Aksharathalukal

നിനക്കായ് മാത്രം💜(പാർട്ട്‌:17)

"എടൊ താൻ ഒന്ന് ഞാൻ പറയുന്നത് കേൾക്ക്‌. അർപ്പിത വെറുതെ പറയുന്നതാ അതൊക്കെ"


"എന്ത് വെറുതെ പറയുന്നത് ആണെന്ന് അത്‌ നിങ്ങളുടെ കുഞ്ഞ് അല്ലെന്നോ?"ഗായത്രി ദേഷ്യത്തോടെ ചോദിച്ചു.


"അല്ല ഇതൊക്കെ എന്തിനാ എന്നോട് പറയുന്നേ ഇതൊക്കെ പറയാൻ മാത്രം ഞാൻ നിങ്ങളുടെ ആരാ?" ഗായത്രി ശരത്തിന്റെ മുഖത്തേക്ക് തന്നെ നോക്കികൊണ്ട് ചോദിച്ചു.


"നീ എന്റെ ആരാണെന്ന് നിനക്ക് അറിയില്ലേ ഗായത്രി?"ശരത് അവളുടെ അടുത്തേക്ക് ചേർന്ന് നിന്നുകൊണ്ട് ചോദിച്ചു.


"ഇല്ല എനിക്ക് അറിയില്ല ഞാൻ നിങ്ങളുടെ ആരാണെന്ന്"ഗായത്രി കുറച്ച് പുറകിലേക്ക് നീങ്ങി നിന്നുകൊണ്ട് പറഞ്ഞു.


ശരത് പെട്ടെന്ന് ഗായുവിന്റെ ഇടുപ്പിയുടെ കൈചേർത്ത് അവളെ തന്നിലേക്ക് അടുപ്പിച്ചു.ഗായത്രി ആദ്യം ഒന്ന് വിറച്ചു എങ്കിലും അവൾ അത്‌ മുഖത്തു കാണിച്ചില്ല.


ശരത് ഒന്ന് കൂടെ അവളിലേക്ക് ചേർന്ന് നിന്നുകൊണ്ട് അവന്റെ മുഖം അവളുടെ ചെവിയിലേക്ക് അടുപ്പിച്ചു.


"നീ എന്റെ എല്ലാം ആണ് ഗായത്രി.നീ ഇല്ലാതെ ഒരു നിമിഷം പോലും ഇനി എനിക്ക് ജീവിക്കാൻ ആവില്ല." ശരത് അത്രയും പറഞ്ഞ് അവളുടെ ചെവിയിലായി പതിയെ ഉമ്മ വെച്ചു.


ശരത്തിൽ നിന്ന് അങ്ങനെ ഒന്ന് പ്രതീക്ഷിക്കാത്തതുകൊണ്ട് അവളുടെ ശരീരത്തിൽ ഒരു മിന്നൽ പോലെ എന്തോ അവൾക്ക് അനുഭവപ്പെട്ടു.


അവൻ അവളുടെ മുഖം തന്റെ രണ്ടുകയ്ക്കുള്ളിലും ആകികൊണ്ട് അവളുടെ കണ്ണുകളിലേക്ക് നോക്കി.


"ഗായത്രി എനിക്ക് അറിയാം തനിക്ക് എന്നോട് ഒത്തിരി കാര്യങ്ങൾ ചോദിച്ച് അറിയാൻ ഉണ്ട് പക്ഷെ അതിന് ഒക്കെ മുമ്പ് എനിക്ക് തന്നോട് കുറച്ച് കാര്യങ്ങൾ പറയാൻ ഉണ്ട്.ഇപ്പോൾ അല്ല രാത്രി ഞാൻ എല്ലാം പറയാം."


അത്രയും പറഞ്ഞിട്ട് ശരത് തന്റെ കാറിന്റെ കീയും എടുത്തുകൊണ്ട് റൂമിന് പുറത്തേക്ക് പോയി.


****


ഗായത്രി ഫ്രഷ് ആയി കുറച്ച് നേരം കിടന്നിട്ട് താഴേക്ക് പോവാൻ തുടങ്ങിയപ്പോഴാണ് അർപ്പിതയുടെ റൂമിൽ നിന്നും കുഞ്ഞിന്റെ ഉറക്കെയുള്ള കരച്ചിൽ കേട്ടത്.കുഞ്ഞിന് എന്ത് പറ്റിയതാണെന്ന് അറിയാൻ ആയി ഗായു ആ റൂമിലേക്ക് ചെന്നതും അവൾ കാണുന്നത് കട്ടിലിൽ നിന്നും നിലത്ത് വീണ് നെറ്റി പൊട്ടി ചോര ഒഴുകുന്ന ആ കുരുന്നിനെ ആയിരുന്നു. അവൾ ഓടി പോയി കുഞ്ഞിനെ എടുത്ത് തന്റെ നെഞ്ചോട് ചേർത്തു.ആ സമയം ഗായുവിന് അർപ്പിതയോട് വല്ലാത്ത ദേഷ്യം തോന്നി.ഗായു കുഞ്ഞിനെ ആശ്വസിപ്പിക്കാൻ നോക്കുന്നുണ്ടെങ്കിലും വേദന കാരണം കുഞ്ഞ് വാവിട്ട് പറയുകയായിരുന്നു.എന്നാൽ കുഞ്ഞിന്റെ കരച്ചിൽ കേട്ടിട്ടും ബാൽക്കണിയിൽ ഫോൺ ചെയ്തുകൊണ്ടിരുന്ന അർപ്പിത തിരിഞ്ഞ് പോലും നോക്കിയില്ല.അപ്പോഴേക്കും കുഞ്ഞിന്റെ കരച്ചിൽ കേട്ട് എല്ലാവരും ആ റൂമിലേക്ക് എത്തിയിരുന്നു.സീത കുഞ്ഞിന്റെ നെറ്റിയിലെ മുറിവ് കണ്ട് ഗായുവിനോട് കാര്യം ചോദിച്ചപ്പോഴാണ് ശരത് ആ റൂമിലേക്ക് കയറി വന്നത്.


ഗായുവിന്റെ കൈയിൽ ഇരിക്കുന്ന കുഞ്ഞിനെ കണ്ടതും പെട്ടെന്നു  തന്നെ ശരത് കുഞ്ഞിനെ അവളുടെ കൈയിൽ നിന്നും മേടിച്ച് ബാൽക്കണിയിലക്ക്‌ ഒന്ന് നോക്കിയിട്ട് കാറ്റുപോലെ കുഞ്ഞിനേയും കൊണ്ട് പുറത്തേക്ക് പോയി.


"മോളെ ഗായു നീ കൂടെ അവന്റെ കൂടെ ചെല്ല്.അല്ലെങ്കിൽ ശെരിയാവില്ല"സീത പറഞ്ഞതും ഗായു വേഗം തന്നെ പുറത്തേക്ക് ചെന്ന് ശരത്തിന് ഒപ്പം കാറിൽ കയറി. കുഞ്ഞിനെ അവന്റെ മടിയിൽ നിന്നും മെയിച്ച തന്റെ മടിയിലേക്ക് ഇരുത്തി. തന്റെ സാരീയുടെ അറ്റംകൊണ്ട് കുഞ്ഞിന്റെ നെറ്റിയിലെ മുറിവിൽ അമർത്തി പിടിച്ചു.


ശരത്തിന്റെ ഡ്രൈവ് ചെയ്യുമ്പോഴുള്ള സ്പീഡിൽ നിന്ന് തന്നെ ഗായുവിന് മനസ്സിലായിരുന്നു അവന്റെ ദേഷ്യം എത്രത്തോളം ഉണ്ടെന്ന് ഉള്ളത്.


ഹോസ്പിറ്റലിൽ എത്തിയതും നേഴ്സ് കുഞ്ഞിന്റെ നെറ്റിയിലെ മുറിവ് ക്ലീൻ ചെയ്ത് മരുന്ന് വെച്ചു. അതികം ആഴത്തിൽ ഉള്ള മുറിവ് ആയിരുന്നില്ല അതുകൊണ്ട് വേറെ കുഴപ്പങ്ങൾ ഒന്നും ഇല്ലാത്തതിനാൽ കുറച്ച് കഹ്‌സീഞ്ഞപ്പോൾ തന്നെ അവർ കുഞ്ഞിനേയും കൂട്ടി തിരിച്ചു പൊന്നു.


തിരിച്ചുള്ള യാത്രയിൽ ശരത് കാണുകയായിരുന്നു ഒരമ്മ തന്റെ കുഞ്ഞിനെ ചേർത്ത് പിടിക്കുന്നതുപോലെ ഗായത്രി കുഞ്ഞിനെ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ച് പതിയെ അവളുടെ തലയിൽ തലോടുന്നത്.

കുഞ്ഞ് നല്ല മയക്കത്തിൽ ആയിരുന്നതുകൊണ്ട് ഗായത്രി പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു.


അവളുടെ മനസ്സിൽ കുഞ്ഞിന്റെ കരച്ചിൽ കേട്ടിട്ടും ഒന്ന് തിരിഞ്ഞ് പോലും നോക്കാതെ ഇരുന്ന അർപ്പിതയുടെ മുഖം ആയിരുന്നു.


അവർ വീട്ടിൽ എത്തി അകത്തേക്ക് കയറിയപ്പോൾ തന്നെ സീത ആവലാതിയോടെ അവരുടെ അടുത്തേക്ക് വന്നു.


"മോളെ കുഞ്ഞിന് എങ്ങനെ ഉണ്ട് കുഴപ്പം ഒന്നും ഇല്ലാലോ അല്ലെ?"


"ഇല്ല അമ്മേ അതികം വൈല്യ മുറിവ് അല്ല പിന്നെ കുഞ്ഞ് ആയോണ്ട് തല ഇടിച്ചതുകൊണ്ട് സ്കാൻ ഒക്കെ ചെയ്ത് നോക്കി വേറെ പ്രശ്നം ഒന്നും ഇല്ല അതാണ് തിരിച്ച് ഇന്ന് തന്നെ വന്നത്"ഗായത്രി അത്രയും പറഞ്ഞപ്പോഴാണ് സീതക്ക് സമാധാനം ആയത്.


അപ്പോഴാണ് അർപ്പിത മുകളിൽ നിന്നും ഇറങ്ങി വന്നത്.അവളെ കണ്ടതും ശരത്തിന്റെ മുഖം വലിഞ്ഞു മുറുകി.


അർപ്പിത ശാരത്തിന്റെ അടുത്തേക്ക് ചെന്നതും അവൻന്റെ കൈ അവളുടെ മുഖത് പതിഞ്ഞിരുന്നു.


"ശരത് നീ.. നീ എന്നെ അടിച്ചല്ലേ?"


"അടിക്കുവല്ല നിന്നെ കൊല്ലുവാണ് വേണ്ടത്"


"അതിന് മാത്രം ഞാൻ എന്ത് ചെയ്തിട്ടാണ്?"അർപ്പിതക്കും ദേഷ്യം വരുന്നുണ്ടയിരിന്നു അവൻ മറ്റുള്ളവരുടെ മുന്നിൽ വേച്ച് അവളെ തല്ലിയതിൽ.


"ഈ കുഞ്ഞ് അവിടെ വാവിട്ട് കരഞ്ഞപ്പോൾ നീ എവിടെ ആയിരുന്നു?"ശരത് ദേഷ്യത്തോടെ ചോദിച്ചു.


"ഞാൻ... ഞാൻ കേട്ടില്ല ശരത് ഞാൻ ഒരു അർജന്റ് കോൾ ചെയ്ത് കൊണ്ട് ബാൽക്കണിയിൽ ഉണ്ടായിരുന്നു."


അത്‌ പറഞ്ഞതും ശരത്തിന്റെ കൈ ഒന്നുടെകൂടെ അവളുടെ മുഖത്ത് പതിഞ്ഞു.


"ഇത് എന്തിനാണെന്ന് നിനക്ക് മനസ്സിലായോ?"ശരത് ചോദിച്ചതും അവൾ ഇല്ല എന്ന് തലയാട്ടി.


"കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഈ വീട്ടിൽ ഉള്ളവർ എല്ലാവരും ആ റൂമിൽ എന്തിയിട്ടും നീ മാത്രം കുഞ്ഞിന്റെ കരച്ചിൽ കേട്ടില്ല എന്ന് പറഞ്ഞതിന്. നീ കേൾക്കാത്തത് അല്ല കേൾക്കാത്ത ഭാവം നടിച്ചതാണ്."ശരത് പറഞ്ഞതും അവൾ ഒന്നും മിണ്ടാതെ നിന്നു. കുഞ്ഞ് ഗായുവിന്റെ തോളിൽ കിടക്കുന്നതുകൊണ്ട് അർപ്പിത കുഞ്ഞിന്റെ നെറ്റി മുറിഞ്ഞത് കണ്ടിരുന്നില്ല.


"നിനക്ക് ഒരു കാര്യം അറിയുമോ ആ കുഞ്ഞ് അത്രയും വാവിട്ട് കരഞ്ഞത് കട്ടിലിൽ നിന്ന് നിലത്ത് വീണ് കുഞ്ഞിന്റെ നെറ്റി പൊട്ടിയതുകൊണ്ടാണ്. അത്രയും ഒച്ചയിൽ കുഞ്ഞ് പറഞ്ഞിട്ടും നീ കേട്ടില്ല അല്ലെ അർപ്പിത."


"ഞാൻ പണ്ട് കണ്ട അർപ്പിത ഇങ്ങനെ ഒന്നും ആയിരുന്നില്ല.അവൾക്ക് എല്ലാവരോടും സ്നേഹവും കരുണയും ഒക്കെയായിരുന്നു. പിന്നെ എപ്പോഴാണ് നിനക്ക് ഇത്രയും മാറ്റം വന്നത്."


"ശരത് എന്റെ കുഞ്ഞ്... "അർപ്പിത  കണ്ണും നിറച്ച് അതും പറഞ്ഞുകൊണ്ട് കുഞ്ഞിന്റെ അടുത്തേക്ക് പോവാൻ തുടങ്ങിയതും ശരത് അവളെ തടഞ്ഞു.


"ഇനി നീ ആ കുഞ്ഞിനെ തൊട്ട് പോവരുത്.ഇനി എന്നും അവൾ എന്റെ മാത്രം മകൾ ആയിരിക്കും"അത്രയും പറഞ്ഞുകൊണ്ട് ശരത് കുഞ്ഞിനെ ഗായത്രിയുടെ കൈയിൽ നിന്നും വാങ്ങി അവളെ ഒന്ന് നോക്കിയിട്ട് മുകളിലേക്ക് കയറി പോയി.


എല്ലാവരും അർപ്പിതയെ ഒന്ന് നോക്കിയിട്ട് പോയതും അവിടെ ഗായത്രിയും അർപ്പിതയും മാത്രമായി.


"നീ ശെരിക്കും ആ കുഞ്ഞിന്റെ അമ്മ തന്നെ ആണോ? എനിക്ക് അതിൽ നിന്ന ഡൌട്ട് ഇണ്ട്. ഒരു അമ്മയ്ക്കും തന്റെ കുഞ്ഞ് ഒന്ന് കരയുന്നത് കാണാൻ കഴിയില്ല. അതും ഇത്രയും ചെറിയ കുഞ്ഞ്. അറ്റ്ലീസ്റ്റ് എന്തിനാ തന്റെ കുഞ്ഞ് കരയുന്നതെന്ന് എങ്കിലും വന്ന് നോക്കും അതിപ്പോൾ എത്ര തിരക്ക് ആണെങ്കിലും. പക്ഷെ നീ ഇന്ന് തെളിയിച്ചു തന്നു എനിക്ക് നിന്റെ യഥാർത്ഥ സ്വഭാവം എന്താണെന്ന്. വെറുപ്പ് തോനുന്നു നിന്നോട്"അത്രയും പറഞ്ഞുകൊണ്ട് ഗായത്രി അവളെ മറികടന്നു മുകളിലേക്ക് കയറി പോയി.


ഈ സമയം അർപ്പിതയുടെ കണ്ണിൽ ഗായുവിനോടുള്ള പക കൂടുകയായിരുന്നു.


****


രാത്രി കുഞ്ഞിനുള്ള പാലുമായി റൂമിലേക്ക് വന്ന ഗായു കാണുന്നത് കുഞ്ഞിനേയും ചേർത്ത് പിടിച്ച് ബെഡിൽ കിടക്കുന്ന ശാരതിനെയാണ്.അവൾ കുഞ്ഞിനുള്ള പാൽ ടേബിളിൽ വെച്ചിട്ട് കുഞ്ഞിന്റെ ഇപ്പുറത്തെ സൈഡിൽ ആയി ഒരു തലയിണയും വെചിട്ട് ബൾക്കണിയിൽ പോയി നിന്നു.


ബാൽക്കണിയിൽ നിൽക്കുമ്പോഴും 

ഗായത്രിയുടെ മനസ്സിൽ ശരത് തന്നോട് ഇന്ന് പറഞ്ഞ കാര്യങ്ങളിൽ കുരുങ്ങി കിടക്കുകയായിരുന്നു.


"തന്നെ ഒരിക്കലും ഒരു ഭാര്യയായി കാണാനോ അംഗീകരിക്കാനോ കഴിയില്ല എന്ന് പറഞ്ഞ ആള് തന്നെ ഇന്ന് താൻ ഇല്ലാതെ അയാൾക്ക് ജീവിക്കാൻ ആവില്ല എന്ന് വരെ പറയുന്നു. എന്താണ് ഇതിന്റെ ഒക്കെ അർത്ഥം?"ഗായത്രി ആലോചിച്ചുകൊണ്ട് ബാൽക്കണിയിലേക്ക് ഇറങ്ങി നിന്നു.


അപ്പോൾ അവളെ ഒരു തണുത്ത കാറ്റ് തഴുകുന്നതുപോലെ അവൾക്ക് തോന്നി. അവൾ പതിയെ കണ്ണുകൾ അടച്ചു നിന്നു. ആ സമയം അവളുടെ മനസ്സിലേക്ക് രണ്ട് കടുംകാപ്പി കണ്ണുകൾ തെളിഞ്ഞു വന്നു.അതെ സമയം അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു.


ശരത് ബെഡിൽ നിന്ന് എഴുന്നേറ്റ് കുഞ്ഞിന്റെ ഇപ്പുറത്തെ സൈഡിൽ കൂടെ തലയിണ വെച്ച് കൊടുത്തിട്ട് അവൻ ബാൽക്കണിയിൽ നിൽക്കുന്ന ഗായുവിന്റെ അടുത്തേക്ക് നടന്നു.


"കണ്ണേട്ടാ..." ഗായുവിനെ പുറകിൽ നിന്നും ചേർത്ത് പിടിക്കാൻ തുടങ്ങിയ ശരത് ഒരു നിമിഷം തറഞ്ഞു നിന്നു.അവളുടെ കണ്ണേട്ടാ എന്നുള്ള വിളി കേട്ടതും അവന്റെ മനസ്സിലേക്ക് പലതും കടന്നു വന്നിരുന്നു.ഒപ്പം 

ചുണ്ടിൽ ഒരു പുഞ്ചിരിയും.ശരത് ഗായുവിന്റെ ഇടുപ്പിലൂടെ ചുറ്റി പിടിച്ചതും ഗായു ഞെട്ടി കണ്ണുകൾ തുറന്നു.


"എന്തെ എന്റെ ഭാര്യ പേടിച് പോയോ?"ശരത് അവളുടെ ചെവിയോരം ചോദിച്ചതും ഗായു അവനെ നോക്കി ഇല്ല എന്നാ അർത്ഥത്തിൽ തലയാട്ടി.


ശരത് പെട്ടെന്ന് തന്നെ ഗായുവിനെ തനിക്ക് നേരെ തിരിച്ച് നിർത്തി.പക്ഷെ തന്റെ മുഖത്തേക്ക് നോക്കാതെ തല താഴ്ത്തി നില്കുന്നവളെ കണ്ടതും ശരത് അവളുടെ താടി തുമ്പിൽ പിടിച്ച് അവളുടെ മുഖം തനിക്ക് നെരെ ഉയർത്തി.


അവൾ അവന്റെ മുഖത്തേക്ക് നോക്കിയതും ഗായു പെട്ടെന്ന് അവനിൽ നിന്നും നോട്ടം മാറ്റി. അവന്റെ കണ്ണുകളിലേക്ക്‌ നോക്കിയപ്പോൾ തന്റെ ഹൃദയമിടിപ്പ് കൂടുന്നത് അവൾ അറിയുന്നുണ്ടായിരുന്നു.


"ആരാ ഈ കണ്ണേട്ടൻ?"ശാരത്തിന്റെ ചോദ്യം കേട്ടതും അവളുടെ ചുണ്ടിൽ അവൾ പോലും അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു.


"കണ്ണേട്ടൻ എന്റെ എല്ലാമാണ്"അത്രയും പറഞ്ഞപ്പോഴാണ് താൻ ഇപ്പോൾ എന്താണ് പറഞ്ഞതെന്ന് ബോധം അവൾക്ക് വന്നത്. എന്നാൽ ശരത്തിനെ നോക്കിയ ഗായു ഒരു നിമിഷം അവന്റെ മുഖത്തെ അപ്പോഴുള്ള ഭാവം എന്താണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല.


"അത്‌ ഞാൻ..."ഗായത്രി എന്തോ പറയാൻ വന്നതും ശരത് തടഞ്ഞു.


"വേണ്ടടോ എനിക്ക് മനസ്സിലാവും.തന്റെ മനസ്സിൽ ഒരാൾ ഉണ്ട് അത്‌ എനിക്ക് മനസ്സിലായി.ഞാൻ തന്റെ സ്നേഹം ഒരിക്കലും പിടിച്ച് വാങ്ങില്ല.ഒരിക്കലും താൻ സ്നേഹിക്കുന്ന ആളുടെ പേരും പറഞ്ഞു കുറ്റപ്പെടുത്തുകയും ഇല്ല.എനിക്ക് തന്റെ ഇപ്പോഴുള്ള അവസ്ഥ മനസ്സിലാവും കാരണം എനിക്കും ഉണ്ടായിരുന്നു ഒരു പ്രണയം എന്റെ മാത്രം ത്രേയയോട്.പക്ഷെ വിധി ഞങ്ങളെ വേർപെടുത്തി ഒരിക്കലും ഒന്നിക്കാൻ പറ്റാത്ത വിധത്തിൽ."അത്‌ പറഞ്ഞപ്പോൾ അവന്റെ കണ്ണുകൾ ചെറുതായി ഇറനണിഞ്ഞു.അത്‌ ഗായത്രി കാണാതെ ഇരിക്കാനായി അവൻ അവളിൽ നിന്നും അകന്നു മാറി ബാൽക്കണിയിൽ ഉള്ള സ്വിങ്ങിലായി ഇരുന്നു.


ഗായത്രി എന്ത് ചെയ്യണമെന്ന് അറിയാതെ അവിടെ നിന്നു.ശേഷം ശരത്തിന്റെ അടുത്തായി ചെന്ന് നിന്നു.


ഗായത്രി തന്റെ അടുത്ത് വന്ന് നിന്നതറിഞ്ഞതും ശരത് അവളെ നോക്കി. എന്ത് ചെയ്യണമെന്ന് അറിയാതെ നില്കുന്നവളെ പിടിച്ച് തന്റെ മടിയിലായി ഇരുത്തി.എന്നാൽ ഗായു അവന്റെ പ്രവർത്തിയിൽ ഞെട്ടി വേഗം തന്നെ അവന്റെ മടിയിൽ നിന്നും എഴുനേൽക്കാൻ നോക്കി. പക്ഷെ ശരത് അതിന് സമ്മതിക്കാതെ അവളുടെ ഇടുപ്പിലൂടെ പിടിച്ച് തന്നിലേക്ക് ചേർത്തിരുത്തി.


"ഗായത്രി തനിക്ക് അറിയണ്ടേ എന്നെ കുറിച് ഒന്നും.ഞാൻ എന്താണെന്നും അർപ്പിതയുമായി ഞാൻ എങ്ങനെ റിലേഷനിൽ ആയി എന്ന് ഒന്നും. പിന്നെ ആ കുഞ്ഞ്..."ശരത് അത്രയും പറഞ്ഞപ്പോഴേക്കും ഗായു സുഹൃത്തിനെ തടഞ്ഞു.


"എനിക്ക് ഇപ്പോൾ അറിയേണ്ടത് ത്രേയ ആരെണെന്നാണ്. അത്‌ കഴിഞ്ഞ് എന്നോട് ബാക്കി കാര്യങ്ങൾ തുറന്ന് പറയാൻ തോന്നുന്നുണ്ടെങ്കിൽ മാത്രം പറഞ്ഞാൽ മതി."ഗായത്രി അത്രയും പറഞ്ഞ് ശരത്തിന്റെ മടിയിൽ നിന്നും എഴുനേൽക്കാൻ തുടങ്ങി.


അപ്പോൾ തന്നെ ശരത് അവളെ ബലമായി പിടിച്ചിരുത്തികൊണ്ട് അവളുടെ കഴുത്തിലേക്ക് മുഖം പുഴ്ത്തി.ഗായു ഒന്ന് വിറച്ചുകൊണ്ട് അവന്റെ കൈയിൽ മുറുക്കെ പിടിച്ചു.


"അനങ്ങാതെ ഇരുന്നില്ലെങ്കിൽ ഞാൻ വല്ലതും ഒക്കെ ചെയ്യും അത്‌ വേണോ?"ശരത് കുസൃതിയോടെ ചോദിച്ചതും ഗായു ഒന്നും മിണ്ടാതെ അനങ്ങാതെ ഇരുന്നു. അത്‌ കണ്ടതും ശരത് ഒരു പുഞ്ചിരിയോടെ പറയാൻ തുടങ്ങി.


എന്റെ അമ്മയുടെ വീട് ആലപ്പുഴ ആയിരുന്നു. അതുകൊണ്ട് വെക്കേഷന് അച്ഛൻ എന്നെ അമ്മയുടെ തറവാട്ടിൽ കൊണ്ടാക്കുമായിരുന്നു. അങ്ങനെ ഞാൻ ഒമ്പാതാം ക്ലാസ്സ്‌ കഴിഞ്ഞുള്ള വെക്കേഷന് അമ്മയുടെ നാട്ടിൽ എത്തിയപ്പോഴാണ് ഞാൻ എന്റെ ത്രേയയെ ആദ്യമായി കണ്ടത്.


"അന്ന് ഞങ്ങൾ അവിടെ എത്തിയപ്പോൾ എന്റെ കണ്ണുകൾ ആദ്യം പോയത് മാങ്ങ പറിക്കാൻ കല്ലെറിഞ്ഞു കൂട്ടുകാരിയുടെ നെറ്റി പൊട്ടിച്ച ഒരു കുഞ്ഞ് സുന്ദരിയെ അവളുടെ അമ്മ വഴക്ക് പറയുന്നതാണ്."


തുടരും....

ഗയ്‌സ് ആദ്യം തന്നെ സോറി പറയുന്നു സ്റ്റോറി ലേറ്റ് ആയതിൽ.ലേറ്റ് ആകാൻ കാരണം വേറൊന്നും കൊണ്ടല്ല ഞാൻ എഴുതി വെച്ച പാർട്ട്‌ ഡ്രാഫ്റ്റിൽ ഇട്ടിരുന്നു പക്ഷെ പിന്നീട് നോക്കിയപ്പോൾ കാണുന്നുണ്ടായിരുന്നില്ല അതിന്റെ ദേഷ്യത്തിൽ എനിക്ക് പിന്നെ എഴുതാൻ തന്നെ തോന്നിയില്ല.
അതിന്റെ കൂടെ കുറച്ചധികം ബിസി
കൂടെ ആയിപോയി.ക്ലാസ്സ്‌ തുടങ്ങാറായതുകൊണ്ടാണ്.

പിന്നെ കുറെ പേര് ഡെയിലി പോസ്റ്റ്‌ ചെയ്യുമോ എന്ന് ചോദിക്കുന്നുണ്ട് ആഗ്രഹം ഇല്ലാത്തോണ്ട് അല്ല എന്നും എഴുതാൻ പറ്റിയ സിറ്റുവേഷൻ അല്ല അതുകൊണ്ടാണ്. ഒന്നിങ്കിൽ മനസ്സിലോട്ട് ഒന്നും വരില്ല അല്ലെങ്കിൽ എന്തെങ്കിലും ഒക്കെ തിരക്ക് ആവും ഒന്നാമത്തെ ക്ലാസ്സ്‌ തൂടങ്ങാർ ആയോണ്ട് എല്ലാം മേടിച്ച് പാക്ക് ഒക്കെ ചെയ്ത് സെറ്റ്         ആകണം അതാണ്.

റിവ്യൂ തരണേ എല്ലാവരും നെക്സ്റ്റ് പാർട്ട്‌ വേഗം തന്നെ പോസ്റ്റുന്നതായിരിക്കും.

സഖി🧸❤️


നിനക്കായ്‌ മാത്രം💜(പാർട്ട്‌:18)

നിനക്കായ്‌ മാത്രം💜(പാർട്ട്‌:18)

4.6
20521

\"അന്ന് ഞങ്ങൾ അവിടെ എത്തിയപ്പോൾ എന്റെ കണ്ണുകൾ ആദ്യം പോയത് മാങ്ങ പറിക്കാൻ കല്ലെറിഞ്ഞു കൂട്ടുകാരിയുടെ നെറ്റി പൊട്ടിച്ച ഒരു കുഞ്ഞ് സുന്ദരിയെ അവളുടെ അമ്മ വഴക്ക് പറയുന്നതാണ്.\" \"പക്ഷെ എന്നെ ഞെട്ടിച്ചത് വഴക്ക്‌ കേൾക്കുമ്പോഴും ഒരു കുഴപ്പവും ഇല്ലാതെ ചിരിയോടെ നില്കുന്നവളെ കണ്ടിട്ടാണ്. അവളുടെ ആ നിൽപ്പ് കണ്ടിട്ട് അവളുടെ അമ്മ വടി എടുത്തു അത്‌ കണ്ടപ്പോ തന്നെ ആള് അവിടെനിന്നും ഓടിയിരുന്നു.\" \"അപ്പോഴേക്കും എന്റെ മുത്തശ്ശി പുറത്തേക്ക് വന്ന് ഞങ്ങളെ അകത്തേക്ക് കൂട്ടികൊണ്ട് പോയി.അച്ഛൻ അന്ന് തന്നെ തിരിച്ച് പോന്നിരുന്നു.അങ്ങനെ കുറച്ച് ദിവസം അവിടെ നിന്നപ്പോൾ എനിക്ക്