Aksharathalukal

കൃഷ്ണകിരീടം 48



\"അതു ശരി അപ്പോൾ നമ്മൾ പുറത്ത്... എന്തുചെയ്യാനാ... സൂര്യൻ എപ്പോഴും പറയുന്നതുപോലെ അനുഭവിക്കുക തന്നെ... \"
സൂരജത് പറഞ്ഞുനിർത്തിയതും ഗെയ്റ്റുകടന്ന് ഒരുകാർ  സ്പീഡിൽവന്ന് മുറ്റത്തുനിന്നു..... എല്ലാവരും അന്തം വിട്ട് നിൽക്കുന്ന സമയത്ത് കാറിന്റെ ഡ്രൈവിങ് സീറ്റിൽ നിന്നും അഖിലയിറങ്ങി... തൊട്ടു പുറകെ ഡോർ തുറന്ന് സേതുമാധവനും ഇറങ്ങി... അവരെ കണ്ട് സുരജും വിജയനും രാജലക്ഷ്മിയും അന്ധാളിപ്പോടെ നിൽക്കുകയായിരുന്നു... ആദിയും സൂര്യനും കൃഷ്ണയും വിണയുമെല്ലാം ആരാണെന്ന സംശയത്തിൽ നിൽക്കുകയായിരുന്നു... 

\"ഇതെന്താ എല്ലാവരും പന്തംകണ്ട പെരുച്ചായിയെപ്പോലെ നിൽക്കുന്നത്... മനുഷ്യന്മാരെ കണ്ടിട്ടില്ലേ... \"
അഖില ചോദിച്ചു... 

\"എങ്ങനെ നിൽക്കാതിരിക്കും... നീ പ്രതീക്ഷിക്കാതെ വരുമെന്ന് എന്നോട് പറഞ്ഞതാണ്... പക്ഷേ അച്ഛൻ വരുന്നകാര്യമെന്താണ് നീ പറയാതിരുന്നത്... \"

\"നിങ്ങൾക്കൊരു സർപ്രൈസ് ആകട്ടെയെന്ന് കരുതി... മാത്രമല്ല അച്ഛൻ വന്നതിന്റെ പിന്നിൽ മറ്റൊരു സർപ്രൈസുമുണ്ട്... അത് പറയാം... അതിനുമുമ്പ് ഞങ്ങളെ ഇവർക്കൊന്ന് പരിചപ്പെടുത്തി കൊടുക്കെന്റെ ഓഫീസറേ...\"
അഖില പറഞ്ഞു... 

\"അത് മറന്നു... ഇനി പരിചയപ്പെട്ടില്ല എന്നുവേണ്ട... ഇതാണ് അഖില... അതായത് ഇവൻ വിവാഹം കഴിക്കാൻ പോകുന്ന പെണ്ണ്... ഇത് ഇവളുടെ അച്ഛൻ സേതുമാധവൻ... റിട്ടയേർഡ് ഐ ജിയാണ്... \"
രാജലക്ഷ്മി പറഞ്ഞു... 

\"ഇവർക്കെങ്ങനെ ഇവിടേക്കുള്ള വഴി... \"
ആദി ചോദിച്ചു... 

\"അതിനാണോ ബുദ്ധിമുട്ട്... ഇടശ്ശേരി കേശവമേനോന്റെ വീട് ആരോട് ചോദിച്ചാലും... കറക്ടായിട്ട് പറഞ്ഞുതരില്ലേ... അത്രക്ക് ജനങ്ങൾക്കിടയിൽ നിറഞ്ഞുനിൽക്കുകയല്ലേ... \"
സേതുമാധവൻ പറഞ്ഞു... അന്നേരമാണ് കേശവമേനോനും നിർമ്മലയും പുറത്തേക്ക് വന്നത്... സൂരജ് സേതുമാധവനേയും അഖിലയേയും അവർക്ക് പരിചയപ്പെടുത്തിക്കൊടുത്തു... 

\"എന്നിട്ട് ഇവരെ പുറത്തുനിർത്തിയാണോ സംസാരിക്കുന്നത്...\" കേശവമേനോൻ അവരെ അകത്തേക്ക് ക്ഷണിച്ചു... എല്ലാവരും അകത്തേക്ക് നടന്നു... 

\"സൂരജേട്ടാ എവിടെ നിങ്ങളുടെ അനിയത്തിമാർ ... \"
അഖില ചോദിച്ചു... 

\"സൂരജ് കൃഷ്ണയുടെ കൈപിടിച്ച് അവന്റെയടുത്തേക്ക് ചേർത്തു നിർത്തി... \"

\"ഇതാണ് എന്റെ ഒരനിയത്തി... അതായത് ആർ കെ ഗ്രൂപ്പിന്റെ എംഡി... പിന്നെ ഒരു ചെറിയ കാന്താരുയുണ്ട് അവൾ സ്റ്റൂഷ്യന് പോയതാണ്... ഇപ്പോൾ വരും... \"
അഖില കൃഷ്ണയെ അത്ഭുതത്തോടെ നോക്കി... അഖില മാത്രമല്ല സേതുമാധവനും അവളെയൊന്ന് നോക്കി...

\"എന്റെ... എന്റെ മുകുന്ദന്റെ മകൾ.... \"
സേതുമാധവൻ അതു പറഞ്ഞപ്പോൾ അയാളുടെ കണ്ഠമിടറി... എന്നാൽ അഖിലയൊഴിച്ച് എല്ലാവരും  ഞെട്ടലോടെ അയാളെ നോക്കി... \"

\"അങ്കിളിന് എന്റെ അച്ഛനെ അറിയുമോ... \"
കൃഷ്ണ ചോദിച്ചു... 

\"അറിയുമോ എന്നു ചോദിച്ചാൽ എന്താണ് പറയുക... എല്ലാം വിശദമായി പറയാം... മോളുടെ മുത്തശ്ശനെവിടെ... ഞാൻ വന്നത് മുത്തശ്ശനെ കാണാനാണ്... \"

\"മുത്തശ്ശൻ തറവാട്ടിലുണ്ട് ഞാൻ വിളിക്കാം... \"
കൃഷ്ണ ഗോവിന്ദമേനോനെ വിളിക്കാൻ തറവാട്ടിലേക്ക് നടന്നു...  മറ്റുള്ളവർ ഒരെത്തുംപിടിയും കിട്ടാതെ നിൽക്കുകയായിരുന്നു... 

\"അങ്കിളിന് കൃഷ്ണയുടെ അച്ഛനെ എങ്ങനെയാണ് പരിചയം... \"
സൂരജ് ചോദിച്ചു... 

\"അവളുടെ അച്ഛനെ മാത്രമല്ല അമ്മ രാധാമണിയേയും അവളുടെ ചേട്ടൻ രാധാകൃഷ്ണനേയും എനിക്കറിയാം... അവരുടെ അന്നത്തെ പ്രശ്നങ്ങളും എനിക്കറിയാം... എല്ലാം ഇന്നലെ കഴിഞ്ഞതു പോലെയാണ് എന്റെ മനസ്സിൽ... \"

അപ്പോഴേക്കും കൃഷ്ണ ഗോവിന്ദമേനോനേയും കുട്ടി അവിടേക്ക് വന്നു.... സേതുമാധവനെ കണ്ട് അയാൾ ഒരുനിമിഷം തരിച്ചു നിന്നു... 

\"സേതുവല്ലേ ഇത്... മോനേ നീ... നീയെന്താണ് ഇവിടെ... എത്ര കാലമായി നിന്നെ കണ്ടിട്ട്.... എന്റെ മോൻ പോയതിൽപ്പിന്നെ നീ ഞങ്ങളുടെ അടുത്തേക്ക് വന്നിട്ടില്ല... അവനില്ലാത്ത വീട്ടിലേക്ക് നിനക്ക് വരാൻ മനസ്സനുവദിക്കില്ലെന്ന് എനിക്കറിയാം... എന്നാലും എപ്പോഴെങ്കിലുമൊന്ന്  വരാമായിരുന്നു... എന്റെ കാര്യംപോട്ടെ... അവന്റെ ചോരയിൽ ജനിച്ച രണ്ട് കുട്ടികൾ അവിടെയുണ്ടായിരുന്നല്ലോ... അവരെയെങ്കിലും വന്നുകാണാമായിരുന്നില്ലേ നിനക്ക്... \"

\"മുകുന്ദന്റെ അച്ഛൻ പറഞ്ഞത് ശരിയാണ്... മുകുന്ദനില്ലാത്ത ആ വീട്ടിലേക്ക് എനിക്ക് വരാൻ മനസ്സനുവദിച്ചില്ല... എന്നാലും നിങ്ങളേയും അവന്റെ മക്കളേയും കാണാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു... എന്നാൽ അവനും ഭാര്യയും അമ്മയും മരിച്ച് പതിനാറ് കഴിഞ്ഞയുടനെ നിങ്ങൾ ആ വീട്ടിൽനിന്നും ഇറങ്ങി... അല്ല ആ കാട്ടാളന്മാർ നിങ്ങളെ ഇറക്കി വിട്ടു... രാധാകൃഷ്ണന്റെയടുത്താണ് നിങ്ങൾ താമസിക്കുന്നതെന്നുമറിഞ്ഞു... എന്നാൽ എന്തോ മുകുന്ദനില്ലാതെ അവിടേക്ക് എനിക്ക് വരുവാൻ കഴിയില്ലായിരുന്നു... അവന്റെയും അമ്മയുടേയും ഭാര്യയുടേയും വിയോഗത്തിൽ ദുഖിച്ചുനിൽക്കുന്ന നിങ്ങളുടെ മുഖം കാണാനുള്ള ത്രാണി എനിക്കില്ലായിരുന്നു... അതിനിടയിലാണ് അവന്റെ  മരണത്തിൽ എനിക്ക് സംശയം തോന്നി അത് അന്വേഷിക്കാൻ ഞാൻ ശ്രമിച്ചത്... അതിന്റെ പേരിൽ എന്റെ ചില സീനിയർ ഉദ്യോഗസ്ഥന്മാർ എനിക്കിട്ട് പണി തന്നു... എന്നെ അവിടെനിന്നും കാസർഗോഡേക്ക് സ്ഥലം മാറ്റി... പിന്നെ നിങ്ങളുടെ വിവരമൊന്നും അറിഞ്ഞില്ല.... വർഷങ്ങൾ കഴിഞ്ഞു... ഞാൻ ഈ  ഇപ്പോൾ താമസിക്കുന്ന വീട് എടുത്ത് താമസം തുടങ്ങിയിട്ട് ഒന്നര വർഷമേ ആയിട്ടുള്ളൂ... നാലുമാസം മുന്നേ ഒരു ദിവസം പത്രത്തിൽ വന്ന വാർത്തയിലാണ് രാധാകൃഷ്ണൻ മരിച്ച കാര്യം അറിഞ്ഞത്... അതറിഞ്ഞ് നിങ്ങളുടെയടുത്ത് വരണമെന്ന് കരുതിയതാണ്... എന്നാൽ മുകുന്ദന്റെ കുട്ടികൾക്ക് എന്നെ അറിയില്ലല്ലോ എന്ന സത്യം എന്റെ തീരുമാനത്തെ പുറകോട്ട് നയിച്ചു... മുകുന്ദന്റെ അച്ചന്റെ അവസ്ഥ എന്താണ് ഏതാണ് എന്നുപോലും എനിക്കറിയില്ലായിരുന്നു... രാധാകൃഷ്ണന്റെ ആർ കെ ഗ്രൂപ്പിന്റെ പുതിയ അവകാശി എന്റെ മുകുന്ദന്റെ മകളാണെന്നറിപ്പോൾ എനിക്ക് അതിയായ സന്തോഷം തോന്നി... മൂന്നുനാല് ദിവസം മുന്നേ എന്റെ മകൾ സുരജിലൂടെ അറിഞ്ഞ കാര്യങ്ങൾ പറഞ്ഞപ്പോഴാണ്... എല്ലാ സത്യവും എനിക്ക് മനസ്സിലായത്... അന്നേരം നിങ്ങളേയും ഈ കുട്ടികളേയും ഒന്നുവന്നുകാണാൻ തീരുമാനിച്ചതാണ്... \"

\"ഏതായാലും അത് നന്നായി... മരിക്കുന്നതിനു മുന്നേ നിന്നെയൊന്ന് കാണാൻ സാധിക്കുമെന്ന് കരുതിയില്ല.... \"
ഗോവിന്ദമേനോൻ തിരിഞ്ഞ് കൃഷ്ണയെ നോക്കി... 

\"മോളെ ഇതാരാണെന്നറിയോ... നിന്റെ അച്ഛന്റെ എല്ലാമെല്ലാമായിരുന്ന കൂട്ടുകാരൻ... നിന്റെ അച്ഛനും ഇവനും എനിക്കും നിന്റെ മുത്തശ്ശിക്കും രണ്ടായിട്ട് വേർതിരിവില്ലായിരുന്നു... ഇവൻ നിന്റെ അച്ഛനെപ്പോലെ ഞങ്ങൾക്ക് സ്വന്തം മകനായിരുന്നു... നിന്നെ ഒരുപാട് എടുത്തുനടന്നിട്ടുള്ളവനായിരുന്നു ഇവനും ഇവന്റെ ഭാര്യ ലളിതയും... ഇവന്റെ മകളും നീയും അത്രക്ക് വലിയ കളികൂട്ടുകാരായിരുന്നു... എല്ലാം ഒരു കാലം.... അതൊക്കെ കഴിഞ്ഞില്ലേ... അതവിടെ നിൽക്കട്ടെ നിന്റെ മക്കൾ... ഇവൾ മാത്രമേയുള്ളോ നിനക്ക്...\"

\"എനിക്ക് ആണും പെണ്ണുമായി ദൈവം ഒന്നിനെമാത്രമേ തന്നിട്ടുള്ളൂ... അതിവളാണ്... അഖില... \"
സേതുമാധവൻ അഖിലയെ ചേർത്തു പിടിച്ചുകൊണ്ട് പറഞ്ഞു... 

\"പിന്നെ ഇപ്പോൾ നമ്മൾ പുതിയ ബന്ധുക്കൾ ആകുവാൻ പോവുകയാണ്... ഈ കൃഷ്ണമോളുടെ സഹോദരൻ ഈ നിൽക്കുന്ന സൂരജുമായി ഇവളുടെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്... \"

\"ആണോ... അത് നന്നായല്ലോ... അന്നേരം നമ്മൾ തമ്മിലുള്ള ബന്ധം ഒന്നുകൂടി ഊട്ടിയുറപ്പിച്ചിരിക്കുകയാണ് ഈശ്വരൻ... ഇതെല്ലാം കണ്ട് എന്റെ മോന്റേയും അവന്റെ ഭാര്യയുടേയും അമ്മയുടേയും ആത്മാവ് സന്തോഷിക്കുന്നുണ്ടാകും... എന്തായാലും എല്ലാം നന്നായിവരട്ടെ... നിന്നെയും മോളേയും ഈ ജന്മത്തിൽ വീണ്ടും കാണാൻ സാധിച്ചല്ലോ.... അതുതന്നെ ഈ വൃദ്ധന് സന്തോഷമായി... ലളിത വന്നില്ല നിങ്ങളുടെ കൂടെ... \"

\"ഇല്ല വന്നില്ല... അവൾക്ക് ഇവിടേക്ക് വരാനും നിങ്ങളെ കാണാനും അതിയായ ആഗ്രഹമുണ്ടായിരുന്നു... ഇന്ന് ഞങ്ങളുടെ കൂടെ വരാനിരുന്നതുമാണ്... ഇന്നലെ, അവളുടെ സഹോദരൻ വിളിച്ചിരുന്നു...    അവളുടെ അച്ഛന് അസുഖം കൂടിയെന്ന് പറഞ്ഞിട്ട്... പോകുന്ന വഴി അവളെ അവളുടെ വീട്ടിലിറക്കി.... വയസ്സ് കുറച്ചായില്ലേ... ഇന്നോ നാളെയോ എന്നുപറഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് കാലം കുറേയായി... തിരിച്ചു പോകുമ്പോൾ അവളേയും കൂട്ടിവേണം പോകുവാൻ... \"

\"വയസ്സായി മറ്റുള്ളവരെ ബുദ്ധിമുട്ടിച്ച് ഇങ്ങനെ കിടക്കുന്നതിലും നല്ലത് അങ്ങ് പോകുന്നതു തന്നെയാണ്... എന്റെ കാര്യംതന്നെ നോക്കൂ... വയസ്സ് ഒരുപാടായി... എന്നിട്ട് അങ്ങട്ട് വിളിക്കുന്നില്ല... ഇത്രയും കാലം അങ്ങട്ട് വിളിക്കരുതേ എന്ന പ്രാർത്ഥന മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ... എന്റെ കുട്ടികളെ ഓർത്തായിരുന്നു സങ്കടം... ഇപ്പോൾ എനിക്ക് പോകാൻ പേടിയില്ല... എന്റെ കുട്ടികളെ വേണ്ടപ്പെട്ട കയ്യിൽ ഏൽപ്പിച്ചാണല്ലോ പോകുന്നതെന്ന സംതൃപ്തിയുണ്ട്... \"

\"അങ്ങനെയൊന്നും ദൈവംനിങ്ങളെവിളിക്കില്ല... കൊച്ചുമക്കളുടെ വിവാഹമെല്ലാംകണ്ട് അവരുടെ കുട്ടികളെ താലോലിച്ചതിനുശേഷം മാത്രമേ ദൈവം അങ്ങയെ വിളിക്കൂ... പിന്നെ നിങ്ങൾക്ക് നഷ്ടപ്പെട്ട പഴയ മാമ്പള്ളി തറവാട് തിരിച്ചുപിടിക്കേണ്ടേ... സൂരജും ഈ കുട്ടികളും അത് ഈ കാൽക്കൽ എത്തിച്ചു തരും... അതെനിക്കുറപ്പുണ്ട്... \"

\"വേണ്ട മക്കളേ... അതെല്ലാം അടഞ്ഞ അദ്ധ്യായമാണ്... ഇനിയത് തുറക്കേണ്ട... അതിന്റെ പേരിൽ ഇനിയൊരാപത്തും ഉണ്ടാവരുത്... \"

\"ഒരാപത്തും ഉണ്ടാവില്ല.... അവർ പ്രതീക്ഷിക്കാതെ അവർക്ക് നല്ലൊന്നാന്തരം പണി ഇവർ കൊടുക്കും... അത് താങ്ങാനുള്ള കെൽപ്പ് അവർക്കുണ്ടാവില്ല... എല്ലാം നല്ലരീതിയിൽ നടക്കും... \"
സേതുമാധവൻ പറഞ്ഞു... 

ഈ സമയം ദത്തൻ എന്ത് ചെയ്യണം എവിടെ തുടങ്ങണം എന്നറിയാതെ ടൌണിലൂടെ തന്റെ ബൈക്കിൽ കറങ്ങുകയായിരുന്നു... പെട്ടന്ന് അവനെന്തു ഓർത്തതുപോലെ ബൈക്ക് നിർത്തി... തന്റെ പഴയ കൂട്ടുകാരൻ കൂടെ പഠിച്ച സുഭാഷിനെ കാണാൻ ആഗ്രഹം തോന്നി... തന്റെ തലതിരിഞ്ഞ ജീവിതത്തിനിടയിലും തന്നെ നേർവഴിക്ക് നടത്തിക്കാൻ അവൻ ഒരുപാട് ശ്രമിച്ചിരുന്നതാണ്... പക്ഷേ അന്നൊന്നും അവന്റെ വാക്കുകൾ ഞാൻ വിലകല്പിച്ചില്ല... അവസാനം അവൻ ഞാനുമായിട്ടുള്ള കൂട്ടുകെട്ട് തന്നെ വിട്ടു... പിന്നെ പലപ്പോഴായി അവനെ കണ്ടെങ്കിലും അവൻ അധികം ചങ്ങാത്തത്തിന് നിന്നില്ല... എന്നാണോ തന്റെ സ്വഭാവം മാറി പുതിയൊരു മനുഷ്യനാവുന്നത് അന്നുമതി അവനുമായിട്ടുള്ള ചങ്ങാത്തം എന്നാണ് അവൻ പറഞ്ഞത്... പിന്നെയെന്തോ അവനോട് ഒരുതരത്തിലുള്ള ദേഷ്യമായിരുന്നു... ഇന്ന് ഇപ്പോൾ അവനന്ന് പറഞ്ഞ കാര്യങ്ങൾ സത്യമായിരിക്കുകയാണ്... എല്ലാ തെറ്റും അവനോട് പറഞ്ഞ് ആ പഴയ സൂഭാഷിനെ എനിക്കു വേണം... അവൻ തന്നെ എല്ലാ കാര്യത്തിലും സഹായിക്കാതിരിക്കില്ല... പക്ഷേ അവനിപ്പോൾ വീടുവിറ്റ് മണ്ണാർക്കാടാണ് താമസമെന്നറിഞ്ഞു... ഏതായാലും അവനെയൊന്ന് കാണാം... അവന്റെ നാട്ടിലെത്തിയാൽ അവനെ വിളിച്ച് വീട് കണ്ടുപിടിക്കാം... അതും മനസ്സിൽകരുതിയവൻ സുഭാഷിന്റെ വീട്ടിലേക്ക് പുറപ്പെട്ടു...

ദത്തൻ അവന്റെ നാട്ടിലെത്തി അവനെ വിളിക്കാൻ ഫോണെടുത്തു... പെട്ടന്നാണ് അവൻ ആ കാഴ്ച കണ്ടത്... 



തുടരും.......... 

✍️ Rajesh Raju

➖➖➖➖➖➖➖➖➖
കൃഷ്ണകിരീടം 49

കൃഷ്ണകിരീടം 49

4.6
3887

ദത്തൻ സുഭാഷിന്റെ നാട്ടിലെത്തി അവനെ വിളിക്കാൻ ഫോണെടുത്തു... പെട്ടന്നാണ് അവൻ ആ കാഴ്ച കണ്ടത്... ഭാസ്കരമേനോന്റെ കാർ റോഡ്സൈഡിൽ ഒതുക്കിയിട്ടിരിക്കുന്നു... \"ഇയാളെന്താണ് ഇവിടെ... \"ദത്തൻ ആലോചിച്ചു... അപ്പോഴാണ് മറ്റൊരു കാർ അവിടെ വന്ന് നിർത്തിയത്... അതിൽനിന്നും ഒരാൾ ഇറങ്ങി... ദത്തൻ പെട്ടന്ന് തന്റെ ബൈക്ക് അടുത്തുള്ള പറമ്പിലേക്ക് കയറ്റി ആരും കാണാത്ത രീതിയിൽ നിർത്തിയിട്ടു... പിന്നെ അതിൽ നിന്നിറങ്ങി അവർ കാണാതെ അവരുടെയടുത്തുള്ള മതിലിന്റെ മറവിൽ ഇരുന്നു... \"ഭാസ്കരാ നീയെത്തിയിട്ട് അധികനേരമായോ... \"വന്നയാൾ ചോദിച്ചു... \"ഇല്ല ഒരു പത്തുമിനിട്ടായികാണും... അതുപോട്ടെ എന്തായി കാര്