈ മോളും എനിക്ക് പ്രധാനമാണ്...\"
രാജലക്ഷ്മി വീണയെ കൂട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു.. 

\"അയ്യടാ... വല്ലാതെ പൊക്കല്ലേ... ഞങ്ങളുടെ തല മുകളിലെ സ്ലാബിൽ തട്ടും... \"
സൂര്യൻ പറഞ്ഞു... 

\"പൊക്കിയതല്ലടാ... സത്യമായ കാര്യം പറഞ്ഞതാണ്... \"

\"അച്ഛാ കേട്ടല്ലോ... സ്വന്തം കഴുത്തിൽ താലികെട്ടിയവനും മത്തുമാസം ചുമന്ന് പ്രസവിച്ചവനും ഇവിടെയുണ്ടായിട്ടും അമ്മക്ക് പ്രിയം സ്വന്തം ഏട്ടന്റേയും അനിയത്തിയുടേയും മക്കളും മരുമക്കളുമാണ് പ്രധാനം... \"
സൂരജ് പറഞ്ഞു... 

\"അത് നിനക്കിപ്പോഴാണോ മനസ്സിലായത്... നിന്റെ അമ്മയെ കെട്ടിയ കാലംത്തൊട്ട്  ഞാൻ കാണുന്നതല്ലേ ഇതെല്ലാം... സ്വന്തം വീട്ടുകാര് കഴിഞ്ഞിട്ടേ അമ്മക്ക് മറ്റാരുമുള്ളൂ... ഒരു കണക്കിന് അത് നല്ലതാണ്.... ഇവിടെയുള്ള ഇവരെപ്പോലെ സ്നേഹിക്കാൻ മാത്രമറിയാവുന്നവർ എന്റെ ജീവിതത്തിൽ വേറെയെവിടേയും കണ്ടിട്ടില്ല... അത് എനിക്കുംകൂടി കിട്ടിയ പുണ്യമല്ലേ... \"

\"അതു ശരി അപ്പോൾ നമ്മൾ പുറത്ത്... എന്തുചെയ്യാനാ... സൂര്യൻ എപ്പോഴും പറയുന്നതുപോലെ അനുഭവിക്കുക തന്നെ... \"
സൂരജത് പറഞ്ഞുനിർത്തിയതും ഗെയ്റ്റുകടന്ന് ഒരുകാർ  സ്പീഡിൽവന്ന് മുറ്റത്തുനിന്നു..... 


തുടരും.......... 

✍️ Rajesh Raju

➖➖➖➖➖➖➖➖➖

കൃഷ്ണകിരീടം 48

കൃഷ്ണകിരീടം 48

4.5
4870

\"അതു ശരി അപ്പോൾ നമ്മൾ പുറത്ത്... എന്തുചെയ്യാനാ... സൂര്യൻ എപ്പോഴും പറയുന്നതുപോലെ അനുഭവിക്കുക തന്നെ... \"സൂരജത് പറഞ്ഞുനിർത്തിയതും ഗെയ്റ്റുകടന്ന് ഒരുകാർ  സ്പീഡിൽവന്ന് മുറ്റത്തുനിന്നു..... എല്ലാവരും അന്തം വിട്ട് നിൽക്കുന്ന സമയത്ത് കാറിന്റെ ഡ്രൈവിങ് സീറ്റിൽ നിന്നും അഖിലയിറങ്ങി... തൊട്ടു പുറകെ ഡോർ തുറന്ന് സേതുമാധവനും ഇറങ്ങി... അവരെ കണ്ട് സുരജും വിജയനും രാജലക്ഷ്മിയും അന്ധാളിപ്പോടെ നിൽക്കുകയായിരുന്നു... ആദിയും സൂര്യനും കൃഷ്ണയും വിണയുമെല്ലാം ആരാണെന്ന സംശയത്തിൽ നിൽക്കുകയായിരുന്നു... \"ഇതെന്താ എല്ലാവരും പന്തംകണ്ട പെരുച്ചായിയെപ്പോലെ നിൽക്കുന്നത്... മനുഷ്യന്മാര