Aksharathalukal

ശിഷ്ടകാലം ഇഷ്ടകാലം.24

ദിവസങ്ങൾ സാധാരണമായി തന്നെ കടന്നു പോയി ... മിഷേൽ കിട്ടുന്ന സമയം എല്ലാം മിലിയെ വിളിച്ച് അവളുടെ സുഖവിവരങ്ങൾ അന്വേഷിക്കും.... 

ഹരി വന്നു പോയത് അറിഞ്ഞപ്പോൾ മുതൽ അപ്പൻ അവളോട് പലതും പറയാൻ ശ്രമിക്കുന്നു എങ്കിലും ഒന്നും പറഞ്ഞിട്ടില്ല.. അവൾക്ക് നന്നായി അറിയാം എന്താണ് അപ്പൻ പറയാൻ ആഗ്രഹിക്കുന്നത് എന്ന്... അത് കേട്ട് വീണ്ടും മനസ്സ് വേദനിപ്പിക്കാൻ ആഗ്രഹം ഇല്ലാത്തത് കൊണ്ട് അവളും അതിന് ഉള്ള സാഹചര്യം ഒരുക്കിയില്ല...

ഹലോ..... വയറോക്കെ വന്നു കാണാൻ  തുടങ്ങിയല്ലോ ഡീ..

അതെ മമ്മി... ഇപ്പൊ പഴയ ഡ്രസ്സ് ഒന്നും ഇടാൻ വയ്യ...

ആണോ? പുതിയത് വാങ്ങിയോ? മമ്മി ഓൺലൈൻ ഓർഡർ കൊടുക്കാം

വേണ്ട മമ്മി ജെറിൻ വാങ്ങി തന്നു... പിന്നെ കഴിഞ്ഞ ആഴ്ച  വിൻസിപാപ്പ എന്നെ കുഴിമന്ദി കഴിക്കാൻ കൊണ്ട് പോയി വരുന്ന വഴി രണ്ടു മൂന്നു ജോഡി ഡ്രെസ്സും വാങ്ങി തന്നിട്ട് ആണ് പോയത്...

ഹും.... നന്നായി....

മമ്മിയുടെ മുഖം പെട്ടന്ന് വാടിയല്ലോ...

ഒന്നും ഇല്ല മോളെ ....നിനക്ക് തോന്നിയത് ആണ്...

പപ്പയെ ഓർത്തു അല്ലേ... സാരമില്ല ... പപ്പ ഉള്ളപ്പോഴും മമ്മി തന്നെ അല്ലേ എല്ലാം  വാങ്ങി തന്നിരുന്നത് ..  പിന്നെ എന്താ...

എന്നാലും, ഹും... സാരമില്ല. മമ്മി ഓൺലൈൻ ഓർഡർ കൊടുക്കാം.

മമ്മി ഇനി എന്നാ വരുന്നത്?

എന്താ മോളെ ?

ഒന്നുമില്ല !!! മമ്മീടെ രസവും ചോറും ഓർമ്മ വന്നു. പിന്നെ കുരുമുളക് ഇട്ട കിഴങ്ങ് കറിയും.

മമ്മി ഇവള് കള്ളിയാ... ഇന്ന് ഉച്ചക്ക് കൂടി ഇവിടെ രസം ആയിരുന്നു...ഇടക്ക് ജെറിൻ അവളെ  തള്ളി മാറ്റി വീഡിയോ കോളിൽ വന്നു പറഞ്ഞപ്പോൾ മിലിയുടെ മുഖത്ത് അമ്പരപ്പ് ആയിരുന്നു...

ആണോ മോളെ അവിടെ രസം ആയിരുന്നോ??

ആണ് മമ്മി പക്ഷേ....

സാരമില്ല .... മമ്മിക്ക് മനസ്സിലാകും,  മിഷേൽ ഒന്ന് പുഞ്ചിരിച്ചു .. അത് ഒരു പെണ്ണിന് മാത്രം മനസിലാകുന്ന ഒന്നാണ്...  പ്രഗ്നൻസി കാലത്ത് ഇഷ്ടആഹാരം....  അതും സ്വന്തം വീട്ടിലെ രുചി ഓർക്കാത്ത പെൺമക്കൾ ചുരുക്കം ആണ്.

മമ്മി വരുന്നതിനെ കുറിച്ച് തീരുമാനം വല്ലതും.??

ഞാൻ ലീവ് അപേക്ഷിച്ച് മോളെ... മിക്കവാറും അടുത്ത മാസം ആദ്യം വരും... അത് കഴിഞ്ഞ് നിന്നെ വിളിച്ച് കൊണ്ടു പോക്ക് നടത്താം... എന്തായാലും  നീ അപ്പൻ്റെ വീട്ടിലേക്ക് പോരെ... അവിടെ ഉള്ള സൗകര്യത്തിൽ നമുക്ക് കഴിയാം മോളെ.അല്ലാതെ ഞാൻ അവിടെ വന്നു നിന്നാലും എനിക്ക് ഒരു മനസമാധാനം ഉണ്ടാവില്ല...

അത് എന്താ മമ്മി,എൻ്റെ മമ്മ പാവം ആണ്..

ജറിനേ ഞാൻ അങ്ങനെ അല്ല ഉദ്ദേശിച്ചത്.... സ്വന്തം വീട് ആകുമ്പോൾ എനിക്ക് എൻ്റെ ഇഷ്ടം പോലെ എല്ലാം ചെയ്യാം .. അത് കൊണ്ട് ആണ് ഞാൻ ഇവളുടെ പപ്പയുടെ വീട്ടിലും പോകണ്ട എന്ന് തീരുമാനിച്ചത്... അല്ലാതെ നിൻ്റെ മമ്മയെ അല്ല ഉദ്ദേശിച്ചത്...

ഞാൻ വെറുതെ പറഞ്ഞത് ആണ് മമ്മി...

മമ്മിയും നാട്ടിൽ സെറ്റിൽ ആയിരുന്നു എങ്കിൽ ഒന്നും അറിയണ്ടായിരുന്ന്...

നാട്ടിൽ എങ്ങനെ  സെറ്റ്ലാകാൻ ആണ് മോളെ... നിനക്ക് അറിയാമല്ലോ...

വിൻസി പപ്പ പറഞ്ഞല്ലോ... മമ്മക്ക് സമ്മതം ആണ് എങ്കിൽ പറമ്പിൽ തന്നെ വീട് വച്ച് തരാം എന്ന്...

അതൊക്കെ ആലോചിക്കാം. ഉടനെ അല്ലല്ലോ... അല്ലെങ്കിലും അവിടെ അവരുടെ കരുണയിൽ... ഞാൻ ആലോചിക്കട്ടേ...

ദേ മമ്മി റോബിനച്ച നോക്കും എന്ന് വിചാരിച്ചു മമ്മി അവിടെ പോകരുത്... ഇവൾക്ക് അറിയില്ല അവരെ അവൻ ആള് ശരി അല്ല...

എനിക്ക് അറിയാം ജറിനെ... എന്തായാലും വിൻസിചായൻ്റെ മോൻ അല്ലേ.... അവള് അങ്ങനെ ഒന്നും ഓർത്തു കാണില്ല....

ശരി മമ്മി... പ്രാർഥിക്കാൻ സമയം ആയി ഞാൻ പിന്നെ വിളിക്കാം ..

ശരി മോളെ.... സൂക്ഷിക്കണം.

ഫോൺ വച്ച മിഷേൽ കുറേ നേരം  പലതും ഓർത്തു ... വെറുതെ അവളുടെ കണ്ണുകൾ  നിറഞ്ഞൊഴുകി.

ഫോണിൽ മെസ്സേജ് ടോൺ കേട്ട് ആണ് അവള് ഓർമ്മകളിൽ നിന്നും പുറത്തു വന്നത്...

ഹലോ... എൻ്റെ മിഷൂ വിഷമത്തിൽ ആണോ??

മിഷേൽ അതിശയത്തോടെ ഒന്ന് കൂടി അ മെസ്സേജ് വായിച്ചു...

ദൈവമേ... ഇത് എങ്ങനെ അറിഞ്ഞു??

അപ്പോഴാണ് ഡോർബെൽ അടിച്ചത്..

എന്താ ഡീ ലിസി ഈ നേരത്ത്?

ഓ!! ഒന്നുമില്ല.... വീട്ടില് കെട്ടിയവൻ ഹരിയെട്ടനും ആയി  മിനുങ്ങുന്ന്.... പിന്നെ ഞാൻ എന്തിനാ നോക്കി ഇരിക്കുന്നത് ,അതാണ് ഇങ്ങു പോരുന്നത്...

എന്നാ വാ..  നീ വല്ലതും കഴിച്ചോ...

ഇല്ല ഡീ..

വാ കുറച്ച് കപ്പ കിട്ടി... അതെടുക്കാം ഞാൻ...

കപ്പയോ?? എവിടുന്ന് കിട്ടി... ?

നാരായണേട്ടൻ ഉണ്ടാക്കി... അവിടുന്ന് കൊണ്ട് വന്നു.

ഡീ മിഷി... നീ   ആറ് മാസത്തേക്ക് തന്നെ പോകുമോ??

പിന്നെ... പോയല്ലേ പറ്റൂ.

ഹരിയെട്ടൻ സമ്മതിച്ചോ??

അതിന് ഞാൻ എന്തിനാ ലിസി ഹരിയെട്ടാൻ്റെ അനുവാദം വാങ്ങുന്നത്?

അതല്ല പെണ്ണെ... അവിടെ ഇരുന്നു പറയുന്നുണ്ടായിരുന്നു...

എന്ത്??

നീ പോകുന്നതിനു മുൻപ് ഒരു തീരുമാനം അറിയണം എന്ന്...

ഓ!!

എന്താ ഒരു പുച്ഛം?

എന്ത് തീരുമാനം ലിസി... നിനക്ക് അറിയാമല്ലോ... ഞാൻ... ഞാൻ എന്ത് ചെയ്യും..

ഡീ നീ ഒന്നും ചെയ്യണ്ട... നിനക്ക് ഇഷ്ടം ആണ് എന്ന് തുറന്നു പറഞ്ഞു കൂടെ...

അതിന് എനിക്ക് ഇഷ്ടം ആണ് എന്ന് ആര് പറഞ്ഞു..?

ആരും പറയണ്ട... എനിക്ക് അറിയാം.. ഇഷ്ടം ഇല്ലാഞ്ഞ് ആണോ .... ഞാൻ ഒന്നും പറയുന്നില്ല....

ഇഷ്ടങ്ങൾക്ക് ഉള്ള സ്വാതന്ത്ര്യം ഒന്നും എനിക്ക് ഇല്ല പെണ്ണെ... മകളുടെ ജീവിതം ആണ്... അത് വച്ചുള്ള കളി വേണ്ട .. ഇന്നലെ കൂടി അപ്പൻ വിളിച്ചപ്പോൾ പറഞ്ഞു അപ്പനെ മോളായിട്ട് തെമ്മാടി കുഴിയിലേക്ക് എടുപ്പിക്കരുത് എന്ന്...

അപ്പോ നിൻ്റെ ജീവിതം വച്ച് കളിക്കാം ... ഡീ നീ നിൻ്റെ നാളെയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഒറ്റക്ക് നിനക്ക് ജീവിക്കാൻ സാധിക്കും പക്ഷേ മനസ്സിന് സന്തോഷം തരുന്ന ഒരു കൂട്ട് നല്ലത് അല്ലേ മിഷി.... ഹരിയെട്ടനും അത് ആഗ്രഹിക്കുന്നു .. നാട്ടിൽ പോയി കുടുംബത്ത് പറഞ്ഞിട്ട് ആണ് വന്നത്  എന്നാ പറഞ്ഞത്

എന്ത് പറഞ്ഞു എന്ന്?

ഏട്ടൻ ഇനി കുടുംബം ആയി  തറവാട്ടിൽ വന്നു ജീവിക്കാൻ തീരുമാനിച്ചു അത് കൊണ്ട് അനിയൻ മാറി താമസിക്കാൻ നോക്കിക്കോന്നു... നിന്നോട് പറഞ്ഞില്ലേ?

ഇല്ല.... ഞാൻ അതെകുറിച്ച് സംസാരിക്കാറില്ല. അതൊന്നും നടക്കില്ല ലിസി... എൻ്റെ കുടുംബം അത് പിന്നെയും സമ്മതിക്കും ഇച്ചായൻ്റെ കുടുംബം... ഇല്ല പെണ്ണെ....വെറുതെ ഒരു വർഗീയ ലഹള ആകും... 

ഒന്നും ഇല്ല... എന്ന് പറഞാൽ നീ അല്ലേ ആദ്യത്തെ പെണ്ണ് മറ്റൊരു ജാതിക്കാരെ ഇഷ്ടപ്പെടുന്നത്

അത് അല്ല... പക്ഷേ ഞാൻ വെറും പെണ്ണ് അല്ലല്ലോ ... ഒരു അമ്മ അല്ലേ ഇനി ഒരു അമ്മൂമ്മയും ..

അതൊന്നും ഒരു കുറവ് അല്ല മോളെ....

കുറവ് അല്ല... പക്ഷേ തടസം ആണ്... നിനക്ക് അറിയില്ല. പണ്ട് ഞാൻ വിചാരിച്ചത് പോലെ ഒന്നും  അല്ല കാര്യങ്ങൾ... മിലിയുടെ  അമ്മായിയമ്മ പുറമെ കാണുന്നത് പോലെ അല്ല... അവളോട് നല്ല പോര് ആണ്. ഇനി ഇതും കൂടി ആയാൽ ചിലപ്പോൾ അവളെ അവിടിട്ട് ചുട്ടു കൊല്ലും... അവള് പാവം പേടിച്ചു ആണ് കഴിയുന്നത്... ആരോടും പറയാൻ പോലും കഴിയാതെ.... ഒരു പപ്പ ഇല്ലാത്ത കുറവ്.... ചോദിക്കാൻ പോകാൻ ഒരു അങ്ങള പോലും ഇല്ലല്ലോ.... അത് കൊണ്ട് എൻ്റെ കൊച്ചു സഹിക്കുക ആണ്. ഇവിടെ വന്നപ്പോൾ ആദ്യം ആയി ആണ് അവള് തുറന്നു പറഞ്ഞത്.... അതിൻ്റെ കൂടെ ഞാൻ കൂടി....  വേണ്ട ലിസി.... വേണ്ട....

നീ വിഷമിക്കണ്ട... ചിലപ്പോൾ അതിനും ഒക്കെ ഹരിയെട്ടൻ ഒരു ഉപാധി കണ്ടാലോ...

  ബെസ്റ്റ്...... നടന്നത് തന്നെ....  ഞാൻ ഹരിയെട്ടനോട് സംസാരിക്കാം... ഇനി ഇത് ഇങ്ങനെ വേണ്ട... പാവം വേറെ ആരേലും നോക്കട്ടെ...

നിനക്ക് സമ്മതം ആണോ അത്...?

ഒരോരുത്തരുടെ ഇഷ്ടം അല്ലേ അതിൽ എൻ്റെ ഇഷ്ടം അല്ലല്ലോ... എന്തായാലും ഞാൻ നാട്ടിൽ പോകുമല്ലോ... അപ്പോഴേക്ക് ഹരിയെട്ടനും മറക്കും... ഹരിയെട്ടന് ഒരു കൂട്ട് വേണം എന്ന് തോന്നി തുടങ്ങിയല്ലോ... ഇനി അത് മിഷേൽ അല്ല എങ്കിലും കുഴപ്പം ഇല്ല...

മിഷി...

സാരമില്ല... എനിക്ക് അറിയാം ഇത് ഇങ്ങനെ മാത്രമേ തീരൂ എന്ന്...

നിനക്ക് വിഷമം ഇല്ലെ മിഷി...

ഉണ്ടോ എന്ന് ചോദിച്ചാൽ ... ഉണ്ട് ലിസി...പക്ഷേ എൻ്റെ കുഞ്ഞിൻ്റെ ജീവിതം ... സന്തോഷം ആകും എനിക്ക് അവളു സ്വസ്ഥം ആയാൽ. അല്ലങ്കിൽ അവളുടെ പപ്പ പോലും എന്നോട് പൊറുക്കില്ല..

ഓ!! അതൊന്നും നീ പറയണ്ട... പപ്പ വന്നിരിക്കുന്നു....

പോടി...

ഞാൻ  എന്നാലങ്ങോട്ട് ചെല്ലട്ടെ മിഷി...

ലിസി  പോയി കഴിഞ്ഞ് മിഷേൽ കുറേ ചിന്തിച്ച്.... എങ്കിലും അവളുടെ ചിന്ദകൾ എല്ലാം ചെന്നെത്തിയത് മകളുടെ ജീവിതത്തിൽ തന്നെ ആണ്... അവിടെ സ്വന്തം ജീവിതത്തിനോ ഹരിയുടെ ജീവിതത്തിനോ മുൻതൂക്കം കൊടുക്കാൻ അവൾക്ക് കഴിഞ്ഞില്ല

ദിവസങ്ങൾ വലിയ വ്യത്യാസം ഒന്നും ഇല്ലാതെ കഴിഞ്ഞ് പോയി... മിഷേലിൻ്റെ മനസ്സിൻ്റെ വിഷമം ലീസിയിൽ നിന്നും ടോമിച്ചൻ വഴി അറിഞ്ഞത് കൊണ്ട് ഹരിയും അവളിൽ നിന്നും ഒരു അകലം ഇട്ടു തന്നെ നിന്ന്... ഇനിയും അവളെ വിഷമിപ്പിക്കണ്ട എന്ന തീരുമാനത്തിൽ....ഹരിയുടെ അകൽച്ച മിഷെലിന് ഫീൽ ചെയ്തു എങ്കിലും  അത് കൊണ്ട് ഹരിക്ക് പ്രയോജനം ഉണ്ടാകും എങ്കിൽ ഉണ്ടാകട്ടെ എന്ന് അവളും തീരുമാനിച്ചു...

ഹരി അവളെ അധികം ആയി ശല്യം ചെയ്തില്ല എങ്കിലും പണ്ടത്തെ പോലെ ആവശ്യങ്ങൾക്ക് കൂടെ തന്നെ ഉണ്ടായിരുന്നു... ഹരിയും മിഷേലും തമ്മിൽ പുറമെ ഒരു അകൽച്ച ഉണ്ടായിരുന്നു എങ്കിലും മനസ്സിൽ അണുവിട വ്യത്യാസം വന്നില്ല... അതിന് സാക്ഷി ആയത് ചേമ്പിലയുടെയും കാവൽക്കാരൻ്റെയും സംസാരം ആയിരുന്നു..കാവൽക്കാരനോട് അവള് പറഞ്ഞ ഓരോ വാക്കും അവളുടെ ഉള്ളിലെ ആഗ്രഹം ആയിരുന്നപ്പോൾ അവൻ ചേമ്പിലക്ക് സ്വന്തം ഇഷ്ടം നേടാൻ ഉള്ള ഊർജ്ജം പകർന്നു കൊടുത്തു... പലപ്പോഴും അവൻ അറിയാതെ തന്നെ അവനു വേണ്ടി അവളോട് വാദിച്ചു...  അവളുടെ സ്നേഹം ആവോളം മനസ്സിലാക്കിയപ്പോഴും ഒരു മൂന്നാമനായി നോക്കി നിൽക്കേണ്ടി വന്നു...

അന്ന് ബാഗ് പാക്ക് ചെയ്യുമ്പോൾ ആണ് ഹരിയുടെ ഫോൺ അവൾക്ക് വന്നത്...

മിഷേൽ... നാളെ ആരാണ് കൊണ്ട് വിടുന്നത്?

അത് നാരായണേട്ടൻ വരും...

ശരി... ഞാൻ വരണ്ടല്ലോ...

വേണ്ട്...ഹരിയെട്ട..പിന്നെ ഹരിയെട്ട ഒരു കാര്യം പറയാൻ ഉണ്ട്

എന്താ ഡോ...

എനിക്ക് വേണ്ടി  കാത്തിരിക്കരുത്.

ഹും.....

ഞാൻ  ആറു മാസം കഴിയും വരാൻ... വീണ്ടും തിരിച്ച് വരുമോ എന്നും അറിയില്ല... വന്നാലും ഹരിയെട്ടൻ്റെ ജീവിതത്തിൽ.... എനിക്ക് കഴിയില്ല... അത് കൊണ്ട് വേറെ ആരെയെങ്കിലും...

ഹും... ആലോചിക്കാം...

മിഷേൽ ഞാൻ ഒരു കാര്യം ചോദിക്കട്ടെ...

എന്താ ഹരിയെട്ട?

തനിക്ക് ഒരിക്കലും എന്നോട് ഇഷ്ടം തോന്നിയിട്ടില്ല???

അത്... ഇല്ല....  പറയുമ്പോൾ അവളുടെ ഹൃദയം നന്നായി വേദനിച്ചു ...

ഓക്കേ.... അങ്ങനെ ആണ് എങ്കിൽ പിന്നെ താൻ പറഞ്ഞത് പോലെ തന്നെ നോക്കി ഇരുന്നിട്ട് കാര്യം ഇല്ല... ഇനി ഉള്ള ജീവിതത്തിൽ ഒരു കൂട്ട് വേണം എന്ന് എനിക്ക് തോന്നി തുടങ്ങി... അത് താൻ ആയിരിക്കണം എന്ന് ആഗ്രഹിച്ചു ., ആഗ്രഹിച്ചു എന്നല്ല....  ആയിരിക്കും എന്ന് പ്രതീക്ഷിച്ചു... അല്ല എങ്കിൽ മാറ്റി ചിന്തിക്കാം .. അപ്പോ പണ്ടത്തെപ്പോലെ എന്താവശ്യവും പറയാൻ മറക്കണ്ട... നമ്മൾ വഴക്കിട്ട് പിരിയുന്നില്ലലോ.

ഇല്ല... വഴക്കിട്ട് പിരിയാൻ നമ്മൽ   പിരിയുന്നില്ലല്ലോ ഹരിയെട്ടാ... നിങൾ എന്നും എൻ്റെ ഒരു നല്ല കൂട്ടുകാരൻ ആണ്...

ആയിക്കോട്ടെ... വല്ലപ്പോഴും വിളിക്കുക

തീർച്ചയായും... ഞാനും പ്രതീക്ഷിക്കും....

ഹും... ബൈ

ബൈ....

ഫോൺ കട്ട് ചെയ്ത മിഷേൽ ബെഡിൽ വീണു പൊട്ടിക്കരഞ്ഞു.അവനോട് പറഞ്ഞ കള്ളം ഓർത്തു അവളുടെ നെഞ്ച് വിങ്ങി.......

ഓഫ് ലൈനിൽ ആയിരുന്ന കാവൽക്കാരനു അവള് മെസ്സേജ് അയച്ചു...

"അങ്ങനെ പ്രണയം നേടാം എന്ന മിഥ്യ ധാരണ ഉപേക്ഷിക്കുന്നു... പക്ഷേ എൻ്റെ മനസ്സ്  അത് എൻ്റെ പ്രണയത്തോട്  തന്നെ ആയിരിക്കും... ജീവിതത്തിൻ്റെ ഒരു അധ്യായം  കൂടി ഇന്ന് അടഞ്ഞു,  അതും നന്നായി രക്തം കിനിഞ്ഞു തന്നെ".

രാവിലെ നാരായണേട്ടൻ വന്നപ്പോൾ ഹരിയും കിട്ടുവും കൂടെ ഉണ്ടായിരുന്നു.. എല്ലാവരും കൂടി ആണ് അവളുടെ ബാഗ് ഒക്കെ എടുത്തു വച്ചത്... കിട്ടൂ കെട്ടിപിടിച്ചു യാത്ര പറഞ്ഞപ്പോൾ ഹരി ഒരു ഷേക് ഹാൻഡിൽ ഒതുക്കി യാത്ര പറച്ചിൽ... പക്ഷേ മിഷെലിൻെറ കണ്ണുകൾ നിറഞ്ഞിരുന്നു... അപ്പോഴും ഹരിയുടെ ചുണ്ടിൽ എന്നും ഉണ്ടായിരുന്ന പുഞ്ചിരി തന്നെ ആയിരുന്നു...

ശരീരം തമ്മിലുള്ള ദൂരം മനസ്സുകൾ തമ്മിലുള്ള ദൂരവും കൂട്ടും എന്ന വിശ്വാസത്തിൽ അവരു രണ്ടു വഴിക്ക്  ഉള്ള യാത്രയുടെ ആരംഭം കുറിച്ചു....
ജീവിതം  അവർക്കായി കരുതിവച്ചത് എന്ത് എന്ന് അറിയാതെ...
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟

ശിഷ്ടകാലം ഇഷ്ടകാലം.25

ശിഷ്ടകാലം ഇഷ്ടകാലം.25

4.2
3985

യാത്രയിൽ ഉടനീളം അവളെ പല കാര്യങ്ങളും അലട്ടി എങ്കിലും എല്ലാ ഓർമ്മകളുടെയും ഒടുവിൽ അവളു ചെന്ന് നിന്നത് ഹരിയിൽ തന്നെ ആയിരുന്നു .. അവള് പ്രതീക്ഷിച്ചിരുന്നു യാത്ര പറയുമ്പോൾ ഉള്ള ഒരു ചേർത്ത് പിടിക്കൽ... പ്രതീക്ഷിച്ചു എന്ന് പറയുന്നതിലും നല്ലത് അവള് ആഗ്രഹിച്ചു എന്ന് പറയുന്നത് ആണ്. ഹരിയെട്ടൻ മനസ്സ് കൊണ്ടും എന്നിൽ നിന്നും അകന്നു എന്നല്ലേ അതിൻ്റെ അർഥം.... ആയിരിക്കാം.... പക്ഷേ എനിക്ക് ഇപ്പോഴും മനസ്സിലാക്കാത്തത് ഒന്ന് ചേർത്ത് പിടിക്കുന്നതിനു അത്ര അടുപ്പം ഒക്കെ വേണോ... ബി ബ്ലോക്കിലെ ഹസീനയെ കാണുമ്പോൾ എല്ലാം ചേർത്ത് പിടിക്കാറുണ്ടല്ലോ... അവരു തമ്മിൽ വലിയ അടുപ്പവും ഇല്ലല