Aksharathalukal

റൗഡി ബേബി



അവളെ നോക്കി നിൽക്കുന്ന സഞ്ജയെ കണ്ടതും അവൾ ഒന്ന് പുഞ്ചിരിച്ചു. അവന്റെ അടുത്തേക്ക് നടന്നു....

\"എന്താണ് മാഷേ ഇവിടെ 


\"എന്നെ കാണാതെ മുങ്ങി നടക്കുന്ന നിന്നെ കൈയോടെ പിടിക്കാൻ വന്നതാണ് \"\"..\'

\"മുങ്ങി നടക്കുകയോ ഞാനോ എന്തിന്....\"


\"കല്യാണി പ്ലീസ്‌ നിർത്ത് നിന്റെ നാടക്കം....ടീ നീ എന്ന എന്നെ മനസ്സിലാക്കുക....നിന്നെ മറക്കാൻ ഞാൻ ഒരുപാട് ശ്രമിച്ചു നോക്കി... എനിക്ക് പറ്റുന്നില്ല....\"

\"അതിന് ഞാൻ പറഞ്ഞോ മറക്കാൻ.. ഇല്ലല്ലോ.. എനി ഒരിക്കലും പറയുകയുമില്ല....എനിക്ക് സഞ്ജയെ പണ്ടും ഇഷ്‌ടമാണ് ഇപ്പോഴും ഇഷ്‌ടമാണ്... അത് ഫ്രണ്ട് ആയിട്ട് മാത്രം \"

\"ടീ കല്യാണി.....ഞാൻ നിന്നെ ഉപേക്ഷിക്കും എന്ന് കരുതിയാണോ.. അതോ എന്റെ വീടുക്കാർ പ്രശ്നമുണ്ടാകും എന്ന് പേടിയാണോ അതൊന്നും ഉണ്ടാവില്ല.. ഞാൻ നിനക്ക് ഉറപ്പ് തരാം..\"

\"സഞ്ജു എനിക്ക് ഈ കാര്യത്തിൽ എനി ഒന്നും പറയാനില്ലാ..കേൾക്കാനും..\"

അതും പറഞ്ഞു അവൾ സൈക്കിൾ എടുത്ത് അവിടെ നിന്ന് നടന്നകന്നു.....

നടന്നകലുന്ന അവളെ നോക്കി സഞ്ജയ്‌ അവിടെ തന്നെ നിന്നു...

ഇതൊക്കെ കണ്ട് കണ്ണിൽ പകയുമായി അതിലൂടെ കാർ പാസ് ചെയ്തത് ഇവർ രണ്ട് പേരും കണ്ടിരുന്നില്ല......

കല്യാണി സഞ്ജയെ ആദ്യമായി കാണുന്നത് പ്ലസ്‌ ടു വിനു പഠിക്കുമ്പോയാണ്....അവളുടെ വീടിന്റെ കുറച്ചു അകലെ പുതുതായി നിർമ്മിച്ച വീട്ടിൽ പത്രം ഇടാൻ പോയപ്പോഴാണ് അത് തന്റെ കൂടെ പഠിക്കുന്ന വൈഷ്ണവിയുടെ വീടാണ് എന്ന് മനസ്സിലായത്...
വൈഷ്ണവിയും അവളും ക്ലാസ്സിൽ ടോപ്പായിരുന്നു... അവർ തമ്മിൽ എപ്പോഴും ഫ്രസ്റ് മത്സരമായിരുന്നു.. അവളെ ഇങ്ങനെ കണ്ടാൽ വൈഷ്ണവി കളിയാകും എന്ന് കരുതി അവൾ വൈഷ്ണവി കാണാതിരിക്കാൻ മതിലിന്റെ ബാക്കിൽ ഒളിച്ചു നിന്നതും ആരോ വന്ന് അവളുടെ ചുമ്മലിൽ തട്ടി...
അവൾ ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ അവളെ നോക്കി നില്കുന്ന സഞ്ജയ്‌ ആണ് കണ്ടത്..

\"എന്താ ഒളിഞ്ഞു നോക്കുന്നത് അവൻ പുരികം പൊക്കി ചോദിച്ചതും .\"

ഒന്നുമില്ല എന്ന് പറഞ്ഞു അവൾ പെട്ടന്ന് അവിടെന്ന് മുങ്ങാൻ നോക്കി...

പെട്ടെന്നാണ് ഒരു പിൻവിളി കേട്ടത്...

\"കല്ലു...\"


ശ്ഹ് പെട്ട് അവൾ നെറ്റിയിൽ അടിച്ചു പറഞ്ഞു... ചമ്മിയ മുഖം പുറത്ത് കാണിക്കാതെ തിരിഞ്ഞു നോക്കി...


അവൾ വൈഷ്ണവിയെ നോക്കി പുഞ്ചിരിച്ചു...



\"നീ ചമ്മുകയൊന്നും വേണ്ട... നീയാണ് ഇവിടെ പത്രം ഇടുന്നത് എന്ന് എനിക്ക് ആദ്യമേ അറിയായിരുന്നു...\"

\"നന്നായി... എന്ന ഞാൻ അങ്ങോട്ട്...\"



\"ടീ പോവല്ലേ.. ഇതാണ് എന്റെ ഏട്ടൻ.... അവൾ കല്യാണിയെ നോക്കി നില്കുന്ന സഞ്ജയ്‌ ചൂണ്ടി പറഞ്ഞു....

ഏട്ടാ ഇവളാണ് കല്യാണി... ഞാൻ എപ്പോഴും പറയാറില്ലേ ക്ലാസ്സിലെ ടോപ്പേർ...\"


\"കല്യാണി പുരാണം കേൾക്കാതെ ഒരു ദിവസം പോലും ഉണ്ടാവാറില്ല.... ശരിക്കും ഇയാളെ പരിചയപ്പെടണം എന്ന് വിചാരിച്ചു ഇരിക്കയായിരുന്നു... കണ്ടതിൽ സന്തോഷം...\"

കല്യാണിയെ നോക്കി സഞ്ജയ്‌ പറഞ്ഞതും അവൾ ഒന്ന് ചിരിച്ചു കൊടുത്തു..

\"ടീ കല്ലു എന്നും നീ ഫ്രസ്റ് ആയതിൽ എനിക്ക് കുറച്ചു അസൂയയൊക്കെ ഉണ്ട്... എന്ന് കരുതി ഇതൊക്കെ വെച്ച് നിന്നെ കളിയാകും എന്നൊന്നും കരുതേണ്ട..ഞാൻ ഒക്കെ ട്യൂഷൻ മറ്റുമായി 24മണിക്കൂറും പഠിച്ചിട്ടാണ് ക്ലാസ്സിൽ top ആകുന്നത്... നീ ഇത്രയും കഷ്‌ടപ്പാടിന്റെ ഇടയിലും ഞങ്ങളുടെ ഒപ്പം എത്തുന്നതിൽ ശരിക്കും നിന്നോട് ബഹുമാനമാണ്...\"

വൈഷ്ണവി അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ കല്യാണിക് ശരിക്കും ആശ്വാസമയത്...

വൈഷ്ണവി ഒരുപാട് നിർബന്ധിച്ചുവെങ്കിലും കല്യാണി വീടിൽ കയറാതെ അവിടെന്ന് മടങ്ങി... പിന്നിട്ടുള്ള പല ദിവസങ്ങളിലും അവൾ സഞ്ജയെ കാണാറുണ്ടായിരുന്നു... അങ്ങനെ ഫ്രണ്ട് ഷിപ് വളർന്നു.... സഞ്ജയ്‌ക്ക് അത് പ്രണയമായി മാറാൻ അധിക നാൾ ഒന്നും വേണ്ടി വന്നില്ല..




നിലയുടെയും നിരഞ്ജന്റെയും അമ്മാവന്റെ മകനാണ് സഞ്ജയ്‌... നിളയും നിരഞ്ജനും അവരുടെ മാതാപിതാക്കളുടെ ഒപ്പംബാംഗ്ലൂരിൽ ആയിരുന്നു.. അവരുടെ അച്ഛനും അമ്മയും ചെറുപ്പത്തിൽ തന്നെ ഒരു വാഹനാപകടത്തിൽ മരിച്ചു പോയി... അതിന് ശേഷം അവരെ നോക്കിയത് അവരുടെ അച്ഛന്റെ അനിയനായിരുന്നു.... അങ്ങനെ ഇരിക്കയാണ് നിരഞ്ജനും നിളയും നാടിലേക്ക് വന്നത്... നിളയ്ക്ക് സഞ്ജയെ ഇഷ്‌ടമായിരുന്നു... അത് അവൾ അവനോട് തുറന്നു പറഞ്ഞു.... എന്നാൽ അവൻകല്യാണിയെ യാണ് ഇഷ്ടം എന്ന് പറഞ്ഞപ്പോൾ അവൾ ആകെ തളർന്നുപോയി... പിന്നീട് അത് നിലയ്ക്ക് കല്യാണിയോടുള്ള വിരോദത്തിന് കാരണമായി.... അവസരം കിട്ടുമ്പോയെല്ലാം കല്യാണിയെ അവൾ വേദനിപ്പികുമായിരുന്നു....


കല്യാണി നേരെ പോയത് വീടിന്റെ അടുത്തുള്ള റെസ്റ്റോറന്റിലായിരുന്നു... അവിടെ പാർട്ട്‌ ടൈം ജോലിയുണ്ടായിരുന്നു....അവിടെ ജിത്തുവും പാർട്ട്‌ ടൈം ജോലി ചെയ്യുന്നുണ്ട്.... കല്യാണി കുടുംബത്തിന് വേണ്ടിയാണ് ജോലി ചെയുന്നതെങ്കിൽ ജിത്തു അവിടെ ജോലി ചെയുന്നത് കല്യാണി ഒറ്റയ്ക്ക് ആവാതിരിക്കാനായിരുന്നു.... ജിത്തു എന്നും ഒരു സുഹൃത്ത് വലയം തീർത്തു ഒരു താങ്ങായി ഉണ്ടായിരുന്നു...


ജോലിയൊക്കെ കഴിഞ്ഞു കല്യാണിയും ജിത്തുവും വീട്ടിൽ എത്തിയപ്പോൾ ഉമ്മറത്തു ആദിയോടെ ഇരിക്കുകയായിരുന്നു അവളുടെ അമ്മ....അവരെ കണ്ടതും അമ്മയുടെ മുഖത്ത് ആശ്വാസം തെളിഞ്ഞു...
ജിത്തു നേരെ അവന്റെ വീട്ടിലേക്ക് പോയി.. ഒരു മതിലിന്റെ അപ്പുറം തന്നയായിരുന്നു അവന്റെ വീട്...

കല്യാണി കുളിച്ചു ഫ്രഷായി എല്ലാരും ഒരുമിച്ച് ഇരുന്ന് അത്തായം കഴിച്ചു.. നേരെ റൂമിലേക്ക് പോയി നോട്സ് എഴുതാൻ തുടങ്ങി...

\"ടീ കല്ലു നീ നോട്സ് എഴുതുകയാണോ..\"

ജിത്തു വിളി ച്ചു ചോദിച്ചു...

\"അതല്ലോ നീ എഴുതിയോ....\"

\"ഇല്ല.. എനിക്ക് ഒരു മൂഡില്ല...\"

\"അയ്യോടാ....ആരാ എന്റെ കൊച്ചിന്റെ മൂഡ് കൊണ്ടുപോയത് ചേച്ചിയോട് പറ... ചേച്ചി ചോദിക്കാം...\"

\"ആരും കൊണ്ടുപോയതല്ല....എനിക്ക് എന്തോ ഒരു വല്ലായ്മ...ഛർദി വരുന്നത് പോലെ..\"


\"അയ്യോ... എന്റെ ചെക്കൻ പിഴച്ചു പോയെ..... ആരാടാ ഇതിന്റെ ഉത്തരവാദി....\"അവൾ കുസൃതിയിൽ ചോദിച്ചു....



\"അത് വേറെ ആരുമല്ല നീ തന്നയാണ്.... നീ എന്നെ പീഡിപ്പിച്ചത് ഞാൻ നാട്ടുക്കാരോട് മൊത്തം വിളിച്ചു പറയും...\"


\"നീ പോയി പറ... നീ മഞ്ജുനെയും സുഹറയെയും മേരിയെയും ഒരുമിച്ചു ലൈൻ വലിക്കുന്നത് ഞാനും അവരോട് പറയും...\"

\"എന്റെ പൊന്ന് കൊച്ചേ കഞ്ഞിയിൽ മണ്ണിടാതെ... ഞാൻ പോയി നോട്സ് എഴുതട്ടെ..\"

\"നിന്റെ മൂഡ് വന്നോ...\"

\"ഓഹ് അതൊക്കെ എപ്പോയെ തിരിച്ചു വന്നു..\"

\"അങ്ങനെ വഴിക്ക് വാ.... അപ്പോ ശരി ബെഡ് നൈറ്റ്‌ ഹൊറർ ഡ്രീംസ്‌....

\"രാവിലെ മുതൽ രാത്രി വരെ നിന്റെ കൂടെയല്ലേ... അത് പോരാഞ്ഞിട്ട് നിന്നെ സ്വപ്നവും കാണണോ എന്നെ കൊണ്ട് പറ്റില്ല...\"

\"പോടാ മാക്രി തലയാ....\"

\"നീ പൊടി മത്തങ്ങകണ്ണി..₹

ഇവരുടെ കച്ചറ പിച്ചറ തുടർന്ന് രണ്ടാളും നോട്സ് എഴുതി കൊണ്ടിരുന്നു....
ഇതൊക്കെ ഇവിടത്തെ സ്ഥിരം കലാപരിപാടി ആയത് കൊണ്ട് വീടുക്കാരും രണ്ട് ചെവിയും പഞ്ഞി കൊണ്ട് അടച്ചു കിടന്നു.,

***********--------*************----************

ടീ ചേച്ചി ഒന്ന് നിർത്തിയെ.... എനിക്ക് തല കറങ്ങുന്നു.....

\"എന്റെ പൊന്ന് കല്ലു... എനിക്ക് സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യ \"

\"എന്റെ പൊന്നോ.. അദ്യം ഈ വട്ടം കറക്കുന്നത് ഒന്ന് നിർത്ത്.. അല്ലെങ്കിൽ പമ്പരം കറങ്ങുന്നത് പോലെ കറങ്ങി കറങ്ങി പരലോകത് എത്തും...



അത് കേട്ട് കല്ലുവും അവളുടെ ചേച്ചി കാവേരിയും തറയിൽ ഇരുന്നു... കിതപ്പ് മാറിയപ്പോൾ കാവേരി കല്യാണിയെ നോക്കി...


\"അതെ കോളേജ് ഇന്റർവ്യൂയിൽ ചേച്ചി പാസ്സായി.... അത്യാവശ്യം നല്ല സാലറി... നമ്മുടെ കഷ്‌ടകാലം എല്ലാ മാറാൻ പോവാ.....\"

അത് കേട്ടതും കല്യാണി അവളുടെ ചേച്ചിയെ കെട്ടിപിടിച്ചു....

ചേച്ചി.........

കല്യാണി പെട്ടന്ന് ഞെട്ടി ഉണർന്നു...

സമയം നോക്കി 6മണി .... പിന്നെ പെട്ടന്ന് റെഡിയായി പത്രവുമായി പോയി...

***********************-********

കോളേജിൽ പോകാൻ റെഡിയായി കല്യാണി ഇറങ്ങിയപ്പോൾ കണ്ടത് ഹെയർ ഒക്കെ പ്രത്യേക സ്റ്റെയിലിൽ ആക്കി നിൽക്കുന്ന ജിത്തുവിനെയാണ്...

\"എന്ത് കൊല്ലമാ... പാടത്തു കോലം വെച്ചത് പോലെയുണ്ട്...\"

\"ഒട്ടും ഫാഷൻ സെൻസ് ഇല്ലാത്തത് എന്റെ കുഴപ്പമല്ല... കല്യാണിയെ കുറപ്പിച്ചു നോക്കി ജിത്തു പറഞ്ഞു...\"


\"എന്തായാലും നല്ല ബോറായിട്ടുണ്ട്... ഒരു കണ്ണ് ഇറുക്കി അവൾ പറഞ്ഞു...

\"അത് നിന്റെ കണ്ണിന്റെ കുഴപ്പമാണ്..\"


\"അല്ലാതെ നിന്റെ ഷോക്ക് അടിച്ചത് പോലെയുള്ള നിന്റെ മുടിന്റെയല്ല...\"


\"ഒന്ന് പൊടി....ഇന്നാണ് പുതിയ ടീച്ചർ വരുന്നത്.. അതൊരു മലർ മിസ്സാവാൻ വേണ്ടി പ്രാർത്ഥനയും കൊണ്ട് നിൽകുമ്പോഴാണ് അവളുടെ ഒലക്കമേലെ കമ്മന്റ്..

\"നിന്റെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന കോഴിയെ ഉണർത്താതെ... അതൊരു ചുള്ളൻ സർ ആയിരിക്കും.. നോക്കിക്കോ...\"


\"നോക്കാൻ ഒന്നുമില്ല... മലർ മിസ്സ്‌ തന്നെയായിരിക്കും...\"


\"നമുക്ക് വെറ്റ് വെക്കാം..\"


\"ആ വെക്കാം...

അങ്ങനെ വെറ്റ് വെക്കലും ബഹളവുമായി അവർ കോളേജിലേക്ക് പോയി...


ഫ്രസ്റ് ക്ലാസ്സ്‌ തീരാറായാപോയാണ് അവരുടെ പ്രിൻസിപ്പൽ പുതിയ സാറിനെയും കൂടി അവരുടെ ക്ലാസ്സ്‌ റൂമിലേക്ക് കടന്നു വന്നത്...


പുതിയ സാറിനെ കണ്ട് കല്യാണി പകച്ചു പണ്ടാരമടങ്ങി.........

--

റൗഡി ബേബി

റൗഡി ബേബി

4.9
3330

കല്യാണിയുടെ കണ്ണുകൾ പുതിയ വന്ന സാറിന്റെ കണ്ണിലേക്കുടക്കിയപ്പോൾ ഒരു പുഞ്ചിരി സമ്മാനിച്ചു അവൻ വരവേറ്റു.... ഇതൊക്കെ കണ്ട് കലി തുള്ളി നിൽക്കുകയാണ് നിള....സഞ്ജയ്‌.. അവൻ ഇവിടെ എങ്ങനെ കയറികൂടി കല്യാണി സ്വയം പറഞ്ഞു..\"ഇതാണ് നിങ്ങളുടെ പുതിയ ഗെസ്റ്റ് ലെക്ച്ചർ സഞ്ജയെ നോക്കി പ്രിൻസിപ്പൽ പറഞ്ഞു...എനി കുറച്ചുമാസം സഞ്ജയ്‌ സാറും നിങ്ങളോടപ്പം ഉണ്ടാവും... നിങ്ങളിലൊരാളായി നിന്ന് നിങ്ങൾക്ക് വേണ്ട അറിവുകൾ നൽകാൻ ഇദ്ദേഹത്തിന് കഴിയുമെന്ന പ്രതിക്ഷ ഞങ്ങൾക്കുണ്ട്... പിന്നയും എന്തൊക്കയോ പറഞ്ഞു പ്രിൻസി അവിടെ നിന്ന് പോയി... ഇതൊക്കെ കണ്ട് കിളി പോയ കല്യാണി ഈ ലോകത്ത് ഒന്നുമല്ലായിരുന്ന